Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead

യു​വ​തി​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളും വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളെ​യും വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ലെ സ​മ​യ്പു​ർ ബ​ദ്ലി​യി​ലെ ച​ന്ദ​ൻ പാ​ർ​ക്ക് പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​യ​സ് വ​രെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്രാ​യം. നാ​ലു​പേ​രെ​യും ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​യ പാ​റ്റ്ന സ്വ​ദേ​ശി മു​ഞ്ചു​ൻ കെ​വാ​ത്ത് ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

നാ​ല് പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ ഫോ​ണും സ്വി​ച്ച് ഓ​ഫ് ആ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.

National

ത​മി​ഴ് ന​ടി വി​ഷ്ണു​പ്രി​യ​യു​ടെ അ​ച്ഛ​ൻ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ചെ​ന്നൈ: ത​മി​ഴ് ന​ടി വി​ഷ്ണു​പ്രി​യ​യു​ടെ അ​ച്ഛ​ൻ സൂ​ര്യ​നാ​രാ​യ​ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.കൊ​ടൈ​ക്ക​നാ​ലി​ലെ ബം​ഗ്ലാ​വി​ൽ ആ​ണ് സൂ​ര്യ​നാ​രാ​യ​ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബം​ഗ്ലാ​വി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ന് സ​മീ​പം മു​ഖ​ത്തു ടേ​പ്പ് ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ബം​ഗ്ലാ​വ് വി​നോ​ദ സ​ഞ്ച​രി​ക​ൾ​ക്ക് താ​മ​സ​ത്തി​ന് ന​ൽ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം അ​ഞ്ചു​പേ​ര്‍ ബം​ഗ്ലാ​വി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​വ​രാ​ണ് കൊ​ല ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​ഷ്ണു​പ്രി​യ​യു​ടെ കാ​മു​ക​നെ കൊ​ന്ന കേ​സി​ൽ 2018ൽ ​അ​ച്ഛ​ൻ സൂ​ര്യ​നാ​രാ​യ​ണ​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി സൂ​ര്യ​നാ​രാ​യ​ണ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ബം​ഗ്ലാ​വി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്‌​കും മോ​ഷ​ണം പോ​യ നി​ല​യി​ലാ​ണ്. സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ഒഡീഷയിൽ ട്രെയ്‌ലർ പോലീസ് ജീപ്പിൽ ഇടിച്ചുകയറി; അഞ്ച് മരണം

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയ്‌ലർ പോലീസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പോലീസുകാർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ജർസുഗുദ സദർ പോലീസ് സ്റ്റേഷനും സമീപം ഇന്നു പുലർച്ചെയായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ട്രെയ്‌ലർ പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് മുഴുവനായും തകർന്നു. എട്ട് പോലീസുകാരാണ് അപകടസമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്.

കാശിറാം ബോയി, ദേബദത്ത സാ, നിരഞ്ജൻ കുജുർ, ഹവിൽദാർ ലിംഗരാജ് ദുരുവ, ഭക്‌തബന്ധു മിർദ്ധ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരും ആംഡ് പോലീസ് റിസർവിൽ നിന്നുള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kerala

ഡ​ൽ​ഹി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​ഭാ​ഷ് ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഹേം ​ഷ​ക്ക​ർ (25) എ​ന്ന യു​വാ​വ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂന്നരയോ​ടെ​യാ​ണ് സം​ഭ​വം. ന​ജ​ഫ്ഗ​ഢ് സ്വ​ദേ​ശി മോ​ഹി​ത് കു​മാ​ർ (27) ഓ​ടി​ച്ച കാ​റാ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഹേം ​ഷ​ക്ക​റി​ന് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഹേം ​ഷ​ക്ക​റി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മോ​ഹി​തി​നെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. മോ​ഹി​തി​ന്‍റെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​രി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ന്ദ്കി സ്വ​ദേ​ശി​ക​ളാ​യ അ​മ​ർ​ജീ​ത് കു​ശ്വാ​ഹ (30), ഭാ​ര്യ രേ​ഖ സോ​ങ്ക​ർ (25) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രെ​യും ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് സൂ​ച​ന. വ്യാ​ഴാ​ഴ്ച പു​ല​ർ​ചെ​യാ​ണ് അ​മ​ർ​ജീ​തി​നെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് രേ​ഖ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.
എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശു​ചി​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി അ​മ​ർ​ജീ​തി​ന്‍റെ മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​യ പോ​ലീ​സ്, മ​റ്റൊ​രു മു​റി​യി​ൽ രേ​ഖ​യെ​യും തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.​അ‌​ഞ്ച് മാ​സം മു​ന്പാ​ണ് ഇ​വ​ർ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. മി​ശ്ര​വി​വാ​ഹ​മാ​യ​തി​നാ​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളും എ​തി​ർ​ത്തി​രു​ന്നു.

വി​വാ​ഹ​ത്തി​ന് ശേ​ഷം ര​ണ്ട് കു​ടും​ബ​ങ്ങ​ളും ഇ​രു​വ​രു​മാ​യു​ള്ള ബ​ന്ധം പു​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. കാ​ൺ​പൂ​രി​ൽ താ​മ​സി​ച്ച ഇ​വ​ർ ജ​നു​വ​രി മു​ത​ലാ​ണ് ബി​ന്ദ്കി​യി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​യ​ൽ​ക്കാ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

നിലമ്പൂരില്‍ പന്നിവേട്ട: നാല് ദിവസത്തിനുള്ളില്‍ 33 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടുപന്നി വേട്ട. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 33 കാട്ടുപന്നികളെയാണ് നാലുദിവസങ്ങളിലായി വെടിവച്ച് കൊന്നത്. കാട്ടുപന്നികള്‍ വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയിലാണ് നടപടി.

നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് വനം വകുപ്പിന്‍റെ അനുമതിയുള്ള ഷൂട്ടറിന്‍റെ സഹായത്തോടെ മുതീരി, തെക്കുംപാടം, മാങ്കുത്ത്, ഇയ്യംമട, മുതുകാട്, പാത്തിപാറ, ചാരംകുളം തുടങ്ങി നഗരസഭയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നാല് ദിവസത്തിനുള്ളില്‍ 33 കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

പന്നികളുടെ ജഡം നടപടിക്രമങ്ങള്‍ പാലിച്ച് വനംവകുപ്പിന്‍റെ അനുമതിയോടെ പനയങ്ങോട് വനത്തില്‍ സംസ്‌കരിച്ചു. സ്‌ക്വാഡിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മന്‍സൂര്‍ കാരാട്ടുചാലി നേതൃത്വം നല്‍കി.

സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലീം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. വിനോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.വി. ബിന്ദു, ഷൂട്ടര്‍ അഹമ്മദ് നിസാര്‍ എന്നിവരാണ് സ്‌ക്വാഡിലുണ്ടായിരുന്നത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉന്‍മൂലനം ചെയ്യുന്ന പ്രവൃത്തി തുടരുന്നതാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പദ്മിനി ഗോപിനാഥ്, സെക്രട്ടറി ഫിറോസ്ഖാന്‍ എന്നിവര്‍ അറിയിച്ചു.

Kerala

കോ​ഴി​ക്കോ​ട് സ്കൂ​ൾ വ​രാ​ന്ത​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: കു​ണ്ടു​തോ​ട് ഗ​വ യു​പി സ്‌​കൂ​ൾ വ​രാ​ന്ത​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​വി​ലും​പാ​റ സ്വ​ദേ​ശി​യാ​യ അ​നു​ര​ഞ്ജാ​ണ് മ​രി​ച്ച​ത്.

മ​റ്റൊ​രു സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് അ​നു​ര​ഞ്ജ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നു​ര​ഞ്ജി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി മാ​ന​സി​ക​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​ക്കി തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

National

ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ന​ന്ദ് ന​ഗ​രി​യി​ലെ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ബെ​യ്ഡ് സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

35 വ​യ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ഉ​മ​ർ ദി​ൻ ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് ഉ​മ​റി​ന് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും മു​ഹ​മ്മ​ദ് ഉ​മ​റി​നെ വെ​ടി​വ​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

International

ക​ലി​ഫോ​ര്‍​ണി​യയിൽ കാണാതായ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

ക​​​​​ലി​​​​​ഫോ​​​​​ര്‍​ണി​​​​​യ: കാ​​​​​ണാ​​​​​താ​​​​​യ ഇ​​​​​ന്ത്യ​​​​​ന്‍ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യെ മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി ഓ​​​​​ഫ് ക​​​​​ലി​​​​​ഫോ​​​​​ര്‍​ണി​​​​​യ ബെ​​​​​ര്‍​ക്ക്‌​​​​ലി​​​​​യി​​​​​ല്‍ കെ​​​​​മി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് ബ​​​​​യോ​​​​​മോ​​​​​ളി​​​​​കു​​​​​ലാ​​​​​ര്‍ എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യാ​​​​​യ ക​​​​​ര്‍​ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി സാ​​​​​കേ​​​​​ത് ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​യ്യ (22) ആ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്.

ഈ ​​മാ​​സം ഒ​​ന്പ​​തി​​നാണ് സാ​​​കേ​​​തി​​​നെ കാ​​​​​ണാ​​​​​താ​​​​​യ​​​​​ത്. മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത വി​​​​​വ​​​​​രം സാ​​​​​ന്‍​ഫ്രാ​​​​​ന്‍​സി​​​​​സ്‌​​​​​കോ​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​ണ്‍​സു​​​​​ലേ​​​​​റ്റ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. കൂ​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

ക​​​​​ര്‍​ണാ​​​​​ട​​​​​ക സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ സാ​​​​കേ​​​​ത് ഐ​​​​​ഐ​​​​​ടി മ​​​​​ദ്രാ​​​​​സി​​​​​ല്‍​നി​​​​​ന്ന് കെ​​​​​മി​​​​​ക്ക​​​​​ല്‍ എ​​​​​ൻ​​ജി​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​ടെ​​​​​ക് നേ​​​​​ടി. യു​​​​​സി ബെ​​​​​ര്‍​ക്ക്‌​​​​ലി​​​​​യി​​​​​ല്‍, കെ​​​​​മി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​ഡ് ബ​​​​​യോ​​​​​മോ​​​​​ളി​​​​​ക്യു​​​​​ലാ​​​​​ര്‍ എ​​​​​ഞ്ചി​​​​​നി​​യ​​​​​റിം​​​​​ഗി​​​​​ല്‍ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സാ​​​​​കേ​​​​​തി​​​​​ന്‍റെ റൂം​​​​​മേ​​​​​റ്റാ​​​​​ണ് കാ​​​​​ണാ​​​​​താ​​​​​യ വി​​​​​വ​​​​​രം പോ​​​​​ലീ​​​​​സി​​​​​ല്‍ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

District News

പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ച​നി​ല​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം റോ​യ​ൽ ജം​ഗ്ഷ​നി​ൽ 10 വ​യ​സു​കാ​ര​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ര​യ​ങ്കാ​ട് പു​ന്നാ​ട​ത്ത് വീ​ട്ടി​ൽ മ​നോ​ജി​ന്‍റെ മ​ക​ൻ ര​ഘു​റാം മോ​ഹ​ൻ(10) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

വീ​ട്ടു​കാ​ർ ക​ണ്ട് ബ​ഹ​ളം വ​ച്ച് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി ഉ​ട​ൻ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വീ​ട്ടു​കാ​ർ വ​ഴ​ക്ക് പ​റ​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൊ​ബൈ​ൽ വാ​ങ്ങി​വ​ച്ച് ര​ക്ഷി​താ​ക്ക​ൾ വീ​ടി​നു തൊ​ട്ട് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മീ​റ്റിം​ഗി​ന് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: സ്മി​ത. സ​ഹോ​ദ​രി: ഒ​ന്നാം ക്ലാ​സു​കാ​രി അ​നു​പ​മ.

Kerala

ചി​ന്നു പാ​പ്പു​വി​ന്‍റെ ആ​ൺ​സു​ഹൃ​ത്ത് മ​രി​ച്ച നി​ല​യി​ൽ

കാ​സ​ഗോ​ഡ്: ജീ​വ​നൊ​ടു​ക്കി​യ സോ​ഷ്യ​ല്‍ മീ​ഡി​യ താ​രം ചി​ന്നു പാ​പ്പു​വി​ന്‍റെ ആ​ൺ​സു​ഹൃ​ത്തി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് മ​ന്നി​പ്പാ​ടി സ്വ​ദേ​ശി സ​ന്തോ​ഷ് (29)നെ​യാ​ണ് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ചി​ന്നു പാ​പ്പു ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ ​സം​ഭ​വ​ത്തി​ൽ സ​ന്തോ​ഷി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന ചി​ന്നു​വും സ​ന്തോ​ഷും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​യാ​ളു​മാ​യു​ള്ള ചി​ല ത​ർ​ക്ക​മാ​ണ് ചി​ന്നു​വി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​ന്തോ​ഷിനെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)

National

യു​വ​തി​യും യു​വാ​വും കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ, കൊ​ല​യ്ക്ക് ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ്

നോ​യി​ഡ: പ്ര​ണ​യ​ദി​ന​ത്തി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. നോ​യി​ഡ​യി​ലെ സെ​ക്ട​ർ 39ലാ​ണ് സം​ഭ​വം.

ഡ​ൽ​ഹി​യി​ലെ ത്രി​ലോ​ക്പു​രി സ്വ​ദേ​ശി സു​മി​ത്, നോ​യി​ഡ​യി​ൽ ജോ​ലി ചെ​യ്യു​ന്ന രേ​ഖ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​റി​നു​ള്ളി​ൽ നി​ന്നും തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

District News

യു​വാ​വ് കേ​ബി​ളി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: മാ​ങ്കാ​വി​ല്‍ യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് ദി​ണ്ഡി​ഗ​ല്‍ സ്വ​ദേ​ശി വേ​ല്‍​രാ​ജി (18)നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ താ​ല്‍​ക്കാ​ലി​ക ഷെ​ഡി​നോ​ട് ചേ​ര്‍​ന്ന് കേ​ബി​ളി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​ന്‍റെ കു​ടും​ബം ഏ​റെ​ക്കാ​ല​മാ​യി മാ​ങ്കാ​വി​ല്‍ ആ​ക്രി​ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​ണ്. യു​വാ​വ് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​രു​ന്ന ആ​ളാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കോ​ഴി​ക്കോ​ട്ട് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: മാ​ങ്കാ​വി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ദി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി വേ​ൽ​രാ​ജ് (18) ആ​ണ് മ​രി​ച്ച​ത്.

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ താ​ൽ​ക്കാ​ലി​ക ഷെ​ഡി​നോ​ടു ചേ​ർ​ന്ന് കേ​ബി​ളി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്കു മാ​റ്റി.

വേ​ൽ​രാ​ജി​ന്‍റെ കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി മാ​ങ്കാ​വി​ൽ ആ​ക്രിക്ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളു.

National

മേഘാലയിൽ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ മരിച്ചു 

ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.

ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്‌റാം പറഞ്ഞു. 

തംഗ്സ്‌കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

International

ലി​ബി​യ​ൻ ഏ​കാ​ധി​പ​തി മു​അ​മ​ർ ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സെ​യ്ഫ് അ​ൽ ഇ​സ്‌​ലാം ഗ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ടു

ട്രി​പോ​ളി: ലി​ബി​യ​ൻ മു​ൻ നേ​താ​വ് മു​അ​മ​ർ ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സെ​യ്ഫ് അ​ൽ ഇ​സ്‌ലാം ഗ​ദ്ദാ​ഫി (53) കൊ​ല്ല​പ്പെ​ട്ടു. 

ലി​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ട്രി​പ്പോ​ളി​യി​ൽ നി​ന്ന് 136 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള സി​ൻ​ട​ൻ ന​ഗ​ര​ത്തി​ലാ​ണ് സെ​യ്ഫ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ഖം​മൂ​ടി ധ​രി​ച്ച നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് സെ​യ്ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ‌

വീ​ട്ടി​ലെ സു​ര​ക്ഷാ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യ ശേ​ഷം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ലി​ബി​യ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‌

ഗ​ദ്ദാ​ഫി​യു​ടെ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2011 ൽ ​നാ​റ്റോ​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തി​യ​തി​ന് 2015 ൽ ​സെ​യ്ഫ് ത​ട​വി​ലാ​യി​രു​ന്നു. 2017 ൽ ​ജ​യി​ൽ ചാ​ടി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു.

തു​ട​ർ​ന്ന് 2021 ൽ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ലി​ബി​യ​ൻ തെ​ര​ഞ്ഞ​ടു​പ്പ് അ​ധി​കൃ​ർ സെ​യ്ഫി​നെ അ​യോ​ഗ്യ​നാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു

കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനെയാണ് കൊള്ളയടിച്ചത്. കാലിൽ വെടിവച്ചു വീഴ്ത്തിയശേഷമായിരുന്നു സംഭവം.

റിൻഷദിന്‍റെ കൈവശമുണ്ടായിരുന്ന ആറുലക്ഷം രൂപയും അക്രമികൾ കവർന്നു. വ്യാപാര ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു റിൻഷദ്. ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്‍റെ കാലിൽ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്‍റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്‍റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

District News

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും സം​സ്‌​കാ​രം ന​ട​ത്തി

കോ​ട്ട​യം: ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും സം​സ്‌​കാ​രം ന​ട​ത്തി. വെ​ട്ട​ത്തു​ക​വ​ല പ​നം​താ​ന​ത്ത് ന​ന്ദ​കു​മാ​ര്‍ (22), വാ​രി​ശേ​രി മ​ര്യാ​ത്തു​രു​ത്ത് കൈ​താ​രം ആ​സി​യ ത​സ്മി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ശാ​സ്ത്രി റോ​ഡി​ലെ നി​ഷാ കോ​ണ്ടി​ന​ന്‍റ​ല്‍ ഹോ​ട്ട​ലി​ലെ 202ാം ന​മ്പ​ര്‍ മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും ഒ​രു ഫാ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​രു​വ​രും ഹോ​ട്ട​ലി​ല്‍ എ​ത്തി മു​റി​യെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രെ​യും മു​റി​യി​ല്‍​നി​ന്നു പു​റ​ത്ത് കാ​ണാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ വി​വ​രം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Kerala

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം എ​ആ​ർ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കോ​വ​ളം വെ​ള്ളാ​ർ സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് (27) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കി​ട​പ്പു​മു​റി​യു​ടെ ഫാ​നി​ൽ ബ​ഡ്ഷീ​റ്റു​പ​യോ​ഗി​ച്ച് കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ഖി​ലി​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ അ​ഖി​ലും ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ:1056, 0471-2552056)

National

ബാ​രാ​മ​തി വി​മാ​നാ​പ​ക​ടം; മ​രി​ച്ച​വ​രി​ൽ പൈ​ല​റ്റ് ശാം​ഭ​വി പ​ഥ​ക്കും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ച്പേ​രി​ൽ ഒ​രാ​ൾ ക്യാ​പ്റ്റ​ൻ ശാം​ഭ​വി പ​ഥ​ക്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള നോ​ൺ-​ഷെ​ഡ്യൂ​ൾ​ഡ് എ​യ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റാ​യ, വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്സി​ൽ ഫ​സ്റ്റ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ശാം​ഭ​വി പ​ഥ​ക്. ശാം​ഭ​വി പ​റ​ത്തി​യ ലി​യ​ർ​ജെ​റ്റ് 45 എ​ന്ന ചെ​റി​യ വി​മാ​ന​മാ​ണ് അപകടത്തിൽപ്പെട്ടത്​.

എ​യ​ർ​ഫോ​ഴ്‌​സ് ബാ​ൽ ഭാ​ര​തി സ്‌​കൂ​ളി​ൽ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശാം​ഭ​വി, ന്യൂ​സി​ലാ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൊ​മേ​ഴ്‌​ഷ്യ​ൽ പൈ​ല​റ്റ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് കൊ​മേ​ഴ്ഷ്യ​ൽ പൈ​ല​റ്റും ഫ്ലൈ​റ്റ് ക്രൂ ​പ​രി​ശീ​ല​ന​വും നേ​ടി. മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എ​യ​റോ​നോ​ട്ടി​ക്സ്, ഏ​വി​യേ​ഷ​ൻ, എ​യ്‌​റോ​സ്‌​പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി.

മ​ധ്യ​പ്ര​ദേ​ശ് ഫ്ലൈ​യിം​ഗ് ക്ല​ബ്ബി​ൽ അ​സി​സ്റ്റ​ന്‍റ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റാ​യി ചു​മ​ത​ല​യെ​റ്റ് ഫ്ലൈ​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ റേ​റ്റിം​ഗ് നേ​ടി​യി​രു​ന്നു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ (ഡി​ജി​സി​എ) നി​ന്ന് ഫ്രോ​സ​ൺ എ​യ​ർ​ലൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് പൈ​ല​റ്റ് ലൈ​സ​ൻ​സും (എ​ടി​പി​എ​ൽ) ശാം​ഭ​വി നേ​ടി​യി​രു​ന്നു.

സ്‌​പൈ​സ് ജെ​റ്റ് ലി​മി​റ്റ​ഡി​ൽ നി​ന്ന് ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി, ജോ​ർ​ദാ​ൻ എ​യ​ർ​ലൈ​നി​ൽ നി​ന്ന് ജെ​റ്റ് ഓ​റി​യ​ന്‍റെ​ഷ​ൻ പ​രി​ശീ​ല​നം, ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ (ഡി​ജി​സി​എ) നി​ന്ന് കൊ​മേ​ഴ്ഷ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ്, സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ന്യൂ​സി​ലാ​ൻ​ഡി​ൽ നി​ന്ന് സി​സി​എ കൊ​മേ​ഴ്‌​ഷ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ശാം​ഭ​വി​യെ കൂ​ടാ​തെ അ​ജി​ത് പ​വാ​ർ, പേ​ഴ്‌​സ​ണ​ൽ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ വി​ദി​പ് ജാ​ദ​വ്, പൈ​ല​റ്റ് സു​മി​ത് ക​പൂ​ർ, ഒ​രു ഫ്ലൈ​റ്റ് അ​റ്റ​ന്‍റ​ർ എ​ന്നി​വ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

Kerala

തി​രു​വാ​ങ്കു​ള​ത്ത് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: തി​രു​വാ​ങ്കു​ള​ത്ത് സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശാ​സ്താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തോ​ടെ ശാ​സ്താം​മു​ക​ൾ ഭാ​ഗ​ത്തെ പാ​റ​മ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പാ​റ​മ​ട​യു​ടെ ക​ര​യി​ൽ സ്കൂ​ൾ ബാ​ഗ് ഇ​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ബാ​ഗി​നു​ള്ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ക​രു​തി​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് മെ​മ്പ​ർ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

International

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക്രൂ​ര​ത വീ​ണ്ടും; കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​യു​ടെ പേ​രി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​യു​ടെ പേ​രി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം. ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മി​നി​യാ​പൊ​ളി​സി​ൽ 51കാ​ര​നെ വെ​ടി​വ​ച്ചു കൊ​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വൈ​റ്റ്ഹൗ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് ഡെ​മോ​ക്രാ​റ്റാ​യ മി​നി​യാ​പൊ​ളി​സ് ഗ​വ​ർ​ണ​ർ ടിം ​വാ​ൾ​സ് അ​റി​യി​ച്ചു. ത​ന്‍റെ സം​സ്ഥാ​ന​ത്ത് കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

മ​രി​ച്ച വ്യ​ക്തി​യു​ടെ കൈ​വ​ശം ര​ണ്ട് മാ​ഗ​സി​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് യു​എ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി (ഡി​എ​ച്ച്എ​സ്) വ​ക്താ​വ് ട്രീ​ഷ്യ മ​ക്‌​ലോ​ഫ്ലി​ൻ അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​നോ​ടു പ​റ​ഞ്ഞു.

ജ​നു​വ​രി ഏ​ഴി​ന് 37 കാ​രി​യാ​യ റെ​നി ഗു​ഡ് എ​ന്ന യു​വ​തി​യെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​യു​ടെ പേ​രി​ൽ വെ​ടി​വ​ച്ചു കൊ​ന്ന​ത് ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ, കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് വ​യ​സു​കാ​ര​നെ ഡി​റ്റ​ൻ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കി​യ സം​ഭ​വ​വും ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

Kerala

ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി മ​രി​ച്ചു. കു​ട​വൂ​ർ​ക്കോ​ണം സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നി​ഖി​ൽ (16), ഗോ​കു​ൽ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. വാ​മ​ന​പു​രം ന​ദി​യു​ടെ മേ​ലാ​റ്റി​ങ്ങ​ൽ ഉ​ദി​യ​റ ക​ട​വി​ലാ​ണ് നാ​ല് കു​ട്ടി​ക​ൾ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രെ കാ​ണാ​താ​യ​തോ​ടെ മ​റ്റ് ര​ണ്ട് പേ​ർ നി​ല​വി​ളി​ച്ചു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

ന​ദി​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ദ്യം നി​ഖി​ലി​ന്‍റെ​യും ര​ണ്ടാ​മ​ത് ഗോ​കു​ലി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ചു. ഒ​പ്പ​മു​ണ്ടാ​യ കു​ട്ടി​ക​ളാ​ണ് മു​ങ്ങി​യ സ്ഥ​ലം കാ​ണി​ച്ചു കൊ​ടു​ത്ത​ത്.

ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്കം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Kerala

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ഴ​ഞ്ചേ​രി: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ള്ളി​യൂ​ര്‍ മു​റ്റ​ത്തി​ലേ​ത്ത് അ​നി​ലി​ന്‍റെ മ​ക​ന്‍ ആ​രോ​മ​ലി​നെ​യാ​ണ് (17) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

ത​ടി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ ആ​രോ​മ​ലി​ന്‍റെ ബാ​ഗി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ര്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ച്ഛ​നെ വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ആ​രോ​മ​ലി​നെ പി​ന്നീ​ടാ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ത്മ​ഹ​ത്യ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നീ​ക്കി. അ​മ്മ: ഗീ​താ കു​മാ​രി.

Kerala

പു​ന​ലൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കൊ​ല്ലം: പു​ന​ലൂ​രി​ൽ കോ​ള​ജ് ജം​ഗ്‌​ഷ​ന് സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ സ്വ​ദേ​ശി ഷി​നു​വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജ് ജം​ഗ്‌​ഷ​ന് സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ന് സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ട്. കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ഇ​യാ​ളെ പോ​ലീ​സ് പ്ര​തി ചേ​ർ​ത്തി​രു​ന്നെ​ങ്കി​ലും കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ ഷാ​നു ഈ ​കേ​സി​ൽ പ​രോ​ളി​ലാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ഫ്ലാ​റ്റി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ​താ​കാം എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഫ്ലാ​റ്റി​ന് മു​ക​ളി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും, ഷി​നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ത്തി.

Kerala

മ​ല​പ്പു​റ​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​ മ​രി​ച്ച നി​ല​യി​ൽ; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ട് തൊ​ടി​യ​പ്പു​ല​ത്ത് കാ​ണാ​താ​യ 14 വയസുകാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ണി​യ​മ്പ​ല​ത്തി​നും തൊ​ടി​യ​പു​ല​ത്തി​നും ഇ​ട​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള കു​റ്റി​ക്കാ​ട്ടി​ലാ​ണ് കു​ട്ടി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ 16 വയസുകാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ക​ഴു​ത്ത് ഞെ​രി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

International

കാ​ന​ഡ​യി​ൽ പ​ഞ്ചാ​ബി വ്യ​വ​സാ​യി വെ​ടി​യേ​റ്റ് മ​രി​ച്ചു

ഒട്ടാവ: കാ​ന​ഡ​യി​ലെ സ​റേ​യി​ൽ പ​ഞ്ചാ​ബി വ്യാ​വ​സാ​യി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ബൈ​ൻ​ഡ​ർ ഗാ​ർ​ച്ച (48) ആ​ണ് മ​രി​ച്ച​ത്.

പ​ഞ്ചാ​ബി​ലെ ന​വാ​ൻ​ഷ​ഹ​റി​ന​ടു​ത്തു​ള്ള മ​ല്ല​ൻ ബേ​ഡി​യ​ൻ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. സ്റ്റു​ഡി​യോ​യും ബാ​ങ്ക്വ​റ്റ് ഹാ​ളും സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന ബൈ​ൻ​ഡ​ർ പ്ര​ശ​സ്ത​നാ​യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്. സ​റേ​യി​ലെ ഗു​മാ​ൻ ഫാ​മു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു വാ​ഹ​നം ക​ത്തി ന​ശി​ച്ച നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കാ​ന​ഡ​യി​ൽ പ​ഞ്ചാ​ബി വ്യ​വ​സാ​യി​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ആ​ക്ര​മം വ​ർ​ധി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

District News

വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ


പൂ​വാ​ർ:​വ​യോ​ധി​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രും​കു​ളം മേ​ല​തി​ൽ വി​ളാ​കം അ​ജ​യ് നി​വാ​സി​ൽ ശ്രീ​ധ​ര(72 )നെ ​ആ​ണ് വീ​ടി​ന് പു​റ​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള എ​സ്എ​ൻ​ഡി​പി​യു​പി സ്കൂ​ളി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​യാ​ണ്.​

പ​തി​വു​പോ​ലെ സ്കൂ​ളി​ലെ ജോ​ലി ക​ഴി​ഞ്ഞ് രാ​വി​ലെ 11.30 മ​ണി​യോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​താ​യി പ​റ​യു​ന്നു.​ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ മൂ​ത്ത​മ​ക​ൻ അ​ച്ഛ​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക്ശേ​ഷം മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ പ​രേ​ത​യാ​യ ആ​ർ.​എ​സ്. വ​സ​ന്ത . മ​ക്ക​ൾ: അ​ജി​ത് ശ്രീ​ധ​ർ, അ​ജ​യ് ശ്രീ​ധ​ർ.​കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.

International

ഇ​റാ​നി​ൽ ക​ത്തി​പ്പ​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര ക​ലാ​പം; 45 മ​ര​ണം

ടെ​ഹ്റാ​ൻ: രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം ഇ​റാ​നി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു. രാ​ജ്യ​ത്തെ അ​തി​രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും വ​ല​യു​ന്ന ജ​ന​ങ്ങ​ളാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്.

പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​ൽ ഇ​തു​വ​രെ 45 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ്ര​ക്ഷോ​ഭം വ്യാ​പി​ച്ച​തോ​ടെ ഇ​റാ​നി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി​ക്കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്‌​കി​യാ​ൻ ഉ​ത്ത​ര​വി​ട്ടു.

പ്ര​ക്ഷോ​ഭ​ത്തെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നാ​ണ് രാ​ജ്യ​ത്തെ നീ​തി​പീ​ഠ​ങ്ങ​ളും പോ​ലീ​സ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 1979 ലെ ​ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് നി​ന്ന് പ​ലാ​യ​നം ചെ​യ്ത മു​ൻ രാ​ജാ​വി​ന്‍റെ മ​ക​ൻ പ്രി​ൻ​സ് റേ​സാ പ​ഹ്‌​ല​വി​യു​ടെ അ​നു​യാ​യി​ക​ളും സ​മ​ര രം​ഗ​ത്തു​ണ്ട്.

National

പൂനെ സ്ഫോടനം: പ്രതി വെടിയേറ്റു മരിച്ചു

അ​​​ഹ​​​ല്യ​​​ന​​​ഗ​​​ർ: 2012 ലെ ​​​പൂ​​​നെ സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ കേസി​​​ലെ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ബ​​​ണ്ടി ജ​​​ഹാ​​​ഗി​​​ർ​​​ദാ​​​റി​​​നെ അ​​​ജ്ഞാ​​​ത​​​സം​​​ഘം വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.

അ​​​ഹ​​​ല്യ​​​ന​​​ഗ​​​റി​​​ലെ ശ്രീ​​​രാം​​​പുരി​​​ൽ ബോ​​​റോ​​​വേ​​​ക്ക് കോ​​​ള​​​ജ് റോ​​​ഡി​​​നു സ​​​മീ​​​പമായിരുന്നു ആ​​​ക്ര​​​മ​​​ണം.

മ​​​റ്റൊ​​​രാ​​​ൾ​​​ക്കൊ​​​പ്പം ബൈ​​​ക്കി​​​ൽ യാ​​​ത്ര​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ജ​​​ഹാ​​​ഗി​​​ർ​​​ദാ​​​റി​​​നു​​​നേ​​​രെ ര​​​ണ്ടു ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി എ​​​ത്തി​​​യ സം​​​ഘം വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

മലിനജലം കുടിച്ച് ഇൻഡോറിൽ മൂന്നു പേർ മരിച്ചു

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. നാ​​​ല് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു അ​​​സാ​​​ധാ​​​ര​​​ണ​​​ഗ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി കൗ​​​ൺ​​​സി​​​ല​​​ർ പ​​​റ​​​ഞ്ഞു. വെ​​​ള്ളം കു​​​ടി​​​ച്ച പ​​​ല​​​രം രോ​​​ഗം​​​ബാ​​​ധി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

അ​​​തി​​​സാ​​​രം വ്യാ​​​പി​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തെ 2.703 വീ​​​ടു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. 12,000 ആ​​​ളു​​​ക​​​ളെ​​​യും പ​​​രി​​​ശോ​​​ധി​​​ച്ചു. ഇ​​​തി​​​ൽ 1,146 പേ​​​ർ നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. 111 രോ​​​ഗി​​​ക​​​ളാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

കോ​ഴി​ക്കോ​ട്ട് കൗ​മാ​ര​ക്കാ​രി മ​രി​ച്ച നി​ല​യി​ൽ

കോ​ഴി​ക്കോ​ട്: ക​ക്കാ​ടം​പൊ​യി​ലി​ൽ കൗ​മാ​ര​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ ക​ക്കാ​ട് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​നി സു​മ​ൻ(16) ആ​ണ് മ​രി​ച്ച​ത്.

വി​ഷം അ​ക​ത്ത് ചെ​ന്ന് മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വീ​ട്ടി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ന്നും തു​ട​ർ​ന്നാ​ണ് മ​ക​ളെ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ട​തെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ മൊ​ഴി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ഗുജറാത്തിൽ മാൻഹോളിൽ വീണ് ഒരാൾ മരിച്ചു

വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​

വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ ക​​​ണ്ണി​​​ൽ​​​പെ​​​ട്ടു. ഇ​​​തി​​​നു​​​ള്ളി​​​ൽ വി​​​പു​​​ൽ​​​സി​​​ൻ​​​ഹി​​​ന്‍റെ ഷൂ​​​സ് ക​​​ണ്ട​​​തോ​​​ടെ ഫ​​​യ​​​ർ ഫോ​​​ഴ്സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹ​​ത്തെ പു​​റ​​ത്തെ​​ടു​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

International

പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ൽ പൊ​ട്ടി​ത്തെ​റി; ര​ണ്ട് പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലു​ള്ള ന​ഴ്സിം​ഗ് ഹൊ​മി​ൽ പോ​ട്ടി​ത്തെ​റി. ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. ബ്രി​സ്റ്റൊ​ളി​ലു​ള്ള സി​ൽ​വ​ർ ലെ​യ്ക്ക് ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​ഞ്ച് പേ​രെ കാ​ണാ​താ​യി. ഇ​വ​രെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ന​ഴ്സിം​ഗ് ഹോം ​കെ​ട്ടി​ടം പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്നു. കാ​ണാ​താ​യ​വ​ർ കെ​ട്ടി​ട​ത്തി​ന്‍റെ അ​ക​ത്ത് ത​ന്നെ ഉ​ണ്ടോ​യെ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും എ​ന്താ​ണ് അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

Kerala

ഡോ​ക്ട​ർ​മാ​ർ റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മരണത്തിന് കീഴടങ്ങി

തൃ​പ്പൂ​ണി​ത്തു​റ: റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഡോ​ക്ട​ർ​മാ​ർ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം പു​ന്ന​ല ചാ​ച്ച്പു​ന്ന ഇ​ഞ്ചൂ​ർ ല​ക്ഷം​വീ​ട് ലി​നീ​ഷ് ഭ​വ​നി​ൽ ഡെ​ന്നി​സ് ജോ​സ​ഫി​ന്‍റെ മ​ക​ൻ വി.​ഡി. ലി​നു (40) ആ​ണ് വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ള​ത്ത് ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ ​വൈ​ക്കം റോ​ഡി​ലാ​യി​യി​രു​ന്നു അ​പ​ക​ടം. ലി​നു സ​ഞ്ച​രി​ച്ച സ്​കൂ​ട്ട​റും മു​ള​ന്തു​രു​ത്തി ചെ​ങ്ങോ​ല​പ്പാ​ടം സ്വ​ദേ​ശി വി​പി​ൻ, വേ​ഴ​പ്പ​റ​മ്പ് സ്വ​ദേ​ശി മ​നു എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ റോ​ഡി​ൽ കി​ട​ന്ന ലി​നു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി അ​തു​വ​ഴി ക​ട​ന്നു​വ​ന്ന മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ റോ​ഡ​രി​ക് ശ​സ്ത്ര​കി​യാ ടേ​ബി​ളാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യാ​ക് ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ബി. മ​നൂ​പ്, അ​പ​ക​ടം ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യി​റ​ങ്ങി​യ ക​ട​വ​ന്ത്ര ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ. ​തോ​മ​സ് പീ​റ്റ​ർ, ഭാ​ര്യ ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ ന​ടു​റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​നോ​ടു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

നാ​ട്ടു​കാ​ർ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ ബ്ലേ​ഡ് കൊ​ണ്ട് ഡോ. ​മ​നൂ​പ്, ലി​നു​വി​ന്‍റെ ക​ഴു​ത്തി​ൽ ഒ​രു മു​റി​വു​ണ്ടാ​ക്കി. ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് ശീ​ത​ള​പാ​നീ​യ​ത്തി​ന്‍റെ സ്ട്രോ ​ക​ട​ത്തി​വി​ട്ട് ശ്വാ​സ​ഗ​തി തി​രി​ച്ചു​പി​ടി​ച്ചു. ആ​ദ്യം പേ​പ്പ​ർ സ്ട്രോ​യാ​ണ് കി​ട്ടി​യ​ത്. പി​ന്നീ​ട് പ്ലാ​സ്റ്റി​ക്കി​ന്‍റെ സ്ട്രോ ​ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.സ​ഹാ​യി​ക്കാ​ൻ ഡോ. ​തോ​മ​സ് പീ​റ്റ​റും ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ഒ​പ്പം നി​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ന​ൽ​കി​യ​ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളാ​യി​രു​ന്നു. നാ​ലു മി​നി​റ്റ് കൊ​ണ്ടാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും വ​രെ ഡോ. ​മ​നൂ​പ് ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി കൂ​ടെ നി​ന്നു. ഈ ​ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷ​യ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​ത്തെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ​യാ​ളു​ക​ൾ ഡോ​ക്ട​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

ക​ണ്ണൂരിൽ നാലംഗ കുടുംബം മരിച്ചനിലയിൽ

ക​ണ്ണൂ​ർ: രാ​മ​ന്ത​ളി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ച നി​ല​യി​ൽ. കെ.​ടി. ക​ലാ​ധ​ര​ൻ (38), അ​മ്മ ഉ​ഷ (60), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ളാ​യ ഹി​മ (അ​ഞ്ച്), ക​ണ്ണ​ൻ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​തി​ർ​ന്ന ര​ണ്ടു പേ​രും തൂ​ങ്ങി​യ നി​ല​യി​ലും കു​ട്ടി​ക​ൾ താ​ഴെ കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​തി​ർ​ന്ന​വ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് നി​ല​വി​ൽ വ്യ​ക്ത​ത​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Kerala

വ​ട​ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ര​ണ്ടു ​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര പു​തു​പ്പ​ണ​ത്ത് സ്വ​കാ​ര്യ ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി അ​റു​വ​യ​ൽ രാ​ജീ​വ​ൻ (52) ആ​ണ് മ​രി​ച്ച​ത്.

ഇ​രി​ങ്ങ​ൽ മ​ന​യ​ൻ​കോ​ട്ട് മ​നേ​ഷ് (46) മ​നേ​ഷി​ന്‍റെ മ​ക​ൻ അ​ല​ൻ (7) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​നേ​ഷി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

ത​ല​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​ട​ക​ര കീ​ഴ​ൽ​മു​ക്കി​ലെ ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ.

Kerala

യു​വ​തി വീ​ടീ​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: യു​വ​തി​യെ വീ​ടീ​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഴു​വി​ൽ വെ​സ്റ്റ് വ​ലി​യ​ക​ത്ത് സു​ൽ​ഫ​ത്ത് (38) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൃ​പ്ര​യാ​റി​ൽ ത​യ്യ​ൽ ക​ട ന​ട​ത്തു​ക​യാ​ണ് സു​ൽ​ഫ​ത്ത്. വീ​ട്ടി​ലി​രു​ന്ന് തു​ന്നി​യ വ​സ്ത്ര​ങ്ങ​ൾ ക​ട​യി​ല്‍ ന​ല്‍​കാ​ന്‍ ഭ​ർ​ത്താ​വ് മ​ക​ളും പോ​യ​തി​നാ​ല്‍ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ന്നി​യ വ​സ്ത്രം വാ​ങ്ങാ​ൻ വീ​ട്ടി​ലെ​ത്തി​യ അ​യ​ല്‍​വാ​സി വി​ളി​ച്ചി​ട്ട് വാ​തി​ൽ തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് എ​ത്തി​യ​പ്പോ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​മീ​പ​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞ മ​ണ്ണെ​ണ്ണ​ക്കു​പ്പി​യും ക​ണ്ടെ​ടു​ത്തു.

Kerala

വേ​ങ്ങ​ര​യി​ൽ യു​വ​തി​ ഭ​ർ​ത്തൃവീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ചേ​റൂ​ർ മി​നി കാ​പ്പ് സ്വ​ദേ​ശി നി​സാ​റി​ന്‍റെ ഭാ​ര്യ ജ​ലീ​സ (31) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​രാ​ത്തോ​ട് അ​പ്പ​ക്കാ​ട് സ്വ​ദേ​ശി ഉ​ത്ത​മാ​വു​ങ്ങ​ൽ ആ​ലി - സു​ലൈ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജ​ലീ​സ. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തിനു ശേ​ഷം കു​ടും​ബ​ത്തിനു വി​ട്ടു​ന​ൽ​കും.

National

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

മൊ​ഹാ​ലി: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​ൻ​വ​ർ ദി​ഗ്‌​വി​ജ​യ് സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്ന​രേ​മാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മൊ​ഹാ​ലി​യി​ലെ സൊ​ഹാ​ന​യി​ലു​ള്ള ബെ​ട്‌​വാ​ൻ സ്പോ​ർ​ട്സ് ക്ല​ബി​ൽ ക​ബ​ഡി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ക​ൻ​വ​ർ സിം​ഗി​നെ നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ൻ​വ​റി​നെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ടി​വ​ച്ച​തി​ന് ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്ര​മി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഉ​ട​നെ ത​ന്നെ അ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

District News

യു​വാ​വി​നെ ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വാ​ടാ​ന​പ്പിള്ളി: യു​വാ​വി​നെ വാ​ടാ​ന​പ്പ​ള്ളി കൃ​ഷി​ഭ​വ​ൻ ​ഓ​ഫീ​സി​നു സമീപം മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ളി​ക്കു​ളം പു​ളി​യം​തു​രു​ത്ത് അ​വി​ലി​ശേ​രി ശ​ശീ​ന്ദ്ര​ന്‍റെ മ​ക​ൻ ശ​ര​ത്ത് (35) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ രാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് പി​ന്നീ​ട് വാ​ടാ​ന​പ്പിള്ളി​യി​ലെ ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ​യു​ടെ അ​ടു​ത്തുവ​ന്ന് ത​ർ​ക്കി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​രി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. മ​രി​ക്കു​ക​യാ​ണെ​ന്ന വി​വ​രം ഭാ​ര്യ​യു​ടെ മൊ​ബൈ​ലി​ൽ വാ​ട്സ്ആ​പ്പി​ലും അ​റി​യി​ച്ചു.

തു​ട​ർ​ന്ന് വാ​ടാ​ന​പ്പ​ള്ളി സെ​ന്‍റ​റി​ലെ കൃ​ഷി​ഭ​വ​ൻ​ ഓ​ഫീ​സി​ന് മു​ന്നി​ലെ ഇ​രു​മ്പ് കോ​ണി വ​ഴി മു​ക​ളി​ൽ ക​യ​റി മ​ര​കൊ​മ്പി​ൽ തൂ​ങ്ങി ​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം.

വി​വ​രമ​റി​ഞ്ഞ് വാ​ടാ​ന​പ്പിള്ളി പോലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ഗ്നി സു​ര​ക്ഷ സേ​ന പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​യ​ത്. ഭാ​ര്യ: ​പ്ര​ബി​ത. മാ​താ​വ്: ശാ​ന്ത. മ​ക്ക​ൾ:​ അ​ക്ഷി​ത്, ആ​വ​ണി.

Kerala

പ്രചാരണത്തി​നി​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

വാ​ല്യ​ക്കോ​ട് : തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു.

വാ​ല്യ​ക്കോ​ട് ടൗ​ണ്‍ ബ്രാ​ഞ്ച് അം​ഗം നാ​ഗ​ത്ത് മൊ​യ്തി ഹാ​ജി (80) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം എ​ല്‍​ഡി​എ​ഫ് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ന്‍റെ വാ​ല്യ​ക്കോ​ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ട്ട​ര്‍ അ​തോ​റി​റ്റി റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ് മൊ​യ്തി ഹാ​ജി. പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം, ക​ല്പ​ത്തൂ​ര്‍ ഇ​എം​എ​സ് പ​ഠ​ന​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്.

ഭാ​ര്യ: ക​ദീ​ശ. മ​ക്ക​ള്‍: സു​ബൈ​ദ (തി​ക്കോ​ടി), സ​ക്കീ​ന (പെ​രു​മാ​ള്‍​പു​രം), ഫൈ​സ​ല്‍ (സി​വി​ല്‍ എ​ന്‍​ജി​നീ​യ​ര്‍). മ​രു​മ​ക്ക​ള്‍: ല​ത്തീ​ഫ് (പെ​രു​മാ​ള്‍​പു​രം), സ​ഫീ​ന (പ​ള്ളി​ക്ക​ര), പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ര്‍ (തി​ക്കോ​ടി).

Kerala

ര​ണ്ട് ദി​വ​സം മു​ൻ​പ് കാ​ണാ‍​താ​യ കൗ​മാ​ര​ക്കാ​രി മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ൽ ര​ണ്ടു ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ 19കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ടി​നു ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ആ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ല​യാ​റ്റൂ​ർ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ൽ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ൾ ചി​ത്ര​പ്രി​യ (19)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. പോ​സ്റ്റ്‍‌​മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

ബം​ഗ​ള​രു​വി​ൽ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ചി​ത്ര​പ്രി​യ​യെ ശ​നി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് കാ​ല​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഇ​ന്ന് മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ട് ചി​റ​യ്ക്ക് സ​മീ​പ​ത്തെ സെ​ബി​യൂ​ർ റോ​ഡി​ന് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണം സം​ബ​ന്ധി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്തി​നെ​യ​ട​ക്കം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

District News

കാണാതായ മധ്യ​വ​യ​സ്ക​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി


പ​ട്ടാ​മ്പി: ക​ഴി​ഞ്ഞ​ദി​വ​സം പ​ട്ടാ​മ്പി​യി​ൽ നി​ന്നു കാ​ണാ​താ​യ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​സ​മീ​പം ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് (58) മ​രി​ച്ച​ത്. പ​ട്ടാ​മ്പി കോ​യ​മ്പ​ത്തൂ​ർ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി ഫ്രാ​ഞ്ചൈ​സി ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.


ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് പ​ട്ടാ​മ്പി ക​ക്ക​ട​ത്തു​മ​ട​ത്തി​ൽ മു​ര​ളി എ​ന്ന് വി​ളി​ക്കു​ന്ന സു​ബ്ര​ഹ്മ​ണ്യ​നെ കാ​ണാ​താ​വു​ന്ന​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​ട്ടാ​മ്പി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ട്ടാ​മ്പി വീ​ര​മ​ണി​ക്ക് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബം​ഗളൂരുവി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൻ ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കി​ണ​റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. പ​ട്ടാ​മ്പി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കി​ണ​റി​ൽ നി​ന്നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ൽ അ​ഗ്നി​ബാ​ധ; 23 മ​ര​ണം

അ​ർ​പോ​റ: ഗോ​വ​യി​ലെ ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 23 പേ​ർ മ​രി​ച്ചു. ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ലെ നി​ശാ​ക്ല​ബി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നോ​ർ​ത്ത് ഗോ​വ​യി​ൽ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ക്ല​ബി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. മു​തി​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡി​ജി​പി​യും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

Kerala

കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: സൗ​ത്ത് ബീ​ച്ചി​ല്‍ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് മു​ഖ​ദാ​ര്‍ സ്വ​ദേ​ശി ആ​സി​ഫ് ആ​ണ് മ​രി​ച്ച​ത്. ക​ട​ല്‍​ഭി​ത്തി​യി​ലെ ക​ല്ലി​നി​ട​യി​ല്‍ ത​ല കു​ടു​ങ്ങി​യ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ആ​സി​ഫ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ബീ​ച്ചി​ലെ​ത്തി​യ​വ​രാ​ണ് ക​ട​ല്‍​ഭി​ത്തി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക​മ​ര​ണ​ത്തിനു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

കൊച്ചിയിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി മുങ്ങിമരിച്ചു

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിന്‍റെ മകൻ അൻവർ സാദത്ത് (25) ആണ് മരിച്ചത്.

എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്. കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കായി മുങ്ങൽ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകുന്ന കമ്പനിയാണിത്.

ഈ മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയമുള്ളയാളാണ് അൻവർ സാദത്ത്. ചൊവ്വാഴ്ച രാവിലെ മുതൽ കപ്പലിന്‍റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികൾ നടന്നു വരികയായിരുന്നു.

ഉച്ചകഴിഞ്ഞാണ് അൻവർ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളിൽനിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അൻവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകുന്നേരം നാലിനാണ് വിവരം തങ്ങളെ അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചോടെ മരിച്ചു.

പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്.

Latest News

Up