x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; പത്തു മുതൽ ചർച്ച


Published: December 7, 2025 12:30 AM IST | Updated: December 7, 2025 12:30 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ഈ​​​ മാ​​​സം പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന.

വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​നു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ത്രി​​​ദി​​​ന ച​​​ർ​​​ച്ച 12ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നും ഈ ​​​ച​​​ർ​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ക്കു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക 25 ശ​​​ത​​​മാ​​​നം അ​​​ധി​​​ക പി​​​ഴ​​​ത്തീ​​​രു​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം യു​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​ർ വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടാം​​​ ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു​​​മു​​​ന്പ് സെ​​​പ്റ്റം​​​ബ​​​ർ 16നാ​​​യി​​​രു​​​ന്നു യു​​​എ​​​സ് പ്ര​​​തി​​​നി​​​ധിസം​​​ഘം രാ​​​ജ്യ​​​ത്തെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 22ന് ​​​വ്യാ​​​പാ​​​ര ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ന്‍റെ ദ്വി​​​ദി​​​ന ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​രക്കരാ​​​റി​​​ന്‍റെ അ​​​നൗ​​​ദ്യോ​​​ഗി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​സം​​​ഘം രാ​​​ജ്യ​​​ത്ത് എ​​​ത്തു​​​ന്ന​​​തെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.

Tags : India US trade deal Discussion

Recent News

Up