കൊളംബോ: ട്വന്റി-20 ലോകകപ്പിൽ സിംബാബ്വെയുടെ അട്ടിമറി തുടരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയെ വീഴ്ത്തി സൂപ്പർ എട്ട് സ്ഥാനം നേടിയ സിംബാബ്വെ ഇന്ന് കരുത്തരായ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ജയത്തോടെ ഓസ്ട്രേലിയയും ശ്രീലങ്കയും അണിനിരന്ന ബി ഗ്രൂപ്പിൽ സിംബാബ്വെ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
ലങ്ക ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കേ സിംബാബ്വെ മറികടന്നു. ഓപ്പണർ ബ്രയാൻ ബെന്നറ്റ് പുറത്താകാതെ നേടിയ അർധ സെഞ്ചുറിയാണ് (63) സിംബാബ്വെൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ സിക്കന്ദർ റാസ (26 പന്തിൽ 45) നടത്തിയ വെട്ടികെട്ട് പ്രകടനവും ജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണർ പാതും നിസങ്കയുടെ (62) അർദ്ധ സെഞ്ചുറിയുടെയും പവൻ രത്നായകെയുടെ (44) വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിൽ 178 റൺസെടുത്തു. 179 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെക്ക് ഓപ്പണർമാരായ ബ്രയാൻ ബെന്നറ്റും (63*) തദിവനാഷെ മരുമാനിയും (34) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക ഓപ്പണർ പാതും നിസങ്കയുടെ അർധ സെഞ്ചുറി (62) കരുത്തിലാണ് മികച്ച സ്കോർ നേടിയത്. പവൻ രത്നായകെ 44 റൺസ് നേടി. സിംബാബ്വെയ്ക്കായി ഗ്രെയിം ക്രീമർ, ബ്ലെസിംഗ് മുസർബാനി, ബ്രാഡ് ഇവാൻസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
Tags : Zimbabwe Sri Lanka; T20 World Cup