x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരു യാത്ര തുടരുന്നു...


Published: January 20, 2026 03:03 AM IST | Updated: January 20, 2026 03:03 AM IST

വ​ഡോ​ദ​ര: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് അ​ജ​യ്യ​രാ​യി യാ​ത്ര തു​ട​രു​ന്നു.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ 61 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം സ്വ​ന്ത​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്ത​ത് തു​ട​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ച ഏ​ക ടീ​മാ​ണ് ബം​ഗ​ളൂ​രു. സ്കോ​ർ: ബം​ഗ​ളൂ​രു- 20 ഓ​വ​റി​ൽ 178/6. ഗു​ജ​റാ​ത്ത്- 20 ഓ​വ​റി​ൽ 117/8.

ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ​ളൂ​രു ഗൗ​ത​മി നാ​യ്ക് (73), സ്മൃ​തി മ​ന്ദാ​ന (26), റി​ച്ച ഘോ​ഷ് (27) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഗു​ജ​റാ​ത്തി​ന് പൊ​രു​താ​നാ​യി​ല്ല.

ആഷ്‌ലി ഗാ​ർ​ഡ്ന​ർ (54) മാ​ത്ര​മാ​ണ് ചെ​റു​ത്തു​നി​ന്ന​ത്. ബം​ഗ​ളൂ​രു​വി​നാ​യി സ​യാ​ലി സ​റ്റ​ഘാ​രെ മൂ​ന്നും ന​ദി​നെ ഡി ​ക്ല​ർ​ക് ര​ണ്ടും വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ ലോ​റ​ൻ ബെ​ൽ, രാ​ധാ യാ​ദ​വ്, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags : Royal Challengers Bangalore RCB Women's Premier League Twenty20 cricket

Recent News

Up