x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; കെ.​എ​ല്‍.​രാ​ഹു​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കും


Published: November 23, 2025 06:23 PM IST | Updated: November 23, 2025 06:29 PM IST

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ശു​ഭ്മ​ന്‍ ഗി​ല്ലി​ന് പ​ക​രം കെ.​എ​ല്‍.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. വൈ​സ് ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍​ക്ക് പ​ക​രം തി​ല​ക് വ​ര്‍​മ​യും ടീ​മി​ലെ​ത്തി. വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ഷ​ഭ് പ​ന്തും ടീ​മി​ലു​ണ്ട്.

സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​ര്‍ ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. പേ​സ​ര്‍​മാ​രാ​യ ജ​സ്പ്രി​ത് ബും​റയ്ക്കും മു​ഹ​മ്മ​ദ് സി​റാ​ജി​നും വി​ശ്ര​മം അ​നു​വ​ദി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം 30ന് ​റാ​ഞ്ചി​യി​ൽ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം ഡി​സം​ബ​ർ മൂ​ന്നി​ന് റാ​യ്‌​പു​രി​ലും മൂ​ന്നാം മ​ത്സ​രം ആ​റി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തും ന​ട​ക്കും.

ഇ​ന്ത്യ​ന്‍ ടീം: ​രോ​ഹി​ത് ശ​ര്‍​മ, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, വി​രാ​ട് കോ​ഹ്‌​ലി, തി​ല​ക് വ​ര്‍​മ, കെ.​എ​ല്‍.​രാ​ഹു​ല്‍, റി​ഷ​ഭ് പ​ന്ത്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ഹ​ര്‍​ഷി​ത് റാ​ണ, റു​തു​രാ​ജ് ഗെ​യ്ക​വാ​ദ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, ധ്രു​വ് ജു​റ​ല്‍.

 

 

Tags : odiseries southafrica india k.l.rahul captain rishabh pant virat kohli

Recent News

Up