മഡ്ഗാവ്: ഫിഡെ 2025 ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍കൂടി പുറത്ത്. വി. പ്രണവ്, കാര്‍ത്തിക് വെങ്കട്ടരാമന് എന്നിവരാണ് നാലാം റൗണ്ടില്‍ പരാജയപ്പെട്ടു പുറത്തായത്. അതേസമയം, ആര്. പ്രഗ്നാനന്ദ, അര്ജുന് എറിഗയ്സി, പി. ഹരികൃഷ്ണ എന്നിവര്‍ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലേക്കു കടന്നു.
നാലാം റൗണ്ടിലെ രണ്ടാം ഗെയിമില്‍ കാര്‍ത്തിക് വെങ്കട്ടരാമന് വിയറ്റ്നാമിന്റെ ലീ ഖ്വാങ് ലീമിനോട് 1.5-0.5 എന്ന നിലയില്‍ പരാജയപ്പെട്ടാണ് പുറത്തായത്.
ആദ്യ ഗെയിമില്‍ ഇരുവരും സമനില പാലിച്ചിരുന്നു. ഉസ്ബക്കിസ്ഥാന്റെ യാകൂബോവ് നോഡിര്ബെക്കിനോട് രണ്ടാം ഗെയിമില്‍ പരാജയപ്പെട്ടാണ് പ്രണവ് പുറത്തായത്. ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു.
Tags : World Cup Chess Fide world Cup Karthik Pranav