അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ കർണാടക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല. ത്രിപുരക്കെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 31 റണ്‍സുമായി ബാബാ അപരാജിതും ഒരു റണ്ണുമായി അഖിൽ സ്കറിയയുമാണ് ക്രീസിൽ.
രോഹന്‍ കുന്നുമ്മൽ (12), അഭിഷേക് ജെ. നായർ (ഏഴ്), അഹമ്മദ് ഇമ്രാൻ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. കർണാടകയ്ക്കായി അഭിലാഷ് ഷെട്ടിയാണ് മൂന്നുവിക്കറ്റും നേടിയത്.
Tags : Vijay Hazare Trophy Karnataka Kerala