കൊച്ചി: എക്സ്ക്ലൂസീവ് ഹാൻഡ് ലൂം എക്സ്പോയുടെ രണ്ടാം പതിപ്പിനു കൊച്ചിയിൽ തുടക്കം. എറണാകുളം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിർവശത്തുള്ള റെന ഇവന്റ് ഹബ്ബിലാണ് എക്സ്പോ. 17 ന് സമാപിക്കും.
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെ ഡെവലപ്മെന്റ് കമ്മീഷണറുടെ (കൈത്തറി) കീഴിലുള്ള നാഷണൽ ഡിസൈൻ സെന്ററാണ് (എൻഡിസി) എക്സ്പോ സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കഴിവുള്ള കൈത്തറി നെയ്ത്തുകാരുടെ ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്.
ഉപഭോക്താക്കൾക്ക് നെയ്ത്തുകാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും നെയ്ത്തുരീതികൾ പരിചയപ്പെടുന്നതിനുമുള്ള അവസരമുണ്ടാകും. ദിവസവും രാവിലെ 11 മുതൽ രാത്രി എട്ടുവരെയുള്ള പ്രദർശനം സൗജന്യമാണ്.
Tags : Exclusive Handloom Expo Handloom Expo expo Kochi National Design centre