കൊച്ചി: യുഎഇയില്‍ മ്യൂച്ചല്‍ ഫണ്ട് ലൈസന്‍സ് ലഭിച്ച ജിയോജിത്തിന്റെ സംയുക്തസംരംഭമായ ബര്‍ജീല്‍ ജിയോജിത് ആദ്യ പദ്ധതിയായ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന് (എന്‍എഫ്ഒ) തുടക്കമിട്ടു.
പ്രാദേശികവുംആഗോളവുമായ വിപണികളെ ഉള്‍പ്പെടുത്തി ബര്‍ജീല്‍ ജിയോജിത് അവതരിപ്പിക്കുന്ന ഫണ്ടുകളിലെ ആദ്യത്തേതാണിത്.
യുഎഇ നിയമങ്ങളനുസരിച്ചുള്ള ഒരു അംബ്രല്ല ഫണ്ടാണ് ഇന്ത്യ ഓപ്പര്‍ച്യൂണിറ്റിസ് ഫണ്ട്.
ഇന്ത്യയിലെ വിവിധ വ്യാവസായിക, സേവന മേഖലകളിലെ പത്തു സബ് ഫണ്ടുകളായിട്ടാണ് പ്രവാസികള്‍ക്കും വിദേശികള്‍ക്കും നിക്ഷേപിക്കാവുന്ന രീതിയില്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ഒരുക്കിയിരിക്കുന്നത്.
പുതിയ ഫണ്ട് ഇന്നുമുതല്‍ ഫെബ്രുവരി 13 വരെ സബ്സ്ക്രിപ്ഷനായി ലഭ്യമാണ്. യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഈ ഫണ്ടില്‍ കുറഞ്ഞത് 5,000 യുഎസ് ഡോളര്‍ നിക്ഷേപിക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags : Burjeel Geojit Barjeel Geojit NFO