Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

TRAVEL

കി​ളി​മ​ഞ്ചാ​രോ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ക​ണ്ണൂ​രി​ലെ ദമ്പതി​ക​ൾ

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​ഫ്രി​ക്ക​യി​ലെ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ പ​താ​ക പാ​റി​ച്ച് ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ ക​ണ്ട​ക​ശേ​രി​യി​ലെ ദമ്പ​തി​ക​ള​ട​ങ്ങി​യ പ​ർ​വ​താ​രോ​ഹ​ക​ർ.

പ​യ്യാ​വൂ​ർ ഇ​രൂ​ഡി​ലെ ടോ​മും ഭാ​ര്യ അ​ഞ്ജു​വും അ​ട​ങ്ങു​ന്ന മ​ല​യാ​ളി സം​ഘ​മാ​ണ് അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സം​ഘം.

ടാ​ൻ​സാ​നി​യ-​കെ​നി​യ അ​തി​ർ​ത്തി​യി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 5,895 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള കൊ​ടു​മു​ടി ആ​ഫ്രി​ക്ക​യു​ടെ മേ​ൽ​ക്കൂ​ര​യെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഏ​ഴു ദി​വ​സം കൊ​ണ്ട് കൊ​ടു​മു​ടി​യു​ടെ നെ​റു​ക​യി​ലെ​ത്താ​മെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു യാ​ത്ര​യാ​രം​ഭി​ച്ച​തെ​ങ്കി​ലും ആ​റു ദി​വ​സം കൊ​ണ്ട് ല​ക്ഷ്യം കൈ​വ​രി​ച്ചു.

മ​ഴ​ക്കാ​ട് മേ​ഖ​ല​ക​ളി​ലൂ​ടെ​യും പു​ൽ​മേ​ടു​ക​ളി​ലൂ​ടെ​യും ആ​ൽ​പൈ​ൻ മ​രു​ഭൂ​മി​യി​ലൂ​ടെ​യും മ​ഞ്ഞു​നി​റ​ഞ്ഞ പ​ർ​വ​ത പാ​ത​ക​ളി​ലൂ​ടെ​യു​മാ​യി​രു​ന്നു യാ​ത്ര.

അ​ഞ്ച് വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​ന്ന​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​ക്കി​യെ​ന്ന് സം​ഘം പ​റ​ഞ്ഞു.

താ​ഴ്‌​വാ​ര​ത്ത് 30 ഡി​ഗ്രി താ​പ​നി​ല​യു​ണ്ടാ​കു​മെ​ങ്കി​ലും മു​ക​ളി​ൽ മൈ​ന​സ് 20 ഡി​ഗ്രി​യൊ​ക്കെ​യാ​ണ്. 33 മ​ണി​ക്കൂ​ർ വി​ശ്ര​മ​മി​ല്ലാ​തെ ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ കൊ​ടു​മു​ടി ക​യ​റി​യ സം​ഘം മാ​ന​സി​ക ധൈ​ര്യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ല​ക്ഷ്യം കൈ​വ​രി​ച്ച​തെ​ന്ന് ടോ​മും ഭാ​ര്യ അ​ഞ്ജു​വും പ​റ​ഞ്ഞു.

പ​യ്യാ​വൂ​ർ ഇ​രൂ​ഡി​ലെ ഷാ​ജു-​ജോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ടോ​മും ക​ണ്ട​ക​ശേ​രി​യി​ലെ പു​തു​പ​ള്ളി​മാ​ലി​ൽ ബെ​ന്നി-​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​ഞ്ജു​വും യു​കെ​യി​ലാ​ണ്.

രാ​ജേ​ഷ് മേ​നോ​ൻ, ര​തീ​ഷ് കൃ​ഷ്ണ​ൻ, അ​ജ​യ് മോ​ഹ​ൻ, ഹു​സൈ​ഫ്, അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലെ മ​റ്റ് മ​ല​യാ​ളി​ക​ൾ.

TRAVEL

ഗ​ജ​വീ​ര​ന്മാ​രു​ടെ വി​ഹാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് സ്വാ​ഗ​തം; സം​സ്ഥാ​ന​ത്തെ ഏ​ക ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു

കു​റു​മ്പ് കാ​ട്ടു​ന്ന കു​ഞ്ഞ​ന്മാ​രെ കാ​ണ​ണോ, പോ​ക്കി​രി​യാ​യ 35 കാ​ര​നെ കാ​ണ​ണോ, ഗ​ജ​വീ​ര​പ​ട്ടം നേ​ടി​യ സോ​മ​നെ കാ​ണ​ണോ... ഇ​താ ഗ​ജ​വീ​ര​ന്മാ​രു​ടെ ക​ളി​യാ​ട്ട വേ​ദി​യി​ലേ​ക്ക് നി​ങ്ങ​ൾ​ക്ക് കൊ​മ്പു​കു​ലു​ക്കി​യു​ള്ള സ്വാ​ഗ​തം.

അ​ഗ​സ്ത്യ​മ​ല​യു​ടെ അ​ടി​വാ​ര​ത്ത് നി​ർ​മി​ച്ച രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നസ​ജ്ജം. കി​ഫ്ബി അ​നു​വ​ദി​ച്ച ഏ​ഴ് കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് 176 ഹെ​ക്ട​ർ വ​ന ഭൂ​മി​യി​ലെ വി​പു​ല​വും വി​ശാ​ല​വു​മാ​യ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം രാ​ജ്യ​ത്ത് ആ​ദ്യം.

നെ​യ്യാ​ർ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ആ​ന​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​വും അ​ത്ഭു​ത​വു​മാ​കു​ന്നു. കാ​ടി​ന്‍റെ ചാ​രു​ത​യും ഔ​ഷ​ധ​സ​മ്പ​ന്ന​മാ​യ കു​ളി​ർ​ക്കാ​റ്റും ഒ​ക്കെ ഇ​ണ​ചേ​രു​ന്ന ഈ ​വ​ന​താ​ഴ് വാ​രം കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ മ​ട​ങ്ങു​ന്ന​ത് അ​ന​ൽ​പ്പ​മാ​യ അ​നു​ഭൂ​തി​യോ​ടെ​യാ​ണ്.

TRAVEL

അഗുംബെയിലേക്കു വരൂ, ഇത് രാജവെമ്പാലകളുടെ ഊട്ടി!

മഴയുടെ സംഗീതം നിറഞ്ഞുനിൽക്കുന്ന കർണാടകയിലെ ഷിമോഗ ജില്ലയിലെ മലയോര ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നത് മറ്റൊരു പ്രത്യേകത കൊണ്ടുകൂടിയാണ്, ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലകളുടെ സ്വാഭാവിക ആവാസകേന്ദ്രംകൂടിയാണ് അഗുംബൈ.

മഴക്കാടുകളുടെ രാജാവ്

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗുംബെയിലെ നിത്യഹരിത വനങ്ങളാണ് രാജവെമ്പാലകളുടെ പ്രധാന താവളം. പശ്ചിമഘട്ടത്തിലെ ഈ വനമേഖലയിൽ രാജവെമ്പാലകളെ സംരക്ഷിക്കാനും പഠിക്കാനുമായി സ്ഥാപിച്ച അഗുംബെ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (ARRS) ലോകപ്രശസ്തമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ റോമുലസ് വിറ്റാക്കറാണ് 2005ൽ ഈ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.

ഒരു കാലത്തു രാജവെമ്പാലകളെ കണ്ടാൽ തല്ലിക്കൊന്നിരുന്ന ഒരു ഗ്രാമമായിരുന്നു അഗുംബെ. എന്നാൽ, ഇന്നു സ്ഥിതി മാറി. വനംവകുപ്പും ARRS-ലെ പ്രവർത്തകരും ചേർന്നു നടത്തിയ നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി, ഇന്നു നാട്ടുകാർ പാമ്പുകളെ കാണുമ്പോൾ അവയെ ഉപദ്രവിക്കാതെ, വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നു. പാമ്പുകളെ ഭയപ്പെടേണ്ടതില്ല, മറിച്ച് അവയെ മനസിലാക്കുകയാണ് വേണ്ടത്- എന്ന സന്ദേശമാണ് ഗവേഷകർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. റേഡിയോ ടെലിമെട്രി ഉപയോഗിച്ചു രാജവെമ്പാലകളുടെ സഞ്ചാരപഥവും സ്വഭാവവും പഠിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രം കൂടിയാണിത്. തങ്ങളുടെ ഭൂമിയിൽ രാജവെന്പാലകൾ കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യുന്നതൊക്കെ അപ്പപ്പോൾത്തന്നെ ഭൂഉടമകൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിനെ അറിയിക്കും. അവർ പിന്നീട് മുട്ട വിരിയുന്ന കുഞ്ഞുങ്ങളെ മേഗരാവല്ലി വനത്തിലേക്കു തുറന്നുവിടും.

കാണാൻ നിരവധി

വെറുമൊരു പാമ്പ് ഗവേഷണ കേന്ദ്രം എന്നതിലുപരി, ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് അഗുംബെ. അറേബ്യൻ കടലിന്‍റെ പശ്ചാത്തലത്തിൽ കാണുന്ന അഗുംബെയിലെ സൂര്യാസ്തമയം അതിമനോഹരമാണ്. ബർക്കാന, ഓണബ്ബെ, കുഡ്ലു തീർഥ തുടങ്ങിയ വെള്ളച്ചാട്ടങ്ൾ വനത്തിനുള്ളിലെ മാസ്മരിക കാഴ്ചകളാണ്.
ആർ.കെ. നാരായണന്‍റെ പ്രശസ്തമായ മാൽഗുഡി ഡേയ്സ് എന്ന പരമ്പര ചിത്രീകരിച്ചത് ഈ കൊച്ചു ഗ്രാമത്തിലായിരുന്നു എന്നത് ഇന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

പ്രധാന ഭീഷണി

കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് ഇന്ന് അഗുംബെ നേരിടുന്ന പ്രധാന ഭീഷണി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും അനിവാര്യമാണ്. മഴ നനഞ്ഞ മണ്ണും, കാടിന്‍റെ നിഗൂഢതയും രാജവെമ്പാലകളുടെ ഗാംഭീര്യവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും അഗുംബെ ഒരു പ്രധാനകേന്ദ്രമാണ്. കാടിനെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും ഈ മലയോര ഗ്രാമം നമ്മെ പഠിപ്പിക്കുന്നു.

എപ്പോൾ സന്ദർശിക്കാം

അഗുംബെയുടെ ഭംഗി ഓരോ കാലത്തും ഓരോ രീതിയിലാണ്. താത്പര്യമനുസരിച്ച് സമയം തിരഞ്ഞെടുക്കാം.
മഴക്കാലം (ജൂൺ മുതൽ സെപ്റ്റംബർ വരെ): മഴക്കാടുകളുടെ യഥാർഥഭാവം കാണണമെങ്കിൽ ഈ സമയത്തു പോകണം. വെള്ളച്ചാട്ടങ്ങൾ അതിന്‍റെ പൂർണരൂപത്തിൽ കാണാം. എന്നാൽ, കനത്ത മഴയും അട്ടകളുടെ ശല്യവും യാത്ര ദുഷ്കരമാക്കിയേക്കാം. ട്രെക്കിംഗിനു നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശൈത്യകാലം (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ): സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ കാലാവസ്ഥയും മനോഹരമായ സൂര്യാസ്തമയവും ആസ്വദിക്കാം. ട്രെക്കിംഗിനും സൈറ്റിംഗിനും ഏറ്റവും നല്ലത് ഈ മാസങ്ങളാണ്.
വേനൽക്കാലം (മാർച്ച് മുതൽ മെയ് വരെ): കാടിനുള്ളിലെ ചൂട് അല്പം കൂടുതലായിരിക്കും. ഈ സമയവും സന്ദർശനത്തിന് അനുയോജ്യമാണ്.

 

TRAVEL

സ​ർ​വം പ്ര​കൃ​തി ആ​ര​വ​ല്ലി

അ​രു​ത് കാ​ട്ടാ​ളാ അ​രു​ത് എ​ന്ന് വേ​ട​നോ​ട് മ​ഹാ​മു​നി പ​റ​ഞ്ഞ​ത് പു​തി​യ വേ​ട​ന്മാ​രോ​ട് ഇ​പ്പോ​ഴും വീ​ണ്ടും വീ​ണ്ടും പ​റ​യേ​ണ്ടി വ​രു​ന്നു. ആ​ര​വ​ല്ലി മ​ല​നി​ര​ക​ൾ ഈ ​ഭൂ​മു​ഖ​ത്ത് നി​ന്ന് ത​ച്ചു​ട​ച്ച് നീ​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​മ്പോ​ൾ ഏ​ക​ദേ​ശം 670 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ കാ​ത്തു സം​ര​ക്ഷി​ക്കാ​ൻ കൂ​ട്ടാ​യ്മ​ക​ൾ പ​ല​തും ശ​ക്തി​പ്പെ​ടു​ക​യാ​ണ്.

സ​ർ​വം പ്ര​കൃ​തി​മ​യ​മാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ളി​ൽ. ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ൾ​ക്ക് മു​മ്പു​ള്ള​താ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് ഭൂ​മി​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പ​ർ​വ​ത​നി​ര​ക​ളി​ൽ ഒ​ന്നാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ​ർ​വ​ത നി​ര​യാ​ണ് ആ​ര​വ​ല്ലി. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന കൂ​റ്റ​ൻ പ​ർ​വ​ത​നി​ര​ക​ൾ, പ​ച്ച​പ്പി​ല്ലാ​ത്ത പ​രു​ക്ക​ൻ കു​ന്നു​ക​ൾ, പേ​ടി​പ്പെ​ടു​ത്തു​ന്ന പാ​റ​ക്കെ​ട്ടു​ക​ൾ, അ​പൂ​ർ​വ സ​സ്യ​ജാ​ല​ങ്ങ​ൾ.. അ​തി​നെ ഏ​തു പ​ർ​വ​ത​നി​ര​ക​ൾ​ക്കും അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന സ​വി​ശേ​ഷ​ത​ക​ളെ​ല്ലാം ആ​ര​വ​ല്ലി​ക്കും സ്വ​ന്തം.

വ​ട​ക്കു​കി​ഴ​ക്ക​ൻ ദി​ശ​യി​ൽ ഏ​ക​ദേ​ശം 692 കി​ലോ​മീ​റ്റ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര, ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഡ​ൽ​ഹി​യി​ൽ അ​വ​സാ​നി​ക്കു​ന്നു, അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ​ർ​വ​ത​നി​ര​ക​ൾ നീ​ണ്ടു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​രി​സ്ഥി​തി​യി​ലും ഇ​വ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു.

ആ​ര​വ​ല്ലി കു​ന്നു​ക​ളി​ലെ ഖ​ന​നം ഈ ​സം​സ്ഥാ​ന​ങ്ങ​ളെ​യെ​ല്ലാം ബാ​ധി​ക്കും എ​ന്നാ​ണ് പ്ര​കൃ​തി സ്നേ​ഹി​ക​ൾ വാ​ദി​ക്കു​ന്ന​ത്. ആ​ര​വ​ല്ലി കു​ന്നു​ക​ൾ വെ​റും പ​ർ​വ​ത​നി​ര​ക​ൾ മാ​ത്ര​മ​ല്ല.

പ്ര​കൃ​തി​യു​ടെ നി​ല​നി​ൽ​പ്പി​നാ​യി പ്ര​കൃ​തി ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ള്ള ര​ക്ഷാ​ക​വ​ച​മാ​ണ​ത്. കാ​ലാ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വ​ള​രെ സു​പ്ര​ധാ​ന​മാ​യ പ​ങ്ക് ആ​ര​വ​ല്ലി കു​ന്നു​ക​ൾ വ​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ ആ​വാ​സ വ്യ​വ​സ്ഥ​ക​ളെ ആ​ര​വ​ല്ലി കു​ന്നു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

ജൈ​വ​വൈ​വി​ധ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ ആ​ര​വ​ല്ലി​ക​ൾ വ​ര​ണ്ട ഇ​ല​പൊ​ഴി​യും വ​ന​ങ്ങ​ൾ, കു​റ്റി​ച്ചെ​ടി​ക​ൾ, പു​ൽ​മേ​ടു​ക​ൾ, അ​തു​പോ​ലെ നി​ര​വ​ധി ഇ​നം സ​സ്ത​നി​ക​ൾ, പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ, പ്രാ​ണി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ​ത​രം സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്. മ​റ്റൊ​രു അ​ർ​ഥ​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ചാ​ൽ ഇ​ന്ത്യ​യു​ടെ ആ​മ​സോ​ൺ കാ​ടു​ക​ളാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ.

വ​ര​ണ്ട കാ​ലാ​വ​സ്ഥ​യാ​ണ് ആ​ര​വ​ല്ലി​യി​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പ​കി​ട്ട് അ​വ​കാ​ശ​പ്പെ​ടാ​ൻ ഇ​ല്ലെ​ങ്കി​ലും ധാ​രാ​ളം പേ​ർ ആ​ര​വ​ല്ലി കു​ന്നു​ക​ള്‍ കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്.

ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു നി​ർ​ണാ​യ​ക ജ​ല​സം​ഭ​ര​ണ പ്ര​ദേ​ശ​മാ​ണ്. ന​ദി​ക​ൾ, ത​ടാ​ക​ങ്ങ​ൾ, ഭൂ​ഗ​ർ​ഭ​ജ​ല റീ​ചാ​ർ​ജ് എ​ന്നി​വ​യു​ടെ ഉ​റ​വി​ട​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഈ ​ശ്രേ​ണി​യി​ലെ കു​ന്നു​ക​ളും താ​ഴ്‌​വ​ര​ക​ളും മ​ഴ​വെ​ള്ളം പി​ടി​ച്ചെ​ടു​ത്ത് കൃ​ഷി, കു​ടി​വെ​ള്ളം, വ​ന്യ​ജീ​വി ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യ്ക്ക് സു​പ്ര​ധാ​ന​മാ​യ സ​ബ​ർ​മ​തി, ലൂ​ണി, ബ​നാ​സ് തു​ട​ങ്ങി​യ ന​ദി​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു.

ഈ ​ന​ദി​ക​ളു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​ണ് ആ​ര​വ​ല്ലി കു​ന്നു​ക​ൾ എ​ന്നു പ​റ​യാം. ജ​ല​ത്തി​നാ​യി ഈ ​ന​ദി​ക​ളെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ർ​ക്ക് നീ​ര​നു​ഗ്ര​ഹം ചെ​യ്യു​ന്ന മ​ല​നി​ര​ക​ളാ​ണ് ആ​ര​വ​ല്ലി.

ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യ​ത്താ​ൽ സ​മ്പ​ന്ന​മാ​ണ്. ച​രി​ത്ര​ത്തി​ന്‍റെ കാ​ല​ടി​പ്പാ​ടു​ക​ൾ പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് ആ​ര​വ​ല്ലി പ്രി​യ​പ്പെ​ട്ട ഇ​ടം ത​ന്നെ. നി​ര​വ​ധി പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, കോ​ട്ട​ക​ൾ എ​ന്നി​വ ആ​ര​വ​ല്ലി​യു​ടെ വി​ശാ​ല​മാ​യ ഭൂ​പ്ര​കൃ​തി​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​ശേ​ഷി​പ്പു​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും നി​റ​ഞ്ഞ ഇ​ട​മാ​ണ് ആ​ര​വ​ല്ലി. പു​രാ​ത​ന നാ​ഗ​രി​ക​ത​ക​ൾ ഈ ​പ്ര​ദേ​ശ​ത്ത് അ​വ​യു​ടെ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

 

TRAVEL

ഇ​ടു​ക്കി​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹം; ഒ​രാ​ഴ്ച​യ്ക്കി​ടെ എ​ത്തി​യ​ത് ഒ​ന്ന​ര ല​ക്ഷം പേ​ര്‍

ക്രി​സ്മ​സ്, പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ജി​ല്ല​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച്ച​യ്ക്കി​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 1,49,423 പേ​രാ​ണ് എ​ത്തി​യ​ത്.

ക്രി​സ്മ​സ് ദി​ന​ത്തി​ലും തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​ണ് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്രി​സ്മ​സ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച 30,150 സ​ഞ്ചാ​രി​ക​ളാ​ണ് ഡി​ടി​പി​സി​യു​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച 29,485 പേ​രും ശ​നി​യാ​ഴ്ച 32,007 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക്രി​സ്മ​സ് ത​ലേ​ന്ന് 15,419 പേ​രും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യി​രു​ന്നു.

വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ലും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മൊ​ട്ട​ക്കു​ന്നി​ല്‍ 7,693 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,470 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പി​റ്റേ​ന്ന് മൊ​ട്ട​ക്കു​ന്നി​ല്‍ 8,644 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,965 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

രാ​മ​ക്ക​ല്‍​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി. രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ 3,815 പേ​രും പി​റ്റേ​ന്ന് 2,781 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

പാ​ഞ്ചാ​ലി​മേ​ട്ടി​ല്‍ 2552, 2251 എ​ന്നി​ങ്ങ​നെ​യും മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ 4211, 3874 എ​ന്ന ക്ര​മ​ത്തി​ലു​മാ​ണ് ര​ണ്ടു ദി​വ​സ​മെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം. ഇ​തി​നു പു​റ​മെ മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി, ശ്രീ​നാ​രാ​യ​ണ​പു​രം, ഹി​ല്‍​വ്യു പാ​ര്‍​ക്ക്, ആ​മ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

 

TRAVEL

മ​ഞ്ഞി​ൻ പു​ത​പ്പ​ണി​ഞ്ഞ് തെ​ക്കി​ന്‍റെ കാ​ഷ്മീ​ർ

തെ​ക്കി​ന്‍റെ കാ​ഷ്മീ​ർ മൂ​ന്നാ​ർ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക്, സീ​സ​ണി​ലെ ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല​യാ​യ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും മൂ​ന്നാ​റി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

മൂ​ന്നാ​റി​ലെ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​ൻ ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ്യാ​പ​ക​മാ​യി മൂ​ന്നാ​റി​ലെ​ത്തി​ത്തു​ട​ങ്ങി.

മൂ​ന്നാ​ർ ടൗ​ണ്‍, ന​ല്ല​ത​ണ്ണി, തെ​ന്മ​ല, ചി​റ്റു​വ​ര, ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ലെ ലോ​വ​ർ ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് താ​പ​നി​ല ഇ​ന്ന​ലെ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യ​ത്. ല​ക്ഷ്മി എ​സ്റ്റേ​റ്റി​ലും ചൊ​ക്ക​നാ​ടും നാ​ലു​ഡി​ഗ്രി​യും സെ​വ​ൻ​മ​ല​യി​ൽ അ​ഞ്ചു​ഡി​ഗ്രി​യു​മാ​യി​രു​ന്നു കു​റ​ഞ്ഞ താ​പ​നി​ല.

പ്ര​ദേ​ശ​ത്തെ പു​ൽ​മേ​ടു​ക​ളി​ൽ മ​ഞ്ഞു​വീ​ണ​തോ​ടെ ഇ​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന ദൃ​ശ്യ​വി​രു​ന്നാ​യി മാ​റി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യ​ത്തി​നു താ​ഴെ​യെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി തു​ട​ങ്ങി​യ​തോ​ടെ മൂ​ന്നാ​റി​ൽ ത​ണു​പ്പ് ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കും.

TRAVEL

ഒ​രു വേ​ൾ​ഡ് ടൂ​ർ പോ​യാ​ലോ !!

ലോ​കം ചു​റ്റു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഓ​രോ രാ​ജ്യ​ത്തോ​ടും പ്ര​ത്യേ​ക ഇ​ഷ്ട​മാ​ണ്. അ​തി​ന​വ​ർ മാ​ർ​ക്ക് ഇ​ടു​ക​യും ചെ​യ്യും. ഓ​രോ രാ​ജ്യ​ത്തെ​യും സൗ​ക​ര്യ​ങ്ങ​ൾ, സ​മ്പ്ര​ദാ​യ​ങ്ങ​ൾ, അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം സ​ഞ്ചാ​രി​ക​ളു​ടെ ഗു​ഡ് ബു​ക്കി​ൽ ക​യ​റാ​ൻ രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​റു​ണ്ട്.


അ​പ്പോ​ൾ പി​ന്നെ ഏ​തൊ​ക്കെ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​ങ്ങ​ൾ എ​ന്ന് ക​ണ്ടെ​ത്തേ​ണ്ട. ലോ​ക​ത്തി​ലെ മി​ക​ച്ച പ​ത്തു​രാ​ജ്യ​ങ്ങ​ള്‍ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി 2025ലെ ​കോ​ണ്ടെ നാ​സ്റ്റ് ട്രാ​വ​ല​ര്‍ റീ​ഡേ​ഴ്സ് ചോ​യ്സ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ലോ​ക​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​തൊ​രു വ​ലി​യ ടൂ​ർ ഗൈ​ഡ് ആ​യി മാ​റി.


ഏ​തൊ​ക്കെ​യാ​ണ് ലോ​ക​ത്തി​ലെ ആ ​പ​ത്തു രാ​ജ്യ​ങ്ങ​ൾ എ​ന്ന് നോ​ക്കാം.

ന​മ്പ​ര്‍ വ​ണ്‍ ജ​പ്പാ​ന്‍

ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ര്‍ രാ​ജ്യ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ജ​പ്പാ​നാ​ണ്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം വ​ര്‍​ഷ​മാ​ണ് ജ​പ്പാ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്.

പ്ര​കൃ​തി സൗ​ന്ദ​ര്യം, സം​സ്‌​കാ​രം, ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ള്‍, ആ​തി​ഥ്യ​മ​ര്യാ​ദ എ​ന്നി​വ​യാ​ണ് ജ​പ്പാ​ന്‍ ജ​ന​പ്രീ​തി നേ​ടു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് സ​ഞ്ചാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

TRAVEL

കാ​ടു ക​ണ്ട് ഒ​ര​പ്പ​ൻ​കെ​ട്ടി​ലേ​ക്ക് ന​ട​ക്കാം

ജി​ല്ല: തൃ​ശൂ​ർ
കാ​ഴ്ച: പ്ര​കൃ​തി​ഭം​ഗി, വെ​ള്ള​ച്ചാ​ട്ടം

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ​നി​ന്ന് 23 കി​ലോ​മീ​റ്റ​ർ ദൂ​രം. പ​ട്ടി​ക്കാ​ടു​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വി​ല​ങ്ങ​ന്നൂ​രെ​ത്തി​യാ​ൽ പി​ന്നെ നി​ശ്ചി​ത​ദൂ​രം വ​രെ​യേ വാ​ഹ​നം പോ​കൂ. അ​വി​ടെ​നി​ന്നു കാ​ൽ​ന​ട​യാ​യി കാ​ടി​ന്‍റെ ഗ​ന്ധ​മു​ള്ള കാ​റ്റും കി​ളി​ക​ളു​ടെ പാ​ട്ടും കാ​ട്ടു​വ​ള്ളി​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന മ​ര​ങ്ങ​ളു​മൊ​ക്കെ ക​ണ്ടു നീ​ങ്ങാം.

കൂ​റ്റ​ൻ പാ​റ​ക​ളും ഇ​വി​ടെ കാ​ണാം. സാ​ഹ​സി​ക സ​ഞ്ചാ​രം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഏ​റെ ര​സി​ക്കും.

 

TRAVEL

സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് പ​റ​വ​ക്ക​യം വെ​ള്ള​ച്ചാ​ട്ടം

ന​യ​ന​മ​നോ​ഹ​ര​മാ​യ പ​റ​വ​ക്ക​യം വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. മ​നോ​ഹ​ര​മാ​യ കു​ഞ്ഞ​ൻ വെ​ള്ള​ച്ചാ​ട്ട​മെ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു​ണ്ട്.

വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ച​പ്ര-​ദേ​വ​രു​പാ​ര കൂ​ടി നാ​ളി​യാ​നി​ക്കു പോ​കു​ന്ന പാ​ത​യി​ൽ കി​ഴ​ക്ക​ൻ മ​ല​യി​ലേ​യ്ക്കു​ള്ള റോ​ഡ​രി​കി​ലാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

വ​ലി​യ ഉ​യ​ര​ത്തി​ല​ല്ലാ​ത്ത പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് പ​റ​വ​ക്ക​യം തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം താ​ഴേ​യ്ക്കു ത​ട്ടു​ത​ട്ടാ​യി പ​തി​ക്കു​ന്ന കാ​ഴ്ച ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ചു​റ്റം നി​റ​യെ കാ​ട്ടു​മ​ര​ങ്ങ​ളും ചേ​ല​ക​ളു​മാ​ണ്.

വെ​ള്ളം താ​ഴേ​ക്കു പ​തി​ക്കുമ്പോ​ഴു​ള്ള മ​ഞ്ഞും കാ​ട്ടു​ചോ​ല​ത്ത​ണ​ലും ഇ​തി​നി​ട​യി​ലൂ​ടെ ക​ട​ന്നു വ​രു​ന്ന സൂ​ര്യ​ര​ശ്മി​ക​ൾ മ​ഞ്ഞി​ൽ ത​ട്ടി വി​രി​യു​ന്ന മ​ഴ​വി​ല്ലും കൂ​ടി​യാ​കു​ന്പോ​ൾ ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ണാ​കാ​ഴ്ച​ക​ളു​ടെ വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

സി​നി​മ​ഷൂ​ട്ടിം​ഗ്, ഫോ​ട്ടോ​ഷൂ​ട്ട് എ​ന്നി​വ​യ്ക്കും ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. റോ​ഡി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേരാ​നും ക​ഴി​യും.

അ​പ​ക​ടസാ​ധ്യ​ത​യും കു​റ​വാ​ണ്. അ​തി​നാ​ൽ വെ​ള്ള​ത്തി​ലി​റ​ങ്ങി നീ​ന്താ​നും ക​ഴി​യും. തൊ​ടു​പു​ഴ​യി​ൽ​നി​ന്നു വെ​ള്ളി​യാ​മ​റ്റം പൂ​ച്ച​പ്ര വ​ഴി​യും ഇ​ടു​ക്കി ഭാ​ഗ​ത്തുനി​ന്നു കു​രു​തി​ക്കു​ള​ത്തനി​ന്നു തി​രി​ഞ്ഞ് പൂ​ച്ച​പ്ര ​വ​ഴി​യും ഇ​വി​ടെ​യെ​ത്താ​നാ​കും.

TRAVEL

ട്രെ​യി​ന്‍ യാ​ത്ര: ഇനി ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്രദ്ധിക്കാം

ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക​ള്‍​ക്ക് ട്രെ​യി​നി​ല്ലാ​തെ മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്താ​ഘോ​ഷം. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് ട്രെ​യി​ൻ.

ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളി​താ

9,000ത്തോ​ളം ട്രെ​യി​നു​ക​ൾ

ഇ​ന്ത്യ​യി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള 9,000ത്തോ​ളം ട്രെ​യി​നു​ക​ൾ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​വ​യെ വേ​ഗ​വും സൗ​ക​ര്യ​ങ്ങ​ളു​മ​നു​സ​രി​ച്ച് വി​വി​ധ ഇ​ന​ങ്ങ​ളാ​ക്കി തി​രി​ച്ചി​ട്ടു​ണ്ട്.​രാ​ജ്യ​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​നാ​ണ് വ​ന്ദേ ഭാ​ര​ത്.

തു​ര​ന്തോ എ​ക്സ്പ്ര​സു​ക​ളും രാ​ജ​ധാ​നി എ​ക്സ്പ്ര​സു​ക​ളു​മാ​ണ് മ​റ്റു വേ​ഗം കൂ​ടി​യ ട്രെ​യി​നു​ക​ൾ. വേ​ഗ​ത്തി​ൽ അ​ടു​ത്ത സ്ഥാ​ന​ങ്ങ​ൾ ശ​താ​ബ്ദി, ജ​ന​ശ​താ​ബ്ദി, ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ള്‍​ക്കാ​ണ്.

സൂ​പ്പ​ർ​ഫാ​സ്റ്റ് മെ​യി​ൽ/​എ​ക്സ്പ്ര​സ്, മെ​യി​ൽ/​എ​ക്സ്പ്ര​സ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, പാ​സ​ഞ്ച​ർ എ​ന്നി​വ​യാ​ണ് മ​റ്റു ട്രെ​യി​നു​ക​ൾ.

ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ന​ഗ​ര​പ്രാ​ന്ത ട്രെ​യി​നു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം സ​ര്‍​വീ​സു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മെ​ട്രോ ട്രെ​യി​നു​ക​ള്‍.

സേ​വ​ന​ങ്ങ​ള്‍ അ​റി​യാം…

യാ​ത്രാ​സേ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്.

​ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് സ്റ്റേ​ഷ​നു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ടി​ക്ക​റ്റെ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്.

ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് നി​ര​വ​ധി ആ​പ്പു​ക​ളും പോ​ർ​ട്ട​ലു​ക​ളും നി​ല​വി​ലു​ണ്ട്. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള ഐ​ആ​ർ​സി​ടി​സി​യു​ടെ എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യും റെ​യി​ൽ വ​ൺ ആ​പ് വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

കൂ​ടാ​തെ, റെ​യി​ൽ യാ​ത്രി പോ​ർ​ട്ട​ൽ, പേ​ടി​എം, ഇ​ക്സി​ഗോ, മേ​ക്ക് മൈ ​ട്രി​പ്, റെ​ഡ് ബ​സ് തു​ട​ങ്ങി​യ​വ വ​ഴി​യും ടി​ക്ക​റ്റെ​ടു​ക്കാം. ജ​ന​റ​ൽ, പ്ലാ​റ്റ്ഫോം ടി​ക്ക​റ്റു​ക​ൾ യു​ടി​എ​സ് ആ​പ് വ​ഴി​യും സ്റ്റേ​ഷ​നു​ക​ളി​ലെ എ​ടി​വി​എം മെ​ഷീ​നു​ക​ൾ വ​ഴി​യും വാ​ങ്ങാം.

യാ​ത്ര​യി​ൽ ടി​ക്ക​റ്റി​ന് പു​റ​മേ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും കൈ​യി​ൽ ക​രു​താ​ൻ ശ്ര​ദ്ധി​ക്ക​ണം.​വി​ദ്യാ​ർ​ഥി​ക​ൾ, അം​ഗ​പ​രി​മി​ത​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ പ്രി​ഫ​റ​ൻ​സ് ന​ൽ​ക​ണം

അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ടി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. അ​ഞ്ചി​നും 12നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ബെ​ർ​ത്ത് അ​ല്ലെ​ങ്കി​ൽ സീ​റ്റ് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​കു​തി ന​ൽ​കി​യാ​ൽ മ​തി​യാ​കും.

വി​ൻ​ഡോ സീ​റ്റ്, ഇ​ഷ്ട​മു​ള്ള ബെ​ർ​ത്ത് തു​ട​ങ്ങി​യ​വ വേ​ണ്ട​വ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ അ​തി​നാ​യി പ്രി​ഫ​റ​ൻ​സ് ന​ൽ​ക​ണം. ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റ് ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്യു​മ്പോ​ൾ റീ​ഫ​ണ്ടി​ന് യോ​ഗ്യ​ത​യു​ണ്ട്.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ കാ​ൻ​സ​ൽ ചെ​യ്താ​ൽ മാ​ത്ര​മാ​ണ് റീ​ഫ​ണ്ട് ല​ഭി​ക്കു​ക. വെ​യി​റ്റിം​ഗ് ലി​സ്റ്റ് ട്രെ​യി​നി​ലെ എ​ല്ലാ സീ​റ്റു​ക​ളും ബെ​ർ​ത്തു​ക​ളും മ​റ്റു​ള്ള​വ​ർ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ‘വെ​യി​റ്റിം​ഗ് ലി​സ്റ്റ്’ ടി​ക്ക​റ്റാ​ണ് ല​ഭി​ക്കു​ക.

മ​റ്റു യാ​ത്രി​ക​ർ ടി​ക്ക​റ്റ് റ​ദ്ദാ​ക്കി​യാ​ലാ​ണ് വെ​യി​റ്റി​ങ് ലി​സ്റ്റി​ലെ നി​ങ്ങ​ളു​ടെ ടി​ക്ക​റ്റ് സ്ഥി​രീ​ക​രി​ക്കു​ക. ആ​ർ​എ​സി ടി​ക്ക​റ്റു​ക​ൾ ആ​ർ​എ​സി (റി​സ​ർ​വേ​ഷ​ൻ എ​ഗ​ൻ​സ്റ്റ് കാ​ൻ​സ​ലേ​ഷ​ൻ) ടി​ക്ക​റ്റു​ക​ളി​ൽ ഒ​രു ബെ​ർ​ത്തി​ൽ ര​ണ്ടു യാ​ത്രി​ക​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ട്.

സ്ഥി​രീ​ക​രി​ച്ച ടി​ക്ക​റ്റു​ള്ള​വ​ർ യാ​ത്ര ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ, അ​വ​രു​ടെ ബെ​ർ​ത്ത് മ​റ്റു യാ​ത്രി​ക​ർ​ക്ക് ആ​ർ​എ​സി ആ​യി ന​ൽ​കും.

ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര​യ്ക്കാ​യി ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ സം​വി​ധാ​ന​മാ​ണ് ത​ത്കാ​ൽ. ഏ​ക​ദേ​ശം എ​ല്ലാ ട്രെ​യി​നു​ക​ളി​ലും നി​ശ്ചി​ത ശ​ത​മാ​നം സീ​റ്റു​ക​ൾ ത​ത്കാ​ലി​നാ​യി നീ​ക്കി​വെ​ക്കാ​റു​ണ്ട്.

ഐ​ആ​ർ​സി​ടി​സി അ​ക്കൗ​ണ്ടും ആ​ധാ​ർ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച​വ​ർ​ക്കാ​ണ് ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നാ​വു​ക. പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ വ​ഴി​യും അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ർ വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും.

ഐ​ആ​ർ​സി​ടി​സി ത​ത്കാ​ൽ ഓ​ട്ടോ​മേ​ഷ​ൻ ടൂ​ൾ വ​ഴി​യും എ​ളു​പ്പ​ത്തി​ൽ ടി​ക്ക​റ്റെ​ടു​ക്കാം. യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ന​ൽ​കി​യാ​ണ് ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

യാ​ത്ര​യ്ക്ക് ഒ​രു ദി​വ​സം മു​മ്പ് മാ​ത്ര​മേ ഇ​ത് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കൂ. യാ​ത്ര​ക്കാ​ര​ല്ലാ​ത്ത​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് എ​ടു​ക്ക​ണം. സ്റ്റേ​ഷ​നി​ൽ​നി​ന്ന് നേ​രി​ട്ടോ യു​ടി​എ​സ്, റെ​യി​ൽ വ​ൺ ആ​പ്പു​ക​ൾ വ​ഴി​യോ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം.

റെ​യി​ൽ വ​ൺ ആ​പ്പു​ക​ളി​ലും പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി ല​ഭി​ച്ചി​രു​ന്ന റെ​യി​ൽ​വേ​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ‘റെ​യി​ൽ വ​ൺ’ എ​ന്ന ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ ല​ഭി​ക്കും ടി​ക്ക​റ്റ് ബു​ക്കിം​ഗ്, ട്രെ​യി​ൻ ട്രാ​ക്കിം​ഗ്, ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യ​ൽ, പ​രാ​തി പ​രി​ഹാ​രം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി ഈ ​ആ​പ്പി​നെ ആ​ശ്ര​യി​ച്ചാ​ൽ മ​തി​യാ​കും.

റെ​യി​ൽ ക​ണ​ക്ട്, യു​ടി​എ​സ് ആ​പ്പു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​തി​ലെ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാം. വി​വി​ധ ക്ലാ​സു​ക​ൾ​യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ക്ലാ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം റെ​യി​ൽ​വേ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

യാ​ത്ര​യു​ടെ സ്വ​ഭാ​വം, ദൈ​ർ​ഘ്യം, സാ​മ്പ​ത്തി​കം, കാ​ലാ​വ​സ്ഥ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ട്രെ​യി​ൻ ക്ലാ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ്

റെ​യി​ൽ​വേ​യു​ടെ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് സ​ര്‍​വീ​സ് വ​ഴി നി​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക​യ​യ്ക്കാം. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മു​ത​ൽ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും റി​ക്ഷ​ക​ളും വ​രെ ക​യ​റ്റി​യ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് റെ​യി​ൽ​വേ ഒ​രു​ക്കു​ന്ന​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വെ​ബ്സൈ​റ്റ് വ​ഴി​യും ബു​ക്കിം​ഗ് ന​ട​ത്താം. സാ​ധാ​ര​ണ എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ലും പാ​ർ​സ​ൽ സ​ർ​വി​സു​ണ്ട്. കൂ​ടാ​തെ, പാ​ർ​സ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും നി​ല​വി​ലു​ണ്ട്.

അ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​ത​പാ​ൽ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള വാ​തി​ൽ​പ്പ​ടി പാ​ർ​സ​ൽ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

TRAVEL

അ​ദ്ഭു​ത​ കാ​ഴ്ച​ക​ളൊ​രു​ക്കി പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്

രൂ​പ​ക​ല്പ​ന ജോ​ണ്‍ കോ

ഓ​സ്ട്രേ​ലി​യ​ൻ സൂ ​ഡി​സൈ​ന​റാ​യ ജോ​ണ്‍ കോ ​രൂ​പ​ക​ല്പ​ന നി​ർ​വ​ഹി​ച്ച പാ​ർ​ക്കാ​ണി​ത്. വ​നംവ​കു​പ്പി​ന്‍റെ 336 ഏ​ക്ക​ർ സ്ഥ​ല​ത്ത്, കാ​ടി​ന്‍റെ വ​ന്യ​ത ചോ​രാ​തെ പ​ക്ഷി-​മൃ​ഗാ​ദി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ 23 ആ​വാ​സ ഇ​ട​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ആ​ഫ്രി​ക്ക​ൻ സു​ളു ലാ​ൻ​ഡ് സോ​ണ്‍, ക​ൻ​ഹ സോ​ണ്‍, സൈ​ല​ന്‍റ് വാ​ലി സോ​ണ്‍, ഇ​ര​വി​പു​രം സോ​ണ്‍ തു​ട​ങ്ങി ഓ​രോ ഇ​ന​ത്തിനും വെ​വ്വേ​റെ ആ​വാ​സ വ്യ​വ​സ്ഥ​ക​ളു​ണ്ട്. രാ​ത്രി​യി​ൽ​മാ​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന പ​ക്ഷി​ക​ൾ, ഉ​രു​ക്ക​ൾ എ​ന്നി​വ​യ്ക്കും പ്ര​ത്യേ​ക സോ​ണ്‍ ഉ​ണ്ട്. മാ​നു​ക​ൾ​ക്കാ​യി സ​ഫാ​രി പാ​ർ​ക്ക്, ഹോ​ളോ​ഗ്രാം സൂ, ​പെ​റ്റ് സൂ ​എ​ന്നി​വ​യു​മു​ണ്ട്. സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന് അ​ക​ലം​പാ​ലി​ക്കാ​നും സു​ര​ക്ഷ​യു​റ​പ്പാ​ക്കാ​നും കി​ട​ങ്ങു​ക​ളു​ണ്ട്.

തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ൽ​നി​ന്നു​ള്ള മൃ​ഗ​ങ്ങ​ൾ​ക്കു​പു​റ​മേ, ത​മി​ഴ്നാ​ട്-​ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വെ​ള്ള​ക്ക​ടു​വ, മ​ഞ്ഞ അ​നാ​ക്കോ​ണ്ട എ​ന്നി​വ​യെ എ​ത്തി​ക്കും. വി​ദേ​ശ​ത്തു​നി​ന്ന് പ​ച്ച അ​നാ​ക്കോണ്ട, ജി​റാ​ഫ്, സീ​ബ്ര എ​ന്നി​വ​യും എ​ത്തും. നാ​ല​ര കി​ലോ​മീ​റ്റ​ർ ചു​റ്റി​ക്ക​റ​ങ്ങി കാ​ണാ​ൻ കാ​ഴ്ച​ക​ളു​ണ്ട്. അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഫ​റ്റേ​രി​യ​യു​മു​ണ്ട്.

15 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ർ​ക്കി​ലു​ണ്ട്. ദി​വ​സ​വും ഏ​ഴു​ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ആ​വ​ശ്യം. 500 കെ​വി സ​ബ്സ്റ്റേ​ഷ​നു പു​റ​മേ സോ​ളാ​ർ സം​വി​ധാ​ന​വും വൈ​ദ്യു​തി​ക്കാ​യി ഒ​രു​ക്കി. പാ​ർ​ക്ക് തു​റ​ക്കു​ന്ന​തോ​ടെ തൃ​ശൂ​ർ ടൂ​റി​സം കോ​റി​ഡോ​റി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​മാ​യി പു​ത്തൂ​ർ മാ​റും.

പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 40 കോ​ടി​യും കി​ഫ്ബി​യി​ൽ​നി​ന്ന് ര​ണ്ടാം​ഘ​ട്ട​ത്തി​ന് 122 കോ​ടി​യും മൂ​ന്നാം​ഘ​ട്ട​ത്തി​നു 208.5 കോ​ടി​യു​മ​ട​ക്കം 370.5 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്.

 

TRAVEL

ക​ക്ക​യം ക​ണ്ടാ​ൽ മ​തി​വ​രി​ല്ല

ജി​ല്ല: കോ​ഴി​ക്കോ​ട്
കാ​ഴ്ച: ഡാം, ​പ്ര​കൃ​തി​ഭം​ഗി
പ്ര​ത്യേ​ക​ത: കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാം

ക​ണ്ടാ​ൽ മ​തി​വ​രാ​ത്ത പ്ര​കൃ​തി​ഭം​ഗി​യു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടം നേ​ടു​ന്ന സ്ഥ​ല​മാ​ണ് ക​ക്ക​യം ഡാം. ​കു​റ്റ്യാ​ടി ന​ദി​ക്കു കു​റെ​യാ​ണ് ഡാം. ​ജ​ലാ​ശ​യ​ങ്ങ​ൾ, പ​ക്ഷി​ക​ൾ, മൃ​ഗ​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ടം, ട്രെ​ക്കിം​ഗ്, വ​ന​യാ​ത്ര ഇ​തൊ​ക്കെ ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

കു​ളി​ക്കാ​നും ഒ​ന്നി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. അ​ണ​ക്കെ​ട്ടി​നു ചു​റ്റ​മു​ള്ള കു​റ്റി​ക്കാ​ടു​ക​ളി​ൽ ചെ​റി​യ ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ണ്ട്. ശ​രി​യാ​യ പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ അ​ണ​ക്കെ​ട്ടി​ൽ ഒ​രു ബോ​ട്ടിം​ഗ് ന​ട​ത്ത​ണം.

വ​ന​ങ്ങ​ളു​ടെ ഭം​ഗി​യും ആ​ന, കാ​ട്ടു​പോ​ത്ത്, സാ​മ്പാ​ർ മാ​ൻ, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്നി​ധ്യ​വു​മൊ​ക്കെ ഈ ​ബോ​ട്ടു യാ​ത്ര​യി​ൽ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു. സ​മീ​പ​ത്തെ തൂ​ക്കു​പാ​ല​വും ശ്ര​ദ്ധേ​യം. സാ​ഹ​സി​ക​രും പ്ര​കൃ​തി​സ്നേ​ഹി​ക​ളും ഈ ​മേ​ഖ​ല ഏ​റെ ഇ​ഷ്ട​പ്പെ​ടും.

മൂ​ട​ൽ​മ​ഞ്ഞ് ഇ​റ​ങ്ങി​യാ​ൽ കാ​ഴ്ച​ക​ൾ മ​റ​യും. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് ക​ൺ​വേ​ർ​ഷ​ൻ​സ് ഓ​ഫ് നേ​ച്ച​ർ (IUCN) ക​ക്ക​യ​ത്തെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ജൈ​വ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

യാ​ത്ര: ന​വം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള മാ​സ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ന്ദ​ർ​ശി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം. കോ​ഴി​ക്കോ​ടു​നി​ന്ന് 64 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. മൂ​ന്നു വ്യ​ത്യ​സ്ത റോ​ഡ് റൂ​ട്ടു​ക​ളി​ലൂ​ടെ ഇ​വി​ടേ​ക്ക് എ​ത്താം.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ​നി​ന്ന് ക​ക്ക​യ​ത്തേ​ക്കു കാ​റി​ലോ ബ​സി​ലോ ഏ​ക​ദേ​ശം 1.5 മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്യ​ണം. ക​ക്ക​യം ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഡാം ​സൈ​റ്റ്.

TRAVEL

സി​നി​മ​യി​ലെ പാ​ല​ത്തെ ടൂ​റി​സ​ത്തി​ലെ​ടു​ത്തു

സി​നി​മ​ക​ള്‍ സൂ​പ്പ​ര്‍ ഹി​റ്റും മെ​ഗാ​ഹി​റ്റു​മൊ​ക്കെ​യാ​യി മാ​റു​മ്പോ​ള്‍ ആ ​സി​നി​മ ചി​ത്രീ​ക​രി​ച്ച ഇ​ട​ങ്ങ​ള്‍ പി​ല്‍​ക്കാ​ല​ത്ത് പ്ര​ശ​സ്തി നേ​ടും. കി​രീ​ട​ത്തി​ലെ സേ​തു​മാ​ധ​വ​നും കാ​മു​കി ദേ​വി​യും ത​മ്മി​ല്‍ കാ​ണു​ന്ന പാ​ലം, സേ​തു​മാ​ധ​വ​ന് ജീ​വി​തം ന​ഷ്‌​ട​പ്പെ​ട്ട തെ​രു​വ്, പൊ​ന്‍​മു​ട്ട​യി​ടു​ന്ന താ​റാ​വി​ലെ ത​ട്ടാ​ന്‍ ഭാ​സ്‌​ക​ര​ന്‍ സ്വ​ര്‍​ണം പ​ണി​യു​ന്ന ക​ട ഷൂ​ട്ട് ചെ​യ​ത ത​ണ്ണീ​ര്‍​കോ​ട്, മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ന്‍റെ​യും അ​റ​യ്ക്ക​ല്‍ മാ​ധ​വ​നു​ണ്ണി​യു​ടെ​യും ത​റ​വാ​ടാ​യ വ​രി​ക്കാ​ശേ​രി മ​ന തു​ട​ങ്ങി ഗൃ​ഹാ​തു​രു​ത ഉ​ണ​ര്‍​ത്തു​ന്ന ഇ​ട​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.

അ​ഭ്ര​പാ​ളി​ക​ളി​ല്‍ ആ​സ്വ​ദി​ച്ച ഈ ​ലൊ​ക്കേ​ഷ​നു​ക​ള്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സി​നി​മ ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. കി​രീ​ടം സി​നി​മ ഷൂ​ട്ട് ചെ​യ്ത വെ​ള്ളാ​യ​ണി കാ​യ​ലും പാ​ല​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് ആ​ദ്യ​മാ​യി ഈ ​പ​ദ്ധ​തി​യി​ല്‍ വ​രി​ക.

ലോ​ഹി​ത​ദാ​സ് എ​ഴു​തി സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ സി​നി​മ​യാ​ണ് കി​രീ​ടം. 1.22 കോ​ടി രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് ടൂ​റി​സം വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കി​രീ​ട​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ശി​ല്പ​ങ്ങ​ള്‍ പാ​ല​ത്തി​ന് സ​മീ​പം സ്ഥാ​പി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും പാ​ര്‍​വ​തി​യു​ടെ​യും ശി​ല്പ​ങ്ങ​ള്‍ ഒ​രു​ക്കും.

 

TRAVEL

കാ​ഴ്ച​ക​ളു​ടെ ദ്വീ​പ് പാ​തി​രാ​മ​ണ​ല്‍

കാ​യ​ലി​ല്‍ സ​ന്ധ്യാ​വ​ന്ദ​ന​ത്തി​നി​റ​ങ്ങി​യ വി​ല്വ​മം​ഗ​ല​ത്ത് സ്വാ​മി​യാ​രു​ടെ മു​ന്നി​ല്‍ കാ​യ​ല്‍ വ​ഴി​മാ​റി. പി​ന്നീ​ട് പ​തി​യെ ആ ​പ്ര​ദേ​ശം പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഒ​രു ദ്വീ​പാ​യി രൂ​പ​പ്പെ​ട്ടു. ഇ​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ പാ​തി​രാ​മ​ണ​ല്‍ ദ്വീ​പി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന ഒ​രു ഐ​തി​ഹ്യ​മാ​ണി​ത്.

വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ കു​മ​ര​ക​ത്തി​നും ത​ണ്ണീ​ര്‍​മു​ക്ക​ത്തി​നും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ചെ​റു​ദ്വീ​പാ​ണ് പാ​തി​രാ​മ​ണ​ല്‍. പ്ര​കൃ​തി സൗ​ന്ദ​ര്യം കൊ​ണ്ടും അ​പൂ​ര്‍​വ ഇ​നം പ​ക്ഷി​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്രം എ​ന്ന നി​ല​യി​ലും പ്ര​സി​ദ്ധ​മാ​ണ് ഇ​വി​ടം.

റോ​ഡു​ക​ളോ പാ​ല​ങ്ങ​ളോ ഇ​ല്ലാ​ത്ത ഇ​വി​ടേ​ക്കു​ള്ള ഏ​ക യാ​ത്രാ മാ​ര്‍​ഗം ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളു​മാ​ണ്. ക​ല്ലു പാ​കി​യ ന​ട​വ​ഴി​ക​ളി​ലൂ​ടെ കാ​ടി​നെ ആ​സ്വ​ദി​ച്ചു​ള്ള ന​ട​ത്ത​മാ​ണ് പാ​തി​രാ​മ​ണ​ലി​നെ ഏ​റ്റ​വും ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​ത്.

ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ ദ്വീ​പ്!

ഇ​പ്പോ​ള്‍ ജൈ​വ വൈ​വി​ധ്യ പൈ​തൃ​ക പ്ര​ദേ​ശം കൂ​ടി​യാ​ണ് പാ​തി​രാ​മ​ണ​ല്‍. നാ​ലി​നം ശു​ദ്ധ ക​ണ്ട​ല്‍​ച്ചെ​ടി​ക​ളും ഒ​ട്ട​ന​വ​ധി സ​ഹ ക​ണ്ട​ല്‍ സ​സ്യ​ങ്ങ​ളും നി​റ​ഞ്ഞ​താ​ണ് ദ്വീ​പ്.

160 പു​ഷ്പി​ത സ​സ്യ​ങ്ങ​ളും ഒ​മ്പ​ത് ഇ​നം പ​ന്ന​ല്‍ ചെ​ടി​ക​ളും 52 ഇ​നം മ​ര​ങ്ങ​ളും 21 ഇ​നം കു​റ്റി​ച്ചെ​ടി​ക​ളും 72 ചെ​റു​സ​സ്യ​ങ്ങ​ളും 13 ത​രം വ​ള്ളി​ച്ചെ​ടി​ക​ളും ഇ​വി​ടെ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ജ​ന്തു വൈ​വി​ധ്യ​ത്തി​ല്‍ അ​ഞ്ച് ഇ​നം സ​സ്ത​നി​ക​ളും 18 ഇ​നം ഉ​ഭ​യ​ജീ​വി​ക​ളും 12 ത​രം ഉ​ര​ഗ​ങ്ങ​ളും 89 ഇ​നം പ​ക്ഷി​ക​ളും 18 ത​രം തു​മ്പി​ക​ളെ​യും ഇ​വി​ടെ കാ​ണാം. ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍ ത​ന്നെ 106 ഇ​ന​ങ്ങ​ളു​ണ്ട്.

 

 

TRAVEL

കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് കി​ടു​ക്ക​ൻ ജീ​പ്പ് സ​ഫാ​രി

മൂ​ന്നാ​റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യ കൊ​ളു​ക്കു​മ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​മാ​യ ജീ​പ്പ് സ​ഫാ​രി സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കു​ന്നു.

സ​ഞ്ചാ​രി​ക​ൾ​ക്കു സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് കൂ​ടു​ത​ൽ പേ​രെ കൊ​ളു​ക്കു​മ​ല​യി​ലെ സാ​ഹ​സി​ക യാ​ത്ര​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. ദി​നം​പ്ര​തി അ​ഞ്ഞൂ​റി​ല​ധി​കം പേ​രാ​ണ് ഇ​വി​ടെ ജീ​പ്പ് സ​ഫാ​രി​ക്ക് എ​ത്തു​ന്ന​ത്.

സ​ജീ​വ പ​രി​ശോ​ധ​ന

കൊ​ളു​ക്കു​മ​ല ടൂ​റി​സം സേ​ഫ്റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ ഉ​ടു​മ്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യും യോ​ഗ്യ​രാ​യ ഡ്രൈ​വ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തും.

ജീ​പ്പ് സ​ഫാ​രി എ​സ്ഒ​പി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ഇ​തു കൂ​ടാ​തെ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ എ​ല്ലാ ദി​വ​സ​വും ഡ്രൈ​വ​ർ​മാ​രെ ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

 

TRAVEL

കാ​ഴ്ച​യു​ടെ വ​സ​ന്തം തീ​ർ​ത്ത് മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ന്‍റ്

അ​ധി​കം സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രാ​ത്ത പ്ര​കൃ​തി ഒ​രു​ക്കി​യ ദൃ​ശ്യ​വി​സ്മ​യ​വു​മാ​യി ഇ​ടു​ക്കി പൈ​നാ​വി​ലെ മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ന്‍റ് സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ന്നു. ഇ​വി​ടെ​നി​ന്നാ​ൽ കോ​ട​മ​ഞ്ഞ് അ​രി​ച്ചി​റ​ങ്ങു​ന്ന പ​ച്ച​പു​ത​ച്ച മ​ല​നി​ര​ക​ളി​ലെ കു​ളി​രേ​കു​ന്ന കാ​ഴ്ച​ക​ൾ കാ​ണാം.

വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല​യി​ലെ മ​റ്റൊ​രു വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ണി​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മ​ല്ല, സേ​വ് ദ ​ഡേ​റ്റ് പോ​ലു​ള്ള ഫോ​ട്ടോ ഷൂ​ട്ടി​നാ​യും മ​റ്റും ഒ​ട്ടേ​റെ പേ​ർ ഇ​വി​ടം തേ​ടി​യെ​ത്തു​ന്നു​ണ്ട്.

മൈ​ക്രോ​വേ​വ് വ്യൂ ​പോ​യി​ന്‍റി​ൽ​നി​ന്നാ​ൽ ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റ​യു​ന്ന സൂ​ര്യ​ന്‍റെ അ​സ്ത​മ​യ​ക്കാ​ഴ്ച​യാ​ണ് ഏ​റെ ചേ​തോ​ഹ​രം.

മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ പ​തി​യെ താ​ഴ്‌​വ​ര​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സൂ​ര്യ​നും പ​ഞ്ഞി​ക്കെ​ട്ടു​ക​ൾ പോ​ലെ ഒ​ഴു​കി​നീ​ങ്ങു​ന്ന മേ​ഘ​ങ്ങ​ളും കാ​ഴ്ച​യു​ടെ പു​ത്ത​ൻ അ​നു​ഭ​വം തീ​ർ​ക്കും. ആ​ർ​ച്ച് ഡാ​മാ​യ ഇ​ടു​ക്കി ജ​ലാ​ശ​യം ഇ​വി​ടെ​നി​ന്നാ​ൽ കാ​ണാം.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ ആ​ന​മു​ടി, ചൊ​ക്ര​മു​ടി, പാ​ൽ​ക്കു​ളം മേ​ട്, തോ​പ്രാം​കു​ടി ഉ​ദ​യ​ഗി​രി, കാ​ൽ​വ​രി​മൗ​ണ്ട് മ​ല​നി​ര​ക​ളു​ടെ കാ​ഴ്ച​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ്.

കൂ​ടാ​തെ ഗ്യാ​പ് റോ​ഡ്, പ​ള്ളി​വാ​സ​ൽ, വെ​ള്ള​ത്തൂ​വ​ൽ സ​ർ​ജ്, പൂ​പ്പാ​റ, ക​ള്ളി​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളു​ടെ ദൃ​ശ്യ​ഭം​ഗി​യും ആ​സ്വ​ദി​ക്കാ​നാ​കും. ഇ​തി​നു പു​റ​മേ ചു​റ്റു​മു​ള്ള പ​ച്ച​പ്പി​ന്‍റെ വ​ന്യ​സൗ​ന്ദ​ര്യം സ​ന്ദ​ർ​ശ​ക​രെ വി​സ്മ​യി​പ്പി​ക്കും.

ചി​ല​പ്പോ​ൾ കാ​ട്ടി​ൽ മേ​ഞ്ഞു ന​ട​ക്കു​ന്ന ആ​ന, കു​ര​ങ്ങ്, കേ​ഴ, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും കാ​ണാ​നാ​കും.

സ​ന്ദ​ർ​ശ​ന സ​മ​യം

രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് 40 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 20 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന​നി​ര​ക്ക്. സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ലി​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്. 15 പേ​ര​ട​ങ്ങി​യ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​മാ​ണ് ഈ ​സ്ഥ​ലം പ​രി​പാ​ലി​ക്കു​ന്ന​ത്. അ​വ​രി​ൽ മൂ​ന്നു പേ​ർ വീ​തം ഓ​രോ ദി​വ​സ​വും സ​ഞ്ചാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഇ​വി​ടെ​യു​ണ്ടാ​കും.

എ​ത്തി​ച്ചേ​രാ​ൻ

തൊ​ടു​പു​ഴ - ചെ​റു​തോ​ണി സം​സ്ഥാ​ന​പാ​ത​യി​ൽ കു​യി​ലി​മ​ല സി​വി​ൽ സ്റ്റേ​ഷ​നും പൈ​നാ​വി​നും ഇ​ട​യി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് എം​ആ​ർ​എ​സ് സ്കൂ​ളി​ന്‍റെ​യും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും ഇ​ട​യി​ലു​ള്ള ഓ​ഫ് റോ​ഡി​നു സ​മാ​ന​മാ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ ഇ​വി​ടെ​യെ​ത്താം.

 

സാ​ഹ​സി​ക​യാ​ത്രി​ക​ർ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​രു​ന്ന​താ​ണ് ഈ ​യാ​ത്ര.

TRAVEL

ക​യ​റി​നെ അ​റി​യാം, ക​ല​വൂ​രി​ൽ

ജി​ല്ല: ആ​ല​പ്പു​ഴ
കാ​ഴ്ച: ക​യ​ർ നി​ർ​മാ​ണം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ

ക​യ​ർ ഇ​ത്ര കാ​ണാ​നു​ണ്ടോ എ​ന്നു സം​ശ​യി​ക്കാം, അ​ന്താ​രാ​ഷ്ട്ര ക​യ​ർ മ്യൂ​സി​യം എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ. എ​ന്നാ​ൽ കാ​ര്യം അ​ത്ര നി​സാ​ര​മ​ല്ല എ​ന്നു വ്യ​ക്ത​മാ​കും ക​ല​വൂ​രി​ലെ ഈ ​മ്യൂ​സി​യം ക​ണ്ടാ​ൽ. ലോ​ക​ത്തെ ആ​ദ്യ​ത്തേ​തും നി​ല​വി​ലു​ള്ളതുമായ ഏ​ക ക​യ​ർ മ്യൂ​സി​യം ഇ​താ​ണ്.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളു​മാ​യി ഇ​ഴ​ചേ​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് ക​യ​ർ വ്യ​വ​സാ​യം. ക​യ​ർ ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ വ​ജ്ര​ജൂ​ബി​ലി വ​ർ​ഷ​മാ​യ 2014ൽ ​ആ​ണ് മ്യൂ​സി​യം സ്ഥാ​പി​ച്ച​ത്.

ക​യ​ർ മേ​ഖ​ല​യു​ടെ ച​രി​ത്ര​പ​ര​മാ​യ വികാസപരിണാമങ്ങൾ, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ അ​ടു​ത്ത​റി​യാം. ഈ ​മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഒ​രു ഹ്ര​സ്വ വീ​ഡി​യോ ചി​ത്രം കാ​ണാ​നും അ​വ​സ​ര​മു​ണ്ട്.

 

 

TRAVEL

ഇ​ടു​ക്കി​യു​ടെ പ​ച്ച​പ്പി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി സ​ഞ്ചാ​രി​ക​ൾ

ജി​ല്ല​യി​ൽ എ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ജി​ല്ല​യു​ടെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​മെ​ത്തി​യ​ത് 20 ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ൾ. ക​ന​ത്ത മ​ഴ മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കു​റെ ദി​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടെ​ങ്കി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ടി.

ജൂ​ലൈ വ​രെ​യു​ള​ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 19,42,354 വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള പ​ന്ത്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത് 33,86,012 സ​ഞ്ചാ​രി​ക​ളാ​ണ്.

2023ൽ 29,22,043 ​ടൂ​റി​സ്റ്റു​ക​ൾ ജി​ല്ല​യി​ലെ​ത്തി. ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വ് കൂ​ടു​മെ​ന്നു ടൂ​റി​സം വ​കു​പ്പ് പ​റ​യു​ന്നു.

വാ​ഗ​മ​ൺ കാ​ണാ​ൻ‌

വാ​ഗ​മ​ണ്‍ പു​ൽ​മേ​ടും മൊ​ട്ട​ക്കു​ന്നു​ക​ളും കാ​ണാ​ൻ 5,43,979 സ​ഞ്ചാ​രി​ക​ളും വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ 5,08,505 ടൂ​റി​സ്റ്റു​ക​ളും എ​ത്തി. ജ​നു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്.

മൊ​ട്ട​ക്കു​ന്നു​ക​ളും പു​ൽ​മേ​ടു​ക​ളും തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളു​മാ​ണ് വാ​ഗ​മ​ണ്‍ തു​റ​ന്നി​ടു​ന്ന​ത്. ഗ്ലാ​സ് ബ്രി​ഡ്ജ് വ​ലി​യ ആ​ക​ർ​ഷ​ണ​മാ​ണ്. പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ റോ​ക്ക് ക്ലൈം​ബിം​ഗി​നും ട്ര​ക്കിം​ഗി​നും മ​ല​ക​യ​റ്റ​ത്തി​നും പാ​രാ​ഗ്ലൈ​ഡിം​ഗി​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ട്.

ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ

മൂ​ന്നാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നാ​ണ് സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ച മ​റ്റൊ​രു വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം. 3,15,317 ടൂ​റി​സ്റ്റു​ക​ൾ ഈ ​വ​ർ​ഷം ഇ​വി​ടെ​യെ​ത്തി.

രാ​മ​ക്ക​ൽ​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, പ​രു​ന്തും​പാ​റ, ശ്രീ​നാ​രാ​യ​ണ​പു​രം വെ​ള്ള​ച്ചാ​ട്ടം, ആ​മ​പ്പാ​റ, ഇ​ടു​ക്കി ഹി​ൽ​വ്യൂ പാ​ർ​ക്ക്, മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു.

 

സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്


രാ​മ​ക്ക​ൽ​മേ​ട് - 1,43,480

പാ​ഞ്ചാ​ലി​മേ​ട് - 1,09,219

ശ്രീ​നാ​രാ​യ​ണ​പു​രം - 85,375

ആ​മ​പ്പാ​റ - 71,264

ഇ​ടു​ക്കി ഹി​ൽ​വ്യൂ പാ​ർ​ക്ക് - 67,370

മാ​ട്ടു​പ്പെ​ട്ടി - 66,159

അ​രു​വി​ക്കു​ഴി - 15,707

TRAVEL

മൊ​ഠേ​ര​യി​ലെ ച​രി​ത്ര​മു​റ​ങ്ങു​ന്ന സൂ​ര്യ​ക്ഷേ​ത്രം

ഗു​ജ​റാ​ത്തി​ലെ മൊ​ഹ്‌​സാ​ന​യി​ല്‍നി​ന്ന് ഏ​ക​ദേ​ശം 25 കി​ലോ മീ​റ്റ​ര്‍ അ​ക​ലെ മൊ​ഠേ​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ര​ക്തം പോ​ലും ഉ​റ​ഞ്ഞു പോ​കു​ന്ന ത​ണു​പ്പാ​യി​രു​ന്നു.

ക​ടു​ക് പൂ​ത്ത് നി​ല്‍​ക്കു​ന്ന മ​ഞ്ഞപ്പാ​ട​ങ്ങ​ള്‍ ക​ട​ന്ന് പു​ഷ്പാ​വ​തി ന​ദി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പേ​ര​റി​യാ​ത്ത വ്യ​ക്ഷ​ങ്ങ​ളി​ല്‍ പ​ക്ഷി​ക​ളു​ടെ ക​ള​കൂ​ജ​നം കേ​ട്ട് ച​രി​ത്ര​മു​റ​ങ്ങു​ന്ന മൊ​ഠേ​ര സൂ​ര്യ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ സ​മ​യം രാ​വി​ലെ ഏ​ഴു മ​ണി.

അ​രി​ച്ചി​റ​ങ്ങു​ന്ന ത​ണു​പ്പ് വ​ക​വ​യ്ക്കാ​തെ മു​ന്നോ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന ഒ​രു​പ​റ്റം സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ടെ​റാ​രൂ​പ​ത്തി​ലു​ള്ള പൂ​ന്തോ​ട്ട​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട, മൊ​ഠേ​ര സൂ​ര്യ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നു.

അ​ടു​ത്തേ​ക്ക് എ​ത്തും​തോ​റും ആ ​ശി​ല്‍​പ​ചാ​തു​ര്യം ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അ​നേ​കം സൂ​ക്ഷ്മ​മാ​യ കൊ​ത്തു​പ​ണി​ക​ള്‍, ത്രി​കോ​ണാ​കൃ​തി​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത ക​ല്‍​പ്പ​ട​വു​ക​ള്‍, പ​ച്ച നി​റ​മു​ള്ള വെ​ള്ളം തു​ളു​മ്പു​ന്ന ക്ഷേ​ത്ര​ക്കു​ളം... കി​ഴ​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍ ഒ​രു നേ​ര്‍​രേ​ഖ​യി​ലെ​ന്ന​വി​ധം സ്ഥി​തി​ചെ​യ്യു​ന്ന മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​ണ് മൊ​ഠേ​ര സൂ​ര്യ​ക്ഷേ​ത്ര​ത്തി​നു​ള്ള​ത്.

കു​ണ്ഡം അ​ഥ​വാ കു​ളം, സ​ഭാ​മ​ണ്ഡ​പം, ഗു​ഡ​മ​ണ്ഡ​പം. ആ​രാ​ധ​നാ​മൂ​ര്‍​ത്തി​യാ​യ സൂ​ര്യ​ദേ​വ​െന്‍റെ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന ശ്രീ​കോ​വി​ലാ​ണ് ഗു​ഡ​മ​ണ്ഡ​പം. ശ്രീ​കോ​വി​ലി​ന് അ​ഭി​മു​ഖ​മാ​യു​ള്ള മ​ണ്ഡ​പം -സ​ഭാ​മ​ണ്ഡ​പം.

അ​വ​ര്‍​ണ​നീ​യം ഈ ​ശി​ല്‍​പ​ചാ​തു​ര്യം

സൂ​ര്യ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ആ​ദ്യം കാ​ണു​ന്ന​ത് സൂ​ര്യ​കു​ണ്ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നോ​ഹ​ര​മാ​യ സ​മ​ച​തു​ര​ത്തി​ല്‍ നി​ര​വ​ധി ക​ല്‍​പ്പ​ട​വു​ക​ളു​മാ​യി നി​ര്‍​മി​ച്ച ക്ഷേ​ത്ര​ക്കു​ള​മാ​ണ്.

വി​വി​ധ ദേ​വ​ന്മാ​ര്‍​ക്കും അ​ര്‍​ധ​ദേ​വ​ന്മാ​ര്‍​ക്കും വേ​ണ്ടി​യു​ള്ള 108 ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ​ടി​ക്കെ​ട്ടി​ലും ഗോ​പു​ര​ങ്ങ​ളു​ണ്ട്. കു​ണ്ഡ​ത്തി​ന്‍റെ മൂ​ന്ന് വ​ശ​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മൂ​ന്ന് പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഗ​ണ​പ​തി​ക്കും വി​ഷ്ണു​വി​നും സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്നു.

"താ​ണ്ഡ​വം' നൃ​ത്തം ചെ​യ്യു​ന്ന ശി​വ​ന്‍റെ ഒ​രു ചി​ത്ര​വും ഇ​വി​ടെ കാ​ണാം. പ​ല കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ശ്രീ​കോ​വി​ലി​ല്‍ പ​ല​തും ശി​ഥി​ല​മാ​ക്ക​പ്പെ​ട്ടു. അ​വ​ശേ​ഷി​ക്കു​ന്ന​വ​യി​ല്‍ ഇ​പ്പോ​ഴും ശൈ​വ, വി​ഷ്ണു പ്ര​തി​ഷ്ഠ​ക​ളു​ണ്ട്.

പ്ര​ധാ​ന​ക്ഷേ​ത്ര​ത്തി​നു തൊ​ട്ടു മു​ന്‍​പി​ലാ​യി അ​ഷ്ട​കോ​ണാ​കൃ​തി​യി​ല്‍ നി​ര്‍​മി​ച്ച സ​ഭാ​മ​ണ്ഡ​പം. അ​വി​ടെ പ​ല ഉ​യ​ര​ങ്ങ​ളി​ലു​ള്ള ക​ല്‍​ത്തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 52 ആ​ഴ്ച​ക​ളെ കു​റി​ക്കു​ന്ന 52 തൂ​ണു​ക​ളാ​ണി​വി​ടെ ഉ​ള്ള​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് സ​ഭാ​മ​ണ്ഡ​പം നൃ​ത്തവേ​ദി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ചു​മ​രു​ക​ളി​ലെ നൃ​ത്തം ചെ​യ്യു​ന്ന അ​പ്‌​സ​ര​സു​ക​ളു​ടെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ള്‍ കാ​ണാ​നാ​കും.

ച​രി​ത്ര​മു​റ​ങ്ങു​ന്ന ക​ല്‍​മ​ണ്ഡ​പം

ഒ​ന്നി​ല​ധി​കം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ചെ​റു​ത്തു നി​ല്‍​പ്പി​ന്‍റെയും ക​ഥ​ക​ള്‍ മൊ​ഠേ​ര ക്ഷേ​ത്ര​ത്തി​ലെ ക​ല്‍​ച്ചു​വ​രു​ക​ള്‍​ക്ക് പ​റ​യാ​നു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പാ​തി ത​ക​ര്‍​ന്ന കൊ​ത്തു​പ​ണി​ക​ള്‍ ഇ​പ്പോ​ഴും ച​രി​ത്ര രേ​ഖ​യെ​ന്ന പോ​ലെ ക്ഷേ​ത്ര​ച്ചു​മ​രു​ക​ളി​ല്‍ തെ​ളി​ഞ്ഞു നി​ല്‍​ക്കു​ന്നു.

പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ സോ​ള​ങ്കി രാ​ജാ​വാ​യ ഭീ​മദേ​വ​ന്‍ ഒ​ന്നാ​മ​നാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഭീ​മ​ദേ​വ​ന്‍ ശി​വ​ഭ​ക്ത​നാ​യി​രു​ന്നു​വെ​ങ്കി​ലും സോ​ള​ങ്കി രാ​ജ​വം​ശം സൂ​ര്യ ഭ​ക്ത​രാ​യി​രു​ന്നു.

1024- 1025 കാ​ല​ഘ​ട്ട​ത്തി​ല്‍ മ​ഹ്മൂ​ദ് ഗ​സ്‌​നി സോ​ള​ങ്കി രാ​ജ​വം​ശ​ത്തെ ആ​ക്ര​മി​ച്ചു. പ​ക്ഷേ കാ​ര്യ​മാ​യ വി​ജ​യം നേ​ടാ​ന്‍ ഗ​സ്‌​നി​ക്ക് സാ​ധി​ച്ചി​ല്ല. ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം സോ​ള​ങ്കി രാ​ജ​വം​ശം വീ​ണ്ടും ഇ​വി​ടെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തു.

അ​ന്ന​ത്തെ വി​ജ​യ​ക​ര​മാ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് സൂ​ര്യ​ഭ​ഗ​വാ​ന്‍റെ സ്വ​ര്‍​ണ​വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ച് ക്ഷേ​ത്രം നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളി​ലു​ള്ള​ത്.

പ​ക്ഷേ ഏ​റെ​ക്കാ​ലം ക​ഴി​യും മു​ന്‍​പേ വീ​ണ്ടും ക്ഷേ​ത്രം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം മാ​ത്ര​മ​ല്ല അ​തി​നു താ​ഴെ വി​ല മ​തി​ക്കാ​നാ​കാ​ത്ത​ത്ര സ്വ​ര്‍​ണ​നാ​ണ​ങ്ങ​ളും ര​ത്‌​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന അ​ഭ്യൂ​ഹ​മാ​ണ് അ​ലാ​വു​ദ്ധീ​ന്‍ ഖി​ല്‍​ജി​യെ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്.

1300 ക​ളി​ല്‍ ഖി​ല്‍​ജി​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം അ​പ്ര​ത്യ​ക്ഷ​മാ​യി. ഖി​ല്‍​ജി​യു​ടെ പ​ട​യാ​ളി​ക​ള്‍ വി​ഗ്ര​ഹം ക​വ​ര്‍​ച്ച ചെ​യ്ത​താ​ണോ അ​തോ ക്ഷേ​ത്ര പൂ​ജാ​രി​ക​ളും വി​ശ്വാ​സി​ക​ളും ചേ​ര്‍​ന്ന് വി​ഗ്ര​ഹം അ​തീ​വ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച​താ​ണോ എ​ന്ന​തി​ല്‍ ഇ​പ്പോ​ഴും ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്.

എ​ന്തു ത​ന്നെ​യാ​യാ​ലും വി​ഗ്ര​ഹം പി​ന്നീ​ട് തി​രി​ച്ചു കി​ട്ടി​യി​ല്ല. അ​തോ​ടെ പൂ​ജ​യും മു​ട​ങ്ങി. പി​ന്നീ​ട് 1802ല്‍ ​ബ്രി​ട്ടീ​ഷു​കാ​രാ​ണ് ക്ഷേ​ത്ര​ത്തെ വീ​ണ്ടും ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ല്‍ പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ക്ഷേ​ത്രം.

ഈ ​ക്ഷേ​ത്ര​ത്തി​ല്‍ വി​ഗ്ര​ഹ​മി​ല്ല, പൂ​ജ​യു​മി​ല്ല

ക​ല്ലി​ല്‍ കൊ​ത്തി​യെ​ടു​ത്ത ക​മ​ഴ്ത്തി വ​ച്ച താ​മ​ര​പ്പൂ​വി​നു മു​ക​ളി​ല്‍ സൂ​ര്യ​മ​ന്ദി​രം. ന​ഗ്‌​ന​നാ​രി​ക​ളും ആ​ന​ക​ളും ദേ​വ​ത​ക​ളും ന​ര്‍​ത്ത​കി​യും താ​മ​ര​യും മ​ഹാ​ഭാ​ര​ത​ത്തി​ലെ​യും രാ​മാ​യ​ണ​ത്തി​ലെ​യും അ​സം​ഖ്യം ക​ഥ​ക​ളും... ഓ​രോ മ​തി​ലി​ലും തൂ​ണു​ക​ളി​ലും അ​സം​ഖ്യം കൊ​ത്തു​പ​ണി​ക​ള്‍.

ഏ​ഴു കു​തി​ര​ക​ളെ പൂ​ട്ടി​യ പ​ന്ത്ര​ണ്ട് ച​ത്ര​ങ്ങ​ളു​ള്ള സൂ​ര്യ​ര​ഥ​ത്തെ​യാ​ണ് ക്ഷേ​ത്രം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും പൂ​ജാ വ​സ്തു​ക്ക​ളു​ടെ ഗ​ന്ധ​മോ, മ​ന്ത്ര​ധ്വ​നി​ക​ളോ മ​ണി​യൊ​ച്ച​ക​ളോ ഇ​ല്ല.

കാ​ല​ങ്ങ​ള്‍​ക്കു മു​ന്‍​പേ ത​ന്നെ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ഷ്ഠ​യാ​യി​രു​ന്ന സൂ​ര്യ​വി​ഗ്ര​ഹം ന​ഷ്ട​പ്പെ​ട്ടു. അ​തു കൊ​ണ്ട് ത​ന്നെ ക്ഷേ​ത്ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ആ​രാ​ധ​ന​യി​ല്ല.

TRAVEL

ന​യ​ന മ​നോ​ഹ​ര​മാ​ണ് കൊ​ച്ച​രീ​ക്ക​ൽ ഗു​ഹ​ക​ൾ

 

ഭീ​മാ​കാ​ര​മാ​യ കാ​ട്ടു​മ​ര​ങ്ങ​ളു​ടെ വേ​രു​ക​ള്‍​ക്കി​ട​യി​ല്‍ ഗു​ഹ​ക​ള്‍. ഇ​വി​ടെ പ​ല ഭാ​ഗ​ത്തുനി​ന്നും പു​റ​ത്തെ​ക്കൊ​ഴു​കു​ന്ന ക​ണ്ണീ​ര്‍​ത്തു​ള്ളി പോ​ലെ തെ​ളി​ഞ്ഞ ജ​ലം. ഇ​തു വ​ന്നു​ചേ​രു​ന്ന കു​ള​ത്തി​ലാ​ക​ട്ടെ വെ​ള്ളം നി​റ​ഞ്ഞുതു​ളു​മ്പി മ​റു​ഭാ​ഗ​ത്തു​കൂ​ടി പു​റ​ത്തേ​ക്കൊ​ഴു​കു​ന്നു.

പ​ച്ച​പ​ര​വ​താ​നി പോ​ലു​ള്ള ഈ ​കു​ള​ത്തി​ലി​റ​ങ്ങി കു​ളി​ക്കു​മ്പോ​ഴു​ള്ള അ​നു​ഭൂ​തി, മ​റ്റെ​വി​ടെ​നി​ന്നും ല​ഭി​ക്കാ​ന്‍ വ​ഴി​യി​ല്ല. അ​തെ, പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ പി​റ​മാ​ട​ത്തു​ള്ള കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ര​ത്‌​ന സ്ഫ​ടി​ക​ങ്ങ​ളാ​യേ തോ​ന്നു.

വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​ത് ചി​റ കെ​ട്ടി സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​ണ് കു​ള​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. കൊ​ടും കാ​ടി​ലെ​ത്തി​യ പ്ര​തീ​തി തോ​ന്നി​പ്പി​ക്കു​ന്ന ഈ ​ന​യ​ന മ​നോ​ഹ​ക്കാ​ഴ്ച കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

നി​ഗൂ​ഢ സൗ​ന്ദ​ര്യം

പ​ണ്ട് ഏ​റെ നി​ഗൂ​ഡ​ത​ക​ള്‍ നി​റ​ഞ്ഞ ഒ​രു പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത് . പ​ക​ല്‍ സ​മ​യ​ത്തു​പോ​ലും ഇ​വി​ടേ​ക്ക് ഒ​റ്റ​യ്ക്കു വ​രാ​ന്‍ ആ​ളു​ക​ള്‍ ഭ​യ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, ഇ​ന്ന് സ്ഥി​തി​യാ​കെ മാ​റി. ഇ​വി​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്.

ഗു​ഹ​ക​ളി​ല്‍ ക​യ​റിയിറ​ങ്ങാ​നും വ​ള്ളി​ക​ളി​ല്‍ തൂ​ങ്ങി കു​ള​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടി കു​ളി​ക്കാ​നു​മൊ​ക്കെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു പോ​ലും ഇ​വി​‌ടേക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു ത​വ​ണ ഈ ​നി​ഗൂ​ഢസൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച​വ​ര്‍ വീ​ണ്ടു​മെ​ത്തു​ന്ന​ത് ഉ​റ​പ്പാ​ണ്.

കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ​ക​ള്‍

പി​റ​വ​ത്തു നി​ന്നും 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പി​റ​മാ​ട​ത്താ​ണ് കൊ​ച്ച​രീ​ക്ക​ല്‍ ഗു​ഹ​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ല്‍ അ​രീ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം കൂ​ടാ​തെ​യു​ള്ള മ​റ്റൊ​രു ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ് കൊ​ച്ച​രീ​ക്ക​ല്‍ പ്ര​ദേ​ശം.

നി​ഗൂ​ഢ​ത നി​റ​ഞ്ഞ ഈ ​പ്ര​ദേ​ശം ത​ന്നെ​യാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. വ​ലി​യൊ​രു കൊ​ടും​കാ​ട്ടി​ലെ​ത്തി​യ​തു പോ​ലു​ള്ള പ്ര​തീ​തി​യാ​ണ് ഇവിടം ജ​നി​പ്പി​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന വ​ന്‍ വ്യ​ക്ഷ​ങ്ങ​ള്‍. വൃ​ക്ഷ​ങ്ങ​ളു​ടെ വേ​രു​ക​ള്‍ കൊ​ണ്ട് താ​ങ്ങി നി​ര്‍​ത്തി​യി​രി​ക്കു​ന്ന​തു പോ​ലു​ള്ള വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍. ഇ​തി​നി​ടെ​യി​ല്‍ വ​ലി​യ ഗു​ഹ​ക​ള്‍.

ഗു​ഹ​ക​ള്‍ അ​വ​സാ​നി​ക്കു​ന്ന​ത് ഒ​ന്ന് കൊ​ട​ങ്ങ​ല്ലൂ​രും, മ​റ്റൊ​ന്ന് മൂ​ന്നാ​റി​ന​ടു​ത്ത് മ​റ​യു​രു​മാ​ണ​ന്നാ​ണ് പ​റ​യു​ന്ന​ത്. പു​റ​ത്തു നി​ന്നു നോ​ക്കി​യാ​ല്‍ ഗു​ഹ​യ്ക്കു​ള്ളി​ല്‍ 150 അ​ടി വ​രെ നേ​രെ കാ​ണാ​നാ​വും. ഉ​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് കു​റ​ച്ചു ന​ട​ന്നു ക​ഴി​ഞ്ഞാ​ല്‍ 20 ആ​ളു​ക​ള്‍​ക്കു​വ​രെ താ​മ​സി​ക്കാ​വു​ന്ന രീ​തി​യി​ല്‍ മു​റി​ക​ള്‍ തി​രി​ച്ച് നി​ര്‍​മി​ച്ചി​ട്ടു​മു​ണ്ട്.

തി​രു​വി​താം​കൂ​ര്‍ രാ​ജ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് വ​ട​ക്കും​കൂ​ര്‍ രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​ദേ​ശ​മെ​ന്ന് പ​റ​യു​ന്നു. ആ​ക്കാ​ല​ത്ത് നാ​ടു​വാ​ഴി ത​മ്പു​രാ​ക്ക​ന്മാ​ര്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​തും യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​തും ഈ ​ഗു​ഹ​ക​ളി​ലാ​ണ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഒ​രി​ക്ക​ലും വ​റ്റാ​ത്ത കൊ​ച്ച​രീ​ക്ക​ല്‍

ഒ​രി​ക്ക​ലും വ​റ്റാ​ത്ത നീ​രു​റ​വ​യാ​ണ് കൊ​ച്ച​രീ​ക്ക​ലെ പാ​റ​ക്കെ​ട്ടു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ഉ​ത്ഭ​വി​ക്കു​ന്ന​ത്. ഇ​ത് കു​ടി​വെ​ള്ള​മാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇരുനൂറോ ളം കു​ടും​ബ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍​ക്ക് ഉ​റ​വ വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്. പ​ല​രും ഇ​ത് കു​പ്പി​ക​ളി​ല്‍ ധാ​രാ​ള​മാ​യി ശേ​ഖ​രി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു​മു​ണ്ട്.

വ​ര്‍​ഷം മു​ഴു​വ​നും വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചി​റ കെ​ട്ടി സം​ര​ക്ഷി​ച്ച​ത്. ചി​റ​യാ​ക​ട്ടെ കു​ളം പോ​ലെ കി​ട​ക്കു​ക​യാ​ണ്. ന​ല്ല ത​ണു​പ്പ് നി​റ​ഞ്ഞ വെ​ള്ള​ത്തി​ല്‍ സ്ത്രീ​ക​ള​ട​ക്കം എ​ല്ലാ​വ​രും നീ​ന്തി​ത്തു​ടി​ക്കാ​നാ​യി ഇ​റ​ങ്ങാ​റു​ണ്ട്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ല്‍ ഏ​റെ​പ്പേ​രും ക​യ​റു​ക​ളി​ല്‍ തൂ​ങ്ങി​യാ​ടി മ​ല​ക്കം മ​റി​ഞ്ഞ് വെ​ള്ള​ത്തി​ല്‍ ചാ​ടാ​ന്‍ മ​ത്സ​ര​മാ​ണ്. കു​ള​ത്തി​ല്‍ കി​ട​ന്ന് മു​ക​ളി​ലേ​ക്ക് നോ​ക്കി​യാ​ല്‍ ചു​റ്റും നി​ല്‍​ക്കു​ന്ന ചീ​നി മ​ര​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ള്‍ കൊ​ണ്ട് ആ​കാ​ശം മൂ​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ഇ​തു​കൊ​ണ്ട് നേ​ര​ത്തെ മാ​നം​കാ​ണ അ​രി​ക്ക എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. ഇ​വി​ടെ​യു​ള്ള ചീ​നി മ​ര​ങ്ങ​ളു​ടെ ചു​വ​ടു​ക​ള്‍​ക്ക് പ​ത്തു മു​ത​ല്‍ 15 മീ​റ്റ​ര്‍​വ​രെ ചു​റ്റ​ള​വു​ണ്ട്. നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​ത്ത​വ​ര്‍ ഇ​തി​ലി​റ​ങ്ങു​ന്ന​ത് അ​പ​ക​ട​മാ​ണ്.

ചി​റ​യ്ക്ക് ആ​ഴ​ക്കൂ​ടു​ത​ലാ​യ​തി​നാ​ല്‍ കാ​ല്‍ കു​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ഇ​തി​നാ​ല്‍ കു​ട്ടി​ക​ളെ വെ​ള്ള​ത്തി​ലി​റ​ക്കാ​റി​ല്ല. ഇ​പ്പോ​ള്‍ മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ധാ​രാ​ളം വെ​ള്ള​മാ​ണ് ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് ദു​രി​തം

മ​ഴ​ക്കാ​ല​ത്ത് നീ​രൊ​ഴു​ക്ക് കൂ​ടു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ അ​വ​ധിദി​ന വി​നോ​ദയാ​ത്ര​യി​ല്‍ ജി​ല്ല​യ്ക്കു പു​റ​ത്തു നി​ന്നു​മു​ള്ള ഡി​പ്പോ​യി​ല്‍ നി​ന്നു​മു​ള്ള ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രു​മാ​യി ഇ​വി​ടെ എ​ത്താ​റു​ണ്ട്.

പ​ക്ഷെ, ഇ​വി​ടെ​യെ​ത്തു​ന്ന സ്ത്രീ​ക​ളും, കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടി​ല്ല. ഇ​വി​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ഒ​രാ​ളി​ല്‍ നി​ന്നും 20 രൂ​പാ വീ​തം വാ​ങ്ങു​ന്നു​ണ്ട്.

സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മൊ​രു​ക്കാ​തെ പ​ഞ്ചാ​യ​ത്ത് പ​ണം വാ​ങ്ങു​മ്പോ​ള്‍, സ​മീ​പ​ത്തു​ള്ള ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ഇ​തി​ലും കൂ​ടു​ത​ല്‍ പി​ടി​ച്ചു​പ​റി​യാ​ണ് ന​ട​ത്തു​ന്ന​ത്. ന​ന​ഞ്ഞ വ​സ്ത്രം മാ​റ്റു​ന്ന​തി​നും ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മൊ​ക്കെ പ​ത്തു മു​ത​ല്‍ 20 രൂ​പാ വ​രെ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ വാ​ങ്ങു​ന്നു.

ഇ​വ​ര്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നും അ​മി​ത ചാ​ര്‍​ജാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.

 

TRAVEL

മ​ഴ​ക്കാ​ടു​കാ​ണാം, വ​രൂ!

ജി​ല്ല: മ​ല​പ്പു​റം
കാ​ഴ്ച: മ​ഴ​ക്കാ​ടു​ക​ൾ, പു​ഴ​ക​ൾ

ന​ദി​യു​ടെ ഏ​റ്റ​വും ആ​ഴം​കൂ​ടി​യ ഭാ​ഗ​മാ​ണ് ക​യം. മ​ല​പ്പു​റ​ത്തെ നെ​ടു​ങ്ക​യം ആ​ഴ​വും പ​ര​പ്പു​മു​ള്ള, ശാ​ന്ത​സു​ന്ദ​ര​മാ​യ കാ​ഴ്ചാ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കും. നി​ല​മ്പൂ​രി​ൽ​നി​ന്ന് ഏ​താ​ണ്ടു പ​തി​ന​ഞ്ചു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ഇ​വി​ടെ​യെ​ത്താം. ക​രി​മ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള ക​രു​ളാ​യി​വ​ഴി​യാ​ണ് യാ​ത്ര.

ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ൾ സൂ​ര്യ​പ്ര​കാ​ശം ത​ട​ഞ്ഞ് പ​ക​ലി​ലും രാ​ത്രി​യ​നു​ഭ​വ​മാ​ണ് ന​ൽ​കു​ക. അ​ല്പം സാ​ഹ​സി​ക​ത ഇ​ഷ്‌ടപ്പെ​ടു​ന്ന​വ​ർ​ക്ക് ഗം​ഭീ​ര​മാ​യ ട്രെ​ക്കിം​ഗ് സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ജൈ​വ​വൈ​വി​ധ്യ സ​ന്പ​ന്ന​മാ​ണ് ഈ ​പ്ര​ദേ​ശം.

ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള തേ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ സ​മീ​പ​ത്തു​ണ്ട്. ബ്രി​ട്ടീ​ഷ് എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന ഇ.​കെ. ഡോ​സ​ൻ നി​ർ​മി​ച്ച ക​ന്പി​പ്പാ​ല​ങ്ങ​ൾ വി​സ്മ​യ​ക്കാ​ഴ്ച​യാ​ണ്. 1930ക​ളി​ലാ​ണ് നി​ർ​മാ​ണം. ക​രി​മ്പുഴ​യ്ക്ക് അ​ഭി​മു​ഖ​മാ​യി ഡോ​സ​ൻ ത​ടി​കൊ​ണ്ടു നി​ർ​മി​ച്ച ബം​ഗ്ലാ​വും കാ​ണാം.

TRAVEL

ക​ണ്ടി​ട്ടും ക​ണ്ടി​ട്ടും പോ​രാ​താ​യി...!

ജി​ല്ല: പാ​ല​ക്കാ​ട്
കാ​ഴ്ച: പ്ര​കൃ​തി​ദൃ​ശ്യം
പ്ര​ത്യേ​ക​ത: വ്യൂ ​പോ​യി​ന്‍റ്, ട്രെ​ക്കിം​ഗ്

സീ​താ​ർ​കു​ണ്ട് വ്യൂ ​പോ​യി​ന്‍റ്... എ​ത്ര നേ​രം നോ​ക്കി​യി​രു​ന്നാ​ലും മ​തി​വ​രാ​ത്ത താഴ്‌വര കാ​ഴ്ച​ക​ൾ. ഇ​ട​തൂ​ർ​ന്ന വ​ന​ങ്ങ​ൾ, തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ടം, വ​ള​ഞ്ഞു​പു​ള​ഞ്ഞു​പോ​കു​ന്ന റോ​ഡു​ക​ൾ...

എ​ല്ലാം​കൂ​ടി ഒ​റ്റ​നോ​ട്ട​ത്തി​ൽ കാ​ണാ​ൻ പ​റ്റി​യാ​ലോ! അ​തി​നു നെ​ല്ലി​യാം​പ​തി​ക്കു സ​മീ​പ​മു​ള്ള സീ​താ​ർ​കു​ണ്ട് വ്യൂ​പോ​യി​ന്‍റി​ൽ എ​ത്ത​ണം. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റി​യ ഇ​ടം.

ട്രെ​ക്കിം​ഗ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ, പ്ര​കൃ​തി​സ്നേ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഇ​വി​ടെ​യെ​ത്തി​യാ​ൽ പി​ന്നെ മ​ട​ങ്ങാ​ൻ തോ​ന്നി​ല്ല.

ശ്രീ​രാ​മ​നും സീ​ത​യും ല​ക്ഷ്‌​മ​ണ​നും വി​ശ്ര​മി​ച്ചു എ​ന്ന് ഐ​തി​ഹ്യ​മു​ള്ള ഇ​ടം​കൂ​ടി​യാ​ണ​ത്.

 

TRAVEL

വ​ട​ക്കാ​ഞ്ചേ​രിയിലേക്ക് വരൂ... ചി​റ​ക​ളു​ടെ​യും വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ​യും സൗ​ന്ദ​ര്യം നു​ക​രാം

വി​ണ്ണി​ല്‍ നി​ന്നും മ​ണ്ണി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​യ ജ​ല​ക​ണ​ങ്ങ​ള്‍ വീ​ണ്ടും പ്ര​കൃ​തി​യെ പ​ച്ച​പ്പി​ന്‍റെ മേ​ല​ങ്കി അ​ണി​യി​ക്കു​ന്പോ​ള്‍ കാ​ടും കാ​ട്ട​രു​വി​ക​ളും സൗ​ന്ദ​ര്യ​ത്തി​ന്‍റെ ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്പോ​ള്‍... ചി​ന്നി​ച്ചി​ത​റി വീ​ഴു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ചും മ​ഴ​യു​ടെ കു​ളി​ര​ണി​ഞ്ഞും ഈ ​മ​ണ്‍​സൂ​ണ്‍ കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍.

കാ​ടും മേ​ടും പു​ഴ​യും പൂ​ക്ക​ളും അ​ട​ങ്ങു​ന്ന പ​തി​വ് വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​യി പു​തി​യ​പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ തേ​ടി യാ​ത്ര തു​ട​രു​ന്ന സ​ഞ്ചാ​രി​ക​ളെ മ​ണ്‍​സൂ​ണി​ന്‍റെ സൗ​ന്ദ​ര്യം ആ​വാ​ഹി​ച്ചു​കൊ​ണ്ട് അ​വ​രെ മാ​ടി​വി​ളി​ക്കു​ക​യാ​ണ് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വ​ട​ക്കാ​ഞ്ചേ​രി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളെ​യി​ലേ​യും പ്രാ​ദേ​ശി​ക വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍. അ​ത്ത​ര​ത്തി​ല്‍ അ​ധി​ക​മാ​രും എ​ത്തി​പ്പെ​ടാ​ത്ത ചി​ല മ​ഴ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ ന​മു​ക്ക് പ​രി​ച​യ​പ്പെ​ടാം.

പേ​ര​പ്പാ​റ ചെ​ക്ക് ഡാം

​വ​ട​ക്കാ​ഞ്ചേ​രി വാ​ഴാ​നി ഡാ​മി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ അ​ധി​ക​മാ​രും അ​റി​യാ​തെ പോ​കു​ന്ന ഒ​രു മ​നോ​ഹ​ര ഇ​ട​മാ​ണ് പേ​രേ​പ്പാ​റ ചെ​ക്ക് ഡാം. ​കാ​ടി​നാ​ല്‍ ചു​റ്റു​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന കാ​ട്ട​രു​വി​ക​ളും അ​വ​യെ​ത്തു​ന്ന ജ​ലാ​ശ​യ​വും അ​തി​ല്‍നി​ന്നു താ​ഴേ​ക്ക് ഒ​ഴു​കി വ​രു​ന്ന വെ​ള്ള​വും മ​ഴ​ക്കാ​ല​ത്ത് സ​മ്മാ​നി​ക്കു​ന്ന​ത് കു​ളി​രു​ള്ള കാ​ഴ്ച​ക​ളി​ല്‍ ഒ​ന്നാ​ണ്.

ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളോ​ടെ​യു​ള്ള ഇ​വി​ടെ ആ​ളു​ക​ള്‍ കു​ടും​ബ​സ​മേ​തം കു​ളി​ക്കാ​നും മ​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും എ​ത്തു​ന്നു. വി​രു​പ്പാ​ക്ക നൂ​ല്‍ ക​ന്പ​നി ക​ഴി​ഞ്ഞ് 100 മീ​റ്റ​ര്‍ മു​ന്നോ​ട്ട് പോ​യി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ഏ​ക​ദേ​ശം 300 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഡാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്.

TRAVEL

പൂ​വാ​ർ ദ്വീ​പി​ൽ പോ​കാം...

ജി​ല്ല: തി​രു​വ​ന​ന്ത​പു​രം
കാ​ഴ്ച: ദ്വീ​പ്, ബീ​ച്ചു​ക​ൾ, വി​നോ​ദ​ങ്ങ​ൾ, താ​മ​സം
പ്ര​ത്യേ​ക​ത: സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ, വി​ശ്ര​മ​സ​ങ്കേ​തം

തി​രു​വ​ന​ന്ത​പു​ര​ത്ത് ടൂ​റി​നെ​ത്തു​ന്ന പ​ല​രും ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി, കോ​വ​ളം ബീ​ച്ചും ക​ണ്ടു മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ, കാ​ഴ്ച​ക​ളു​ടെ മ​റ്റു വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളും ഇ​വി​ടു​ണ്ട്. അ​തി​ലൊ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ തെ​ക്കേ​യ​റ്റ​ത്തെ പൂ​വാ​ർ ദ്വീ​പ്.

ഒ​രു വ​ശ​ത്ത് അ​റ​ബി​ക്ക​ട​ൽ, മ​റു​വ​ശ​ത്ത് നെ​യ്യാ​ർ ന​ദി. ത​ടാ​കം, ന​ദി, ക​ട​ൽ, ക​ട​ൽ​ത്തീ​രം എ​ന്നി​വ സം​ഗ​മി​ക്കു​ന്ന അ​പൂ​ർ​വം പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്. 18-ാം നൂ​റ്റാ​ണ്ടി​ൽ തി​രു​വി​താം​കൂ​ർ രാ​ജാ​വാ​യ മാ​ർ​ത്താ​ണ്ഡ വ​ർ​മ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചു.

ന​ദി​യി​ൽ പൂ​ക്ക​ൾ നി​റ​ഞ്ഞി​രു​ന്ന​തു​ക​ണ്ട് അ​ദ്ദേ​ഹ​മാ​ണ് ഈ ​സ്ഥ​ല​ത്തി​ന് "പൂ​വാ​ർ" എ​ന്നു പേ​രി​ട്ടെ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. നീ​ല നി​റ​മു​ള്ള ത​ടാ​ക​ങ്ങ​ൾ, പ​ച്ച​പ്പു നി​റ​ഞ്ഞ തെ​ങ്ങി​ൻ തോ​പ്പു​ക​ളൊ​ക്കെ വേ​റി​ട്ട ലോ​കം സ​മ്മാ​നി​ക്കും.

റി​സോ​ർ​ട്ടു​ക​ൾ, ഫ്ളോ​ട്ടിം​ഗ് കോ​ട്ടേ​ജു​ക​ൾ, ആ​യു​ർ​വേ​ദ കേ​ന്ദ്ര​ങ്ങ​ൾ ഇ​വ​യൊ​ക്കെ ഇ​വി​ടെ​യു​ണ്ട്. ബീ​ച്ച് വോളിബോ​ൾ, ബാ​സ്ക​റ്റ് ബോ​ൾ, കാ​യ​ൽ സ​വാ​രി, പ​ക്ഷി നി​രീ​ക്ഷ​ണം, പ്ര​കൃ​തി ന​ട​ത്തം, ജ​ല​കാ​യി​ക വി​നോ​ദ​ങ്ങ​ൾ ഇ​വ​യൊ​ക്കെ ഇ​വി​ടെ ആ​സ്വ​ദി​ക്കാം.

സ​മീ​പ​ത്തു​ള്ള നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ആ​യോ​ധ​ന ക​ലാ​ഗ്രാ​മം സ​ഞ്ചാ​രി​ക​ളു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​ണ്.

ദൂ​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് റോ​ഡ്മാ​ർ​ഗം ഏ​ക​ദേ​ശം 33 കി​ലോ​മീ​റ്റ​ർ. ബ​സ്, ടാ​ക്സി സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

TRAVEL

ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റം: സ്ലീപ്പർ യാത്രക്കാർക്ക് എസി കോച്ചിലേക്ക് ഓട്ടോ അപ്ഗ്രേഡ്

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.

യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

TRAVEL

തായ്‌ലൻഡിൽ വിസ നിയമങ്ങളിൽ ഇളവ്: കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്‌ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്‌ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.

പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്‌ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.

വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്‌ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Latest News

Up