കൊച്ചി: പാം കെയര്‍ സീനിയര്‍ ലിവിംഗ് സംഘടിപ്പിച്ച ദ്വിദിന ഗ്ലോബല്‍ ഹെല്‍ത്തി ഏജിംഗ് കോണ്‍ക്ലേവ് നടന് അനൂപ് മേനോന് ഉദ്ഘാടനം ചെയ്തു.
കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടന്ന പരിപാടിയില്‍ ബെസ്റ്റ് ജെറിയാട്രീഷ്യന്‍ അവാര്‍ഡ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ജിനോ ജോയിക്ക്സമ്മാനിച്ചു. കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ സീനിയര്‍ ലിവിംഗിന്റെ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസ് നടത്തി.
രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി, ഹൃദ്രോഗവിദഗ്ധന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഇവിഎം ഹോട്ടല്‍സ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് മാത്യു, കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, പാം കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ബാബു ജോസഫ്, ഡയറക്ടര്‍ ലിമി ആന്‍ റോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Healthy Aging Conclave Actor Anoop Menon