Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Year

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പർ കോട്ടയത്ത്

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കോട്ടയത്താണ്. എ.സുദീക്ക് ആണ് ഏജന്‍റ്. 20 കോടിയാണ് ഒന്നാം സമ്മാനം.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്‍റെ സവിശേഷത.

NRI

ഡിഎംഎ വിനയ് നഗർ – കിദ്വായ് നഗർ ഏരിയ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ–കിദ്വായ് നഗർ ഏരിയ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തപ്പെട്ടു. ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു.

  ആർ.കെ. പുരം സെന്‍റ് പീറ്റേഴ്‌സ് ചർച്ചിലെ റവ. ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ എംഎസ്ടി ക്രിസ്മസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, അഡിഷണൽ ഇന്റേർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ട്രഷറർ അജി ചെല്ലപ്പൻ, വനിതാ വിഭാഗം കൺവീനർ സുതില ശിവകുമാർ, പ്രോഗ്രാം കൺവീനറും ജോയിന്റ് സെക്രട്ടറിയുമായ കെ പി സുതൻ, ജോയിന്‍റ് സെക്രട്ടറിയും കൾച്ചറൽ കൺവീനറുമായ ഷിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. 

അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന കലാകാരന്മാർ അവതരിപ്പിച്ച കരോൾ ഗാനങ്ങൾ, സിനിമാ ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ, എന്നിവ പ്രേക്ഷക ശ്രദ്ധ നേടി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പ്

ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ലെ മ​ല​യാ​ളി ക്രി​സ്ത്യാ​നി​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യി നാ​ലു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ 40-ാമ​ത് സം​യു​ക്ത ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം വാ​ഷിം​ഗ്ട​ൺ ടൗ​ണ്‍​ഷി​പ് സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ര്‍​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു.

ബ​ര്‍​ഗ​ന്‍ കൗ​ണ്ടി മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച പ്രാ​രം​ഭ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍​ക്കു തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് ദി​വ്യ ജോ​ര്‍​ജ് വേ​ദ​ഭാ​ഗം വാ​യി​ച്ചു. റ​വ. ഡോ. ​അ​നി​യ​ന്‍​കു​ഞ്ഞ് ജോ​യി മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന ന​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് വി​ക്ലി​ഫ് തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. റ​വ. ടി. ​എ​സ്. ജോ​ണ്‍ മു​ഖ്യാ​തി​ഥി​യും മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ഡ​യോ​സി​സ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ജോ​യ​ല്‍ തോ​മ​സി​നെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. റ​വ. ജോ​യ​ല്‍ തോ​മ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് യോ​ങ്കേ​ഴ്സ്, ഇ​മ്മാ​നു​വേ​ല്‍ സി​എ​സ്ഐ ച​ര്‍​ച്ച് എ​ലി​സ​ബ​ത്ത്, ന്യൂ​ജ​ഴ്സി, മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് ഓ​ഫ് റാ​ന്‍​ഡോ​ള്‍​ഫ്, ന്യൂ​ജ​ഴ്സി, ബ​ഥ​നി മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് ഓ​റ​ഞ്ച്ബ​ര്‍​ഗ്, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച്, ബ്ലോ​വെ​ല്‍​റ്റ്, ന്യൂ​യോ​ര്‍​ക്ക്, സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് വാ​ഷിം​ഗ്ട​ൺ ടൗ​ണ്‍​ഷി​പ്പ്, ന്യൂ​ജ​ഴ്സി, സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് മി​ഡ് ലാ​ന്‍​ഡ് പാ​ര്‍​ക്ക് ന്യൂ​ജ​ഴ്സി എ​ന്നീ ച​ര്‍​ച്ച് ഗാ​യ​ക​സം​ഘ​ങ്ങ​ള്‍ ആ​ല​പി​ച്ച ക്രി​സ്മ​സ് കാ​ര​ള്‍ ഗാ​ന​ങ്ങ​ള്‍ ഹൃ​ദ്യ​മാ​യി​രു​ന്നു.

പ്ര​ശ​സ്ത ക്രി​സ്തീ​യ ഗാ​ന ഗാ​യ​ക​സം​ഘ​മാ​യ ബ്ര​ദേ​ഴ്സ് ഇ​ന്‍ ഹാ​ര്‍​മ​ണി​യു​ടെ ഗാ​ന​ങ്ങ​ളും ക്രി​സ്മ​സ് സ​ന്ധ്യ​ക്ക് മി​ഴി​വേ​കി. റ​വ. പോ​ള്‍ രാ​ജ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത് ബോ​സ്റ്റ​ണ്‍ യു​വാ​ക്ക​ൾ ക്രി​സ്മ​സ് ഗ്രാ​ഫി​ക്ക് ഐ​ടി ഷോ ​അ​വ​ത​രി​പ്പി​ച്ചു. എ​വ​ലി​ന്‍ ജോ​ജി സോ​ളോ ഗാ​നം പാ​ടി.

വി​ശി​ഷ്ഠാ​തി​ഥി​യാ​യെ​ത്തി​യ പ്ര​ശ​സ്ത ക്രി​സ്തീ​യ ഗാ​ന സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ജോ​സി പു​ല്ലാ​ടി​നെ പ്ര​ഫ. റ​ജി ജോ​സ​ഫ് സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ക്രി​സ്തീ​യ ഗാ​ന ര​ച​നാ രം​ഗ​ത്ത് നി​സ്തു​ല സേ​വ​നം അ​നു​ഷ്ഠി​ച്ച റ​വ. ഫാ. ​ഡോ. ബാ​ബു കെ. ​മാ​ത്യു, പ്ര​ഫ. റ​ജി ജോ​സ​ഫ്, ക്രി​സ്തീ​യ സം​ഗീ​ത​ത്തി​ന് ന​ല്‍​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്കാ​യി ബ്ര​ദേ​ഴ്സ് ഇ​ന്‍ ഹാ​ര്‍​മ​ണി മ്യൂ​സി​ക്ക് ഗ്രൂ​പ്പ് ഡ​യ​റ​ക്റ​റ​ര്‍ സാ​മു​വേ​ല്‍ വ​ര്‍​ഗീ​സ്(​രാ​ജു) എ​ന്നി​വ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി വി​ക്ലി​ഫ് തോ​മ​സ് അ​ടു​ത്ത ര​ണ്ടു​വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

റ​വ. ജോ​യ​ല്‍ തോ​മ​സ്(​ഡ​യോ​സി​സ​ന്‍ സെ​ക്ര​ട്ട​റി, മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് നോ​ര്‍​ത്ത് അ​മേ​രി​ക്ക, മു​ഖ്യാ​തി​ഥി), റ​വ. ടി. ​എ​സ്. ജോ​ണ്‍ (സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് വാ​ഷിം​ഗ്ട​ൺ ടൗ​ണ്‍​ഷി​പ്പ്), റ​വ.​ഫാ. ഡോ. ​ബാ​ബു കെ. ​മാ​ത്യു (സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് മി​ഡ് ലാ​ന്‍​ഡ് പാ​ര്‍​ക്ക്), റ​വ. പോ​ള്‍ ജോ​ണ്‍ (അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ്), റ​വ. ജോ​ണ്‍ കെ. ​മാ​ത്യു (ഇ​മ്മാ​നു​വേ​ല്‍ സി​എ​സ്ഐ ച​ര്‍​ച്ച്), റ​വ. ഡോ. ​അ​നി​യ​ന്‍​കു​ഞ്ഞ് ജോ​യി (സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ്), റ​വ. ജോ​മി തോ​മ​സ് (സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച്, ബ്ലോ​വെ​ല്‍​റ്റ്, ന്യൂ​യോ​ര്‍​ക്ക്), റ​വ. പോ​ള്‍ രാ​ജ​ന്‍ (സി​എ​സ്ഐ ച​ര്‍​ച്ച്, റ്റാ​പ്പ​ന്‍, ന്യൂ​യോ​ര്‍​ക്ക്), റ​വ. പ്ര​തീ​ക്ഷ് ഉ​മ്മ​ന്‍ (റാ​ന്‍​ഡോ​ള്‍​ഫ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച്), റ​വ. പാ​സ്റ്റ​ര്‍ നൈ​നാ​ന്‍ ജോ​ണ്‍ (യൂ​ത്ത് പാ​സ്റ്റ​ര്‍, റെ​ഹോ​ബ​ത്ത് ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ്)​തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ട്ര​ഷ​റ​ര്‍ രാ​ജ​ന്‍ മാ​ത്യു മോ​ഡ​യി​ല്‍ ബി​സി​എം സി ​ഫെ​ലോ​ഷി​പ്പി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും കു​റി​ച്ച് സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി അ​ജു ത​ര്യ​ന്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക്രി​സ്മ​സ് ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

റ​വ. പാ​സ്റ്റ​ര്‍ പോ​ള്‍ ജോ​ണ്‍ മാ​സ്റ്റ​ര്‍ ഓ​ഫ് സെ​റി​മ​ണീ​സ് ആ​യി പ്ര​വ​ര്‍​ത്തി​ച്ചു. എ​ല്ലാ​വ​ര്‍​ക്കും ക്രി​സ്മ​സ് കേ​ക്ക് പ​രേ​ത​നാ​യ സ​ണ്ണി വ​ര്‍​ഗീ​സ് പ​താ​ലി​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഡു​മോ​ണ്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ന​ൽ​കി.

NRI

എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച

ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

ന്യൂ​ജ​ഴ്സി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ ക​ത്തോ​ലി​ക്കാ, മാ​ർ​ത്തോ​മ്മാ, യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ്, സി​എ​സ്ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പരിപാടി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്. 

റ​വ. സി​. ഡോ​. ജോ​സ്‌​ലി​ൻ ഇ​ട​ത്തി​ൽ എംഡി മു​ഖ്യാ​തി​ഥി​യാ​യി ക്രി​സ്​മ​സ് സ​ന്ദേ​ശം ന​ൽ​കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​സി​ഡ​ന്‍റ് റ​വ.ഡോ. ​സ​ണ്ണി മാ​ത്യു, റ​വ. ഫാ​. ജേ​ക്ക​ബ് ഡേ​വി​ഡ്, സെ​ക്ര​ട്ട​റി മി​നി ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ ജോ​മി വ​ർ​ഗീ​സ്, പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി ബൈ​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെക്രട്ടറി - മി​നി ചെ​റി​യാ​ൻ: 732 579 7558, പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ - ജോ​ർ​ജ് തോ​മ​സ്: 201 214 6000.

വേദി: 497, Godwin Avenue, Midland Park, NJ-07432.

NRI

ക്രി​സ്​മ​സ് - പുതുവത്സര ആഘോഷം സംഘ‌ടിപ്പിച്ച് സെ​ന്‍റ് ആ​ൽ​ബെ​ർ​ട്ട മലയാളി അ​സോ​സി​യേ​ഷ​ൻ

ആ​ൽ​ബെ​ർ​ട്ട: സെ​ന്‍റ് ആ​ൽ​ബെ​ർ​ട്ട മലയാളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും യു​വ​ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സം​ഗീ​ത പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. സൗ​ഹൃ​ദ​വും ഐ​ക്യ​വും പ​ങ്കു​വച്ച ഈ ​സം​ഗ​മം പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ഓ​ർ​മി​ക്കാ​വു​ന്ന അ​നു​ഭ​വ​മാ​യി.

NRI

പ​മ്പ അ​സോ​സി​യേ​ഷ​ന്‍ പുതുവത്സര ആ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി

ഫി​ല​ഡ​ല്‍​ഫി​യ: പ​മ്പ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര പ​രി​പാ​ടി അം​ഗ​ങ്ങ​ളു​ടെ​യും അ​തി​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ഘോ​ഷ​പൂ​ര്‍​ണ​മാ​യി ന​ട​ന്നു. വി​വി​ധ സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ഐ​ക്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ര്‍​ന്നു.

ച​ട​ങ്ങി​ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ഒ​ലി​ക്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും യോ​ഗ നി​യ​ന്ത്ര​ണ​വും നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്തു. പ​മ്പ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ന്‍റെ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ പ്ര​സം​ഗ​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ പോ​യ വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭാ​ഗ​വാ​ക്കാ​യ എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും ന​ന്ദി അ​റി​യി​ച്ചു. പു​തു​വ​ത്സ​ര സ​ന്ദേ​ശം റ​വ. ഫി​ലി​പ്‌​സ് മോ​ട​യി​ല്‍ ന​ല്‍​കി. പു​തു​വ​ര്‍​ഷം പ്ര​ത്യാ​ശ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും കാ​ല​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

National

പുതുവത്സരം ആഘോഷിച്ച് ദീപാലയ

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തു​​​വ​​​ർ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഹെ​​​ഡ് ഓ​​​ഫീ​​​സ് പ്രോ​​​ജ​​​ക്ട് ഇ​​​ൻ​​​ചാ​​​ർ​​​ജു​​​മാ​​​രോ​​​ടൊ​​​പ്പം സ്റ്റാ​​​ഫ് മീ​​​റ്റിം​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ച്ച് ദീ​​​പാ​​​ല​​​യ.

ദീ​​​പി​​​ക​ നാ​​​ഷ​​​ണ​​​ൽ അ​​​ഫ​​​യേ​​​ഴ്സ് എ​​ഡി​​റ്റ​​റും ന്യൂ​​​ഡ​​​ൽ​​​ഹി ബ്യൂ​​​റോ ചീ​​​ഫു​​​മാ​​​യ ജോ​​​ർ​​​ജ് ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ പ​​​രി​​​പാ​​​ടി​​​യി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. ​സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​മാ​​​യ ഡോ. ​​​കെ.​​സി. ​ജോ​​​ർ​​​ജ്പ്ര​​സം​​ഗി​​ച്ചു.

ന​​​വീ​​​ന​​​ത​​​യും ല​​​ക്ഷ്യ​​​ബോ​​​ധ​​​വും ഏ​​​കീ​​​ക​​​രി​​​ച്ച് ശ​​​ക്ത​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന ദീ​​​പാ​​​ല​​​യ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക പ്ലാ​​​ന​​​ർ 2026 പു​​​റ​​​ത്തി​​​റ​​​ക്കി.

NRI

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷം ഗംഭീരമായി

ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളാ​യ "ശാ​ന്ത രാ​ത്രി ​പു​തു​രാ​ത്രി'​യി​ൽ വി​വി​ധ കാ​ര​ൾ സം​ഘ​ങ്ങ​ളൊ​രു​ക്കി​യ ഗാ​ന​വീ​ചി​ക​ൾ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ ഊ​ഷ്‌​മ​ള​മാ​ക്കി.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്‌​മ​സ്‌ കാ​ര​ൾ ഗാ​ന മ​ത്സ​രം ഏ​ഴാം സീ​സ​ണി​ൽ അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ബ​ദ​ർ​പ്പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി - ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം ന​ഗ​ർ - നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ​ഡി​എം​എ​യു​ടെ ഏ​രി​യ ടീ​മു​ക​ൾ ​പ​ങ്കെ​ടു​ത്തു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ക്രി​സ്‌​മ​സ്‌ ​സ​ന്ദേ​ശം ന​ൽ​കി.

പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മെ​ൽ​വി​ൻ വ​ർ​ഗീ​സ് ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യും ആ​ർ​കെ പു​രം എം​എ​ൽ​എ അ​നി​ൽ കു​മാ​ർ ശ​ർ​മ, വി​വാ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റും അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റാ​റു​മാ​യ മ​നോ​ജ് പൈ​വ​ള്ളി​ൽ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

 

NRI

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ന​ന്മ

ബെ​ന്‍റോ​ൺ​വി​ൽ: അ​ർ​കെ​ൻ​സ​യി​ലെ ബെ​ന്‍റോ​ൺ​വി​ല്ല​യി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ "ന​ന്മ' (നോ​ർ​ത്ത്‌​വെ​സ്റ്റ് അ​ർ​കെ​ൻ​സ അ​ർ​കെ​ൻ​സ അ​സോ​സി​യേ​ഷ​ൻ) ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ലോ​ക​പ്ര​ശ​സ്ത വ്യാ​പാ​ര ശൃം​ഖ​ല​ക​ളാ​യ വാ​ൾ​മാ​ർ​ട്ട്, ജെ​ബി ഹ​ണ്ട്, ടൈ​സ​ൺ എ​ന്നി​വ​യു​ടെ ആ​സ്ഥാ​ന​മാ​യ ബെ​ന്‍റോ​ൺ​വി​ല്ല​യി​ലെ ഐ​ടി മേ​ഖ​ല​യി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

നാ​ടി​ന്‍റെ ന​ന്മ​യും മൂ​ല്യ​ങ്ങ​ളും വ​രും​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ഈ ​കൂ​ട്ടാ​യ്മ, വി​ദേ​ശ​മ​ണ്ണി​ലും കേ​ര​ളീ​യ ത​നി​മ ചോ​രാ​തെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.

 

 

NRI

ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ച്ച് ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ്

ടെ​ക്സ​സ്: ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ആ​ഘോ​ഷി​ച്ചു. ടെ​ക്സ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ൽ ന​ട​ന്ന ആ​ഘോ​ഷ സം​ഗ​മം ല​യ​ൺ ജോ ​ഫി​ലി​പ്‌​സ് ന​യി​ച്ച കാ​ര​ൾ ഗാ​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ചു.

പ​രി​പാ​ടി​യി​ൽ ല​യ​ൺ​സ് ജോ​ർ​ജ് വ​ർ​ക്കി, ബോ​സ് കു​ര്യ​ൻ, ബാ​ബു ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​രോ​ട് ക്ല​ബി​ന്‍റെ നി​ല​വി​ലു​ള്ള ചാ​രി​റ്റി ഫ​ണ്ട്‌​റൈ​സിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​യും സ്വാ​ധീ​ന​ത്തെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

NRI

തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

ബു​ദൈ​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബു​ദൈ​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ജ​ന​ബി​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ സ്നേ​ഹ​സം​ഗ​മം 2026 എ​ന്ന പേ​രി​ൽ പു​തു​വ​ത്സ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബു​ദൈ​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി​ജോ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ​നി​സാം സ്വാ​ഗ​ത​മാ​ശം​സി​ച്ചു. കെ ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.  

 

International

അ​മേ​രി​ക്ക​യി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി; കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക്രി​സ്റ്റ്യ​ൻ സ്റ്റ​ർ​ഡി​വ​ന്‍റ്(18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ, എ​ഫ്ബി​ഐ ആ​ണ് ഇ​യാ​ളെ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഐ​എ​സി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങി​യ​ത്.

2022 മു​ത​ൽ സ്റ്റ​ർ​ഡി​വാ​ന്‍റ്, വി​ദേ​ശ​ത്തെ ഒ​രു ഐ​എ​സ് അം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള നി​ർ​ദ്ദേ​ശം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​ത്തി​ക​ളും ചു​റ്റി​ക​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ്ര​തി പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​യാ​ൾ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി റ​സ് ഫെ​ർ​ഗൂ​സ​ൺ പ​റ​ഞ്ഞു.

ഡി​സം​ബ​ർ 29-ന്, ​സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റ​ർ​ഡി​വ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും "2026 ലെ ​പു​തു​വ​ത്സ​ര ആ​ക്ര​മ​ണം' എ​ന്ന ത​ല​ക്കെ​ട്ടു​ള്ള കൈ​യെ​ഴു​ത്ത് കു​റി​പ്പു​ക​ൾ അ​വ​ർ ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ, ഒ​രു വ​സ്ത്രം, മു​ഖം​മൂ​ടി, ക​ത്തി​ക​ൾ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

NRI

സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ് - ന​വ​വ​ത്സ​ര ആ​ഘോ​ഷം 11ന്

സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്' സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - ന​വ​വ​ത്സ​ര ആ​ഘോ​ഷം ഈ ​മാ​സം 11ന് ​സ്റ്റീ​വ​നേ​ജി​നോ​ട് ചേ​ർ​ന്നു​ള്ള വെ​ൽ​വി​നി​ൽ ന​ട​ക്കും.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ഗം സം​ഘ​ടി​പ്പി​ച്ച പു​ൽ​ക്കൂ​ട് - ഭ​വ​നാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ൾ ആ​ക​ർ​ഷ​ക​വും ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന​തു​മാ​യി. ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷ​വും സ്നേ​ഹ​വും ഐ​ക്യ​വും സ്പ​ന്ദി​ച്ച ക​രോ​ൾ ഗാ​ന​ങ്ങ​ൾ, സ​ർ​ഗം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​ത്മീ​യാ​നു​ഭ​വ​മാ​യി.

മി​ക​വു​റ്റ സം​ഗീ​ത - ന​ട​ന - നൃ​ത്ത​ങ്ങ​ൾ സ​മ​ന്വ​യി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ അ​തി വി​പു​ല​വും മി​ക​വു​റ്റ​തു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് കോ​ർ​ത്തി​ണ​ക്കി​യി​രി​ക്കു​ന്ന​ത്.

 

Kerala

മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍; നടന്‍ എന്നും മലയാളിക്ക് അഭിമാനമെന്ന് മാര്‍ കൂവക്കാട്ട്

കൊച്ചി: പുതുവര്‍ഷ സമ്മാനമായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലേക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി. നടന്‍ നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലാണ് വീല്‍ചെയറുകള്‍ വിതരണം ചെയ്തത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂര്‍ ഗൂഡ് ന്യൂസ് അമ്മവീട്ടില്‍ വച്ചാണ് വീല്‍ചെയറുകളുടെ വിതരണം നടന്നത്.

ഇന്‍റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്‍റെ സെക്രട്ടറിയായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ആണ് വീല്‍ചെയറിന്‍റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം കര്‍ദിനാള്‍ പങ്കുവച്ചു.

"മലയാളത്തിന്‍റെ മഹാ നടനും നമുക്കേവര്‍ക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഒരു ചടങ്ങില്‍ നേരിട്ട് സംബന്ധിക്കുവാന്‍ സാധിച്ചത് ഇന്ന് മാത്രമാണ്.

ഇന്നത്തെ ഈ സമയം എന്‍റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായി ഞാന്‍ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയില്‍ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കര്‍മപദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയര്‍ ആന്‍ഡ് ഷെയറിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

ഇതെല്ലാം തന്നെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ എനിക്കുളള അതിയായ സന്തോഷം അറിയിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ സംഘത്തിന്‍റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമായി കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.

മമ്മൂട്ടിയുടെ ഹൃദയത്തിന്‍റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്‍റെ കരുതല്‍ മനസുമാണ് ഇതിനെല്ലാം മുഖാന്തിരമായി കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍റെ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും തുടര്‍ന്നും സര്‍വേശ്വരന്‍ നല്‍കട്ടേയെന്ന് ആത്മാർഥമായി പ്രാര്‍ഥിക്കുന്നു' - കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.

കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെയര്‍ ആന്‍ഡ് ഷെയറിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ഫൗണ്ടേഷന്‍റെ ഇതുവരെയുളള വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.

കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. റൂബിള്‍ രാജ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍ റോയി മാത്യു വടക്കേല്‍, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ജോര്‍ജ് വര്‍ഗീസ് നെടുമാവ് എന്നിവര്‍ പ്രസംഗിച്ചു.

NRI

പു​തു​വ​ത്സ​രം കളറാക്കി വാമോസ് അമിഗോ

ബ്രി​സ്ബെ​യ്ൻ: വാ​മോ​സ് അ​മി​ഗോ സം​ഘ​ട​ന യു​വ​ജ​ന​ങ്ങ​ളോ​ടൊ​പ്പം പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026ൽ ​സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​ഘ​ട​ന നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടു.

ഈ ​വ​ർ​ഷം പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും യു​വ​ജ​ന​ങ്ങ​ളെ സ​മൂ​ഹ സേ​വ​ന​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് വാ​മോ​സ് അ​മി​ഗോ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

മു​തി​ർ​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഭ​ക്ഷ​ണം, ആ​രോ​ഗ്യ സ​ഹാ​യം, മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

NRI

നീ​നാ കൈ​ര​ളി ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം ന​ട​ത്തി

ഡ​ബ്ലി​ൻ: കൗ​ണ്ടി ടി​പ്പ​റ​റി​യി​ൽ നീ​നാ കൈ​ര​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ ​ന​ട​ന്നു.​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ ഫാ.​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ (Nenagh parish) മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ഫാ.​ റെ​ക്സ​നും ക​മ്മിറ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് തി​രി തെ​ളി​ച്ച​തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തി​രു​പ്പി​റ​വി​യു​ടെ സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​വും പു​തു​വ​ത്സ​ര​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളും മു​ന്നോ​ട്ടു​ള്ള ന​മ്മു​ടെ ജീ​വി​ത​ത്തി​ന് ഏ​റെ പ്ര​ചോ​ദ​ന​ക​ര​മാ​ക​ട്ടെ എ​ന്ന് ഫാ.​ റെ​ക്സ​ൻ ആ​ശം​സി​ച്ചു.

 

National

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ 15-ാം നി​ല​യി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു

നോ​യി​ഡ: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ 15-ാം നി​ല​യി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം.

ബി​സ്രാ​ഖ് പ്ര​ദേ​ശ​ത്തെ അ​മ്ര​പാ​ലി ഗോ​ൾ​ഫ് ഹോം​സ് കിം​ഗ്‌​സ്‌​വു​ഡ് സൊ​സൈ​റ്റി​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ബീ​ഹാ​റി​ലെ സി​വാ​ൻ ജി​ല്ല​യി​ലെ ത​ർ​വാ​ര ഗ്രാ​മ​വാ​സി​യാ​യ വി​നീ​ത്(31) ആ​ണ് മ​രി​ച്ച​ത്.

ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു വി​നീ​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വി​നീ​ത് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. സൊ​സൈ​റ്റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും സം​ഭ​വ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്യു​മെ​ന്നും സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പു​തു​വ​ര്‍​ഷ​ത്തി​ല്‍ 1.61 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ര്‍, റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച് കൊ​ച്ചി മെ​ട്രോ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ യാ​ത്രാ സം​വി​ധാ​ന​മാ​യ കൊ​ച്ചി മെ​ട്രോ ട്രെ​യി​ൻ, ഇ​ല​ക്ട്രി​ക് ഫീ​ഡ​ർ ബ​സ്, കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ എ​ന്നി​വ​യി​ൽ പു​തു​വ​ർ​ഷ​ത്ത​ലേ​ന്നും പു​ല​ർ​ച്ച​യി​ലും സ​ഞ്ച​രി​ച്ച​ത് 1,61,683 പേ​ർ.

സു​ര​ക്ഷി​ത​വും കൃ​ത്യ​ത​യു​മാ​ർ​ന്ന മെ​ട്രോ സേ​വ​നം പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ര​ക്ക് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും പോ​ലീ​സി​നും ഏ​റെ സ​ഹാ​യ​ക​വു​മാ​യി. പു​ല​ർ​ച്ചെ ര​ണ്ടു വ​രെ സ​ർ​വീ​സ് ന​ട​ത്തി​യ കൊ​ച്ചി മെ​ട്രോ ട്രെ​യി​നി​ൽ 1,39,766 പേ​രാ​ണ് യാ​ത്ര ചെ​യ്ത​ത്.

പു​ല​ർ​ച്ചെ നാ​ലു വ​രെ സ​ർ​വീ​സ് ന​ട​ത്തി​യ ഇ​ല​ക്ട്രി​ക് ഫീ​ഡ​ർ ബ​സി​ൽ 6817 പേ​രും വാ​ട്ട​ർ മെ​ട്രോ​യി​ൽ 15,000 പേ​രും യാ​ത്ര ചെ​യ്ത് റി​ക്കാ​ർ​ഡ് നേ​ട്ട​മാ​ണ് മെ​ട്രോ കൈ​വ​രി​ച്ച​ത്. ഡി​സം​ബ​ർ 31ന് 44,67,688 ​രൂ​പ​യു​ടെ വ​രു​മാ​നം നേ​ടി പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ലും കൊ​ച്ചി മെ​ട്രോ ട്രെ​യി​ൻ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചു.

Movies

പാ​ട്രി​യാ​റ്റ് സെ​റ്റി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ച് മ​മ്മൂ​ട്ടി

പു​തു​വ​ത്സ​രാ​ഘോ​ഷം പാ​ട്രി​യാ​റ്റ് സെ​റ്റി​ൽ ആ​ഘോ​ഷി​ച്ച് മ​മ്മൂ​ട്ടി. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ചാ​ണ് താ​രം പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ച​ങ്ങ​നാ​ശേ​രി മീ​ഡി​യ വി​ല്ലേ​ജ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ജി​ന്‍റോ മു​രി​യ​ങ്കി​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും പ​തി​നേ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​യ പാ​ട്രി​യ​റ്റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റി​ൻ ഷി​ഹാ​ബ്, ജി​നു ജോ​സ​ഫ്, രാ​ജീ​വ് മേ​നോ​ൻ, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്.

ശ്രീ​ല​ങ്ക, അ​സ​ർ​ബൈ​ജാ​ൻ, ഡ​ൽ​ഹി, ഷാ​ർ​ജ, കൊ​ച്ചി, ല​ഡാ​ക്ക്, യു.​കെ. എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ ഇ​പ്പോ​ൾ കൊ​ച്ചി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

NRI

പുതുവത്സരത്തെ വരവേറ്റ് ഓസ്‌ട്രേലിയ

സി​ഡ്നി: 2025നു ​വി​ട​ചൊ​ല്ലി​യും 2026നെ ​സ്വാ​ഗ​തം ചെ​യ്തും ഓസ്‌ട്രേലിയ. സി​ഡ്നി ന​ഗ​ര​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ഘോ​ഷ​ത്തി​ൽ പ​ത്തു ല​ക്ഷ​ത്തി​ന​ടു​ത്തു പേ​ർ പ​ങ്കെ​ടു​ത്തു.

ബോ​ണ്ടി​ബീ​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷം ഉ​പേ​ക്ഷി​ക്ക​രു​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. സി​ഡ്നി​യി​ൽ ഇ​ക്കു​റി ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.

പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ ഓ​പ്പ​റ ഹൗ​സി​ലും സ​മീ​പ​ത്തെ പാ​ല​ത്തി​നും മു​ക​ളി​ൽ പ​തി​വു​ള്ള വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ട് ഇ​ത്ത​വ​ണ​യും ശ്ര​ദ്ധേ​യ​മാ​യി.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ കി​രി​ബാ​സി​ലാ​ണ് ഏ​റ്റ​വു​മാ​ദ്യം പു​തു​വ​ത്സ​രം പി​റ​ന്ന​ത്. പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് ന​ഗ​ര​വും 2026നെ ​സ്വാ​ഗ​തം ചെ​യ്തു.

Kerala

ഐടി നഗരത്തില്‍ ടെക്കികളുടെ ആഘോഷം; അഗ്നിക്കിരയാക്കിയത് 45 അടിയുള്ള പപ്പാഞ്ഞിയെ

കൊച്ചി: കാക്കനാട് ക്വാട്ടേഴ്‌സ് ജംഗ്ഷനില്‍ 45 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരം ആഘോഷമാക്കി ടെക്കികളും നാട്ടുകാരും. ഡിജെയുടെ അകമ്പടിയോടെ നൃത്തം ചെയ്ത് ആഘോഷത്തോടെയാണ് കാക്കനാട് പുതുവത്സരം ആഘോഷിച്ചത്. എന്‍ജി ക്വാട്ടേഴ്‌സ് സമീക്ഷ ക്ലബ്ബ് ആണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

ഹൈബി ഈഡന്‍ എംപിയാണ് ക്ലബ്ബ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. അതേസമയം, കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ പപ്പാഞ്ഞികളെ അഗ്നിക്കിരയാക്കി കൊണ്ട് പുതുവത്സരം ആഘോഷമാക്കി. രണ്ടു ലക്ഷത്തോളം ആളുകളാണ് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.

Special News

തമ്മിലടിപ്പിക്കുന്നവർക്കുള്ളതല്ല ഈ പുതുവർഷം

പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്‌ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...

 

വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്‌ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.

ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്‍റെയും പകലിന്‍റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്‌ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.

കാണാൻ കാത്തിരിപ്പ്

പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്‌താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.

കൂടുതൽ വായിക്കട്ടെ

സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.

വർഗീയതയെ പുറത്താക്കണം

ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.

Kerala

പുതുവത്സരാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയത് രണ്ടു ലക്ഷം പേര്‍, കാര്‍ണിവലിന് ഇന്ന് സമാപനം

കൊച്ചി: പപ്പാഞ്ഞിയെ കത്തിച്ച് 2026നെ വരവേറ്റ് കൊച്ചി. രണ്ടു ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തത്. വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലുമായി രണ്ടു പപ്പാഞ്ഞികളെയാണ് ഇത്തവണ കത്തിച്ചത്. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിച്ചത്.

ഹൈബി ഈഡന്‍ എംപിയാണ് പപ്പാഞ്ഞിക്ക് തീകൊളുത്തിയത്. വെളി മൈതാനത്ത് നടന്‍ വിനയ് ഫോര്‍ട്ട് ആണ് പപ്പാഞ്ഞിക്ക് തീ കൊളുത്തിയത്. കൂടാതെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കൊച്ചിയുടെ പല ഭാഗത്തായി ഒരുക്കിയ പപ്പാഞ്ഞികളെയും അഗ്നിക്കിരയാക്കി.

ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. റോഡ് അരികില്‍ പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. അതേസമയം, കൊച്ചിന്‍ കാര്‍ണിവല്‍ അവസാനിക്കുന്ന ഇന്ന് വൈകിട്ട് നാലിന് കാര്‍ണിവല്‍ റാലി നടക്കും. വെളി മൈതാനത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ റാലി സമാപിക്കും.

Leader Page

അതിജീവനത്തിന്‍റെ നവഹർഷം


ഡി​​​​​​​​സം​​​​​​​​ബ​​​​​​​​ർ 31ലെ ​​​​​​​​മ​​​​​​​​ഞ്ഞു​​​​​​​​തി​​​​​​​​രു​​​​​​​​ന്ന രാ​​​​​​​​വ്. ഒ​​​​​​​​രു വ​​​​​​​​ർ​​​​​​​​ഷം ഉ​​​​​​​​രു​​​​​​​​ട്ടി​​​​​​​​ക്ക​​​​​​​​യ​​​​​​​​റ്റി​​​​​​​​യ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ഭാ​​​​​​​​രം കൈ​​​​​​​​വി​​​​​​​​ട്ട് പൊ​​​​​​​​ട്ടി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന നി​​​​​​​​മി​​​​​​​​ഷം. ഹ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും ഉ​​​​​​​​ന്മാ​​​​​​​​ദ​​​​​​​​വും സ​​​​​​​​ങ്ക​​​​​​​​ട​​​​​​​​വും നി​​​​​​​​രാ​​​​​​​​ശ​​​​​​​​യും പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​യും കൂ​​​​​​​​ടി​​​​​​​​ക്ക​​​​​​​​ല​​​​​​​​ർ​​​​​​​​ന്ന് മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നെ വി​​​​​​​​ണ്ണോ​​​​​​​​ള​​​​​​​​മു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി ഭൂ​​​​​​​​മി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു തി​​​​​​​​രി​​​​​​​​കെ​​​​​​​​യെ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന മാ​​​​​​​​ന്ത്രി​​​​​​​​കാ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​മാ​​​​​​​​ണ് ഓ​​​​​​​​രോ പു​​​​​​​​തു​​​​​​​​വ​​​​​​​​ത്സ​​​​​​​​ര​​​​​​​​വും സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

നാ​​​​​​​​ളെ രാ​​​​​​​​വി​​​​​​​​ലെ ഉ​​​​​​​​ണ​​​​​​​​രും എ​​​​​​​​ന്ന പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​യോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് എ​​​​​​​​ല്ലാ ദി​​​​​​​​വ​​​​​​​​സ​​​​​​​​വും രാ​​​​​​​​ത്രി നാം ​​​​​​​​ഉ​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​ത്. രാ​​​​​​​​വി​​​​​​​​ലെ ക​​​​​​​​ണ്ണു തു​​​​​​​​റ​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ ജീ​​​​​​​​വി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​വു ന​​​​​​​​ല്കു​​​​​​​​ന്ന ആ​​​​​​​​ഹ്ലാ​​​​​​​​ദ​​​​​​​​മാ​​​​​​​​ക​​​​​​​​ട്ടെ അ​​​​​​​​വ​​​​​​​​ർ​​​​​​​​ണ​​​​​​​​നീ​​​​​​​​യ​​​​​​​​വും. ആ ​​​​​​​​നി​​​​​​​​ല​​​​​​​​യ്ക്ക് ഓ​​​​​​​​രോ ദി​​​​​​​​വ​​​​​​​​സ​​​​​​​​വും പു​​​​​​​​തു​​​​​​​​ജീ​​​​​​​​വ​​​​​​​​നാ​​​​​​​​ണ് ന​​​​​​​​മ്മി​​​​​​​​ൽ തു​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ന​​​​​​​​ന്ത​​​​​​​​മാ​​​​​​​​യ കാ​​​​​​​​ല​​​​​​​​പ്ര​​​​​​​​വാ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി പു​​​​​​​​തു​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​കു​​​​​​​​ന്ന ജീ​​​​​​​​വ​​​​​​​​ൻ.

പു​​​​തു​​​​വ​​​​ർ​​​​ഷ​​​​മെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ജ​​​​പ്പാ​​​​നി​​​​ലെ ഒ​​​​രു സെ​​​​ൻ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ വാ​​​​തി​​​​ലി​​​​ൽ ഗു​​​​രു​​​​വാ​​​​യ സ​​​​ന്യാ​​​​സി എ​​​​ഴു​​​​തി​​​​വ​​​​ച്ച​​​​തി​​​​ങ്ങ​​​​നെ: “ഇ​​​​ന്ന​​​​ലെ​​​​ക​​​​ൾ മ​​​​രി​​​​ച്ചു, നാ​​​​ളെ​​​​ക​​​​ൾ ജ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ഈ ​​​​നി​​​​മി​​​​ഷം മാ​​​​ത്ര​​​​മാ​​​​ണ് പു​​​​തി​​​​യ​​​​ത്.”

ഒ​​​​രു ശി​​​​ഷ്യ​​​​ൻ ആ​​​​ശ്ച​​​​ര്യ​​​​ത്തോ​​​​ടെ ചോ​​​​ദി​​​​ച്ചു: “ഗു​​​​രു​​​​വേ, പി​​​​ന്നെ എ​​​​ന്തി​​​​നാ​​​​ണ് ന​​​​മ്മ​​​​ൾ പു​​​​തു​​​​വ​​​​ർ​​​​ഷം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്?” ചി​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് ഗു​​​​രു​​​​വി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി: “ഓ​​​​രോ ശ്വാ​​​​സ​​​​വും ഓ​​​​രോ പു​​​​തു​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ്. നീ ​​​​അ​​​​ത് തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന നി​​​​മി​​​​ഷം ആ​​​​ഘോ​​​​ഷ​​​​മാ​​​​യി മാ​​​​റു​​​​ന്നു.”

കാ​​​​ല​​​​ത്തെ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യ​​​​ല്ല, ഓ​​​​രോ നി​​​​മി​​​​ഷ​​​​വും ശ്വാ​​​​സ​​​​വു​​​​മാ​​​​യാ​​​​ണ് സെ​​​​ൻ ജീ​​​​വി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ പു​​​​തു​​​​വ​​​​ർ​​​​ഷം എ​​​​ന്ന​​​​ത് ഉ​​​​ണ​​​​ർ​​​​ന്നി​​​​രി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ്. പു​​​​തു​​​​വ​​​​ർ​​​​ഷം എ​​​​ന്ന​​​​ത് വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഒ​​​​ന്ന​​​​ല്ല, നാം ​​​​ജീ​​​​വി​​​​ക്കു​​​​ന്ന ഈ ​​​​നി​​​​മി​​​​ഷ​​​​മാ​​​​ണെ​​​​ന്ന് ഈ ​​​​ക​​​​ഥ നി​​​​ര​​​​ന്ത​​​​രം ന​​​​മ്മെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്.

“വ​​​​​​​​യ​​​​​​​​സാ​​​​​​​​കും​​​​​​​​തോ​​​​​​​​റും ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ സ്വ​​​​​​​​പ്ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പി​​​​​​​​ന്നാ​​​​​​​​ലെ പോ​​​​​​​​കാ​​​​​​​​താ​​​​​​​​കും എ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് ശ​​​​​​​​രി​​​​​​​​യ​​​​​​​​ല്ല. സ്വ​​​​​​​​പ്ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പി​​​​​​​​ന്നാ​​​​​​​​ലെ പോ​​​​​​​​കാ​​​​​​​​തി​​​​​​​​രി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് വ​​​​​​​​യ​​​​​​​​സാ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്” എ​​​​​​​​ന്ന് പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത് ഗ​​​​​​​​ബ്രി​​​​​​​​യേ​​​​​​​​ൽ ഗാ​​​​​​​​ർ​​​​​​​​സി​​​​​​​​യ മാ​​​​​​​​ർ​​​​​​​​കേ​​​​​​​​സ് ആ​​​​​​​​ണ്. ഓ​​​​​​​​രോ ദി​​​​​​​​വ​​​​​​​​സ​​​​​​​​വും മാ​​​​​​​​സ​​​​​​​​വും വ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും മാ​​​​​​​​റു​​​​​​​​മ്പോ​​​​​​​​ൾ മ​​​​​​​​ര​​​​​​​​ണ​​​​​​​​വും ന​​​​​​​​മ്മ​​​​​​​​ളും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ദൂ​​​​​​​​രം കു​​​​​​​​റ​​​​​​​​ഞ്ഞു​​​​​​​​കൊ​​​​​​​​ണ്ടേ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. തീ​​​​​​​​വ്ര​​​​​​​​വെ​​​​​​​​ളി​​​​​​​​ച്ച​​​​​​​​ത്തി​​​​​​​​ന്‍റെ മ​​​​​​​​തി​​​​​​​​ഭ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും സം​​​​​​​​ഗീ​​​​​​​​ത​​​​​​​​വി​​​​​​​​സ്ഫോ​​​​​​​​ട​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും നൃ​​​​​​​​ത്ത​​​​​​​​ത്തി​​​​​​​​ന്‍റെ ച​​​​​​​​ടു​​​​​​​​ല​​​​​​​​വേ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും അ​​​​​​​​ക​​​​​​​​മ്പ​​​​​​​​ടി​​​​​​​​യോ​​​​​​​​ടെ ഓ​​​​​​​​രോ പു​​​​​​​​തു​​​​​​​​വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ലും ന​​​​​​​​മ്മ​​​​​​​​ളാ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ആ​​​​​​​​സ​​​​​​​​ന്ന​​​​​​​​മാ​​​​​​​​യ ന​​​​​​​​മ്മു​​​​​​​​ടെ മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തെ​​​​​​​​ത്ത​​​​​​​​ന്നെ​​​​​​​​യ​​​​​​​​ല്ലേ?

മ​​​​​​​​ര​​​​​​​​ണ​​​​​​​​വും ഉ​​​​​​​​ത്ഥാ​​​​​​​​ന​​​​​​​​വും അ​​​​​​​​തി​​​​​​​​ജീ​​​​​​​​വ​​​​​​​​ന​​​​​​​​വും, ചി​​​​​​​​ന്തി​​​​​​​​ക്കാ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​തു​​​​​​​​മു​​​​​​​​ത​​​​​​​​ൽ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​രു​​​​​​​​ടെ ദാ​​​​​​​​ർ​​​​​​​​ശ​​​​​​​​നി​​​​​​​​ക​​​​​​​​വ്യ​​​​​​​​ഥ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു കൂ​​​​​​​​ട്ടാ​​​​​​​​ണ്. ഓ​​​​​​​​രോ രാ​​​​​​​​വും മൃ​​​​​​​​ത്യു​​​​​​​​വി​​​​​​​​ന്‍റേ​​​​​​​​താ​​​​​​​​ണ്. ഓ​​​​​​​​രോ പു​​​​​​​​ല​​​​​​​​ർ​​​​​​​​ച്ച​​​​​​​​യും ഉ​​​​​​​​യി​​​​​​​​ർ​​​​​​​​പ്പി​​​​​​​​ന്‍റേ​​​​​​​​തും. കാ​​​​​​​​ല​​​​​​​​ത്തി​​​​​​​​ന്‍റെ നീ​​​​​​​​രാ​​​​​​​​ളി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ത്ത​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് കു​​​​​​​​ത​​​​​​​​റിമാ​​​​​​​​റാ​​​​​​​​നു​​​​​​​​ള്ള ശ്ര​​​​​​​​മം ഓ​​​​​​​​രോ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തെ​​​​​​​​യും വ്യ​​​​​​​​തി​​​​​​​​രി​​​​​​​​ക്ത​​​​​​​​വും അ​​​​​​​​ർ​​​​​​​​ഥ​​​​​​​​പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​വും വേ​​​​​​​​ദ​​​​​​​​ന​​​​​​​​ നി​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​തു​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. നൈ​​​​​​​​മി​​​​​​​​ഷി​​​​​​​​ക​​​​​​​​മാ​​​​​​​​യ ആ​​​​​​​​ഹ്ലാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളും വി​​​​​​​​ജ​​​​​​​​യാ​​​​​​​​ട്ട​​​​​​​​ഹാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളും അ​​​​​​​​ന്ത​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ത്തെ ത്ര​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​ക​​​​​​​​ക്കാ​​​​​​​​മ്പി​​​​​​​​ൽ ആ​​​​​​​​കു​​​​​​​​ല​​​​​​​​നാ​​​​​​​​ണ് മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ൻ. ആ ​​​​​​​​ആ​​​​​​​​കു​​​​​​​​ല​​​​​​​​ത​​​​​​​​യാ​​​​​​​​ണ് മ​​​​​​​​ത​​​​​​​​ങ്ങ​​​​​​​​ളും ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും പ​​​​​​​​ങ്കു​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​ത്. ആ ​​​​​​​​ആ​​​​​​​​കു​​​​​​​​ല​​​​​​​​ത​​​​​​​​യു​​​​​​​​ടെ വ​​​​​​​​ക​​​​​​​​ഭേ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് കൊ​​​​​​​​ല്ലു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നെ​​​​​​​​യും ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നെ​​​​​​​​യും തി​​​​​​​​ന്നു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നെ​​​​​​​​യും പീ​​​​​​​​ഡി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​നെ​​​​​​​​യു​​​​​​​​മൊ​​​​​​​​ക്കെ രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്.

എ​​​​​​​ല്ലാ ജീ​​​​​​​വ​​​​​​​ജാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​മെ​​​​​​​ന്ന​​​​​​​പോ​​​​​​​ലെ അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ള്ള ത്വ​​​​​​​ര മ​​​​​​​നു​​​​​​​ഷ്യ​​​​​​​രി​​​​​​​ലും തു​​​​​​​ടി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. മ​​​​​​​നു​​​​​​​ഷ്യ​​​​​​​വം​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ ച​​​​​​​രി​​​​​​​ത്രം​​​​​​​ത​​​​​​​ന്നെ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും തോ​​​​​​​രാ​​​​​​​മ​​​​​​​ഴ​​​​​​​യു​​​​​​​ടെ പെ​​​​​​​യ്ത്താ​​​​​​​ണ്. “കാ​​​​​​​ല​​​​​​​മി​​​​​​​നി​​​​​​​യു​​​​​​​മു​​​​​​​രു​​​​​​​ളും, വി​​​​​​​ഷു വ​​​​​​​രും, വ​​​​​​​ർ​​​​​​​ഷം വ​​​​​​​രും” എ​​​​​​​ന്ന് ക​​​​​​​വി പാ​​​​​​​ടു​​​​​​​മ്പോ​​​​​​​ഴും, ഹി​​​​​​​റ്റ്‌ല​​​​​​​ർ​​​​​​​ക്കു മു​​​​​​​ന്നി​​​​​​​ൽ നാ​​​​​​​ലു സ്വ​​​​​​​ർ​​​​​​​ണ​​​​​​​പ്പ​​​​​​​ത​​​​​​​ക്കം മാ​​​​​​​റോ​​​​​​​ട​​​​​​​ടു​​​​​​​ക്കി ക​​​​​​​റു​​​​​​​ത്തൊ​​​​​​​രു മ​​​​​​​ഹാ​​​​​​​മേ​​​​​​​രു​​​​​​​വാ​​​​​​​യി നി​​​​​​​ന്ന ജ​​​​​​​സ്സി ഓ​​​​​​​വ​​​​​​​ൻ​​​​​​​സി​​​​​​​നെ ഓ​​​​​​​ർ​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും, ബ​​​​​​​ധി​​​​​​​ര​​​​​​​ത​​​​​​​യ്ക്കു​​​​​​​ നേ​​​​​​​രേ പു​​​​​​​ഞ്ചി​​​​​​​രി​​​​​​​ച്ച് ഉ​​​​​​​ൾ​​​​​​​മ​​​​​​​ന​​​​​​​സി​​​​​​​ലെ താ​​​​​​​ള​​​​​​​ബോ​​​​​​​ധ​​​​​​​ത്താ​​​​​​​ൽ ബീ​​​​​​​ഥോ​​​​​​​വ​​​​​​​ൻ തീ​​​​​​​ർ​​​​​​​ത്ത സിം​​​​​​​ഫ​​​​​​​ണി​​​​​​​ക​​​​​​​ൾ ന​​​​​​​മു​​​​​​​ക്കു​​​​​​​ള്ളി​​​​​​​ൽ പി​​​​​​​ട​​​​​​​ഞ്ഞു​​​​​​​യ​​​​​​​രു​​​​​​​മ്പോ​​​​​​​ഴും ഈ ​​​​​​​തോ​​​​​​​രാ​​​​​​​മ​​​​​​​ഴ നാ​​​​​​​മ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്.

യു​​​​​​ദ്ധ​​​​​​ഭൂ​​​​​​മി​​​​​​യാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യ​​​​​​മ​​​​​​ന​​​​​​സ്. അ​​​​​​വി​​​​​​ടെ ചി​​​​​​ത​​​​​​റി​​​​​​വീ​​​​​​ഴു​​​​​​ന്ന ക​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഒ​​​​​​ഴു​​​​​​കു​​​​​​ന്ന ചോ​​​​​​ര​​​​​​യ്ക്കും അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മി​​​​​​ല്ല. ഓ​​​​​​രോ ദു​​​​​​ര​​​​​​ന്ത​​​​​​വും ച​​​​​​ങ്ങ​​​​​​ല കി​​​​​​ലു​​​​​​ക്കി ന​​​​​​മ്മെ ത​​​​​​​ള​​​​​​​ച്ചി​​​​​​​ടാ​​​​​​നെ​​​​​​ത്തു​​​​​​മ്പോ​​​​​​ഴും ഫീ​​​​​​നി​​​​​​ക്സ് പ​​​​​​ക്ഷി​​​​​​യു​​​​​​ടെ ചി​​​​​​റ​​​​​​ക​​​​​​ടി​​​​​​യാ​​​​​​ണ് ഉ​​​​​​ള്ളി​​​​​​ലു​​​​​​യ​​​​​​രേ​​​​​​ണ്ട​​​​​​ത്. “ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ വാ​​​​​​​ക്കു​​​​​​​ക​​​​​​​ൾ ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഭാ​​​​​​​ഷ​​​​​​​യു​​​​​​​ടേ​​​​​​​താ​​​​​​​ണ്; വ​​​​​​​രാ​​​​​​​നി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ വാ​​​​​​​ക്കു​​​​​​​ക​​​​​​​ൾ പു​​​​​​​തി​​​​​​​യൊ​​​​​​​രു ശ​​​​​​​ബ്‌​​​​​​ദ​​​​​​​ത്തി​​​​​​​നാ​​​​​​​യി കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.” എ​​​​​​​ന്ന ടി.​​​​​​​എ​​​​​​​സ്. എ​​​​​​​ലി​​​​​​​യ​​​​​​റ്റി​​​​​​ന്‍റെ വാ​​​​​​ക്കു​​​​​​ക​​​​​​ൾ തീ​​​​വ്ര​​​​സം​​​​ഗീ​​​​ത​​​​മാ​​​​യി കൂ​​​​​​ടെ​​​​​​യു​​​​​​ണ്ട്.

അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ആ​​​​​​ശ്ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും സൗ​​​​​​ന്ദ​​​​​​ര്യ​​​​​​ശാ​​​​​​സ്ത്ര​​​​​​മാ​​​​​​ണ് ജീ​​​​​​വി​​​​​​ത​​​​​​ത്തെ ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​വി​​​​​​ടെ മാ​​​​​​​റ്റ​​​​​​​ത്തി​​​​​​​ന്‍റെ ര​​​​​​​ഹ​​​​​​​സ്യം പ​​​​​​​ഴ​​​​​​​യ​​​​​​​തി​​​​​​​നോ​​​​​​​ട് പോ​​​​​​​രാ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​ല​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച്, പു​​​​​​​തി​​​​​​​യ​​​​​​​ത് കെ​​​​​​​ട്ടി​​​​​​​പ്പ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലാ​​​​​​​ണ്. ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ലാ​​​​​​​ത്ത കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​റ​​​​​​​ഞ്ഞ പു​​​​​​​തു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സ്വാ​​​​​​​ഗ​​​​​​​തം ചെ​​​​​​​യ്യു​​​​​​മ്പോ​​​​​​ൾ അ​​​​​​​നി​​​​​​​ശ്ചി​​​​​​​ത​​​​​​​ത്വ​​​​​​​ത്തെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്ന് സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളെ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ നാം ​​​​​​ത​​​​​​യാ​​​​​​റാ​​​​​​കു​​​​​​ക​​​​​​യാ​​​​​​ണ്.

മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​കാ​​​​​ന്തി ഓ​​​​​രോ പു​​​​​ല​​​​​രി​​​​​യെ​​​​​യും ജ്വ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ര​​​​​ണ്ടു​​​​​പേ​​​​​ർ ഒ​​​​​രി​​​​​ക്ക​​​​​ലും ഒ​​​​​രു വ​​​​​ഴി​​​​​ക്ക് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്നി​​​​​ല്ല എ​​​​​ന്ന് ലോ​​​​​ക​​​​​സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ലെ മ​​​​​ഹാ​​​​​നാ​​​​​യ ജ​​​​​ർ​​​​​മ​​​​​ൻ ദാ​​​​​ർ​​​​​ശ​​​​​നി​​​​​ക​​​​​ൻ ഹെ​​​​​ർ​​​​​മ​​​​​ൻ ഹെ​​​​​സ്സെ വി​​​​​ളം​​​​​ബ​​​​​രം ചെ​​​​​യ്യു​​​​​മ്പോ​​​​​ൾ ഈ ​​​​​സ​​​​​ത്യ​​​​​മാ​​​​​ണ് തെ​​​​​ളി​​​​​ഞ്ഞു പ്ര​​​​​കാ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.

ഹെ​​​​​സ്സെ​​​​​യു​​​​​ടെ ‘സി​​​​​ദ്ധാ​​​​​ർ​​​​​ഥ’ എ​​​​​ന്ന നോ​​​​​വ​​​​​ലി​​​​​ൽ മ​​​​​ക​​​​​ന്‍റെ അ​​​​​വ​​​​​ഹേ​​​​​ള​​​​​ന​​​​​ത്താ​​​​​ൽ ആ​​​​​കു​​​​​ല​​​​​ചി​​​​​ത്ത​​​​​നാ​​​​​യി സി​​​​​ദ്ധാ​​​​​ർ​​​​​ഥ ഒ​​​​​രു ന​​​​​ദി​​​​​യി​​​​​ലി​​​​​റ​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്. അ​​​​​ച്ഛ​​​​​ൻ, മ​​​​​ക​​​​​ൻ, ക​​​​​മ​​​​​ല, ഗോ​​​​​വി​​​​​ന്ദ, ഒ​​​​​ടു​​​​​വി​​​​​ൽ താ​​​​​നും ന​​​​​ദി​​​​​യി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ക​​​​​യാ​​​​​ണ്. എ​​​​​ല്ലാ​​​​​വ​​​​​രും ഒ​​​​​റ്റ​​​​​യ്ക്കൊ​​​​​റ്റ​​​​​യ്ക്ക്. ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും ഓ​​​​​രോ ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ഞ്ഞു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു. എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും അ​​​​​വ​​​​​ര​​​​​വ​​​​​രു​​​​​ടേ​​​​​താ​​​​​യ വേ​​​​​ദ​​​​​ന​​​​​ക​​​​​ൾ. എ​​​​​ന്നാ​​​​​ൽ എ​​​​​ല്ലാ വേ​​​​​ദ​​​​​ന​​​​​ക​​​​​ളും ന​​​​​ദി​​​​​യു​​​​​ടെ ഒ​​​​​ഴു​​​​​ക്കി​​​​​ൽ അ​​​​​ലി​​​​​ഞ്ഞി​​​​​ല്ലാ​​​​​താ​​​​​കു​​​​​ന്നു. ഈ ​​​​​പു​​​​​ഴ കാ​​​​​ല​​​​​പ്ര​​​​​വാ​​​​​ഹ​​​​​മാ​​​​​ണ്. കാ​​​​​ല​​​​​പ്ര​​​​​വാ​​​​​ഹ​​​​​ത്തി​​​​​ൽ അ​​​​​ലി​​​​​യാ​​​​​ത്ത വേ​​​​​ദ​​​​​ന​​​​​ക​​​​​ളി​​​​​ല്ല എ​​​​​ന്ന ശാ​​​​​ശ്വ​​​​​ത​​​​​സ​​​​​ത്യ​​​​​മാ​​​​​ണ് ഈ ​​​​​പു​​​​​ഴ​​​​​യി​​​​​ലെ ഓ​​​​​ള​​​​​ങ്ങ​​​​​ൾ മ​​​​​നു​​​​​ഷ്യ​​​​​രോ​​​​​ടു പ​​​​​റ‍യു​​​​​ന്ന​​​​​ത്.

ഹെ​​​​​സ്സെ​​​​​യു​​​​​ടെ ‘ഏ​​​​​കാ​​​​​കി​​​​​യാ​​​​​യ ചെ​​​​​ന്നാ​​​​​യ’​​​​​യെ​​​​​പ്പോ​​​​​ലെ​​​​​യാ​​​​​ണ് ആ​​​​​ധു​​​​​നി​​​​​ക​​​​​ലോ​​​​​ക​​​​​ത്തി​​​​​ലെ മ​​​​​നു​​​​​ഷ്യ​​​​​ർ. ഒ​​​​​രേ​​​​​സ​​​​​മ​​​​​യം ചെ​​​​​ന്നാ​​​​​യ​​​​​യാ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​നാ​​​​​യും അ​​​​​വ​​​​​ർ മാ​​​​​റും. അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നു​​​​​ മു​​​​​ന്നി​​​​​ൽ മു​​​​​ട്ടു​​​​​കു​​​​​ത്തി നാ​​​​​ലു​​​​​കാ​​​​​ലി​​​​​ൽ ഇ​​​​​ഴ​​​​​യേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്നു. അ​​​​​ടു​​​​​ത്ത​​​​​നി​​​​​മി​​​​​ഷം ഇ​​​​​ര​​​​​യു​​​​​ടെമേ​​​​​ൽ ചെ​​​​​ന്നാ​​​​​യ​​​​​യെ​​​​​പ്പോ​​​​​ലെ ചാ​​​​​ടി​​​​​വീ​​​​​ണ് ക​​​​​ടി​​​​​ച്ചു​​​​​കീ​​​​​റു​​​​​ന്നു.

യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ശാ​​​​​ന്തി​​​​​യു​​​​​ടെ​​​​​യും കാ​​​​​ർ​​​​​മേ​​​​​ഘ​​​​​പ​​​​​ട​​​​​ല​​​​​ങ്ങ​​​​​ൾ ഭൂ​​​​​മി​​​​​യെ മൂ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. അ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​​വ​​​​​രാ​​​​​ൻ സൂ​​​​​ര്യ​​​​​ര​​​​​ശ്മി​​​​​ക​​​​​ൾ അ​​​​​തി​​​​​ക​​​​​ഠി​​​​​ന​​​​​മാ​​​​​യ ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ്. എ​​​​​ന്ന​​​​​ത്തെ​​​​​യും​​​​​പോ​​​​​ലെ പ​​​​​ഴ​​​​​യ​​​​​തി​​​​​നെ ന​​​​​വീ​​​​​ക​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് പു​​​​​തി​​​​​യൊ​​​​​രു ത​​​​​ല​​​​​മു​​​​​റ ഉ​​​​​ദ​​​​​യം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. ഭേ​​​​​ദ​​​​​ചി​​​​​ന്ത​​​​​ക​​​​​ളി​​​​​ല്ലാ​​​​​തെ, കാ​​​​​പ​​​​​ട്യ​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​തെ വ​​​​​ള​​​​​രാ​​​​​ൻ അ​​​​​വ​​​​​ർ​​​​​ക്ക് ഇ​​​​​ട​​​​​മു​​​​​ണ്ടാ​​​​​ക​​​​​ട്ടെ. ത​​​​​ങ്ങ​​​​​ളു​​​​​ടെമേ​​​​​ൽ പു​​​​​ത​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​ട്ടി​​​​​ൻ​​​​​തോ​​​​​ലി​​​​​ന്‍റെ നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് ചെ​​​​​ന്നാ​​​​​യ്ക്ക​​​​​ൾ പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട​​​​​ട്ടെ.

“മ​​​​​​ഞ്ഞു​​​​​​കാ​​​​​​ല​​​​​​ത്തി​​​​​ന്‍റെ മ​​​​​​ധ്യ​​​​​​ത്തി​​​​​​ലും ത​​​​​ന്‍റെ​​​​​യു​​​​​​ള്ളി​​​​​​ൽ തോ​​​​​​ൽ​​​​​​പ്പി​​​​​​ക്കാ​​​​​നാ​​​​​​കാ​​​​​​ത്ത ഒ​​​​​​രു വേ​​​​​​ന​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​മു​​​​​​ണ്ട്” എന്ന് ലെ​​​​​യോ ടോ​​​​​​ൾ​​​​​​സ്റ്റോ​​​​​​യി തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​ഞ്ഞ​​​​​തു​​​​​പോ​​​​​ലെ ഈ ​​​​​പു​​​​​തു​​​​​വ​​​​​ർ​​​​​ഷ​​​​​നി​​​​​മി​​​​​ഷ​​​​​ത്തി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി​​​​​ക്കും തി​​​​​രി​​​​​ച്ച​​​​​റി​​​​​വു​​​​ണ്ടാ​​​​ക​​​​ട്ടെ.

International

പുതുവർഷത്തിൽ നമ്മെ ദൈവത്തിനു ഭരമേൽപ്പിക്കാം: മാർപാപ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: പ​​​​ഴ​​​​യ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പു​​​​തി​​​​യ വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​മ്പോ​​​​ൾ ന​​​​മു​​​​ക്ക് ന​​​മ്മെ ദൈ​​​​വ​​​​ത്തി​​​​നു ഭ​​​​ര​​​​മേ​​​​ൽ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നു ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന 2025ലെ ​​​​അ​​​​വ​​​​സാ​​​​ന പൊ​​​​തു​​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

പോ​​​​യ​​​​ വ​​​​ർ​​​​ഷം ചൊ​​​​രി​​​​ഞ്ഞ കൃ​​​​പ​​​​ക​​​​ൾ​​​​ക്കു ദൈ​​​​വ​​​​ത്തി​​​​നു ന​​​​ന്ദി പ​​​​റ​​​​യാ​​​​നും വീ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു ക്ഷ​​​​മ ചോ​​​​ദി​​​​ക്കാ​​​​നും മു​​​​ന്നോ​​​​ട്ടു​​​​ള്ള യാ​​​​ത്ര ദൈ​​​​വ​​​ക​​​ര​​​ങ്ങ​​​ളി​​​ൽ ഭ​​​​ര​​​​മേ​​​​ൽ​​​​പ്പി​​​​ക്കാ​​​​നും മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ക്ഷ​​​​ണി​​​​ച്ചു.

പ്ര​​​ത്യാ​​​ശ​​​യു​​​ടെ ജൂ​​​ബി​​​ലി​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ തീ​​​​ർ​​​​ഥാ​​​​ട​​​​നം പോ​​​​ലു​​​​ള്ള സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും പ്രി​​​യ​​​പ്പെ​​​ട്ട ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വി​​​​യോ​​​​ഗം, ലോ​​​​ക​​​​ത്തെ പി​​​​ടി​​​​ച്ചു​​​​ല​​​​യ്ക്കു​​​​ന്ന യു​​​​ദ്ധ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​പോ​​​​ലു​​​​ള്ള വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി. സ​​​​ന്തോ​​​​ഷ​​​​വും ദുഃ​​​​ഖ​​​​വു​​​​മെ​​​​ല്ലാം ദൈ​​​​വ​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും കൃ​​​​പ​​​​യു​​​​ടെ​​​​യും ക​​​​രു​​​​ണ​​​​യു​​​​ടെ​​​​യും അ​​​ദ്ഭു​​​​ത​​​​ങ്ങ​​​​ൾ വ​​​ർ​​​ഷി​​​ക്ക​​​പ്പെ​​​ടാ​​​ൻ ദൈ​​​​വ​​​​ത്തോ​​​​ട് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നും സ​​​​ഭ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്നു.

ക​​​ർ​​​ത്താ​​​വ് ന​​​മു​​​ക്കാ​​​യി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ചെ​​​യ്തു​​​ത​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ചി​​​ന്ത​​​നം ചെ​​​യ്യ​​​ണം. ഇ​​​തോ​​​ടൊ​​​പ്പം സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും അ​​​വി​​​ടു​​​ന്ന് ന​​​മു​​​ക്കു ന​​​ൽ​​​കി​​​യ ദാ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള ന​​​മ്മു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം എ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്താ​​​നും സാ​​​ധി​​​ക്ക​​​ണം.

അ​​​വി​​​ടു​​​ന്ന് ന​​​മു​​​ക്കേ​​​കി​​​യ പ്ര​​​ചോ​​​ദ​​​ന​​​ങ്ങ​​​ളെ വി​​​ല​​​മ​​​തി​​​ക്കാ​​​നും ന​​​മ്മി​​​ൽ ഭ​​​ര​​​മേ​​​ൽ​​​പ്പി​​​ച്ചി​​​രു​​​ന്ന താ​​​ല​​​ന്തു​​​ക​​​ൾ ഏ​​​റ്റ​​​വും മെ​​​ച്ച​​​പ്പെ​​​ട്ട രീ​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​നും സാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന നി​​​മി​​​ഷ​​​ങ്ങ​​​ളെ​​​യോ​​​ർ​​​ത്ത് ക്ഷ​​​മ യാ​​​ചി​​​ക്കാ​​​നും നാം ​​​വി​​​ളി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.

ലോ​​​ക​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും പ​​​ത്രോ​​​സി​​​ന്‍റെ ക​​​ല്ല​​​റ​​​യ്ക്ക​​​രി​​​കി​​​ലെ​​​ത്തി പ്രാ​​​ർ​​​ഥി​​​ക്കാ​​​നും ക്രി​​​സ്തു​​​വി​​​നോ​​​ടൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​രു​​​ടെ തീ​​​രു​​​മാ​​​നം ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​മാ​​​യി ഒ​​​രു​​​പാ​​​ട് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ ഈ ​​​വ​​​ർ​​​ഷം ഇ​​​വി​​​ടെ​​​യെ​​​ത്തി.

ന​​​മ്മു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഒ​​​രു യാ​​​ത്ര​​​യാ​​​ണെ​​​ന്നും ദൈ​​​വ​​​വു​​​മാ​​​യു​​​ള്ള ക​​​ണ്ടു​​​മു​​​ട്ട​​​ലി​​​ലും അ​​​വ​​​നു​​​മാ​​​യു​​​ള്ള പൂ​​​ർ​​​ണ​​​വും ശാ​​​ശ്വ​​​ത​​​വു​​​മാ​​​യ കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​മാ​​​ണ് അ​​​തു പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യെ​​​ന്നു​​​മാ​​​ണ് ജൂ​​​ബി​​​ലി തീ​​​ർ​​​ഥാ​​​ട​​​നം ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​ത് -മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

Kerala

പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് നാ​ടും ന​ഗ​ര​വും

തി​രു​വ​ന​ന്ത​പു​രം: ​ആ​ഘോ​ഷ​ങ്ങ​ളോ​ടെ​യും ആ​ര​വ​ങ്ങ​ളോ​ടെ​യും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് നാ​ടും ന​ഗ​ര​വും. ലോ​ക​ത്താ​ക​മാ​ന​മു​ള്ള ജ​ന​ങ്ങ​ൾ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളു​ടെ അ​ക​മ്പ​ടി​ക​ളോ​ടെ​യാ​ണ് 2026നെ ​വ​ര​വേ​റ്റി​രി​ക്കു​ന്ന​ത്.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ കി​രി​ബ​ത്തി ദ്വീ​പി​ലാ​ണ് ഇ​ത്ത​വ​ണ​യും പു​തു​വ​ർ​ഷം ആ​ദ്യ​മെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 3.30ന് ​ആ​യി​രു​ന്നു കി​രി​ബ​ത്തി​യി​ൽ പു​തു​വ​ർ​ഷം പു​ല​ർ​ന്ന​ത്. കേ​ര​ള​ത്തി​ലും വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ൾ മു​ത​ൽ കോ​വ​ള​ത്തും വ​ർ​ക്ക​ല ബീ​ച്ചി​ലു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. ഇ​ത്ത​വ​ണ ത​ല​സ്ഥാ​ന​ത്ത് കൊ​ച്ചി​യി​ലെ കാ​ർ​ണി​വ​ൽ മാ​തൃ​ക​യി​ൽ 10 ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ച്ച 40 അ​ടി ഉ​യ​ര​മു​ള്ള പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച​തും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മേ ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലും കാ​ക്ക​നാ​ടും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റു. കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ മൈ​താ​നി​യി​ലും സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളോ​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി.

National

2026 സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും കൊ​ണ്ടു​വ​ര​ട്ടെ; പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. 2026 ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. ശ​ക്ത​വും സ​മ്പ​ന്ന​വു​മാ​യ ഒ​രു ഇ​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് പു​തി​യ ഊ​ർ​ജ്ജം പ​ക​ര​ട്ടെ​യെ​ന്നും രാ​ഷ്ട്ര​പ​തി ആ​ശം​സി​ച്ചു.

പു​തു​വ​ത്സ​രം ന​വോ​ന്മേ​ഷ​ത്തി​ന്‍റെ​യും​യും ന​ല്ല മാ​റ്റ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും പു​തി​യ പ്ര​തി​ജ്ഞ​ക​ൾ​ക്കു​മു​ള്ള അ​വ​സ​ര​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഐ​ക്യം എ​ന്നി​വ​യോ​ടു​ള്ള പ്ര​തി​ബ​ന്ധ​ത ശ​ക്തി​പ്പെ​ടു​ത്താ​മെ​ന്നും ദ്രൗ​പ​ദി മു​ർ​മു ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

 

Editorial

നാം ​അ​തി​വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ

“നാ​ളെ മു​ത​ൽ ഞാ​ൻ....” എ​ന്നു തു​ട​ങ്ങു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി ഇ​ന്ന​ലെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന മ​നു​ഷ്യ​രി​താ 2026ലേ​ക്ക് ഉ​ണ​ർ​ന്നി​രി​ക്കു​ന്നു. ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പ്ര​തി​ജ്ഞ​ക​ൾ മാ​റ്റ​ത്തി​നു​വേ​ണ്ടി​യു​ള്ള, മ​നു​ഷ്യ​ന്‍റെ അ​ട​ക്കാ​നാ​കാ​ത്ത അ​ഭി​വാ​ഞ്ഛ​യാ​ണ്. 21-ാം നൂ​റ്റാ​ണ്ടി​ന്‍റെ കാ​ൽ ഭാ​ഗം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വ്യ​ക്തി​പ​രം എ​ന്ന​തി​ന​പ്പു​റം നാം ​മ​നു​ഷ്യ​വം​ശം എ​ന്ന നി​ല​യി​ൽ ചി​ല പ്ര​തി​ജ്ഞ​ക​ളെ​ടു​ക്കാ​ൻ സ​മ​യ​മാ​യി. ഓ​രോ വ​ർ​ഷാ​ന്ത്യ​രാ​ത്രി​യി​ലും പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച ന​മ്മ​ൾ പൈ​തൃ​ക​മാ​യി ല​ഭി​ച്ച​തും ആ​ർ​ജി​ച്ച​തു​മാ​യ വി​ദ്വേ​ഷ​ത്തെ​യും വം​ശ​വെ​റി​യെ​യും അ​ഹം​ബോ​ധ​ത്തെ​യും ക​ത്തി​ച്ചി​ല്ല.

ഉ​പ​യോ​ഗി​ച്ചു​പ​യോ​ഗി​ച്ച് അ​ത് 21-ാം നൂ​റ്റാ​ണ്ടി​ലെ മ​നു​ഷ്യ​ന്‍റെ മ​റ്റൊ​ര​വ​യ​വ​മാ​യി പ​രി​ണ​മി​ക്കു​ക​യാ​ണ്. ന​മു​ക്കു പാ​ട്ടു​പാ​ടി, യാ​ത്ര​ക​ൾ ചെ​യ്ത്, വി​ശ​പ്പും വി​രു​ന്നും പ​ങ്കു​വ​ച്ച്, ഒ​ന്നി​ച്ചാ​ഘോ​ഷി​ച്ചു ജീ​വി​ക്കാ​നാ​വി​ല്ലേ? തീ​ർ​ച്ച​യാ​യും. ക​ഴി​ഞ്ഞ​വ​ർ​ഷം പു​തു​വ​ത്സ​ര​മാ​ഘോ​ഷി​ച്ച പ​ല​രും ഇ​പ്പോ​ൾ കു​രി​ശും കു​റി​യും നി​സ്കാ​ര​ത്ത​ഴ​ന്പു​മി​ല്ലാ​ത്ത അ​സ്ഥി​കൂ​ട​ങ്ങ​ളാ​ണെ​ന്നോ​ർ​ത്താ​ൽ സാ​ഹോ​ദ​ര്യ​ത്തി​നൊ​രു ത​ട​സ​വു​മി​ല്ല. പ​റ്റി​ല്ലെ​ന്നു പ​റ​യു​ന്ന​ത് രോ​ഗ​മാ​ണ്; എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ.

2025ൽ ​മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ദീ​പി​ക ഏ​റ്റ​വു​മ​ധി​കം എ​ഴു​തി​യ​ത് ജ​നാ​ധി​പ​ത്യം, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം, വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ​ശ​ല്യം, ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക​ൾ, അ​ഴി​മ​തി, വ​നം​വ​കു​പ്പി​ന്‍റെ ജ​ന​ദ്രോ​ഹ​ങ്ങ​ൾ, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, ദ​ളി​ത്-​ആ​ദി​വാ​സി പി​ന്നാ​ക്കാ​വ​സ്ഥ, മ​യ​ക്കു​മ​രു​ന്ന്, കു​ടും​ബം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ്. നോ​ക്കൂ, ഇ​തേ വി​ഷ​യ​ങ്ങ​ൾ 2026ലും ​എ​ഴു​തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. കാ​ര​ണം, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​രു​ക​ളും മാ​റ്റ​ത്തി​നു ത​യാ​റാ​യി​ല്ല. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്നി​ല്ല.

കാ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന സ​മാ​ന​ത​ക​ൾ അ​വ​ർ​ക്ക​റി​യി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ചു​മ​ത​ല, വ​ന്യ​ജീ​വി​ക​ളെ അ​യ​ച്ച് ക​ർ​ഷ​ക​രെ വേ​ട്ട​യാ​ടു​ക​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യി​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലേ​ക്കു ചു​രു​ങ്ങി. നാ​ലാം സാ​ന്പ​ത്തി​ക​ശ​ക്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട രാ​ജ്യ​ത്തി​ന്‍റെ പു​റ​ന്പോ​ക്കു​ക​ളി​ൽ ആ​ളു​ക​ൾ പു​ഴു​ക്ക​ളെ​പ്പോ​ലെ ന​ര​കി​ക്കു​ന്നു. തെ​രു​വു​നാ​യ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ​പോ​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ല.

മാ​ലി​ന്യ​ങ്ങ​ൾ മ​ണ്ണും ജ​ല​വും വി​ഷ​മാ​ക്കി. ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും പി​ന്നാ​ക്കാ​വ​സ്ഥ​യി​ലും വി​വേ​ച​ന​ത്തി​ലും ശ്വാ​സം മു​ട്ടു​ന്നു. മ​ത​ങ്ങ​ൾ​ക്കു മു​ക​ളി​ൽ തീ​വ്ര​ചി​ന്ത അ​പ​ര​വി​ദ്വേ​ഷ​ത്തി​ന്‍റെ നാ​സി​ക്കൊ​ടി നാ​ട്ടു​ന്നു. അ​തി​ർ​ത്തി​യി​ലൊ​തു​ങ്ങി​യി​രു​ന്ന യു​ദ്ധ​ങ്ങ​ൾ ഗ്രാ​മ​മു​ക്കു​ക​ളി​ലും നാ​ൽ​ക്ക​വ​ല​ക​ളി​ലു​മൊ​ക്കെ​യെ​ത്തി. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ നി​യ​മം കൈ​യി​ലെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​പ​യോ​ഗി​ച്ച് ക​ത്തി​ക​ളും തോ​ക്കു​ക​ളും പ​ണി​തു. മ​യ​ക്കു​മ​രു​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും നാ​ടു ചു​റ്റു​ക​യാ​ണ്... ഇ​തൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ, ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും കീ​ർ​ത്ത​ന​മാ​ല​പി​ക്കു​ന്ന​ത​ല്ല​ല്ലോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം. പ​രി​ഹ​രി​ക്കാ​നേ​റെ​യു​ണ്ടെ​ങ്കി​ലും മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള ധ്രു​വീ​ക​ര​ണ​ത്തെ​യാ​ണ് നാം ​ആ​ദ്യം അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​ത്.

പ​രി​ഹാ​ര​ങ്ങ​ളു​ണ്ട്. 2025ന്‍റെ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​രു​തെ​ന്ന വ​ർ​ഗീ​യ ഉ​ത്ത​ര​വു​ക​ൾ​ക്കി​ടെ, അ​ന്പ​ല​ത്തി​ലെ ഭ​ജ​ന​ക്കാ​ർ ക​രോ​ൾ​ഗാ​നം പാ​ടി ന​മ്മെ വി​ളി​ച്ചു​ണ​ർ​ത്തി​യി​രി​ക്കു​ന്നു. യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളാ​യി​രു​ന്നു അ​വ​ർ. സാ​ന്താ​ക്ലോ​സ് വേ​ഷം ധ​രി​ച്ച ഹി​ന്ദു-​മു​സ്‌​ലിം മ​ത​വി​ശ്വാ​സി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടോ​ക​ളി​ട്ട് ത​ങ്ങ​ളി​വി​ടെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞു. പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ ഹി​ന്ദു​വി​ന്‍റെ സം​സ്കാ​രം അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​രം ന​ട​ത്തി​യ നാ​ടാ​ണി​ത്. കോ​വി​ഡി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും കാ​ല​ത്ത് പ​ര​സ്പ​രം താ​ങ്ങാ​യി നി​ന്ന​വ​രെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ വി​ജ​യി​ക്ക​രു​ത്. വെ​റു​പ്പി​ന്‍റെ ഫാ​ക്ട​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഷം പ്ര​ധാ​ന​മാ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു മ​റ​ക്ക​രു​ത്.

കു​റ​ച്ചു​പേ​രേ ഉ​ള്ളെ​ങ്കി​ലും അ​വ​ർ രാ​പ​ക​ൽ അ​വി​ടെ​യു​ണ്ട്. യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ ആ​ക്രോ​ശ​വും അ​സ​ഭ്യ​വും ഭ​യ​ന്ന് പ്ര​തി​ക​രി​ക്കാ​റി​ല്ല. സ​ർ​ക്കാ​രു​ക​ളും വി​ദ്വേ​ഷ​വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തെ ക​ല​യാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഓ​രോ​ന്നി​നും കേ​സെ​ടു​ക്ക​ണം. കു​ട്ടി​ക​ൾ എ​ല്ലാ മ​ത​സ്ഥ​ർ​ക്കു​മൊ​പ്പം പ​ഠി​ക്കു​ക​യും ക​ളി​ക്കു​ക​യും വേ​ണം. എ​ല്ലാ​വ​ർ​ക്കു​മു​ണ്ട് ചു​മ​ത​ല. മ​ത​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തെ അ​ടി​യ​ന്ത​ര​മാ​യി നേ​രി​ട​ണം. മ​ത​നേ​താ​ക്ക​ൾ സൗ​ഹാ​ർ​ദ​ത്തെ​യും സ​ഹി​ഷ്ണു​ത​യെ​യും കു​റി​ച്ച് ആ​വ​ർ​ത്തി​ച്ചു പ്ര​സം​ഗി​ക്ക​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യ​ക്തി-​വ​ർ​ഗീ​യ-​രാ​ഷ്‌​ട്രീ​യ മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ ഒ​രാ​ളും ഏ​റ്റെ​ടു​ക്ക​രു​ത്.

ജീ​വി​ത​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും നൈ​മി​ഷി​ക​ത​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ആ​ന​ന്ദ​വു​മോ​ർ​ത്ത് ഒ​രു നി​മി​ഷം ക​ണ്ണ​ട​യ്ക്കൂ. എ​ന്നി​ട്ടു ഹൃ​ദ​യം തു​റ​ക്കൂ. 2026 ഒ​രു അ​വ​സ​രം​കൂ​ടി ത​ന്നി​രി​ക്കു​ന്നു. പു​തു​വ​ത്സ​രാ​ശം​സ​ക​ൾ!

Kerala

പു​തു​വ​ര്‍​ഷാ​ഘോ​ഷം: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ഏ​ഴ് വ​രെ; രാ​ത്രി 12ന് ​പു​ന​രാ​രം​ഭി​ക്കും

കൊ​ച്ചി: പു​തു​വ​ര്‍​ഷാ​ഘോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തും. എ​ന്നാ​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍ ഭാ​ഗ​ത്തേ​യ്ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​യി​രി​ക്കും വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തു​ക.

അ​തി​നു​ശ​ഷം രാ​ത്രി 12 മു​ത​ല്‍ പു​ല​ര്‍​ച്ചെ നാ​ലു​വ​രെ മ​ട്ടാ​ഞ്ചേ​രി-​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലും വൈ​പ്പി​ന്‍-​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലും സ​ര്‍​വ്വീ​സ് ഉ​ണ്ടാ​കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വാ​ട്ടാ​ർ മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ത്രി 12 മ​ണി മു​ത​ല്‍ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ഈ ​റൂ​ട്ടു​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​ധി​ക ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യും അ​ധി​ക​മാ​യി ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സേ​വ​ന​വും ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ ഉ​ണ്ടാ​കും.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് വ​രെ​യാ​ണ് സ​ർ​വ്വീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന​ത്തെ യാ​ത്ര​ക്കാ​ര​നെ വ​രെ ഹൈ​ക്കോ​ർ​ട്ട് ജം​ക്ഷ​ൻ ടെ​ർ​മി​ന​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ അ​റി​യി​ച്ചു.

അ​തു​കൊ​ണ്ട് യാ​ത്ര​ക്കാ​ർ തി​ര​ക്കു​കൂ​ട്ടാ​തെ അ​ച്ച​ട​ക്ക​ത്തോ​ടെ ക്യൂ ​പാ​ലി​ക്കു​ക​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ അ​ഭ്യ​ർ​ഥി​ച്ചു.

International

ഹാപ്പി ന്യൂ ഇ‍യർ 2026! കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നു

കൊച്ചി: 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്.

ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും.

അതേസമയം, ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കാണ് അമേരിക്കയിൽ പുതുവർഷമെത്തുന്നത്. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.

Kerala

ആ​ഘോ​ഷ ല​ഹ​രി​യി​ല്‍ കൊ​ച്ചി; അ​തീ​വ സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി​ക്ക് ഇ​ന്ന് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വ്. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പു​തു​വ​ര്‍​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷം ന​ട​ക്കു​ന്ന ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​ന് എ​ത്തു​ന്ന​വ​ര്‍​ക്കാ​യി അ​തീ​വ സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ്. 1,200 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ന്ന് ഡ്യൂ​ട്ടി​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ഇ​തി​ല്‍ 13 ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും 28 ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടും.

കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി പ​രേ​ഡ് ഗ്രൗ​ണ്ട്, വെ​ളി ഗ്രൗ​ണ്ട് പ​രി​സ​ര​ത്ത് പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കും. ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ശേ​ഷം ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ല. റോ​ഡു​ക​ളി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കി നി​ര്‍​ദി​ഷ്ട പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ അ​റി​യി​ച്ചു. ഫോ​ര്‍​ട്ട്‌​കൊ​ച്ചി​ക്ക് പു​റ​മേ ആ​ഘോ​ഷം ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കൊ​ച്ചു​കു​ട്ടി​ക​ളെ കാ​ര്‍​ണി​വ​ലി​ന് കൊ​ണ്ടു​വ​രു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, അ​ഗ്‌​നി ര​ക്ഷാ​സേ​ന, ആ​രോ​ഗ്യ​വ​കു​പ്പ്, കെ​എ​സ്ആ​ര്‍​ടി​സി, പ്രൈ​വ​റ്റ് ബ​സ് ഉ​ട​മ​ക​ള്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ആ​ര്‍​ടി​ഒ, വാ​ട്ട​ര്‍ മെ​ട്രോ തു​ട​ങ്ങി നി​ര​വ​ധി വ​കു​പ്പു​ക​ള്‍ കൂ​ട്ടാ​യാ​ണ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്.

വൈ​പ്പി​ന്‍ ഭാ​ഗ​ത്തു നി​ന്നും റോ​റോ ജ​ങ്കാ​ര്‍ വ​ഴി ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ വൈ​കി​ട്ട് നാ​ല് വ​രെ​യും ആ​ളു​ക​ളെ ഏ​ഴ് വ​രെ​യും മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. അ​തി​നു​ശേ​ഷം ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍ നി​ന്നും മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ റോ-​റോ ജ​ങ്കാ​ര്‍ സൗ​ക​ര്യം ഉ​ണ്ടാ​വു​ക​യു​ള്ളൂ. വൈ​പ്പി​നി​ല്‍ നി​ന്നും ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബ​സു​ക​ള്‍ പു​ല​ര്‍​ച്ചെ മൂ​ന്നു വ​രെ സ​ര്‍​വീ​സ് ന​ട​ത്തും. മെ​ട്രോ റെ​യി​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ട് വ​രെ​യും വാ​ട്ട​ര്‍ മെ​ട്രോ പു​ല​ര്‍​ച്ചെ നാ​ലു​വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ കൊ​ച്ചി ഫീ​ഡ​ര്‍ ബ​സു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​യി​രി​ക്കും. തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ബ​യോ ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ങ്ങ​ളും മെ​ഡി​ക്ക​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

District News

മലയാറ്റൂര്‍ മെഗാ കാര്‍ണിവല്‍: അനധികൃതമായി പാർക്ക് ചെയ്താൽ കണ്ടു കെട്ടും, ഈ വാഹനങ്ങള്‍ കൊണ്ടുവരാൻ മുൻകൂർ അനുമതി വേണം

കൊച്ചി: മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിനോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ പ്രത്യേകം തയാറാക്കിയ പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം പാര്‍ക്ക് ചെയ്യണം. മലയാറ്റൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ അടിവാരം വരെ റോഡിന്‍റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

വലിയ വാഹനങ്ങള്‍ കോടനാട് - മലയാറ്റൂര്‍ പാലത്തിന്‍റെ ഇപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ആര്‍സി ഉടമയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. മുന്‍കൂര്‍ അനുമതി വാങ്ങാതെ ട്രക്ക്, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കാന്‍ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.

മലയാറ്റൂര്‍ കാര്‍ണിവലിന് തൃശൂര്‍, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്നു വരുന്നവര്‍ അങ്കമാലി ടിബി ജംഗ്ഷന്‍, തുറവൂര്‍, ചന്ദ്രപ്പുര, നടുവട്ടം, ജംഗ്ഷന്‍, നീലീശ്വരം വഴി വേണം മലയാറ്റൂര്‍ അടിവാരത്ത് എത്താന്‍. കാലടി ഭാഗത്ത് നിന്നുള്ളവര്‍ മേക്കാലടി, നീലീശ്വരം വഴി എത്തണം.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ കുറിച്ചിലക്കോട്, കോടനാട്-മലയാറ്റൂര്‍ പാലം വഴിയാണ് വരേണ്ടത്. കോട്ടയം ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് കീഴില്ലം ഷാപ്പുപടിയില്‍ തിരിഞ്ഞ്, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് - മലയാറ്റൂര്‍ പാലം വഴി എത്താം.

കോതമംഗലം ഭാഗത്ത് നിന്നുള്ളവര്‍ കുറുപ്പംപടി ജംഗ്ഷനില്‍ തിരിഞ്ഞ് കുറിച്ചിലക്കോട്, കോടനാട് മലയാറ്റൂര്‍ പാലം വഴിയും മലയാറ്റൂര്‍ അടിവാരത്ത് എത്താം. രാത്രി 11.45ന് ശേഷം വാഹനങ്ങളും കാല്‍നട യാത്രക്കാരെയും കാര്‍ണിവല്‍ സ്ഥലത്തേക്ക് കടത്തി വിടില്ല.

അതേസമയം, മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയിലുള്ള മണപ്പാട്ടു ചിറയ്ക്ക് ചുറ്റുമുള്ള 10,023 നക്ഷത്രങ്ങളാണ് മലയാറ്റൂര്‍ കാര്‍ണിവലിന്‍റെ പ്രധാന ആകര്‍ഷണം. 60 അടിയുള്ള കൂറ്റന്‍ പപ്പാഞ്ഞിയും ഇവിടെയുണ്ട്. പുതുവര്‍ഷ പിറവിയില്‍ പപ്പാഞ്ഞിയെ ഡിജെ സംഗീതത്തിന്‍റെ അകമ്പടിയോടെ അഗ്നിക്കിരയാക്കും.

District News

പു​തു​വ​ര്‍​ഷം മു​ത​ല്‍ രാ​മ​നാ​ട്ടു​ക​ര- വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത​യി​ല്‍ ടോ​ള്‍ പി​രി​വ്

കോ​ഴി​ക്കോ​ട്: പു​തു​വ​ര്‍​ഷ പു​ല​രി മു​ത​ല്‍ ദേ​ശീ​യ​പാ​ത 66ല്‍ ​കോ​ഴി​ക്കോ​ട് വെ​ങ്ങ​ളം- രാ​മ​നാ​ട്ടു​ക​ര റീ​ച്ചി​ല്‍ ടോ​ള്‍​പി​രി​വ് തു​ട​ങ്ങും. ടോ​ള്‍ നി​ര​ക്കി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12ന് ​ശേ​ഷം ടോ​ള്‍ പി​രി​വ് തു​ട​ങ്ങാ​നാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം. ടോ​ള്‍​നി​ര​ക്ക് ഉ​ട​ന്‍ വി​ജ്ഞാ​പ​നം ചെ​യ്യും.

പ​ന്തീ​രാ​ങ്കാ​വി​ലെ ടോ​ള്‍​പ്ലാ​സ​യു​ടെ പേ​ര് ഒ​ള​വ​ണ്ണ ടോ​ള്‍ പ്ലാ​സ എ​ന്നാ​ക്കി മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര ആ​സ്ഥാ​ന​മാ​യു​ള്ള ഹു​ളി എ​ന്ന ക​മ്പ​നി​യാ​ണ് മൂ​ന്നു​മാ​സ​ത്തേ​ക്ക് ടോ​ള്‍​പി​രി​വ് ന​ട​ത്തു​ക. തു​ട​ര്‍​ന്ന് ഒ​രു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള ടോ​ള്‍ പി​രി​വി​ന് പു​തി​യ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കും. ടോ​ള്‍ പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് 340 രൂ​പ​യു​ടെ പാ​സ് എ​ടു​ത്താ​ല്‍ ഒ​രു​മാ​സം​മു​ഴു​വ​ന്‍ എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും യാ​ത്ര​ചെ​യ്യാം. നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് അ​ല്ലാ​ത്ത കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത ക​മേ​ഴ്സ്യ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ള​വു​ണ്ട്.

കാ​ര്‍, ജീ​പ്പ്, ചെ​റി​യ വാ​ന്‍ എ​ന്നി​വ​ക്ക് ഒ​രു വ​ശ​ത്തേ​യ്ക്ക് ക​ട​ന്നു​പോ​കാ​ന്‍ 90 രൂ​പ ന​ല്‍​ക​ണം. 24 മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചു​വ​ന്നാ​ല്‍ 45 രൂ​പ കൂ​ടി അ​ധി​കം ന​ല്‍​കി​യാ​ല്‍ മ​തി. ആ​കെ 135 രൂ​പ. മി​നി​ബ​സ്, ചെ​റി​യ ച​ര​ക്കു​ലോ​റി എ​ന്നി​വ​യ്ക്ക് ഒ​രു​വ​ശ​ത്തേ​യ്ക്ക് 145 രൂ​പ​യാ​ണ്. 24 മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചു​വ​ന്നാ​ല്‍ 70 രൂ​പ കൂ​ടി ഈ​ടാ​ക്കും.

ആ​കെ 215 രൂ​പ. ബ​സ്, ട്ര​ക്ക് എ​ന്നി​വ​യ്ക്ക് 300 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചു​വ​ന്നാ​ല്‍ 155 അ​ധി​ക​മാ​യി ഈ​ടാ​ക്കും. മൊ​ത്തം തു​ക 455. ത്രീ ​എ​ക്‌​സ്എ​ല്‍ ട്ര​ക്കു​ക​ള്‍ 330 രൂ​പ ന​ല്‍​ക​ണം. തി​രി​ച്ചു​വ​ന്നാ​ല്‍ 165 കൂ​ടി ചേ​ര്‍​ത്ത് ആ​കെ 495 രൂ​പ. എ​ച്ച്സി​എം, എം​എം​വി ട്ര​ക്കു​ക​ള്‍​ക്ക് 475 രൂ​പ​യാ​ണ് ന​ല്‍​കേ​ണ്ട​ത്. തി​രി​ച്ചു​വ​ന്നാ​ല്‍ 235 കൂ​ടി ന​ല്‍​ക​ണം. അ​മി​ത​വ​ലു​പ്പ​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​ത് 575 രൂ​പ​യാ​ണ്. തി​രി​ച്ചു​വ​ന്നാ​ല്‍ 290 രൂ​പ കൂ​ടി ഈ​ടാ​ക്കും.

2021 ഓ​ഗ​സ്റ്റ് 15 ന് ​ആ​രം​ഭി​ച്ച വെ​ങ്ങ​ളം രാ​മ​നാ​ട്ടു​ക​ര റീ​ച്ചി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ട്. ഈ ​റീ​ച്ചി​ല്‍ 28.4 കി​ലോ​മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ നീ​ളം. 1700 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടാ​ണ് ഈ ​റീ​ച്ചി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ത്.

സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ന് 63 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് രാ​മ​നാ​ട്ടു​ക​ര- വെ​ങ്ങ​ളം റീ​ച്ച് പു​ര്‍​ത്തി​യാ​ക്കി​യ​ത്. ഈ ​റീ​ച്ചി​ല്‍ വെ​ങ്ങ​ളം, പൂ​ളാ​ടി​ക്കു​ന്ന്, തൊ​ണ്ട​യാ​ട്, ഹൈ​ലൈ​റ്റ് മാ​ള്‍, പ​ന്തീ​രാ​ങ്കാ​വ്, അ​ഴി​ഞ്ഞി​ലം, രാ​മ​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫ്‌​ളൈ ഓ​വ​റു​ക​ളു​ണ്ട്.

നി​ര്‍​മാ​ണം ന​ട​ത്തി​യ കെ​എം​സി ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍​സ് ത​ന്നെ 15 വ​ര്‍​ഷ​ത്തേ​ക്ക് പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ നി​ര്‍​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ര്‍. ടോ​ള്‍​പ്ലാ​സ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആം​ബു​ല​ന്‍​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ ടോ​ള്‍ പ്ലാ​സ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കും. അ​മി​ത വേ​ഗ​ത​യും മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്താ​ന്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​മ​റ​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോ​വ​ള​ത്ത് ഇന്ന് ആ​യി​ര​ങ്ങ​ൾ എത്തും

വി​ഴി​ഞ്ഞം: 2025-നെ ​യാ​ത്ര​യാ​ക്കി പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദ്ദീ​സ​യാ​യ കോ​വ​ള​ത്ത് ഇ​ന്ന് ആ​യി​ര​ങ്ങ​ൾ ഒ​ത്തു ചേ​രും. അ​വ​സാ​ന ദി​ന​ത്തി​ലെ സൂ​ര്യ​ന്‍റെ ചെ​ങ്കി​ര​ണ​ങ്ങ​ൾ അ​റ​ബി​ക്ക​ട​ലി​ൽ താ​ഴു​ന്ന​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ രാ​ത്രി 12 മ​ണി വ​രെ തു​ട​രും. യാ​ത്ര അ​യ​ക്കാ​നും പു​തു​വ​ർ​ഷ​ത്തെ സ്വീ​ക​രി​ക്ക​ലി​നും ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ​യും തെ​യ്യ​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യു​ണ്ടാ​കും.


ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഹൗ​വ്വാ​ബീ​ച്ചി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന താ​ള- മേ​ള ഘോ​ഷ​യാ​ത്ര ലൈ​റ്റ്ഹൗ​സ് ബീ​ച്ചും പ​രി​സ​ര​വും ചു​റ്റി​യ​ടി​ച്ച് സ​ഞ്ചാ​രി​ക​ളെ പു​തു​വ​ർ​ഷ​വ​ര​വ് അ​റി​യി​ക്കും. ഉ​ച്ച​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് രാ​ത്രി പ​ന്ത്ര​ണ്ടു വ​രെ തു​ട​രും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ജ​ന​നി​ബി​ഡ​മാ​കു​ന്ന ബീ​ച്ചും പ​രി​സ​ര​വും ആ​ഘോ​ഷ​ത്തി​മി​ര​പ്പി​ലാ​കും.

12 മ​ണി​ക്ക് പു​തു​വ​ർ​ഷ​വ​ര​വ് അ​റി​യി​ച്ച് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ടൂ​റി​സം​വ​കു​പ്പ് ഒ​രു​ക്കു​ന്ന​തു​മാ​യ പൂ​ത്തി​രി​ക​ൾ ആ​കാ​ശ​ത്ത് പൊ​ട്ടി​ച്ചി​ത​റു​ന്ന​തോ​ടെ ആ​ഘോ​ഷ​ത്തി​ന് വി​രാ​മ​മാ​കും. പു​തു​വ​ർ​ഷ​ത്തെ​വ​ര​വേ​ൽ​ക്കാ​നെ​ത്തി​യ ആ​യി​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ത്ര​ക്കു​ള്ള മു​ന്ന​റി​യി​പ്പ് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ഴ​ങ്ങും. അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബീ​ച്ച് ഏ​റെ​ക്കു​റെ ശൂ​ന്യ​മാ​കും. നാ​ടി​ന്‍റെ നാ​നാ ദി​ക്കി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​യ​മ​പാ​ല​ക​രു​ടെ ഒ​രു​വ​ൻ പ​ട ത​ന്നെ​യു​ണ്ടാ​കും. നി​യ​ന്ത്ര​ണം​വി​ട്ട് ക​ളി​ക്കു​ന്ന​വ​രെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും പി​ടി​കൂ​ടാ​ൻ ചാ​ര​ക്ക​ണ്ണു​ക​ളു​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ണ്ടാ​കും.

മ​ഫ്ടി​യി​ലും യൂ​ണി​ഫോ​മി​ലു​മാ​യു​ള്ള പോ​ലീ​സി​നു​പ​രി കു​തി​ര​പ്പോ​ലീ​സും ബീ​ച്ചി​ലു​ട നീ​ളം റോ​ന്തു​ചു​റ്റും. പ്ര​കാ​ശം പ​ര​ത്താ​ൻ ലൈ​റ്റു​ക​ളും വാ​ച്ച് ട​വ​റു​ക​ളും ക​ൺ​ട്രോ​ൾ റൂ​മും എ​ല്ലാം പു​തു​വ​ർ​ഷ​പ്പി​റ​വി​കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​ക്കാ​യു​ണ്ടാ​കും. ഇ​ന്നു രാ​വി​ലെ മു​ത​ൽ കോ​വ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ൽ മ​ദ്യ​പാ​നി​ക​ളെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ​യും ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രും.

അ​ധി​കൃ​ത​രു​ടെ ക​ണ്ണു വെ​ട്ടി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും സം​വി​ധാ​ന​മു​ണ്ട്. ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​രു​ടെ ജീ​വ​ൻ ര​ക്ഷ​ക്കാ​യി ലൈ​ഫ് ഗാ​ർ​ഡു​മാ​രും ജാ​ഗ​രൂ​ക​രാ​യി 24 മ​ണി​ക്കൂ​റും രം​ഗ​ത്തു​ണ്ടാ​കും. കോ​വ​ള​ത്തി​നൊ​പ്പം അ​ടി​മ​ല​ത്തു​റ​യി​ലും പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ലും പു​തു​വ​ർ​ഷ ആ​ഘോ​ഷ​മു​ണ്ടാ​കും. പൊ​ഴി​ക്ക​ര​യി​ൽ രാ​ത്രി ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

District News

പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ത​ല​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം: 2025 വി​ട​പ​റ​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ പ്ര​തീ​ക്ഷ​യു​ടെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി അ​ന​ന്ത​പു​രി.
ക​ന​ക​ക്കു​ന്നി​ൽ പൂ​ക്ക​ളു​ടെ​യും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ​യും വ​ർ​ണ​ക്കാ​ഴ്ച​യൊ​രു​ക്കു​ന്ന ടൂ​റി​സം വ​കു​പ്പി​ന്‍റെ വ​സ​ന്തോ​ത്സ​വ​വും ന്യൂ ​ഇ​യ​ർ ലൈ​റ്റ് ഷോ​യു​മാ​ണ് ഇ​ക്കു​റി ന​ഗ​ര​ത്തി​ന്‍റെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​ച്ചാ​ർ​ത്തേ​കു​ക.

ഇ​തി​നു പു​റ​മെ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ആ​ഘോ​ഷ കേ​ന്ദ്ര​ങ്ങ​ളാ​യ കോ​വ​ളം, വ​ർ​ക്ക​ല ബീ​ച്ചു​ക​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​യി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഗീ​ത​വി​രു​ന്നും ഇ​ക്കു​റി​യും അ​ര​ങ്ങേ​റും.

ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ ഡി​ജെ പാ​ർ​ട്ടി​യും ഡി​ന്ന​റു​മാ​യി പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു മാ​റ്റേ​കും. ബീ​ച്ചി​ലെ തി​ര​മാ​ല​ക​ൾ​ക്കൊ​പ്പം പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ കോ​വ​ള​ത്തും വ​ർ​ക്ക​ല​യി​ലും വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ൾ ഇ​ക്കു​റി​യും എ​ത്തി​ച്ചേ​രു​മെ​ന്നാ​ണു സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. ക​ട​ൽ​ത്തീ​ര​ത്തെ റി​സോ​ർ​ട്ടു​ക​ളി​ലും ക​ഫേ​ക​ളി​ലും പ്ര​ത്യേ​ക മ്യൂ​സി​ക് ഷോ​ക​ളും ക​രി​മ​രു​ന്നു പ്ര​യോ​ഗ​വും ശം​ഖു​മു​ഖ​ത്തു ബീ​ച്ച് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധാ​ര ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത​നി​ശ​യും ഡി​ജെ​യും സം​ഘ​ടി​പ്പി​ക്കും.

വ​ർ​ക്ക​ല ക്ലി​ഫി​ലെ ക​ഫേ​ക​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന സം​ഗീ​ത വി​രു​ന്നു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളാ​യ ഹ​യാ​ത്ത് റീ​ജ​ൻ​സി, വി​വാ​ന്ത, ഹോ​ട്ട​ൽ മാ​സ്കോ​ട്ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ വ​ന്പ​ൻ ഡി​ജെ പാ​ർ​ട്ടി​ക​ളും അ​ര​ങ്ങേ​റും.

Kerala

പു​തു​വ​ര്‍​ഷാ​ഘോ​ഷം; അ​ധി​ക സ​ർ​വീ​സു​മാ​യി കൊ​ച്ചി മെ​ട്രോ

കൊ​ച്ചി: പു​തു​വ​ർ​ഷാ​ഘോ​ഷം പ​രി​ഗ​ണി​ച്ച് കൊ​ച്ചി മെ​ട്രോ ട്രെ​യി​ൻ, വാ​ട്ട​ർ മെ​ട്രോ, ഇ ​ഫീ​ഡ​ർ ബ​സ് എ​ന്നി​വ അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ബു​ധ​നാ​ഴ്ച രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ചെ നാ​ലു​വ​രെ ഇ​ല​ക്ട്രി​ക് ഫീ​ഡ​ർ​ബ​സ് വൈ​പ്പി​ൻ - ഹൈ​ക്കോ​ർ​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും.

ഹൈ​ക്കോ​ർ​ട്ടി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​മാ​യും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മാ​യും ക​ണ​ക്ട് ചെ​യ്യാ​ൻ ഹൈ​ക്കോ​ർ​ട്ട് - എം​ജി റോ​ഡ് സ​ർ​ക്കു​ല​ർ ബ​സ് പു​ല​ർ​ച്ചെ നാ​ലു​വ​രെ സ​ർ​വീ​സ് ന​ട​ത്തും. മെ​ട്രോ ട്രെ​യി​ൻ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.30 വ​രെ 20 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സ് ന​ട​ത്തും.

ആ​ലു​വ​യി​ൽ നി​ന്നും തൃ​പ്പൂ​ണി​ത്തു​റ നി​ന്നും ലാ​സ്റ്റ് സ​ർ​വീ​സ് രാ​ത്രി 1.30 ന് ​പു​റ​പ്പെ​ടും. ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കു​മു​ള്ള ലാ​സ്റ്റ് സ​ർ​വീ​സ് രാ​ത്രി ര​ണ്ടി​ന് പു​റ​പ്പെ​ടും.

ജ​നു​വ​രി മൂ​ന്നു വ​രെ ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് അ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും രാ​ത്രി 11വ​രെ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

District News

പുതുവത്സരാഘോഷം കര്‍ശന നിയന്ത്രണത്തില്‍; ബീച്ചുകളില്‍ സുരക്ഷാക്രമീകരണം, വലിയ വാഹനങ്ങള്‍ കടത്തിവിടില്ല

കൊച്ചി: പുതുവത്സര ദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ്. ബുധനാഴ്ച ആറു മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലേക്കും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

31ന് വൈകിട്ട് ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിംഗ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.

വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് 31ന് വണ്‍വേ ആക്കും. ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു.

വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുണ്ട്. എക്‌സൈസും പരിശോധന നടത്തും.

അതേസമയം, പുതുവത്സരം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ അടക്കം നിരവധി പരിപാടികളാണ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടക്കാനൊരുങ്ങുന്നത്. നഗരത്തിലെ മാളുകളിലും ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമടക്കം ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുങ്ങുന്നുണ്ട്.

 

National

സ​ന്യാ​സി​മാ​രു​ടെ എ​തി​ര്‍​പ്പ്; സ​ണ്ണി ലി​യോ​ണി​യു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി റ​ദ്ദാ​ക്കി

ല​ക്നോ: ന​ടി സ​ണ്ണി ലി​യോ​ണി​യു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി സ​ന്യാ​സി​മാ​രു​ടെ എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് റ​ദ്ദാ​ക്കി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ സ​ണ്ണി ലി​യോ​ണി​യു​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി സം​ഘാ​ട​ക​രാ​യ ഹോ​ട്ട​ലു​കാ​ര്‍ ഒ​രു പ്ര​മോ​ഷ​ണ​ല്‍ വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ന്‍ ഡി​ജെ​യാ​യി ഞാ​നു​മെ​ത്തു​ന്നു എ​ന്ന് സ​ണ്ണി ലി​യോ​ണി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ, സ​ന്യാ​സി സ​മൂ​ഹ​വും മ​ത​സം​ഘ​ട​ന​ക​ളും പ​രി​പാ​ടി​ക്കെ​തി​രെ രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. മ​ഥു​ര ഒ​രു പു​ണ്യ ന​ഗ​ര​മാ​ണെ​ന്നും, ന​ഗ​ര​ത്തി​ല്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ന​ടി​യെ ന​ഗ​ര​ത്തി​ല്‍ കാ​ലു​കു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ന്യാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​ക്കെ​തി​രെ സ​ന്യാ​സി​മാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​യും ന​ല്‍​കി. സ​ണ്ണി ലി​യോ​ണി മു​ന്‍ അ​ശ്ലീ​ല​ചി​ത്ര ന​ടി​യാ​ണ്. പ​രി​പാ​ടി​യി​ല്‍ അ​ശ്ലീ​ല​ത​യും ന​ഗ്ന​ത​യും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ത​ര്‍ ആ​രാ​ധ​ന​യ്ക്കാ​യി വ​രു​ന്ന ന​ഗ​ര​മാ​ണ്. ഈ ​ദി​വ്യ​ഭൂ​മി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ചി​ല​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണ്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​നും പു​ണ്യ​ന​ഗ​ര​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​മാ​ണ് ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ​രി​പാ​ടി ഉ​പേ​ക്ഷി​ക്കാ​ന്‍ സം​ഘാ​ട​ക​ര്‍ തീ​രു​മാ​നി​ച്ച​ത്.

District News

പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോ​വ​ള​ത്ത് പാ​പ്പാ​ഞ്ഞി​യും ത​യാ​ർ

കോ​വ​ളം: ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് പു​ത്ത​ൻ പു​തു​വ​ൽ​സ​ര അ​നു​ഭ​വം സ​മ്മാ​നി​ക്കാ​നൊ​രു​ങ്ങി വെ​ള്ളാ​റി​ലെ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജ്. ശു​ഭ സ​ന്ദേ​ശ​വു​മാ​യി പി​റ​ക്കു​ന്ന പു​തു​വ​ർ​ഷ​ത്തെ എ​തി​രേ​ൽ​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കു കാ​ഴ്ച വി​രു​ന്നൊ​രു​ക്കാ​ൻ കൂ​റ്റ​ൻ പാ​പ്പാ​ഞ്ഞി​യും തയാറാ​യി​ക്ക​ഴി​ഞ്ഞു.

പാ​പ്പാ​ഞ്ഞി​യെ ​ക​ത്തി​ച്ച് 2025നു വി​ട ന​ൽ​കി 2026നെ ​ഇ​രുകൈയും നീ​ട്ടീ സ്വീ​ക​രി​ക്കു​ന്ന ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​നു സാ​ക്ഷി​യാ​കാ​ൻ പ്ര​കൃ​തി ര​മ​ണീ​യ​മാ​യ വി​ല്ലേ​ജി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ക്കും. ​ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലെ പ​ത്തോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ പ​ത്തു ദി​വ​സ​ങ്ങ​ളെടുത്തു ത​യാറാ​ക്കി​യ 40 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പാ​പ്പാ​ഞ്ഞിയാ​ണ് കോ​വ​ള​ത്തി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ ആ​ക​ർ​ഷ​ണി​യ​ത​. കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന നടത്തിയിരിക്കുന്നത്.

കൂ​ടാ​തെ അ​ഭ​യ ഹി​ര​ൺ​മ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹി​ര​ൺ​മ​യം ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത വി​രു​ന്നാ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. ഇ​തോ​ടൊ​പ്പം ഡി​ജെ പാ​ർ​ട്ടി, ഫുഡ് ഫെ​സ്റ്റ്, ചെ​ണ്ട ഫ്യൂ​ഷ​ൻ, വെ​ടി​ക്കെ​ട്ട് ഉ​ൾ​പ്പ​ടെ ഒ​രു​ക്കി ആ​ഘോ​ഷ​ത്തി​മി​ർ​പ്പോ​ടെ​യു​ള്ള പു​തു​വ​ർ​ഷ ഒ​രു​ക്ക​ങ്ങ​ൾ ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ചീ​ഫ് ഓ​പ്പ​റേ​റ്റിംഗ് ഓ​ഫീ​സ​ര്‍ ടി.​യു. ശ്രീ​പ്ര​സാ​ദ് പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്കു ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​വേ​ശ​നം പാ​സ് മു ​ഖേ​ന​യാ​യി​രി​ക്കും.​

പൊ​തു സ​ന്ദ​ർ​ശ​ന സ​മ​യം നാ​ളെ വൈ​കുന്നേരം മൂ​ന്നുവ​രെ ആ​യി​രി​ക്കും.​ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ​ രാ​ത്രി 12 വ​രെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. പു​തു​വ​ര്‍​ഷം പു​ല​രു​മ്പോ​ൾ വെ​ടി​ക്കെ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​ന​മാ​കും. കേ​ര​ള ടൂ​റി​സം വ​കു​പ്പി​നു വേ​ണ്ടി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് (യു​എ​ൽ​സി​സി​എ​സ്) രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ​ദ്ധ​തി​യാ​ണ് കോ​വ​ള​ത്തെ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ് വി​ല്ലേ​ജ് (കെ​എ​സി​വി).

ക​ര​കൗ​ശ​ല പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കു പു​റ​മെ, സാ​ഹി​ത്യ- ച​ല​ച്ചി​ത്ര മേ​ള​ക​ൾ, ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഡി​സൈ​ൻ ശി​ൽ​പ​ശാ​ല​ക​ൾ, മ്യൂ​സി​ക് ഷോ​ക​ൾ, ഹാ​ക്ക​ത്തോ​ണു​ക​ൾ, ഫു​ഡ് ഫെ​സ്റ്റി​വ​ലു​ക​ൾ, ഫ്ലീ ​മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യും നി​ര​ന്ത​രം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു ആ​ഗോ​ള സാം​സ്കാ​രി​ക വി​നി​മ​യ കേ​ന്ദ്രം കൂ​ടി​യാ​ണ് കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ് വി​ല്ലേ​ജ്.

District News

എം​സി​എ ക്രി​സ്മ​സ്-പു​തു​വ​ത്സ​ര സം​ഗ​മം

തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര കു​ടും​ബ​സം​ഗ​മം ‘ബേ​ത്‌​ല​ഹെം നൈ​റ്റ്-2025’ തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് സ്‌​ക്വ​യ​റി​ൽ ന​ട​ന്നു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് ഡോ.​ തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി.തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ലേ​ഖ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ ഇ​ട​വ​ക യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ഗാ​ന ​അ​വ​ത​ര​ണം, ഫു​ഡ് സ്റ്റാ​ളു​ക​ൾ, മാ​ർ ഈ​വാ​നി​യോ​സ് ചാ​രി​റ്റി​സ​ഹാ​യം മാ​ർ തി​യോ​ഫി​ലോ​സ് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം എന്നിവ യുടെ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ മ​ധു ബാ​ല​കൃ​ഷ്ണ​ൻ ടീം ​നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​തസ​ന്ധ്യ, മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. മേ​ഖ​ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, ഫാ. ​നൈ​നാ​ൻ വെ​ട്ടി​രേ​ത്ത്, ഫാ. ​തോ​മ​സ് പാ​റ​യ്ക്ക​ൽ, ജോ​ൺ മാ​മ്മ​ൻ വാ​ഴ​ത്ത​റ​മ​ല​യി​ൽ, ഷി​ബു ഏ​ബ്ര​ഹാം, എ.​സി. റെ​ജി, ജെ​യ്മോ​ൻ താ​ഴ​ത്തേ​ക്കൂറ്റ്, മി​നി ഡേ​വി​ഡ്, വ​ത്സ​മ്മ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പപ്പാഞ്ഞികളെ കൊണ്ട് നിറഞ്ഞ് കൊച്ചിയിലെ തെരുവോരങ്ങള്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ തിരക്കേറിയതോടെ കൊച്ചിയുടെ തെരുവോരങ്ങളിലും പപ്പാഞ്ഞികളെ കൊണ്ട് നിറഞ്ഞു. പുതുവത്സരം ആഘോഷമാക്കാന്‍ ഫോര്‍ട്ട് കൊച്ചി വരെ കിതച്ചെത്തേണ്ട സ്വന്തം നാട്ടില്‍ തന്നെ ആഘോഷമാക്കാം എന്ന നിലപാടിലാണ് കൊച്ചി നഗരത്തിലെ വിവിധ ക്ലബ്ബുകളും അസോസിയേഷനുകളും. ജില്ലയിലെ പല സ്ഥലങ്ങളിലും നാട്ടുകാരുടെ പപ്പാഞ്ഞികളും പ്രത്യേക ആഘോഷങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.

ഏലൂര്‍, തൃക്കാക്കര, ആലങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ആഘോഷമാണ് നടക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലേക്ക് ട്രാഫിക് ബ്ലോക്കുകള്‍ താണ്ടി എത്താനുള്ള പരിമിതി തന്നെയാണ് തങ്ങള്‍ നാട്ടില്‍ തന്നെ പപ്പാഞ്ഞി കത്തിക്കലും പുതുവത്സര ആഘോഷവും തീരുമാനിച്ചത് എന്നാണ് ഏലൂര്‍ യുവകല ക്ലബ്ബ് അംഗമായ അന്‍സാറിന് പറയാനുള്ളത്.

നാട്ടുകാര്‍ക്ക് പുതുവത്സരം ആഘോഷമാക്കാനായാണ് ഈ പരിപാടി ഇവിടെ ആരംഭിച്ചത്. യുവകല എന്ന ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലിന്‍റെ ഭാഗമായി തന്നെയാണ് ഇവിടെയും ഇങ്ങനൊരു ആഘോഷം ആരംഭിച്ചത്. നാല് വര്‍ഷമായി ഇവിടെ ആഘോഷം ആരംഭിച്ചിട്ട്.

കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ പരിപാടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം അടുത്തുള്ള അമ്പലത്തിലെ ബാലവേദി സംഘടനയുടെ കൈകൊട്ടി കളി, സഞ്ജിത്ത് മാമ്പ്രയുടെ കരോക്ക ഗാനമേള എന്നീ പരിപാടികളുണ്ട്. ഇവിടുത്തെ ആളുകള്‍ തന്നെയാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലേക്ക് പോകുമ്പോള്‍ ബ്ലോക്കും തിരക്കും ഒക്കെയായതു കൊണ്ട് ആഘോഷം ഇവിടെ സ്വന്തം നാട്ടില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 35 അംഗങ്ങള്‍ അടങ്ങുന്ന ക്ലബ്ബ് ആണ് യുവകല. ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും സഹകരിച്ചാണ് ആഘോഷത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്.

പ്രൈസ് കൂപ്പണ്‍ അടിച്ചും ഫണ്ട് പിരിക്കുന്നുണ്ട്. 30ന് കരോക്കെ ഗാനമേളയും 31ന് കൈകൊട്ടി കളിയുമാണ് ഉണ്ടാവുക. ഇതിനൊപ്പം വെടിക്കെട്ടും ഉണ്ടാവും. പോലീസ് അനുമതിയോടെയാണ് ഇവിടെ പരിപാടി നടത്തുന്നത് എന്നാണ് അന്‍സാറിന്‍റെ വാക്കുകള്‍.

ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നതിന് മുമ്പ് പള്ളുരുത്തിയില്‍ ഒരു വലിയ പപ്പാഞ്ഞി ഒരുങ്ങിയിട്ടുണ്ട്. ഫോട്ടോയും വീഡിയോയും പകര്‍ത്താനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പള്ളുരുത്തി താലൂക്ക് ആശുപത്രിക്ക് അടുത്തുള്ള ടിപി ഗ്രൗണ്ടിലാണ് ഈ പപ്പാഞ്ഞിയുള്ളത്. മാനുകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ ഇരിക്കുന്ന സാന്താക്ലോസിന്‍റെ രൂപത്തിലുള്ള പപ്പാഞ്ഞിയാണ് ഇവിടുത്തെ ആകര്‍ഷണം.

43 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണ് തൃക്കാക്കരയില്‍ ഒരുക്കിയിട്ടുള്ളത്. പുതുവത്സര ആഘോഷത്തിന് മുന്നോടിയായി ആലങ്ങോട് പഴന്തോട് ഗ്രൗണ്ടില്‍ പത്ത് ദിവസത്തെ ഫെസ്റ്റും നടക്കുന്നുണ്ട്. ഇവിടെയും ഭീമനൊരു പപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 20 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് ആണിത്.

ആലങ്ങാട്-പഴന്തോട് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലും വിവിധ റസിഡന്‍റ്സ് അസോസിയേഷന്‍റെയും സംഘടനകളുടെയും സഹകരണത്തോടെയുമാണ് ഫെസ്റ്റ് നടക്കുന്നത്. ഗാനമേള, കലാസന്ധി, മെന്‍റലിസം, തിരുവാതിര, നാടന്‍പാട്ട്, ക്ലാസിക്കല്‍ നൈറ്റ്‌സ് തുടങ്ങി വിവിധ പരിപാടികളാണ് ഈ പത്ത് ദിവസവും നടക്കുന്നത്.

District News

ക്രിസ്മസ് ന്യൂ ഇയർ അവധി ആഘോഷം; ഹൗസ് ബോട്ട് ബുക്കിംഗ് കുതിക്കുന്നു

ആലപ്പുഴ: പ്രളയവും കോവിഡും മൂലം നിർജീവമായിരുന്ന ടൂറിസം വ്യവസായം വീണ്ടും സജീവമായി. സമീപ വർഷങ്ങളേക്കാൾ തണുപ്പത്തിയതോടെ ക്രിസ്മസ് പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വർധന. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കൂട്ടമായി എത്തിയത് ജില്ലയുടെ ടൂറിസം മേഖലയ്ക്കു ഗുണകരമായി.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വർധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ് ബോട്ടുകൾക്കും ബുക്കിംഗ് ലഭിച്ചു. 2022നെ അപേക്ഷിച്ചു വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനയാണ് ഉണ്ടായതെന്നു വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മറ്റു ജില്ലകളിൽനിന്ന് ആലപ്പുഴ ഹൗസ് ബോട്ട് യാത്ര സർവീസും നടത്തുന്നുണ്ട്. സഞ്ചാരികളുടെ വരവ് കൂടിയതോടെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഹൗസ് ബോട്ടുകളിലും ബുക്കിംഗ് കൂടി. ഇതോടെ നിരക്കുകളിലും വർധനയുണ്ട്.

Kerala

ത​ല​സ്ഥാ​നത്തും ‌ഭീ​മ​ൻ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച് പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​ക്ക് പു​ത്ത​ൻ പു​തു​വ​ത്സ​ര അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​നാ​യി ഭീ​മ​ൻ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച് പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കും. വെ​ള്ളാ​റി​ലെ കേ​ര​ള ആ​ർ​ട്ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലെ പ​ത്തോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ പ​ത്ത് ദി​വ​സ​മെ​ടു​ത്ത് ത​യാ​റാ​ക്കി​യ 40 അ​ടി ഉ​യ​ര​മുള്ള കൂ​റ്റ​ൻ പാ​പ്പാ​ഞ്ഞി​യു​ടെ രൂ​പ​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ അ​ഭ​യ ഹി​ര​ൺ​മ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹി​ര​ൺ​മ​യം ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത വി​രു​ന്നും ആഘോഷങ്ങളുടെ കൊഴുപ്പുകൂട്ടും.

ഇ​തോ​ടൊ​പ്പം ഡി​ജെ പാ​ർ​ട്ടി, ഫു​ഡ് ഫെ​സ്റ്റ്, ചെ​ണ്ട ഫ്യൂ​ഷ​ൻ, വെ​ടി​ക്കെ​ട്ട് ഉ​ൾ​പ്പ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു സ​ന്ദ​ർ​ശ​ന സ​മ​യം ഡി​സം​ബ​ര്‍ 31ന് ​വൈ​കി​ട്ട് മൂ​ന്ന് വ​രെ ആ​യി​രി​ക്കും. രാ​ത്രി 12 മ​ണി വ​രെ​യാ​യി​രി​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ. പു​തു​വ​ര്‍​ഷം പു​ല​രു​മ്പോ​ൾ വെ​ടി​ക്കെ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന് വേ​ണ്ടി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് (യു​എ​ൽ​സി​സി​എ​സ്) രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ​ദ്ധ​തി​യാ​ണ് കോ​വ​ള​ത്തെ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ് വി​ല്ലേ​ജ് (കെ​എ​സി​വി).

Kerala

പു​തു​വ​ത്സ​രാ​ഘോ​ഷം; അ​ധി​ക സ​ർ​വീ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ​യും വാ​ട്ട​ർ മെ​ട്രോ​യും അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. വ​ർ​ഷാ​വ​സാ​ന​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​വീ​സു​ക​ൾ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

26 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും ട്രെ​യി​നു​ക​ൾ രാ​ത്രി 11 വ​രെ സ​ർ​വീ​സ് ന​ട​ത്തും. ന്യൂ ​ഇ​യ​ർ പ്ര​മാ​ണി​ച്ച് പു​ല​ർ​ച്ചെ 1.30 വ​രെ 20 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സു​ണ്ടാ​കും.

ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ലു​ക​ളി​ൽ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​നു​ക​ൾ പു​ല​ർ​ച്ചെ 1.30ന് ​പു​റ​പ്പെ​ടും. ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള അ​വ​സാ​ന ട്രെ​യി​ൻ പു​ല​ർ​ച്ചെ ര​ണ്ടി​ന് പു​റ​പ്പെ​ടും.

കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് ഹൈ​ക്കോ​ർ​ട്ട് - മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ലും ഹൈ​ക്കോ​ർ​ട്ട് - വൈ​പ്പി​ൻ റൂ​ട്ടി​ലും ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ചെ 12 മു​ത​ൽ നാ​ലു​വ​രെ സ​ർ​വീ​സ് ന​ട​ത്തും.

Kerala

ചരിത്രത്തില്‍ ആദ്യം, ഇത്തവണ രണ്ടു പപ്പാഞ്ഞികളെ കത്തിക്കും; ആഘോഷത്തിന് ഒരുങ്ങി ഫോര്‍ട്ട് കൊച്ചി

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിന്‍റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന്‍ പോകുന്നത്.

രണ്ടിടത്ത് പപ്പാഞ്ഞികളെ കത്തിക്കുന്നതില്‍ പോലീസിന് എതിര്‍പ്പില്ല. 1300ല്‍ അധകം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. കഴിഞ്ഞ വര്‍ഷവും രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്‍റെ വിയോഗത്തെ തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.

അതേസമയം, കൊച്ചിന്‍ കാര്‍ണിവല്‍ കാണാനായി ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് ഏറുകയാണ്. പൊതുവേ സഞ്ചാരികളുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഫോര്‍ട്ട് കൊച്ചി. കൊച്ചിന്‍ കാര്‍ണിവല്‍ കൂടി ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Kerala

കൊച്ചിക്ക് ഇനി ഉറക്കമില്ല.. ആരാണ് പോര്‍ച്ചുഗീസില്‍ നിന്നെത്തിയ ഈ 'പപ്പാഞ്ഞി'; കാര്‍ണിവല്‍ വൈബിലൂടെ...

കൊച്ചി: കൊച്ചിക്ക് ഉറക്കമില്ലാത്ത നാളുകളാണ് പുതുവത്സര ആഘോഷം വരെ. ഫോര്‍ട്ട് കൊച്ചി ഒരിക്കല്‍ കൂടി പപ്പാഞ്ഞിയെ കത്തിക്കല്‍ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ്. ടൂറിസ്റ്റുകളും കൊച്ചിക്കാരും ക്രിസ്മസ്-പുതുവത്സര വൈബിലാണ്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ് ഇങ്ങനൊരു ആഘോഷം നടക്കുന്നത്. പോര്‍ച്ചുഗീസില്‍ നിന്നാണ് കൊച്ചിക്കാര്‍ക്ക് പപ്പാഞ്ഞി എന്ന വാക്ക് കിട്ടുന്നത്. പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷത്തെ കുറിച്ച് ദീപികയോട് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിന്‍ കാര്‍ണിവല്‍ ആരംഭിച്ച കാലം മുതല്‍ ചെയര്‍മാനായിരുന്ന എ.ജെ സോഹന്‍.

1984ല്‍ ആണ് പപ്പാഞ്ഞി കത്തിക്കലിന്‍റെ തുടക്കം. കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ അവര്‍ക്ക് ഇവിടെ ഒരു കോട്ട പണിയാന്‍ അനുമതി കൊടുത്തു. ഇവിടെ അവരൊരു ടൗണ്‍ പണിതു. പോര്‍ച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി. പപ്പാഞ്ഞി എന്ന് പറഞ്ഞാല്‍ ഓള്‍ഡ് മാന്‍ എന്നൊരു അര്‍ഥമേയുള്ളു. ഇത് പള്ളിയില്‍ നടക്കുന്ന ഒരു കാര്‍ണിവല്‍, കൊച്ചിയില്‍ ഇത് പുതുവത്സരാഘോഷമാണ്. പുതുവത്സരം ആഘോഷിക്കുക എന്നത് സായിപ്പന്‍മാരുടെ കാലം മുതല്‍ ഇവിടെ തുടങ്ങിയതാണ്. അതിനൊരു മോഡേണ്‍ മുഖം നല്‍കി ഉണ്ടാക്കിയതാണ് ഈ കാര്‍ണിവല്‍.

ഇവിടെ വഴിയോരത്തും എല്ലാ സ്ഥലത്തും പുതുവത്സര ആഘോഷത്തിന് പപ്പാഞ്ഞിയുടെ രൂപം ഉണ്ടാക്കി വച്ച് അവിടെ ഡാന്‍സും പരിപാടിയും ഒക്കെ നടക്കും. എന്നിട്ട് കത്തിക്കും. കുറേ വര്‍ഷങ്ങളായി ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ട്. വൈക്കോല്‍ കൊണ്ടാണ് ആദ്യമൊക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്നിട്ട് വസ്ത്രം ഇടീക്കും. അത് യൂറോപ്പിലൊക്കെ സാന്താക്ലോസിന്‍റെ വസ്ത്രമാണ്.

കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ച മുതല്‍ ബീച്ചില്‍ കൊണ്ടുവന്ന് കത്തിക്കുന്ന പരിപാടി ഞങ്ങള്‍ ആരംഭിച്ചു. അന്ന് വലിയ ആര്‍ട്ടിസ്റ്റ് ആയ എസ്.എസ് കൃഷ്ണന്‍ എന്നയാളാണ് പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. ആദ്യം സാന്താക്ലോസിന്‍റെ അതേ വേഷത്തിലായിരുന്നു. എന്നാല്‍ സെയിന്റിനെ കുറിച്ച് അറിഞ്ഞതോടെ വസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി.

പിന്നെ 2012ല്‍ ബിനാലെ വന്നു. 2014ലെ ബിനാലെ വന്നപ്പോള്‍ അവര്‍ ഒരു പപ്പാഞ്ഞിയെ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. ആ പപ്പാഞ്ഞിയുടെ ഫിഗര്‍ എല്ലാം കറക്ട് ആയിരുന്നു. 2016ലും 2018ലും ബിനാലെ വന്നപ്പോഴും അവരുടെതായ നിലവാരത്തില്‍ പപ്പാഞ്ഞിയെ ഉണ്ടാക്കി തന്നു. പിന്നീട് ഞങ്ങള്‍ ആ ട്രെന്‍ഡ് ഫോളോ ചെയ്തു. അവര്‍ പപ്പാഞ്ഞിയെ ഉണ്ടാക്കാത്ത സമയത്തും ബിനാലെ ഇല്ലത്തപ്പോഴും കൊറോണ വന്ന സമയത്തും ലോക്കല്‍ ആയി അതേ നിലവാരത്തില്‍ തന്നെ പപ്പാഞ്ഞിയെ ഉണ്ടാക്കി.

മന്‍മോഹന്‍ സിംഗ് അന്തരിച്ച കാരണം കഴിഞ്ഞ വര്‍ഷം പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞില്ല. അനില്‍ എന്ന ആര്‍ട്ടിസ്റ്റ് ആണ് അത് ഉണ്ടാക്കിയത്. ഇത്തവണയും അദ്ദേഹം തന്നെയാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഇത്തവണത്തേത്. അറുപതും എഴുപതും അടി ഉയരമുള്ള പപ്പാഞ്ഞികളെ ഇതിന് മുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.

നിലവില്‍ ഇരുമ്പിന്‍റെ ഫ്രെയിം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വസ്ത്രമൊക്കെ ഇടീപ്പിച്ചാല്‍ മതി. 31-ാം തീയതി രാത്രി മേയര്‍, എംഎല്‍എ, സബ് കലക്ടര്‍ തുടങ്ങി ഇവിടുത്തെ എല്ലാ അധികാരികളും വരും. അവര്‍ പ്രതീകാത്മകമായി അതിന് തീ കൊളുത്തും.

പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തെ തുടര്‍ന്നാണ് പപ്പാഞ്ഞി ഉണ്ടായത്. പക്ഷെ അവരുടെ നാട്ടിലോ യൂറോപ്പിലോ ഇത് ഇല്ല. ഇന്ത്യയിലും ഇത് നമ്മള്‍ മാത്രമാണ് ആഘോഷിക്കുന്നത്. ഇപ്പോള്‍ നിയമത്തിന്‍റെ പരിധിയില്‍ നിന്നാണ് എല്ലാം ചെയ്യുന്നത്. പടക്കം ഒന്നും അധികം പറ്റില്ല. രണ്ട് ലോഡ് വൈക്കോല്‍ കൊണ്ടാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. അതില്‍ പടക്കം ഉണ്ടാകും. ഫയര്‍ എന്‍ജിന്‍ ഒക്കെ വന്നു നിന്നാണ് ഇത് കത്തിക്കുന്നത് എന്നാണ് ഫോര്‍ട്ട് കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയായ സോഹന്‍റെ വാക്കുകള്‍.

അതേസമയം, പപ്പാഞ്ഞി കത്തിക്കല്‍ പരിപാടിക്ക് സര്‍ക്കാറില്‍ നിന്നും യാതൊരു പിന്തുണയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല പരാതിയും സോഹന്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ ഒരു പിന്തുണയും ലഭിക്കുന്നില്ല. കാര്‍ണിവല്‍ വരുമ്പോള്‍ സര്‍ക്കാറിന് കോടികളാണ് ലഭിക്കുന്നത്. ഹോട്ടലുകള്‍ മുതല്‍ ഹോംസ്‌റ്റേ വരെ നിറഞ്ഞിരിക്കും. പക്ഷെ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും സോഹന്‍ ദീപികയോട് പറഞ്ഞു.

Kerala

പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ നാല് വരെ വാട്ടര്‍ മെട്രോ; യാത്രാ നിരക്കില്‍ നേരിയ വര്‍ധന

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഡിസംബര്‍ 30നും പുതുവത്സര ദിനത്തിലും വെളുപ്പിന് നാലുവരെ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തും. എന്നാല്‍ യാത്രാ നിരക്കില്‍ നേരിയ വര്‍ധന ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സമയക്രമം ക്രമീകരിക്കും.

ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. അതേസമയം, കൊച്ചി മെട്രോയും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടു കൊണ്ടാണ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നത്.

ക്രിസ്മസ് വെക്കേഷനോട് അനുബന്ധിച്ച് നിരവധി ടൂറിസ്റ്റുകളാണ് കൊച്ചിയില്‍ എത്തുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ റെക്കോര്‍ഡ് യാത്രക്കാരെ ആയിരുന്നു മെട്രോക്ക് ലഭിച്ചത്. വരുമാനത്തിലും വലിയ വര്‍ധനവ് ഉണ്ടായിരുന്നു.

പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി മെട്രോ സര്‍വീസ് അര്‍ധരാത്രി വരെ നീട്ടും. ആലുവ, എസ്എന്‍ ജംഗ്ഷന്‍ എന്നീ രണ്ട് ടെര്‍മിനലുകളിലേക്കും ഇടപ്പള്ളിയില്‍ നിന്ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കും. റോഡിലെ തിരക്ക് കുറയ്ക്കാനും ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സര്‍വീസുകള്‍ നീട്ടുന്നത്.

NRI

സ​മ​ന്വ​യ ആ​ൽ​ബെ​ർ​ട്ട​യു​ടെ ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം 27ന്

എ​ഡ്മി​ന്‍റ​ൺ: കാ​ന​ഡ​യി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മ​ന്വ​യു​ടെ ആ​ൽ​ബെ​ർ​ട്ട യൂ​ണി​റ്റ് "സ​മ​ന്വ​യ ആ​ൽ​ബെ​ർ​ട്ട' ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം "ബീ​റ്റ്സ് ആ​ൻ​ഡ് ബെ​ൽ​സ് 20K5' ഈ ​മാ​സം 27ന് ​എ​ഡ്മ​ണ്ട​ൺ പ്ലെ​സ​ന്‍റ് വ്യൂ ​ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തു​ന്നു.

കേ​ര​ളീ​യ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും പാ​ശ്ചാ​സ്ത്യ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള, ഡി​ജെ, ആ​ക​ർ​ഷ​ണ​മാ​യ ഗെ​യിം​സ് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ ഒ​രു സാ​യാ​ഹ്നം ആ​ണ് സ​മ​ന്വ​യ ആ​ൽ​ബെ​ർ​ട്ട ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ന​സു നി​റ​ക്കു​ന്ന ക​ലാ​വി​രു​ന്ന് ആ​സ്വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു സാ​യാ​ഹ്ന​ത്തോ​ടെ 2025നോ​ട് വി​ട പ​റ​യാ​ൻ ടി​ക്ക​റ്റി​ന് വേ​ണ്ടി ഈ ​താ​ഴെ കാ​ണു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

https://events.mazhathulli.ca/event/samanwaya-albertas-beats-bells-2k25/

District News

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷം 31ന്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ല്‍ പു​തു​മ നി​റ​ഞ്ഞ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​മാ​യ ബോ​ണ്‍ ആ​നോ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ പാ​ലാ​ത്ര ബൈ​പാ​സി​ലെ പീ​ടി​യേ​ക്ക​ല്‍ മൈ​താ​നി​യി​ല്‍ മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും.


ശി​ങ്കാ​രി​മേ​ള മ​ത്സ​രം, ഡാ​ന്‍സ് പ്രാേ​ഗ്രാം, സാം​സ്‌​കാ​രിക സ​മ്മേ​ള​നം, പാ​പ്പാ​ഞ്ഞി ക​ത്തി​ക്ക​ല്‍, ആ​കാ​ശ വി​സ്മ​യം, മ്യൂ​സിക് ബാ​ൻ​ഡ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്കു തു​ട​ക്കം​കു​റി​ച്ച് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, ടി​ന്‍സു മാ​ത്യു, മാ​ര്‍ട്ടി​ന്‍ ഫി​ലി​പ്പ്, സി​ല്‍ജി മൂ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യും വി​പു​ല​മാ​യ രീ​തി​യി​ല്‍ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.


ശി​ങ്കാ​രി​മേ​ളം മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് 50,000 രൂ​പ കാ​ഷ് അ​വാ​ര്‍ഡ് ന​ല്‍കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 25,000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 10,000 രൂ​പ​യും കാ​ഷ് അ​ വാ​ര്‍ഡ് ല​ഭി​ക്കും. എ​ട്ടു ടീ​മു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മിനും‍ പ്രോ​ത്സാ​ഹ​ന കാ​ഷ് അ​വാ​ര്‍ഡു​ക​ളും ന​ല്‍കും. വി​വ​ര​ങ്ങ​ള്‍ക്ക് 8921759194 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​

Kerala

സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഫെ​യ​റു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ഫെ​യ​റു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ഫെ​യ​റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ​മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം നാ​യ​നാ​ർ പാ​ർ​ക്കി​ൽ നി​ർ​വ​ഹി​ക്കും.

ആ​ൻ​റ​ണി രാ​ജു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ക്കും. സ​പ്ലൈ​കോ ചെ​യ​ർ​മാ​നും പൊ​തു വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യ എം.​ജി. രാ​ജ​മാ​ണി​ക്യം, പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്ത​കാ​ര്യ ക​മ്മീ​ഷ​ണ​ർ കെ. ​ഹി​മ, സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​എം. ജ​യ​കൃ​ഷ്ണ​ൻ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​സ്.​കെ.​പി. ര​മേ​ശ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് ഫെ​യ​റു​ക​ൾ ഉ​ണ്ടാ​വു​ക. ആ​റ് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക​മാ​യി ത​യ്യാ​റാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫെ​യ​റു​ക​ള്‍ ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം, കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നം പ​ത്ത​നം​തി​ട്ട റോ​സ് മൗ​ണ്ട് ഓ​ഡി​റ്റോ​റി​യം, കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നം, എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ്, തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക ഫെ​യ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും സ​പ്ലൈ​കോ​യു​ടെ ഒ​രു പ്ര​ധാ​ന വി​ല്പ​ന​ശാ​ല ക്രി​സ്മ​സ് ഫെ​യ​ർ ആ​യി മാ​റും. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ 280ല​ധി​കം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ഓ​ഫ​റു​ക​ളും ബ്രാ​ൻ​ഡ​ഡ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 50ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും ന​ൽ​കും.

സ​പ്ലൈ​കോ നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന 20 കി​ലോ​ഗ്രാം അ​രി 25 രൂ​പ​യ്ക്ക് ഫെ​യ​റു​ക​ളി​ലും ല​ഭ്യ​മാ​കും. 500 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ​ബ്സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ഒ​രു കി​ലോ ശ​ബ​രി ഉ​പ്പ് ഒ​രു രൂ​പ​യ്ക്ക് ന​ൽ​കും.

ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സാ​ന്‍റ ഓ​ഫ​ർ എ​ന്ന പേ​രി​ൽ 12 ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക കി​റ്റും ഡി​സം​ബ​ർ 22 മു​ത​ൽ സ​പ്ലൈ​കോ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ ല​ഭി​ക്കും. കേ​ക്ക്, പ​ഞ്ച​സാ​ര, തേ​യി​ല, പാ​യ​സം മി​ക്സ്, ശ​ബ​രി അ​പ്പം പൊ​ടി, മ​സാ​ല​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ 667 രൂ​പ​യു​ടെ 12 ഇ​ന കി​റ്റാ​ണ് 500 രൂ​പ​യ്ക്ക് ന​ൽ​കു​ന്ന​ത്.

 

 

Business

ഒലയ്ക്കും ഊബറിനും ബദൽ; പുതുവർഷം മുതൽ നിരത്തിലിറങ്ങാൻ കേന്ദ്രത്തിന്‍റെ ഭാരത് ടാക്സിയും

ന്യൂ​ഡ​ൽ​ഹി: ഒ​ല, ഊ​ബ​ർ, റാ​പി​ഡോ തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ​ക്കു ബ​ദ​ലാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ടാ​ക്സി പു​തു​വ​ർ​ഷാ​രം​ഭത്തിൽ നി​ര​ത്തി​ലി​റ​ങ്ങും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ടാ​ക്സി ആ​പ്പ് സ​ഹ​കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡാ​ണ് വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ ആ​പ്പി​നു കീ​ഴി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ, കാ​റു​ക​ൾ, ബൈ​ക്കു​ക​ൾ എ​ന്നി​വ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം. പ്ലാ​റ്റ്ഫോ​മി​നു​ കീ​ഴി​ൽ ഇ​തി​നോ​ട​കം 56,000 ഡ്രൈ​വ​ർ​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി മ​റ്റ് ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ചി​ല പു​തു​മ​ക​ളോ​ടെ​യാ​ണു രം​ഗ​ത്തെ​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ​ക്കു കീ​ഴി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ ഓ​രോ യാ​ത്ര​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന കൂ​ലി​യു​ടെ ഒ​രു നി​ശ്ചി​ത ശ​ത​മാ​നം (സാ​ധാ​ര​ണ​യാ​യി 20നും 30​നു​മി​ട​യി​ൽ) ക​ന്പ​നി​ക​ൾ​ക്കു കൈ​മാ​റ​ണ​മെ​ങ്കി​ൽ ഭാ​ര​ത് ടാ​ക്സി​ക്കു കീ​ഴി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ഓ​രോ യാ​ത്രാ നി​ര​ക്കി​ന്‍റെ​യും 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്രം പ​റ​യു​ന്നു.

ക​മ്മീ​ഷ​ൻ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നി​ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്കു ല​ഭ്യ​മാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​കാ​ശം. ഡ​ൽ​ഹി പോ​ലീ​സും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചു​ള്ള സു​ര​ക്ഷാ​ഫീ​ച്ച​റും ആ​പ്പി​ലു​ണ്ട്.

ഭാ​ര​ത് ടാ​ക്സി ആ​പ്പി​ന്‍റെ പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​യ ബീ​റ്റ ആ​പ്പ് വ​ഴി ഡ​ൽ​ഹി നി​വാ​സി​ക​ൾ​ക്കു നി​ല​വി​ൽ ടാ​ക്സി ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യും. നി​ല​വി​ൽ ഡ​ൽ​ഹി​യി​ലും ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ലും പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള ആ​പ്പ് പ​തു​ക്കെ 20ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ൺ; കേ​ര​ള​ത്തി​ലേ​യ്ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ര്‍: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ഈ ​മാ​സം 20 മു​ത​ല്‍ നാ​ല് ശ​നി​യാ​ഴ്ച​ക​ളി​ല്‍ വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് കോ​ട്ട​യ​ത്ത് എ​ത്തു​ക.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​ത്രി ഒ​മ്പ​തി​ന് കോ​ട്ട​യ​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്ക് വ​ഡോ​ദ​ര​യി​ല്‍ എ​ത്തും. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തൃ​ശൂ​ര്‍, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലെ ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് മം​ഗ​ലൂ​രു​വി​ലേ​ക്ക് ഈ ​മാ​സം 24നും 28​നും സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ര​ണ്ടാം ദി​വ​സം രാ​വി​ലെ 6.05ന് ​മം​ഗ​ലൂ​രു​വി​ലെ​ത്തും.

26നും 30​നും രാ​വി​ലെ 9.55ന് ​ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് പി​റ്റേ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ചെ​ര്‍​ല​പ്പ​ള്ളി​യി​ലെ​ത്തും. കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ട്, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

Kerala

കാ​ര്‍​ണി​വ​ലി​ന് ഒ​രു​ങ്ങി ഫോ​ര്‍​ട്ട്‌ കൊ​ച്ചി

കൊ​ച്ചി: പു​തു​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​മാ​യി വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങി ഫോ​ര്‍​ട്ട്‌ കൊ​ച്ചി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ര്‍​ണി​വ​ലി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. രാ​വി​ലെ, രാ​ജ്യ​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച​വ​രെ സ്മ​രി​ക്കു​ന്ന​തി​നാ​യി ഫോ​ര്‍​ട്ട്‌ കൊ​ച്ചി സെ​ന്‍റ് ഫ്രാ​ന്‍​സി​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കും. 22ന് ​രാ​വി​ലെ 9.30ന് ​വാ​സ്‌​കോ​ഡ ഗാ​മ സ്‌​ക്വ​യ​റി​ല്‍ കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ കാ​ര്‍​ണി​വ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും.

മെ​ഗാ ഷോ ​മു​ത​ല്‍ ബൈ​ക്ക് റേ​സ് വ​രെ

കാ​ര്‍​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യ 90 ഓ​ളം സം​ഘ​ട​ന​ക​ളു​ടെ പ​താ​ക​ക​ളും ഇ​തോ​ടൊ​പ്പം ഉ​യ​ര്‍​ത്തും. ഡീ​ജെ​ക​ള്‍, മെ​ഗാ ഷോ​ക​ള്‍, മോ​ട്ടോ​ര്‍ ബൈ​ക്ക് റേ​സ്, വി​ന്‍റേ​ജ് സ്‌​കൂ​ട്ട​ര്‍ റാ​ലി, ആ​ര്‍​ച്ച​റി, ഷൂ​ട്ടിം​ഗ്, കാ​ര്‍​ണി​വ​ല്‍ മാ​ര​ത്ത​ണ്‍, കൊ​ങ്ക​ണി ഭാ​ഷാ ക​ലോ​ത്സ​വം, മെ​ഹ​ന്ദി ക​യാ​ക്ക്, ഗു​സ്തി, മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്, ചൂ​ണ്ട​യി​ട​ല്‍, വ​ഞ്ചി​തു​ഴ​യ​ല്‍ മ​ത്സ​രം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ള്‍ കാ​ര്‍​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

ഫോ​ര്‍​ട്ട്‌ കൊ​ച്ചി ക​ട​പ്പു​റം, പ​രേ​ഡ് ഗ്രൗ​ണ്ട്, പ​ള്ള​ത്ത് രാ​മ​ന്‍ ഗ്രൗ​ണ്ട്, അ​മ​രാ​വ​തി മ​ഴ​വി​ല്‍​പാ​ര്‍​ക്ക്, ചു​ള്ളി​ക്ക​ല്‍ ക്വീ​ന്‍​സ് പാ​ര്‍​ക്ക്, മു​ണ്ടം​വേ​ലി കോ​ര്‍​പ്പ​റേ​ഷ​ന്‍ ഗ്രൗ​ണ്ട്, വാ​സ്‌​കോ​ഡ ഗാ​മ സ്‌​ക്വ​യ​ര്‍, നെ​ഹ്‌​റു പാ​ര്‍​ക്ക്, ടി​പ്‌​ടോ​പ് അ​സീ​സ് ഗ്രൗ​ണ്ട്, സൗ​ദി സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി​ക​ള്‍
ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

31ന് ​രാ​ത്രി എ​ട്ട് മു​ത​ല്‍ ആ​ഘോ​ഷം

28 മു​ത​ല്‍ 31 വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ മ്യൂ​സി​ക് ബാ​ന്‍​ഡ്, ഡി​ജെ, അ​രു​ണ്‍ ഗോ​പ​ന്‍ ഓ​പ്പ​ണ്‍ മൈ​ക്ക് ബാ​ന്‍​ഡ്, മെ​ഗാ മ്യൂ​സി​ക് ഷോ ​എ​ന്നി​വ​യു​മു​ണ്ടാ​കും. 31ന് ​രാ​ത്രി എ​ട്ട് മു​ത​ല്‍ ആ​ഘോ​ഷം തു​ട​ങ്ങും. രാ​ത്രി 12ന് ​പ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്ക​ലും തു​ട​ര്‍​ന്ന് ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ന​ട​ക്കും. ജ​നു​വ​രി ഒ​ന്നി​ന് വൈ​കി​ട്ട് കാ​ര്‍​ണി​വ​ല്‍ റാ​ലി​യും ന​ട​ക്കും.

Kerala

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര തി​ര​ക്ക്; കേ​ര​ള​ത്തി​ലേ​ക്ക് 10 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ല​ത്ത് യാ​ത്രാ​ത്തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രാ​ല​യം. കൂ​ടു​ത​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 10 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ 38 സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ അ​റി​യി​ച്ചു.

മും​ബൈ, ഡ​ൽ​ഹി, ഹു​ബ്ളി, ബെം​ഗ​ളൂ​രു, വ​ഡോ​ദ​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കൊ​ല്ലം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടു​ക. ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഉ​ൾ​പ്പെ​ടെ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും.

സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ച്ച കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി കു​മാ​റി​ന് ജോ​ർ​ജ് കു​ര്യ​ൻ ന​ന്ദി അ​റി​യി​ച്ചു.

Kerala

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര തി​ര​ക്ക്; പ്ര​ത്യേ​ക ട്രെ​യ്ൻ സ​ർ​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സീ​സ​ണി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍​വേ പ്ര​ത്യേ​ക ട്രെ​യ്ൻ സ​ർ​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. 06192 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ - ച​ണ്ഡീ​ഗ​ഡ് വ​ണ്‍-​വേ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍, 06283/06284 മൈ​സൂ​രു - തൂ​ത്തു​ക്കു​ടി - മൈ​സൂ​രു എ​ക്‌​സ്പ്ര​സ് എ​ന്നി​വ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

06192 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ - ച​ണ്ഡീ​ഗ​ഡ് വ​ണ്‍​വേ എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ഡി​സം​ബ​ര്‍ 10ന് ​രാ​വി​ലെ 7.45 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് നാ​ലാം ദി​വ​സം പു​ല​ർ​ച്ചെ നാ​ലി​ന് ച​ണ്ഡീ​ഗ​ഡി​ല്‍ എ​ത്തി​ച്ചേ​രും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, ആ​ലു​വ, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രെ​യ്‌​നി​നു സ്റ്റോ​പ്പു​ണ്ടാ​കും.

06283 മൈ​സൂ​രു - തൂ​ത്തു​ക്കു​ടി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ഡി​സം​ബ​ര്‍ 23നും 27​നും വൈ​കി​ട്ട് 6.35 ന് ​മൈ​സൂ​രു​വി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11ന് ​തൂ​ത്തു​ക്കു​ടി​യി​ല്‍ എ​ത്തി​ച്ചേ​രും. തി​രി​കെ 06284 തൂ​ത്തു​ക്കു​ടി - മൈ​സൂ​രു എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ഡി​സം​ബ​ര്‍ 24നും 28​നും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൂ​ത്തു​ക്കു​ടി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.45 ന് ​മൈ​സൂ​രു​വി​ല്‍ എ​ത്തി​ച്ചേ​രും.

Kerala

ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Latest News

Up