x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വം പ്ര​കൃ​തി ആ​ര​വ​ല്ലി

ഋ​ഷി
Published: January 2, 2026 12:52 PM IST | Updated: January 2, 2026 12:52 PM IST

അ​രു​ത് കാ​ട്ടാ​ളാ അ​രു​ത് എ​ന്ന് വേ​ട​നോ​ട് മ​ഹാ​മു​നി പ​റ​ഞ്ഞ​ത് പു​തി​യ വേ​ട​ന്മാ​രോ​ട് ഇ​പ്പോ​ഴും വീ​ണ്ടും വീ​ണ്ടും പ​റ​യേ​ണ്ടി വ​രു​ന്നു. ആ​ര​വ​ല്ലി മ​ല​നി​ര​ക​ൾ ഈ ​ഭൂ​മു​ഖ​ത്ത് നി​ന്ന് ത​ച്ചു​ട​ച്ച് നീ​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​മ്പോ​ൾ ഏ​ക​ദേ​ശം 670 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ കാ​ത്തു സം​ര​ക്ഷി​ക്കാ​ൻ കൂ​ട്ടാ​യ്മ​ക​ൾ പ​ല​തും ശ​ക്തി​പ്പെ​ടു​ക​യാ​ണ്.

സ​ർ​വം പ്ര​കൃ​തി​മ​യ​മാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ളി​ൽ. ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​മ്പു​ള്ള​താ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് ഭൂ​മി​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പ​ർ​വ​ത​നി​ര​ക​ളി​ൽ ഒ​ന്നാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ​ർ​വ​ത നി​ര​യാ​ണ് ആ​ര​വ​ല്ലി. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന കൂ​റ്റ​ൻ പ​ർ​വ​ത​നി​ര​ക​ൾ, പ​ച്ച​പ്പി​ല്ലാ​ത്ത പ​രു​ക്ക​ൻ കു​ന്നു​ക​ൾ, പേ​ടി​പ്പെ​ടു​ത്തു​ന്ന പാ​റ​ക്കെ​ട്ടു​ക​ൾ, അ​പൂ​ർ​വ സ​സ്യ​ജാ​ല​ങ്ങ​ൾ.. അ​തി​നെ ഏ​തു പ​ർ​വ​ത​നി​ര​ക​ൾ​ക്കും അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന സ​വി​ശേ​ഷ​ത​ക​ളെ​ല്ലാം ആ​ര​വ​ല്ലി​ക്കും സ്വ​ന്തം.

വ​ട​ക്കു​കി​ഴ​ക്ക​ൻ ദി​ശ​യി​ൽ ഏ​ക​ദേ​ശം 692 കി​ലോ​മീ​റ്റ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര, ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഡ​ൽ​ഹി​യി​ൽ അ​വ​സാ​നി​ക്കു​ന്നു, അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ​ർ​വ​ത​നി​ര​ക​ൾ നീ​ണ്ടു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​രി​സ്ഥി​തി​യി​ലും ഇ​വ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു.

ആ​ര​വ​ല്ലി കു​ന്നു​ക​ളി​ലെ ഖ​ന​നം ഈ ​സം​സ്ഥാ​ന​ങ്ങ​ളെ​യെ​ല്ലാം ബാ​ധി​ക്കും എ​ന്നാ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ൾ വാ​ദി​ക്കു​ന്ന​ത്. ആ​ര​വ​ല്ലി കു​ന്നു​ക​ൾ വെ​റും പ​ർ​വ​ത​നി​ര​ക​ൾ മാ​ത്ര​മ​ല്ല.

പ്ര​കൃ​തി​യു​ടെ നി​ല​നി​ൽ​പ്പി​നാ​യി പ്ര​കൃ​തി ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ള്ള ര​ക്ഷാ​ക​വ​ച​മാ​ണ​ത്. കാ​ലാ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വ​ള​രെ സു​പ്ര​ധാ​ന​മാ​യ പ​ങ്ക് ആ​ര​വ​ല്ലി കു​ന്നു​ക​ൾ വ​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ ആ​വാ​സ വ്യ​വ​സ്ഥ​ക​ളെ ആ​ര​വ​ല്ലി കു​ന്നു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

ജൈ​വ​വൈ​വി​ധ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ ആ​ര​വ​ല്ലി​ക​ൾ വ​ര​ണ്ട ഇ​ല​പൊ​ഴി​യും വ​ന​ങ്ങ​ൾ, കു​റ്റി​ച്ചെ​ടി​ക​ൾ, പു​ൽ​മേ​ടു​ക​ൾ, അ​തു​പോ​ലെ നി​ര​വ​ധി ഇ​നം സ​സ്ത​നി​ക​ൾ, പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ, പ്രാ​ണി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ​ത​രം സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്. മ​റ്റൊ​രു അ​ർ​ഥ​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ചാ​ൽ ഇ​ന്ത്യ​യു​ടെ ആ​മ​സോ​ൺ കാ​ടു​ക​ളാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ.

വ​ര​ണ്ട കാ​ലാ​വ​സ്ഥ​യാ​ണ് ആ​ര​വ​ല്ലി​യി​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പ​കി​ട്ട് അ​വ​കാ​ശ​പ്പെ​ടാ​ൻ ഇ​ല്ലെ​ങ്കി​ലും ധാ​രാ​ളം പേ​ർ ആ​ര​വ​ല്ലി കു​ന്നു​ക​ള്‍ കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്.

ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു നി​ർ​ണാ​യ​ക ജ​ല​സം​ഭ​ര​ണ പ്ര​ദേ​ശ​മാ​ണ്. ന​ദി​ക​ൾ, ത​ടാ​ക​ങ്ങ​ൾ, ഭൂ​ഗ​ർ​ഭ​ജ​ല റീ​ചാ​ർ​ജ് എ​ന്നി​വ​യു​ടെ ഉ​റ​വി​ട​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഈ ​ശ്രേ​ണി​യി​ലെ കു​ന്നു​ക​ളും താ​ഴ്‌​വ​ര​ക​ളും മ​ഴ​വെ​ള്ളം പി​ടി​ച്ചെ​ടു​ത്ത് കൃ​ഷി, കു​ടി​വെ​ള്ളം, വ​ന്യ​ജീ​വി ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യ്ക്ക് സു​പ്ര​ധാ​ന​മാ​യ സ​ബ​ർ​മ​തി, ലൂ​ണി, ബ​നാ​സ് തു​ട​ങ്ങി​യ ന​ദി​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു.

ഈ ​ന​ദി​ക​ളു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ എ​ന്നു പ​റ​യാം. ജ​ല​ത്തി​നാ​യി ഈ ​ന​ദി​ക​ളെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ർ​ക്ക് നീ​ര​നു​ഗ്ര​ഹം ചെ​യ്യു​ന്ന മ​ല​നി​ര​ക​ളാ​ണ് ആ​ര​വ​ല്ലി.

ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യ​ത്താ​ൽ സ​മ്പ​ന്ന​മാ​ണ്. ച​രി​ത്ര​ത്തി​ന്‍റെ കാ​ല​ടി​പ്പാ​ടു​ക​ൾ പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് ആ​ര​വ​ല്ലി പ്രി​യ​പ്പെ​ട്ട ഇ​ടം ത​ന്നെ. നി​ര​വ​ധി പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, കോ​ട്ട​ക​ൾ എ​ന്നി​വ ആ​ര​വ​ല്ലി​യു​ടെ വി​ശാ​ല​മാ​യ ഭൂ​പ്ര​കൃ​തി​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​ശേ​ഷി​പ്പു​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും നി​റ​ഞ്ഞ ഇ​ട​മാ​ണ് ആ​ര​വ​ല്ലി. പു​രാ​ത​ന നാ​ഗ​രി​ക​ത​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് അ​വ​യു​ടെ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

 

K-Rail Survey

കും​ഭ​ൽ​ഗ​ഡ് കോ​ട്ട, ദി​ൽ​വാ​ര ക്ഷേ​ത്ര​ങ്ങ​ൾ, ര​ണ​ക്പൂ​ർ ജൈ​ന ക്ഷേ​ത്രം തു​ട​ങ്ങി​യ ഐ​ക്ക​ണി​ക് ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ ആ​ര​വ​ല്ലി​ക​ളു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ളാ​ണ്.

ധാ​തു​സ​മ്പ​ത്തി​ന് പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ് ആ​ര​വ​ല്ലി. പു​രാ​ത​ന സം​സ്കാ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ച ചെ​മ്പു​ൾ​പ്പെ​ടെ​യു​ള്ള ലോ​ഹ​ങ്ങ​ൾ ഇ​വി​ടെ​നി​ന്ന് ഖ​ന​നം ചെ​യ്തെ​ടു​ത്തി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ധാ​രാ​ള​മാ​യി ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്.

ച​രി​ത്ര​ത്തെ ചി​ക​ഞ്ഞെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ, ട്ര​ക്കിം​ഗ് പോ​ലു​ള്ള സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ, പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​ൻ മ​ന​സ് അ​ർ​പ്പി​ച്ച​വ​ർ... അ​ങ്ങ​നെ ഏ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ​ഞ്ചാ​രി ആ​ണെ​ങ്കി​ലും അ​വ​ർ​ക്കെ​ല്ലാം ആ​ര​വ​ല്ലി സ്വാ​ഗ​ത​മോ​തു​ന്നു.

ഉ​ദ​യ്പൂ​ർ, മൗ​ണ്ട് അ​ബു, കും​ഭ​ൽ​ഗ​ഡ് കോ​ട്ട, ര​ൺ​തം​ബോ​ർ ദേ​ശീ​യോ​ദ്യാ​നം, സ​രി​സ്ക ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്രം, നീ​മ്രാ​ന ഫോ​ർ​ട്ട് പാ​ല​സ് എ​ന്നി​വ കാ​ണേ​ണ്ട കാ​ഴ്ച​ക​ൾ. ആ​ര​വ​ല്ലി​ക​ൾ അ​തി​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്.

പ​രു​ക്ക​ൻ കു​ന്നു​ക​ൾ, ആ​ഴ​ത്തി​ലു​ള്ള താ​ഴ്‌​വ​ര​ക​ൾ, എ​ന്നി​വ ആ​ശ്ച​ര്യ​വും സ​ന്തോ​ഷ​വും ഒ​ര​ല്പം ഭീ​തി​യും സ​മ്മാ​നി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ​ക്ക് മു​ക​ളി​ൽ നി​ന്നാ​ൽ സൂ​ര്യാ​സ്ത​മ​യ​ങ്ങ​ൾ ക​ൺ​നി​റ​യെ കാ​ണാം.

നീ​ലാ​കാ​ശം ചെ​ഞ്ചാ​യം വാ​രി പൂ​ശു​ന്ന​ത് ക​ണ്ട​റി​യാം. സൂ​ര്യാ​സ്ത​മ​യ​ങ്ങ​ൾ കാ​ണാ​ൻ പ്ര​ത്യേ​ക സ്പോ​ട്ടു​ക​ൾ ആ​ര​വ​ലി​യി​ൽ പ​ല​യി​ട​ത്തു​മു​ണ്ട്. കു​ന്നി​ൻ മു​ക​ളി​ലു​ള്ള വ്യൂ​പോ​യി​ന്‍റു​ക​ൾ ആ​ര​വ​ല്ലി പ​ർ​വ​ത നി​ര​ക​ൾ​ക്ക് ചു​റ്റു​മു​ള്ള ഭൂ​പ്ര​കൃ​തി​യു​ടെ അ​തി​ശ​യ​ക​ര​മാ​യ കാ​ഴ്ച​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്നു.

ഇ​ന്ത്യ​യ്ക്ക​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നും നി​ര​വ​ധി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ആ​ര​വ​ല്ലി കാ​ഴ്ച​ക​ൾ പ​ക​ർ​ത്താ​ൻ എ​ത്താ​റു​ണ്ട്. 200 മു​ത​ൽ 320 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ്രോ​ട്ട​റോ​സോ​യി​ക് കാ​ല​ഘ​ട്ട​ത്തി​ൽ പു​രാ​ത​ന ഭൂ​ഫ​ല​ക​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് ആ​ര​വ​ല്ലി രൂ​പം കൊ​ണ്ട​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഒ​രു സ്വാ​ഭാ​വി​ക ക​വ​ചം കൂ​ടി​യാ​ണ് ആ​ര​വ​ല്ലി. ഥാ​ർ മ​രു​ഭൂ​മി കി​ഴ​ക്കോ​ട്ട് വ്യാ​പി​ക്കു​ന്ന​ത് ത​ട​ഞ്ഞ് ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ സി​ന്ധു-​ഗം​ഗാ സ​മ​ത​ല​ങ്ങ​ളെ ഇ​ത് സം​ര​ക്ഷി​ക്കു​ന്നു. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഥാ​ർ മ​രു​ഭൂ​മി ഇ​പ്പോ​ഴു​ള്ള​തി​നേ​ക്കാ​ൾ വി​സ്തൃ​ത​മാ​കു​മാ​യി​രു​ന്നു. മ​രു​ഭൂ​മി​വ​ത്ക​ര​ണ​ത്തെ ത​ട​യു​ക​യാ​യി​രു​ന്നു ഒ​ര​ർ​ഥ​ത്തി​ൽ ആ​ര​വ​ല്ലി.

സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യം ഇ​വി​ടെ​യു​ണ്ട്. പു​ള്ളി​പ്പു​ലി, വ​ര​യ​ൻ ക​ഴു​ത​പ്പു​ലി, കു​റു​ക്ക​ൻ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളും എ​ണ്ണ​മ​റ്റ പ​ക്ഷി​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. സ​രി​സ്ക-​ഡ​ൽ​ഹി പു​ള്ളി​പ്പു​ലി ഇ​ട​നാ​ഴി പോ​ലു​ള്ള പാ​ത​ക​ൾ മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ്.

വ​ര​ൾ​ച്ച​യെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​വു​ള്ള അ​ക്കേ​ഷ്യ, മു​ൾ​ച്ചെ​ടി​ക​ൾ, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടു​ത്തെ സ​സ്യ​സ​മ്പ​ത്തി​ൽ​പ്പെ​ടു​ന്നു. സ​രി​സ്ക ക​ടു​വ സ​ങ്കേ​തം പോ​ലു​ള്ള സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ൾ, വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രം എ​ന്നീ പെ​രു​മ​ക​ളും ആ​ര​വ​ല്ലി​ക്ക് സ്വ​ന്തം.

Tags : Aravalli Range Travel

Recent News

Up