x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ലൈ​ന​പ്പാ​യി


Published: January 8, 2026 08:34 PM IST | Updated: January 8, 2026 09:30 PM IST

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ലൈ​ന​പ്പ് പു​റ​ത്തു​വി​ട്ടു. എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ങ്ങ​ൾ 12,13 തീ​യ​തി​ക​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തു​മെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ മ​ത്സ​ര​ങ്ങ​ളും രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. മ​ധ്യ​പ്ര​ദേ​ശ്, സൗ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, മും​ബൈ, ഡ​ൽ​ഹി, വി​ദ​ർ​ഭ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് ടീ​മു​ക​ളാ​ണ് അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്. 12ന് ​ന​ട​ക്കു​ന്ന ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ക​ർ​ണാ​ട​ക​യും മും​ബൈ​യും ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശും സൗ​രാ​ഷ്ട്ര​യും ഏ​റ്റു​മു​ട്ടും.

13ന് ​ന​ട​ത്തു​ന്ന മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ പ​ഞ്ചാ​ബ് മ​ധ്യ​പ്ര​ദേ​ശി​നെ​യും നാ​ലാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി വി​ദ​ർ​ഭ​യേ​യും നേ​രി​ടും. 15,16 തീ​യ​തി​ക​ളി​ൽ സെ​മി​ഫൈ​ന​ലും 18ന് ​ഫൈ​ന​ലും ബം​ഗ​ളൂ​രു​വി​ൽ ത​ന്നെ ന​ട​ത്തും.

Tags : Vijay hazare trophy quarter final fixtures

Recent News

Up