x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​​ഭ​​വി​​നു റി​​ക്കാ​​ര്‍​ഡ്


Published: January 6, 2026 12:38 AM IST | Updated: January 6, 2026 03:59 AM IST

ബെ​​നോ​​നി (ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക): അ​​ണ്ട​​ര്‍ 19 യൂ​​ത്ത് ഏ​​ക​​ദി​​ന​​ത്തി​​ലെ വേ​​ഗ​​ത്തി​​ലു​​ള്ള അ​​ര്‍​ധ​​സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ര്‍​ഡും ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര സൂ​​പ്പ​​ര്‍ താ​​രം വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ത​​ക​​ര്‍​ത്തു.

ഇ​​ന്ന​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​ണ്ട​​ര്‍ 19ന് ​​എ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ 15 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി പി​​ന്നി​​ട്ടാ​​ണ് വൈ​​ഭ​​വ് റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​ത്.

2016 അ​​ണ്ട​​ര്‍ 19 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ഋ​​ഷ​​ഭ് പ​​ന്ത് 18 പ​​ന്തി​​ല്‍ നേ​​ടി​​യ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. അ​​തി​​വേ​​ഗ സെ​​ഞ്ചു​​റി റി​​ക്കാ​​ര്‍​ഡും വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ (ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രേ 52 പ​​ന്തി​​ല്‍) പേ​​രി​​ലാ​​ണ്.

വെ​​ടി​​ക്കെ​​ട്ട് ഇ​​ന്നിം​​ഗ്‌​​സ് കാ​​ഴ്ച​​വ​​ച്ച വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി, 24 പ​​ന്തി​​ല്‍ 10 സി​​ക്‌​​സും ഒ​​രു ഫോ​​റും അ​​ട​​ക്കം 68 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി.

Tags : vaibhav suryavanshi broke record fastest half century Under-19 ODI south africa

Recent News

Up