മാഞ്ചസ്റ്റര്‍: മാനേജര്‍ എന്ന നിലയിലെ 1000-ാമത്തെ മത്സരത്തില്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിക്കെതിരേയായിരുന്നു സിറ്റിയുടെ ഏകപക്ഷീയ ജയം.
3-0ന് പെപ് സംഘം സ്വന്തം തട്ടകത്തില്‍ ജയം സ്വന്തമാക്കി. എര്‍ലിംഗ് ഹാലണ്ട് (29’), നിക്കോ ഗോണ്‍സാലസ് (45+3’), ജെറെമി ഡോക്കു (63’) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കായി വലകുലുക്കിയത്. ജയത്തോടെ 11 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി. 26 പോയിന്റുമായി ആഴ്സണലാണ് ലീഗിന്റെ തലപ്പത്ത്.
716/1000
ഫുട്ബോള്‍ മാനേജര്‍ കരിയറില്‍ പെപ് ഗ്വാര്‍ഡിയോള 1000 മത്സരത്തില്‍ 716 ജയം സ്വന്തമാക്കി. ആദ്യ ആയിരം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന റിക്കാര്‍ഡും പെപ്പിനു സ്വന്തം. ആദ്യ 1000 മത്സരങ്ങളില്‍ ഹൊസെ മൗറീഞ്ഞോയ്ക്ക് 638ഉം അലക്സ് ഫെര്ഗൂസന് 632ഉം ജയം നേടാനേ സാധിച്ചിരുന്നുള്ളൂ.
Tags : Pep Manchester citty English Premier leagu pep guardiola