മഡ്ഗാവ്: 2025 ഫിഡെ ലോകകപ്പ് ചെസ് ടൂര്‍ണമെന്റ് പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ നടന്നു.
2002നുശേഷം ഇന്ത്യ ലോകകപ്പ് ചെസ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്. ലോകകപ്പില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ 2026 കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനുള്ള യോഗ്യത സ്വന്തമാക്കും.
എട്ട് റൗണ്ടുകളിലായുള്ള നോക്കൗട്ടായാണ് ലോകകപ്പ് അരങ്ങേറുന്നത്. ഇതില്‍ ആദ്യ 50 സീഡുകാര്‍ക്ക് ആദ്യ റൗണ്ടില്‍ ബൈ ലഭിക്കും. ഓരോ റൗണ്ട് പോരാട്ടവും മൂന്നു ദിവസം വീതം നീളും.
Tags : World Cup Chess