x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ 2 മ​​ല​​യാ​​ളി​​ക​​ള്‍


Published: December 29, 2025 01:30 AM IST | Updated: December 29, 2025 01:30 AM IST

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ര​​ണ്ട് മ​​ല​​യാ​​ളി​​ക​​ള്‍. കോ​​ട്ട​​യ​​ത്തു​​വേ​​രു​​ള്ള ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കു​​ന്ന ആ​​രോ​​ണ്‍ ജോ​​ര്‍​ജും കേ​​ര​​ള​​ത്തി​​നാ​​യി ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കു​​ന്ന മു​​ഹ​​മ്മ​​ദ് ഇ​​നാ​​നു​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഇ​​ടം​​നേ​​ടി​​യ മ​​ല​​യാ​​ളി​​ക​​ള്‍.

ആ​​യു​​ഷ് മാ​​ത്രെ ന​​യി​​ക്കു​​ന്ന ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ന്‍ വി​​ഹാ​​ന്‍ മ​​ല്‍​ഹോ​​ത്ര​​യാ​​ണ്. ജ​​നു​​വ​​രി 15 മു​​ത​​ല്‍ ഫെ​​ബ്രു​​വ​​രി ആ​​റ് വ​​രെ സിം​​ബാ​​ബ്‌വെ​​യി​​ലും ന​​മീ​​ബി​​യ​​യി​​ലു​​മാ​​യാ​​ണ് ലോ​​ക​​ക​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.


അ​​ഞ്ച് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ ഗ്രൂ​​പ്പ് എ​​യി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡ്, ബം​​ഗ്ലാ​​ദേ​​ശ്, അ​​മേ​​രി​​ക്ക ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ്. ജ​​നു​​വ​​രി 15ന് ​​അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രേയാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.
ലോ​​ക​​ക​​പ്പി​​നു മു​​മ്പ് ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​നം ക​​ളി​​ക്കും. വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യാ​​ണ് പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. ആ​​യു​​ഷ്, വി​​ഹാ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​രി​​ക്കി​​നു​​ശേ​​ഷ​​മു​​ള്ള വി​​ശ്ര​​മ​​ത്തി​​ലാ​​യ​​തി​​നാ​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ ക​​ളി​​ക്കു​​ന്നി​​ല്ല.

Tags : Two Malayalis Indian team ICC Under-19 World Cup

Recent News

Up