x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവേഫ ചാന്പ്യൻസ് ലീഗ്: റ​​യ​​ലി​​നെ ലി​​വ​​ര്‍​പൂ​​ളും പി​​എ​​സ്ജി​​യെ ബ​​യേ​​ണും കീഴടക്കി


Published: November 6, 2025 01:44 AM IST | Updated: November 6, 2025 01:44 AM IST

പാ​​രീ​​സ്/​​ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ്, ലീ​​ഗ് ക​​പ്പു​​ക​​ളി​​ലാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി, യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നാ​​ലാം റൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ കീ​​ഴ്‌​​മേ​​ല്‍​മ​​റി​​ച്ചു. ഇം​​ഗ്ല​​ണ്ടി​​ലെ മോ​​ശം​​ഫോ​​മി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ വി​​മ​​ര്‍​ശ​​നം കേ​​ള്‍​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​നാ​​യി ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ എ​​ത്തി​​യ​​ത്.

61-ാം മി​​നി​​റ്റി​​ല്‍ അ​​ലെ​​സ്‌​​കി​​സ് മ​​ക് അ​​ലി​​സ്റ്റ​​ര്‍ നേ​​ടി​​യ ഹെ​​ഡ​​ര്‍ ഗോ​​ളി​​ല്‍ 1-0നാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ജ​​യം. ലി​​വ​​ര്‍​പൂ​​ളി​​ല്‍​നി​​ന്ന് ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ റ​​യ​​ലി​​ലെ​​ത്തി​​യ ട്രെ​​ന്‍റ് അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ അ​​ര്‍​നോ​​ള്‍​ഡി​​ന്‍റെ, ആ​​ന്‍​ഫീ​​ല്‍​ഡി​​ലേ​​ക്കു​​ള്ള മ​​ട​​ക്കം അ​​തോ​​ടെ നി​​രാ​​ശ​​യു​​ടേ​​താ​​യി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സീ​​സ​​ണി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. അ​​തേ​​സ​​മ​​യം, തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നു ജ​​യ​​ത്തി​​നു​​ശേ​​ഷം റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ദ്യ തോ​​ല്‍​വി​​യും.

പി​​എ​​സ്ജി 1-2 ബ​​യേ​​ണ്‍

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ചു​​ത​​ന്നെ ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് കീ​​ഴ​​ട​​ക്കി. ര​​ണ്ടാം​​പ​​കു​​തി മു​​ഴു​​വ​​ന്‍ 10 പേ​​രു​​മാ​​യാ​​ണ് ബ​​യേ​​ണ്‍ പി​​ടി​​ച്ചു​​നി​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ലൂ​​യി​​സ് ഡി​​യ​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ള്‍ (4’, 32’) ആ​​ദ്യ 35 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ബ​​യേ​​ണി​​നു 2-0ന്‍റെ ​​ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. എ​​ന്നാ​​ല്‍, ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ (45+7’) ലൂ​​യി​​സ് ഡി​​യ​​സ് ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ടു പു​​റ​​ത്ത്. അ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ അം​​ഗ​​ബ​​ലം 10 ആ​​യി. ജാ​​വൊ നെ​​വെ​​സ് 74-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. എ​​ങ്കി​​ലും ബ​​യേ​​ണി​​ന്‍റെ ചെ​​റു​​ത്തു​​നി​​ല്‍​പ്പ് ഭേ​​ദി​​ച്ച് സ​​മ​​നി​​ല​​യി​​ലെ​​ത്താ​​ന്‍ പി​​എ​​സ്ജി​​ക്കു സാ​​ധി​​ച്ചി​​ല്ല. ബ​​യേ​​ണി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലം ജ​​യ​​മാ​​ണ്.

ഗണ്ണേഴ്സ്‍, അ​​ത്‌​ല​​റ്റി​​ക്കോ

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 3-0ന് ​​സാ​​വി​​യ പ്ലാ​​ഗി​​നെ തോ​​ല്‍​പ്പി​​ച്ചു. മി​​കേ​​ല്‍ മെ​​റി​​നൊ​​യു​​ടെ (46’, 68’) ഇ​​ര​​ട്ട ഗോ​​ളും ബു​​കാ​​യൊ സാ​​ക്ക​​യു​​ടെ (32’) പെ​​നാ​​ല്‍​റ്റി ഗോ​​ളു​​മാ​​ണ് ഗ​​ണ്ണേ​​ഴ്‌​​സി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലാം ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-1ന് ​​യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് (39’), കോ​​ന​​ര്‍ ഗ​​ല്ല​​ഗ​​ര്‍ (72’), മാ​​ര്‍​ക്കോ​​സ് ലോ​​റെ​​ന്‍റ് (90+6’) എ​​ന്നി​​വ​​രാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കു വേ​​ണ്ടി ല​​ക്ഷ്യം​​ക​​ണ്ട​​ത്.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​എ​​സ് മൊ​​ണാ​​ക്കോ 1-0ന് ​​ഗ്ലിം​​റ്റി​​നെ​​യും ടോ​​ട്ട​​ന്‍​ഹാം 4-0ന് ​​കോ​​പ്പെ​​ന്‍​ഹെഗ​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. യു​​വന്‍റ​​സും സ്‌​​പോ​​ര്‍​ട്ടിം​​ഗും 1-1ന് ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

നാ​​ല് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 12 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ആ​​ഴ്‌​​സ​​ണ​​ലുമാണ് ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

ജൂ​​ഡ് 50, ഡൗ​​മാ​​ന്‍ 15

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നാ​​ലാം റൗ​​ണ്ടി​​ല്‍ ര​​ണ്ട് ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ള്‍ റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍. സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ലി​​വ​​ര്‍​പൂ​​ളി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​തോ​​ടെ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 50 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി. 22 വ​​ര്‍​ഷ​​വും 128 ദി​​ന​​വു​​മാ​​യി​​രു​​ന്നു ജൂ​​ഡി​​ന്‍റെ പ്രാ​​യം.

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 50 മ​​ത്സ​​രം പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം സ്വ​​ന്ത​​മാ​​ക്കി. ഐ​​ക​​ര്‍ ക​​സി​​യ​​സ് (22 വ​​ര്‍​ഷം 155 ദി​​നം), സെ​​സ് ഫാ​​ബ്രി​​ഗ​​സ് (22 വ​​ര്‍​ഷം 331 ദി​​നം), കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ (22 വ​​ര്‍​ഷം 339 ദി​​നം) തു​​ട​​ങ്ങി​​യ​​വ​​രെ ബെ​​ല്ലി​​ങ്ഗം പി​​ന്ത​​ള്ളി.

ആ​​ഴ്‌​​സ​​ണ​​ല്‍ x സാ​​വി​​യ പ്രാ​​ഗ് മ​​ത്സ​​ര​​ത്തി​​ല്‍ 72-ാം മി​​നി​​റ്റി​​ല്‍ ക​​ള​​ത്തി​​ലെ​​ത്തി​​യ മാ​​ക്‌​​സ് ഡൗ​​മാ​​നും ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​ടം നേ​​ടി. അ​​തോ​​ടെ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 15 വ​​ര്‍​ഷ​​വും 308 ദി​​ന​​വും പ്രാ​​യ​​മു​​ള്ള ഡൗ​​മാ​​ന്‍ സ്വ​​ന്ത​​മാ​​ക്കി. യൂ​​സു​​ഫ മൗ​​ക്കോ​​കോയെ​​യാ​​ണ് (16 വ​​ര്‍​ഷം 18 ദി​​നം) ഡൗ​​മാ​​ന്‍ പി​​ന്ത​​ള്ളി​​യ​​ത്.

K-Rail Survey

Tags : UEFA Champions League Liverpool Real Madrid Bayern PSG

Recent News

Up