ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍.
തന്നേക്കാള്‍ റാങ്കില്‍ മുന്നിലുള്ള മലേഷ്യയുടെ ജുന് ഹാവോ ലിയോംഗിനെ പിന്നില്നിന്നെത്തിയായിരുന്നു പ്രണോയ് കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ്, 16-21, 21-13, 23-21നു ജയം സ്വന്തമാക്കി. ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് മത്സരം നീണ്ടു.
ഏഴാം സീഡായ ലക്ഷ്യ സെന്‍ ജപ്പാന്റെ കോകി വതനാബയെ നേരിട്ടുള്ള ഗെയിമിനു തോല്‍പ്പിച്ചു. സ്കോര്‍: 21-12, 21-16.
Tags : Prannoy Lakshya Badminton Jappan Masters badminton