x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ര​​ണ്ട് പു​​തു​​മു​​ഖ​​ങ്ങ​​ള്‍


Published: December 10, 2025 12:27 AM IST | Updated: December 10, 2025 12:27 AM IST

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ജി. ​​ക​​മാ​​ലി​​നി, വൈ​​ഷ്ണ​​വി ശ​​ര്‍​മ എ​​ന്നി​​വ​​ര്‍​ക്ക് സീ​​നി​​യ​​ര്‍ ടീ​​മി​​ലേ​​ക്കു ക്ഷ​​ണം.

ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള 15 അം​​ഗ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഇ​​രു​​വ​​രും ഇ​​ടം​​നേ​​ടി. ഹ​​ര്‍​മ​​ന്‍​പ്രീ​​ത് കൗ​​ര്‍ ക്യാ​​പ്റ്റ​​നും സ്മൃ​​തി മ​​ന്ദാ​​ന വൈ​​സ് ക്യാ​​പ്റ്റ​​നു​​മാ​​യു​​ള്ള ടീ​​മി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം 21നാ​​ണ്.

അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു ന​​ട​​ക്കും. തു​​ട​​ര്‍​ന്നു​​ള്ള മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ര്യ​​വ​​ട്ടം സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്.

Tags : Indian cricket team

Recent News

Up