x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​​ഞ്ജി: മം​​ഗ​​ല​​പു​​രം മം​​ഗ​​ള​​മാ​​ക​​ട്ടെ


Published: November 1, 2025 02:59 AM IST | Updated: November 1, 2025 02:59 AM IST

മം​​ഗ​​ല​​പു​​രം: ര​​ഞ്ജി ട്രോ​​ഫി 2025-26 സീ​​സ​​ണി​​ല്‍ ആ​​ദ്യ ജ​​യം തേ​​ടി കേ​​ര​​ളം ഇ​​ന്നു മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്നു. ആ​​ദ്യ ര​​ണ്ടു കളികളി​​ലും ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡോ​​ടെ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ കേ​​ര​​ള​​ം, തി​​രു​​വന​​ന്ത​​പു​​രം മം​​ഗ​​ല​​പു​​ര​​ത്തു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ക​​ര്‍​ണാ​​ട​​ക​​യെ നേരിടും‍.

ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ന് ആ​​ദ്യ​​മാ​​യി വേ​​ദി​​യാ​​കു​​ക​​യാ​​ണ് മം​​ഗ​​ല​​പു​​രം സ്റ്റേ​​ഡി​​യ​​മെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഇ​​തോ​​ടെ കേ​​ര​​ള​​ത്തി​​ലെ ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ എ​​ണ്ണം 12 ജി​​ല്ല​​ക​​ളി​​ലാ​​യി 31 ആ​​യി ഉ​​യ​​രും.

ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ കേ​​ര​​ള​​ത്തി​​നു ര​​ണ്ടു പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ടീ​​മി​​ല്‍ അ​​ഴി​​ച്ചു​​പ​​ണി​​യോ​​ടെ​​യാ​​ണ് ഇ​​ന്നു കേ​​ര​​ളം ഇ​​റ​​ങ്ങു​​ക.

പ​​രി​​ക്കേ​​റ്റ സ​​ല്‍​മാ​​ന്‍ നി​​സാ​​റി​​നെ​​യും പ​​ഞ്ചാ​​ബി​​നെ​​തി​​രേ ഓ​​പ്പ​​ണ്‍ ചെ​​യ്ത വ​​ത്സ​​ല്‍ ഗോ​​വി​​ന്ദി​​നെ​​യും ഒ​​ഴി​​വാ​​ക്കി. പ​​ക​​രം കൃ​​ഷ്ണ​​പ്ര​​സാ​​ദ്, വൈ​​ശാ​​ഖ് ച​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​ര്‍ ടീ​​മി​​ലെ​​ത്തി.

Tags : Ranji Trophy Cricket

Recent News

Up