x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​നി​​താ പ്രീ​​മി​​യ​​ർ ലീഗ് പൂരത്തിന് ഇനി രണ്ടു ദിനം


Published: January 7, 2026 04:29 AM IST | Updated: January 7, 2026 04:29 AM IST

മും​​ബൈ: വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് നാ​​ലാം എ​​ഡി​​ഷ​​ൻ ഒ​​ന്പ​​തി​​ന് ന​​വി മും​​ബൈ​​യി​​ൽ തു​​ട​​ക്കം.

നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരാ​​യ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ ന​​യി​​ക്കു​​ന്ന മും​​ബൈ ഇ​​ന്ത്യ​​ൻ​​സും സ്മൃ​​തി മ​​ന്ദാ​​ന ന​​യി​​ക്കു​​ന്ന റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ൽ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ഏ​​റ്റു​​മു​​ട്ടും. വ​​ഡോ​​ദ​​ര​​യി​​ൽ ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​നാ​​ണ് ഫൈ​​ന​​ൽ. ആ​​ദ്യ 11 മ​​ത്സ​​ര​​ങ്ങ​​ൾ ന​​വി മും​​ബൈ​​യി​​ലും ശേ​​ഷി​​ക്കു​​ന്ന എ​​ലി​​മി​​നേ​​റ്റ​​റും ഫൈ​​ന​​ലു​​മ​​ട​​ക്ക​​മു​​ള്ള 11 മ​​ത്സ​​ര​​ങ്ങ​​ൾ വ​​ഡോ​​ദ​​ര​​യി​​ലു​​മാ​​ണ് ന​​ട​​ക്കു​​ക.

സ്മൃതിലയം

സ്മൃ​​തി മ​​ന്ദാ​​ന ന​​യി​​ക്കു​​ന്ന ആ​​ർ​​സി​​ബി ക​​രു​​ത​​ത്രാ​​ണ്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ അ​​രു​​ന്ധ​​തി റെ​​ഡ്ഢി, രാ​​ധാ യാ​​ദ​​വ്, ശ്രേ​​യ​​ങ്ക പാ​​ട്ടീ​​ൽ, പൂ​​ജ വ​​സ്ത്ര​​ക​​ർ, പ്രേ​​മ രാ​​വ​​ത്, വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​റും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ റി​​ച്ച ഘോ​​ഷ് എ​​ന്നി​​വ​​ർ ക​​രു​​ത്തു​​റ്റ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

ജോ​​ർ​​ജ് വോ​​ൾ ബാ​​റ്റ​​റാ​​യും ദ​​യാ​​ള​​ൻ ഹേ​​മ​​ല​​ത, ഗൗ​​ത​​മി നാ​​യ്ക്, ഗ്രേ​​സ് ഹാ​​രി​​സ്, ന​​ദി​​നെ ഡി ​​ക്ലെ​​ർ​​ക്, സ​​യാ​​ലി സാ​​റ്റ്ഖാ​​രെ, എ​​ന്നി​​വ​​ർ ഓ​​ൾ​​റ,ണ്ട​​ർ​​മാ​​രു​​ടെ നി​​ര​​യി​​ലു​​ണ്ട്. റി​​ച്ച ഘോ​​ഷി​​നെ​​ക്കൂ​​ടാ​​തെ പ്ര​​ത്യൂ​​ഷ കു​​മാ​​റാ​​ണ് വി​​ക്ക​​റ്റി​​നു പി​​ന്നി​​ലു​​ള്ള​​ത്. ലോ​​റ​​ൻ ബെ​​ല്ലും ലി​​ൻ​​സി സ്മി​​ത്തും ബൗ​​ളിം​​ഗ് ന​​യി​​ക്കും.

അ​​തേ​​സ​​മ​​യം വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ സീ​​സ​​ണി​​ൽ​​നി​​ന്നും എ​​ല്ലി​​സ് പെ​​റി പിന്മാറി​​യ​​ത് തി​​രി​​ച്ച​​ടി​​യാ​​ണ്. സ്റ്റാ​​ർ സ്പോ​​ർ​​ട്സ്, ജി​​യോ ഹോ​​ട്സ്റ്റാ​​ർ എ​​ന്നി​​വ​​യി​​ലൂ​​ടെ മ​​ത്സ​​രം കാ​​ണാം.

ഹര്‍മനും സംഘവും

ഓ​​ൾ റൗ​​ണ്ട​​ർ​​മാ​​രു​​ടെ വ​​ന്പ​​ൻ ടീ​​മാ​​ണ് മും​​ബൈ. ക്യാ​​പ്റ്റ​​നും ബാ​​റ്റ​​റു​​മാ​​യ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ ത​​ന്നെ​​യാ​​ണ് മും​​ബൈ​​യു​​ടെ ക​​രു​​ത്ത്. മ​​ല​​യാ​​ളി​​താ​​രം സ​​ജീ​​വ​​ൻ സ​​ജ​​ന​​യും മും​​​​ബൈ ജ​​ഴ്സി​​യി​​ലി​​റ​​ങ്ങും.

അ​​മ​​ൻ​​ജ്യോ​​ത് കൗ​​ർ, അ​​മേ​​ലി​​യ കേ​​ർ, ഹെയ്‌ലി മാ​​ത്യൂ​​സ്, ന​​ല്ല റെ​​ഡ്ഢി, ന​​റ്റാ​​ലി സ്വി​​വെ​​ർ, ദി​​ക്കോ​​ള ക്യാ​​രെ, പൂ​​നം ഹെം​​മ​​ന​​ർ, സ​​ൻ​​സ്കൃ​​തി ഗു​​പ്ത, ത്രി​​വേ​​ണി വ​​സി​​ഷ്ഠ എ​​ന്നി​​വ​​ർ ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രു​​ടെ നി​​ര​​യി​​ൽ മ​​ത്സ​​ര​​ഗ​​തി നി​​യ​​ന്ത്രി​​ക്കാ​​നു​​ണ്ട്. ജി. ​​ക​​മാ​​ലി​​നി, രാ​​ഹി​​ല ഫി​​ർ​​ദോ​​സ് എ​​ന്നി​​വ​​രാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രാ​​യു​​ള്ള​​ത്. മി​​ല്ലി ലിംഗ്‌വ​​ർ​​ത്ത്, സൈ​​ക ഇ​​ഷാ​​ഖ്, ഷ​​ബ്നിം ഇ​​സ്മ​​യി​​ൽ എ​​ന്നി​​വ​​ർ​​ക്കാ​​ണ് ബൗ​​ളിം​​ഗ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ചു​​മ​​ത​​ല.

Tags : Women's Premier League T20 cricket mumbai indians royal challengers bangalore

Recent News

Up