x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് കപ്പില്‍ മു​​ത്ത​​മി​​ട്ട് സെ​​ന​​ഗ​​ൽ


Published: January 20, 2026 03:12 AM IST | Updated: January 20, 2026 03:12 AM IST

റ​​ബാ​​ത്ത് (മൊ​​റോ​​ക്കോ): ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ട് സെ​​ന​​ഗ​​ൽ. ആ​​തി​​ഥേ​​യ​​രാ​​യ മൊ​​റോ​​ക്കോ​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. സെ​​ന​​ഗ​​ൽ ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ ര​​ണ്ടാം നേ​​ഷ​​ൻ​​സ് ക​​പ്പ് കി​​രീ​​ട​​മാ​​ണി​​ത്. നേ​​ര​​ത്തേ 2021ലാ​​ണ് സെ​​ന​​ഗ​​ൽ ആ​​ദ്യ​​മാ​​യി കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

റബാത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മി​​ക​​ച്ച പോ​​രാ​​ട്ടം ന​​ട​​ത്തി​​യ ഇ​​രു ടീ​​മി​​നും അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ടു. അ​​ധി​​ക സ​​മ​​യ​​ത്തി​​ന്‍റെ നാ​​ലാം മി​​നി​​റ്റി​​ൽ പാ​​പെ ഗു​​യെ​​യി​​ലൂ​​ടെ​​യാ​​ണ് സെ​​ന​​ഗ​​ൽ വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത്.

ഫൈ​​ന​​ൽ നാ​​ട​​കം

മ​​ത്സ​​ര​​ത്തി​​ന്‍റെ 90 മി​​നി​​റ്റു​​ക​​ൾ​​ക്ക് ശേ​​ഷ​​മു​​ള്ള അ​​ധി​​ക സ​​മ​​യം നാ​​ട​​കീ​​യ​​ത​​ക​​ളു​​ടേ​​താ​​യി​​രു​​ന്നു. 90+2 മി​​നി​​റ്റി​​ൽ സെ​​ന​​ഗ​​ലി​​ന്‍റെ സെ​​ക് നേ​​ടി​​യ ഗോ​​ൾ, ഹ​​ക്കി​​മി​​യെ ഫൗ​​ൾ ചെ​​യ്തു എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ റ​​ഫ​​റി നി​​ഷേ​​ധി​​ച്ചു.

ഇ​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ 90+8 മി​​നി​​റ്റി​​ൽ മൊ​​റോ​​ക്കോ​​യു​​ടെ ബ്രാ​​ഹിം ഡി​​യാ​​സി​​നെ ഡി​​ഒൗ​​ഫ് ഫൗ​​ൾ ചെ​​യ്ത​​തി​​ന് മൊ​​റോ​​ക്കോ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ൽ​​റ്റി അ​​നു​​വ​​ദി​​ച്ചു. ഈ ​​തീ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ച്ച് സെ​​ന​​ഗ​​ൽ ടീ​​മി​​നോ​​ട് ക​​ളി മ​​തി​​യാ​​ക്കി തി​​രി​​കെ ക​​യ​​റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സെ​​ന​​ഗ​​ൽ താ​​ര​​ങ്ങ​​ൾ മൈ​​താ​​നം വി​​ട്ടു പു​​റ​​ത്തു​​പോ​​യി. ഏ​​ക​​ദേ​​ശം പ​​ത്ത് മി​​നി​​റ്റോ​​ളം ക​​ളി ത​​ട​​സ​​പ്പെ​​ട്ടു. ഒ​​ടു​​വി​​ൽ നാ​​യ​​ക​​ൻ സാ​​ദി​​യോ മാ​​നെ​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് താ​​ര​​ങ്ങ​​ൾ വീ​​ണ്ടും ക​​ള​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​ത്.

സ്വ​​ന്തം ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ന്നി​​ൽ അ​​ര​​നൂ​​റ്റാ​​ണ്ടി​​നു​​ശേ​​ഷം കി​​രീ​​ടം വീ​​ണ്ടെ​​ടു​​ക്കാ​​മെ​​ന്ന മൊ​​റോ​​ക്കോ​​യു​​ടെ ആ​​ഗ്ര​​ഹം സ​​ഫ​​ല​​മാ​​യി​​ല്ല. 1976ലാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ഏ​​ക കി​​രീ​​ട​​നേ​​ട്ടം.

Tags : Senegal win African Nations Cup Moroccow

Recent News

Up