ലണ്ടൻ: പരിശീലകൻ റൂബൻ അമോറിമിനെ മാഞ്ചെസ്റ്റർ യുണൈറ്റഡ് പുറത്താക്കി. ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ബോർഡിനെ വിമർശിച്ച് കോച്ച് രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ റൂബൻ അമോറിമിനെ പുറത്താക്കുകയായിരുന്നു. സീസണിൽ 20 കളികളിൽ എട്ട് എണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായത്. 31 പോയിന്റിമായി ടീം ആറാമതാണ്. ഈ സാഹചര്യത്തിൽ ഒരു മാറ്റം വരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് ക്ലബ് നേതൃത്വം തീരുമാനിച്ചെന്ന് ടീം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. കഴിഞ്ഞ സീസണിൽ ടീമിനെ യുവേഫ ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ അമോറിം നിർണായക പങ്കുവഹിച്ചിരുന്നു. മുൻ മിഡ്ഫീൽഡറും അണ്ടർ 18 പരിശീലകനുമായ ഡാരൻ ഫ്ലെച്ചറിനെ താത്കാലിക പരിശീലകനായി ടീം നിയമിച്ചു.
Tags : manchester united ruben amorim sacked