x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളിൽ ഇടിവ്


Published: January 5, 2026 11:16 PM IST | Updated: January 5, 2026 11:16 PM IST

മും​​ബൈ: ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ഉ​​ൾ​​പ്പെ​​ടെ വ​​ൻ​​കി​​ട സ്റ്റോ​​ക്കു​​ക​​ളി​​ൽ വി​​ല്പ​​ന സ​​മ്മ​​ർ​​ദം ഉ​​യ​​ർ​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ ഇ​​ടി​​ഞ്ഞു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ റി​​ക്കാ​​ർ​​ഡ് ഉയരം ക​​ണ്ട നി​​ഫ്റ്റി പിന്നീട് 26,300 പോ​​യി​​ന്‍റി​​ന് താ​​ഴേ​​ക്കു​​പോ​​യി.

ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ൽ ഉ​​ണ​​ർ​​വ് പ്ര​​ക​​ട​​മാ​​യി​​രു​​ന്നി​​ട്ടും ലാ​​ഭ​​മെ​​ടു​​പ്പും ഭൗ​​മ​​രാ​​ഷ്ട്രീ​​യ ആ​​ശ​​ങ്ക​​ക​​ളും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു. റ​​ഷ്യ​​യി​​ൽ​​നി​​ന്ന് എ​​ണ്ണ വാ​​ങ്ങുന്ന​​ത് ഇ​​ന്ത്യ തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു മേ​​ൽ ഉ​​യ​​ർ​​ന്ന തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പും വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു.

അ​​തേ​​സ​​മ​​യം, ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ൽ വെ​​ന​​സ്വേ​​ല​​ൻ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചി​​ല്ല. ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ്സെ​​ങ് ഒ​​ഴി​​കെ ഏ​​ഷ്യ​​യി​​ലെ പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളെ​​ല്ലാം പ്ര​​ത്യേ​​കി​​ച്ച് ജ​​പ്പാ​​നി​​ലെ നി​​ക്കി (2.88%), കൊ​​റി​​യ​​യി​​ലെ കോ​​സ്പി (3.32%), ഷാ​​ങ്ഹാ​​യ് കോം​​പോ​​സി​​റ്റ് (1.36) എന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി. യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​ക​​ളും പോ​​സി​​റ്റീ​​വ് ട്രെ​​ൻ​​ഡി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

സെ​​ൻ​​സെ​​ക്സ് 322.39 പോ​​യി​​ന്‍റ് (0.38%) ഇ​​ടി​​ഞ്ഞ് 85,439.62ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സൂ​​ചി​​ക 446.68 പോ​​യി​​ന്‍റ് (0.52%) താ​​ഴ്ന്ന് 85315.33ലെ​​ത്തി​​യി​​രു​​ന്നു. നി​​ഫ്റ്റി 78 പോ​​യി​​ന്‍റ് (0.30%) ന​​ഷ്ട​​ത്തി​​ൽ 26,250.30ൽ ​​ക്ലോ​​സ് ചെ​​യ്തു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ നി​​ഫ്റ്റി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന പോ​​യി​​ന്‍റാ​​യ 26,373ലെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​മി​​ക​​വ് നി​​ഫ്റ്റി​​ക്കു മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കാ​​നാ​​യി​​ല്ല. നി​​ഫ്റ്റി മി​​ഡ്കാ​​പ് പു​​തി​​യ ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മാ​​യ 61,520 പോ​​യി​​ന്‍റി​​ൽ എ​​ത്തി​​യ​​ശേ​​ഷം താ​​ഴ്ച​​യി​​ലേ​​ക്കു​​ വീ​​ണു. മി​​ഡ്കാ​​പ് സൂ​​ചി​​ക 100 പോ​​യി​​ന്‍റ് (0.16 %) താ​​ഴ്ന്ന് 61,266ൽ ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 94 പോ​​യി​​ന്‍റ് (0.53%) ഉ​​യ​​ർ​​ന്ന് 17,926.40ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

സെ​​ൻ​​സെ​​ക്സി​​ൽ നെ​​സ്‌ലെ ​​ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ്, ഭാ​​ര​​ത് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ലി​​മി​​റ്റ​​ഡ്, ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡ്, ഐ​​ഷ​​ർ മോ​​ട്ടോ​​ർ ലി​​മി​​റ്റ​​ഡ്, ഏ​​ഷ്യ​​ൻ പെ​​യ്ന്‍റ്സ്, ടാ​​റ്റാ സ്റ്റീ​​ൽ എ​​ന്നി​​വ​​യാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​തി​​ൽ മു​​ൻ​​നി​​ര​​യി​​ൽ. എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഇ​​ൻ​​ഫോ​​സി​​സ്, വി​​പ്രോ, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ്, ഒ​​എ​​ൻ​​ജി​​സി, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ന​​ഷ്ട​​മു​​ണ്ടാ​​യി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഐ​​ടി (1.43%), ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് (1.02%) എ​​ന്നി​​വ​​യ്ക്കാ​​ണ് വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. ബ്രോ​​ക്ക​​റേ​​ജ് സ്ഥാ​​പ​​ന​​ങ്ങ​​ൾ ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ റേ​​റ്റിം​​ഗ് കു​​റ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക 1.5 % ഇ​​ടി​​ഞ്ഞു.

റി​​ല​​യ​​ൻ​​സ്, ഒ​​എ​​ൻ​​ജി​​സി ഓ​​ഹ​​രി​​ക​​ളി​​ൽ ചാ​​ഞ്ചാ​​ട്ടം

വെ​​ന​​സ്വേ​​ല​​യി​​ലെ എ​​ണ്ണ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പു​​തി​​യ ഭൗ​​മ​​രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ലെ ഓ​​ഹ​​രി​​ക​​ളാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഒ​​എ​​ൻ​​ജി​​സി എ​​ന്നീ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ളി​​ൽ രാ​​വി​​ലെ മി​​ക​​ച്ച മു​​ന്നേ​​റ്റ​​ത്തി​​ന് ഇ​​ട​​യാ​​ക്കി.

റി​​ല​​യ​​ൻ​​സ് ഓ​​ഹ​​രി​​ക​​ൾ വ്യാ​​പാ​​ര​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ഘ​​ട്ട​​ത്തി​​ൽ ഒ​​രു​​ ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് പു​​തി​​യ 52 ആ​​ഴ്ച​​യി​​ലെ റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി. ഓ​​ഹ​​രി വി​​ല 1,600 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലെ​​ത്തി. അ​​വ​​സാ​​നം 0.96 ശ​​ത​​മാ​​ന​​ത്തോ​​ളം താ​​ഴ്ന്ന് 1577 രൂ​​പ​​യി​​ൽ ക്ലോ​​സ് ചെ​​യ്തു.

ഒ​​എ​​ൻ​​ജി​​സി ഓ​​ഹ​​രി​​ക​​ൾ രാ​​വി​​ലെ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്നു. ഓ​​യി​​ൽ ഇ​​ന്ത്യ, ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ളിലും പോ​​സി​​റ്റീ​​വ് ട്രെ​​ൻ​​ഡി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ന്നത്. പി​​ന്നീ​​ട് ഇ​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് വ​​ലി​​യ ഇ​​ടി​​വ് നേ​​രി​​ട്ടു. ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ൾ റ​​ഷ്യ​​യി​​ൽ നി​​ന്ന് എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് നി​​ർ​​ത്ത​​ണ​​മെ​​ന്ന ട്രം​​പി​​ന്‍റെ താ​​ക്കീ​​താ​​ണ് ഉൗ​​ർ​​ജ ഓ​​ഹ​​രി​​ക​​ളെ ഇ​​ടി​​വി​​ലാ​​ക്കി​​യ​​ത്.

Tags : Share Market fall BSE Nifty Sensex

Recent News

Up