മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണ് പ്രീക്വാര്‍ട്ടറിലേക്കു നേരിട്ടു യോഗ്യത സ്വന്തമാക്കി. അവസാന ലീഗ് റൗണ്ടില്‍ സ്വന്തം തട്ടകത്തില്‍വച്ച് 2-0ന് ഗലറ്റ്സറെയെ തോല്‍പ്പിച്ചായിരുന്നു സിറ്റിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം.
പ്രീക്വാര്‍ട്ടറില്‍ ജയിച്ചതിനുശേഷം സിറ്റിയുടെ മുഖ്യപരിശീലകന്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫികയുടെ മാനേജര്‍ ഹൊസെ മൗറീഞ്ഞോക്കാണ് നന്ദി പറഞ്ഞത്.
കാരണം, ബെന്‍ഫിക 4-2ന് റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചതാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കു നേരിട്ട് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സമ്മാനിച്ചത്. 15 പോയിന്റുള്ള റയല്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഗലറ്റ്സറെയ്ക്കെതിരേ ജയിച്ചാല്‍പോലും സിറ്റിക്ക് ആദ്യ എട്ടില്‍ ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
നേരിട്ട് പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ച ടീം
ക്ലബ്, മത്സരം, ജയം, സമനില, തോല്‍വി, പോയിന്റ്
ആഴ്സണല്‍ 8 8 0 0 24
ബയേണ്‍ 8 7 0 1 21
ലിവര്‍പൂള്‍ 8 6 0 2 18
ടോട്ടന്‍ഹാം 8 5 2 1 17
ബാഴ്സലോണ 8 5 1 2 16
ചെല്‍സി 8 5 1 2 16
സ്പോര്‍ട്ടിംഗ് 8 5 1 2 16
മാഞ്ചസ്റ്റര്‍ സിറ്റി 8 5 1 2 16
Tags : Mourinho Manchester City FC UEFA Champions League football