മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ആഭ്യന്തര ട്വന്റി20 ക്രിക്കറ്റിന് നാളെ തുടക്കം. ഐപിഎൽ ഫ്രാഞ്ചൈസികളിലെത്താനുള്ള താരങ്ങളുടെ സുവർണാവസരമാണിത്.
ഡിസംബർ 16ന് ഐപിഎൽ ലേലം നടക്കുന്പോൾ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് സൂപ്പർ ലീഗിലേക്ക് കടക്കും. ഒന്പതു മത്സരങ്ങൾ ഓരോ ടീമും കളിക്കും. താരങ്ങൾക്ക് മികവ് പുറത്തെടുക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ വിലയിരുത്താനും അവസരമൊരുങ്ങും.
കഴിഞ്ഞ വർഷം ഐപിഎൽ ലേല സമയത്ത് അധിക ഇത്രയും മത്സരങ്ങൾ നടന്നിരുന്നില്ല. ഡിസംബർ 18നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനൽ.
Tags : Syed Mushtaq Ali