x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഹാ​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ


Published: January 27, 2026 05:58 PM IST | Updated: January 27, 2026 09:36 PM IST

ബു​ലാ​വാ​യോ: അ​ണ്ട​ർ19 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വേ​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 352 റ​ൺ​സെ​ടു​ത്തു.

വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ (109) സെ​ഞ്ചു​റി​യും ഓ​പ്പ​ണ​ര്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി (52) അ​ഭി​ഗ്യാ​ന്‍ കു​ണ്ടു (61) എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യ​ത്. ആ​രോ​ൺ ജോ​ർ​ജ് (23), ആ​യു​ഷ് മാ​ത്രെ (21) എ​ന്നി​വ​ർ​ക്ക് കാ​ര്യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നാ​യി​ല്ല.

11-ാം ഓ​വ​റി​ൽ സ്കോ​ർ നൂ​റു​ക​ട​ന്ന​തി​ന് പി​ന്നാ​ലെ വൈ​ഭ​വ് പു​റ​ത്താ​യി. 30 പ​ന്തി​ൽ നി​ന്ന് 52 റ​ൺ​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്. നാ​ലു​വീ​തം ഫോ​റു​ക​ളും സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്.

സിം​ബാ​ബ്‌​വേ​യ്ക്കാ​യി ത​ദേ​ന്ദ ചി​മു​ഗോ​രോ മൂ​ന്നും പ​നാ​ഷെ മാ​സൈ​യും സിം​ബ​രാ​ഷെ മു​ഡ്സെ​ന്‍​ഗെ​രെയും ര​ണ്ടു വി​ക്ക​റ്റ് വീതം വീ​ഴ്ത്തി.

 

 

Tags : u19 world cup india zimbabwe

Recent News

Up