Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala HIgh Court

ഭ​ർ​തൃ​വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും മോ​ഷ്ടി​ച്ച് മു​ങ്ങി; യു​വ​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്

ആ​ല​പ്പു​ഴ: ഭ​ർ​തൃ​വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും മോ​ഷ്ടി​ച്ച് മു​ങ്ങി​യ കേ​സി​ൽ യു​വ​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. മാ​രാ​രി​ക്കു​ളം വ​ട​ക്ക് താ​മ​സി​ക്കു​ന്ന ആ​തി​ര ആ​ണ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ൽ തു​ട​രു​ന്ന​ത്.

ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് 35 പ​വ​ന്‍ സ്വ​ര്‍​ണ​വും 30,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ആ​തി​ര​യ്ക്കെ​തി​രാ​യ കേ​സ്. ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

2024 ന​വം​ബ​റി​ലാ​ണ് ആ​തി​ര​യു​ടെ ഭ​ർ​തൃ മാ​താ​വ് ചി​ട്ടി പി​ടി​ച്ച 50,000 രൂ​പ​യി​ല്‍ നി​ന്ന് 30,000 രൂ​പ​യും മാ​ല​യും വ​ള​യും കൊ​ലു​സു​മെ​ല്ലാ​മ​ട​ങ്ങു​ന്ന 35 പ​വ​ന്‍ സ്വ​ര്‍​ണ​വും, ഡ​യ​മ​ണ്ട് സ്റ്റ​ഡും വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ആ​തി​ര സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മോ​ഷ്ടി​ച്ച​ത് താ​നാ​ണെ​ന്ന് ആ​തി​ര കു​റ്റ​സ​മ്മ​തം ന​ട​ത്തി.

മോ​ഷ്ടി​ച്ച​തി​ന് പ​ക​രം സ്വ​ർ​ണം വാ​ങ്ങി ന​ൽ​കാ​മെ​ന്ന് ആ​തി​ര ഭ​ർ​ത്താ​വി​നെ​യും കു​ടും​ബ​ത്തെ​യും അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം 2024 ഓ​ഗ​സ്റ്റി​ല്‍ കൊ​ച്ചി​യി​ലെ ജ്വ​ല​റി​യി​ല്‍ ഭ​ര്‍​ത്താ​വും സ​ഹോ​ദ​രി​യും അ​മ്മ​യു​മെ​ത്തി. ആ​തി​ര​യും അ​ച്ഛ​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പ​മെ​ത്തി ക​ണ​ക്ക​നു​സ​രി​ച്ച് സ്വ​ര്‍​ണം വാ​ങ്ങി.

എ​ന്നാ​ൽ ഓ​ഫീ​സി​ല്‍ വ​ച്ച് സ്വ​ര്‍​ണം കൈ​മാ​റി കേ​സ് തീ​ര്‍​പ്പാ​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് അ​വി​ടു​ന്നി​റ​ങ്ങി​യ ആ​തി​ര വീ​ണ്ടും മു​ങ്ങി. കേ​സ് ഒ​ടു​വി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തു​ക​യും ആ​തി​ര​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം ഹൈ​ക്കോ​ട​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ്ര​തി നി​ല​വി​ൽ ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്.

 

Kerala

യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം; സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ടു​പു​ഴ​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സ​ർ​ക്കാ​രി​ന് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും അ​റി​വ് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. 

കു​ഴി​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു, പ​ര​സ്പ​രം കു​റ്റ​പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം വ​കു​പ്പു​ക​ളെ പ​ഴി​ചാ​രി​യി​ട്ട് കാ​ര്യ​മി​ല്ല. 27 വ​യ​സു​കാ​ര​നാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ആ​ർ​ക്കും ഒ​രു വേ​ദ​ന​യും തോ​ന്നു​ന്നി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​നും കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യ്സ് ബെ​ന്നി (27) ആ​ണ് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന് റോ​ഡ​രി​കി​ലെ​ടു​ത്ത കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ലു​ങ്കി​നാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഴി അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. കു​ഴി മൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; അ​ന്തി​മ റി​പ്പോ​ര്‍​ട്ട് മാ​ര്‍​ച്ച് 31നു​ള്ളി​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മാ​ര്‍​ച്ച് 31നു​ള്ളി​ൽ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ. സ്വ​ര്‍​ണ​പ്പാ​ളി സാ​മ്പി​ളു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ജം​ഷ​ഡ്പൂ​രി​ലെ ലാ​ബി​ൽ ന​ട​ക്കും.

ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ്വ​ര്‍​ണ​പ്പാ​ളി​ക​ളു​ടെ 36 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​സ്ഐ​ടി ശേ​ഖ​രി​ച്ച​ത്. സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന് ലാ​ബ് അ​റി​യി​ച്ച​താ​യും എ​സ്ഐ​ടി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ജം​ഷ​ഡ്പൂ​രി​ലെ നാ​ഷ​ണ​ൽ മെ​റ്റ​ല​ര്‍​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ക്കു​ക. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്.

കേ​സി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് തെ​ളി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ ര​ണ്ട് കേ​സു​ക​ളി​ലും ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും ശ്രീ​കോ​വി​ലി​ന് പു​റ​ത്തു​ള്ള വ​സ്തു​ക്ക​ളി​ൽ ത​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്ത്രി ജാ​മ്യം നേ​ടി ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

 

 

Kerala

ആ​റ്റു​കാ​ല്‍ അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ത്സ​രി​ക്കു​ന്നു​ണ്ടോ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ള്‍ ഉ​ട​ന്‍ നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ആ​റ്റു​കാ​ല്‍ അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ത്സ​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച കോ​ട​തി സ്പോ​ണ്‍​സ​ര്‍​മാ​രു​ടെ മു​ഖ​ങ്ങ​ള്‍ കാ​ണാ​നാ​ണ് ബോ​ര്‍​ഡു​ക​ള്‍ വ​യ്ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

അ​തേ​സ​മ​യം ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മാ​ർ​ച്ച് 3ന് ​പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പൊ​ങ്കാ​ല ദി​വ​സം ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ- അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

ന​വ​കേ​ര​ളം സ​ർ​വേ; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സർക്കാർ സു​പ്രീം​കോ​ട​തി​യി​ൽ‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​കേ​​​ര​​​ളം സ​​​ർ​​​വേ​​​യ്ക്കെ​​​തി​​​രേയു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ്പെ​​​ഷ​​ൽ ലീ​​​വ് പെ​​​റ്റീ​​​ഷ​​​ൻ ഫ​​​യ​​​ൽ ചെ​​​യ്തു. അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് ന​​​വ​​​കേ​​​ര​​​ളം സ​​​ർ​​​വേ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

20 കോ​​​ടി​​​യാ​​​ണ് ചെ​​​ല​​​വ് വ​​​ക​​​യി​​​രു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.​​​

ചെ​​​ല​​​വാ​​​യ തു​​​ക സ​​​ർ​​​ക്കാ​​​ർ ഫ​​​ണ്ടി​​​ലേ​​​ക്ക് മ​​​ട​​​ക്കിന​​​ൽ​​​കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. 20 കോ​​​ടി​​​യാ​​​ണ് വ​​​ക​​​യി​​​രു​​​ത്തി​​​യ​​​തെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ എ​​​ത്ര​​​യാ​​​ണ് ചെ​​​ല​​​വ് എ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.

 

Kerala

സര്‍ക്കാരിന് ഹൈക്കോടതിയുടെ പ്രഹരം; ന​​​വ​​​കേ​​​ര​​​ള സ​​​ര്‍വേ റ​​​ദ്ദാ​​​ക്കി

കൊ​​​ച്ചി: പൊ​​​തു ഖ​​​ജ​​​നാ​​​വി​​​ല്‍നി​​​ന്ന് 20 കോ​​​ടി ചെ​​​ല​​​വി​​​ട്ടു സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​ത്തു​​​ന്ന ന​​​വ​​​കേ​​​ര​​​ള സ​​​ര്‍വേ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. 2025 ഒ​​​ക്ടോ​​​ബ​​​ര്‍ പ​​​ത്തി​​​ന് സ​​​ര്‍ക്കാ​​​ര്‍ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലെ​​​യും അ​​​നു​​​ബ​​​ന്ധ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ലെ​​​യും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളും കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

സ​​​ര്‍വേ​​​യ്ക്കു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും തു​​​ക വി​​​നി​​​യോ​​​ഗ​​​വും റൂ​​​ള്‍സ് ഓ​​​ഫ് ബി​​​സി​​​ന​​​സി​​​നും ബ​​​ജ​​​റ്റ് മാ​​​ന്വ​​​ലി​​​നും വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.

കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ര്‍, ഓ​​​ട​​​ക്കാ​​​ലി സ്വ​​​ദേ​​​ശി എം.​​​എ​​​ച്ച്. മു​​​ബാ​​​സ് എ​​​ന്നി​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

രാ​​​ഷ്‌​​​ട്രീ​​​യ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യു​​​ള്ള സ​​​ര്‍വേ​​​യാ​​​ണെ​​​ന്നും പാ​​​ര്‍ട്ടി ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ ഇ​​​തു ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണം. സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വും മ​​​ന്ത്രി​​​സ​​​ഭാ​​​ തീ​​​രു​​​മാ​​​ന​​​വും വ​​​രു​​​ന്ന​​​തി​​​നു​​​മു​​​മ്പ്, സ​​​ര്‍വേ​​​യ്ക്ക് വോ​​​ള​​​ന്‍റി​​​യ​​​ര്‍മാ​​​രാ​​​കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പാ​​​ര്‍ട്ടി ഘ​​​ട​​​ക​​​ങ്ങ​​​ള്‍ക്കു സ​​​ര്‍ക്കു​​​ല​​​ര്‍ ന​​​ല്‍കി​​​യ​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു തു​​​ട​​​ങ്ങി​​​യ സ​​​ര്‍വേ ഈ ​​​മാ​​​സം 28 വ​​​രെ​​​യാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

20 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​ത് കു​​​റു​​​ക്കു​​​വ​​​ഴിയിൽ

സ്പെഷൽ പി​​​ആ​​​ര്‍ കാ​​​മ്പ​​​യി​​​ന്‍ എ​​​ന്ന​​​ പേ​​​രി​​​ല്‍ ഇ​​​ത് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍സ് വ​​​കു​​​പ്പി​​​നെ ഏ​​​ല്‍പ്പി​​​ച്ച് 20 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​ത് കു​​​റു​​​ക്കു​​​വ​​​ഴി​​​യാ​​​ണ്. ബ​​​ജ​​​റ്റി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​തെ അ​​​ധി​​​ക പ​​​ദ്ധ​​​തി​​​വി​​​ഹി​​​തം ചെ​​​ല​​​വി​​​ടു​​​ന്ന​​​തി​​​ന് മാ​​​ന്വ​​​ല്‍ പ്ര​​​കാ​​​രം ഇ​​​തു ഡി​​​മാ​​​ന്‍ഡ് ഓ​​​ഫ് ഗ്രാ​​​ന്‍റ്സാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി വേ​​​ണം. ബി​​​ല്ലു​​​ക​​​ള്‍ക്ക് അം​​​ഗീ​​​കാ​​​ര​​​വും നേ​​​ട​​​ണം- തു​​​ക ചെ​​​ല​​​വി​​​ട്ട​​​ശേ​​​ഷം അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്ന സ​​​ര്‍ക്കാ​​​ര്‍ വാ​​​ദം ത​​​ള്ളി​​​ക്കൊ​​​ണ്ട് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ക​​​ര്‍മ​​​സേ​​​ന​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് സ​​​ജ്ജ​​​മാ​​​ക്കി​​​യ പോ​​​ര്‍ട്ട​​​ല്‍ വ​​​ഴി​​​യാ​​​ണു വോ​​​ള​​​ന്‍റി​​​യ​​​ര്‍മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ക​​​ര്‍മ​​​സേ​​​ന എ​​​ന്ന​​​ത് ഏ​​​തെ​​​ങ്കി​​​ലും സ​​​ര്‍വേ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള സം​​​വി​​​ധാ​​​ന​​​മ​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. സ​​​ര്‍വേ​​​യു​​​ടെ നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സാ​​​യി ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍സ് വ​​​കു​​​പ്പ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് റൂ​​​ള്‍സ് ഓ​​​ഫ് ബി​​​സി​​​ന​​​സി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ്.

ഈ ​​​ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് പ്ലാ​​​നിം​​​ഗ്, സ​​​ര്‍വേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പ്ലാ​​​നിം​​​ഗ് ആ​​​ന്‍ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് വ​​​കു​​​പ്പി​​​ന്‍റെ​​​യും ന​​​വ​​​കേ​​​ര​​​ള ക​​​ര്‍മപ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ മേ​​​ല്‍നോ​​​ട്ടം പ്രോ​​​ഗ്രാം ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് ഇ​​​വാ​​​ല്വേ​​​ഷ​​​ന്‍ വ​​​കു​​​പ്പി​​​ന്‍റെ​​​യും ചു​​​മ​​​ത​​​ല​​​യാ​​​ണെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് കോടതി റദ്ദാക്കി

കൊ​​​ച്ചി: ന​​​ടി ഹ​​​ണി റോ​​​സി​​​ന് ജി​​​എ​​​സ്ടി വ​​​കു​​​പ്പ് ന​​​ല്‍കി​​​യ നോ​​​ട്ടീ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. വി​​​വി​​​ധ വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലെ നി​​​കു​​​തി​​​രേ​​​ഖ ഒ​​​രു​​​മി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്‍കി​​​യ നോ​​​ട്ടീ​​​സ് ജി​​​എ​​​സ്ടി ആ​​​ക്ടി​​​ന് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്‌​​​മാ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ഓ​​​രോ അ​​​സ​​​സ്‌​​​മെ​​​ന്‍റെ വ​​​ര്‍ഷ​​​ത്തെ​​​യും നി​​​കു​​​തി​​​രേ​​​ഖ പ്ര​​​ത്യേ​​​ക​​​മാ​​​യാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടേ​​​ണ്ട​​​തെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഹ​​​ര്‍ജി​​​ക്കാ​​​രി​​​ക്ക് പു​​​തി​​​യ നോ​​​ട്ടീ​​​സ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ന​​​ല്‍കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ക്ക് ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ഭി​​​ന​​​യ​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യ തു​​​ക​​​യ്ക്ക് നി​​​കു​​​തി അ​​​ട​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഹ​​​ണി റോ​​​സി​​​ന് ജി​​​എ​​​സ്ടി വ​​​കു​​​പ്പ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്.

Kerala

സ​ഹ. ബാ​ങ്കു​ക​ളി​ല്‍ ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വേ​ര്‍: ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു സ്റ്റേ​യി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വേ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു. ടെ​ൻ​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത മ​ല​ബാ​ര്‍ ഐ​ടി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും മ​റ്റും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യാ​ണു ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്‌​മാ​ന്‍ പ​രി​ഗ​ണി​ച്ച​ത്.

ഏ​കീ​കൃ​ത സോ​ഫ്റ്റ്‌​വേ​റി​ന് 231. 72 കോ​ടി​യു​ടെ ടെ​ൻ​ഡ​ര്‍ ന​ല്‍​കി​യ സ്ഥാ​പ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​നു ലേ​ല​ത്തി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ലെ​ന്നു പ​രാ​തി​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി.

ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ദി​നേ​ശ് ടെ​ക്‌​നോ​ള​ജീ​സി​ന്‍റെ ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നാ​വ​ശ്യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്നു​വെ​ന്നും  അ​വ​ര്‍ ന​ല്‍​കി​യ 49.90 കോ​ടി​യു​ടെ ടെ​ൻ​ഡ​ര്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഹ​ര്‍​ജി​യി​ല്‍ എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​നും സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

Kerala

മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണം: ഹൈക്കോടതി

കൊ​​​​ച്ചി: മൂ​​​​ന്ന് സ​​​​ര്‍ക്കാ​​​​ര്‍ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ സു​​​​ര​​​​ക്ഷാ ഓ​​​​ഡി​​​​റ്റ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, തൃ​​​​ശൂ​​​​ര്‍, കോ​​​​ഴി​​​​ക്കോ​​​​ട് മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ സു​​​​ര​​​​ക്ഷാ​​​​ പ​​​​രി​​​​ശോ​​​​ധ​​​​ന ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി റി​​​​പ്പോ​​​​ര്‍ട്ട് സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റോ​​​​ടാ​​​​ണു കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്.

തൃ​​​​ശൂ​​​​ര്‍ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍നി​​​​ന്നു ചാ​​​​ടി​​​​പ്പോ​​​​യ, മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്ന നേ​​​​പ്പാ​​​​ള്‍ സ്വ​​​​ദേ​​​​ശി മൂ​​​​ന്നു​​​​പേ​​​​രെ കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ല്‍പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, എം.​​​​ബി. സ്‌​​​​നേ​​​​ഹ​​​​ല​​​​ത എ​​​​ന്നി​​​​വ​​​​രു​​​​ള്‍പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍.

തൃ​​​​ശൂ​​​​ര്‍ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍ട്ട് തേ​​​​ടി​​​​യി​​​​രു​​​​ന്നു. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സു​​​​ര​​​​ക്ഷാ ഓ​​​​ഡി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തി​​​​യി​​​​ട്ട് നാ​​​​ളു​​​​ക​​​​ളാ​​​​യെ​​​​ന്നാ​​​​ണ് അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി അ​​​​റി​​​​യി​​​​ച്ച​​​​ത്.

ഡോ​​​​ക്‌​​​ട​​​ര്‍മാ​​​​രും ന​​​​ഴ്‌​​​​സു​​​​മാ​​​​രു​​​​മ​​​​ട​​​​ക്കം എ​​​​ത്ര​​​​ത്തോ​​​​ളം സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​ണെ​​​​ന്നും സെ​​​​ക്യൂ​​​​രി​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ എ​​​​ത്ര​​​​ത്തോ​​​​ള​​​​മു​​​​ണ്ടെ​​​​ന്നും അ​​​​റി​​​​യി​​​​ക്ക​​​​ണം. മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ സു​​​​ര​​​​ക്ഷാ​​​​വി​​​​ന്യാ​​​​സം ഒ​​​​രു​​​​ക്കാ​​​​ന്‍ അ​​​​ത​​​​ത് പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍മാ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; കേ​​​​ന്ദ്ര ഏ​​​​ജ​​​​ന്‍​സി​​​​യി​​​​ല്‍ മാ​​​​ത്രം വി​​​​ശ്വാ​​​​സം തോ​​​​ന്നാ​​​​ന്‍ കാ​​​​ര​​​​ണ​​​​മെ​​​​ന്തെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍​ക്ക് കേ​​​​ന്ദ്ര ഏ​​​​ജ​​​​ന്‍​സി​​​​യി​​​​ല്‍ മാ​​​​ത്രം വി​​​​ശ്വാ​​​​സം തോ​​​​ന്നാ​​​​ന്‍ കാ​​​​ര​​​​ണ​​​​മെ​​​​ന്തെ​​​​ന്ന ചോ​​​​ദ്യ​​​​വു​​​​മാ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി. സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്തി​​​​നാ​​​​ണ്.

കേ​​​​സ് നി​​​​ല​​​​വി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു‌​​​​ടെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​വും വി​​​​ജി​​​​ല​​​​ന്‍​സു​​​​മാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യാ​​​​ന്ത​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ള​​​​ട​​​​ക്കം സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​രാ​​​​യ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍, വി​​​​ശ്വ​​​​ഹി​​​​ന്ദു പ​​​​രി​​​​ഷ​​​​ത്ത്, ത​​​​ന്ത്രി സ​​​​മാ​​​​ജം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര ഏ​​​​ജ​​​​ന്‍​സി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് ചോ​​​​ദ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​ത്.

നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ലെ ആ​​​​രോ​​​​പ​​​​ണം. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ര്‍​ണം വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ളു​​​​ക​​​​ള്‍​ക്കും ത​​​​ട്ടി​​​​പ്പി​​​​ല്‍ പ​​​​ങ്കു​​​​ള്ള​​​​തി​​​​നാ​​​​ല്‍ പോ​​​​ലീ​​​​സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം മ​​​​തി​​​​യാ​​​​കി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ലെ വാ​​​​ദം.

സി​​​​ബി​​​​ഐ മി​​​​ക​​​​ച്ച അ​​​​ന്വേ​​​​ഷ​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ല്‍ ചി​​​​ല​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടാ​​​​നാ​​​​കു​​​​മോ. സി​​​​ബി​​​​ഐ​​​​യെ മ​​​​ഹ​​​​ത്ത​​​​ര​​​​മാ​​​​യി കാ​​​​ണു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ല്‍ തി​​​​രി​​​​ച്ചും ചി​​​​ന്തി​​​​ച്ചു​​​കൂ​​​​ടെ​​​​യെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ചോ​​​​ദി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി വീ​​​​ണ്ടും ഒ​​​​ന്നി​​​​ച്ചു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​ര്‍​ച്ച് 13ലേ​​​​ക്കു മാ​​​​റ്റി.

കേ​​​​സി​​​​ല്‍ ക​​​​ക്ഷി​​​​ചേ​​​​രാ​​​​നാ​​​​യി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ എം.​​​​ആ​​​​ര്‍. അ​​​​ജ​​​​യ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണ​​​​നാ​​​​ര്‍​ഹ​​​മ​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി കോ​​​​ട​​​​തി ത​​​​ള്ളി. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ഹാ​​​​ജ​​​​രാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ പി​​​​ഴ ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

ചൂരൽ പ്രയോഗം തെറ്റല്ല; ആവർത്തിച്ച് ഹൈക്കോടതി

കൊ​​​ച്ചി: സ്കൂ​​​ൾ അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ന്‍റെ​​​യും കു​​​ട്ടി​​​ക​​​ളെ തി​​​രു​​​ത്ത​​​ലി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി അ​​​ധ്യാ​​​പ​​​ക​​​ൻ ചൂ​​​ര​​​ൽ പ്ര​​​യോ​​​ഗം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ചു ഹൈ​​​ക്കോ​​​ട​​​തി. അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കാ​​​നും കു​​​ട്ടി​​​ക​​​ളു​​​ടെ തെ​​​റ്റ് തി​​​രു​​​ത്താ​​​നു​​​മു​​​ള്ള അ​​​ധി​​​കാ​​​രം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ചൂ​​​ര​​​ൽ പ്ര​​​യോ​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ങ്ങാ​​​നൂ​​​രി​​​ലെ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ പോ​​​ലീ​​​സ് ചു​​​മ​​​ത്തി​​​യ കേ​​​സി​​​ലെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യാ​​​ണു ജ​​​സ്റ്റീ​​​സ് സി. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ സ​​​മാ​​​ന​​​മാ​​​യ കേ​​​സി​​​ൽ മ​​​റ്റൊ​​​രു അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ് റ​​​ദ്ദാ​​​ക്കി കോ​​​ട​​​തി ചൂ​​​ര​​​ൽ പ്ര​​​യോ​​​ഗ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ചി​​​രു​​​ന്നു. കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ൽ ചേ​​​ർ​​​ത്ത് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശി​​​ക്ഷ​​​ണ​​​ത്തി​​​ലേ​​​ക്കു വി​​​ടു​​​മ്പോ​​​ൾ ഈ ​​​അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ര​​​ക്ഷി​​​താ​​​ക്ക​​​ൾ കൈ​​​മാ​​​റു​​​ന്നു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. സ​​​മാ​​​ന​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ത്തെ കേ​​​സി​​​ലും കോ​​​ട​​​തി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

2025 ഫെ​​​ബ്രു​​​വ​​​രി പ​​​ത്തി​​​ന് ഉ​​​ച്ച​​​യ്ക്ക് 12.30ന് ​​​സ്റ്റാ​​​ഫ് റൂ​​​മി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചൂ​​​ര​​​ൽ​​​കൊ​​​ണ്ട് അ​​​ടി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പ​​​രാ​​​തി. എ​​​ന്നാ​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ഡോ​​​ക്ട​​​റെ കാ​​​ണി​​​ച്ച​​​പ്പോ​​​ൾ മു​​​റി​​​വു​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ര​​​ക്ഷി​​​താ​​​ക്ക​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണം. അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ൻ ന​​​ൽ​​​കി​​​യ ചെ​​​റി​​​യ ശി​​​ക്ഷ​​​യി​​​ൽ ദു​​​രു​​​ദ്ദേ​​​ശ്യ​​​മി​​​ല്ലെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

Kerala

ഏ​ഴു ജ​ഡ്ജി​മാ​ര്‍​ക്ക് സ്ഥി​രം നി​യ​മ​നം ന​ല്‍​കാ​ന്‍ ശി​പാ​ര്‍​ശ

കൊ​​​​ച്ചി: കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ ഏ​​​​ഴ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ജ​​​​ഡ്ജി​​​​മാ​​​​രെ സ്ഥി​​​രം ജ​​​​ഡ്ജി​​​​മാ​​​​രാ​​​​ക്കാ​​​ൻ സു​​​​പ്രീം​​​കോ​​​​ട​​​​തി കൊ​​​​ളീ​​​​ജി​​​​യം രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​ക്കു ശി​​​​പാ​​​​ര്‍​ശ ന​​​​ല്‍​കി.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എം.​​​​എ. അ​​​​ബ്‌​​​ദു​​​​ള്‍ ഹ​​​​ക്കിം, വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍, ഹ​​​​രി​​​​ശ​​​​ങ്ക​​​​ര്‍ വി. ​​​​മേ​​​​നോ​​​​ന്‍, എ​​​​സ്. മ​​​​നു, എ​​​​സ്. ഈ​​​​ശ്വ​​​​ര​​​​ന്‍, പി.​​​​എം. മ​​​​നോ​​​​ജ്, എം.​​​​ബി. സ്‌​​​​നേ​​​​ഹ​​​​ല​​​​ത എ​​​​ന്നി​​​​വ​​​​രാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി കൊ​​​​ളീ​​​​ജി​​​​യ​​​​ത്തി​​​​ന്‍റെ ശി​​​​പാ​​​​ര്‍​ശ​​​പ്ര​​​കാ​​​രം സ്ഥി​​​​രം ജ​​​​ഡ്ജി​​​​മാ​​​​രാ​​​​കു​​​​ന്ന​​​​വ​​​​ര്‍.

Kerala

കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി: ഗൗരവമുള്ള വിഷ‌യമെന്നു ഹൈക്കോടതി

കൊ​​​ച്ചി: കെ​​​എ​​​സ്ആ​​​ര്‍ടി​​​സി വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ര്‍മാ​​​രു​​​ടെ ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കെ​​​എ​​​സ്ആ​​​ര്‍ടി​​​സി​​​യി​​​ല്‍ ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ജ​​​സ്റ്റീ​​​സ് എ​​​ന്‍. നഗ​​​രേ​​​ഷ് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

കെ​​​എ​​​സ്എ​​​സ്ആ​​​റി​​​ല്‍ ഇ​​​ത്ത​​​രം വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍, ശ​​​മ്പ​​​ള​​​ത്തോ​​​ടെ​​​യു​​​ള്ള ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി ന​​​യം സം​​​സ്ഥാ​​​ന​​​ത്തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​മോ​​​യെ​​​ന്ന​​​തി​​​ല്‍ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ഇ​​​ര​​​ട്ട ഡ്യൂ​​​ട്ടി സ​​​മ്പ്ര​​​ദാ​​​യം പി​​​ന്തു​​​ട​​​രു​​​ന്നു​​​ണ്ടെ​​​ന്നും ക​​​ണ്ട​​​ക്ട​​​ര്‍മാ​​​ര്‍ പ്ര​​​തി​​​ദി​​​നം 14 മു​​​ത​​​ല്‍ 16 മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ ജോ​​​ലി ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ര്‍മാ​​​രാ​​​യ ഹ​​​ര്‍ജി​​​ക്കാ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ച​​​ത്.

അ​​​തി​​​നാ​​​ല്‍ വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ര്‍മാ​​​ര്‍ക്ക് ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ള​​​ത്തോ​​​ടു​​​കൂ​​​ടി​​​യ ആ​​​ര്‍ത്ത​​​വ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ആ​ദ്യ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ‍​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​യാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ‍​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ര​ണ്ടും മൂ​ന്നും കേ​സു​ക​ളി​ൽ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച രാ​ഹു​ലി​ന് ആ​ദ്യ കേ​സി​ലെ വി​ധി നി​ർ​ണാ​യ​ക​മാ​ണ്.

പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ സ​മാ​ന രീ​തി​യി​ൽ പ്ര​തി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ യു​വ​തി​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​വാ​ഹി​ത​യാ​യ യു​വ​തി മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് നി​യ​മ​പ​ര​മാ​യും ധാ​ർ​മി​ക​മാ​യും തെ​റ്റ​ല്ല എ​ന്ന​തി​നാ​ൽ എ​ങ്ങ​നെ പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ക്കാ​നാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശം വ​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കാ​നാ​കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

Kerala

ആഗോള അയ്യപ്പസംഗമം; വരവു ചെലവ് കണക്കുകളില്‍ പൊരുത്തക്കേടെന്ന് കോടതി

കൊ​​ച്ചി: പ​​മ്പാ​​തീ​​ര​​ത്ത് ആ​​ഗോ​​ള അ​​യ്യ​​പ്പ​​സം​​ഗ​​മം ന​​ട​​ത്തി​​യ​​തി​​ലെ വ​​ര​​വുചെ​​ല​​വ് ക​​ണ​​ക്കു​​ക​​ളി​​ല്‍ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളു​​ണ്ടെ​​ന്ന് ഹൈ​​ക്കോ​​ട​​തി. ഇ​​തു സം​​ബ​​ന്ധി​​ച്ച് തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍ഡി​​ല്‍നി​​ന്നും സം​​സ്ഥാ​​ന ഓ​​ഡി​​റ്റ് വ​​കു​​പ്പി​​ല്‍നി​​ന്നു കോ​​ട​​തി വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. അ​​യ്യ​​പ്പ​​സം​​ഗ​​മം വ​​ഴി ബോ​​ര്‍ഡി​​ന് 3.40 കോ​​ടി രൂ​​പ ക​​ടം​​വ​​ന്നു​​വെ​​ന്ന് സ്വ​​ത​​ന്ത്ര ഓ​​ഡി​​റ്റിം​​ഗി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

പ​​മ്പാ​​തീ​​ര​​ത്ത് 2025 സെ​​പ്റ്റം​​ബ​​ര്‍ 25നാ​​ണ് അ​​യ്യ​​പ്പ​​സം​​ഗ​​മം ന​​ട​​ത്തി​​യ​​ത്. ഇ​​തി​​നാ​​യി പൊ​​തു​​ഫ​​ണ്ട് വി​​നി​​യോ​​ഗി​​ക്കി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ബോ​​ര്‍ഡ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്ന​​ത്. വി​​ജ​​യ​​ന്‍ ആ​​ന്‍ഡ് അ​​സോ​​സി​​യേ​​റ്റ് എ​​ന്ന ചാ​​ര്‍ട്ടേ​​ർഡ് അ​​ക്കൗ​​ണ്ടിംഗ് സ്ഥാ​​പ​​ന​​മാ​​ണ് ഓ​​ഡി​​റ്റ് ന​​ട​​ത്തി​​യ​​ത്. പ​​ണം സ്‌​​പോ​​ണ്‍സ​​ര്‍ഷി​​പ്പി​​ലൂ​​ടെ ക​​ണ്ടെ​​ത്തു​​മെ​​ന്നാ​​ണ് സ​​ര്‍ക്കാ​​രും ബോ​​ര്‍ഡും പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. പി​​രി​​വ് കി​​ട്ടാ​​തെ ബോ​​ര്‍ഡി​​ന് 3.40 കോ​​ടി ക​​ട​​ബാ​​ധ്യ​​ത​​യു​​ണ്ടാ​​യി.

അ​​ഞ്ചു കോ​​ടി രൂ​​പ​​യാ​​ണ് സം​​ഗ​​മ​​ത്തി​​ന് ആ​​കെ ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ എ​​ട്ടു കോ​​ടി ചെ​​ല​​വാ​​യി എ​​ന്നു​​മാ​​ണ് റി​​പ്പോ​​ര്‍ട്ട്. കൂ​​ടാ​​തെ അ​​യ്യ​​പ്പ​​സം​​ഗ​​മ​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പ് ഊ​​രാ​​ളു​​ങ്ക​​ല്‍ ലേ​​ബ​​ര്‍ കോ​​ണ്‍ട്രാ​​ക്ട് സൊ​​സൈ​​റ്റി​​ക്കു കീ​​ഴി​​ലു​​ള്ള ഇ​​ന്ത്യ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഒ​​ഫ് ഇ​​ന്‍ഫ്രാ​​സ്ട്ര​​ക്ച​​ര്‍ ആ​​ന്‍ഡ് ക​​ണ്‍സ്ട്ര​​ക‌്ഷ​​ന് ടെ​​ന്‍ഡ​​റി​​ല്ലാ​​തെ ക​​രാ​​ര്‍ ചെ​​യ്ത​​തായി റി​​പ്പോ​​ര്‍ട്ടി​​ല്‍ പ​​റ​​യു​​ന്നു. വേ​​ദി​​യു​​ടെ അ​​ള​​വെ​​ടു​​പ്പി​​ലും വി​​ഐ​​പി​​ക​​ളു​​ടെ ഭ​​ക്ഷ​​ണ​​ച്ചെ​​ല​​വി​​ലും പൊ​​രു​​ത്ത​​ക്കേ​​ടു​​ണ്ട്.

അ​​തി​​ഥി​​ക​​ള്‍ക്ക് ന​​ല്‍കാ​​നാ​​യി 4100 പാ​​യ്ക്ക​​റ്റ് വീ​​തം അ​​പ്പം, അ​​ര​​വ​​ണ, വി​​ഭൂ​​തി, മ​​ഞ്ഞ​​ള്‍, കു​​ങ്കു​​മം, ആ​​ടി​​യ​​ശി​​ഷ്ടം നെ​​യ്യ് ഒ​​രു കി​​ലോ ച​​ന്ദ​​നം എ​​ന്നി​​വ ക​​രു​​തി​​യി​​രു​​ന്നു.

ഇ​​വ​​യു​​ടെ തു​​ക രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ഉ​​പ​​ക​​രാ​​ര്‍ കൊ​​ടു​​ത്ത​​തി​​ന്‍റെ ബി​​ല്ലു​​ക​​ള്‍ ഓ​​ഡി​​റ്റിം​​ഗി​​ന് കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും റി​​പ്പോ​​ര്‍ട്ടി​​ലു​​ണ്ട്. ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ക്ക് എ​​ട്ടു ല​​ക്ഷം ചെ​​ല​​വാ​​യെ​​ന്ന് കാ​​ണി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ര​​ണ്ടു ല​​ക്ഷ​​ത്തി​​ന്‍റെ വൗ​​ച്ച​​റു​​ക​​ള്‍ മാ​​ത്ര​​മാ​​ണു​​ള്ള​​തെ​​ന്നാ​​ണ് റി​​പ്പോ​​ര്‍ട്ട്.

Kerala

ക്ഷേത്രങ്ങളിലെ വരുമാനം ഓഡിറ്റ് ചെയ്യാന്‍ ഡിജിറ്റല്‍ സംവിധാനം: കോടതി വിശദീകരണം തേടി

കൊ​​​ച്ചി: തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​യു​​​ള്‍പ്പെ​​​ടെ വ​​​രു​​​മാ​​​നം കൃ​​​ത്യ​​​മാ​​​യി ഓ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ന്‍ കെ ​​​സ്മാ​​​ര്‍ട്ട് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി.

സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ കേ​​​ര​​​ള മി​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നോ​​​ടും ബോ​​​ര്‍ഡി​​​നോ​​​ടും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

സ​​​മ​​​ഗ്ര സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​ക്ര​​​മം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി​​​യാ​​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി ഇ​​​ന്‍ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ലി​​​മി​​​റ്റ​​​ഡ് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നും മൊ​​​ഡ്യൂ​​​ളു​​​ക​​​ളും ത​​​യാ​​​റാ​​​ക്കാ​​​ന്‍ ആ​​​റു​​​ മാ​​​സ​​​വും സോ​​​ഫ്‌​​​റ്റ്‌​​​വേ​​​ര്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ന്‍ ര​​​ണ്ടു​​​ വ​​​ര്‍ഷ​​​വും വേ​​​ണ​​​മെ​​​ന്നാ​​​ണ് സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നു​​​ശേ​​​ഷം ടെ​​​ന്‍ഡ​​​ര്‍ വേ​​​ണ്ടി​​​വ​​​രും. അ​​​തേ​​​സ​​​മ​​​യം, ടെ​​​ന്‍ഡ​​​റി​​​ലേ​​​ക്കു പോ​​​കാ​​​തെ സ​​​ര്‍ക്കാ​​​ര്‍സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ കേ​​​ര​​​ള മി​​​ഷ​​​നെ ഏ​​​ല്‍പ്പി​​​ച്ചാ​​​ല്‍ ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നൊ​​​പ്പം​​​ത​​​ന്നെ സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ വി​​​ക​​​സ​​​ന​​​വും മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കു​​​മെ​​​ന്നും സ​​​മ​​​യ​​​ന​​​ഷ്‌​​​ടം കു​​​റ​​​യ്ക്കാ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

ദീപക് ജീവനൊടുക്കിയ സംഭവം: ഹര്‍ജി 24ലേക്ക് മാറ്റി

കൊ​​​ച്ചി: ബ​​​സി​​​നു​​​ള്ളി​​​ല്‍ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​വ​​​തി വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ദീ​​​പ​​​ക് എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍സി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി 24ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ഓ​​​ള്‍ കേ​​​ര​​​ള മെ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്. ഷിം​​​ജി​​​ത മു​​​സ്ത​​​ഫ പ​​​ക​​​ര്‍ത്തി​​​യ വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ദീ​​​പ​​​ക്കി​​​ന്‍റെ മ​​​ര​​​ണം.

കേ​​​സ് സി​​​ബി​​​ഐ​​​ക്കോ ക്രൈം​​​ബ്രാ​​​ഞ്ചി​​​നോ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നോ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​ണു മെ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ നേ​​​താ​​​വ് വ​​​ട്ടി​​​യൂ​​​ര്‍ക്കാ​​​വ് അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

Kerala

ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ല്‍ പ​​​​ഠി​​​​ച്ചവർ​​​​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ല: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ് കോ​​​​ഴ്‌​​​​സ് ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ല്‍ പ​​​​ഠി​​​​ച്ചു വി​​​​ജ​​​​യി​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​ര്‍​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ല്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള ബി​​​​രു​​​​ദ​​​​ങ്ങ​​​​ള്‍ സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​താ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ ക​​​​ര്‍​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ അം​​​​ഗീ​​​​കൃ​​​​ത ന​​​​ഴ്‌​​​​സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് കോ​​​​ഴ്‌​​​​സ് പാ​​​​സാ​​​​യ​​​​വ​​​​രെ കേ​​​​ര​​​​ള ന​​​​ഴ്‌​​​​സ​​​​സ് ആ​​​​ന്‍​ഡ് മി​​​​ഡ്‌​​​​വൈ​​​​വ്‌​​​​സ് കൗ​​​​ണ്‍​സി​​​​ലി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​നും പ്രാ​​​​ക്ടീ​​​​സ് ചെ​​​​യ്യാ​​​​നും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍. ന​​​​ഗ​​​​രേ​​​​ഷ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഴ്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം വേ​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന​​​​യു​​​​ടെ പേ​​​​രി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ക​​​​ര്‍​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് ന​​​​ഴ്‌​​​​സിം​​​​ഗ് ആ​​​​ന്‍​ഡ് അ​​​​ലൈ​​​​ഡ് ഹെ​​​​ല്‍​ത്ത് സ​​​​യ​​​​ന്‍​സ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

Kerala

കാലം പറഞ്ഞ കഥ; കേസ് വിചാരണയെ ബാധിക്കില്ലെന്ന് സെൻസർ ബോർഡ്

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​യെ ആ​​​സ്പ​​​ദ​​​മാ​​​യി നി​​​ര്‍മി​​​ക്കു​​​ന്ന ‘കാ​​​ലം പ​​​റ​​​ഞ്ഞ ക​​​ഥ’ എ​​​ന്ന സി​​​നി​​​മ കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍. സി​​​നി​​​മ റി​​​ലീ​​​സി​​​നെ​​​തി​​​രേ കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ അ​​​ഫാ​​​ന്‍റെ അ​​​ച്ഛ​​​ൻ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

സി​​​നി​​​മ ക​​​ണ്ടു​​​വെ​​​ന്നും വി​​​ചാ​​​ര​​​ണ​​​യെ ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല​​​ല്ല ചി​​​ത്രീ​​​ക​​​ര​​​ണ​​​മെ​​​ന്നും സെ​​​ന്‍സ​​​ര്‍ ബോ​​​ര്‍ഡി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കൂ​​​ടാ​​​തെ ല​​​ഹ​​​രി​​​ക്കും ഓ​​​ൺ​​​ലൈ​​​ന്‍ ഗെ​​​യി​​​മു​​​ക​​​ള്‍ക്കും എ​​​തി​​​രേ​​​യാ​​​ണു സി​​​നി​​​മ​​​യു​​​ടെ പ്ര​​​മേ​​​യ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ഭി​​​ഭാ​​​ഷ​​​ക​​​യു​​​ടെ വാ​​​ദം.

എ​​​ന്നാ​​​ല്‍ സി​​​നി​​​മ​​​യി​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗം മാ​​​ത്ര​​​മേ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു. കേ​​​സ് അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യി​​​ലേ​​​ക്കു മാ​​​റ്റി. അ​​​തേ​​​സ​​​മ​​​യം, സി​​​നി​​​മ​​​യു​​​ടെ നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ ഹ​​​ര്‍ജി​​​യി​​​ല്‍ എ​​​തി​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ല്‍നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍ക്കൊ​​​ണ്ടാ​​​ണു സി​​​നി​​​മ നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന വാ​​​ദം നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍ നി​​​ഷേ​​​ധി​​​ച്ചു.ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഫെ​​​ബ്രു​​​വ​​​രി 24 നാ​​​യി​​​രു​​​ന്നു വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത്.

Kerala

മതപഠനം നടത്തുന്ന സ്ഥാപനങ്ങളായാലും സര്‍ക്കാര്‍ അനുമതി വേണമെന്ന് കോടതി

കൊ​​​ച്ചി: മ​​​ത​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യാ​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

നി​​​യ​​​മ​​​ത്തി​​​ലെ 18–ാം വ​​​കു​​​പ്പ് പ്ര​​​കാ​​​രം ഇ​​​ത്ത​​​രം വി​​​ദ്യാ​​​ഭ്യാ​​​സ-​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കു സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി വേ​​​ണം. പു​​​ന്ന​​​യൂ​​​ര്‍ വ​​​ട​​​ക്കേ​​​ക്കാ​​​ട് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന മ​​​അ്ദി​​​ന്‍ നോ​​​ള​​​ജ് ഗാ​​​ര്‍ഡ​​​ന്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​നം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

സ​​​ര്‍ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ സ്‌​​​കൂ​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു ബ​​​ദ​​​ല്‍ ക്ര​​​മീ​​​ക​​​ര​​​ണ​​​മൊ​​​രു​​​ക്കാ​​​ന്‍ സ​​​മ​​​യം വേ​​​ണ്ട​​​തി​​​നാ​​​ല്‍ ഈ ​​​അക്കാദമിക വ​​​ര്‍ഷം പ്ര​​​വ​​​ര്‍ത്ത​​​നം തു​​​ട​​​രാ​​​ന്‍ അ​​​നു​​​മ​​​തി​​​യും ന​​​ല്‍കി.

അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ 300 ഓ​​​ളം കു​​​ട്ടി​​​ക​​​ളു​​​ള്ള പ്രീ ​​​സ്‌​​​കൂ​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​സ്‌​​​ലാ​​​മി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​യ മൊ​​​യ്തീ​​​ന്‍കു​​​ട്ടി, ബാ​​​പ്പു എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ മ​​​ത​​​പ​​​ഠ​​​നം പാ​​​ടി​​​ല്ലെ​​​ന്നു ഹി​​​ദാ​​​യ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ല്‍ ആ​​​ന്‍ഡ് ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് കേ​​​സി​​​ല്‍ ഉ​​​ത്ത​​​ര​​​വു​​​ള്ള​​​താ​​​യും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​തേ​​​സ​​​മ​​​യം, സ്ഥാ​​​പ​​​നം പൂ​​​ട്ടാ​​​ന്‍ ചാ​​​വ​​​ക്കാ​​​ട് എ​​​ഇ​​​ഒ നി​​​ര്‍ദേ​​​ശി​​​ച്ച​​​തി​​​നെ​​​തി​​​രേ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി കോ​​​ട​​​തി ത​​​ള്ളി.

Kerala

സൈനികസേവനത്തിനിടെ രോഗബാധിതനായി സ്വയം വിരമിച്ചാലും ഡിസെബിലിറ്റി പെന്‍ഷന് അര്‍ഹതയുണ്ട്: ഹൈക്കോടതി

കൊ​​​ച്ചി: സൈ​​​നി​​​ക സേ​​​വ​​​ന​​​ത്തി​​​നി​​​ടെ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി സ്വ​​​യം വി​​​ര​​​മി​​​ച്ചാ​​​ലും ഡി​​​സെ​​​ബി​​​ലി​​​റ്റി പെ​​​ന്‍ഷ​​​ന് അ​​​ര്‍ഹ​​​ത​​​യു​​​ണ്ടെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​തി​​​രേ ഹ​​​വി​​​ല്‍ദാ​​​റാ​​​യി​​​രു​​​ന്ന ബി. ​​​മ​​​ണി​​​ക്കു​​​ട്ട​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ കെ. ​​​ന​​​ട​​​രാ​​​ജ​​​ന്‍, ജോ​​​ണ്‍സ​​​ണ്‍ ജോ​​​ണ്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

1986ല്‍ ​​​പൂ​​​ര്‍ണ കാ​​​യി​​​ക​​​ക്ഷ​​​മ​​​ത​​​യോ​​​ടെ സൈ​​​ന്യ​​​ത്തി​​​ല്‍ ചേ​​​ര്‍ന്ന ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന് 1994ല്‍ ​​​ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സേ​​​വ​​​ന​​​ത്തി​​​നി​​​ടെ ബ്രോ​​​ങ്കി​​​യ​​​ല്‍ ആ​​​സ്ത്മ പി​​​ടി​​​പെ​​​ട്ടു. ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് സ്വ​​​യം വി​​​ര​​​മി​​​ക്ക​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ സ്വ​​​യം വി​​​ര​​​മി​​​ച്ച​​​വ​​​ര്‍ക്കു ഡി​​​സെ​​​ബി​​​ലി​​​റ്റി പെ​​​ന്‍ഷ​​​ന് അ​​​ര്‍ഹ​​​ത​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആം​​​ഡ് ഫോ​​​ഴ്‌​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ നേ​​​ര​​​ത്തേ അ​​​പേ​​​ക്ഷ ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ബ്രോ​​​ങ്കി​​​യ​​​ല്‍ ആ​​​സ്ത്മ ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ന്‍ നീ​​​ണ്ടു​​​നി​​​ല്‍ക്കു​​​ന്ന രോ​​​ഗ​​​മാ​​​ണെ​​​ന്നും സൈ​​​നി​​​ക സേ​​​വ​​​ന​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​തു ബാ​​​ധി​​​ച്ച​​​തെ​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍ഡി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ല്‍ അ​​​വ​​​ഗ​​​ണി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

Kerala

ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഒരു പൗരനും തലകുനിക്കരുത്; മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ക്കാ​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ 92കാ​​​ര​​​നെ പ്ര​​​ശം​​​സി​​​ച്ച് ഹൈക്കോടതി

കൊ​​​ച്ചി: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ക്കാ​​​യി ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. വീ​​​ടി​​​നും ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യാ​​​യി സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ല്‍ നി​​​ല്‍ക്കു​​​ന്ന വ​​​ന്‍ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ക്കാ​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ 92കാ​​​ര​​​നെ പ്ര​​​ശം​​​സി​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​രാ​​​മ​​​ര്‍ശം.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തെ പ്ര​​​ശം​​​സി​​​ച്ച കോ​​​ട​​​തി, ക​​​വി ടി.​​​എ​​​സ്. തി​​​രു​​​മു​​​മ്പി​​​ന്‍റെ “ത​​​ല ന​​​ര​​​യ്ക്കു​​​വ​​​ത​​​ല്ലെ​​​ന്‍റെ വൃ​​​ദ്ധ​​​ത്വം; ത​​​ല ന​​​ര​​​യ്ക്കാ​​​ത്ത​​​ത​​​ല്ലെ​​​ന്‍ യു​​​വ​​​ത്വ​​​വും; പി​​​റ​​​വി തൊ​​​ട്ടു നാ​​​ളെ​​​ത്ര​​​യെ​​​ന്നെ​​​ണ്ണു​​​മ​​​പ്പ​​​തി​​​വു​​​കൊ​​​ണ്ട​​​ല്ല​​​ള​​​പ്പ​​​തെ​​​ന്‍ യൗ​​​വ​​​നം
കൊ​​​ടി​​​യ ദു​​​ഷ്പ്ര​​​ഭു​​​ത്വ​​​ത്തി​​​ന്‍ തി​​​രു​​​മു​​​മ്പി​​​ല്‍ ത​​​ല​​​കു​​​നി​​​ക്കാ​​​ത്ത ശീ​​​ല​​​മെ​​​ന്‍ യൗ​​​വ​​​നം..”
എ​​​ന്ന വ​​​രി​​​ക​​​ള്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ ഉ​​​ദ്ധ​​​രി​​​ച്ചു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം മു​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കൊ​​​ച്ചി പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി സി.​​​ജെ. മാ​​​ത്യൂ​​​സാ​​​ണ് (92) നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ത്. വ​​​ര്‍ഷ​​​ങ്ങ​​​ളോ​​​ളം സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങി മ​​​ടു​​​ത്ത ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി കൈ​​​ത്താ​​​ങ്ങാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഭീ​​​ഷ​​​ണി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന ര​​​ണ്ടു മ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കം ചെ​​​യ്യാ​​​ന്‍ കോ​​​ട​​​തി കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി. ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​റും ഫോ​​​ര്‍ട്ട്കൊ​​​ച്ചി ആ​​​ര്‍ഡി​​​ഒ​​​യും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മ​​​രം മു​​​റി​​​ക്കു​​​ന്ന​​​തി​​​ന് സ്ഥ​​​ല​​​മു​​​ട​​​മ​​​യ്ക്ക് നോ​​​ട്ടീ​​​സ് പോ​​​ലും ന​​​ല്‍കാ​​​തെ ഇ​​​ട​​​പെ​​​ടാ​​​ന്‍ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ള്‍പാ​​​ര്‍പ്പി​​​ല്ലാ​​​ത്ത പ​​​റ​​​മ്പി​​​ലെ മ​​​ര​​​ങ്ങ​​​ളു​​​ടെ കൊ​​​മ്പു​​​ക​​​ളും വേ​​​രു​​​ക​​​ളും ത​​​ന്‍റെ വീ​​​ടി​​​നും വാ​​​ട്ട​​​ര്‍ ടാ​​​ങ്കി​​​നു​​​മ​​​ട​​​ക്കം കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ൻ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ഴ​​​യും കാ​​​റ്റും വ​​​രു​​​മ്പോ​​​ള്‍ ജീ​​​വ​​​ഭ​​​യ​​​മു​​​ണ്ട്. സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പ് കാ​​​ടു​​​പി​​​ടി​​​ച്ച് ഇ​​​ഴ​​​ജ​​​ന്തു​​​ക്ക​​​ളും വ​​​വ്വാ​​​ലു​​​ക​​​ളും നി​​​റ​​​ഞ്ഞു. 2017ലാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ആ​​​ദ്യം ആ​​​ര്‍ഡി​​​ഒ​​​യ്ക്ക് പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​ര്‍ഡി​​​ഒ നി​​​ര്‍ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ങ്ങ​​​ള്‍ നീ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. തു​​​ട​​​ര്‍ന്ന് രാ​​​മേ​​​ശ്വ​​​രം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യു​​​ണ്ടെ​​​ന്ന് കോ​​​ര്‍പ​​​റേ​​​ഷ​​​നെ ഉ​​​ള്‍പ്പെ​​​ടെ അ​​​റി​​​യി​​​ച്ചു. എ​​​ന്നി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.​​​

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​തി​​​നെ​​​ത്തുട​​​ര്‍ന്ന് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍ദേ​​​ശ​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ല്‍ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ത്തി കാ​​​ടു​​​ക​​​ള്‍ മാ​​​ത്രം വെ​​​ട്ടി മ​​​ട​​​ങ്ങി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​ഷ​​​യം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്.

സി​​​വി​​​ല്‍ ത​​​ര്‍ക്ക​​​മു​​​ള്ള​​​തി​​​നാ​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്കു​​​ണ്ടെ​​​ന്നാ​​​ണ് മ​​​രം നി​​​ല്‍ക്കു​​​ന്ന ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നോ​​​ട്ടീ​​​സി​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

National

ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഹി​ന്ദു​ക്ക​ൾ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കു​ന്ന ച​ട്ടം പു​നഃ​പ​രി​ശോ​ധി​ക്ക​ണം; കേ​ര​ള ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഹി​ന്ദു​ക്ക​ളു​ടെ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും ത​ട​യു​ന്ന ച​ട്ട​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചു. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത​യോ അ​സ്വാ​ര​സ്യ​മോ ഉ​ണ്ടാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റ​രു​തെ​ന്നും, മ​റി​ച്ച് അ​വ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​യാ​ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഈ ​സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. പ​ത്ത​നം​തി​ട്ട അ​ടൂ​ർ ശ്രീ ​പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ 2023-ലെ ​ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ട് ക്രി​സ്ത്യ​ൻ വൈ​ദി​ക​ർ എ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തൈ​ത്തി​രീ​യ ഉ​പ​നി​ഷ​ത്തി​ലെ 'അ​തി​ഥി ദേ​വോ ഭ​വ' എ​ന്ന സ​ങ്ക​ല്പം മു​ൻ​നി​ർ​ത്തി, ക്ഷേ​ത്ര ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​രെ ത​ട​യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​വ​കാ​ശ​മാ​യി​ട്ട​ല്ല, മ​റി​ച്ച് ക്ഷ​ണി​താ​ക്ക​ളാ​യി എ​ത്തു​ന്ന അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് ആ​ചാ​ര ലം​ഘ​ന​മ​ല്ല.1965-​ലെ 'കേ​ര​ള ഹി​ന്ദു പ്ലേ​സ​സ് ഓ​ഫ് പ​ബ്ലി​ക് വ​ർ​ഷി​പ്പ് ആ​ക്റ്റി​ൽ' അ​ഹി​ന്ദു​ക്ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​തെ​ന്ന് ഒ​രി​ട​ത്തും പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ണ്ടാ​ക്കി​യ 'റൂ​ൾ 3(എ)'-​യി​ലാ​ണ് അ​ഹി​ന്ദു​ക്ക​ളെ ത​ട​യു​ന്ന കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

ഒ​രു നി​യ​മ​ത്തി​ന്‍റെ ച​ട്ട​ങ്ങ​ൾ പ്ര​ധാ​ന നി​യ​മ​ത്തേ​ക്കാ​ൾ വ​ലു​താ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ റൂ​ൾ 3(എ) ​ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ൾ​ക്കും നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ​ക്കും നി​ര​ക്കു​ന്ന​താ​ണോ എ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ, ത​ന്ത്രി​മാ​ർ, മ​ത​പ​ണ്ഡി​ത​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ഈ ​ച​ട്ട​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടോ എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ മാ​റു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ​ണ​മെ​ന്നും, കൂ​ടു​ത​ൽ ഉ​ൾ​ക്കൊ​ള്ള​ൽ സ്വ​ഭാ​വ​മു​ള്ള സ​മൂ​ഹ​മാ​യി നാം ​വ​ള​ര​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ക്രി​സ്ത്യ​ൻ വൈ​ദി​ക​രെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്നും, ഇ​ത് ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളു​ടെ ലം​ഘ​ന​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, വൈ​ദി​ക​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ചു.

 

Kerala

പിഴ ഈടാക്കാന്‍ പേടിയെങ്കിൽ രാജിവച്ചു പോകൂ; തദ്ദേശ സെക്രട്ടറിമാരോട് കോടതി

കൊ​​ച്ചി: പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ഫ്‌​​ള​​ക്‌​​സും കൊ​​ടിതോ​​ര​​ണ​​ങ്ങ​​ളും നീ​​ക്കി പി​​ഴയീടാ​​ക്കാ​​ന്‍ ഭ​​യ​​ക്കു​​ന്ന ത​​ദ്ദേ​​ശ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ രാ​​ജി​​വ​​ച്ചു പോ​​കു​​ന്ന​​താ​​ണ് ഉ​​ചി​​ത​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി. കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും ഭ​​രി​​ക്കു​​ന്ന പാ​​ര്‍ട്ടി​​ക​​ളും നി​​യ​​മലം​​ഘ​​ന​​ത്തി​​ന് മു​​ന്‍നി​​ര​​യി​​ലു​​ണ്ട്.

ചോ​​ദി​​ച്ചാ​​ല്‍ ബം​​ഗാ​​ളി​​ക​​ളു​​ടെ ത​​ല​​യി​​ല്‍വ​​ച്ച് ഒ​​ഴി​​യും. എ​​ല്ലാ പാ​​ര്‍ട്ടി​​ക​​ളും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഒ​​രു പോ​​ലെ​​യാ​​ണ്. ഏ​​തെ​​ങ്കി​​ലും രാ​​ഷ്‌​​ട്രീ​​യ​​ പാ​​ര്‍ട്ടി ഇ​​ത്ത​​രം പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ല്‍നി​​ന്നു വി​​ട്ടു​​നി​​ന്നാ​​ല്‍ ജ​​നം കൂ​​ടെ നി​​ല്‍ക്കു​​മെ​​ന്നു​​റ​​പ്പാ​​ണെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ഫ്‌​​ള​​ക്‌​​സും കൊ​​ടിതോ​​ര​​ണ​​ങ്ങ​​ളും മാ​​റ്റു​​ന്ന​​തി​​നും പി​​ഴ​​യ​​ട​​ക്കം ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കാ​​നും ത​​ദ്ദേ​​ശ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്‌​​പെ​​ഷ​​ല്‍ ഡ്രൈ​​വി​​ന് കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി. അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ളും മ​​റ്റും നീ​​ക്കം ചെ​​യ്‌​​തെ​​ന്ന് എ​​ല്ലാ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രും ഉ​​റ​​പ്പുവ​​രു​​ത്ത​​ണം.

പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന ര​​ണ്ടാ​​ഴ്ച‌യ്ക്ക​​കം പൂ​​ര്‍ത്തി​​യാ​​ക്കി പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി കോ​​ട​​തി​​യി​​ല്‍ റി​​പ്പോ​​ര്‍ട്ട് ന​​ല്‍ക​​ണം. ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍ വി​​മു​​ഖ​​ത​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ കോ​​ട​​തി​​യി​​ല്‍ ഓ​​ണ്‍ലൈ​​നാ​​യി ഹാ​​ജ​​രാ​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ല്‍കേ​​ണ്ടി​​വ​​രു​​മെ​​ന്നും ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍ വ്യ​​ക്ത​​മാ​​ക്കി.

എ​​റ​​ണാ​​കു​​ള​​ത്ത​​ട​​ക്കം അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ളും കൊ​​ടി​​ക​​ളും വ​​ലി​​യ തോ​​തി​​ല്‍ വീ​​ണ്ടും പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​താ​​യി അ​​മി​​ക്ക​​സ് ക്യൂ​​റി ചൂ​​ണ്ടി​​ക്കാ​​ട്ടി. അ​​ന​​ധി​​കൃ​​ത ബോ​​ര്‍ഡു​​ക​​ള്‍ വ​​യ്ക്കു​​ന്ന​​തു സ്വാ​​ധീ​​ന ശ​​ക്തി​​ക​​ളാ​​ണെ​​ന്നും രാ​​ത്രി​​യി​​ലാ​​ണ് ഇ​​വ കൂ​​ടു​​ത​​ലും സ്ഥാ​​പി​​ക്കു​​ന്ന​​തെ​​ന്നും ന​​ഗ​​ര​​സ​​ഭ​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

എ​​ന്നാ​​ല്‍, നി​​യ​​മ​​വാ​​ഴ്ച​​യെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കാ​​നാ​​കി​​ല്ലെ​​ന്നു കോ​​ട​​തി പ​​റ​​ഞ്ഞു.

Kerala

രാഷ്‌ട്രീയമുക്ത കാമ്പസ് ; ചട്ടങ്ങള്‍ക്കു രൂപം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊ​​ച്ചി: കാം​​പ​​സു​​ക​​ളെ രാ​​ഷ്‌​​ട്രീ​​യ സ്വാ​​ധീ​​ന​​ത്തി​​ല്‍ നി​​ന്ന് മു​​ക്ത​​മാ​​ക്കാ​​നു​​ള്ള ച​​ട്ട​​ങ്ങ​​ള്‍ക്ക് രൂ​​പം ന​​ല്‍കാ​​ന്‍ സം​​സ്ഥാ​​ന​​ത്തെ സ​​ര്‍വ​​ക​​ലാ​​ശാ​​ല സി​​ന്‍ഡി​​ക്ക​​റ്റു​​ക​​ള്‍ക്ക് ഹൈ​​ക്കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.

എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് വി​​ദ്യാ​​ര്‍ഥി​​യാ​​യി​​രു​​ന്ന അ​​ഭി​​മ​​ന്യു കൊ​​ല്ല​​പ്പെ​​ട്ട പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ക​​ലാ​​ല​​യ രാ​​ഷ്‌​​ട്രീ​​യം നി​​യ​​ന്ത്രി​​ക്കാ​​ന്‍ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് ചെ​​ങ്ങ​​ന്നൂ​​ര്‍ സ്വ​​ദേ​​ശി എ​​ല്‍.​​എ​​സ്. അ​​ജോ​​യ് ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്റെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ്.

എം​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല 2005ല്‍ ​​ത​​യാ​​റാ​​ക്കി​​യ ച​​ട്ട​​ങ്ങ​​ള്‍ മാ​​തൃ​​ക​​യാ​​യി പ​​രി​​ഗ​​ണി​​ച്ച് ച​​ട്ട​​ങ്ങ​​ള്‍ക്കു രൂ​​പം ന​​ല്‍കാ​​നാ​​ണ് നി​​ര്‍ദേ​​ശം.

സൗ​​ഹാ​​ര്‍ദ അ​​ന്ത​​രീ​​ക്ഷം എ​​ല്ലാ ക​​ലാ​​ല​​യ​​ങ്ങ​​ളി​​ലും ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നും പ​​ഠ​​ന​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ വി​​ട്ടു​​വീ​​ഴ്ച പാ​​ടി​​ല്ലെ​​ന്നും നി​​രീ​​ക്ഷി​​ച്ചാ​​ണ് കോ​​ട​​തി​​യു​​ടെ നി​​ര്‍ദേ​​ശം. സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ ത​​യാ​​റാ​​ക്കു​​ന്ന ച​​ട്ട​​ങ്ങ​​ള്‍ കോ​​ട​​തി​​യി​​ലും അ​​ഡീ. അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ലി​​നും കൈ​​മാ​​റ​​ണം.

Kerala

മസാല ബോണ്ട്: ഇഡി നോട്ടീസിലെ നടപടി തത്കാലം തുടരാം

കൊ​​​ച്ചി: മ​​​സാ​​​ല ബോ​​​ണ്ടി​​​ല്‍ ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​രോ​​​പി​​​ച്ച് കി​​​ഫ്ബി​​​ക്കെ​​​തി​​​രേ എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ ​​​ഡി) അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ത്കാ​​​ലം തു​​​ട​​​രാം.

അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി അ​​​യ​​​ച്ച കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗിള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഇ​​​ഡി ന​​​ല്‍കി​​​യ അ​​​പ്പീ​​​ലി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍ക്കും. ഇ ​​​ഡി​​​യു​​​ടെ അ​​​പ്പീ​​​ല്‍ മാ​​​ര്‍ച്ച് ഒ​​​മ്പ​​​തി​​​ലേ​​​ക്കു മാ​​​റ്റി. അ​​​തു​​​വ​​​രെ നോ​​​ട്ടീ​​​സി​​​ലെ സ്റ്റേ ​​​നീ​​​ക്കി​​​യ​​​തി​​​ലു​​​ള്ള വി​​​ല​​​ക്ക് തു​​​ട​​​രും.

മ​​​സാ​​​ല ബോ​​​ണ്ടി​​​ലൂ​​​ടെ കി​​​ഫ്ബി വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച പ​​​ണം ഭൂ​​​മി വാ​​​ങ്ങാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍. ഫെ​​​മ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി ന​​​ല്‍കി​​​യ​​​ത് കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സാ​​​ണെ​​​ന്നും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ഡി​​​യു​​​ടെ വാ​​​ദം.

കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ല്‍ ത​​​ര്‍ക്കമുന്ന​​​യി​​​ക്കാ​​​ന്‍ ഫെ​​​മ നി​​​യ​​​മപ്ര​​​കാ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പ​​​ല​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​യെ​​​യാ​​​ണു സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​ത്.

വ​​​സ്തു​​​താ​​​പ​​​ര​​​വും നി​​​യ​​​മ​​​പ​​​ര​​​വു​​​മാ​​​യു​​​മു​​​ള്ള ത​​​ര്‍ക്കം ഇ​​​വി​​​ടെ ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.

പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​നാ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ഡ്ജു​​​ഡി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്നും അ​​​തു തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഇ​​​ഡി​​​യു​​​ടെ ആ​​​വ​​​ശ്യം.

Kerala

മുനമ്പം: വഖഫ് ബോര്‍ഡിന്‍റെ പുനഃപരിശോധനാ ഹര്‍ജി തീര്‍പ്പാക്കി

കൊ​​ച്ചി: മു​​ന​​മ്പ​​ത്തേ​​ത് വ​​ഖ​​ഫ് ഭൂ​​മി​​യ​​ല്ലെ​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​നെ​​തി​​രേ വ​​ഖ​​ഫ് ബോ​​ര്‍ഡ് ന​​ല്‍കി​​യ പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ര്‍ജി ഹൈ​​ക്കോ​​ട​​തി തീ​​ര്‍പ്പാ​​ക്കി. ജു​​ഡീ​​ഷ​​ല്‍ ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ച്ചു​​കൊ​​ണ്ടു​​ള്ള സ​​ര്‍ക്കാ​​ര്‍ ഉ​​ത്ത​​ര​​വ് ശ​​രി​​വ​​ച്ച ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് ഉ​​ത്ത​​ര​​വ് സു​​പ്രീം കോ​​ട​​തി സ്റ്റേ ​​ചെ​​യ്ത സാ​​ഹ​​ച​​ര്യം വി​​ല​​യി​​രു​​ത്തി​​യാ​​ണ് ജ​​സ്റ്റീ​​സ് എ​​സ്.​​എ. ധ​​ര്‍മാ​​ധി​​കാ​​രി, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ഹ​​ർ​​ജി തീ​​ർ​​പ്പാ​​ക്കി​​യ​​ത്.

ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ര്‍ പ​​ത്തി​​നാ​​ണ് മു​​ന​​മ്പ​​ത്തേ​​ത് വ​​ഖ​​ഫ് ഭൂ​​മി​​യ​​ല്ലെ​​ന്ന നി​​രീ​​ക്ഷ​​ണ​​ത്തോ​​ടെ ഡി​​വി​​ഷ​​ന്‍ബെ​​ഞ്ച് ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​ത്. മു​​ന്‍ ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി സി.​​ എ​​ന്‍. രാ​​മ​​ച​​ന്ദ്ര​​ന്‍ നാ​​യ​​രെ ജു​​ഡീ​​ഷ​​ല്‍ ക​​മ്മീ​​ഷ​​നാ​​യി നി​​യ​​മി​​ച്ച സ​​ര്‍ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം സിം​​ഗി​​ള്‍ബെ​​ഞ്ച് റ​​ദ്ദാ​​ക്കി​​യ​​ത് ചോ​​ദ്യം ചെ​​യ്യു​​ന്ന സ​​ര്‍ക്കാ​​ര്‍ ഹ​​ര്‍ജി​​യി​​ലാ​​യി​​രു​​ന്നു ഡി​​വി​​ഷ​​ന്‍ബെ​​ഞ്ച് ഉ​​ത്ത​​ര​​വ്.

പ​​രി​​ഗ​​ണ​​ന​​യ്ക്കു വ​​ന്ന വി​​ഷ​​യ​​ത്തി​​ന​​പ്പു​​റം ക​​ട​​ന്നാ​​ണ് ഡി​​വി​​ഷ​​ന്‍ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​തെ​​ന്ന​​ത​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണു വ​​ഖ​​ഫ് ബോ​​ര്‍ഡ് പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ര്‍ജി ന​​ല്‍കി​​യ​​ത്.

ഇ​​തി​​നി​​ടെ ഡി​​വി​​ഷ​​ന്‍ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​നെ​​തി​​രേ കേ​​ര​​ള വ​​ഖ​​ഫ് സം​​ര​​ക്ഷ​​ണ വേ​​ദി സു​​പ്രീം കോ​​ട​​തി​​യെ​​യും സ​​മീ​​പി​​ച്ചു. ഈ ​​ഹ​​ര്‍ജി​​യി​​ല്‍ ഡി​​വി​​ഷ​​ന്‍ബെ​​ഞ്ച് ഉ​​ത്ത​​ര​​വ് സ്റ്റേ ​​ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ്.

Kerala

കാല്‍നടയാത്രക്കാരുടെ സുരക്ഷ; പ​​​രാ​​​തി​​​ക​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ ന​​​ട​​​പ​​​ടി​​​‍ സ്വീ​​​ക​​​രി​​​ക്കും: എ​​​ന്‍എ​​​ച്ച്എ​​​ഐ

കൊ​​​ച്ചി: കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി ദേ​​​ശീ​​​യ പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഹൈ​​​ക്കോ​​​ട​​​തി തീ​​​ര്‍പ്പാ​​​ക്കി. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു ഹ​​​ര്‍ജി തീ​​​ര്‍പ്പാ​​​ക്കി​​​യ​​​ത്.

കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ന്‍ റോ​​​ഡ് കോ​​​ണ്‍ഗ്ര​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തി​​​നും എ​​​ന്‍എ​​​ച്ച്എ​​​ഐ​​​യ്ക്കും കേ​​​ര​​​ള റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​ക്കും നി​​​ര്‍ദേ​​​ശം ന​​​ല്‍ക​​​ണ​​​മെ​​​ന്ന​​​തു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ് പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി സ​​​മ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്കു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ രാ​​​ജ്മാ​​​ര്‍ഗ്‌യാ​​​ത്ര എ​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ല്‍കാ​​​ന്‍ കോ​​​ട​​​തി നേ​​​ര​​​ത്തേ എ​​​ന്‍എ​​​ച്ച്എ​​​ഐ​​​യോ​​​ടു നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

മൊ​​​ബൈ​​​ല്‍ ആ​​​പ് പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ണെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ഉ​​​ന്ന​​​യി​​​ച്ച മ​​​റ്റു പ​​​രാ​​​തി​​​ക​​​ള്‍ മു​​​ന്‍ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ന്‍എ​​​ച്ച്എ​​​ഐ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ബോ​​​ധി​​​പ്പി​​​ച്ചു.

ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ എ​​​ന്‍എ​​​ച്ച്എ​​​ഐ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നും എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക​​​ള്‍ നി​​​ല​​​നി​​​ല്‍ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തു ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ എ​​​ന്‍എ​​​ച്ച്എ​​​ഐ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഹ​​​ര്‍ജി തീ​​​ര്‍പ്പാ​​​ക്കി​​​യ​​​ത്.

Kerala

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല: പ്ര​തി​ക​ളെ 'ഗു​ണ്ട' പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​മോ? സു​പ്ര​ധാ​ന വി​ധി​ക്ക് അ​ഞ്ചം​ഗ ബെ​ഞ്ച്

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ 'ഗു​ണ്ട​ക​ൾ' ആ​യി ക​ണ​ക്കാ​ക്കി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​വും വ്യാ​പ​ന​വും സ​മൂ​ഹ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി​ക​ൾ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, പി. ​ഗോ​പി​നാ​ഥ്, എ. ​ബ​ദ​റു​ദ്ദീ​ൻ, എം.​ബി. സ്നേ​ഹ​ല​ത, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ​എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ൾ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

ല​ഹ​രി വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം കു​റ്റം ചെ​യ്യു​ന്ന​വ​രെ കാ​പ്പ ചു​മ​ത്തി 'ഗു​ണ്ട' വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലെ അ​വ്യ​ക്ത​ത​യാ​ണ് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്. കാ​പ്പ നി​യ​മ​ത്തി​ൽ 'ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വെ​ക്കു​ന്ന​ത്' ഗു​ണ്ട​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​മാ​ണോ, അ​തോ 'സം​ഭ​ര​ണം' ത​ന്നെ വേ​ണോ എ​ന്ന​താ​ണ് പ്ര​ധാ​ന ത​ർ​ക്കം.

ചെ​റി​യ അ​ള​വി​ൽ ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന മു​ൻ​കാ​ല വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​ണ് അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ വി​ചാ​ര​ണ കൂ​ടാ​തെ ഒ​രു വ​ർ​ഷം വ​രെ ത​ട​ങ്ക​ലി​ൽ വെ​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​മാ​ണ് കാ​പ്പ.

സാ​ധാ​ര​ണ​യാ​യി ഗു​ണ്ട​ക​ൾ, മ​ണ​ൽ മാ​ഫി​യ​ക​ൾ, ല​ഹ​രി മാ​ഫി​യ​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഇ​ത് പ്ര​യോ​ഗി​ക്കു​ന്ന​ത്. ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ളെ ഗു​ണ്ട ആ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ങ്കി​ൽ അ​യാ​ൾ ഒ​രേ കു​റ്റം ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി വ​രു​ന്ന​തോ​ടെ ഈ ​കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത കൈ​വ​രും.

 

Kerala

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ഹര്‍ജി മാര്‍ച്ച് 31ന് പരിഗണിക്കും

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ കേ​​​സി​​​ലെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ര്‍ട്ടി​​​ന്‍, സ​​​ലിം, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

അ​​​പ്പീ​​​ലി​​​നെ എ​​​തി​​​ര്‍ത്തു സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി 20 വ​​​ര്‍ഷം ക​​​ഠി​​​ന​​​ത​​​ട​​​വാ​​​ണു വി​​​ധി​​​ച്ച​​​ത്. അ​​​പ്പീ​​​ല്‍ തീ​​​ര്‍പ്പാ​​​കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജാ​​​മ്യം ന​​​ല്‍ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി​​​യും അ​​​പ്പീ​​​ല്‍ ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു.

National

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

ചെ​ന്നൈ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ​രി​ച​യ​മു​ണ്ടെ​ന്ന് ജ​യ​റാം നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ശ​ബ​രി​മ​ല​യി​ൽ വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ പൂ​ജ​ക​ൾ​ക്കാ​യി വീ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ജ​യ​റാം മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ കു​റി​ച്ചോ ത​ട്ടി​പ്പി​നെ കു​റി​ച്ചോ അ​റി​വി​ല്ലെ​ന്നും ജ​യ​റാം വ്യ​ക്ത​മാ​ക്കി.

പോ​റ്റി​യെ വി​ശ്വാ​സ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ക​ട്ടി​ള​പാ​ളി സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ പൂ​ജി​ച്ച​പ്പോ​ഴും പോ​റ്റി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ജ​യ​റാം എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​തി​ൽ​പാ​ളി​ക​ൾ കോ​ട്ട​യം ഇ​ളം​പ​ള്ളി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​പ്പോ​ഴും പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ജ​യ​റാം അ​റി​യി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യ​റാം സാ​ക്ഷി​യാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Kerala

നവകേരള സര്‍വേ തട‌യണമെന്ന ഹര്‍ജിയില്‍ എം.വി. ഗോവിന്ദനെ കക്ഷിയാക്കും

കൊ​​ച്ചി:​​ സ​​ര്‍ക്കാ​​ര്‍ ന​​ട​​ത്തു​​ന്ന ന​​വ​​കേ​​ര​​ള സ​​ര്‍വേ ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കെ​​എ​​സ്‌​​യു ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​നെ ക​​ക്ഷി​​യാ​​ക്കും. ഇ​​തി​​നു​​ള്ള അ​​പേ​​ക്ഷ ന​​ല്‍കാ​​ന്‍ ഹ​​ര്‍ജി​​ക്കാ​​ര്‍ സ​​മ​​യം തേ​​ടി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഹൈ​​ക്കോ​​ട​​തി വി​​ഷ​​യം ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം പ​​രി​​ഗ​​ണി​​ക്കാ​​ന്‍ മാ​​റ്റി.

ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം.​​ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചാ​​ണ് ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്കു​​ക. 20 കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ട് പാ​​ര്‍ട്ടി കേ​​ഡ​​റു​​ക​​ളെ​​യ​​ട​​ക്കം നി​​യോ​​ഗി​​ച്ച് ന​​ട​​ത്തി​​വു​​ര​​ന്ന സ​​ര്‍വേ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ല​​ക്ഷ്യ​​മി​​ട്ടാ​​ണെ​​ന്നു​​മാ​​ണ് കെ​​എ​​സ്‌​​യു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് അ​​ലോ​​ഷ്യ​​സ് സേ​​വ്യ​​ര്‍ ഫ​​യ​​ല്‍ ചെ​​യ്ത ഹ​​ര്‍ജി​​യി​​ലെ ആ​​രോ​​പ​​ണം.

Kerala

ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്നിന് സ്വീകരണം നല്‍കി

കൊ​​ച്ചി: കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യി​​ലെ ക​​ലാ​​സാ​​ഹി​​ത്യ വേ​​ദി​​യാ​​യ സ​​മ​​ന്വ​​യ​​യും സ​​ര്‍വീ​​സ് സം​​ഘ​​ട​​ന​​ക​​ളും ചേ​​ര്‍ന്ന് ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്നി​​ന് സ്വീ​​ക​​ര​​ണ​​മൊ​​രു​​ക്കി. സ​​മ​​ന്വ​​യ പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഷ​​മീ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജ​​സ്റ്റീ​​സ് എ.​​കെ.​​ ജ​​യ​​ശ​​ങ്ക​​ര​​ന്‍ ന​​മ്പ്യാ​​ര്‍ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജ​​സ്റ്റീ​​സ് രാ​​ജാ വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​ന്‍, കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ത യൂ​​ജി​​ന്‍, എ​​സ്.​​ മ​​നു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

National

ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിനെതിരായ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ധി​​​കാ​​​രം റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

2015ൽ ​​​കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പ് വ​​​രു​​​ത്താ​​​നാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. കേ​​​സി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ൾ​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി​​​ക്കാ​​​ണ് നി​​​യ​​​മ​​​സാ​​​ധു​​​ത​​​യെ​​​ന്നും ഇ​​​ത് മ​​​റി​​​ക​​​ട​​​ക്കു​​​ന്ന ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് നി​​​യ​​​മം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. ഇ​​​തി​​​നെ​​​തി​​​രേ ദേ​​​വ​​​സ്വം റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ദേ​​​വ​​​സ്വ​​​ത്തി​​​ലെ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി നി​​​ല​​​വി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രുന്നു. നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മൂ​​​ന്നം​​​ഗ മേ​​​ൽ​​​നോ​​​ട്ട​​​ സ​​​മി​​​തി​​​യെ​​​യും ഹൈ​​​ക്കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

Kerala

മെഡിസെപ് സ്‌കീം മെച്ചപ്പെടുത്തിക്കൂടെയെന്ന് ഹൈക്കോടതി

കൊ​​ച്ചി: സ​​ര്‍ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ ആ​​രോ​​ഗ്യ ഇ​​ന്‍ഷ്വ​​റ​​ന്‍സ് പ​​ദ്ധ​​തി​​യാ​​യ മെ​​ഡി​​സെ​​പ് നി​​ര്‍ബ​​ന്ധ​​മാ​​ക്കി​​യ​​തി​​നെ​​തി​​രാ​​യ ഹ​​ര്‍ജി​​യി​​ല്‍ ഹൈ​​ക്കോ​​ട​​തി സ​​ര്‍ക്കാ​​രി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. കേ​​ര​​ള പ്ര​​ദേ​​ശ് സ്‌​​കൂ​​ള്‍ ടീ​​ച്ചേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യാ​​ണ് ജ​​സ്റ്റീ​​സ് എ​​ന്‍. ന​​ഗ​​രേ​​ഷ് പ​​രി​​ഗ​​ണി​​ച്ച​​ത്.

മെ​​ഡി​​സെ​​പ് പ​​രാ​​ജ​​യ​​മാ​​ണെ​​ന്നും അ​​തി​​നാ​​ല്‍ ഓ​​പ്ഷ​​ണ​​ലാ​​ക്കു​​ക​​യോ പ​​ക​​രം സ​​മ​​ഗ്ര ഇ​​ന്‍ഷ്വ​​റ​​ന്‍സ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക​​യോ വേ​​ണ​​മെ​​ന്നാ​​ണ് ഹ​​ര്‍ജി​​യി​​ലെ ആ​​വ​​ശ്യം. മി​​ക്ക ആ​​ശു​​പ​​ത്രി​​ക​​ളും പ​​ദ്ധ​​തി​​ക്കു പു​​റ​​ത്താ​​ണ്.

മെ​​ഡി​​സെ​​പ്പി​​ല്‍ എംപാ​​ന​​ല്‍ ചെ​​യ്തി​​രു​​ന്ന പ​​ല ആ​​ശു​​പ​​ത്രി​​ക​​ളും ചി​​കി​​ത്സ ന​​ല്‍കി​​യ​​തി​​ന്‍റെ പ​​ണം കി​​ട്ടാ​​തെ പി​​ന്മാ​​റി. പ​​ല രോ​​ഗ​​ങ്ങ​​ളും ഇ​​തി​​ന്‍റെ ക​​വ​​റേ​​ജി​​ല്‍ വ​​രു​​ന്നില്ല. മെ​​ഡി​​സെ​​പ്പി​​ലെ വി​​വ​​ര​​ശേ​​ഖ​​ര​​ണം സ്വ​​കാ​​ര്യ​​ത​​യു​​ടെ ലം​​ഘ​​ന​​മാ​​ണ്. ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​മ്മ​​ത​​മി​​ല്ലാ​​തെ​​യാ​​ണു ശ​​മ്പ​​ള​​ത്തി​​ല്‍നി​​ന്നു പ്രീ​​മി​​യം പി​​ടി​​ക്കു​​ന്ന​​ത്.

സ്‌​​കീം മെ​​ച്ച​​പ്പെ​​ടു​​ത്തി​​ക്കൂ​​ടേ എ​​ന്ന് വാ​​ദ​​ത്തി​​നി​​ടെ ഹൈക്കോ​​ട​​തി ചോ​​ദി​​ച്ചു. തു​​ട​​ര്‍ന്ന് സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ല്‍കാ​​നും നി​​ര്‍ദേ​​ശി​​ച്ചു.

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ജാ​മ്യാ​പേ​ക്ഷ​കളി​ൽ വി​ധി ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ‍​യും. പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്.

ബ​ലാ​ത്സം​ഗ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

കേ​സി​ൽ ജി​ല്ല കോ​ട​തി​യി​ൽ ഇ​ന്ന് തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ ഇ​നി ഹൈ​ക്കോ​ട​തി മാ​ത്ര​മാ​ണ് രാ​ഹു​ലി​ന് ആ​ശ്ര​യം. അ​തേ​സ​മ​യം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

രാ​ഹു​ലി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ അ​തി​ജീ​വി​ത​യു​ടെ സ​ത്യ​വാം​ഗ്‌​മൂ​ല​വും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. രാ​ഹു​ല്‍ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്നും
സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ആ​ദ്യ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മാ​ങ്കൂ​ട്ട​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറ്റകുറ്റപ്പണി വൈകരുതെന്ന് കോടതി

കൊ​​ച്ചി: തി​​രു​​വ​​ന​​ന്ത​​പു​​രം ശ്രീ ​​പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലെ പ്ര​​ധാ​​ന വി​​ഗ്ര​​ഹ​​ത്തി​​ന്‍റെ ഉ​​ള്‍പ്പെ​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി വൈ​​ക​​രു​​തെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

മു​​ഖ്യ​​ത​​ന്ത്രി​​യും വി​​ദ​​ഗ്ധ സ​​മി​​തി​​യും വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കി റി​​പ്പോ​​ര്‍ട്ട് ന​​ല്‍ക​​ണ​​മെ​​ന്നും ജ​​സ്റ്റീ​​സ് ദേ​​വ​​ന്‍ രാ​​മ​​ച​​ന്ദ്ര​​നും ജ​​സ്റ്റീ​​സ് എം.​​ബി. സ്‌​​നേ​​ഹ​​ല​​ത​​യും അ​​ട​​ങ്ങി​​യ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് നി​​ര്‍ദേ​​ശി​​ച്ചു.

Kerala

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റേ​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ സ​​​​മ​​​​രം


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​ടെ പേ​​​​രി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​രം ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കെ​​​​തിരേ​​​​യാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്ഐ​​​​ടി​​​​യെ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും കോ​​​​ട​​​​തി​​​​യാ​​​​ണ്.

നി​​​​യ​​​​മ​​​​സ​​​​ഭ ക​​​​വാ​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷം ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​രം ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്ക് എ​​​​തി​​​​രാ​​​​യ സ​​​​മ​​​​ര​​​​മാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

പ​മ്പ​യി​ല്‍ വ​സ്ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​ത് ആ​ചാ​ര​മ​ല്ല; ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ന​കാ​ല​ത്ത് പ​മ്പാ​ന​ദി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി കേ​ര​ള ഹൈ​ക്കോ​ട​തി. പ​മ്പാ​ന​ദി​യി​ലെ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. പ​മ്പ​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ഏ​തെ​ങ്കി​ലും മ​ത​പ​ര​മാ​യ ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും വെ​റും അ​ന്ധ​വി​ശ്വാ​സ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ന​ദി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ന്ന​ത് പ​മ്പ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ക​യും ജ​ല​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് പ​രി​സ്ഥി​തി​ക്ക് ഗു​രു​ത​ര​മാ​യ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്നു. തീ​ര്‍​ത്ഥാ​ട​ക​ര്‍ പ​മ്പ​യി​ല്‍ വ​സ്ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് വി​പു​ല​മാ​യ പ്ര​ചാ​ര​ണം ന​ട​ത്ത​ണം. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ക്യൂ ​കോം​പ്ല​ക്‌​സു​ക​ളി​ലും പ​മ്പ​യി​ലും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റു​ക​ള്‍ ന​ല്‍​ക​ണം.

വ​സ്ത്ര​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കാ​നാ​യി പ​മ്പ​യി​ല്‍ ഓ​രോ 50 മീ​റ്റ​റി​ലും വ​ലി​യ ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്ക​ണം. ഈ ​ബി​ന്നു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് വൃ​ത്തി​യാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വ​സ്ത്രം ന​ദി​യി​ല്‍ എ​റി​യു​ന്ന​ത് ത​ട​യാ​ന്‍ വോ​ള​ന്‍റി​യ​ര്‍​മാ​രെ​യും പോ​ലീ​സി​നെ​യും നി​യോ​ഗി​ക്ക​ണം. സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ വ​ഴി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

മു​ന്‍​പ​ത്തെ ഉ​ത്ത​ര​വു​ക​ള്‍ പ്ര​കാ​രം പ​മ്പ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ വാ​ട്ട​ര്‍ ആ​ക്ട് പ്ര​കാ​രം ഒ​ന്ന​ര വ​ര്‍​ഷം മു​ത​ല്‍ ആ​റ് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. പ​മ്പാ​ന​ദി​യു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ക​ട​മ​യാ​ണെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

സ്ത്രീധനം നല്‍കുന്നതും കുറ്റം; വകുപ്പ് ഒഴിവാക്കണമെന്ന ശിപാര്‍ശ സമര്‍പ്പിച്ചതായി സര്‍ക്കാര്‍

കൊ​​ച്ചി: സ്ത്രീ​​ധ​​നം ന​​ല്‍കു​​ന്ന​​തും കു​​റ്റ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പ് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ശി​​പാ​​ര്‍ശ കേ​​ര​​ള നി​​യ​​മ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന് സ​​മ​​ര്‍പ്പി​​ച്ച​​താ​​യി സ​​ര്‍ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍.

സ്ത്രീ​​ധ​​ന​​ത്തെ വ​​ര​​നോ വ​​ര​​ന്‍റെ കു​​ടും​​ബ​​മോ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന സ്വ​​ത്തോ സെ​​ക്യൂ​​രി​​റ്റി​​യോ ആ​​യി കാ​​ണ​​ണ​​മെ​​ന്നും ഇ​​താ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് കു​​റ്റ​​ക​​ര​​മാ​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ശി​​പാ​​ര്‍ശ​​യി​​ല്‍ പ​​റ​​യു​​ന്ന​​ത്. സ്ത്രീ​​ധ​​നം ന​​ല്‍കു​​ന്ന​​തി​​നെ കു​​റ്റ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് സാ​​മൂ​​ഹി​​ക യാ​​ഥാ​​ര്‍ഥ്യ​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കാ​​തെ​​യാ​​ണെ​​ന്ന​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി.​​

എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ ടെ​​ല്‍മി ജോ​​ളി ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ല്‍, വി​​ഷ​​യ​​ത്തി​​ല്‍ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ഇ​​തു​​വ​​രെ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

വി​​ഷ​​യം വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കു​​ന്ന ഫെ​​ബ്രു​​വ​​രി 11ന​​കം ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ര്‍പ്പി​​ക്കാ​​ന്‍ ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന് നി​​ര്‍ദേ​​ശം ന​​ല്‍കി.

Kerala

അ​ന​ര്‍​ട്ടി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ത്ര​​​മേ ഇ​​​നി അ​​​ന​​​ര്‍​ട്ടി​​​ലെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്താ​​​വൂ​​​വെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ച​​​ട്ട​​​ങ്ങ​​​ള്‍ മ​​​റി​​​ക​​​ട​​​ന്ന് അ​​​ന​​​ര്‍​ട്ടി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍​ദേ​​​ശം. എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ള്‍​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

Kerala

റി​ട്ട. ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട്

കൊ​ച്ചി: അ​ന്ത​രി​ച്ച ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ക​ട​വ​ന്ത്ര​യി​ലെ ഫ്ലാ​റ്റി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 2005 മു​ത​ൽ 2014വ​രെ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു.

വി​ര​മി​ച്ച​ശേ​ഷം സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച തെ​രു​വു​നാ​യ ആ​ക്ര​മ​ണ ഇ​ര​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. 2016 രൂ​പീ​ക​രി​ച്ച ജ​സ്റ്റീ​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ഇ​ര​ക​ൾ​ക്കാ​യി ശി​പാ​ർ​ശ ചെ​യ്ത​ത്.

Kerala

ഫ്ല​ക്‌​സും തോ​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കാ​നെങ്കി​ല്‍ എന്തിന് നടപ്പാത: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ഫ്ല​​​ക്‌​​​സ് ബോ​​​ര്‍​ഡു​​​ക​​​ളും തോ​​​ര​​​ണ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കാ​​​നാ​​​ണെ​​​ങ്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ത​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ നി​​​ര​​​ന്ത​​​രം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു.

ന​​​വ​​​കേ​​​ര​​​ളം ക​​​ട​​​ലാ​​​സി​​​ല്‍ മാ​​​ത്രം പോ​​​രെ​​​ന്നും സി​​​സ്റ്റം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​തി​​​ന്‍റെ അ​​​ര്‍​ഥ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ ന​​​ട​​​പ്പാ​​​ത​​​ക​​​ളി​​​ല​​​ട​​​ക്കം ന​​​ട​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത വി​​​ധം ബോ​​​ര്‍​ഡു​​​ക​​​ളും കൊ​​​ടി​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന അ​​​മി​​​ക്ക​​​സ്‌​​​ക്യൂ​​​റി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​നം.

ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച കൊ​​​ച്ചി​​​യി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ബോ​​​ര്‍​ഡു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​നോ​​​ട് റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യി​​​രു​​​ന്ന​​​താ​​​യി കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

അ​​​ന​​​ധി​​​കൃ​​​ത ബോ​​​ര്‍​ഡു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ എ​​​ന്താ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ച കോ​​​ട​​​തി, തു​​​ട​​​ര്‍​ന്ന് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി.

Kerala

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍: നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി

കൊ​​​ച്ചി: ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​ല​​​ധി​​​കം പ​​​ഴ​​​ക്ക​​​മു​​​ള്ള 20 കേ​​​സു​​​ക​​​ളു​​​ണ്ട്. ഇ​​​തി​​​ല്‍ ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ളൂ.

മ​​​റ്റു കേ​​​സു​​​ക​​​ളി​​​ല്‍ പോ​​​ലീ​​​സ് കൃത്യ​​​മാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. കോ​​​ട​​​തി​​​ക​​​ളി​​​ല്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

സു​​​പ്രീം​​​കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഇ​​​ടു​​​ക്കി എം​​​പി ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സി​​​നെ​​​തി​​​രേ മാ​​​ത്രം എ​​​ട്ടു കേ​​​സു​​​ക​​​ളു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നേ​​​ര​​​ത്തേ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ര്‍ക്കാ​​​രി​​​നോ​​​ടു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഹ​​​ര്‍ജി 29 ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

മാ​ങ്കൂ​ട്ട​ത്തി​ൽ സാ​ഡി​സ്റ്റും മ​നോ​വൈ​കൃ​ത​മു​ള്ള​യാ​ളും; ആ​ദ്യ പ​രാ​തി​ക്കാ​രി​യു​ടെ സ​ത്യ​വാം​ഗ്‌​മൂ​ലം

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ആ​ദ്യ പ​രാ​തി​ക്കാ​രി​യു​ടെ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. രാ​ഹു​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ചാ​റ്റു​ക​ളും ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളും സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​നൊ​പ്പ​മു​ണ്ട്.

നേ​രി​ട്ട​ത് ക്രൂ​ര ബ​ലാ​ത്സം​ഗ​മാ​ണെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​താ​യും സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. വീ​ഡി​യോ ഇ​പ്പോ​ഴും രാ​ഹു​ലി​ന്‍റെ ഫോ​ണി​ൽ ഉ​ണ്ട്. പ്ര​തി​ക്ക് മു​ൻ‌​കൂ​ർ ജാ​മ്യം ന​ൽ​കി​യാ​ൽ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​ക്കു​മെ​ന്ന് ഭ​യ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കു​ന്നു.

ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണെ​ന്നും സു​ഹൃ​ത്ത് ജോ​ബി എ​ത്തി​ച്ച ഗു​ളി​ക​ക​ൾ ക​ഴി​ച്ച​ത് വീ​ഡി​യോ കോ​ളി​ൽ ക​ണ്ട് രാ​ഹു​ൽ ഉ​റ​പ്പാ​ക്കി​യെ​ന്നും യു​വ​തി സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു.

ബ​ലാ​ത്സം​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ സാ​ര​മാ​യ പ​രി​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പ​രാ​തി​ക്കാ​രി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ജാ​മ്യാ​പേ​ക്ഷ​യി​ൽ വ​ക്രീ​ക​രി​ച്ച വ​സ്തു​ത​ക​ളും അ​ർ​ധ സ​ത്യ​ങ്ങ​ളു​മാ​ണെ​ന്നും വി​ചാ​ര​ണ​ക്കോ​ട​തി​യെ​യും ഹൈ​ക്കോ​ട​തി​യെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ന്നു​വെ​ന്നും ആ​രോ​പി​ക്കു​ന്നു.

പ്ര​തി സാ​ഡി​സ്റ്റും ഗു​രു​ത​ര​മാ​യ മ​നോ​വൈ​കൃ​ത​മു​ള്ള​യാ​ളു​മാ​ണ്. രാ​ഹു​ൽ പ്ര​തി​യാ​യ 10ഓ​ളം പീ​ഡ​ന കേ​സു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​ര​മു​ണ്ട്. അ​തി​ൽ ഒ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യാ​ണ്. പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ പ​രാ​തി​ക്കാ​രെ നി​ശ​ബ്ദ​രാ​ക്കു​മെ​ന്നും സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; സ​ന്നി​ധാ​ന​ത്ത് എ​സ്ഐ​ടി പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നും സ​ന്നി​ധാ​ന​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. ചൊ​വ്വാ​ഴ്ച പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച ശ്രീ​കോ​വി​ലി​ന്‍റെ പ​ഴ​യ വാ​തി​ൽ പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ഇ​ന്ന് ശേ​ഖ​രി​ക്കും.

പ​ഴ​യ കൊ​ടി​മ​രം മാ​റ്റി​യ​പ്പോ​ൾ പെ​ട്ടി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​ട്ടു​ള്ള വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ശ്രീ​കോ​വി​ലി​ന് ചു​റ്റു​മു​ള്ള സ്വ​ർ​ണ്ണ​പ്പാ​ളി​ക​ൾ സം​ബ​ന്ധി​ച്ചും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. അ​യ്യ​പ്പ ച​രി​തം കൊ​ത്തി​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ആ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മു​ൻ​പ് ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ എ​സ്ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

എ.​പ​ത്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഇ​ന്ന് ഹൈ​ക്കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യ ദ്വാ​ര​പാ​ല​ക​ശി​ല്‍​പ കേ​സി​ല്‍ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ഇ​ന്ന​ലെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Kerala

മദ്യത്തിനു പേരും ലോഗോയും ക്ഷണിക്കുന്നത് മദ്യപാനത്തിന് പ്രേരണയാകുന്നതല്ലേയെന്നു കോടതി

കൊ​​​ച്ചി: മ​​​ദ്യ​​​ത്തി​​​നു പേ​​​രും ലോ​​​ഗോ​​​യും ക്ഷ​​​ണി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി മ​​​ദ്യ​​​പാ​​​ന​​​ത്തി​​​നു പ്രേ​​​ര​​​ണ​​​യാ​​​കു​​​ന്ന​​​ത​​​ല്ലേ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ല്‍ ചെ​​​യ്യാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​മാ​​​യ പാ​​​ല​​​ക്കാ​​​ട് മ​​​ല​​​ബാ​​​ര്‍ ഡി​​​സ്റ്റി​​​ല​​​റീ​​​സ് നി​​​ര്‍മി​​​ക്കു​​​ന്ന പു​​​തി​​​യ വി​​​ദേ​​​ശ​​​മ​​​ദ്യ ബ്രാ​​​ന്‍ഡി​​​ന് പേ​​​രും ലോ​​​ഗോ​​​യും ന​​​ല്‍കാ​​​ന്‍ ജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം.​​​ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച്.

വി​​​ഷ​​​യം ഫെ​​​ബ്രു​​​വ​​​രി 12ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. കോ​​​ട്ട​​​യം ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ചി​​​ന്തു കു​​​ര്യ​​​ന്‍ ജോ​​​യ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. മ​​​ല​​​ബാ​​​ര്‍ ഡി​​​സ്റ്റി​​​ല​​​റീ​​​സി​​​നും നോ​​​ട്ടീ​​​സി​​​ന് നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം: ഭാ​​​​​ര​​​​​ത​​​​​പ്പു​​​​​ഴ​​​​​യിലെ താ​​​​​ത്കാ​​​​​ലി​​​​​ക പാ​​​​​ല​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഹൈ​​​​​ക്കോ​​​​​ട​​​​​തി

കൊ​​​​​ച്ചി: തി​​​​​രു​​​​​നാ​​​​​വാ​​​​​യ​​​​​യി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ഹാ​​​​മാ​​​​​ഘ മ​​​​​ഹോ​​​​​ത്സ​​​​​വ​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ഭാ​​​​​ര​​​​​ത​​​​​പ്പു​​​​​ഴ​​​​​യ്ക്കു കു​​​​​റു​​​​​കേ നി​​​​​ര്‍​മി​​​​​ച്ച താ​​​​​ത്കാ​​​​​ലി​​​​​ക പാ​​​​​ല​​​​​ങ്ങ​​​​​ള്‍ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പി​​​​​ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശം.

2001ലെ ​​​​​കേ​​​​​ര​​​​​ള ന​​​​​ദീ​​​​​തീ​​​​​ര സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മം ലം​​​​​ഘി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് പാ​​​​​ല​​​​​ത്തി​​​​​ന്‍റെ നി​​​​​ര്‍​മാ​​​​​ണം നി​​​​​ര്‍​ത്തി​​​​​വ​​​​​ച്ച് റ​​​​​വ​​​​​ന്യു അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച സ്റ്റോ​​​​​പ്പ് മെ​​​​​മ്മോ​ ചോ​​​​​ദ്യം ചെ​​​​​യ്തു സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച ഹ​​​​​ര്‍​ജി​​​​​യി​​​​​ലാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് സി. ​​​​​ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വ്. 2026 ജ​​​​​നു​​​​​വ​​​​​രി 17 ലെ ​​​​​റ​​​​​വ​​​​​ന്യു അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ല്‍ മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ ഉ​​​​​ത്സ​​​​​വം നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക​​​​​യോ നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.

താ​​​​​ത്കാ​​​​​ലി​​​​​ക പാ​​​​​ല​​​​​ത്തി​​​​​ന് സു​​​​​ര​​​​​ക്ഷാ​​​​ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ള്ള​​​​​താ​​​​​യി സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു. പ​​​​ത്തു ല​​​​​ക്ഷം ഭ​​​​​ക്ത​​​​​ര്‍ എ​​​​ത്തു​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. ഇ​​​​​ത്ര​​​​​യും ജ​​​​​ന​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ഭാ​​​​​രം താ​​​​​ങ്ങാ​​​​​ന്‍ പാ​​​​​ല​​​​​ത്തി​​​​​നു ശേ​​​​​ഷി​​​​​യു​​​​​ണ്ടാ​​​​​കില്ല. നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത ഹ​​​​​രി​​​​​ത പ്രോ​​​​​ട്ടോ​​​​​കോ​​​​​ള്‍ പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചും സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ ആ​​​​​ശ​​​​​ങ്ക അ​​​​​റി​​​​​യി​​​​​ച്ചു.​

തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് പാ​​​​​ല​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ​​​​​യും ചു​​​​​റ്റു​​​​​മു​​​​​ള്ള അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ന്‍ പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പി​​​​​ന് കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി​​​​​യ​​​​​ത്. വ​​​​​ലി​​​​​യ​​​​തോ​​​​​തി​​​​​ലു​​​​​ള്ള ജ​​​​​ന​​​​​ക്കൂ​​​​​ട്ടം നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര പ​​​​​രി​​​​​ഹാ​​​​​ര, സു​​​​​ര​​​​​ക്ഷാ​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ ശി​​​​​പാ​​​​​ര്‍​ശ ചെ​​​​​യ്യാ​​​​​ന്‍ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് എ​​​​​ന്‍​ജി​​​​​നി​​​​​യ​​​​​ര്‍​ക്കു കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശം ന​​​​​ല്‍​കി.

Kerala

ബൈക്കില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരുണ്ടായതുകൊണ്ട് മാത്രം ഇൻഷ്വറൻസ് തുക കുറയ്ക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: മോട്ടോര്‍ വാഹന അപകടക്കേസുകളിൽ, ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം ഇന്‍ഷ്വറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. ക്ലെയിമുകള്‍ കുറയ്ക്കുന്നതിനായി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഇൻഷ്വറൻസ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ വിധി.

ബൈക്കില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണ്. എന്നാല്‍, ഈ നിയമലംഘനം തന്നെയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കാന്‍ ഇൻഷ്വറൻസ് കമ്പനിക്ക് ബാധ്യതയുണ്ട്. അത്തരം തെളിവുകളില്ലാതെ നഷ്ടപരിഹാര തുക കുറയ്ക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

അപകടം നടന്നത് മറ്റൊരു വാഹനത്തിന്‍റെ അശ്രദ്ധ മൂലമാണെന്ന് വ്യക്തമായാൽ, ബൈക്കിലെ യാത്രക്കാരുടെ എണ്ണം നോക്കി മാത്രം നഷ്ടപരിഹാരം വെട്ടിക്കുറയ്ക്കുന്നത് ശരിയല്ലെന്ന് ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍ നിരീക്ഷിച്ചു. 2011-ല്‍ നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ട്രൈബ്യൂണൽ നിശ്ചയിച്ചിരുന്ന വരുമാനവും അംഗവൈകല്യത്തിന്‍റെ ശതമാനവും കുറവാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, ഹര്‍ജിക്കാരന് അനുവദിച്ച നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുകയും ചെയ്തു.

നേരത്തെ ഈ കേസ് പരിഗണിച്ച ട്രൈബ്യൂണൽ, ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിനാല്‍ അപകടത്തില്‍ ഹര്‍ജിക്കാരന് 20% ഉത്തരവാദിത്തമുണ്ടെന്ന് കണ്ട് നഷ്ടപരിഹാര തുകയില്‍ കുറവ് വരുത്തിയിരുന്നു.

എന്നാൽ, പോലീസ് റിപ്പോര്‍ട്ട് പ്രകാരം അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി കോടതി വിധി പുറപ്പെടുവിച്ചത്.

Kerala

റി​ട്ട. ജ​സ്റ്റീസ് എ. ​ല​ക്ഷ്മി​ക്കു​ട്ടി അന്തരിച്ചു

പേ​​​രൂ​​​ര്‍​ക്ക​​​ട: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി റി​​​ട്ട. ജ​​​സ്റ്റീ​​​സ് എ. ​​​ല​​​ക്ഷ്മി​​​ക്കു​​​ട്ടി (82) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍.

17 വ​​​ര്‍​ഷം അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി​​​രി​​​ക്കെ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി. 2004ല്‍ ​​​വി​​​ര​​​മി​​​ച്ചു.

സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീഷ​​​ന്‍ അം​​​ഗം, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍, റെ​​​ഡ് ക്രോ​​​സ് കേ​​​ര​​​ള റീ​​​ജ​​​ണ്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

അഴിമതിക്കേസ്: സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം

കൊ​​​ച്ചി: ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​ല്‍ സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി ഹൈ​​​ക്കോ​​​ട​​​തി.

തെ​​​റ്റ് തി​​​രു​​​ത്താ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് അ​​​വ​​​സ​​​രം ന​​​ല്‍കിയി​ട്ടും പ​​​ഴ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. സ​​​ര്‍ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് കോ​​​ട​​​തി​​​യോ​​​ടു​​​ള്ള അ​​​നാ​​​ദ​​​ര​​​വാ​​​ണെ​​​ന്നും ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മു​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

കൈ​ക്കൂ​ലി: വ​നി​താ ഡോ​ക്ടറുടെ ശി​ക്ഷ റ​ദ്ദാ​ക്കി

കൊ​​​​ച്ചി : ശ​​​സ്ത്ര​​​ക്രി​​​യ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി രോ​​​​ഗി​​​​യി​​​​ല്‍നി​​​​ന്നു കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ വ​​​​നി​​​​താ​​​ ഡോ​​​​ക്ട​​​​ര്‍​ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം ത​​​​ട​​​​വും 10000 രൂ​​​​പ പി​​​​ഴ​​​​യും വി​​​​ധി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി ഡോ​​​​ക്ട​​​​റെ വെ​​​​റു​​​​തെ വി​​​​ട്ടു.

വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്തു കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യി​​​​രു​​​​ന്ന ഡോ​​​​ക്ട​​​​ര്‍, അ​​​​ഡ്വ. കെ.​​​​എ. ജ​​​​ലീ​​​​ല്‍ മു​​​​ഖേ​​​​ന സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ വി​​​​ധി.

കോ​​​​ഴി​​​​ക്കോ​​​​ട് ഗ​​​വ. ബീ​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ശ​​​​സ്ത്ര​​​​കി​​​​യ​​​യ്​​​​ക്കു​​​വേ​​​​ണ്ടി വ​​​​ന്ന കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി ആ​​​​മി​​​​ന ബീ​​​​വി​​​​യി​​​​ല്‍നി​​​​ന്ന് 1000 രൂ​​​​പ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ര​​​​മ കൈ​​​​ക്കൂ​​​​ലി​​​​യാ​​​​യി വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്. 2007 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31നാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം.

കോ​​​​ഴി​​​​ക്കോ​​​​ട് വി​​​​ജി​​​​ല​​​​ന്‍​സ് ഡി​​​​വൈ​​​​എ​​​​സ്പി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് നി​​​​ര്‍​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം കൈ​​​​ക്കൂ​​​​ലി കൊ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ കെ​​​​ണി​​​​യൊ​​​​രു​​​​ക്കി പോ​​​​ലീ​​​​സ് ഡോ​​​​ക്ട​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കേ​​​​സ്.

Kerala

തീ​ര​ദേ​ശ പ​രി​പാ​ല​ന പദ്ധതി:സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം


വൈ​​​​പ്പി​​​​ൻ: സം​​​​സ്ഥാ​​​​ന​​​​ത്തെ തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ദ്വീ​​​​പ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​ൻ (ഐ​​​​ഐ​​​​എം​​​​പി) ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ല്ലാ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ൻ സെ​​​​ൻ, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

2019ലെ ​​​​സി​​​​ആ​​​​ർ​​​​സെ​​​​ഡ് വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന പ്ലാ​​​​ൻ കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഐ​​​​ഐ​​​​എം​​​​പി ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

Kerala

മു​ത്ത​ങ്ങ ഭൂ​സ​മ​രം: സി.​കെ. ജാ​നു പ്ര​തി​യാ​യ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്ക് ഹൈ​ക്കോ​ട​തി സ്റ്റേ

ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2003-ല്‍ ​വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ വ​ന​ത്തി​ല്‍ ന​ട​ന്ന ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​കെ. ജാ​നു​വി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ വി​ചാ​ര​ണ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ക​ല്‍​പ്പ​റ്റ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ച സി​സി 231/2014 ന​മ്പ​ര്‍ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കാ​ണ് സ്റ്റേ. ​ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​നു​ള്ള ഈ ​കേ​സി​ല്‍ ജാ​നു ഉ​ള്‍​പ്പെ​ടെ 74 പ്ര​തി​ക​ളാ​ണ്. ഇ​തി​ല്‍ 21 പേ​ര്‍ ഇ​തി​ന​കം മ​രി​ച്ചു.

മു​ത്ത​ങ്ങ വ​ന​ത്തി​ല്‍​നി​ന്നു കു​ടി​യൊ​ഴി​പ്പി​ച്ച ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​നും രൂ​പീ​ക​രി​ച്ച സ​മി​തി​ക്കു​വേ​ണ്ടി ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ സം​സ്ഥാ​ന കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ.

​കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​രു​ടെ പേ​രി​ല്‍ കൃ​ത്യ​മാ​യ കു​റ്റ​ങ്ങ​ള്‍ ചാ​ര്‍​ത്തി​യി​ട്ടി​ല്ല, ജാ​നു​വി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഗീ​താ​ന​ന്ദ​ന്‍റെ ഹ​ര്‍​ജി. കൊ​ച്ചി നി​യ​മ കേ​ന്ദ്ര​ത്തി​ലെ അ​ഡ്വ. കെ.​എ​സ്. മ​ധു​സൂ​ദ​ന​നാ​ണ് ഹ​ര്‍​ജി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത്.

മു​ത്ത​ങ്ങ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് എ​ഫ്‌​ഐ​ആ​റാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​വ മൂ​ന്ന് കേ​സു​ക​ളാ​ക്കി​യാ​ണ് സി​ബി​ഐ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​പ്പോ​ള്‍ ഹൈ​ക്കോ​ട​തി വി​ചാ​ര​ണ സ്റ്റേ ​ചെ​യ്ത​ത് ഒ​ഴി​കെ ര​ണ്ട് കേ​സു​ക​ളി​ല്‍ ഗീ​താ​ന​ന​ന്ദ​നാ​ണ് ഒ​ന്നാം പ്ര​തി.

2003 ഫെ​ബ്രു​വ​രി 19ന് ​പോ​ലീ​സു​കാ​ര​ന്‍ കെ. ​വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി 230/2014 ന​മ്പ​ര്‍ കേ​സാ​ണ് ഇ​തി​ലൊ​ന്ന്. ക​ല്‍​പ്പ​റ്റ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ അ​വ​സാ​നി​ക്കാ​റാ​യ കേ​സി​ല്‍ ജി. ​അ​ശോ​ക​ന്‍ ഉ​ള്‍​പ്പെ​ടെ 25 പ്ര​തി​ക​ള്‍ ഇ​തി​ന​കം മ​രി​ച്ചു.

2003 ഫെ​ബ്രു​വ​രി 17ന് ​മു​ത്ത​ങ്ങ വ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വും വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ വി​ചാ​ര​ണ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ല്‍ തു​ട​രു​ക​യാ​ണ്. വെ​ടി​വ​യ്പ്പി​ല്‍ ആ​ദി​വാ​സി ചെ​മ്മാ​ട് ജോ​ഗി കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള മ​ര​ണ​മാ​യി മാ​ത്ര​മാ​ണ് എ​ഫ്‌​ഐ​ആ​ര്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല.

കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ല്‍ ന​ട​ന്നി​രു​ന്ന​തി​ല്‍ ര​ണ്ടു​കേ​സു​ക​ള്‍ ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ 2015 സെ​പ്റ്റം​ബ​ര്‍ 26ന് ​ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് 2016ല്‍ ​വ​യ​നാ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്. കേ​സു​ക​ള്‍ മാ​റ്റു​ന്ന​തി​ന് ര​ജി​സ്ട്രാ​ര്‍ മു​ഖേ​ന​യാ​ണ് ആ​ദി​വാ​സി ഗ​ത്ര​മ​ഹാ​സ​ഭ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

കൊ​ച്ചി​യി​ല്‍ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കു​ന്ന​തി​ല്‍ ആ​ദി​വാ​സി​ക​ള്‍ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് കേ​സു​ക​ള്‍ വ​യ​നാ​ട് സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു അ​പേ​ക്ഷ ന​ല്‍​കാ​ന്‍ സി​ബി​ഐ കോ​ട​തി ഗോ​ത്ര​മ​ഹാ​സ​ഭ നേ​തൃ​ത്വ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

മു​ത്ത​ങ്ങ വ​ന​ത്തി​ല്‍​നി​ന്നു കു​ടി​യി​റ​ക്കി​യ​തി​ല്‍ നി​ര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി ല​ഭി​ക്കാ​നു​ണ്ട്. സ്ഥ​ലം അ​നു​വ​ദി​ച്ച​തി​ല്‍ കു​റെ പേ​ര്‍​ക്ക് ഭൂ​മി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ത്ത​ങ്ങ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 15 കു​ടും​ബ​ങ്ങ​ള്‍ മ​രി​യ​നാ​ട് സ​മ​ര​ഭൂ​മി​യി​ലു​ണ്ട്. ഇ​വ​ര്‍​ക്ക് ഒ​രേ​ക്ക​ര്‍ വീ​തം ഭൂ​മി ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വാ​യി​രു​ന്നു.

Kerala

ഇഡി കോഴ കേസ് ; സിബിഐ അന്വേഷിക്കാൻ ഹര്‍ജി


കൊ​​​ച്ചി: പി​​​എം​​​എ​​​ല്‍എ കേ​​​സ് ഒ​​​തു​​​ക്കാ​​​ന്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കോ​​​ഴ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്ന കേ​​​സ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ഡി കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ അ​​​നീ​​​ഷ് ബാ​​​ബു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

ടാ​​​ന്‍സാ​​​നി​​​യ​​​യി​​​ല്‍നി​​​ന്നു കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് ക​​​ശു​​​വ​​​ണ്ടി വാ​​​ഗ്ദാ​​​നം ചെ​​​യ്തു പ​​​ണം ത​​​ട്ടി​​​യെ​​​ന്ന കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ഹ​​​ര്‍ജി​​​ക്കാ​​​ര​​​നോ​​​ട് ര​​​ണ്ടു കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്ന കേ​​​സി​​​ലാ​​​ണ് അ​​​നീ​​​ഷ് ബാ​​​ബു​​​വി​​​ന്‍റെ ഹ​​​ര്‍ജി. ഇ​​​ഡി അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ര്‍ ശേ​​​ഖ​​​ര്‍കു​​​മാ​​​ര്‍ കോ​​​ഴ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി.

അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ്ഥ​​​ലം മാ​​​റ്റി​​​യി​​​രു​​​ന്നു. ഹ​​​ര്‍ജി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നു സി​​​ബി​​​ഐ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് 21ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ മാ​​​റ്റി.

പ​​​രാ​​​തി​​​യി​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​ന്ന ആ​​​ദ്യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ എ​​​സ്പി എ​​​സ്. ശ​​​ശി​​​ധ​​​ര​​​നെ മാ​​​റ്റി​​​യ​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം നി​​​ല​​​ച്ചെ​​​ന്നാ​​​ണു ഹ​​​ര്‍ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; കെ.​പി. ശ​ങ്ക​ര​ദാ​സ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​പി. ശ​ങ്ക​ര​ദാ​സ് ചി​കി​ത്സ​യി​ലി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് എ​സ്ഐ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ക​ട്ടി​ള​പ്പ​ടി കേ​സി​ലും 11ാം പ്ര​തി​യാ​ണ് ശ​ങ്ക​ര​ദാ​സ്.

എ​സ്പി ശ​ശി​ധ​ര​ൻ ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റ​സ്റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​സ്ഐ​ടി അ​റി​യി​ച്ചി​രു​ന്നു. നേ​ര​ത്തേ കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ൽ ഹൈ​ക്കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.

ഒ​രാ​ൾ കേ​സെ​ടു​ത്ത അ​ന്ന് മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ പോ​യി കി​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ശ​ങ്ക​ര​ദാ​സി​ന്‍റെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ൽ ജ​സ്റ്റി​സ് ബ​ദ്റു​ദീ​ൻ വി​മ​ർ​ശി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ എ​സ്പി ആ​യ​തു​കൊ​ണ്ടാ​ണോ അ​റ​സ്റ്റ് വൈ​കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

നാ​ളെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ എ​സ്ഐ​ടി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ജ​ഡ്ജി ആ​ശു​പ​ത്രി​യി​ലെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ശ​ങ്ക​ര​ദാ​സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തി​നു​ശേ​ഷ​മാ​കും തീ​രു​മാ​നം.

Kerala

റോ​ഡി​നെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ സ്ഥ​ലം മാ​റ്റം; സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

കോ​ഴി​ക്കോ​ട്: റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ കു​റി​ച്ച് പ​രാ​തി പ​റ​യാ​ൻ പി​ഡ​ബ്ല്യു​ഡി ചീ​ഫ് എ​ൻ​ജി​നീ​യ​റെ ഫോ​ണി​ൽ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ സ്ഥ​ലം മാ​റ്റി​യ ഉ​ത്ത​ര​വ് താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി.

കെ​എ​സ്ഇ​ബി ലൈ​ൻ​മാ​നാ​യ കാ​ര​ശേ​രി സ്വ​ദേ​ശി ലു​ക്മാ​നു​ൽ ഹ​ക്കീം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ലു​ക്മാ​നു​ൽ ഹ​ക്കീം എ​ൻ​ജി​നീ​യ​റെ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് ലു​ക്മാ​നു​ൽ ഹ​ക്കീ​മി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലു​ക്മാ​നു​ൽ ഹ​ക്കീ​മി​നെ സ്ഥ​ലം മാ​റ്റി​യ​ത്. സ്ഥ​ലം മാ​റ്റി​യ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ ഹ​ർ‌​ജി. ഇ​ത് ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Kerala

ഉമ തോമസിനു പരിക്കേറ്റ സ്റ്റേഡിയം അപകടം: തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊ​​​ച്ചി: ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ഗാ​​​ല​​​റി​​​യി​​​ല്‍നി​​​ന്നു കാ​​​ല്‍വ​​​ഴു​​​തി വീ​​​ണ് തൃ​​​ക്കാ​​​ക്ക​​​ര എം​​​എ​​​ല്‍എ ഉ​​​മാ തോ​​​മ​​​സി​​​നു പ​​​രി​​​ക്കേ​​​റ്റ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

പ്ര​​​തി​​​ക​​​ള്‍ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ചു​​​മ​​​ത്തി​​​യ ബി​​​എ​​​ന്‍എ​​​സ്‌ സെ​​​ക്‌​​​ഷ​​​ന്‍ 110 പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ക​​​ര​​​മാ​​​യ ന​​​ര​​​ഹ​​​ത്യ എ​​​ന്ന വ​​​കു​​​പ്പ് നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മൂ​​​ന്നാം പ്ര​​​തി ഓ​​​സ്‌​​​ക​​​ര്‍ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഉ​​​ട​​​മ ജ​​​നീ​​​ഷി​​​ന്‍റെ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

സ​​​ര്‍ക്കാ​​​രി​​​നോ​​​ടും ജി​​​സി​​​ഡി​​​എ​​​യോ​​​ടും കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍പ്പി​​​ച്ച കേ​​​സി​​​ല്‍ കു​​​റ്റ​​​ക​​​ര​​​മാ​​​യ ന​​​ര​​​ഹ​​​ത്യ​​​യാ​​​ണു പ്ര​​​തി​​​ക​​​ള്‍ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ത​​​നി​​​ക്ക് ര​​​ണ്ടു​​​കോ​​​ടി രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​മ തോ​​​മ​​​സ് വ​​​ക്കീ​​​ല്‍ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കെ​​​യാ​​​ണു കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ല്‍.

Kerala

ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലും ക്ര​മ​ക്കേ​ട്; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് പി​ന്നാ​ലെ ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ആ​ടി​യ നെ​യ്യ് വി​ൽ​പ​ന​യി​ലെ ക്ര​മ​ക്കേ​ടി​ൽ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കോ​ട​തി ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി.

13,679 പാ​ക്ക​റ്റ് നെ​യ്യ് വി​ൽ​പ​ന ന​ട​ത്തി​യ വ​ക​യി​ൽ ല​ഭി​ച്ച പ​ണം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. നെ​യ്യ് വി​ൽ​പ​ന​യി​ൽ 13 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടാ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

സം​ഭ​വ​ത്തി​ൽ സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ് മേ​ധാ​വി​ക്കാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​ക്ക് മാ​ത്രം സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ദേ​വ​സ്വം ബോ​ർ​ഡ് കോ​ട​തി​യെ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി അ​റി​യി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ‌​ണ​ക്കൊ​ള്ള കേ​സ്; എ​സ്ഐ​ടി​ക്കെ​തി​രെ ഹ​ർ​ജി​യു​മാ​യി പ​ങ്ക​ജ് ഭ​ണ്ഡാ​രി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ‌​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന പ്ര​തി പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​സ്ഐ​ടി​ക്കെ​തി​രെ ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു കേ​സി​ൽ 12ാം പ്ര​തി​യാ​യ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ ഹ​ർ​ജി.

എ​സ്‌​ഐ​ടി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത് മ​തി​യാ​യ കാ​ര​ണ​ങ്ങ​ള്‍ അ​റി​യി​ക്കാ​തെ​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി എ​സ്‌​ഐ​ടി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ല്‍​കാ​നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ഹ​ര്‍​ജി അ​ടു​ത്ത ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി​ക്ക് കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചു.

ത​ന്ത്രി​ക്ക് ത​ട്ടി​പ്പി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി. സ്വ​ർ​ണം ചെ​മ്പാ​ക്കി​യ വ്യാ​ജ മ​ഹ​സ​റി​ൽ ത​ന്ത്രി ഒ​പ്പി​ട്ട് ഗൂ​ഡാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യെ അ​റി​യി​ച്ചു. ജ​യി​ലി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

 

 

Latest News

Up