റിയാദ്: 2025 സൂപ്പര്‍ കോപ്പ ഇറ്റാലിയന്‍ ഫുട്ബോള്‍ കിരീടം നാപ്പോളിക്ക്. റിയാദില്‍വച്ചു നടന്ന ഫൈനലില്‍ ബൊലോഞ്ഞയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു തകര്‍ത്താണ് നാപ്പോളി ട്രോഫിയില്‍ ചുംബിച്ചത്.
2025 കലണ്ടര്‍ വര്‍ഷത്തില്‍ നാപ്പോളിയുടെ രണ്ടാം കിരീടം. ബ്രസീലിയന്‍ താരം ഡേവിഡ് നെരസിന്റെ ഇരട്ടഗോളിലാണ് നാപ്പോളി കപ്പുയര്‍ത്തിയത്.
39, 57 മിനിറ്റുകളിലായിരുന്നു നെരസിന്റെ ഗോളുകള്‍.
Tags : Napoli Super Cup Italian football Bologna Napoli trophy