x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ്: വീ​​ണ്ടും ഒ​​രേ ഗ്രൂ​​പ്പി​​ൽ! ഇ​​ന്ത്യ X പാ​​ക്കി​​സ്ഥാ​​ൻ


Published: November 23, 2025 01:16 AM IST | Updated: November 23, 2025 01:16 AM IST

മും​​ബൈ: അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ഒ​​രേ ഗ്രൂ​​പ്പി​​ൽ. 20 ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ടീ​​മു​​ക​​ളെ നാ​​ല് ഗ്രൂ​​പ്പു​​ക​​ളാ​​യാ​​ണ് തി​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രു ഗ്രൂ​​പ്പി​​ൽ അ​​ഞ്ച് ടീ​​മു​​ക​​ളാ​​ണ്.

ഇ​​ന്ത്യ​​ക്കൊ​​പ്പം പാ​​കി​​സ്ഥാ​​ൻ, നെ​​ത​​ർ​​ല​​ൻ​​ഡ്സ്, ന​​മീ​​ബി​​യ, യു​​എ​​സ്എ ടീ​​മു​​ക​​ളാ​​ണ് ഗ്രൂ​​പ്പി​​ലു​​ള്ള​​ത്. ഇ​​ന്ത്യ- പാ​​ക്കി​​സ്ഥാ​​ൻ ഗ്രൂ​​പ്പ് ഘ​​ട്ട പോ​​രാ​​ട്ടം ഫെ​​ബ്രു​​വ​​രി 15ന് ​​ന​​ട​​ക്കും.

ഇ​​ന്ത്യ​​യി​​ലും ശ്രീ​​ല​​ങ്ക​​യി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ 2026 ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും. ഫൈ​​ന​​ൽ പോ​​രാ​​ട്ടം മാ​​ർ​​ച്ച് എ​​ട്ടി​​ന്. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​മാ​​ണ് നി​​ല​​വി​​ൽ ഫൈ​​ന​​ലി​​നു വേ​​ദി​​യാ​​യി തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പാ​​ക്കി​​സ്ഥാ​​ൻ ഫൈ​​ന​​ലി​​ലെ​​ത്തു​​ക​​യാ​​ണെ​​ങ്കി​​ൽ മാ​​ത്രം വേ​​ദി മാ​​റും.

Tags : Twenty20 World Cup India X Pakistan India X Pakistan same group Twenty20 World Cup cricket

Recent News

Up