x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനിൽ അംബാനിയുടെ 1450 കോടിയുടെ സ്വത്തുകൂടി കണ്ടുകെട്ടി


Published: November 21, 2025 03:06 AM IST | Updated: November 21, 2025 03:06 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ്യ​​​വ​​​സാ​​​യി അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ 1,450 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം മൂ​​​ല്യ​​​മു​​​ള്ള സ്വ​​​ത്തു​​​ക്ക​​​ൾ​​​ക്കൂ​​​ടി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) ക​​​ണ്ടു​​​കെ​​​ട്ടി.

ന​​​വി മും​​​ബൈ, പൂ​​​നെ, ചെ​​​ന്നൈ, ഭു​​​വ​​​നേ​​​ശ്വ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ആ​​​സ്തി​​​ക​​​ളാ​​​ണ് ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം ഇ​​​ഡി ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്.

ഇ​​​തോ​​​ടെ ബാ​​​ങ്ക് വാ​​​യ്പാ ത​​​ട്ടി​​​പ്പും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ ത​​​ട്ടി​​​പ്പു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നി​​​ലി​​​ന്‍റെ ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു ക​​​ണ്ടു​​​കെ​​​ട്ടി​​​യ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ മൂ​​​ല്യം 9,000 കോ​​​ടി രൂ​​​പ​​​യ്ക്ക​​​ടു​​​ത്താ​​​യി.

റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​റും റി​​​ല​​​യ​​​ൻ​​​സ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ലോ​​​ണു​​​ക​​​ളെ​​​ടു​​​ത്ത് ഇ​​​തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ലി​​​യൊ​​​രു ശ​​​ത​​​മാ​​​നം തു​​​ക വാ​​​യ്പാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് മ​​​റ്റു ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്ക് മ​​​റി​​​ച്ചെന്നാണ് ആ​​​രോ​​​പ​​​ണം.

Tags : Anil Ambani's assets ED ED seized

Recent News

Up