x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്


Published: January 21, 2026 01:29 AM IST | Updated: January 21, 2026 01:29 AM IST

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): ദേ​​ശീ​​യ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗ് തു​​ലാ​​സി​​ലാ​​ടി​​യ 2025-26 സീ​​സ​​ണി​​ല്‍, കാ​​ല്‍​പ്പ​​ന്ത് ആ​​രാ​​ധ​​ക​​രു​​ടെ ആ​​വേ​​ശ​​മാ​​കാ​​ന്‍ സ​​ന്തോ​​ഷ് ട്രോ​​ഫി​​യു​​ടെ ഫൈ​​ന​​ല്‍ റൗ​​ണ്ട് ഇ​​ന്നു മു​​ത​​ല്‍. 2025-26 സീ​​സ​​ണ്‍ സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ റൗ​​ണ്ട് ആ​​സാ​​മി​​ലെ സി​​ലാ​​പ​​ത്ത​​ര്‍, ധ​​രു​​ഖാ​​ന സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലാ​​യി അ​​ര​​ങ്ങേ​​റും.

79-ാം സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ളി​​ന്‍റെ കി​​രീ​​ടാ​​വ​​കാ​​ശി​​യെ നി​​ശ്ച​​യി​​ക്കു​​ന്ന ഫൈ​​ന​​ല്‍ പോ​​രാ​​ട്ടം ഫെ​​ബ്രു​​വ​​രി എ​​ട്ടി​​നാ​​ണ്. രാ​​വി​​ലെ ഒ​​മ്പ​​ത്, ഉ​​ച്ച​​യ്ക്ക് 1.30, 2.00 എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു സ​​മ​​യ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ങ്ങ​​ള്‍. ഒ​​രു​​ദി​​വ​​സം മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ വീ​​തം അ​​ര​​ങ്ങേ​​റും. 31ന് ​​ഗ്രൂ​​പ്പ് ഘ​​ട്ടം അ​​വ​​സാ​​നി​​ക്കും.

ചാ​​മ്പ്യ​​ന്മാ​​ര്‍ ക​​ള​​ത്തി​​ല്‍

79-ാം സ​​ന്തോ​​ഷ് ട്രോ​​ഫി​​യു​​ടെ ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ന്‍റെ കി​​ക്കോ​​ഫ് ദി​​ന​​മാ​​യ ഇ​​ന്ന് മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ക്കും. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് രാ​​ജ​​സ്ഥാ​​നും ഉ​​ത്ത​​രാ​​ഖ​​ണ്ഡും ത​​മ്മി​​ലാ​​ണ് ആ​​ദ്യ മ​​ത്സ​​രം. തു​​ട​​ര്‍​ന്ന് ര​​ണ്ടി​​ന് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ വെ​​സ്റ്റ് ബം​​ഗാ​​ള്‍ നാ​​ഗാ​​ലാ​​ന്‍​ഡി​​നെ നേ​​രി​​ടും. ത​​മി​​ഴ്‌​​നാ​​ടും ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാ​​മും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു പോ​​രാ​​ട്ടം.

ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി 12 ടീ​​മു​​ക​​ളാ​​ണ് ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ല്‍ ഏ​​റ്റു​​മു​​ട്ടു​​ക. ഇ​​രു​​ഗ്രൂ​​പ്പി​​ലെ​​യും ആ​​ദ്യ നാ​​ലു സ്ഥാ​​ന​​ക്കാ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു മു​​ന്നേ​​റും. ഫെ​​ബ്രു​​വ​​രി ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ല്‍ ക്വാ​​ര്‍​ട്ട​​റും അ​​ഞ്ചി​​ന് സെ​​മി​​യും ന​​ട​​ക്കും. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ള്‍ ഗ്രൂ​​പ്പ് എ​​യി​​ലും റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യ കേ​​ര​​ളം ഗ്രൂ​​പ്പ് ബി​​യി​​ലു​​മാ​​ണ്.

കേ​​ര​​ളം x പ​​ഞ്ചാ​​ബ്

കൊ​​ച്ചി​​യി​​ല്‍​നി​​ന്ന് 19നു ​​പു​​റ​​പ്പെ​​ട്ട കേ​​ര​​ള ടീം, ​​ഡ​​ല്‍​ഹി വ​​ഴി ആ​​സാ​​മി​​ലെ ദി​​ബ്രു​​ഗ​​ഡി​​ല്‍ വി​​മാ​​ന​​മി​​റ​​ങ്ങി. പ​​ഞ്ചാ​​ബാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ എ​​തി​​രാ​​ളി. നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തി​​നാ​​ണ് പ​​ഞ്ചാ​​ബ് x കേ​​ര​​ളം മ​​ത്സ​​രം. സ​​ര്‍​വീ​​സ​​സ് x റെ​​യി​​ല്‍​വേ​​സ്, ഒ​​ഡീ​​ഷ x മേ​​ഘാ​​ല​​യ മ​​ത്സ​​ര​​ങ്ങ​​ളും നാ​​ളെ ന​​ട​​ക്കും.

ഒ​​രു മാ​​സ​​ത്തി​​ല​​ധി​​കം നീ​​ണ്ട പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കേ​​ര​​ളം എ​​ട്ടാം കി​​രീ​​ടം ല​​ക്ഷ്യം​​വ​​ച്ച് ആ​​സാ​​മി​​ല്‍ പ​​റ​​ന്നി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍​നി​​ന്ന് 2100 അ​​ടി ഉ​​യ​​ര​​മു​​ള്ള വ​​യ​​നാ​​ട്ടി​​ലെ ജി​​ല്ലാ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ ക്യാ​​മ്പ്.

ആ​​സാ​​മി​​ലെ സ്റ്റേ​​ഡി​​യ​​ങ്ങ​​ള്‍ സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍​നി​​ന്ന് 1500-3200 അ​​ടി ഉ​​യ​​ര​​ത്തി​​ലു​​ള്ള​​താ​​ണ്. ഏ​​ഴ് ത​​വ​​ണ സ​​ന്തോ​​ഷ് ട്രോ​​ഫി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ കേ​​ര​​ളം, ഒ​​മ്പ​​ത് ത​​വ​​ണ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പാ​​യി​​ട്ടു​​ണ്ട്. 2022ലാ​​ണ് അ​​വ​​സാ​​ന കി​​രീ​​ട നേ​​ട്ടം. പ്ര​​തി​​രോ​​ധ​​താ​​രം ജി. ​​സ​​ഞ്ജു​​വാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍. എം. ​​ഷ​​ഫീ​​ഖ് ഹ​​സ​​നാ​​ണ് കോ​​ച്ച്.

Tags : Santosh Trophy foodball kicks off

Recent News

Up