ദോഹ: ഫിഫ അണ്ടര്‍ 17 പുരുഷ ഫുട്ബോള്‍ കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്.
32-ാം മിനിറ്റില്‍ അനീസിയൊ കബ്രാലായിരുന്നു പറങ്കിപ്പടയുടെ ജയം കുറിച്ച ഗോള്‍ നേടിയത്.
ചരിത്രത്തില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ ഫിഫ ലോകകപ്പ് സ്വന്തമാക്കുന്നത്. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഡബിള്‍ നേട്ടത്തിലുമെത്തി.
Tags : Portugal World Champion FIFA Under-17 Men's Football Austria Fifa world cup