Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BSE

വീ​​ണ്ടും ആ​​ന്ത്രോ​​പി​​ക്: ഐ​​ടി ഓ​​ഹ​​രി​​ക​​ൾ കൂ​​പ്പു​​കു​​ത്തി

മും​​ബൈ: യു​​എ​​സ് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സ്റ്റാ​​ർ​​ട്ട​​പ്പാ​​യ ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ പു​​തി​​യ പ്ര​​ഖ്യാ​​പ​​നം ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ഐ​​ടി ഓ​​ഹ​​രി​​ക​​ൾക്കു പ്രതി കൂലമായി. ഇ​​ത് വ​​ൻ തോ​​തി​​ൽ ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല്പ​​ന​​യി​​ലേ​​ക്കു ന​​യി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളെ ന​​ഷ്ട​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചു.

എ​​ഐ മൂ​​ല​​മു​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള മാ​​റ്റ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ നി​​ക്ഷേ​​പ​​ക​​രെ സ്വാ​​ധീ​​നി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ൻ ഐ​​ടി ഓ​​ഹ​​രി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​ന​​വും വി​​ല്പ​​ന​​യി​​ലാ​​യി​​രു​​ന്നു. ഉ​​ച്ച​​യോ​​ടെ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞ നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക 4.74 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. 1497 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 30,053.50ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക​​യി​​ലെ പ​​ത്ത് ഓ​​ഹ​​രി​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​യി​​രു​​ന്നു. എ​​ച്ച്സി​​എ​​ൽ ടെ​​ക്, ടെ​​ക് മ​​ഹീ​​ന്ദ്ര, പെ​​ർ​​സി​​സ്റ്റ​​ന്‍റ്, എ​​ൽ​​ടി​​ഐ മൈ​​ൻ​​ഡ്ട്രീ, കോ​​ഫോ​​ർ​​ഗ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ആ​​റു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്നു. ഇ​​ൻ​​ഫോ​​സി​​സ്, ടി​​സി​​എ​​സ്, ഒ​​റാ​​ക്കി​​ൾ ഫി​​ൻ സെ​​ർ​​വ്, എം​​ഫാ​​സി​​സ്, വി​​പ്രോ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞു.

സെ​​ൻ​​സെ​​ക്സ് 1069 പോ​​യി​​ന്‍റ് (1.28%) താ​​ഴ്ന്ന് 82,226ലും ​​നി​​ഫ്റ്റി 288.35 പോ​​യി​​ന്‍റ് (1.12%) ന​​ഷ്ട​​ത്തി​​ൽ 25,425ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 1360 പോ​​യി​​ന്‍റും (1.63%) നി​​ഫ്റ്റി 385 പോ​​യി​​ന്‍റും (1.50%) ഇ​​ടി​​വ് നേ​​രി​​ട്ടി​​രു​​ന്നു.

വി​​പ​​ണി​​യു​​ടെ ഇടിവിനു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ

1. ഐ​​ടി​​യി​​ലെ വി​​ല്പ​​ന: എ​​ഐ മൂ​​ല​​മു​​ണ്ടാ​​കാ​​വു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ശ​​ക്ത​​മാ​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ൽ വ​​ലി​​യ തോ​​തി​​ൽ വി​​ല്പ​​ന ന​​ട​​ന്നു. പ​​ര​​ന്പ​​രാ​​ഗ​​ത സോ​​ഫ്റ്റ്‌വേ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ൾ ആ​​ധു​​നി​​ക​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള ചെ​​ല​​വും സ​​ങ്കീ​​ർ​​ണ​​ത​​യും കു​​റ​​യ്ക്കാ​​ൻ ത​​ങ്ങ​​ളു​​ടെ ക്ലോ​​ഡ് കോ​​ഡ് ടൂ​​ളു​​ക​​ൾ​​ക്ക് ക​​ഴി​​യു​​മെ​​ന്ന ആ​​ന്ത്രോ​​പി​​ക്കി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം നി​​ക്ഷേ​​പ​​ക​​രി​​ൽ പു​​തി​​യ ഭീ​​തി​​ക്കു കാ​​ര​​ണ​​മാ​​യി. ഐ​​ടി ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന സ്രോ​​ത​​സാ​​യ സേ​​വ​​ന​​ങ്ങ​​ളെ എ​​ഐ ല​​ളി​​ത​​മാ​​ക്കു​​ന്ന​​തോ​​ടെ ക​​ന്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​ക്ഷ​​മ​​ത കു​​റ​​യു​​മെ​​ന്ന ഭീ​​തി നി​​ക്ഷേ​​പ​​ക​​രി​​ൽ ഉ​​ട​​ലെ​​ടു​​ത്തു.

2. ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും ട്രം​​പി​​ന്‍റെ പു​​തി​​യ ഭീ​​ഷ​​ണി​​യും: യു​​എ​​സ് ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ൾ തി​​ങ്ക​​ളാ​​ഴ്ച ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ വ​​ലി​​യ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്നു. ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ഐ​​ഇ​​ഇ​​പി​​എ നി​​യ​​മ​​പ്ര​​കാ​​രം ചു​​മ​​ത്തി​​യ അ​​ധി​​ക ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ യു​​എ​​സ് സു​​പ്രീംകോ​​ട​​തി റ​​ദ്ദാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് പു​​തി​​യ​​താ​​യി ച​​ർ​​ച്ച ചെ​​യ്ത് ഉ​​റ​​പ്പി​​ച്ച വ്യാ​​പാ​​ര ക​​രാ​​റു​​ക​​ളി​​ൽ​​നി​​ന്ന് പിന്മാ​​റ​​രു​​തെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി. വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ൽ ത​​ങ്ങ​​ളു​​മാ​​യി വി​​ല​​പേ​​ശ​​ലി​​നു തു​​നി​​യു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ മ​​റ്റ് വ്യാ​​പാ​​ര നി​​യ​​മ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് കൂ​​ടു​​ത​​ൽ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലു​​ള്ള തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന് ട്രം​​പ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ഇ​​ത് വി​​പ​​ണി​​യി​​ൽ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു.

3. മ​​ന്ത്‌ലി എ​​ക്സ്പ​​യ​​റി: എ​​ൻ​​എ​​സ്ഇ​​യി​​ൽ മാ​​സ കാ​​ല​​യ​​ള​​വി​​ലു​​ള്ള ഡെ​​റി​​വേ​​റ്റീ​​വ് കോ​​ണ്‍​ട്രാ​​ക്ടു​​ക​​ളു​​ടെ എ​​ക്സ്പ​​യ​​റി ദി​​നം ചൊ​​വാ​​ഴ്ച​​യാ​​ണ്. എ​​ക്സ്പ​​യ​​റി ദി​​ന​​ത്തി​​ൽ ചാ​​ഞ്ചാ​​ട്ടം സ്വാ​​ഭാ​​വി​​ക​​മാ​​ണ്. എ​​ക്സ​​പ​​യ​​റി ദി​​ന​​ങ്ങ​​ളി​​ൽ ട്രേ​​ഡ​​ർ​​മാ​​ർ കൈ​​വ​​ശ​​മി​​രി​​ക്കു​​ന്ന പൊ​​സി​​ഷ​​ൻ ഒ​​ഴി​​വാ​​ക്കു​​ന്ന​​തും പു​​തി​​യ​​തി​​ലേ​​ക്കു​​ള്ള റോ​​ളോ​​വ​​ർ ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കു​​ന്നതും വി​​പ​​ണി​​യി​​ൽ പെ​​ട്ടെ​​ന്നു​​ള്ള മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കാ​​റു​​ണ്ട്. വി​​പ​​ണി തു​​ട​​ക്ക​​ത്തി​​ൽത​​ന്നെ ദു​​ർ​​ബ​​ല​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ എ​​ക്സ്പ​​യ​​റി ദി​​ന​​ത്തി​​ലെ ചാ​​ഞ്ചാ​​ട്ടം ആ​​ഘാ​​തം വ​​ർ​​ധി​​പ്പി​​ച്ചു.

4. രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​ഞ്ഞു: യുഎ​​സ് ഡോ​​ള​​റി​​നെ​​തി​​രേ​​യു​​ള്ള ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. രൂ​​പ​​യ്ക്കെ​​തി​​രേ ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ൽ നി​​ന്നും പി​​ൻ​​വ​​ലി​​യാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന ഘ​​ട​​ക​​മാ​​ണ്.

5. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്നു: യു​​എ​​സ് - ഇ​​റാ​​ൻ സം​​ഘ​​ർ​​ഷ ഭീ​​തി നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉയർന്നു. ആ​​ണ​​വ പ​​ദ്ധ​​തി​​ക​​ൾ നി​​ർ​​ത്തി​​വ​​യ്ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ഇ​​റാ​​നും യു​​എ​​സും ത​​മ്മി​​ൽ വ​​രു​​ന്ന വ്യാ​​ഴാ​​ഴ്ച ജ​​നീ​​വ​​യി​​ൽ വ​​ച്ച് ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ച​​ർ​​ച്ച ആ​​കാം​​ക്ഷ​​യോ​​ടെ ഉ​​റ്റു​​നോ​​ക്കു​​ന്നു. ച​​ർ​​ച്ച അ​​ല​​സി​​പ്പി​​രി​​ഞ്ഞാ​​ൽ ഇ​​റാ​​നെ ആ​​ക്ര​​മി​​ക്കു​​മെ​​ന്ന് ട്രം​​പ് ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​ട്ടു​​ള്ള​​തി​​ന്‍റെ പി​​രി​​മു​​റു​​ക്കം വി​​പ​​ണി​​യി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഒ​​രു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 72.13 ഡോ​​ള​​റി​​ലെ​​ത്തി.

Business

വൻ തി​രി​ച്ചു​വരവിൽ ഓഹരിവി​പ​ണി

മും​​ബൈ: കേ​​ന്ദ്ര ബ​​ജ​​റ്റ് ദി​​ന​​ത്തി​​ൽ ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷ​​ത്തി​​നി​​ടെ​​യി​​ലെ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​തി​​ന്‍റെ പി​​റ്റേ​​ന്ന് സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ്, ബാ​​ങ്കിം​​ഗ്, ഓ​​ട്ടോ ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വ്യാ​​ല്യു ബ​​യിം​​ഗി​​ന്‍റെ ക​​രു​​ത്തി​​ലാ​​ണ് ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഉ​​ണ​​ർ​​വു​​ണ്ടാ​​യ​​ത്.

ഞാ​​യ​​റാ​​ഴ്ച​​ത്തെ കേ​​ന്ദ്ര ബ​​ജ​​റ്റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന പ്ര​​ത്യേ​​ക വ്യാ​​പാ​​ര സെ​​ഷ​​നി​​ലു​​ണ്ടാ​​യ ക​​ന​​ത്ത വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ വി​​പ​​ണി ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് ന​​ഷ്ട​​ങ്ങ​​ൾ നി​​ക​​ത്തി വി​​പ​​ണി നേ​​ട്ട​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 943 പോ​​യി​​ന്‍റ് (1.17%) നേ​​ട്ട​​മു​​ണ്ടാ​​ക്കി 81,666.46ൽ ​​ക്ലോ​​സ് ചെ​​യ്തു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഇ​​ത് 1009 പോ​​യി​​ന്‍റ് മു​​ന്നേ​​റി 81,732 പോ​​യി​​ന്‍റി​​ൽ എ​​ത്തി​​യി​​രു​​ന്നു. നി​​ഫ്റ്റി 263 പോ​​യി​​ന്‍റ് (1.06%) ഉ​​യ​​ർ​​ന്ന് 25,088.40ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സൂ​​ചി​​ക 282.65 പോ​​യി​​ന്‍റ് മുന്നേ​​റി 25,108.10ലെ​​ത്തി​​യി​​രു​​ന്നു.

വി​​പ​​ണി​​യി​​ൽ വ്യാ​​പാ​​രം കു​​ത്ത​​നെ കു​​റ​​യ്ക്കും വി​​ധം സെ​​ക്യൂ​​രി​​റ്റീ​​സ് ട്രാ​​ൻ​​സാ​​ക്ഷ​​ൻ ടാ​​ക്സ് കൂ​​ട്ടു​​ക​​യാ​​ണെ​​ന്ന കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ന്‍റെ പ്ര​​ഖ്യാ​​പ​​ത്തി​​നു പി​​ന്നാ​​ലെ പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്താ​​ണ് താ​​ഴ്ന്ന​​ത്.
നി​​ഫ്റ്റി​​യി​​ലെ വി​​ശാ​​ല സൂ​​ചി​​ക​​ക​​ളാ​​യ നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 എ​​ന്നി​​വ യ​​ഥാ​​ക്ര​​മം 0.96 ശ​​ത​​മാ​​ന​​വും 0.64 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.

വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​നു പി​​ന്നി​​ൽ

1. വാ​​ല്യു ബ​​യിം​​ഗ്: ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ൽ വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ വ​​ൻ ഇ​​ടി​​വി​​നു പി​​ന്നാ​​ലെ നി​​ക്ഷേ​​പ​​ക​​ർ വാ​​ല്യു ബ​​യിം​​ഗി​​ലേ​​ക്കു ക​​ട​​ന്നു. യ​​ഥാ​​ർ​​ഥ മൂ​​ല്യ​​ത്തേ​​ക്കാ​​ൾ കു​​റ​​ഞ്ഞ വി​​ല​​യി​​ൽ ഗു​​ണ​​മേ​​ന്മ​​യു​​ള്ള ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി​​ക്കൂ​​ട്ടു​​ന്ന രീ​​തി​​യാ​​ണ് വാ​​ല്യു ബ​​യിം​​ഗ്.

2. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​റ​​വ്: അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ കു​​റ​​ഞ്ഞ് ബാ​​ര​​ലി​​ന് 66.45 ഡോ​​ള​​റി​​ലെ​​ത്തി. അ​​സം​​സ്കൃത എ​​ണ്ണ വി​​ല​​ക്കുറ​​വ് പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​ന്‍റെ ആ​​ഘാ​​തം കു​​റ​​യ്ക്കാ​​നും ഇ​​ന്ത്യ​​യു​​ടെ വ്യാ​​പാ​​ര സ​​ന്തു​​ലി​​താ​​വ​​സ്ഥ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും സ​​ഹാ​​യി​​ക്കു​​ന്നു.

3. ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ: ദീ​​ർ​​ഘ​​കാ​​ല സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യി​​ൽ ഉൗ​​ന്ന​​ൽ ന​​ൽ​​കി​​യു​​ള്ള ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം ഉ​​യ​​ർ​​ത്തി. നി​​ർ​​മാ​​ണ മേ​​ഖ​​ല​​യ്ക്ക് ഉ​​ണ​​ർ​​വ് ന​​ൽ​​കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ, ആ​​ഗോ​​ള ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ൾ​​ക്ക് ദീ​​ർ​​ഘ​​കാ​​ല നി​​കു​​തി ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ, കൃ​​ഷി, ടൂ​​റി​​സം മേ​​ഖ​​ല​​ക​​ൾ​​ക്കു​​ള്ള പി​​ന്തു​​ണ എ​​ന്നി​​വ ധ​​ന​​മ​​ന്ത്രി ബ​​ജ​​റ്റി​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

4. രൂ​​പ​​യു​​ടെ ഉ​​യ​​ർ​​ച്ച: 2026-27ലെ ​​കേ​​ന്ദ്ര ബ​​ജ​​റ്റി​​നു​​ശേ​​ഷ​​മു​​ള്ള വ്യാ​​പാ​​ര ദി​​ന​​ത്തി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 42 പൈ​​സ ഉ​​യ​​ർ​​ന്ന് 91.51ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വാ​​ണ് രൂ​​പ​​യ്ക്കു ക​​രു​​ത്താ​​യ​​ത്.

5. ലാ​​ർ​​ജ് കാ​​പ് ഓ​​ഹ​​രി​​ക​​ളി​​ലെ വാ​​ങ്ങ​​ൽ: ബ്ലൂ​​ചി​​പ്പ് ഓ​​ഹ​​രി​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലാ​​ണ് ഇ​​ന്ന​​ലെ ദൃ​​ശ്യ​​മാ​​യ​​ത്. സൂ​​ചി​​ക​​യി​​ലെ വ​​ന്പ​​ന്മാ​​രാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ ഓ​​ഹ​​രി മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു. ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ, അ​​ദാ​​നി പോ​​ർ​​ട്സ് ആ​​ൻ​​ഡ് സ്പെ​​ഷ​​ൽ ഇ​​ക്ക​​ണോ​​മി​​ക് സോ​​ണ്‍, ഹി​​ൻ​​ഡാ​​ൽ​​കോ ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളി​​ൽ വ​​ലി​​യ വാ​​ങ്ങ​​ലു​​ക​​ളു​​ണ്ടാ​​യി.

Business

ഇ​​ന്ത്യ-​​ഇ​​യു വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന്‍റെ ക​​രു​​ത്തി​​ൽ വി​​പ​​ണി

മും​​ബൈ: ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര​​വ്യാ​​പാ​​ര​​ക്ക​​രാ​​റി​​നെ​​ക്കു​​റി​​ച്ചു​​ള്ള ശു​​ഭ​​പ്ര​​തീ​​ക്ഷ​​ക​​ളു​​ടെ​​യും ക​​രു​​ത്തു​​റ്റ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളു​​ടെ​​യും പി​​ൻ​​ബ​​ല​​ത്തി​​ൽ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഉ​​യ​​ർ​​ന്ന ത​​ല​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​ന​​മാ​​ണ് ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം ന​​ട​​ത്തു​​ന്ന​​ത്.

സെ​​ൻ​​സെ​​ക്സ് 487.20 പോ​​യി​​ന്‍റ് (0.60%) 82,344.68ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ 646.49 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 82503ൽ ​​വ​​രെ​​യെ​​ത്തി​​യ​​താ​​ണ്. നി​​ഫ്റ്റി 167.35 പോ​​യി​​ന്‍റ് മുന്നേറി (0.66%) 25,342.75ലും ​​ക്ലോ​​സ് ചെ​​യ്തു.

സെ​​ൻ​​സെ​​ക്സി​​ലെ 30 മു​​ൻ​​നി​​ര ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ ഭാ​​ര​​ത് ഇ​​ല​​ക്ട്രോ​​ണി​​ക്സി​​ന്‍റെ മൂ​​ന്നാം​​പാ​​ദ സാ​​ന്പ​​ത്തി​​ക ഫ​​ല​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ ഓ​​ഹ​​രി​​വി​​ല ഒ​​ന്പ​​ത് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ കു​​തി​​ച്ചു​​യ​​ർ​​ന്നു.
ക​​ന്പ​​നി​​യു​​ടെ അ​​റ്റാ​​ദാ​​യം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 21 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ 1590 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. വ​​രു​​മാ​​നം ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ​​കാ​​ല​​യ​​ള​​വി​​നേ​​ക്കാ​​ൾ 24 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 7122 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ ഇ​​ന്ത്യ വി​​പ​​ണ​​യി​​ൽ നി​​ന്നു​​ള്ള പിന്മാ​​റ്റം തു​​ട​​രു​​ക​​യാ​​ണ്. ചൊ​​വ്വാ​​ഴ്ച 3068.49 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ത്. അ​​തേ​​സ​​മ​​യം ഡൊ​​മ​​സ്റ്റി​​ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് നി​​ക്ഷേ​​പം ഉ​​യ​​ർ​​ത്തു​​ക​​യും ചെ​​യ്തു. ചൊ​​വ്വാ​​ഴ്ച 8999.71 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി. തു​ട​ർ​ച്ച​യാ​യ 15 ദി​വ​സ​ത്തെ വി​ൽ​പ്പ​ന​യ്ക്കു​ശേ​ഷം എ​ഫ്ഐ​ഐ​ക​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് ഇ​ന്ന​ലെ നി​ക്ഷേ​പ​ക​രാ​യെ​ത്തി. 480.26 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വാ​ങ്ങി​യ​ത്.

വി​​പ​​ണി​​യു​​ടെ ഉ​​യ​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം

ഇ​​ന്ത്യ-​​യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന്‍റെ പൂ​​ർ​​ത്തീ​​ക​​ര​​ണം നി​​ക്ഷേ​​പ​​ക​​രി​​ൽ ആ​​ത്മ​​വി​​ശ്വാ​​സ​​മു​​ണ്ടാ​​ക്കി. ഇ​​യു രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ക​​യ​​റ്റു​​മ​​തി​​യു​​ടെ 99 ശ​​ത​​മാ​​ന​​ത്തി​​നും തീ​​രു​​വ കു​​റ​​യ്ക്കു​​ക​​യോ ഒ​​ഴി​​വാ​​ക്കു​​ക​​യോ ചെ​​യ്യും. പ​​ക​​രം ഇ​​യു​​വി​​ൽ​​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന 97 ശ​​ത​​മാ​​ന​​ത്തി​​നും ഇ​​ന്ത്യ നി​​കു​​തി ഇ​​ള​​വു ന​​ൽ​​കും. ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി, ജ​​പ്പാ​​ന്‍റെ നി​​ക്കീ, ഷാ​​ങ്ഹാ​​യ് എ​​സ്എ​​സ്ഇ കോ​​ന്പോ​​സി​​റ്റ്, ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാം​​ഗ്സെ​​ങ് സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ ഉ​​യ​​ർ​​ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ടം അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ക്സ് താ​​ഴേ​​ക്കു പോ​​യ​​തും നേ​​ട്ട​​മാ​​യി. മു​​ൻ സെ​​ഷ​​നേ​​ക്കാ​​ൾ 6.44 ശ​​ത​​മാ​​നം താ​​ഴ്ന്ന് 13.52 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി.

Business

റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ൽ രൂ​പ

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​രു​​ന്ന പി​​ന്മാ​​റ്റ​​വും ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും കാ​​ര​​ണം യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ത​​ക​​ർ​​ച്ച​​യി​​ൽ. ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ന്‍റെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ 92 എ​​ന്ന മൂ​​ല്യ​​ത്തി​​ലെ​​ത്തി​​യ രൂപ അ​​വ​​സാ​​നം ചെ​​റി​​യൊ​​രു ഉ​​യ​​ർ​​ച്ച​​യി​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​വാ​​രമായ 91.88ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

തു​​ട​​ക്ക​​ത്തി​​ലു​​ണ്ടാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വി​​ട്ട രൂ​​പ വ്യാ​​പാ​​ര​​ത്തി​​നി​​ടെ 91.99 എ​​ന്ന നി​​ര​​ക്കി​​ലേ​​ക്ക് താ​​ഴു​​ക​​യും ചെ​​യ്ത​​താ​​യി ഫോ​​റെ​​ക്സ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​രു​​ന്ന വി​​റ്റ​​ഴി​​ക്ക​​ലും ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ വീ​​ണ്ടും ന​​ഷ്ട​​ത്തി​​ലാ​​തും ഇ​​ന്ന​​ലെ രൂ​​പ​​യെ ബാ​​ധി​​ച്ചു. കൂ​​ടാ​​തെ അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും യു​​എ​​സ് ട്ര​​ഷ​​റി യീ​​ൽ​​ഡു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​തും നി​​ക്ഷേ​​പ​​ക​​രെ ഡോ​​ള​​റി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ച്ചു.

2025ൽ 5 ​​ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് രൂ​​പ നേ​​രി​​ട്ട​​ത്. ഈ ​​ആ​​ഴ്ച 1.18 ശ​​ത​​മാ​​ന​​വും 2026 ജ​​നു​​വ​​രി​​യി​​ൽ മാ​​ത്രം രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ 2.3 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യി.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ ന​​ഷ്ടം

വ്യാ​​ഴാ​​ഴ്ച നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ വീ​​ണ്ടും കൂ​​പ്പു​​കു​​ത്തി. 30 ഓ​​ഹ​​രി​​ക​​ളു​​ടെ സെ​​ൻ​​സെ​​ക്സ് 779 പോ​​യി​​ന്‍റ് (0.94%) ഇ​​ടി​​ഞ്ഞ് 81538ലും 50 ​​ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി 241 പോ​​യി​​ന്‍റ് (0.95%) ന​​ഷ്ട​​ത്തി​​ൽ 25,049ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ വി​​റ്റ​​ഴി​​ക്ക​​ലും വി​​പ​​ണി​​യു​​ടെ പ്ര​​ക​​ട​​ന​​ത്തെ സ്വാ​​ധീ​​നി​​ച്ചു.

ഇ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​ആ​​ഴ്ച നി​​ഫ്റ്റി സൂ​​ചി​​ക​​യി​​ൽ 2.5 ശ​​ത​​മാ​​നം താ​​ഴ്ച​​യു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ നാ​​ലു മാ​​സ​​ത്തി​​നി​​ടെ​​യി​​ലെ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​മാ​​ണി​​ത്. സെ​​ൻ​​സെ​​ക്സിന് ഈ ആഴ്ച 2.4 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വു​​ണ്ടാ​​യി.

നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പ​​ത്തി​​ൽ ഇ​​ന്ന​​ലെ മാ​​ത്രം 6 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വു​​ണ്ടാ​​യി. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി​​മൂ​​ല്യം 458.5 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 452 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി താ​​ഴ്ന്നു. ഈ ​​ആ​​ഴ്ച ഏ​​ക​​ദേ​​ശം 16 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ൻ ഇ​​ടി​​വാ​​ണ് ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല​​ധ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ജ​​നു​​വ​​രി​​യി​​ൽ ഏ​​ക​​ദേ​​ശം 350 കോ​​ടി ഡോ​​ള​​റി​​ന്‍റെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വി​​റ്റ​​ഴി​​ച്ച​​ത്.

കൈ​​ക്കൂ​​ലി ആ​​രോ​​പ​​ണ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ദാ​​നി ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ ഗൗ​​തം അ​​ദാ​​നി​​ക്കും ഗ്രൂ​​പ്പ് എ​​ക്സി​​ക്യൂ​​ട്ടി​​വ് സാ​​ഗ​​ർ അ​​ദാ​​നി​​ക്കു​​മെ​​തി​​രേ സ​​മ​​ൻ​​സ് അ​​യ​​യ്ക്കാ​​ൻ യു​​എ​​സ് സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ക​​മ്മീ​​ഷ​​ൻ കോ​​ട​​തി​​യോ​​ട് അ​​നു​​മ​​തി തേ​​ടി​​യ​​ വാ​​ർ​​ത്ത​​യും വി​​പ​​ണി​​ക്കു പ്രതികൂലമായി. അ​​ദാ​​നി ഗ്രൂ​​പ്പ് ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ 3.4 ശ​​ത​​മാ​​നം മു​​ത​​ൽ 14.5 ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​ഞ്ഞു.

Business

രൂ​പ​യ്ക്ക് റി​ക്കാ​ർ​ഡ് ഇ​ടി​വ്

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ. ഇ​​ന്ന​​ലെ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 76 പൈസ ഇ​​ടി​​ഞ്ഞ് 91.73 എ​​ന്ന നി​​ല​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഒ​​രു ദി​​വ​​സ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വാ​​ണ് ഇ​​ത്.

ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും ഗ്രീ​​ൻ​​ലാ​​ൻ​​ഡ് പി​​ടി​​ച്ചെ​​ടു​​ക്കു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ ഭീ​​ഷ​​ണി​​യും നി​​ക്ഷേ​​പ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​കരു​​ടെ പിന്മാ​​റ്റ​​വും ലോ​​ഹ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ ഡോ​​ള​​റി​​നു ശ​​ക്ത​​മാ​​യ ആ​​വ​​ശ്യ​​ക​​ത ഉ​​ണ്ടാ​​യ​​തും രൂ​​പ​​യെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി.

ഗ്രീ​​ൻ​​ലാ​​ൻ​​ഡ് വി​​ഷ​​യ​​ത്തി​​ൽ യു​​എ​​സും യൂ​​റോ​​പ്പു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ലു​​ണ്ടാ​​യ വി​​ള്ള​​ലും എ​​ട്ടു യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്കുമേ​​ൽ ട്രം​​പ് ചു​​മ​​ത്തി​​യ അ​​ധി​​ക തീ​​രു​​വ വീ​​ണ്ടു​​മൊ​​രു വ്യാ​​പാ​​ര യു​​ദ്ധ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും വി​​പ​​ണി​​യി​​ൽ സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​ക്കി. കൂ​​ടാ​​തെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലെ തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള ത​​ക​​ർ​​ച്ച​​യും രൂ​​പ​​യു​​ടെ ഇ​​ടി​​വിന് ആ​​ക്കം​​കൂ​​ട്ടി​​യെ​​ന്ന് വി​​നി​​മ​​യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 91.05 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. പി​​ന്നീ​​ടി​​ത് വ്യാ​​പാ​​ര​​ത്തി​​നി​​ടെ​​യി​​ലെ എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യാ​​യ 91.74ലെ​​ത്തി. അ​​വ​​സാ​​നം മു​​ൻ സെ​​ഷ​​നി​​ലെ ക്ലോ​​സിം​​ഗ് ലെ​​വ​​ലി​​നേ​​ക്കാ​​ൾ 76 പൈ​​സ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഡി​​സം​​ബ​​ർ 16ന് ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 91.14 ആ​​ണ് വ്യാ​​പാ​​ര​​ത്തി​​നി​​ടെ​​യി​​ലെ രൂ​​പ​​യു​​ടെ ഇതിനുമുന്പുള്ള താ​​ഴ്ന്ന നി​​ല.

ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​ക​​ളി​​ൽ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന രൂ​​പ ഈ ​​മാ​​സം ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞു. 2025ൽ ​​അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ന്‍റെ താ​​ഴ്ച​​യാ​​ണു​​ണ്ടാ​​യ​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി ചു​​വ​​പ്പി​​ൽ

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും ന​​ഷ്ട​​ത്തി​​ൽ ത​​ന്നെ. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്ന​​ത്. സെ​​ൻ​​സെ​​ക്സ് 271 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 81,910ലും ​​നി​​ഫ്റ്റി 75 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 25,157.50ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മെ​​റ്റ​​ൽ, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ഒ​​ഴി​​കെ എ​​ല്ലാ സൂ​​ചി​​ക​​ക​​ളും താ​​ഴ്ന്നു.

Business

ഓ​​ഹ​​രി​​വി​​പ​​ണിയിൽ വൻ ഇടിവ്

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ വ​​ൻ ഇ​​ടി​​വി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​രു​​ടെ തു​​ട​​രു​​ന്ന പി​​ന്മാ​റ്റം, ആ​​ഗോ​​ള വ്യാ​​പാ​​ര അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ, ദു​​ർ​​ബ​​ല​​മാ​​യ മൂ​​ന്നാം പാ​​ദ ഫ​​ല​​ങ്ങ​​ൾ എ​​ന്നി​​വ​​യെ​​ല്ലാം വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു.

2026ലെ ​​ഇ​​തു​​വ​​രെ​​യു​​ള്ള വ്യാ​​പാ​​ര സെ​​ഷ​​നി​​ലെ 13 ദി​​ന​​ങ്ങ​​ളി​​ൽ 10ലും ​​സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി 12 ദി​​ന​​ങ്ങ​​ളി​​ലും ഇ​​ടി​​ഞ്ഞു. 2025 മേ​​യ് 13ന് ​​ശേ​​ഷം ശ​​ത​​മാ​​ന​​ക്ക​​ണ​​ക്കി​​ൽ ഒ​​രു ദി​​വ​​സം നേ​​രി​​ട്ട ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വാ​​ണ് ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ​​ത്.

സെ​​ൻ​​സെ​​ക്സ് 1066 പോ​​യി​​ന്‍റ് (1.28%) താ​​ഴ്ന്ന് 82,180.47ലും ​​നി​​ഫ്റ്റി 353 പോ​​യി​​ന്‍റ് (1.38%) ന​​ഷ്ട​​ത്തി​​ൽ 25,232.50ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ വ​​ൻ ത​​ക​​ർ​​ച്ച​​യി​​ൽ ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത എ​​ല്ലാ ക​​ന്പ​​നി​​ക​​ളു​​ടെയും ആ​​കെ വി​​പ​​ണി മൂ​​ല​​ധ​​നം 9.46 ല​​ക്ഷം കോ​​ടി രൂ​​പ​​ കു​​റ​​ഞ്ഞ് 455.7 ല​​ക്ഷം കോ​​ടി​​യാ​​യി. തി​​ങ്ക​​ളാ​​ഴ്ച ഇ​​ത് 465 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

ജ​​നു​​വ​​രി​​യി​​ൽ നി​​ഫ്റ്റി, സെ​​ൻ​​സെ​​ക്സ് സൂ​​ചി​​ക​​ക​​ൾ 3.5 ശ​​ത​​മാ​​നം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഈ ​​കാ​​ല​​യ​​ള​​വി​​ൽ വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ പു​​റ​​ത്തേ​​ക്കു​​ള്ള ഒ​​ഴു​​ക്ക് 29,135 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. 2025 ഓ​​ഗ​​സ്റ്റി​​നു​​ശേ​​ഷ​​മു​​ള്ള (34,993 കോ​​ടി രൂ​​പ) ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​മാ​​ണി​​ത്.

നി​​ഫ്റ്റി​​യി​​ലെ എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും ഇ​​ന്ന​​ലെ ചു​​വ​​പ്പി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്. റി​​യ​​ൽ​​റ്റി സൂ​​ചി​​ക (5.04 %) ഇ​​ടി​​ഞ്ഞ് മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ത​​ക​​ർ​​ച്ച നേ​​രി​​ട്ടു. ഐ​​ടി, ഓ​​ട്ടോ, ഹെ​​ൽ​​ത്ത്കെ​​യ​​ർ, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് എ​​ന്നി​​വ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്നു.

തകർച്ച തുടർന്ന് രൂ​​പ

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ ഏ​​ഴു പൈ​​സ ഇ​​ടി​​ഞ്ഞ് 90.97 എ​​ന്ന റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്നു തു​​ട​​രു​​ന്ന പിന്മാ​​റ്റ​​വും ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രി​​ൽ ഡോ​​ള​​ർ ആ​​വ​​ശ്യ​​ക​​ത ഉ​​യ​​രു​​ന്ന​​തും രൂ​​പ​​യു​​ടെ താ​​ഴ്ച​​യ്ക്കു കാ​​ര​​ണ​​മാ​​കു​​ന്നു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ 90.91 എ​​ന്ന നി​​ല​​യി​​ലാ​​ണ് രൂ​​പ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ രൂ​​പ 91.06ലേ​​ക്കു താ​​ഴ്ന്നു. തി​​ങ്ക​​ളാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ 12 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.90ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ഡി​​സം​​ബ​​ർ 16ന് ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 91.14 ആ​​ണ് വ്യാ​​പാ​​ര​​ത്തി​​നി​​ട​​യി​​ലെ രൂ​​പ​​യു​​ടെ താ​​ഴ്ന്ന ലെ​​വ​​ൽ. അ​​ന്ന് ത​​ന്നെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 90.93 ആ​​ണ് ഇതിനു മുന്പ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ വ്യാ​​പാ​​ര​​വ​​സാ​​ന​​മു​​ള്ള താ​​ഴ്ന്ന നി​​ല.

Business

വിപണി നഷ്ടത്തിൽ

മും​​ബൈ: ഇ​​ന്ത്യ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ന​​ഷ്ട​​ത്തോ​​ടെ ആ​​ഴ്ച​​യ്ക്കു തു​​ട​​ക്ക​​മി​​ട്ടു. ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലെ ത​​ള​​ർ​​ച്ച​​യും വ​​ൻ​​തോ​​തി​​ലു​​ള്ള ലാ​​ഭ​​മെ​​ടു​​പ്പു​​മാ​​ണ് ഇ​​ന്ത്യ​​ൻ സൂ​​ചി​​ക​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി ന​​ൽ​​കി​​യ​​ത്.

ആ​​ഗോ​​ള ത​​ല​​ത്തി​​ൽ വീ​​ണ്ടും ഉ​​ട​​ലെ​​ടു​​ത്ത വ്യാ​​പാ​​ര യു​​ദ്ധ​​ഭീ​​ഷ​​ണി​​ക​​ളും ക​​ന്പ​​നി​​ക​​ളു​​ടെ സ​​മ്മി​​ശ്ര​​മാ​​യ മൂ​​ന്നാം​​പാ​​ദ ഫ​​ല​​ങ്ങ​​ളും നി​​ക്ഷേ​​പ​​ക​​രെ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ന​​യി​​ച്ചു. ഇ​​ന്ന​​ലെ വ​​ലി​​യ ത​​ക​​ർ​​ച്ച​​യെ നേ​​രി​​ട്ട വി​​പ​​ണി​​യെ എ​​ഫ്എം​​സി​​ജി, ഓ​​ട്ടോ എ​​ന്നി​​വ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ വാ​​ങ്ങ​​ലു​​ക​​ളാ​​ണ് ര​​ക്ഷി​​ച്ച​​ത്.

സെ​​ൻ​​സെ​​ക്സ് 324 പോ​​യി​​ന്‍റ് (0.39%) താ​​ഴ്ന്ന് 83,246.18ലും ​​നി​​ഫ്റ്റി 109 പോ​​യി​​ന്‍റ് (0.42%) ന​​ഷ്ട​​ത്തി​​ൽ 25,585.50ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ നി​​ഫ്റ്റി 25,500 പോ​​യി​​ന്‍റി​​ലും താ​​ഴേ​​ക്കു പോ​​യി​​രു​​ന്നു.
നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ എ​​ഫ്എം​​സി​​ജി (0.67%), ഓ​​ട്ടോ (0.13%) എ​​ന്നി​​വ ഒ​​ഴി​​കെ എ​​ല്ലാ സൂ​​ചി​​ക​​ക​​ളും ചു​​വ​​പ്പി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. റി​​യ​​ൽ​​റ്റി (1.99%), മീ​​ഡി​​യ (1.84%) ഓ​​ഹ​​രി​​ക​​ൾ വ​​ൻ ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഐ​​ടി സൂ​​ചി​​ക 0.47 ശ​​ത​​മാ​​നം ഇ​​ടി​​വ് നേ​​രി​​ട്ടു.

വി​​പ​​ണി​​യു​​ടെ ഇ​​ടി​​വി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

1. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ഡെ​​ൻ​​മാ​​ർ​​ക്കി​​ൽ​​നി​​ന്ന് ഗ്രീ​​ൻ​​ലാ​​ൻ​​ഡ് വാ​​ങ്ങാ​​നു​​ള്ള യു​​എ​​സി​​ന്‍റെ താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്ക് എ​​തി​​ര് നി​​ൽ​​ക്കു​​ന്ന എ​​ട്ടു യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് 10 ശ​​ത​​മാ​​നം അ​​ധി​​ക തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു. ഇ​​ത് പു​​തി​​യ വ്യാ​​പാ​​ര യു​​ദ്ധ​​ത്തി​​ന്‍റെ ആ​​ശ​​ങ്ക​​ക​​ളാ​​ണ് ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

ഡെ​​ൻ​​മാ​​ർ​​ക്ക്, നോ​​ർ​​വെ, സ്വീ​​ഡ​​ൻ, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, നെ​​ത​​ർ​​ല​​ൻ​​ഡ്സ്, ഫി​​ൻ​​ല​​ൻ​​ഡ്, ബ്രി​​ട്ട​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് യു​​എ​​സി​​ലേ​​ക്കു​​ള്ള എ​​ല്ലാ ഇ​​റ​​ക്കു​​മ​​തി​​ക്കു​​മാ​​ണ് തീ​​രു​​വ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നു നി​​ല​​വി​​ൽ വ​​രും. ജൂ​​ണ്‍ ഒ​​ന്നി​​നു​​ള്ളി​​ൽ പ്രശ്ന പ​​രി​​ഹാ​​ര​​മാ​​യി​​ല്ലെ​​ങ്കി​​ൽ തീ​​രു​​വ 25 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​രും. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഡോ​​ള​​ർ ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യി​​ലാ​​ണ്.

2. രൂ​​പ​​യു​​ടെ ഇ​​ടി​​വ്: പു​​തി​​യ വ്യാ​​പാ​​ര അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ ഉ​​ട​​ലെ​​ടു​​ത്ത​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള വി​​ദേ​​ശ നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ ഒ​​ഴു​​ക്ക് ശ​​ക്ത​​മാ​​യി. ഇ​​തേ​​ത്തു​​ട​​ർ​​ന്ന്് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 14 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.92ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഡോ​​ള​​ർ ദു​​ർ​​ബ​​ല​​മാ​​കു​​ന്പോ​​ഴും അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​റ​​യു​​ന്പോ​​ഴും രൂ​​പ ക​​രു​​ത്താ​​ർ​​ജി​​ക്കേ​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ, വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ൻ​​വാ​​ങ്ങ​​ലാ​​ണ് രൂ​​പ​​യെ ബാ​​ധി​​ച്ച​​ത്. ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 90.68 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. പി​​ന്നീ​​ടി​​ത് 91.01 എ​​ന്ന നി​​ല​​യി​​ലേ​​ക്കു വീ​​ണു. അ​​വ​​സാ​​നം 14 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.92ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഡി​​സം​​ബ​​ർ 16നു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 90.93 ആ​​ണ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ വ്യാ​​പാ​​രാ​​വ​​സാ​​ന​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല.

3. ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്തി​​ലു​​ള്ള ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ: അ​​ടു​​ത്ത യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ചെ​​യ​​ർ​​മാ​​ൻ ആ​​രാ​​കു​​മെ​​ന്ന​​തി​​ലു​​ള്ള ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു. നി​​ല​​വി​​ൽ വൈ​​റ്റ് ഹൗ​​സ് നാ​​ഷ​​ണ​​ൽ ഇ​​ക്ക​​ണോ​​മി​​ക് കൗ​​ണ്‍​സി​​ൽ ഡ​​യ​​റ​​ക്ട​​ർ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന കെ​​വി​​ൻ ഹാ​​സെ​​റ്റ് ചെ​​യ​​ർ​​മാ​​ൻ ആ​​കി​​ല്ലെ​​ന്ന ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന ആ​​ഗോ​​ള​​വി​​പ​​ണി​​ക​​ളെ​​യൊന്നടങ്കം പ്രതികൂലമായി ബാ​​ധി​​ച്ചു.

Business

വിപണി തുടർച്ചയായ അഞ്ചാം ദിനവും നഷ്ട‌ത്തിൽ

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​വും ന​​ഷ്ട​​ത്തി​​ൽ വ്യാപാരമവസാനിപ്പിച്ചു. യു​​എ​​സ് തീ​​രു​​വ​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള പു​​തി​​യ ആ​​ശ​​ങ്ക​​ക​​ളും വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക് തു​​ട​​രു​​ന്ന​​തു​​മാ​​ണ് വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്ന​​ത്.

തു​​ട​​ക്ക​​ത്തി​​ൽ ഉ​​യ​​ർ​​ന്ന സെ​​ൻ​​സെ​​ക്സ് പി​​ന്നീ​​ട് 605 പോ​​യി​​ന്‍റ് (0.72%) താ​​ഴ്ന്ന് 83,576ലും ​​നി​​ഫ്റ്റി 194 പോ​​യി​​ന്‍റ് (0.75%) ന​​ഷ്ട​​ത്തി​​ൽ 25,683ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

സെ​​ൻ​​സെ​​ക്സി​​ൽ എ​​ൻ​​ടി​​പി​​സി, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, അ​​ദാ​​നി പോ​​ർ​​ട്സ്, ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, സ​​ണ്‍ ഫാ​​ർ​​മ, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് എ​​ന്നി​​വ​​യാ​​ണ് ന​​ഷ്ടം നേ​​രി​​ട്ട​​വ​​യി​​ൽ മു​​ന്നി​​ൽ. ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, എ​​ച്ച്സി​​എ​​ൽ ടെ​​ക്, ഭാ​​ര​​ത് ഇ​​ല​​ക്ട്രോ​​ണി​​ക്സ്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​തി​​ൽ മു​​ൻ​​പ​​ന്തി​​യി​​ൽ.

ആ​​ഗോ​​ള വ്യാ​​പാ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ ബാ​​ധി​​ക്കു​​ന്ന​​ത് തു​​ട​​രു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ലെ വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ (എ​​ഫ്ഐ​​ഐ) വ​​ൻ​​തോ​​തി​​ലു​​ള്ള വി​​റ്റ​​ഴി​​ക്ക​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​വ​​ർ ജാ​​ഗ്ര​​ത​​യി​​ലാ​​ണ്.

ജ​​നു​​വ​​രി ര​​ണ്ടി​​ന് ഒ​​രു ചെ​​റി​​യ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം എ​​ഫ്ഐ​​ഐ​​ക​​ൾ ക​​ഴി​​ഞ്ഞ അ​​ഞ്ചു സെ​​ഷ​​നി​​ലും വി​​ല്പ​​ന​​ക്കാ​​രാ​​യി​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച 3367.12 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ത്. ഡൊ​​മ​​സ്റ്റി​​ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് 3701.17 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി.

ഇ​​ന്ത്യ​​ൻ വി​​പ​​ണി ത​​ക​​ർ​​ന്ന​​പ്പോ​​ൾ ആ​​ഗോ​​ള വി​​പ​​ണി​​ക​​ൾ പോ​​സി​​റ്റീ​​വി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി, ജ​​പ്പാ​​ന്‍റെ നി​​ക്കീ 225, ഷാ​​ങ്ഹാ​​യ് എ​​സ്എ​​സ്ഇ കോ​​ന്പോ​​സി​​റ്റ് , ഹോ​​ങ്കോ​​ംഗി​​ന്‍റെ ഹാ​​ങ് സെ​​ങ് എ​​ന്നീ സൂ​​ചി​​ക​​ക​​ൾ ഉ​​യ​​ർ​​ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ പോ​​സി​​റ്റീ​​വാ​​യാ​​ണ് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്.

വി​​പ​​ണി ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

ട്രം​​പി​​ന്‍റെ തീ​​രു​​വ​​ക​​ളെ സം​​ബ​​ന്ധി​​ച്ച് യു​​എ​​സ് സു​​പ്രീം കോ​​ട​​തി​​യു​​ടെ വി​​ധി: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​ക​​ളു​​ടെ നി​​യ​​മ​​സാ​​ധു​​ത സം​​ബ​​ന്ധി​​ച്ച് സു​​പ്രീം കോ​​ട​​തി വി​​ധി വാ​​രാ​​നി​​രി​​ക്കേ നി​​ക്ഷേ​​പ​​ർ ജാ​​ഗ്ര​​ത​​യി​​ലാ​​യി. പ്ര​​ധാ​​ന വ്യാ​​പാ​​ര പ​​ങ്കാ​​ളി​​ക​​ൾ​​ക്കു മേ​​ൽ 10 ശ​​ത​​മാ​​നം അ​​ടി​​സ്ഥാ​​ന തീ​​രു​​വ​​യും ഉ​​യ​​ർ​​ന്ന പ​​ര​​സ്പ​​ര തീ​​രു​​വ​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​മ​​ഗ്ര​​മാ​​യ ആ​​ഗോ​​ള തീ​​രു​​വ​​ക​​ൾ ചു​​മ​​ത്താ​​ൻ വൈ​​റ്റ്ഹൗ​​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​മ​​ർ​​ജ​​ൻ​​സി ഇ​​ക്ക​​ണോ​​മി​​ക് പ​​വേ​​ഴ്സ് ആ​​ക്ട് (ഐ​​ഇ​​ഇ​​പി​​എ) ഉ​​പ​​യോ​​ഗി​​ച്ച​​തിന്മേ​​ൽ യു​​എ​​സ് മേ​​ൽ​​ക്കോ​​ട​​തി വി​​ധി പു​​റ​​പ്പെ​​ടു​​വി​​ക്കും.

ഐ​​ഇ​​ഇ​​പി​​എ ദു​​രു​​പ​​യോ​​ഗം ചെ​​യ്തു​​വെ​​ന്ന പ​​രാ​​തി​​യി​​ലാ​​ണ് വി​​ധി വ​​രാ​​നി​​രി​​ക്കു​​ന്ന​​ത്. തീ​​രു​​വ​​ക​​ൾ നി​​യ​​മ​​വി​​രു​​ദ്ധ​​മെ​​ന്ന് കോ​​ട​​തി വി​​ധി​​യു​​ണ്ടാ​​യാ​​ൽ യു​​എ​​സി​​ന്‍റെ സാ​​ന്പ​​ത്തി​​ക നി​​ല​​യെ​​ത്ത​​ന്നെ ബാ​​ധി​​ക്കു​​ന്ന​​താ​​കും. വി​​ധി എ​​തി​​രാ​​യാ​​ൽ യു​​എ​​സ് സ​​ർ​​ക്കാ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്ക് ഏ​​ക​​ദേ​​ശം 150 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ തി​​രി​​കെ ന​​ൽ​​കാ​​ൻ ബാ​​ധ്യ​​സ്ഥ​​രാ​​കും.

പു​​തി​​യ തീ​​രു​​വ ആ​​ശ​​ങ്ക​​ക​​ൾ: റ​​ഷ്യ​​യി​​ൽ​​നി​​ന്ന് അ​​സം​​സ്കൃ​​ത എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് തു​​ട​​ർ​​ന്നാ​​ൽ ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്കു​​മേ​​ൽ ഉ​​യ​​ർ​​ന്ന തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന് ട്രം​​പ് ഈ ​​ആ​​ഴ്ച ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഓ​​ഹ​​രി​​ക​​ൾ സൂ​​ചി​​ക​​ക​​ൾ ഇ​​ടി​​വി​​ലാ​​യി​​രു​​ന്നു.

റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ 500 ശ​​ത​​മാ​​നം തീ​​രു​​വ ചു​​മ​​ത്താ​​ൻ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്ന ഉ​​പ​​രോ​​ധ ബി​​ല്ലി​​ന് ട്രം​​പ് അ​​ംഗീ​​കാ​​രം ന​​ൽ​​കി. ഇ​​ത് നി​​യ​​മ​​മാ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ ഇ​​ന്ത്യ, ചൈ​​ന, ബ്ര​​സീ​​ൽ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി​​ക്ക് യു​​എ​​സ് 500 ശ​​ത​​മാ​​നം വ​​രെ തീ​​രു​​വ ചു​​മ​​ത്തി​​യേ​​ക്കാം. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യെ സാ​​ര​​മാ​​യി ബാ​​ധി​​ക്കും.

ഉ​​യ​​ർ​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല: അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്നാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത്ത് ഇ​​ന്ത്യ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി ചെ​​ല​​വ് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നും ഇ​​തു​​വ​​ഴി വി​​ല​​ക്ക​​യ​​റ്റ ഭീ​​ഷ​​ണി ഉ​​യ​​രാ​​നും കാ​​ര​​ണ​​മാ​​കു​​ന്നു. ഇ​​ത് ഓ​​ഹ​​രി​​വി​​പ​​ണി​​യെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കും.

രൂ​​പ​​യു​​ടെ ഇ​​ടി​​വ്: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ന്ന​​ലെ 26 പൈ​​സ ഇ​​ടി​​ഞ്ഞ് 90.16ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്ന​​തും വി​​ദേ​​ശ ഫ​​ണ്ടി​​ന്‍റെ ഒ​​ഴു​​ക്ക് തു​​ട​​രു​​ന്ന​​തു​​മാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​നു കാ​​ര​​ണം.

Business

വി​​പ​​ണി​​യി​​ൽ നി​​രാ​​ശ

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും താ​​ഴ്ന്നു ത​​ന്നെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഭൗ​​മ​​രാ​​ഷ്ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളും വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പും സൂ​​ചി​​ക​​ക​​ളെ താ​​ഴേ​​ക്ക് വ​​ലി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 102 പോ​​യി​​ന്‍റ് (0.12%) ഇ​​ടി​​ഞ്ഞ് 84,961ലും ​​നി​​ഫ്റ്റി 38 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തോ​​ടെ 26,141ലു​​മാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ ക​​രു​​ത്ത് കാ​​ട്ടി. ഇ​​വ യ​​ഥാ​​ക്ര​​മം 0.45 ശ​​ത​​മാ​​ന​​വും 0.39 ശ​​ത​​മാ​​ന​​വും നേ​​ട്ട​​മു​​ണ്ടാ​​ക്കി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഐ​​ടി (1.87%), ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (1.69 %) എ​​ന്നി​​വ ക​​രു​​ത്ത് കാ​​ട്ടി.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ തു​​ട​​ർ​​ച്ച​​യാ​​യി ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കു​​ന്ന​​ത് വി​​പ​​ണി​​യെ സം​​ബ​​ന്ധി​​ച്ച് വ​​ലി​​യ ആ​​ശ​​ങ്ക​​യാ​​യി തു​​ട​​രു​​ക​​യാ​​ണ്. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ക​​രാ​​റു​​ക​​ളി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വം വി​​പ​​ണി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​ന്നു​​ണ്ട്.

മൂ​​ന്നാം പാ​​ദ​​ത്തി​​ലെ സാ​​ന്പ​​ത്തി​​ക ഫ​​ല​​ങ്ങ​​ൾ​​ക്കും അ​​മേ​​രി​​ക്ക​​യി​​ലെ തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലെ നി​​ർ​​ണാ​​യ​​ക ക​​ണ​​ക്കു​​ക​​ൾ​​ക്കു​​മാ​​യി ജാ​​ഗ്ര​​ത​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് വി​​പ​​ണി.

മു​​ൻ പാ​​ദ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ക​​ന്പ​​നി​​ക​​ളു​​ടെ വ​​രു​​മാ​​ന​​ത്തി​​ൽ വ​​ർ​​ധ​​ന പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ആ​​ഗോ​​ള വ്യാ​​പാ​​ര രം​​ഗ​​ത്തെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ കാ​​ര​​ണം വി​​ദേ​​ശ സ്ഥാ​​പ​​ക നി​​ക്ഷേ​​പ​​ക​​ർ റി​​സ്ക് എ​​ടു​​ക്കാ​​ൻ മ​​ടി​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്ന് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്നു.

Business

ഓ​​ഹ​​രി​​വി​​പ​​ണി​​ തുടർച്ച യായ ര​​ണ്ടാം ദി​​ന​​വും ചു​​വ​​ന്നു

മും​​ബൈ: ഓ​​ഹ​​രി​​വി​​പ​​ണി​​ തുടർച്ച യായ ര​​ണ്ടാം ദി​​ന​​വും ചു​​വ​​ന്നു. വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പ്, യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ താ​​രി​​ഫ് ഭീ​​ഷ​​ണി, വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ൻ​​വാ​​ങ്ങ​​ൽ തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ണ് വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ച​​ത്.

ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി മൂ​​ല്യം ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ൽ ഏ​​ക​​ദേ​​ശം 481 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന​​ത് 479 കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഈ ​​സെ​​ഷ​​നി​​ൽ ഏ​​ക​​ദേ​​ശം രണ്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഉ​​ണ്ടാ​​യത്.

സെ​​ൻ​​സെ​​ക്സ് 376 പോ​​യി​​ന്‍റ് (0.44%) ന​​ഷ്ട​​ത്തി​​ൽ 85,063ലും ​​നി​​ഫ്റ്റി 72 പോ​​യി​​ന്‍റ് (0.28%) ഇ​​ടി​​ഞ്ഞ് 26,178ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പ്: നി​​ഫ്റ്റി​​യി​​ൽ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ക​​ഴി​​ഞ്ഞാ​​ൽ ഉ​​യ​​ർ​​ന്ന വെ​​യി​​റ്റേ​​ജു​​ള്ള ഓ​​ഹ​​രി​​യാ​​ണ് എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റേ​​ത്.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ ര​​ണ്ട് ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​ഞ്ഞ​​ത് വി​​പ​​ണി​​യെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചു. ബാ​​ങ്കി​​ന്‍റെ നി​​ക്ഷേ​​പ വ​​ള​​ർ​​ച്ച​​യി​​ലെ കു​​റ​​വും ഉ​​യ​​ർ​​ന്ന ക്രെ​​ഡി​​റ്റ്-​​ഡെ​​പ്പോ​​സി​​റ്റ് അ​​നു​​പാ​​ത​​വു​​മാ​​ണ് നി​​ക്ഷേ​​പ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യ​​ത്. 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ മൂ​​ന്നാം പാ​​ദ​​ത്തി​​ലെ താ​​ത്കാ​​ലി​​ക ബി​​സി​​ന​​സ് വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​ന്ന​​തോ​​ടെ ര​​ണ്ടു സെ​​ഷ​​നി​​ലാ​​യി എ​​ച്ച്ഡി​​എ​​ഫ്സി​​യു​​ടെ ഓ​​ഹ​​രി വി​​ല നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു.

തീ​​രു​​വ​​യി​​ലു​​ള്ള ആ​​ശ​​ങ്ക: റ​​ഷ്യ​​യി​​ൽ നി​​ന്നു​​ള്ള എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി നി​​ർ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ക്കുമേ​​ൽ തീ​​രു​​വ വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്ന ട്രം​​പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ് വി​​പ​​ണി​​യി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കി.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക്: ഇ​ന്ന​ലെ എ​ഫ്ഐ​ഐ​ക​ൾ 107.63 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. തി​​ങ്ക​​ളാ​​ഴ്ച 36.25 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളുടെ വിൽപ്പന നടന്നു.

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ വി​​റ്റ​​ഴി​​ക്ക​​ൽ വി​​പ​​ണി​​യി​​ലെ പ​​ണ​​ല​​ഭ്യ​​ത കു​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​കു​​ക​​യും നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ ത​​ള​​ർ​​ത്തു​​ക​​യും ചെ​​യ്തു.

ഭൗ​​മ​​രാ​​ഷ്ട്രീ​​യ ആ​​ശ​​ങ്ക​​ക​​ൾ: വെ​​ന​​സ്വേ​​ല​​ൻ പ്ര​​സി​​ഡ​​ന്‍റ് നി​​ക്കോ​​ളാ​​സ് മ​​ഡു​റോ​​യു​​ടെ അ​​റ​​സ്റ്റി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ആ​​ഗോ​​ള രാ​​ഷ്ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ മൂ​​ലം നി​​ക്ഷേ​​പ​​ക​​ർ ജാ​​ഗ്ര​​ത​​യി​​ലാ​​ണ്.

Business

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളിൽ ഇടിവ്

മും​​ബൈ: ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ഉ​​ൾ​​പ്പെ​​ടെ വ​​ൻ​​കി​​ട സ്റ്റോ​​ക്കു​​ക​​ളി​​ൽ വി​​ല്പ​​ന സ​​മ്മ​​ർ​​ദം ഉ​​യ​​ർ​​ന്ന​​തോ​​ടെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ ഇ​​ടി​​ഞ്ഞു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ റി​​ക്കാ​​ർ​​ഡ് ഉയരം ക​​ണ്ട നി​​ഫ്റ്റി പിന്നീട് 26,300 പോ​​യി​​ന്‍റി​​ന് താ​​ഴേ​​ക്കു​​പോ​​യി.

ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ൽ ഉ​​ണ​​ർ​​വ് പ്ര​​ക​​ട​​മാ​​യി​​രു​​ന്നി​​ട്ടും ലാ​​ഭ​​മെ​​ടു​​പ്പും ഭൗ​​മ​​രാ​​ഷ്ട്രീ​​യ ആ​​ശ​​ങ്ക​​ക​​ളും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു. റ​​ഷ്യ​​യി​​ൽ​​നി​​ന്ന് എ​​ണ്ണ വാ​​ങ്ങുന്ന​​ത് ഇ​​ന്ത്യ തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു മേ​​ൽ ഉ​​യ​​ർ​​ന്ന തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പും വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു.

അ​​തേ​​സ​​മ​​യം, ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ൽ വെ​​ന​​സ്വേ​​ല​​ൻ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചി​​ല്ല. ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ്സെ​​ങ് ഒ​​ഴി​​കെ ഏ​​ഷ്യ​​യി​​ലെ പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളെ​​ല്ലാം പ്ര​​ത്യേ​​കി​​ച്ച് ജ​​പ്പാ​​നി​​ലെ നി​​ക്കി (2.88%), കൊ​​റി​​യ​​യി​​ലെ കോ​​സ്പി (3.32%), ഷാ​​ങ്ഹാ​​യ് കോം​​പോ​​സി​​റ്റ് (1.36) എന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി. യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​ക​​ളും പോ​​സി​​റ്റീ​​വ് ട്രെ​​ൻ​​ഡി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

സെ​​ൻ​​സെ​​ക്സ് 322.39 പോ​​യി​​ന്‍റ് (0.38%) ഇ​​ടി​​ഞ്ഞ് 85,439.62ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സൂ​​ചി​​ക 446.68 പോ​​യി​​ന്‍റ് (0.52%) താ​​ഴ്ന്ന് 85315.33ലെ​​ത്തി​​യി​​രു​​ന്നു. നി​​ഫ്റ്റി 78 പോ​​യി​​ന്‍റ് (0.30%) ന​​ഷ്ട​​ത്തി​​ൽ 26,250.30ൽ ​​ക്ലോ​​സ് ചെ​​യ്തു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ നി​​ഫ്റ്റി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന പോ​​യി​​ന്‍റാ​​യ 26,373ലെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഈ ​​മി​​ക​​വ് നി​​ഫ്റ്റി​​ക്കു മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കാ​​നാ​​യി​​ല്ല. നി​​ഫ്റ്റി മി​​ഡ്കാ​​പ് പു​​തി​​യ ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മാ​​യ 61,520 പോ​​യി​​ന്‍റി​​ൽ എ​​ത്തി​​യ​​ശേ​​ഷം താ​​ഴ്ച​​യി​​ലേ​​ക്കു​​ വീ​​ണു. മി​​ഡ്കാ​​പ് സൂ​​ചി​​ക 100 പോ​​യി​​ന്‍റ് (0.16 %) താ​​ഴ്ന്ന് 61,266ൽ ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 94 പോ​​യി​​ന്‍റ് (0.53%) ഉ​​യ​​ർ​​ന്ന് 17,926.40ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

സെ​​ൻ​​സെ​​ക്സി​​ൽ നെ​​സ്‌ലെ ​​ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ്, ഭാ​​ര​​ത് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ലി​​മി​​റ്റ​​ഡ്, ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡ്, ഐ​​ഷ​​ർ മോ​​ട്ടോ​​ർ ലി​​മി​​റ്റ​​ഡ്, ഏ​​ഷ്യ​​ൻ പെ​​യ്ന്‍റ്സ്, ടാ​​റ്റാ സ്റ്റീ​​ൽ എ​​ന്നി​​വ​​യാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​തി​​ൽ മു​​ൻ​​നി​​ര​​യി​​ൽ. എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഇ​​ൻ​​ഫോ​​സി​​സ്, വി​​പ്രോ, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ്, ഒ​​എ​​ൻ​​ജി​​സി, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ന​​ഷ്ട​​മു​​ണ്ടാ​​യി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഐ​​ടി (1.43%), ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് (1.02%) എ​​ന്നി​​വ​​യ്ക്കാ​​ണ് വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. ബ്രോ​​ക്ക​​റേ​​ജ് സ്ഥാ​​പ​​ന​​ങ്ങ​​ൾ ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ റേ​​റ്റിം​​ഗ് കു​​റ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക 1.5 % ഇ​​ടി​​ഞ്ഞു.

റി​​ല​​യ​​ൻ​​സ്, ഒ​​എ​​ൻ​​ജി​​സി ഓ​​ഹ​​രി​​ക​​ളി​​ൽ ചാ​​ഞ്ചാ​​ട്ടം

വെ​​ന​​സ്വേ​​ല​​യി​​ലെ എ​​ണ്ണ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പു​​തി​​യ ഭൗ​​മ​​രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ഉൗ​​ർ​​ജ മേ​​ഖ​​ല​​യി​​ലെ ഓ​​ഹ​​രി​​ക​​ളാ​​യ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഒ​​എ​​ൻ​​ജി​​സി എ​​ന്നീ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ളി​​ൽ രാ​​വി​​ലെ മി​​ക​​ച്ച മു​​ന്നേ​​റ്റ​​ത്തി​​ന് ഇ​​ട​​യാ​​ക്കി.

റി​​ല​​യ​​ൻ​​സ് ഓ​​ഹ​​രി​​ക​​ൾ വ്യാ​​പാ​​ര​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ഘ​​ട്ട​​ത്തി​​ൽ ഒ​​രു​​ ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് പു​​തി​​യ 52 ആ​​ഴ്ച​​യി​​ലെ റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി. ഓ​​ഹ​​രി വി​​ല 1,600 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലെ​​ത്തി. അ​​വ​​സാ​​നം 0.96 ശ​​ത​​മാ​​ന​​ത്തോ​​ളം താ​​ഴ്ന്ന് 1577 രൂ​​പ​​യി​​ൽ ക്ലോ​​സ് ചെ​​യ്തു.

ഒ​​എ​​ൻ​​ജി​​സി ഓ​​ഹ​​രി​​ക​​ൾ രാ​​വി​​ലെ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്നു. ഓ​​യി​​ൽ ഇ​​ന്ത്യ, ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ളിലും പോ​​സി​​റ്റീ​​വ് ട്രെ​​ൻ​​ഡി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ന്നത്. പി​​ന്നീ​​ട് ഇ​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് വ​​ലി​​യ ഇ​​ടി​​വ് നേ​​രി​​ട്ടു. ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ൾ റ​​ഷ്യ​​യി​​ൽ നി​​ന്ന് എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് നി​​ർ​​ത്ത​​ണ​​മെ​​ന്ന ട്രം​​പി​​ന്‍റെ താ​​ക്കീ​​താ​​ണ് ഉൗ​​ർ​​ജ ഓ​​ഹ​​രി​​ക​​ളെ ഇ​​ടി​​വി​​ലാ​​ക്കി​​യ​​ത്.

Business

പുതിയ ഉയരങ്ങളിൽ നിഫ്റ്റി

മും​​ബൈ: ഓ​​ഹ​​രി​​സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി. സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് ഇ​​ന്ന​​ലെ മു​​ന്നേ​​റി​​. ശ​​ക്ത​​മാ​​യ ആ​​ഗോ​​ള​​സൂ​​ചി​​ക​​ക​​ളും വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​നു​​ള്ള താ​​ത്പ​​ര്യ​​വും വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു.

നി​​ഫ്റ്റി സൂ​​ചി​​ക ഇ​​ന്ന​​ലെ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ലെ​​ത്തി. ബാ​​ങ്കിം​​ഗ്, എ​​ന​​ർ​​ജി, മെ​​റ്റ​​ൽ സ്റ്റോ​​ക്കു​​ക​​ളി​​ലെ ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ളാ​​ണ് നി​​ഫ്റ്റി​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തി​​യ​​ത്. നി​​ഫ്റ്റി 182 പോ​​യി​​ന്‍റ് (0.70%) ഉ​​യ​​ർ​​ന്ന് 26,328.55 എന്ന പുതിയ റിക്കാർഡിൽ ​​ക്ലോ​​സ് ചെ​​യ്തു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം സെ​​ഷ​​നി​​ലാ​​ണ് നി​​ഫ്റ്റി ഉ​​യ​​ർ​​ന്ന​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ നി​​ഫ്റ്റി സൂ​​ചി​​ക എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന 26,340 പോ​​യി​​ന്‍റി​​ലെ​​ത്തി​​യി​​രു​​ന്നു. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 1.01 ശ​​ത​​മാ​​ന​​വും 0.72 ശ​​ത​​മാ​​ന​​വും നേ​​ട്ട​​മു​​ണ്ടാ​​ക്കി.

ഒ​​രു മാ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് നി​​ഫ്റ്റി സൂ​​ചി​​ക റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​രം കു​​റി​​ക്കു​​ന്ന​​ത്. 2025 ഡി​​സം​​ബ​​ർ 1ന് 26,325.8 ​​പോ​​യി​​ന്‍റി​​ലെ​​ത്തി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണ് ഇ​​ന്ന​​ലെ മ​​റി​​ക​​ട​​ന്ന​​ത്. 2025ൽ ​​നി​​ഫ്റ്റി 10.5 ശ​​ത​​മാ​​നം ആദായം ന​​ൽ​​കി​​യെ​​ങ്കി​​ലും ആ​​ഗോ​​ള വി​​പ​​ണി​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഇ​​ത് ദു​​ർ​​ബ​​ല​​മാ​​യ പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു.തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം വാ​​ര​​വും നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ സൂ​​ചി​​ക 1.12 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു.

സെ​​ൻ​​സെ​​ക്സ് 573.41 പോ​​യി​​ന്‍റ് (0.67%) ഉ​​യ​​ർ​​ന്ന് 85,762.01ൽ ​​ക്ലോ​​സ് ചെ​​യ്തു. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം വി​​പ​​ണി മൂ​​ല​​ധ​​നം മു​​ൻ സെ​​ഷ​​നി​​ലെ 477 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് ഉ​​യ​​ർ​​ന്ന് 481 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പ​​ത്തി​​ൽ നാ​​ലു ല​​ക്ഷം കോടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണ് ഒ​​രു സെ​​ഷ​​നി​​ലു​​ണ്ടാ​​യ​​ത്.

കോ​​ർ​​പ​​റേ​​റ്റ് ഫ​​ല​​ങ്ങ​​ൾ മൂ​​ന്നാം​​പാ​​ദ​​ത്തി​​ൽ വ​​ലി​​യ ഉ​​യ​​ര​​ത്തി​​ലാ​​കു​​മെ​​ന്ന വി​​പ​​ണി​​യു​​ടെ പ്ര​​തീ​​ക്ഷ വ​​ർ​​ധി​​ച്ച​​താ​​ണ് ഇ​​ന്ന​​ല​​ത്തെ കു​​തി​​പ്പി​​ന് കാ​​ര​​ണം. ഇ​​തി​​ന് വ​​ഴി​​യൊ​​രു​​ക്കി​​യ​​ത് വാ​​ഹ​​ന ലോ​​ക​​ത്തു നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ വ​​ന്ന​​താ​​ണ്. ഡി​​സം​​ബ​​ർ മാ​​സം സ​​ർ​​വ​​കാ​​ല റിക്കാർഡ് വി​​ല്പ​​ന​​യ​​ക്കാ​​ണ് ഇ​​ന്ത്യ​​ൻ വാ​​ഹ​​ന​​ലോ​​കം സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ക​​രാ​​ർ ഉ​​ട​​നു​​ണ്ടാ​​കു​​മെ​​ന്ന സൂ​​ച​​ന​​ക​​ളും വി​​പ​​ണി​​യെ സ​​ഹാ​​യി​​ച്ചു.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ എ​​ഫ്എം​​സി​​ജി (1.15 ശ​​ത​​മാ​​നം) മാ​​ത്ര​​മാ​​ണ് ന​​ഷ്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. നി​​ഫ്റ്റി റി​​യാ​​ലി​​റ്റി (1.52%), പി​​എ​​സ്‌യു ​​ബാ​​ങ്ക് (1.50%), മെ​​റ്റ​​ൽ (1.47) സൂ​​ചി​​ക​​ക​​ൾ കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി. ഓ​​ട്ടോ, മീ​​ഡി​​യ, റി​​യ​​ൽ​​റ്റി, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് സൂ​​ചി​​ക​​ക​​ൾ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു.

കോ​​ൾ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് ആ​​ണ് നി​​ഫ്റ്റി സൂ​​ചി​​ക​​യി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്. ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഓ​​ഹ​​രി വി​​ല ഉ​​യ​​ർ​​ന്ന​​ത്. എ​​ൻ​​ടി​​പി​​സി ലി​​മി​​റ്റ​​ഡ് 4.6 ശ​​ത​​മാ​​ന​​വും ഹി​​ൻ​​ഡാൽ​​കോ ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡ് 3.5 ശ​​ത​​മാ​​ന​​വും നേ​​ട്ട​​മു​​ണ്ടാ​​ക്കി.

 കേ​​ര​​ള ക​​ന്പ​​നി​​ക​​ൾ

കേ​​ര​​ള ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​ക​​ട​​നം സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു. 20ലേ​​റെ ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​ണ് വാ​​രാ​​ന്ത്യ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ആ​​സ്പി​​ൻ​​വാ​​ൾ ആ​​ൻ​​ഡ് ക​​ന്പ​​നി 7.08 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ​​പ്പോ​​ൾ കേ​​ര​​ള ആ​​യു​​ർ​​വേ​​ദ 2.78 ശ​​ത​​മാ​​നം താ​​ഴ്ന്നു.

ബം​​ഗ്ലാ​​ദേ​​ശ് ടെ​​ക്സ്റ്റൈ​​ൽ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ളും യു​​എ​​സു​​മാ​​യു​​ള്ള ക​​രാ​​റി​​ലെ അ​​നു​​കൂ​​ല വാ​​ർ​​ത്ത​​ക​​ളും കി​​റ്റെ​​ക്സ് ഗാ​​ർ​​മെ​​ന്‍റ്സി​​നെ 1.20 ശ​​ത​​മാ​​നം ഉ​​യ​​ർ​​ത്തി. അ​​തേ​​സ​​മ​​യം, സ്കൂ​​ബീ​​ഡേ ഗാ​​ർ​​മെ​​ന്‍റ് വ​​ലി​​യ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. 7.95 ശ​​ത​​മാ​​നം ഇ​​ടി​​വ്.

Business

2025ലെ ​​അവസാന വ്യാപാരദിനത്തിൽ വിപണികളിൽ മുന്നേറ്റം

മും​​ബൈ: 2025ലെ ​​അ​​വ​​സാ​​ന വ്യാ​​പാ​​ര​​ദി​​ന​​ത്തി​​ൽ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഉ​​ണ​​ർ​​വ്. തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ദി​​ന​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചു ദി​​വ​​സ​​ത്തിനും എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു ദി​​വ​​സ​​ത്തി​​നും ശേ​​ഷ​​​​മാ​​ണ് മു​​ന്നേ​​റി​​യ​​ത്.

സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് നേ​​ട്ടം രേ​​ഖ​​പ്പെ​​ടു​​ത്തി. വ്യാ​​പാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന പ്ര​​ക​​ടി​​പ്പി​​ച്ച നി​​ഫ്റ്റി ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി 26,200 നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു മു​​ന്നേ​​റി. എ​​ന്നാ​​ൽ, അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്ന​​ത് സൂ​​ചി​​ക​​യ്ക്ക് മി​​ക​​ച്ച നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​ക്കി.

തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചു ദി​​വ​​സ​​ത്തെ ന​​ഷ്ട​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഇ​​ന്ന​​ലെ സെ​​ൻ​​സെ​​ക്സ് 545.52 പോ​​യി​​ന്‍റ് (0.64%) മു​​ന്നേ​​റ്റ​​ത്തോ​​ടെ 85,220.60ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സൂ​​ചി​​ക 762.09 പോ​​യി​​ന്‍റ് മു​​ന്നേ​​റി 85,437.17 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​താ​​ണ്. നാ​​ലു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം നി​​ഫ്റ്റി 190.75 പോ​​യി​​ന്‍റ് (0.74%) ലാ​​ഭ​​ത്തോ​​ടെ 26,129.60ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണിമൂ​​ല്യം ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ലെ 472 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 476 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. നി​​ക്ഷേ​​പ​​ക​​ർ ഒ​​റ്റ സെ​​ഷ​​നി​​ൽ ഏ​​ക​​ദേ​​ശം 4 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് സ​​ന്പാ​​ദി​​ച്ച​​ത്.
നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഐ​​ടി ഒ​​ഴി​​കെ എ​​ല്ലാം ര​​ണ്ടു മു​​ത​​ൽ 0.70 ശ​​ത​​മാ​​നം വ​​രെ മു​​ന്നേ​​റ്റം ന​​ട​​ത്തി.

2025ൽ ​​സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം 10 ശ​​ത​​മാ​​നം വീ​​തം നേ​​ട്ടം കൈ​​വ​​രി​​ച്ചെ​​ങ്കി​​ലും മ​​റ്റ് ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളെ​​യും ആ​​ഗോ​​ള വി​​പ​​ണി​​ക​​ളെ​​യും വ​​ച്ചു​​നോ​​ക്കു​​ന്പോ​​ൾ പി​​ന്നി​​ലാ​​ണ്. ഡോ​​ള​​റു​​മാ​​യു​​ള്ള രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യാ​​ണ് വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ച​​ത്.

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി 91ലേ​​ക്കു താ​​ഴു​​ക​​യും ചെ​​യ്തു. നി​​ഫ്റ്റി ഏ​​ക​​ദേ​​ശം 10.5 ശ​​ത​​മാ​​നം നേ​​ട്ട​​ത്തോ​​ടെ​​യും സെ​​ൻ​​സെ​​ക്സ് 9.1 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ​​യു​​മാ​​ണ് 2025 അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. നി​​ഫ്റ്റി തു​​ട​​ർ​​ച്ച​​യാ​​യ പ​​ത്താം വ​​ർ​​ഷ​​മാ​​ണ് നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

2025ൽ ​​നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ മീ​​ഡി​​യ, റി​​യ​​ൽ​​റ്റി, ഐ​​ടി എ​​ന്നി​​വ​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക്, മെ​​റ്റ​​ൽ, ഓ​​ട്ടോ എ​​ന്നി​​വ​​യാ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ സൂ​​ചി​​ക​​ക​​ൾ.

കേ​​ര​​ള ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​ക​​ട​​നം

കേ​​ര​​ള ക​​ന്പ​​നി​​ക​​ൾ ഭൂ​​രി​​ഭാ​​ഗ​​വും നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു. ആ​​സ്പി​​ൻ​​വാ​​ൾ ആ​​ൻ​​ഡ് ക​​ന്പ​​നി 20 ശ​​ത​​മാ​​നം നേ​​ട്ട​​വു​​മാ​​യി 261 രൂ​​പ​​യി​​ലെ​​ത്തി. മു​​ത്തൂ​​റ്റ് മൈ​​ക്രോ​​ഫി​​ൻ (3.61%), കിം​​ഗ്സ് ഇ​​ൻ​​ഫ്രാ വെ​​ഞ്ച്വേ​​ഴ്സ് (6.76%) തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ൾ​​ക്കും മി​​ക​​ച്ച ദി​​ന​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സ്റ്റെ​​ൽ ഹോ​​ൾ​​ഡിം​​ഗ്സ് (3.26%), വെ​​സ്റ്റേ​​ണ്‍ ഇ​​ന്ത്യ പ്ലൈ​​വു​​ഡ്സ് (2.00%), ഹാ​​രി​​സ​​ണ്‍​സ് മ​​ല​​യാ​​ളം (2.32%) തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ൾ​​ക്ക് മി​​ക​​വി​​ലെ​​ത്താ​​നാ​​യി​​ല്ല.

വി​​പ​​ണി​​യു​​ടെ മുന്നേറ്റത്തി​​നു പി​​ന്നി​​ൽ

സ്റ്റീ​​ൽ ഓ​​ഹ​​രി​​കളു​​ടെ കു​​തി​​പ്പ്: തെ​​ര​​ഞ്ഞെ​​ടു​​ത്ത സ്റ്റീ​​ൽ ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്ക് മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്ക് 12 ശ​​ത​​മാ​​നം വ​​രെ സേ​​ഫ്ഗാ​​ർ​​ഡ് ഡ്യൂ​​ട്ടി ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നു സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ത് ആ​​ഭ്യ​​ന്ത​​ര സ്റ്റീ​​ൽ ഉ​​ത്പാ​​ദ​​ക​​ർ​​ക്ക് മി​​ക​​ച്ച വി​​ല ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ പ്ര​​മു​​ഖ സ്റ്റീ​​ൽ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി വി​​ല​​ക​​ൾ വ​​ർ​​ധി​​ച്ചു. നി​​ഫ്റ്റി മെ​​റ്റ​​ൽ സൂ​​ചി​​ക 1.45 ശ​​ത​​മാ​​ന​​ത്തോ​​ടെ 160 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്നു.

ടാ​​റ്റ സ്റ്റീ​​ൽ, ജെ​​എ​​സ്ഡ​​ബ്ല്യു സ്റ്റീ​​ൽ, ജി​​ൻ​​ഡാ​​ൽ സ്റ്റീ​​ൽ ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു മു​​ത​​ൽ നാ​​ലു ശ​​ത​​മാ​​നം വ​​രെ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

ക്രൂ​​ഡ് വി​​ലയിലെ കു​​റ​​വ്: ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 0.10 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് ബാ​​ര​​ലി​​ന് 61.27 ഡോ​​ള​​റി​​ലെ​​ത്തി. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന കു​​റ​​വ് രാ​​ജ്യ​​ത്തി​​ന് ഗു​​ണ​​ക​​ര​​മാ​​ണ്. ഇ​​ത് രാ​​ജ്യ​​ത്തെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് കു​​റ​​യ്ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക്കു ക​​രു​​ത്തേ​​കു​​ന്നു.

വി​​പ​​ണി​​യി​​ൽ ചാ​​ഞ്ചാ​​ട്ടം കു​​റ​​യു​​ന്നു: വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ടം അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ഐ​​എ​​ക്സ് മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് 9.37 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ൾ: ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ ഇ​​ടി​​വി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യ​​മെ​​ടു​​ത്തു. സെ​​ൻ​​സെ​​ക്സ് അ​​ഞ്ചു ദി​​വ​​സ​​വും നി​​ഫ്റ്റി നാ​​ലു ദി​​വ​​സ​​വും ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത ഓ​​ഹ​​രി​​ക​​ൾ കു​​റ​​ഞ്ഞ വി​​ല​​യി​​ൽ സ്വ​​ന്ത​​മാ​​ക്കാ​​ൻ നി​​ക്ഷേ​​പ​​ക​​ർ മു​​ന്നോ​​ട്ടു​​വ​​ന്നു.

മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് ഓ​​ഹ​​രി​​ക​​ളു​​ടെ വാ​​ങ്ങ​​ൽ: വി​​ശാ​​ല സൂ​​ചി​​ക​​ക​​ളാ​​യ മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ വ​​ലി​​യ താ​​ത്പ​​ര്യ​​മാ​​ണു​​ണ്ടാ​​യ​​ത്. ഇ​​ത് വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് നി​​ർ​​ണാ​​യ​​ക​​മാ​​യി. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.95 ശ​​ത​​മാ​​ന​​വും 1.11 ശ​​ത​​മാ​​ന​​വു​​മാ​​ണ് മു​​ന്നേ​​റി​​യ​​ത്.

Business

നേ​​ട്ടം തു​​ട​​ർ​​ന്ന് വി​​പ​​ണി

മും​​ബൈ: മു​​ൻ സെ​​ഷ​​നി​​ലെ നേ​​ട്ടം തു​​ട​​ർ​​ന്ന് ഓ​​ഹ​​രി​​വി​​പ​​ണി. പോ​​സി​​റ്റീ​​വാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തി​​രി​​ച്ചു​​വ​​ര​​വും സെ​​ൻ​​സെ​​ക്സ്, നി​​ഫ്റ്റി സൂ​​ചി​​ക​​ക​​ളെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സെ​​ഷ​​നി​​ലും മി​​ക​​വി​​ലെ​​ത്തി​​ച്ചു. യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ൽ​​നി​​ന്ന് അ​​ടു​​ത്ത വ​​ർ​​ഷം പ​​ലി​​ശനി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ളും നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 638 പോ​​യി​​ന്‍റ് (0.75%) ഉ​​യ​​ർ​​ന്ന് 85,567.48ലും ​​നി​​ഫ്റ്റി 206 പോ​​യി​​ന്‍റ് ലാ​​ഭ​​ത്തി​​ൽ (0.79%) 26,172.40 പോ​​യി​​ന്‍റി​​ലും ക്ലോ​​സ് ചെ​​യ്തു.
പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളേ​​ക്കാ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​നാ​​ണ് വി​​ശാ​​ല സൂ​​ചി​​ക​​ക​​ൾ കാ​​ഴ്ച​​വ​​ച്ച​​ത്. നി​​ഫ്റ്റി മി​​ഡ്കാ​​പ് 0.84 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് 1.17 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി. ബി​​എ​​സ്ഇ മി​​ഡ്കാ​​പ് സൂ​​ചി​​ക 0.86 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് 1.12 ശ​​ത​​മാ​​ന​​വും വ​​ർ​​ധി​​ച്ചു.

നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പ​​ത്തി​​ൽ ഇ​​ന്ന​​ലെ നാ​​ലു​​ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണി​​മൂ​​ല്യം 471 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 475 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് ഒ​​ഴി​​കെ മ​​റ്റെ​​ല്ലാ സൂ​​ചി​​ക​​ക​​ളും ഭേ​​ദ​​പ്പെ​​ട്ട നേ​​ട്ട​​ത്തോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് സൂ​​ചി​​ക​​യ്ക്ക് 0.16 ശ​​ത​​മാ​​ന​​മാ​​ണ് ന​​ഷ്ടം. ഐ​​ടി ഇ​​ന്ന​​ലെ 2.06 ശ​​ത​​മാ​​നം നേ​​ട്ടം കൊ​​യ്ത​​പ്പോ​​ൾ മെ​​റ്റ​​ൽ 1.41 %, ഓ​​ട്ടോ 0.82% എ​​ന്നി​​ങ്ങ​​നെ ഉ​​യ​​ർ​​ന്നു.

നേ​​ട്ട​​ത്തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

1. വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ വ​​ര​​വ്: തു​​ട​​ർ​​ച്ച​​യാ​​യ 14 ദി​​വ​​സം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ​​നി​​ന്ന് നി​​ക്ഷേ​​പം പി​​ൻ​​വ​​ലി​​ച്ച ഫോ​​റി​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണൽ ഇ​​ൻ​​വെ​​സ്റ്റേ​​ഴ്സ് (എ​​ഫ്ഐ​​ഐ) നി​​ക്ഷേ​​ക​​രാ​​യി തി​​രി​​ച്ചു​​വ​​ന്ന​​ത് വി​​പ​​ണി​​യെ നേ​​ട്ട​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച 1830.89 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് എ​​ഫ്ഐ​​ഐ​​ക​​ൾ വാ​​ങ്ങി​​യ​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു സെ​​ഷ​​നി​​ലാ​​യി 3776 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വാ​​ങ്ങി​​യ​​ത്.

2. ഫെ​​ഡി​​ന്‍റെ പ​​ലി​​ശനി​​ര​​ക്കു കു​​റ​​യ്ക്ക​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ: അ​​ടു​​ത്തി​​ടെ പു​​റ​​ത്തു​​വ​​ന്ന സാ​​ന്പ​​ത്തി​​ക ക​​ണ​​ക്കു​​ക​​ൾ ന​​യ​​പ​​ര​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളി​​ൽ കാ​​ര്യ​​മാ​​യി മാ​​റ്റ​​മൊ​​ന്നും വ​​രു​​ത്താ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, 2026ൽ ​​യു​​എ​​സ് ഫെ​​ഡ് റി​​സ​​ർ​​വ് ര​​ണ്ടു ത​​വ​​ണ നി​​ര​​ക്കു കു​​റ​​യ്ക്കു​​മെ​​ന്നാ​​ണ് വി​​പ​​ണി നി​​രീ​​ക്ഷ​​ക​​ർ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

3. പോ​​സി​​റ്റീ​​വാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: വെ​​ള്ളി​​യാ​​ഴ്ച യു​​എ​​സ് മാ​​ർ​​ക്ക​​റ്റു​​ക​​ളിലു​​ണ്ടാ​​യ ഉ​​ണ​​ർ​​വ് ഇ​​ന്ന​​ലെ ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ലും പ്ര​​തി​​ഫ​​ലി​​ച്ചു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ കോ​​സ്പി ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നു. ജ​​പ്പാ​​ന്‍റെ നി​​ക്കീ 1.81 ശ​​ത​​മാ​​ന​​വും ഷാ​​ങ്ഹാ​​യ് എ​​സ്എ​​സ്ഇ കോ​​ന്പോ​​സി​​റ്റ് 0.69 ശ​​ത​​മാ​​ന​​വും ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ് സെം​​ഗ് സൂ​​ചി​​ക 0.43 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി.

വി​​പ​​ണി വ​​ർ​​ഷാ​​വ​​സാ​​നം മു​​ന്നേ​​റ്റ​​ത്തി​​ലേ​​ക്കാ​​ണ് നീ​​ങ്ങു​​ന്നതെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ലു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വും കാ​​ഷ് മാ​​ർ​​ക്ക​​റ്റി​​ൽ എ​​ഫ്ഐ​​ഐ​​ക​​ൾ വാ​​ങ്ങ​​ലു​​കാ​​രാ​​യി തി​​രി​​ച്ചു​​വ​​ന്ന​​തു​​മാ​​ണ് വി​​പ​​ണി​​യു​​ടെ വ​​ർ​​ഷാ​​വ​​സാ​​ന മു​​ന്നേ​​റ്റ​​ത്തി​​നു ക​​രു​​ത്താ​​കു​​ന്ന​​തെ​​ന്ന് വി​​പ​​ണി വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

Business

തിരക്കൊഴിഞ്ഞ് ഓഹരിവിപണികൾ

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും ക്രി​സ്‌​മ​സ്‌ ല​ഹ​രി​യി​ലേ​ക്കു തി​രി​ഞ്ഞ​തോ​ടെ ഓ​ഹ​രി ഇ​ട​പാ​ടു​കാ​ർ​ക്കൊ​പ്പം ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രും ഒ​ഴി​വു​കാ​ലം ആ​സ്വ​ദി​ക്കാ​ൻ രം​ഗം വി​ട്ട​ത്‌ വി​പ​ണി​ക​ളി​ൽ മ്ലാ​ന​ത പ​ര​ത്തു​ന്നു.

വാ​ര​മ​ധ്യം മു​ത​ൽ പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​വ​ധി​യാ​യ​തി​നാ​ൽ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്‌​തി കു​ത്ത​നെ കു​റ​യും. ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും മാ​ർ​ക്ക​റ്റി​ൽ​നി​ന്നും താ​ത്കാ​ലി​ക​മാ​യി വി​ട്ടുനി​ൽ​ക്കും. പ​ല വ​ൻ സ്രാ​വു​ക​ളും ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്‌ ശേ​ഷ​മേ ഇ​നി രം​ഗ​ത്ത്‌ സ​ജീ​വ​മാ​കൂ.

യു​എ​സ്‌ മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് ക്രി​സ്‌​മ​സി​നു ത​ലേ​നാ​ൾ മു​ത​ൽ അ​വ​ധി​യാ​ണ്. ജ​ർ​മ​നി, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളും നേ​ര​ത്തേത​ന്നെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ബോ​ക്സിം​ഗ് ഡേ ​പ്ര​മാ​ണി​ച്ച് ക്രി​സ്‌​മ​സി​ന്‍റെ അ​ടു​ത്ത ദി​വ​സ​വും ഈ ​വി​പ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ഏ​ഷ്യ​യി​ലേ​ക്ക്‌ തി​രി​ഞ്ഞാ​ൽ ഹോ​ങ്കോം​ഗും ക്രി​സ്മ​സ് മൂ​ഡി​ലാ​ണ്. വ്യാ​ഴാ​ഴ്‌​ച ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നും അ​വ​ധി​യാ​യ​തി​നാ​ൽ ഈ ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ഒ​തു​ങ്ങും.

ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക നീ​ണ്ട ഇ​ട​വേ​ള​യ്‌​ക്ക്‌ ശേ​ഷം ആ​റ്‌ ശ​ത​മാ​നം താ​ഴ്‌​ന്ന് 9.52 ലാ​ണ്. സൂ​ചി​ക താ​ഴു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​പ​ണി നി​ക്ഷേ​പ​ത്തി​ന് അ​നു​കൂ​ല​മാ​കു​ന്നു. 2022 ഫെ​ബ്രു​വ​രി​യി​ൽ വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക 24.54 ലേ​ക്ക്‌ ഉ​യ​ർ​ന്ന് അ​പാ​യ മ​ണി മു​ഴ​ക്കി​യ വേ​ള​യി​ൽ സെ​ൻ​സെ​ക്‌​സ്‌ 51,500 റേ​ഞ്ചി​ലാ​യി​രു​ന്നു. ഏ​ക​ദേ​ശം മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്‌​ക്ക്‌ ശേ​ഷ​മാ​ണു വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക ഇ​പ്പോ​ഴ​ത്തെ നി​ല​വാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്‌. നി​ല​വി​ൽ സെ​ൻ​സെ​ക്‌​സ്‌ 85,000 റേ​ഞ്ചി​ലും.

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 338 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 80 പോ​യി​ന്‍റും ന​ഷ്‌​ത്തി​ലാ​ണ്. വി​ദേ​ശ ഇ​ട​പാ​ടു​കാ​ർ നി​ക്ഷേ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്കം രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച രൂ​ക്ഷ​മാ​ക്കി. എ​ന്നാ​ൽ, വാ​രാ​ന്ത്യം വി​ദേ​ശ ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ക​രാ​യ​ത്‌ ഓ​ഹ​രി​വി​പ​ണി​ക്കും രൂ​പ​യ്‌​ക്കും ആ​ശ്വാ​സം പ​ക​ർ​ന്നു.

നി​ഫ്‌​റ്റി 26,046 പോ​യി​ന്‍റി​ൽ​നി​ന്നും തു​ട​ക്ക​ത്തി​ൽ കൂ​ടു​ത​ൽ മി​ക​വി​നു ശ്ര​മി​ച്ച ഘ​ട്ട​ത്തി​ൽ മു​ൻ​നി​ര ഓ​ഹ​രി​ക​ൾ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ട്ടു. ഇ​തോ​ടെ ക​ഴി​ഞ്ഞ ല​ക്കം വ്യ​ക്ത​മാ​ക്കി​യ 25,766ലെ ​ആ​ദ്യ താ​ങ്ങ്‌ ത​ക​ർ​ത്ത്‌ സൂ​ചി​ക 25,739ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും വാ​രാ​ന്ത്യം 25,966 പോ​യി​ന്‍റി​ലാ​ണ്.

ഈ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്ന​തി​നാ​ൽ നി​ഫ്‌​റ്റി 200 പോ​യി​ന്‍റി​ന​ക​ത്ത്‌ ചാ​ഞ്ചാ​ടാം. ആ​ദ്യ താ​ങ്ങ്‌ 25,788ലാ​ണ്, ഇ​ത്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ നി​ഫ്‌​റ്റി 26,611ലേ​ക്ക്‌ പ​രീ​ക്ഷ​ണം ന​ട​ത്താം. അ​തേ​സ​മ​യം, ഒ​രു തി​രി​ച്ചു​വ​ര​വി​നു മു​തി​ർ​ന്നാ​ൽ 26,093- 26,221ൽ ​പ്ര​തി​രോ​ധ​മു​ണ്ട്‌. മ​റ്റ്‌ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ലേ​ക്ക്‌ തി​രി​ഞ്ഞാ​ൽ ഡെ​യ്‌​ലി, വീ​ക്കി​ലി ചാ​ർ​ട്ടി​ൽ നി​ഫ്‌​റ്റി ബു​ള്ളി​ഷാ​ണ്. എം​എ​സി​ഡി​യും സൂ​പ്പ​ർ ട്രെ​ൻ​ഡും ക​രു​ത്തു നി​ല​നി​ർ​ത്തി.

നി​ഫ്‌​റ്റി ഡി​സം​ബ​ർ ഫ്യൂ​ച്ചേ​ഴ്‌​സ്‌ 26,145ൽ​നി​ന്നും മി​ക​വി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ ന​ഷ്‌​ട​ത്തി​ൽ നീ​ങ്ങി. വ്യാ​ഴാ​ഴ്‌​ച 25,801 വ​രെ ത​ള​ർ​ന്നെ​ങ്കി​ലും വാ​രാ​ന്ത്യം ക​രു​ത്ത്‌ തി​രി​ച്ചു​പി​ടി​ച്ച്‌ 26,030ലാ​ണ്. നീ​ക്കം വി​ല​യി​രു​ത്തി​യാ​ൽ 25,800 – 25,750 റേ​ഞ്ചി​ൽ നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്‌​സിന് സ​പ്പോ​ർ​ട്ട്‌ പ്ര​തീ​ക്ഷി​ക്കാം. വി​പ​ണി​യു​ടെ അ​ടി​ത്ത​ട്ടി​ൽ ബു​ള്ളി​ഷ്‌ ട്രെ​ൻ​ഡ് ഇ​പ്പോ​ഴു​മു​ള്ള​തി​നാ​ൽ ഒ​രു കു​തി​പ്പി​ന് ഇ​ട​യു​ണ്ട്‌. 26,100ലെ ​ആ​ദ്യ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യാ​ൽ പു​തു​വ​ർ​ഷം 27,000നെ ​ഉ​റ്റു​നോ​ക്കും.

ഡി​സം​ബ​ർ ഫ്യൂ​ച്ചേ​ഴ്‌​സ് ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 163 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്ന് 154 ല​ക്ഷ​മാ​യി. തൊ​ട്ട്‌ മു​ൻ​വാ​രം ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 147 ല​ക്ഷ​ത്തി​ൽ​നി​ന്നും 163 ല​ക്ഷ​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ സൂ​ചി​പ്പി​ച്ച​താ​ണു പു​തി​യ ഷോ​ർ​ട്ട് പൊ​സി​ഷ​നു​ക​ൾ​ക്ക്‌ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ഉ​ത്സാ​ഹി​ച്ച​ത്‌. അ​വ​ർ അ​ന്നു സൃ​ഷ്‌​ടി​ച്ച വി​ല്പ​ന​യു​ടെ ആ​ഘാ​തം ക​ഴി​ഞ്ഞ​വാ​രം ത​ള​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യാ​ക്കി.

സെ​ൻ​സെ​ക്‌​സി​ന് 85,000 ലെ ​താ​ങ്ങ്‌ ന​ഷ്‌​ട​മാ​യി. 85,267ൽ ​ഇ​ട​പാ​ടു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും 85,286ന് ​മു​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​നാ​യി​ല്ല. മു​ൻ​നി​ര, ര​ണ്ടാം നി​ര ഓ​ഹ​രി​ക​ളി​ലെ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ചി​ക 84,277ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 84,929ലാ​ണ്. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ സാ​ങ്കേ​തി​ക​മാ​യി വി​ല​യി​രു​ത്തി​യാ​ൽ ഈ ​വാ​രം 85,384 – 85,839 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌. വി​ല്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ 84,375 – 83,821ൽ താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

വി​ദേ​ശ ഫ​ണ്ടു​ക​ൾ 3850.24 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന​യും 1985.37 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ എ​ല്ലാ ദി​വ​സ​വും വാ​ങ്ങ​ലു​കാ​രാ​യി 12,061.92 രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. ന​ട​പ്പ്‌ വ​ർ​ഷം അ​വ​രു​ടെ മൊ​ത്തം വാങ്ങൽ 7,32,712.92 കോ​ടി രൂ​പ​യാ​ണ്. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ ഓ​രോ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലെ ഓ​രോ മ​ണിക്കൂറി​ലും 510 കോ​ടി രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ലു​ള്ള തു​ക നി​ക്ഷേ​പി​ച്ചു. വി​ദേ​ശ ഫ​ണ്ടു​ക​ൾ ഈ ​വ​ർ​ഷം ഇ​തു വ​രെ​യാ​യി 1,56,123.24 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.

രൂ​പ​യ്‌​ക്ക്‌ റി​ക്കാ​ർ​ഡ്‌ മൂ​ല്യം ത​ക​ർ​ച്ച. ഡോ​ള​റി​നു മു​ന്നി​ൽ 90.42ൽ​നി​ന്നും 91.08 വ​രെ ഇ​ടി​ഞ്ഞ ശേ​ഷം വ്യാ​പാ​രാ​ന്ത്യം രൂ​പ 89.55ലാ​ണ്. ഈ​വാ​രം വി​നി​മ​യ മൂ​ല്യം 89.14 - 91.08 റേ​ഞ്ചി​ൽ നീ​ങ്ങാം.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന് 4299 ഡോ​ള​റി​ൽ നി​ന്നും 4174ലേ​ക്ക്‌ താ​ഴ്‌​ന്നു. എ​ന്നാ​ൽ, തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ താ​ഴ്‌​ന്ന നി​ര​ക്കാ​യ 4173ലെ ​സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്തി​യ​ത്‌ ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രെ ആ​വേ​ശം കൊ​ള്ളി​ച്ച​തോ​ടെ 4373 ഡോ​ള​ർ വ​രെ സ്വ​ർ​ണം മു​ന്നേ​റി​യ ശേ​ഷം 4344 ഡോ​ള​റി​ൽ ക്ലോ​സിം​ഗ് ന​ട​ന്നു.

Business

ര​​ണ്ടാം ദി​​ന​​വും രൂ​​പ​​യ്ക്കു നേ​​ട്ടം

മും​​ബൈ: വി​​ദേ​​ശ വി​​പ​​ണി​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ ക​​റ​​ൻ​​സി​​യു​​ടെ ശ​​ക്തി ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഇ​​ന്ന​​ലെ യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 12 പൈ​​സ വ​​ർ​​ധി​​ച്ചു. രൂ​​പ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു പി​​ന്നി​​ൽ വി​​പ​​ണി​​യി​​ൽ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഇ​​ട​​പെ​​ട​​ലു​​ണ്ടെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്​​ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 90.35 എ​​ന്ന താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ത​​ലേ​​ന്ന​​ത്തെ വി​​ല​​യേ​​ക്കാ​​ൾ 34 പൈ​​സ ഉ​​യ​​ർ​​ന്ന് 90.04 എ​​ന്ന നി​​ല​​യി​​ലെ​​ത്തി. വ്യാ​​പാ​​ര സെ​​ഷ​​ന്‍റെ അ​​വ​​സാ​​നം രൂ​​പ​​യു​​ടെ മൂ​​ല്യം 12 പൈ​​സ ഉ​​യ​​ർ​​ന്ന് 90.26ൽ ​​ക്ലോ​​സ് ചെ​​യ്തു.

ബു​​ധ​​നാ​​ഴ്ച​​ഡോ​​ള​​റി​​നെ​​തി​​രെ രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ൽ നി​​ന്ന് 55 പൈ​​സ ഉ​​യ​​ർ​​ന്ന് 90.38ൽ ​​ക്ലോ​​സ് ചെ​​യ്തിരുന്നു.
ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. 0.16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 98.58ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. അ​​സം​​സ്കൃ​​ത എ​​ണ്ണ​​വി​​ല 0.35 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 59.89 ഡോ​​ള​​റി​​ലാ​​ണ്.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ന​​ഷ്ടം

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്തു. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​മാ​​ണ് വി​​പ​​ണി ഇ​​ടി​​വി​​ലാ​​കു​​ന്ന​​ത്. നി​​ര​​വ​​ധി ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ ക​​ണ്ട നി​​ഫ്റ്റി​​ക്ക് 25,800 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ന് മു​​ക​​ളി​​ൽ തു​​ട​​രാ​​നാ​​യി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ച​​ത​​ത്വ​​വും ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും വി​​പ​​ണി​​യെ വ​​ല്ലാ​​തെ ബാ​​ധി​​ച്ചു. സെ​​ൻ​​സെ​​ക്സ് 78 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 84,481.81ലും ​​നി​​ഫ്റ്റി 3 പോ​​യി​​ന്‍റ് താഴ്ന്ന്25,815.55ലും ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി മി​​ഡ്കാ​​പ് സൂ​​ചി​​ക 0.34 ശതമാനം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക 0.13 ശതമാനം ഇ​​ടി​​ഞ്ഞു.

എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സ​​മാ​​യി ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ നി​​ക്ഷേ​​പ​​ക​​രാ​​യി. ബു​​ധ​​നാ​​ഴ്ച 1,171.71 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ച്ച​​യാ​​യ 14 ദി​​വ​​സ​​ത്തെ പി​​ൻ​​വ​​ലി​​ക്ക​​ലി​​നു​​ശേ​​ഷ​​മാ​​ണ് ബു​​ധ​​നാ​​ഴ്ച എ​​ഫ്ഐ​​ഐ​​ക​​ൾ നി​​ക്ഷേ​​പ​​ക​​രാ​​യി തി​​രി​​ച്ചു​​വ​​ന്ന​​ത്. ഇ​​ന്ന​​ലെ 565.78 കോ​​ടി രൂ​​പയുടെ നി​​ക്ഷേ​​പ​​മാ​​ണ് ന​​ട​​ത്തി​​യ​​ത്.

 

Business

ഓ​ഹ​രി​വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഇ​ടി​വ്

മും​​ബൈ: വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി ഇ​​ന്ന​​ലെ​​യും ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ദി​​വ​​സ​​മാ​​ണ് വി​​പ​​ണി ഇ​​ടി​​യു​​ന്ന​​ത്.

സെ​​ൻ​​സെ​​ക്സ് 120 പോ​​യി​​ന്‍റ് താ​​ഴ്ന്ന് ഈ ​​ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലെ​​ത്തി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ 263.88 പോ​​യി​​ന്‍റ് വ​​രെ താ​​ഴ്ന്ന സെ​​ൻ​​സെ​​ക്സ് 84,559.65 എ​​ന്ന നി​​ല​​യി​​ൽ ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി 41.55 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 25,818.55 എ​​ന്ന നി​​ല​​യി​​ലെ​​ത്തി. ഇ​​തും ഈ ​​ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​ണ്.

ട്രെ​​ന്‍റ്, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, അ​​ദാ​​നി പോ​​ർ​​ട്സ്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക്, ബ​​ജാ​​ജ് ഫി​​ൻ​​സെ​​ർ​​വ്, ഭാ​​ര​​ത് ഇ​​ല​​ക്‌​​ട്രി​​ക്സ്, ടൈ​​റ്റ​​ൻ, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ് എ​​ന്നി​​വ​​യ്​​ക്ക് ന​​ഷ്ടം നേ​​രി​​ട്ട​​പ്പോ​​ൾ എ​​സ്ബി​​ഐ, ഇ​​ൻ​​ഫോ​​സി​​സ്, ആ​​ക്സി​​സ് ബാ​​ങ്ക്, മാ​​രു​​തി എ​​ന്നീ പ്ര​​ധാ​​ന ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ലു​​ണ്ടാ​​യ മാ​​റ്റ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ൻ​​വാ​​ങ്ങ​​ലും വി​​പ​​ണി​​യെ ഒ​​രേ​​പോ​​ലെ ബാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

Business

രൂ​​പ തകർച്ചയിലേക്ക്; ഡോളറിനെതിരേ മൂല്യം 91 കടന്നു

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച തു​​ട​​രു​​ന്നു. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി രൂ​​പ​​യു​​ടെ മൂ​​ല്യം 91 ക​​ട​​ന്നു. ഇ​​ന്ന​​ലെ ഡോ​​ള​​റി​​നെ​​തി​​രേ 23 പൈ​​സ ന​​ഷ്ട​​ത്തി​​ൽ എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 91.01ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ ഫ​​ണ്ടി​​ന്‍റെ ഒ​​ഴു​​ക്ക് തു​​ട​​രു​​ന്ന​​ത്, ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ ബ്രേ​​ക്ക് ത്രൂ ​​കാ​​ണാ​​ത്ത​​ത്, ഡോ​​ള​​റി​​ന്‍റെ വാ​​ങ്ങ​​ൽ ഉ​​യ​​ർ​​ന്ന​​ത് എ​​ന്നി​​വ രൂ​​പ​​യു​​ടെ വീ​​ഴ്ച​​യ്ക്കു കാ​​ര​​ണ​​മാ​​യി.

ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ ത​​ലേ​​ന്ന​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 36 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 91.14 എ​​ന്ന ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി​​യി​​രു​​ന്നു. പിന്നീട്, ചെ​​റി​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

ഡോ​​ള​​ർ ദു​​ർ​​ബ​​ല​​മാ​​യ​​തും ആ​​ഗോ​​ള ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലെ കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വും പോ​​ലും രൂ​​പ​​യു​​ടെ വീ​​ഴ്ച​​യെ ത​​ട​​യാ​​നാ​​യി​​ല്ലെ​​ന്ന് വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ പ​​ത്ത് വ്യാ​​പാ​​ര സെ​​ഷ​​നു​​ക​​ളി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം ഡോ​​ള​​റി​​ന് 90 എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് 91ലേ​​ക്ക് താ​​ഴ്ന്നു. ക​​ഴി​​ഞ്ഞ അ​​ഞ്ചു സെ​​ഷ​​നു​​ക​​ളി​​ൽ മാ​​ത്രം ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ ഒ​​രു ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​യി.

വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ ഈ ​​മാ​​സം ത​​ന്നെ ഡോ​​ള​​റി​​നെ​​തി​​രേ മൂ​​ല്യം 92 ക​​ട​​ക്കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ​​ എ​​ക്സ്ചേ​​ഞ്ചി​​ൽ രൂ​​പ 90.87ലാ​​ണ് വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് 90.76 മു​​ത​​ൽ 91.14 വ​​രെ​​യു​​ള്ള റേ​​ഞ്ചി​​ൽ വ്യാ​​പാ​​രം ന​​ട​​ത്തി. അ​​വ​​സാ​​നം 91.01 എ​​ന്ന നി​​ല​​യി​​ൽ ക്ലോ​​സ് ചെ​​യ്തു. തി​​ങ്ക​​ളാ​​ഴ്ച 90.78 എ​​ന്ന നി​​ല​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

പ​​യ​​ർ​​വ​​ർ​​ഗ​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി​​ക​​ൾ തു​​ട​​ങ്ങി​​യ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല​​യി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ട്ടും മൊ​​ത്ത വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം ന​​വം​​ബ​​റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മാ​​സ​​വും -0.32 ശ​​ത​​മാ​​നം നെ​​ഗ​​റ്റീ​​വാ​​യ​​താ​​യി സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി. മൊ​​ത്ത വി​​ല സൂ​​ചി​​ക​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം ഒ​​ക്ടോ​​ബ​​റി​​ൽ -1.21 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ 2.16 ശ​​ത​​മാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക 0.08 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 98.23 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്.അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഫ്യൂ​​ച്ചേ​​ഴ്സ് വ്യാ​​പാ​​ര​​ത്തി​​ൽ 1.78 ശ​​ത​​മാ​​ന​​ത്തോ​​ളം താ​​ഴ്ന്ന് ബാ​​ര​​ലി​​ന് 59.48 ഡോ​​ള​​ർ എ​​ന്ന നി​​ല​​യി​​ലെ​​ത്തി.

ഓ​​ഹ​​രി​​വി​​പ​​ണി ന​​ഷ്ട​​ത്തി​​ൽ

ഓ​​ഹ​​രി​​വി​​പ​​ണി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​ന​​വും ന​​ഷ്ട​​ത്തി​​ൽ. സെ​​ൻ​​സെ​​ക്സ് 533.50 പോ​​യി​​ന്‍റ് (0.63%) താ​​ഴ്ന്ന് 84,679.86ലും ​​നി​​ഫ്റ്റി 167.20 (0.64%) ന​​ഷ്ട​​ത്തി​​ൽ 25,860.10ലും ​​ക്ലോ​​സ് ചെ​​യ്തു. രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യും വിദേശ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ (എ​​ഫ്ഐ​​ഐ) തു​​ട​​ർ​​ച്ച​​യാ​​യ ഓ​​ഹ​​രി വി​​റ്റ​​ഴി​​ക്ക​​ൽ, ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ എ​​ന്നി​​വ​​യുമാ​​ണ് ഓ​​ഹ​​രി​​വി​​പ​​ണി​​യെ ബാ​​ധി​​ച്ച​​ത്.

Business

മു​​ന്നേ​​റ്റം തു​​ട​​ർ​​ന്ന് വി​​പ​​ണി

മും​​ബൈ: മു​​ൻ സെ​​ഷ​​നി​​ലെ നേ​​ട്ടം തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ആ​​വ​​ർ​​ത്തി​​ച്ച് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ. യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ണ്ടാ​​യ മി​​ക​​ച്ച സൂ​​ച​​ന​​ക​​ളും നി​​ക്ഷേ​​പ​​താ​​ത്പ​​ര്യ​​ങ്ങ​​ളും വി​​പ​​ണി​​യു​​ടെ മി​​ക​​വി​​നു കാ​​ര​​ണ​​മാ​​യി. 25 ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ കു​​റ​​വാ​​ണ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് വ​​രു​​ത്തി​​യ​​ത്.

സെ​​ൻ​​സെ​​ക്സ് 449.52 പോ​​യി​​ന്‍റ് (0.53%) മു​​ന്നേ​​റി 85,268 പോ​​യി​​ന്‍റി​​ലും നി​​ഫ്റ്റി 148.40 പോ​​യി​​ന്‍റ് (0.57%) നേ​​ട്ട​​ത്തോ​​ടെ 26,047ലും ​​ക്ലോ​​സ് ചെ​​യ്തു.

എ​​ന്നാ​​ൽ, സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഈ ​​ആ​​ഴ്ച 0.5 ശ​​ത​​മാ​​നം താ​​ഴ്ച രേ​​ഖ​​പ്പെ​​ടു​​ത്തി. സൂ​​ചി​​ക​​ക​​ൾ സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ൽ എ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​ആ​​ഴ്ച​​യു​​ടെ ആ​​ദ്യ മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ൽ നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യതാ​​ണ് ആ​​ഴ്ച​​യ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ടി​​വിനി​​​​ട​​യാ​​ക്കി​​യ​​ത്.

ഏ​​റ്റ​​വും വ​​ലി​​യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളാ​​യ ചൈ​​ന 2026ലേ​​ക്ക് സാ​​ന്പ​​ത്തി​​ക ഉ​​ത്തേ​​ജ​​നം വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്കു​​ക​​ൾ കു​​റ​​യ്ക്കു​​ക​​യും ചെ​​യ്ത​​തി​​നെ​​തു​​ട​​ർ​​ന്ന് ഉ​​ണ്ടാ​​യ ഡി​​മാ​​ൻ​​ഡ് പ്ര​​തീ​​ക്ഷ​​ക​​ളിൽ ഇ​​ന്ന​​ലെ മെ​​റ്റ​​ൽ സൂ​​ചി​​ക​​ക​​ളിൽ 2.6 ശ​​ത​​മാ​​നം കു​​തി​​പ്പ് ന​​ട​​ത്തി.

ക​​ഴി​​ഞ്ഞ ദി​​വ​​സം യു​​എ​​സ് വി​​പ​​ണി​​ക​​ൾ ഉ​​യ​​ർ​​ന്നു വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ ഏ​​ഷ്യ​​ൻ സൂ​​ചി​​ക​​ക​​ളി​​ൽ പ്ര​​ധാ​​ന​​മാ​​യും ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി, ജ​​പ്പാ​​ന്‍റെ നി​​ക്കീ, ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാം​​ഗ് സെം​​ഗ് എന്നിവ നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. ഇ​​ത് ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​ക​​ൾ​​ക്കു പി​​ന്തു​​ണ ന​​ൽ​​കി

Business

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ചു​​വ​​പ്പ​​ണി​​ഞ്ഞു.

മും​​ബൈ: യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ ന​​യപ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി നി​​ക്ഷേ​​പ​​ക​​ർ ജാ​​ഗ്ര​​ത പാ​​ലി​​ച്ച​​തി​​നാ​​ൽ, ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ചു​​വ​​പ്പ​​ണി​​ഞ്ഞു. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള അ​​രി ക​​യ​​റ്റു​​മ​​തി​​ക്ക് യു​​എ​​സ് തീ​​രു​​വ ചു​​മ​​ത്താൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന സൂ​​ച​​ന​​ക​​ളും വി​​പ​​ണി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 436.41 പോ​​യി​​ന്‍റ് (0.51%) താ​​ഴ്ന്ന് 84,666.28ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ര​​ണ്ടാ​​ഴ്ച​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യാ​​ണ്. ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ സെ​​ൻ​​സെ​​ക്സ് 719.73 പോ​​യി​​ന്‍റ് (0.84%) ഇ​​ടി​​ഞ്ഞ് 84,382.96 എ​​ന്ന താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി. നി​​ഫ്റ്റി 121 (0.47%) പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 25,839.65ലും ​​ക്ലോ​​സ് ചെ​​യ്തു. വ്യാ​​പാ​​ര​​ത്തി​​നി​​ടെ 232.55 പോ​​യി​​ന്‍റ് (0.89%) താ​​ഴ്ന്ന് 25,728ൽ ​​എ​​ത്തി​​യി​​രു​​ന്നു.

പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​യ​​പ്പോ​​ൾ വി​​ശാ​​ല സൂ​​ചി​​ക​​യി​​ൽ നി​​ഫ്റ്റി മി​​ഡ്കാ​​പ് (0.32%), സ്മോ​​ൾ​​കാ​​പ് (1.14%) എ​​ന്നി​​വ ഉ​​യ​​ർ​​ന്നു. മേ​​ഖ​​ലാ സൂ​​ചി​​ക​​കളി​​ൽ നി​​ഫ്റ്റി മീ​​ഡി​​യ (0.70%), പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് (1.29%), റി​​യ​​ൽ​​റ്റി (0.95%), ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (1.31%) എ​​ന്നി​​വ മാ​​ത്ര​​മാ​​ണ് മു​​ന്നേ​​റി​​യ​​ത്. ഐ​​ടി (1.19%), ഓ​​ട്ടോ (0.72%) ഓ​​ഹ​​രി​​ക​​ളി​​ൽ ക​​ന​​ത്ത വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ട്ടു. ബി​​എ​​സ്ഇ മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ളും മു​​ന്നേ​​റി.

വി​​പ​​ണി ത​​ക​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണ​​ങ്ങ​​ൾ 

യു​​എ​​സ് ഫെ​​ഡ് തീ​​രു​​മാ​​നം സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​ക​​ൾ

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ ര​​ണ്ടു ദി​​വ​​സ​​ത്തെ യോ​​ഗം തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി നി​​ക്ഷേ​​പ​​ക​​ർ ആ​​ശ​​ങ്ക​​യി​​ലാ​​ണ്. ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ഫ​​ലം ഇ​​ന്ന് വ​​രാ​​നി​​രി​​ക്കേ 25 ബേ​​സി​​സ് പോ​​യി​​ന്‍റ് നി​​ര​​ക്കു കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് വ്യാ​​പാ​​രി​​ക​​ൾ. നി​​ല​​വി​​ലു​​ള്ള പ​​ണ​​പ്പെ​​രു​​പ്പം സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​ക​​ളും അ​​മേ​​രി​​ക്ക​​ൻ സ​​ന്പ​​ദ് വ്യ​​വ​​സ്ഥ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 2026ൽ ​​സാ​​ന്പ​​ത്തി​​ക ഞെ​​രു​​ക്കം കു​​റ​​യ്ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള സൂ​​ച​​ന​​ക​​ൾ​​ക്കാ​​യി വി​​പ​​ണി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്.

ഇ​​ന്ത്യ​​ൻ അ​​രി ക​​യ​​റ്റു​​മ​​തി​​യെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക

യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഇ​​ന്ത്യ അ​​മേ​​രി​​ക്ക​​ൻ വി​​പ​​ണി​​യി​​ലേ​​ക്ക് അ​​രി ‘ത​​ള്ളു​​ന്ന​​ത്’ നി​​ർ​​ത്ത​​ണ​​മെ​​ന്ന് അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ക​​യും തീ​​രു​​വ​​ക​​ൾ വ​​ഴി ഈ ​​വി​​ഷ​​യം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് സൂ​​ചി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ അ​​രി ക​​യ​​റ്റു​​മ​​തി​​യെ​​ക്കു​​റി​​ച്ച് ആ​​ശ​​ങ്ക​​ൾ വ​​ർ​​ധി​​ച്ചു.

ഇ​​ന്ത്യ​​ൻ ബ​​സു​​മ​​തി അ​​രി​​യു​​ടെ നാ​​ലാ​​മ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യാ​​ണ് യു​​എ​​സ്. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ 337.10 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ബ​​സ്മ​​തി അ​​രി യു​​എ​​സി​​ലേ​​ക്കു ക​​യ​​റ്റു​​മ​​തി ചെ​​യ്തു. 274,213.14 മെ​​ട്രി​​ക് ട​​ണ്‍ അ​​രി​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യാ​​ണ് ന​​ട​​ന്ന​​ത്.

ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ, ഇ​​ന്ത്യ 54.64 മി​​ല്യ​​ണ്‍ ഡോ​​ള​​ർ വി​​ല​​മ​​തി​​ക്കു​​ന്ന ബ​​സ്മ​​തി ഇ​​ത​​ര അ​​രി ക​​യ​​റ്റു​​മ​​തി ചെ​​യ്തു. ആ​​കെ 61,341.54 മെ​​ട്രി​​ക് ട​​ണ്‍. ഇ​​ത് ഇ​​ന്ത്യ​​ൻ ബ​​സ്മ​​തി ഇ​​ത​​ര അ​​രി​​യു​​ടെ 24-ാമ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യാ​​യി യു​​എ​​സി​​നെ മാ​​റ്റി.

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ തു​​ട​​രു​​ന്ന വി​​റ്റ​​ഴി​​ക്ക​​ൽ

വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള വി​​റ്റ​​ഴി​​ക്ക​​ൽ തു​​ട​​രു​​ന്നു. എ​​ട്ടാം ദി​​വ​​സ​​വും വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യ ഇ​​വ​​ർ തി​​ങ്ക​​ളാ​​ഴ്ച 655.59 കോ​​ടി​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് പി​​ൻ​​വ​​ലി​​ച്ച​​ത്.

ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളു​​ടെ ദൗ​​ർ​​ബ​​ല്യം ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ക്കു​​ന്നു​​ണ്ട്. ഏ​​ഷ്യ​​യി​​ലെ പ്ര​​ധാ​​ന വി​​പ​​ണി സൂ​​ചി​​ക​​ക​​ളാ​​യ ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാം​​ഗ് സെം​​ഗ്, ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി, ഷാ​​ങ്ഹാ​​യി​​യു​​ടെ എ​​സ്എ​​സ്ഇ കോ​​ന്പോ​​സി​​റ്റ് എ​​ന്നി​​വ ന​​ഷ്ട​​ത്തി​​ലാ​​യി. എ​​ന്നാ​​ൽ, ജ​​പ്പാ​​ന്‍റെ നി​​ക്കീ സൂ​​ചി​​ക നേ​​ട്ട​​ത്തി​​ലെ​​ത്തി.

Business

സൂ​​ചി​​ക​​ക​​ൾ​​ക്കു ന​​ഷ്ടം

മും​​ബൈ: യു​​എ​​സ് ഫെ​​ഡ് ഫ​​ലം വ​​രാ​​നി​​രി​​ക്കേ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ദി​​വ​​സ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ ഓ​​ഹ​​രി​​വി​​ൽ​​പ്പ​​ന​​യി​​ലേ​​ക്കു ക​​ട​​ന്ന​​തോ​​ടെ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ടി​​ഞ്ഞു.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​പ​​ണി​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ നി​​ക്ഷേ​​പ​​ക​​ർ ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം ഓ​​ഹ​​രി​​ക​​ളി​​ൽ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​തോ​​ടെ സൂ​​ചി​​ക​​യി​​ലെ വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളി​​ൽ വി​​ൽ​​പ്പ​​ന പ്ര​​ക​​ട​​മാ​​യി. ബു​​ധ​​നാ​​ഴ്ച യു​​എ​​സ് ഫെ​​ഡ് റി​​സ​​ർ​​വി​​ന്‍റെ ഫ​​ലം വ​​രും.

30 ഓ​​ഹ​​രി​​ക​​ളു​​ടെ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 609.68 പോ​​യി​​ന്‍റ് (0.71%) താ​​ഴ്ന്ന് 85,102.69ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​സ്ക് 836.78 പോ​​യി​​ന്‍റ് (0.97%) ഇ​​ടി​​ഞ്ഞ് ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ 84,875.59 എ​​ന്ന ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി.

50 ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി ര​​ണ്ടു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു​​ശേ​​ഷം 226 (0.86%) ന​​ഷ്ട​​ത്തി​​ൽ 25,960.55ൽ ​​ക്ലോ​​സ് ചെ​​യ്തു. ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ 294.2 പോ​​യി​​ന്‍റ് (1.12%) താ​​ഴ്ന്ന് 25,892.25ലെ​​ത്തി.

ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം മൂ​​ല്യം മു​​ന്പ​​ത്തെ സെ​​ഷ​​നി​​ലെ 471 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 464 ല​​ക്ഷം കോ​​ടി​​യാ​​യി താ​​ഴ്ന്നു. ഇ​​ത് നി​​ക്ഷേ​​പ​​ർ​​ക്ക് ഏ​​ഴു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം വ​​രു​​ത്തി.നി​​ഫ്റ്റി മേ​​ഖ​​ല സൂ​​ചി​​ക​​ക​​ൾ മു​​ഴു​​വ​​ൻ ചു​​വ​​പ്പി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

സെ​​ൻ​​സെ​​ക്സി​​ൽ ഭാ​​ര​​ത് ഇ​​ല​​ക് ട്രോ​​ണി​​ക് ലി​​മി​​റ്റ​​ഡ്, എ​​റ്റേ​​ണ​​ൽ, ട്രെ​​ന്‍റ്, ടാ​​റ്റ സ്റ്റീ​​ൽ, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, അ​​ദാ​​നി പോ​​ർ​​ട്സ്, ബ​​ജാ​​ജ് സെ​​ർ​​വ്, സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, പ​​വ​​ർ​​ഗ്രി​​ഡ്, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ്, ടൈ​​റ്റ​​ൻ, എ​​ൻ​​ടി​​പി​​സി, കോ​​ട്ട​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക്, ലാ​​ർ​​സ​​ൻ ആ​​ൻ​​ഡ് ടൂ​​ബ്രോ, എ​​ച്ച്‌യു​​എ​​ൽ, എ​​യ​​ർ​​ടെ​​ൽ, മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ വ​​ലി​​യ ത​​ക​​ർ​​ച്ച​​യാ​​ണ് നേ​​രി​​ട്ട​​ത്.

ടെ​​ക് മ​​ഹീ​​ന്ദ്ര, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ മാ​​ത്ര​​മാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്.

മ​​റ്റ് ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളു​​ടെ പ്ര​​ക​​ട​​നം പോ​​സി​​റ്റീ​​വാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ കോ​​സ്പി 1.34 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. ഷാ​​ങ്ഹാ​​യി എ​​സ്എ​​സ്ഇ 0.54 ശ​​ത​​മാ​​ന​​വും ജ​​പ്പാ​​ന്‍റെ നി​​ക്കീ 0.13 ശതമാനവും മു​​ന്നേ​​റി​​യ​​പ്പോ​​ൾ ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാം​​ഗ്സെം​​ഗ് 1.23 ശ​​ത​​മാ​​നം താ​​ഴ്ന്നു.

കേ​​ര​​ള ക​​ന്പ​​നി​​ക​​ളി​​ൽ ചു​​രു​​ക്കം ഓ​​ഹ​​രി​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​ന്ന​​ലെ നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ഓ​​ഹ​​രി​​വി​​ല 9.96 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന യൂ​​ണി​​റോ​​യ​​ൽ മ​​റൈ​​ൻ എ​​ക്സ്പോ​​ർ​​ട്സാ​​ണ് ഇ​​ന്ന് ഏ​​റ്റ​​വും വ​​ലി​​യ മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ച​​ത്. പ്രൈ​​മ അ​​ഗ്രോ ഓ​​ഹ​​രി എ​​ട്ട് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഉയർന്നത്.

ബി​​പി​​എ​​ൽ ആ​​ണ് ന​​ഷ്ട​​ത്തി​​ൽ മു​​ന്നി​​ൽ. ഓ​​ഹ​​രി വി​​ല 15 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം താ​​ഴ്ന്നു. കേ​​ര​​ള ആ​​യു​​ർ​​വേ​​ദ ഓ​​ഹ​​രി​​ക​​ൾ എ​​ട്ട് ശ​​ത​​മാ​​ന​​വും ഫാ​​ക്ട് ഓ​​ഹ​​രി​​ക​​ൾ ഏ​​ഴ് ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്തും താ​​ഴ്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഇ​​സാ​​ഫ് സ്മോ​​ൾ ഫി​​നാ​​ൻ​​സ് ബാ​​ങ്ക്, കെഎ​​സ്ഇ എ​​ന്നി​​വ അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ച​​യി​​ലാ​​ണ്.

ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

വ​​ൻ തോ​​തി​​ലു​​ള്ള സ്മോ​​ൾ​​കാ​​പ്, മി​​ഡ്കാ​​പ് ഓ​​ഹ​​രി വി​​ൽ​​പ്പ​​ന

നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​തോ​​ടെ സ്മോ​​ൾ​​കാ​​പ്, മി​​ഡ്കാ​​പ് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളി​​ൽ വ​​ൻ തോ​​തി​​ൽ വി​​ൽ​​പ്പ​​ന ന​​ട​​ന്നു. സ്മോ​​ൾ​​കാ​​പ്പിൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​വും ഇ​​ടി​​വാ​​യി​​രു​​ന്നു. അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി നാ​​ലു ശ​​ത​​മാ​​ന​​ത്തോ​​ളം ന​​ഷ്ട​​മാ​​ണ് സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​യി​​ലു​​ണ്ടാ​​യ​​ത്. 2.61 ശ​​ത​​മാ​​നം ന​​ഷ്ട​​മാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. മി​​ഡ്കാ​​പ് സൂ​​ചി​​ക​​യി​​ൽ ഇ​​ന്ന​​ലെ 1.83 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്.

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ ഒ​​ഴു​​ക്ക്

വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ദി​​വ​​സ​​വും ഓ​​ഹ​​രി വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യി. വെ​​ള്ളി​​യാ​​ഴ്ച 438.90 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ത്. ഈ ​​മാ​​സം ആ​​കെ 10,403.62 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് എ​​ഫ്ഐ​​ഐ​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​ത്.

രൂ​​പ​​യു​​ടെ ന​​ഷ്ടം

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ത്തി​​ലാ​​ണ്. ഇ​​ന്ന​​ലെ തു​​ട​​ക്ക​​ത്തി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ വി​​ല​​ക്ക​​യ​​റ്റ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്കും മൂ​​ലം ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 16 പൈ​​സ താ​​ഴ്ന്ന് 90.11ലെ​​ത്തി. അ​​വ​​സാ​​നം 14 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.09ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രി​​ൽ അ​​മേ​​രി​​ക്ക​​ൻ ക​​റ​​ൻ​​സി​​ക്കു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ ആ​​വ​​ശ്യ​​ക​​ത, ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പിന്മാ​​റ്റം, ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വം എ​​ന്നി​​വ​​യാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​തെ​​ന്ന് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

യു​​എ​​സ് ഫെ​​ഡ് ന​​യ​​തീ​​രു​​മാ​​ന​​ത്തെ കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ളും വി​​പ​​ണി​​യെ ബാ​​ധി​​ച്ചു. ഡി​​സം​​ബ​​ർ 10-ന് ​​പ്ര​​ഖ്യാ​​പി​​ക്കാ​​നി​​രി​​ക്കു​​ന്ന യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ പ​​ലി​​ശ നി​​ര​​ക്ക് സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​ന​​ത്തി​​നാ​​യി വി​​പ​​ണി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. പ​​ലി​​ശ നി​​ര​​ക്കി​​ൽ കു​​റ​​വ് വ​​രു​​ത്തു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ലു​​ള്ള അ​​വ്യ​​ക്ത​​ത നി​​ക്ഷേ​​പ​​ക​​രെ വി​​ൽ​​പ​​ന​​യ്ക്ക് പ്രേ​​രി​​പ്പി​​ക്കു​​ന്നു.

Business

പച്ചതൊടാതെ ഓ​​ഹ​​രി​​വി​​പ​​ണി

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം സെ​​ഷ​​നി​​ലും ചു​​വ​​പ്പി​​ൽ​​ത​​ന്നെ. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ ഇ​​ടി​​വ്, വി​​ദേ​​ശ നി​​ക്ഷേ​​പക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്നു തു​​ട​​രു​​ന്ന പിന്മാ​​റ്റം, സ്വ​​കാ​​ര്യ ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ളി​​ൽ വ​​ലി​​യ തോ​​തി​​ൽ ലാ​​ഭ​​മെ​​ടു​​പ്പ് തു​​ട​​ങ്ങി​​യ​​വ വി​​പ​​ണി​​യു​​ടെ വീ​​ഴ്ച​​യ്ക്കി​​ട​​യാ​​ക്കി.

വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്ഐ​​ഐ) തി​​ങ്ക​​ളാ​​ഴ്ച 1171.31 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ത്. തു​​ട​​ർ​​ച്ച​​യാ​​യ എ​​ഫ്ഐ​​ഐ വി​​ൽ​​പ്പ​​ന ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി​​ക​​ളി​​ൽ വ​​ലി​​യ സ​​മ്മ​​ർ​​ദ​​മാ​​ണ് ചെ​​ലു​​ത്തു​​ന്ന​​ത്. ഇ​​ന്ന​​ലെ 3642.30 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു.

വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 503.63 പോ​​യി​​ന്‍റ് (0.59%) താ​​ഴ്ന്ന് 85,138.27ലെ​​ത്തി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 588.9 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 85,053ലെ​​ത്തി​​യി​​രു​​ന്നു. എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 143.55 പോ​​യി​​ന്‍റ് (0.55%) ന​​ഷ്ട​​ത്തി​​ൽ 26,032.20ൽ ​​ക്ലോ​​സ് ചെ​​യ്തു. തി​​ങ്ക​​ളാ​​ഴ്ച ഇ​​രു സൂ​​ചി​​ക​​ക​​ളും റി​​ക്കാ​​ർ​​ഡി​​ൽ​​നി​​ന്നാ​​ണ് താ​​ഴേ​​ക്കു പ​​തി​​ച്ച​​ത്.

വി​​ശാ​​ല വി​​പ​​ണി​​യി​​ൽ നി​​ഫ്റ്റി മി​​ഡ്കാ​​പ് (0.22%), സ​​മോ​​ൾ​​കാ​​പ് (0.55%) സൂ​​ചി​​ക​​ക​​ൾ താ​​ഴ്ച​​യി​​ലേ​​ക്കു പ​​തി​​ച്ചു. വി​​പ​​ണി​​യി​​ൽ ഇ​​ടി​​വ് തു​​ട​​രു​​ന്ന​​തോ​​ടെ നി​​ക്ഷേ​​പ​​ക​​രു​​ടെ ശ്ര​​ദ്ധ ഇ​​നി ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ പ​​ണ അ​​വ​​ലോ​​ക യോ​​ഗ​​ത്തി​​ലാ​​ണ്. ഈ ​​അ​​ലോ​​ക​​ന​​യോ​​ഗ​​ത്തി​​ന്‍റെ ഫ​​ലം വെ​​ള്ളി​​യാ​​ഴ്ച പു​​റ​​ത്തു​​വ​​രും.

ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്്ത ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്ത വി​​പ​​ണി മൂ​​ല​​ധ​​നം 1.82 കോ​​ടി രൂ​​പ കു​​റ​​ഞ്ഞ് 472.59 കോ​​ടി​​യി​​ലെ​​ത്തി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ബാ​​ങ്ക്, ഫി​​നാ​​ൻ​​ഷ​​ൽ ഓ​​ഹ​​രി​​ക​​ൾ വ​​ലി​​യ ഇ​​ടി​​വ് നേ​​രി​​ട്ടു. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി ഫി​​നാ​​ൻ​​ഷ​​ൽ​​സാ​​ണ് (0.90%) ഇ​​ന്ന​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ഴ്ച നേ​​രി​​ട്ട​​ത്. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​മാ​​ണ് നി​​ഫ്റ്റി ഫി​​നാ​​ൻ​​ഷ​​ൽ​​സ് താ​​ഴ്ന്നി​​രി​​ക്കു​​ന്ന​​ത്. പ്രൈ​​വ​​റ്റ് ബാ​​ങ്ക് സൂ​​ചി​​ക 0.69 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​യി.

ഫാ​​ർ​​മ ഒ​​ഴി​​കെ എ​​ല്ലാ സൂ​​ചി​​ക​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. പി​​എ​​സ്‌യു ​​ബാ​​ങ്ക്, ഓ​​ട്ടോ, മെ​​റ്റ​​ൽ സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു സെ​​ഷ​​നു​​ക​​ളി​​ലെ നേ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ടി​​യു​​ന്ന​​ത്. ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ്, റി​​യ​​ൽ​​റ്റി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​മാ​​ണ് താ​​ഴു​​ന്ന​​ത്.

Business

റി​​ക്കാ​​ർ​​ഡി​​ൽ​​നി​​ന്ന് താ​​ഴേ​​ക്ക്

മും​​ബൈ: ഇ​​ന്ത്യൻ ആ​​ഭ്യ​​ന്ത​​ര സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ർ​​ത്തി​​ൽ​​നി​​ന്ന് താ​​ഴേ​​ക്കു പ​​തി​​ച്ചു. നി​​ക്ഷേ​​പ​​ർ​​ക്കി​​ട​​യി​​ൽ ഉ​​യ​​ർ​​ന്ന ലാ​​ഭ​​മെ​​ടു​​പ്പും ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും പ​​ലി​​ശ നി​​ര​​ക്ക് സം​​ബ​​ന്ധി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​കളും വി​​പ​​ണി​​യെ ബാ​​ധി​​ച്ചു.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാ​​മ​​ത്തെ ദി​​വ​​സ​​മാ​​ണ് വി​​പ​​ണി ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ ഇ​​ടി​​വ് തു​​ട​​രു​​ന്ന​​തും ഓ​​ഹ​​രി​​വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്നു​​ണ്ട്.

തു​​ട​​ക്ക​​ത്തി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ സെ​​ൻ​​സെ​​ക്സ് 64.77 പോ​​യി​​ന്‍റ് (0.08%) താ​​ഴ്ന്ന് 85,642ൽ ​​ക്ലോ​​സ് ചെ​​യ്തു. ഇ​​ന്ന​​ലെ ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ 452.35 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 86159.02 എ​​ന്ന റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​യ ശേ​​ഷ​​മാ​​ണ് താ​​ഴേ​​ക്കു പ​​തി​​ച്ച​​ത്.

നി​​ഫ്റ്റി 27.20 പോ​​യി​​ന്‍റ് (0.10%) ന​​ഷ്ട​​ത്തി​​ൽ 26175.75ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ നി​​ഫ്റ്റി 122.85 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് എ​​ക്കാ​​ല​​ത്തെ​​യും റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​മാ​​യ 26,325.80ലെ​​ത്തി. നി​​ഫ്റ്റി മി​​ഡ്കാ​​പ് ഫ്ളാ​​റ്റ​​യ​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് 0.25 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഓ​​ട്ടോ​​യാ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​ത്. 0.79 ശ​​ത​​മാ​​ന​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. മെ​​റ്റ​​ൽ 0.58 ശ​​ത​​മാ​​ന​​ത്തി​​ലു​​മെ​​ത്തി. ഐ​​ടി (0.39%), പി​​എ​​സ് യു ​​ബാ​​ങ്ക് (0.25%) എ​​ന്നി​​വ ഉ​​യ​​ർ​​ന്നു.

നി​​ഫ്റ്റി റി​​യ​​ൽ​​റ്റി (1.02%) ഏ​​റ്റ​​വും വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​​യി. ഹെ​​ൽ​​ത്ത്കെ​​യ​​ർ (0.97%), ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (0.51%), ഫാ​​ർ​​മ (0.48%) എ​​ന്നി​​വ​​യും താ​​ഴ്ന്നു. ഫി​​നാൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ്, എ​​ഫ്എം​​സി​​ജി, മീ​​ഡി​​യ, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് സൂ​​ചി​​ക​​ക​​ളും താ​​ഴ്ച​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

Business

കരുത്ത് വിടാതെ വിപണി

നി​ഫ്‌​റ്റി സൂ​ചി​ക കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ റി​ക്കാ​ർ​ഡ്‌ പ്ര​ക​ട​നം കാ​ഴ്‌​ച​വ​ച്ച്‌ നി​ക്ഷേ​പ​കരെ ആ​വേ​ശം കൊ​ള്ളി​ച്ചു. പതിനാലു‌ മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലേ​യ്‌​ക്ക്‌ ചു​വ​ടു​വ​ച്ച്‌ നി​ഫ്‌​റ്റി 26,277ലെ ​റി​ക്കാ​ർ​ഡ്‌ പ​ഴ​ങ്ക​ഥ​യാ​ക്കി 26,281 ലേ​ക്ക്‌ ക​യ​റി, സൂചി​ക 134 പോ​യി​ന്‍റ് പ്ര​തി​വാ​ര മി​ക​വി​ലാ​ണ്, സെ​ൻ​സെ​ക്‌​സ്‌ 476 പോ​യി​ന്‍റ് ഉ​യ​ർ​ന്നു.

ഇ​ന്ത്യ​ൻ വി​പ​ണി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​മാ​ണ് ക​രു​ത്ത്‌ നി​ല​നി​ർ​ത്തു​ന്ന​ത്‌. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 5500 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലി​നു ത​യാ​റാ​യ​തും ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ പ​ണം വാ​രി എ​റി​ഞ്ഞ​തും റി​ക്കാ​ർ​ഡ്‌ മു​ന്നേ​റ്റ​ത്തി​നു വ​ഴി​തെ​ളി​ച്ചു.

നി​ഫ്റ്റി​യി​ൽ സം​ഭ​വി​ക്കു​ന്ന​ത്

നി​ഫ്‌​റ്റി സൂ​ചി​ക 26,068 പോ​യി​ന്‍റി​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക്‌ തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും വാ​ങ്ങ​ൽ താ​ത്പ​ര്യം ചു​രു​ങ്ങി​യ​തു മൂ​ലം ഒ​രു വേ​ള സൂ​ചി​ക 25,860 പോ​യി​ന്‍റി​ലേ​ക്കു ത​ള​ർ​ന്ന​ത്‌ അ​വ​സ​ര​മാ​ക്കി ആ​ഭ്യ​ന്ത​ര‐​വി​ദേ​ശ ഫ​ണ്ടു​ക​ൾ മ​ത്സ​രി​ച്ച്‌ രം​ഗ​ത്തി​റ​ങ്ങി മു​ൻ​നി​ര, ര​ണ്ടാം നി​ര ഓ​ഹ​രി​ക​ൾ വാ​രി​ക്കൂ​ട്ടാ​ൻ ഉ​ത്സാ​ഹി​ച്ചു. ഇ​തോ​ടെ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച ആ​ദ്യ പ്ര​തി​രോ​ധ​മാ​യ 26,257 മ​റി​ക​ട​ന്ന്‌ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്‌​റ്റം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 26,277ലെ ​റി​ക്കാ​ർ​ഡ്‌ ത​ക​ർ​ത്ത്‌ 26,281ലേ​ക്ക് ഉ​യ​ർ​ന്ന ശേ​ഷം വാ​രാ​ന്ത്യം 26,202ലാ​ണ്.

ഈ​വാ​രം നി​ഫ്‌​റ്റി​ക്ക്‌ ആ​ദ്യ പ്ര​തി​രോ​ധം 26,368 പോ​യി​ന്‍റി​ലാ​ണ്, ഇ​ത്‌ ത​ക​ർ​ക്കാ​നാ​യാ​ൽ അ​ടു​ത്ത ല​ക്ഷ്യം 26,535 പോ​യി​ന്‍റാ​ണ്. ക്രി​സ്‌​മ​സി​നു മു​ന്നോ​ടി​യാ​യി 26,956നെ ​കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റാം. ഫ​ണ്ടു​ക​ൾ പ്രോ​ഫി​റ്റ്‌ ബു​ക്കിം​ഗി​നു രം​ഗ​ത്തി​റ​ങ്ങി​യാ​ൽ 25,947ൽ ​ആ​ദ്യ താ​ങ്ങു​ണ്ട്‌, ഇ​ത്‌ ന​ഷ്‌​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്താ​ൽ സൂ​ചി​ക 25,695ലേ​ക്കു പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ മു​തി​രാം.

എം​എ​സി​ഡി ബു​ള്ളി​ഷ്‌ ട്രെ​ൻ​ഡി​ൽ നീ​ങ്ങു​ന്ന​തി​നൊ​പ്പം മ​റ്റ്‌ പ​ല ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ളും നി​ക്ഷേ​പ​ക​ർ​ക്ക്‌ മു​ന്നി​ൽ പ​ച്ച​ക്കൊ​ടി ഉ​യ​ർ​ത്തി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വാ​രം സൂ​ചി​പ്പി​ച്ച ചി​ല ഇ​ൻ​ഡി​ക്കേ​റ്ററുക​ൾ ഓ​വ​ർ ബോ​ട്ടാ​യ​തി​നാ​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു മു​തി​രാം. പ്ര​ത്യേ​കി​ച്ച്‌ റി​ക്കാ​ർ​ഡ്‌ പ്ര​ക​ട​നം കാ​ഴ്‌​ച​വ​ച്ച​തി​നാ​ൽ ഒ​രു തി​രു​ത്ത​ൽ വി​പ​ണി​യു​ടെ അ​ടി​ത്ത​റ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഉ​പ​ക​രി​ക്കും.

നി​ഫ്‌​റ്റി ഫ്യൂ​ച്ച​റി​ൽ ഡി​സം​ബ​ർ സീ​രീ​സ്‌ 26,387 ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. മു​ന്നേ​റ്റ​ത്തി​നി​ട​യി​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പു​തി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് താ​ത്പ​ര്യം കാ​ണി​ച്ച​ത്‌ ഡി​സം​ബ​ർ ഫ്യൂ​ച്ച​റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 76 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്നും 137 ല​ക്ഷം ക​രാ​റു​ക​ളാ​യി ഉ​യ​ർ​ത്തി. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ൽ ശ​ക്ത​മാ​യ കു​തി​പ്പ്‌ ജ​നു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക്‌ ഉ​ണ​ർ​വി​ന്‍റെ സൂ​ച​ന ന​ൽ​കു​ന്നു.

സെ​ൻ​സെ​ക്സി​ൽ

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ മു​ൻ​വാ​ര​ത്തി​ലെ 85,231 പോ​യി​ന്‍റി​ൽ ഒ​പ്പ​ണിം​ഗ് വേ​ള​യി​ൽ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 84,533ലേ​ക്ക്‌ ഇ​ടി​ഞ്ഞെങ്കി​ലും ഈ ​അ​വ​സ​ര​ത്തി​ൽ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 84,458 സ​പ്പോ​ർ​ട്ട്‌ വി​പ​ണി നി​ല​നി​ർ​ത്തി​യ​തോ​ടെ ഹെ​വി​വെ​യി​റ്റ്‌ ഓ​ഹ​രി​ക​ളി​ലെ നി​ക്ഷേ​പം സൂ​ചി​ക​യെ 86,055 പോ​യി​ന്‍റ് വ​രെ ഉ​യ​ർ​ത്തി. മി​ക​വി​നി​ട​യി​ലെ ലാ​ഭ​മെ​ടു​പ്പി​ൽ സെ​ൻ​സെ​ക്‌​സ്‌ 85,706 ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. സൂ​ചി​ക​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഈ ​വാ​രം 86,330 – 86,954 പോ​യി​ന്‍റു​ക​ളി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌, ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പി​നു രം​ഗ​ത്ത്‌ ഇ​റ​ങ്ങി​യാ​ൽ 84,807 താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വി​പ​ണി​ക്ക്‌ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്‌. പി​ന്നി​ട്ട​വാ​ര​ത്തി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും അ​വ​ർ നി​ക്ഷേ​പ​ക​രാ​യി മൊ​ത്തം 22462.53 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 9222.67 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചു, ര​ണ്ടു ദി​വ​സം വാ​ങ്ങ​ലു​കാ​രാ​യി 5563.35 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു.

ദു​ർ​ബ​ല​മാ​യി രൂ​പ

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 89.58ൽ​നി​ന്നും 89.04ലേ​ക്ക്‌ ശ​ക്തി​പ്രാ​പി​ച്ച ശേ​ഷം 89.49ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യി, വാ​രാ​ന്ത്യം 89.45ലാ​ണ്. രൂ​പ 90ലേ​ക്ക്‌ ദു​ർ​ബ​ല​മാ​കാ​നു​ള്ള സാ​ധ്യ​ത തു​ട​രു​മ്പോ​ഴും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ രൂ​പ​യു​ടെ ത​ക​ർ​ച്ച​യെ ത​ട​യാ​നാ​വും.

വ​ള​ർ​ച്ച കൈ​വ​രി​ച്ച് സ​മ്പ​ദ്‌​വ്യ​വ​സ്ഥ

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 8.2 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചു. ക​ഴി​ഞ്ഞ ആ​റ്‌ ക്വാ​ർ​ട്ട​റു​ക​ളി​ൽ ദൃ​ശ്യ​മാ​യ​തി​ൽ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ വ​ള​ർ​ച്ച. നി​ർ​മാ​ണ, സേ​വ​ന മേ​ഖ​ല​ക​ളി​ലെ ഉ​ണ​ർ​വ്‌ ക​രു​ത്താ​യി. വ്യാവ​സാ​യി​ക ഉ​ത്പാ​ദ​ന​ത്തി​ലെ മി​ക​വ്‌ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ ജി​ഡി​പി വ​ള​ർ​ച്ച 5.6 ശ​ത​മാ​ന​മാ​യി​രു​ന്നു. ഉ​ണ​ർ​വ്‌ നി​ല​നി​ർ​ത്താ​നാ​യാ​ൽ ഇ​ന്ത്യ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റാം. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​മെ​ങ്കി​ലും, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ്‌ വ​ള​ർ​ച്ച സു​ഗ​മ​മാ​ക്കാം.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന്‌ 4064 ഡോ​ള​റി​ൽനി​ന്നു 4028 ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ താ​ഴ്‌​ന്ന നി​ല​വാ​ര​മാ​യ 4001ലെ ​സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്തി​യ​ത്‌ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ചു. വാ​ര​മ​ധ്യം ഉ​ട​ലെ​ടു​ത്ത വാ​ങ്ങ​ൽ താ​ത്പ​ര്യം പി​ന്നീ​ട്‌ മ​ഞ്ഞ​ലോ​ഹ​ത്തെ 4200 ഡോ​ള​റും ക​ട​ത്തി 4225 വ​രെ ഉ​യ​ർ​ത്തി​യ ശേ​ഷം ക്ലോ​സിം​ഗി​ൽ 4218 ഡോ​ള​റി​ലാ​ണ്. ഈ ​വാ​രം 4265 റേ​ഞ്ചി​ലെ പ്ര​തി​രോ​ധം ത​ക​ർ​ത്താ​ൽ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ വി​ല്പ​ന​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വും. അ​തേസ​മ​യം, വ​ർ​ഷാ​ന്ത്യം അ​ടു​ക്കു​ന്ന​തി​നാ​ൽ ബാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​ൻ പ​ല ഫ​ണ്ടു​ക​ളും അ​ണി​യ​റ നീ​ക്ക​ത്തി​ലാ​ണ്.

Business

ഇന്ത്യൻ ഓഹരി സൂചികകൾ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ന് പി​ന്നാ​ലെ താ​ഴ്ച

മും​​ബൈ: സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്നെ​​ങ്കി​​ലും ഫ്ളാ​​റ്റാ​​യി വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ. റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ൽ ലാ​​ഭ​​മെ​​ടു​​പ്പ് വ​​ർ​​ധി​​ച്ച​​താ​​ണ് വി​​പ​​ണി​​ക്ക് ആ​​ഘാ​​ത​​മാ​​യ​​ത്.

സെ​​ൻ​​സെ​​ക്സ് 446 പോ​​യി​​ന്‍റു​​ക​​ളു​​ടെ നേ​​ട്ട​​ത്തി​​ൽ 86,055.86 എ​​ന്ന റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, 111 പോ​​യി​​ന്‍റ് (0.13%) മാ​​ത്രം നേ​​ട്ട​​ത്തി​​ൽ 85,720.38 എ​​ന്ന നി​​ല​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

നി​​ഫ്റ്റി​​യും ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​മാ​​യ 26,310.45ലെ​​ത്തി​​യി​​രു​​ന്നു. ക​​ന​​ത്ത ലാ​​ഭ​​മെ​​ടു​​ക്ക​​ൽ തു​​ട​​ർ​​ന്ന​​തോ​​ടെ വെ​​റും 10 പോ​​യി​​ന്‍റ് നേ​​ട്ട​​ത്തി​​ൽ 26,215.55 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. 2024 സെ​​പ്റ്റം​​ബ​​ർ 27ന് ​​കു​​റി​​ച്ച റി​​ക്കാ​​ർ​​ഡാ​​ണ് മാ​​റി​​യ​​ത്.

വി​​ശാ​​ല വി​​പ​​ണി​​യി​​ലും കാ​​ര്യ​​മാ​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. നി​​ഫ്റ്റി മി​​ഡ്കാ​​പ് സൂ​​ചി​​ക 0.08 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ നേ​​രി​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക 0.53 ശ​​ത​​മാ​​ന​​വും ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

സെ​​ക്ട​​റു​​ക​​ളു​​ടെ പ്ര​​ക​​ട​​നം പ​​രി​​ശോ​​ധി​​ച്ചാ​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത് നി​​ഫ്റ്റി മീ​​ഡി​​യ​​യാ​​ണ്. നി​​ഫ്റ്റി ബാ​​ങ്ക് റിക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​യെ​​ങ്കി​​ലും 0.35 ശ​​ത​​മാ​​നം നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

നി​​ഫ്റ്റി ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ് 0.53 ശ​​ത​​മാ​​നം നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കി. അ​​തേ​​സ​​മ​​യം, നി​​ഫ്റ്റി പി​​എ​​സ്‌യു ബാ​​ങ്ക് 0.58 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തി​​ലാ​​യി. നി​​ഫ്റ്റി ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ്, റി​​യ​​ൽ​​റ്റി, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് സൂ​​ചി​​ക​​ക​​ളും ക​​ന​​ത്ത ന​​ഷ്ട​​ത്തി​​ലാ​​യി​​രു​​ന്നു.

റി​​ക്കാ​​ർ​​ഡി​​ലെ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​പ​​ണി​​യി​​ൽ വ്യാ​​പാ​​രം തു​​ട​​ങ്ങി​​യ​​ത്. ആ​​ദ്യ മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ത​​ന്നെ ഇ​​രു​​സൂ​​ചി​​ക​​ക​​ളും റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി. 14 മാ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച​​ത്.

Business

വി​​പ​​ണി​​ക​​ൾ ചു​​വ​​പ്പി​​ൽ​​ത​​ന്നെ

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​വും ന​​ഷ്ടം തു​​ട​​ർ​​ന്ന് വി​​പ​​ണി. ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ നി​​റ​​ഞ്ഞ സെ​​ഷ​​നാ​​ണ് വി​​പ​​ണി സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ വി​​ൽ​​പ്പ​​ന വി​​പ​​ണി​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ന് വ​​ലി​​യ ത​​ട​​സ​​മു​​ണ്ടാ​​ക്കി. ക​​ഴി​​ഞ്ഞ ദി​​വ​​സം മാ​​ത്രം 4,171 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് എ​​ഫ്ഐ​​ഐ​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​ത്.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ക​​രാ​​റി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ ദു​​ർ​​ബ​​ല​​ത​​യും വി​​പ​​ണി​​ക്ക് ക്ഷീ​​ണ​​മാ​​യി. വി​​പ​​ണി റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ന് സ​​മീ​​പം എ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് മു​​തി​​ർ​​ന്ന​​തും വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം വ​​ർ​​ധി​​പ്പി​​ച്ചു.

കൂ​​ടാ​​തെ, നി​​ഫ്റ്റി ഫ്യൂ​​ച്ചേ​​ഴ്സ് ആ​​ൻ​​ഡ് ഓ​​പ്ഷ​​ൻ​​സ് ക​​രാ​​റു​​ക​​ളു​​ടെ പ്ര​​തി​​മാ​​സ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നാ​​ൽ, വ​​ലി​​യ അ​​ള​​വി​​ലു​​ള്ള പൊ​​സി​​ഷ​​നു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ലു​​ള്ള ജാ​​ഗ്ര​​ത വി​​പ​​ണി​​യി​​ൽ ചാ​​ഞ്ചാ​​ട്ട​​ത്തി​​നു കാ​​ര​​ണ​​മാ​​യി. പു​​തി​​യ ഉ​​ത്തേ​​ജ​​ക ഘ​​ട​​ക​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​വും വി​​പ​​ണി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.

സെ​​ൻ​​സെ​​ക്സ് 314 പോ​​യി​​ന്‍റ് (0.37%) താ​​ഴ്ന്ന് 84,587ലും ​​നി​​ഫ്റ്റി 74.7 പോ​​യി​​ന്‍റ് (0.29%) ഇ​​ടി​​ഞ്ഞ് 25,884.80 ലും ​​ക്ലോ​​സ് ചെ​​യ്തു.

മു​​ഖ്യ​​സൂ​​ചി​​ക​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​യ​​പ്പോ​​ൾ വി​​ശാ​​ല സൂ​​ചി​​ക​​ക​​ൾ നേ​​ട്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് എന്നി​​വ യ​​ഥാ​​ക്ര​​മം 0.36 ശ​​ത​​മാ​​ന​​വും 0.19 ശ​​ത​​മാ​​ന​​വും മു​​ന്നേ​​റി.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (0.57%), ഐ​​ടി (0.57%), മീ​​ഡി​​യ (0.80%), ഓ​​യി​​ൽ & ഗ്യാ​​സ് (0.34%) ഇ​​ടി​​ഞ്ഞു. മെ​​റ്റ​​ൽ (0.55%), ഫാ​​ർ​​മ (0.44%), പി​​എ​​സ്്‌യു ബാ​​ങ്ക് (1.44%), റി​​യ​​ൽ​​റ്റി (1.62%) എ​​ന്നി​​വ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (ഐ​​ടി), ഓ​​യി​​ൽ & ഗ്യാ​​സ് തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന മേ​​ഖ​​ലാ ഓ​​ഹ​​രി​​ക​​ളി​​ലെ ഇ​​ടി​​വ് സൂ​​ചി​​ക​​ക​​ളെ താ​​ഴേ​​ക്ക് വ​​ലി​​ച്ചു.
കേ​​ര​​ള ക​​ന്പ​​നി​​ക​​ളു​​ടെ
പ്ര​​ക​​ട​​നം
കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ സ​​മ്മി​​ശ്ര പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​നും വ​​ണ്ട​​ർ​​ലാ​​യു​​ടേ​​ത് നാ​​ലു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലും ഉ​​യ​​ർ​​ന്നു. മു​​ത്തൂ​​റ്റ് ഫി​​നാ​​ൻ​​സ്, മ​​ണ​​പ്പു​​റം ഫി​​നാ​​ൻ​​സ്, സ്കൂ​​ബി ഡേ ​​തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളും നേ​​ട്ട​​ത്തി​​ലെ​​ത്തി.
കേ​​ര​​ള ആ​​യൂ​​ർ​​വേ​​ദ, വി​​ഗാ​​ർ​​ഡ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ഈ​​സ്റ്റേ​​ണ്‍ ട്രെ​​ഡ്സ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തോ​​ടെ​​യാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

Business

രൂ​​പയ്ക്ക് വന്‌ വീഴ്ച; ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 89ലെത്തി

മും​ബൈ: ആ​ഭ്യ​ന്ത​ര, ആ​ഗോ​ള ഓ​ഹ​രി​വി​പ​ണി​ക​ളി​ലു​ണ്ടാ​യ ദൗർബല്യം മൂലം ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ൽ. ആ​ദ്യ​മാ​യി ഡോ​ള​റി​നെ​തി​രേ രൂ​പ 89 എ​ന്ന നി​ല ക​ട​ന്നു. മൂ​ന്നു മാ​സ​ത്തി​നി​ടി​യി​ലെ ഒ​രു ദി​വ​സം രൂ​പ​യ്ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണിത്.

ഇ​ൻ​ട്രാ​ഡേ വ്യാ​പാ​ര​ത്തി​ൽ ഡോ​ള​റി​നെ​തി​രേ 93 പൈ​സ ന​ഷ്ട​ത്തോ​ടെ 89.61 എ​ന്ന നി​ല​യി​ൽ ഇ​ടി​ഞ്ഞ രൂ​പ 87 പൈ​സ ന​ഷ്ട​ത്തോ​ടെ 89.43 എ​ന്ന നി​ല​യി​ൽ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. ഒ​​ക്ടോ​​ബ​​ർ 14ന് ​​കു​​റി​​ച്ച എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 88.81നെ​​യാ​​ണ് മ​​റി​​ക​​ട​​ന്ന​​ത്. ഈ ​വ​ർ​ഷം മേ​യ് എ​ട്ടി​ലെ താ​ഴ്ച​യ്ക്കു​ശേ​ഷം രൂ​പ ഒ​രു ദി​വ​സം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ്.

ഡോ​ള​റി​നെ​തി​രേ ഈ ​വ​ർ​ഷം ഇ​തു​വ​രെ 4.6 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞ രൂ​പ ഏ​ഷ്യ​ൻ വി​പ​ണി​യി​ലെ ഏ​റ്റ​വു ദു​ർ​ബ​ല​മാ​യ ക​റ​ൻ​സി​ക​ളി​ൽ ഒ​ന്നാ​യി മാ​റി.

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ മ​​ങ്ങിയതും ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക​​രാ​​റി​​നെ​​പ്പ​​റ്റി​​യു​​ള്ള അ​​നി​​ശ്ചി​​ത​​ത്വ​​വും രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യി. ഇ​​ത് വി​​പ​​ണി​​യി​​ലെ നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം കു​​റ​​യ്ക്കു​​ക​​യും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ വി​​പ​​ണി​​യി​​ൽനി​​ന്ന് അ​​ക​​റ്റു​​ക​​യും ചെ​​യ്തു.

ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ എ​​ഫ്ഐ​​ഐ​​ക​​ൾ ഒ​​ന്ന​​ര ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ച​​ത്. ര​​ണ്ടു ദി​​വ​​സം നി​​ക്ഷേ​​പ​​കരാ​​യി​​രു​​ന്ന വി​​ദേ​​ശ നി​​ക്ഷേ​​പ​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ (എ​​ഫ്ഐ​​ഐ) വീ​​ണ്ടും വ​​ൻതോ​​തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തും രൂ​​പ​​യെ ബാ​​ധി​​ച്ചു. 1766.55 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​ന്ന​​ലെ എ​​ഫ്ഐ​​ഐ​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​ത്.
ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലും ന​​ഷ്ടദി​​നം

ര​​ണ്ട് ദി​​വ​​സം നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്ന വി​​പ​​ണി ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ലേ​​ക്ക് വീ​​ണു. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ൽ. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ ത​​ള​​ർ​​ച്ച​​യാ​​ണ് വി​​പ​​ണി​​യെ ത​​ക​​ർ​​ച്ച​​യി​​ലേ​​ക്ക് വീ​​ഴ്ത്തി​​യ​​ത്.

ആ​​ഗോ​​ളവി​​പ​​ണി​​ക​​ളി​​ലെ ദു​​ർ​​ബ​​ല​​മാ​​യ സൂ​​ച​​ന​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, ഇ​​ന്ത്യ​​ൻ സൂ​​ചി​​ക​​ക​​ൾ താ​​ഴ്ന്നാ​​ണ് തു​​റ​​ന്ന​​ത്. വി​​ൽ​​പ്പ​​ന ഉ​​യ​​രു​​ക​​യും ചെ​​യ്തു. എ​​ന്നി​​രു​​ന്നാ​​ലും, സെ​​ഷ​​ന്‍റെ മ​​ധ്യ​​ത്തി​​ൽ വാ​​ങ്ങ​​ൽ ന​​ട​​ന്നെ​​ങ്കി​​ലും, വി​​പ​​ണി​​യു​​ടെ ഇ​​ടി​​വി​​നെ ത​​ട​​യാ​​നാ​​യി​​ല്ല.

സെ​​ൻ​​സെ​​ക്സ് 400.76 പോ​​യി​​ന്‍റ് (0.47%) ഇ​​ടി​​ഞ്ഞ് 85,231.92ലും ​​നി​​ഫ്റ്റി 124 പോ​​യി​​ന്‍റ് (0.47%) ന​​ഷ്ട​​ത്തി​​ലും 26,068.15 ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഈ ​​ആ​​ഴ്ച​​യി​​ൽ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 0.8 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി 0.6 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.ബി​​എ​​സ്ഇ മി​​ഡ്കാ​​പും സ്മോ​​ൾ​​കാ​​പും 1.30 ശ​​ത​​മാ​​നം താ​​ഴ്ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ആ​​ഗോ​​ള സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ കാ​​ര​​ണം ഐ​​ടി, മെ​​റ്റ​​ൽ പോ​​ലു​​ള്ള പ്ര​​ധാ​​ന സെ​​ക്ട​​റു​​ക​​ളി​​ലെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ ക​​ന​​ത്ത വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ടേ​​ണ്ടിവ​​ന്നു. നി​​ഫ്റ്റി മെ​​റ്റ​​ൽ 2.34 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് നേ​​രി​​ട്ട​​ത്. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ എ​​ഫ്എം​​സി​​ജി ഒ​​ഴി​​യെ​​ല്ലാം താ​​ഴേ​​ക്കു പ​​തി​​ച്ചു. പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക് സൂ​​ചി​​ക 1.43 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി ബാ​​ങ്ക് 0.81 ശ​​ത​​മാ​​ന​​വും ഐ​​ടി 0.43 ശ​​ത​​മാ​​ന​​വും പ്രൈ​​വ​​റ്റ് ബാ​​ങ്ക് 0.66 ശ​​ത​​മാ​​ന​​വും റി​​യ​​ൽ​​റ്റി 1.86 ശ​​ത​​മാ​​ന​​വും ക​​ണ്‍​സ്യു​​മ​​ർ ഡൂ​​റ​​ബി​​ൾ​​സ് 0.75 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു.

ഓ​​ഹ​​രിവി​​പ​​ണി​​യി​​ലെ ഇ​​ടി​​വി​​നു വ​​ഴി​​വ​​ച്ച​​ത് യു​​എ​​സ് വി​​പ​​ണി​​യി​​ലെ ശ​​ക്ത​​മാ​​യ വി​​ൽ​​പ്പ​​ന​​യാ​​ണ്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വ​​ലി​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ യു​​എ​​സ് ഓ​​ഹ​​രി​​ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് നാ​​സ്ദാ​​ക്ക് സൂ​​ചി​​ക​​യി​​ലെ എ​​ഐ അ​​നു​​ബ​​ന്ധ ഓ​​ഹ​​രി​​ക​​ളി​​ലെ മൂ​​ല്യ​​നി​​ർ​​ണ​​യ ആ​​ശ​​ങ്ക​​ക​​ൾ കാ​​ര​​ണം വ​​ൻ ന​​ഷ്ടം നേ​​രി​​ട്ടു. ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളെ​​യും ഇ​​ന്ത്യ​​യെ​​യും ബാ​​ധി​​ച്ചു.

Business

നേ​ട്ടം കൈ​വി​ടാ​തെ ഓഹരിവി​പ​ണി

മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും നേ​​ട്ട​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്തു. എ​​ന്നാ​​ൽ, ഇ​​ൻ​​ട്രാ ഡേ​​യി​​ലെ ഉ​​യ​​ർ​​ച്ച സൂ​​ചി​​ക​​ക​​ൾ​​ക്ക് നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ല്ല.

വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് അ​​തി​​ന്‍റെ 52 ആ​​ഴ്ച​​യി​​ലെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 85,801.70ലും ​​നി​​ഫ്റ്റി ഒ​​രു വ​​ർ​​ഷ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 26,246.65ലു​​മെ​​ത്തി. ര​​ണ്ടു സൂ​​ചി​​ക​​ക​​ൾ​​ക്കും ഏ​​താ​​നും പോ​​യി​​ന്‍റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ് ഉ​​യ​​രം ന​​ഷ്ട​​മാ​​യ​​ത്. ശ​​ക്ത​​മാ​​യ തു​​ട​​ക്ക​​ത്തി​​നു​​ശേ​​ഷം മി​​ഡ്കാ​​പ്, ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ ത​​ള​​ർ​​ച്ച​​യാ​​ണ് സൂ​​ചി​​ക​​ക​​ളു​​ടെ റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​ത്തെ ബാ​​ധി​​ച്ച​​ത്.

മി​​ക​​ച്ച ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും പു​​തി​​യ വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ പ്ര​​വാ​​ഹ​​വും എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ്, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് പോ​​ലു​​ള്ള വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രിവാ​​ങ്ങ​​ൽ ഉ​​യ​​ർ​​ന്ന​​തും വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു. എ​​ൻ​​വി​​ഡി​​യ പോ​​ലു​​ള്ള ആ​​ഗോ​​ള ടെ​​ക് ക​​ന്പ​​നി​​ക​​ളു​​ടെ മൂ​​ന്നാം പാ​​ദ ഫ​​ല​​ങ്ങ​​ൾ പ്ര​​തീ​​ക്ഷ​​യ്ക്കൊ​​ത്ത് ഉ​​യ​​ർ​​ന്ന​​തും വി​​പ​​ണി​​യെ സ​​ഹാ​​യി​​ച്ചു.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​നം സെ​​ൻ​​സെ​​ക്സ് 446 പോ​​യി​​ന്‍റ് (0.52%) ഉ​​യ​​ർ​​ന്ന് 85,632.68ലും ​​നി​​ഫ്റ്റി 140 പോ​​യി​​ന്‍റ് (0.54%) നേ​​ട്ട​​ത്തി​​ൽ 26,192.15ലും ​​ക്ലോ​​സ് ചെ​​യ​​്തു.

ബി​​എ​​സ്ഇ മി​​ഡ്കാ​​പ് (13%), സ്മോ​​ൾ​​കാ​​പ് (0.17%) സൂ​​ചി​​ക​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​യി. നി​​ഫ്റ്റി മി​​ഡ്കാ​​പ് 0.02 ശ​​ത​​മാ​​നം നേ​​ട്ട​​ത്തി​​ലും സ്മോ​​ൾ​​കാ​​പ് 0.05 ശ​​ത​​മാ​​നം ന​​ഷ്ട​​ത്തി​​ലു​​മാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ പ്ര​​ക​​ട​​ന​​ങ്ങ​​ൾ സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു. ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ് സൂ​​ചി​​ക 0.79 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി. നി​​ഫ്റ്റി ബാ​​ങ്ക് (0.22%), പ്രൈ​​വ​​റ്റ് ബാ​​ങ്ക് (0.33%), ഓ​​ട്ടോ (0.44%) എ​​ന്നി​​വ​​യും നേ​​ട്ട​​മു​​ണ്ടാ​​ക്കി. മീ​​ഡി​​യ 1.89 ശ​​ത​​മാ​​ന​​വും പി​​എ​​സ് യു ​​ബാ​​ങ്ക് 0.89 ശ​​ത​​മാ​​ന​​വും ക​​ണ്‍​സ്യൂ​​മ​​ർ ഡൂ​​റ​​ബി​​ൾ​​സ് 0.53 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

കി​​റ്റെ​​ക്സി​​നു നേ​​ട്ടം, എ​​സ്ഐ​​ബി​​ക്ക് ഇ​​ടി​​വ്

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​രക്ക​​രാ​​ർ സാ​​ധ്യ​​മാ​​കു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളെത്തു​​ട​​ർ​​ന്ന് ക​​യ​​റ്റു​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ര​​ള ക​​ന്പ​​നി​​ക​​ൾ നേ​​ട്ട​​ത്തി​​ലാ​​യി. കി​​റ്റെ​​ക്സ് ഗാ​​ർ​​മെ​​ന്‍റ്സ് 4.59 ശ​​ത​​മാ​​ന​​വും യൂ​​ണി​​റോ​​യ​​ൽ മ​​റൈ​​ൻ എ​​ക്സ്പോ​​ർ​​ട്ടേ​​ഴ്സ് 4.49 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു. ശ​​ത​​മാ​​ന​​ക്ക​​ണ​​ക്കി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത് ടി​​സി​​എം ഓ​​ഹ​​രി​​ക​​ളാ​​ണ്. 9.99 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന ടി​​സി​​എം ലി​​മി​​റ്റ​​ഡ് ഓ​​ഹ​​രി​​ക​​ൾ 52 ആ​​ഴ​​ച​​യി​​ലെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 67.58ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

അ​​ബേ​​റ്റ് എ​​എ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് 2.65 ശ​​ത​​മാ​​ന​​വും ആ​​സ്പി​​ൻ​​വാ​​ൾ 2.97 ശ​​ത​​മാ​​ന​​വും പ്രൈ​​മ ഇ​​ൻ​​ഡ​​സ്ട്രീ​​സ് 1.98 ശ​​ത​​മാ​​ന​​വും നേ​​ട്ട​​ത്തി​​ലാ​​യി.

ക​​ഴി​​ഞ്ഞ കു​​റ​​ച്ചുദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു ശേ​​ഷം ലാ​​ഭ​​മെ​​ടു​​പ്പ് ശ​​ക്ത​​മാ​​യ സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. ബു​​ധ​​നാ​​ഴ്ച സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡാ​​യ 41.65ലെ​​ത്തി​​യ ഓ​​ഹ​​രി​​വി​​ല​​യി​​ൽ 7.38 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​ന്ന് ഓ​​ഹ​​രി​​ക്ക് ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്.

Business

ഓ​​ഹ​​രി​​വി​​പ​​ണിയിൽ താഴ്ച

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റു ദി​​വ​​സ​​ത്തെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് അ​​വ​​സാ​​നം. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും ലാ​​ഭ​​മെ​​ടു​​പ്പും നി​​ക്ഷേ​​പ​​ക​​രെ സ്വാ​​ധീ​​നി​​ച്ചു. ഐ​​ടി, മെ​​റ്റ​​ൽ ഓ​​ഹ​​രി​​ക​​ളി​​ൽ ന​​ട​​ന്ന വ​​ൻ വി​​ൽ​​പ്പ​​ന​​യും വി​​പ​​ണി ന​​ഷ്ട​​ത്തി​​ലാ​​ക്കാ​​ൻ ഇ​​ട​​യാ​​യി.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 278 പോ​​യി​​ന്‍റ് (0.33%) താ​​ഴ്ന്ന് 84,673ലും ​​എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 103 പോ​​യി​​ന്‍റ് (0.40%) ന​​ഷ്ട​​ത്തി​​ൽ 25,910ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. നി​​ഫ്റ്റി മി​​ഡ്കാ​​പ് സൂ​​ചി​​ക 0.59 ശ​​ത​​മാ​​ന​​വും സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക 1.05 ശ​​ത​​മാ​​ന​​വും ഇ​​ടി​​ഞ്ഞു.

നി​​ഫ്റ്റി​​യി​​ൽ ഇ​​ന്‍റ​​ർ​​ഗ്ലോ​​ബ് ഏ​​വി​​യേ​​ഷ​​ൻ, ടെ​​ക് മ​​ഹീ​​ന്ദ്ര, ടാ​​റ്റ ക​​ണ്‍​സ്യൂ​​മ​​ർ പ്രൊ​​ഡ​​ക്ട്സ് എ​​ന്നി​​വ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ താ​​ഴ്ന്ന​​പ്പോ​​ൾ ജി​​യോ ഫി​​നാ​​ൻ​​ഷ​​ലി​​ന്‍റെ ഇ​​ടി​​വ് 1.94 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, ആ​​ക്സി​​സ് ബാ​​ങ്ക് എ​​ന്നി​​വ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ മു​​ന്നേ​​റി.

സൂ​​ചി​​ക​​ക​​ളു​​ടെ താ​​ഴ്ച​​യ്ക്കു കാ​​ര​​ണ​​ങ്ങ​​ൾ

ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ഏ​​ഷ്യ​​ൻ വി​​പ​​ണി​​യി​​ൽ, ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി, ജ​​പ്പാ​​ന്‍റെ നി​​ക്കീ, ഷാ​​ങ്ഹാ​​യ് എ​​സ്എ​​സ്ഇ കോ​​ന്പോ​​സി​​റ്റ്, ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ് സെ​​ങ് എ​​ന്നി​​വ​​യെ​​ല്ലാം വ​​ള​​രെ താ​​ഴ്ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. ഈ ​​ആ​​ഴ്ച പു​​റ​​ത്തു​​വ​​രാ​​നി​​രി​​ക്കു​​ന്ന സെ​​പ്റ്റം​​ബ​​റി​​ലെ തൊ​​ഴി​​ൽ റി​​പ്പോ​​ർ​​ട്ട് ഉ​​ൾ​​പ്പെ​​ടെ പ്ര​​ധാ​​ന സാ​​ന്പ​​ത്തി​​ക ഡാ​​റ്റ​​ക​​ൾ​​ക്ക് മു​​ന്നോ​​ടി​​യാ​​യി യു​​എ​​സ് വി​​പ​​ണി​​ക​​ൾ തി​​ങ്ക​​ളാ​​ഴ്ച ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. യു​​എ​​സി​​ന്‍റെ സെ​​പ്റ്റം​​ബ​​റി​​ലെ തൊ​​ഴി​​ൽ റി​​പ്പോ​​ർ​​ട്ട് ഇ​​ത്ത​​വ​​ണ വൈ​​കി​​യാ​​ണ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​ത്. ഗ​​വ​​ണ്‍​മെ​​ന്‍റ് ഷ​​ട്ട്ഡൗ​​ണാ​​ണ് റി​​പ്പോ​​ർ​​ട്ട് വൈ​​കാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. സാ​​ധാ​​ര​​ണ​​യാ​​യി ഒ​​രു മാ​​സ​​ത്തെ റി​​പ്പോ​​ർ​​ട്ട് അ​​ടു​​ത്ത മാ​​സം ആ​​ദ്യം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണ്.

ലാ​​ഭ​​മെ​​ടു​​പ്പ്: എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ലാ​​ഭ​​മെ​​ടു​​പ്പ് പ്ര​​ക​​ട​​മാ​​യി​​രു​​ന്നു. അ​​തി​​നാ​​ൽ എ​​ല്ലാ എ​​ൻ​​എ​​സ്ഇ സൂ​​ചി​​ക​​ക​​ളും ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം ചെ​​യ്തു.

ഐ​​ടി, മെ​​റ്റ​​ൽ ഓ​​ഹ​​രി​​ക​​ളു​​ടെ ക​​ന​​ത്ത​​വി​​ൽ​​പ്പ​​ന: ഐ​​ടി, മെ​​റ്റ​​ൽ ഓ​​ഹ​​രി​​ക​​ളി​​ൽ ഇ​​ന്ന​​ലെ ക​​ന​​ത്ത വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്. നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക 1.10 ശ​​ത​​മാ​​ന​​വും മെ​​റ്റ​​ൽ 1.07 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു. ഫെ​​ഡ് റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്കാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​വാ​​ണെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളും എ​​ഐ ബ​​ബി​​ളി​​നെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ഗോ​​ള ആ​​ശ​​ങ്ക​​ക​​ളും നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ൽ ഏ​​ർ​​പ്പെ​​ട്ട​​തും ഐ​​ടി ഓ​​ഹ​​രി​​ക​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി.

കേ​​ര​​ള ക​​ന്പ​​നി​​കളുടെ പ്രകടനം​​

കേ​​ര​​ള ക​​ന്പ​​നി​​ക​​ളും ഇ​​ന്ന​ലെ ഭൂ​​രി​​ഭാ​​ഗ​​വും ന​​ഷ്ട​​ത്തി​​ലാ​​യി​​രു​​ന്നു. സ്റ്റെ​​ൽ ഹോ​​ൾ​​ഡിം​​ഗ്സ് 3.77 ശ​​ത​​മാ​​നം നേ​​ട്ട​​ത്തി​​ൽ 472 രൂ​​പ​​യി​​ലെ​​ത്തി. ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് 52 ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 244.61 രൂ​​പ​​യി​​ലെ​​ത്തി റി​​ക്കാ​​ർ​​ഡ് രേ​​ഖ​​പ്പെ​​ടു​​ത്തി. അ​​പ്പോ​​ളോ ട​​യേ​​ഴ്സ് (2.28%), മു​​ത്തൂ​​റ്റ് കാ​​പി​​റ്റ​​ൽ സ​​ർ​​വീ​​സ​​സ് (1.08%) നി​​റ്റാ ജെ​​ലാ​​റ്റി​​ൻ (1.00%) തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു.

കിം​​ഗ്സ് ഇ​​ൻ​​ഫ്രാ വെ​​ഞ്ച്വേ​​ഴ്സ് 2.18 ശ​​ത​​മാ​​നം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ൽ 2,500 കോ​​ടി രൂ​​പ​​യ്ക്ക് അ​​ക്വാ​​ക​​ൾ​​ച്ച​​ർ ടെ​​ക്നോ​​ള​​ജി പാ​​ർ​​ക്ക് സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ന്പ​​നി ക​​രാ​​റി​​ലെ​​ത്തി​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച നാ​​ല് ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്ന ഓ​​ഹ​​രി ഇ​​ന്ന​ലെ 158.95 രൂ​​പ​​യി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

മു​​ത്തൂ​​റ്റ് ഫി​​നാ​​ൻ​​സ് (1.82%), എ​വി​​ടി നാ​​ച്ചു​​റ​​ൽ പ്രോ​​ഡ​​ക്ട്സ് (1.64%), ആ​​സ്പി​​ൻ​​വാ​​ൾ ആ​​ൻ​​ഡ് ക​​ന്പ​​നി (1.36%), പോ​​പ്പു​​ല​​ർ വെ​​ഹി​​ക്കി​​ൾ ആ​​ൻ​​ഡ് സ​​ർ​​വീ​​സ​​സ് (1.39%) തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ൾ​​ക്കും ഇ​ന്ന​ലെ ന​ഷ്ട​മാ​യി​രു​ന്നു.

Business

ഓ​ഹ​രി സൂ​ചി​ക​ക​ൾ നേട്ടത്തിൽ

മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ൽ മു​ന്നേ​റ്റം തു​ട​രു​ന്നു. മി​ക​ച്ച പാ​ദ​വാ​ർ​ഷി​ക ഫ​ല​ങ്ങ​ളും ബാ​ങ്കിം​ഗ്, ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ് സൂ​ചി​ക​ക​ളു​ടെ​യും പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ​യും നേ​ട്ടം നി​ല​നി​ർ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യ ആ​റാം സെ​ഷ​നി​ലാ​ണ് സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും മു​ന്നേ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ഫ്റ്റി സൂ​ചി​ക 26,000 എ​ന്ന ച​രി​ത്ര​പ​ര​മാ​യ നി​ല​വാ​ര​ത്തി​ന് മു​ക​ളി​ൽ ക്ലോ​സ് ചെ​യ്തു എ​ന്ന​താ​ണ് വി​പ​ണി​യു​ടെ ഇ​ന്ന​ല​ത്തെ പ്ര​ധാ​ന നേ​ട്ടം.

ആ​ഗോ​ള വി​പ​ണി​ക​ളി​ൽ കാ​ര്യ​മാ​യ ച​ല​ന​മി​ല്ലാ​തി​രു​ന്നി​ട്ടും, ആ​ഭ്യ​ന്ത​ര ക​ന്പ​നി​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​ക​ട​ന​വും യു​എ​സ് - ഇ​ന്ത്യ വ്യാ​പാ​ര ക​രാ​റി​നെ​ക്കു​റി​ച്ചു​ള്ള ശു​ഭ​പ്ര​തീ​ക്ഷ​ക​ളും വി​പ​ണി​ക്ക് ഉൗ​ർ​ജം പ​ക​ർ​ന്നു. ഇ​ന്ന​ത്തെ ഒ​റ്റ​ദി​വ​സ​ത്തെ വ്യാ​പാ​ര​ത്തി​ൽ നി​ക്ഷേ​പ​ക​രു​ടെ ആ​സ്തി മൂ​ന്ന് ല​ക്ഷം കോ​ടി​യി​ല​ധി​കം വ​ർ​ധി​ച്ചു.

സെ​ൻ​സെ​ക്സ് 388 പോ​യി​ന്‍റ് (0.46%) ഉ​യ​ർ​ന്ന് 84,950.95ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. നി​ഫ്റ്റി 103 പോ​യി​ന്‍റ് (0.40%) നേ​ട്ട​ത്തോ​ടെ 26,013.45 എ​ന്ന നി​ല​യി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 

പ്ര​മു​ഖ സൂ​ചി​ക​ക​ളേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മി​ഡ്കാ​പ്, സ്മോ​ൾ​കാ​പ് ഓ​ഹ​രി​ക​ൾ കാ​ഴ്ച​വ​ച്ച​ത്. മി​ഡ്കാ​പ് സൂ​ചി​ക 0.73% വ​രെ​യും സ്മാ​ൾ​കാ​പ് സൂ​ചി​ക 0.52% വ​രെ​യും ഉ​യ​ർ​ന്നു.

മേ​ഖ​ലാ സൂ​ചി​ക​ക​ൾ

മേ​ഖ​ലാ സൂ​ചി​ക​ക​ളെ​ല്ലാം ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി. വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ത്തി​ന് പ്ര​ധാ​ന​മാ​യും ചു​ക്കാ​ൻ പി​ടി​ച്ച​ത് ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ളാ​ണ്. നി​ഫ്റ്റി ബാ​ങ്ക് സൂ​ചി​ക 0.76 ശ​ത​മാ​നം ഉ​യ​ർ​ന്ന് 5892.70ൽ ​ക്ലോ​സ് ചെ​യ്തു. ഇ​ൻ​ട്രാ​ഡേ​യി​ൽ 59,001.55 എ​ന്ന റി​ക്കാ​ർ​ഡി​ൽ ബാ​ങ്കിം​ഗ് സൂ​ചി​ക​യെ​ത്തി.

പൊ​തു​മേ​ഖ​ല ബാ​ങ്ക് ഓ​ഹ​രി​ക​ൾ 1.09 ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സ് 0.56 ശ​ത​മാ​ന​വും ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സ് 25/50 സൂ​ചി​ക 0.44 ശ​ത​മാ​ന​വും നേ​ട്ട​മു​ണ്ടാ​ക്കി. പ്രൈ​വ​റ്റ് ബാ​ങ്ക് ഓ​ഹ​രി​ക​ൾ 0.79 ശ​ത​മാ​നം ഉ​യ​ർ​ന്നു.

മ​റ്റ് മേ​ഖ​ല സൂ​ചി​ക​ക​ളി​ൽ ഓ​ട്ടോ (0.85%), ക​ണ്‍​സ്യൂ​മ​ർ ഡ്യു​റ​ബി​ൾ​സ് (0.83%), റി​യ​ൽ​റ്റി (0.45%), ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് (0.38%) ഹെ​ൽ​ത്ത്കെ​യ​ർ (0.41%), മീ​ഡി​യ (0.40%), എ​ഫ്എം​സി​ജി (0.21%), ഐ​ടി (0.20%), ഫാ​ർ​മ (0.20%) എ​ന്നി​വ നേ​ട്ട​മു​ണ്ടാ​ക്കി​യ​പ്പോ​ൾ നി​ഫ്റ്റി മെ​റ്റ​ൽ മാ​ത്രം 0.01 ശ​ത​മാ​നം കു​റ​ഞ്ഞ ഉ​യ​ർ​ച്ച​യോ​ടെ ഏ​താ​ണ്ട് ഫ്ളാ​റ്റാ​യി.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളും ഇ​ന്ന് പൊ​തു​വേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Business

തിരിച്ചുക‍യറി വിപണി

മും​​ബൈ: ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ കു​​ത്ത​​നെ​​യു​​ള്ള താ​​ഴ്ച​​യി​​ൽ​​നി​​ന്നു വ​​ൻ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. നി​​ക്ഷേ​​പ​​ക​​ർ താ​​ഴ്ന്ന വി​​ല​​ക​​ളി​​ൽ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ തു​​ട​​ങ്ങി​​യ​​താ​​ണ് വി​​പ​​ണി​​ക്ക് ക​​രു​​ത്താ​​യ​​ത്.

സെ​​ൻ​​സെ​​ക്സ് ഇ​​ന്ന​​ലെ വ്യാ​​പാ​​ര​​ത്തി​​ൽ താ​​ഴ്ന്ന നി​​ല​​യി​​ൽ​​നി​​ന്ന് 500 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ നി​​ഫ്റ്റി 25,900 പോ​​യി​​ന്‍റ് മ​​റി​​ക​​ട​​ന്നു. മൂ​​ന്നു മ​​ണി​​വ​​രെ താ​​ഴ്ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്ന് സെ​​ൻ​​സെ​​ക്സ്, നി​​ഫ്റ്റി സൂ​​ചി​​ക​​ക​​ൾ അ​​വ​​സാ​​ന അ​​ര​​മ​​ണി​​ക്കൂ​​റി​​ലാ​​ണ് നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്.

സെ​​ൻ​​സെ​​ക്സ് സൂ​​ചി​​ക 449.35 പോ​​യി​​ന്‍റ് (0.53%) ഇ​​ടി​​ഞ്ഞ് 84,029.32 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. നി​​ഫ്റ്റി 138.35 പോ​​യി​​ന്‍റ് (0.53%) 25,740.80 എ​​ന്ന താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്.

സെ​​ൻ​​സെ​​ക്സ് ത​​ലേ​​ന്ന​​ത്തെ ക്ലോ​​സിം​​ഗ് പോ​​യി​​ന്‍റാ​​യ 84478.67നെ ​​അ​​പേ​​ക്ഷി​​ച്ച് 400 പോ​​യി​​ന്‍റ് താ​​ഴ്ന്നു. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ​​ത്തെ വ​​ലി​​യ താ​​ഴ്ച​​യി​​ൽ​​നി​​ന്ന് 550 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് പോ​​സി​​റ്റീ​​വാ​​യി ക്ലോ​​സ് ചെ​​യ്തു. സെ​​ൻ​​സെ​​ക്സ് 84.11 പോ​​യി​​ന്‍റ് (0.10%) നേ​​ട്ട​​ത്തോ​​ടെ 84,562.78 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.നി​​ഫ്റ്റി 30.90 പോ​​യി​​ന്‍റ് (0.12%) നേ​​ട്ട​​ത്തി​​ലാ​​ണ് നി​​ഫ്റ്റി വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ൾ

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ പ്ര​​ക​​ട​​നം സ​​മ്മി​​ശ്ര​​മാ​​യി​​രു​​ന്നു. ഐ​​ടി, ഓ​​ട്ടോ സൂ​​ചി​​ക​​ക​​ളി​​ൽ വി​​ല്പ​​നസ​​മ്മ​​ർ​​ദം നേ​​രി​​ട്ട​​പ്പോ​​ൾ എ​​ഫ്എം​​സി​​ജി, ബാ​​ങ്കിം​​ഗ്, ഫി​​നാ​​ൻ​​സ് ഓ​​ഹ​​രി​​ക​​ളി​​ൽ വാ​​ങ്ങ​​ലു​​ക​​ളു​​ണ്ടാ​​യി. പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് സൂ​​ചി​​ക 1.17 ശ​​ത​​മാ​​നം, നി​​ഫ്റ്റി ബാ​​ങ്ക് 0.23 ശ​​ത​​മാ​​നം, ഫി​​ൻ സ​​ർ​​വീ​​സ​​സ് 0.35 ശ​​ത​​മാ​​നം, എ​​ഫ്എം​​സി​​ജി 0.57 ശ​​ത​​മാ​​നം, ഫാ​​ർ​​മ 0.59 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. നി​​ഫ്റ്റി ഐ​​ടി 1.03 ശ​​ത​​മാ​​ന​​വും ഓ​​ട്ടോ 0.52 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു.

വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മി​​ഡ്കാ​​പ് 0.08 ശതമാനവും സ്മോ​​ൾ​​കാ​​പ് 0.38 ശ​​ത​​മാ​​നവും ഉ​​യ​​ർ​​ന്നു.

Business

കരകയറി വിപണി

മും​​ബൈ: ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​ന​​വും നേ​​ട്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​തു​​ട​​ക്ക​​ത്തി​​ലു​​ണ്ടാ​​യ ത​​ക​​ർ​​ച്ച​​യ്ക്കു​​ശേ​​ഷ​​മാ​​ണ് സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും നേ​​ട്ട​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​ത്. ഐ​​ടി, ഓ​​ട്ടോ, മെ​​റ്റ​​ൽ, എ​​ഫ്എം​​സി​​ജി മേ​​ഖ​​ല​​ക​​ളി​​ലു​​ണ്ടാ​​യ ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ളാ​​ണ് വി​​പ​​ണി​​യെ നേ​​ട്ട​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

യു​​എ​​സി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ ഫെ​​ഡ​​റ​​ൽ അ​​ട​​ച്ചു​​പൂ​​ട്ട​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ബി​​ൽ യു​​എ​​സ് സെ​​ന​​റ്റ് പാ​​സാ​​ക്കി​​യ​​തോ​​ടെ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​ണ്ടാ​​യ പോ​​സി​​റ്റീ​​വ് സൂ​​ച​​ന​​ക​​ളും ഈ ​​കു​​തി​​പ്പി​​ന് കൂ​​ടു​​ത​​ൽ ക​​രു​​ത്ത് പ​​ക​​ർ​​ന്നു. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ പോ​​സി​​റ്റീ​​വ് സൂ​​ച​​ന​​ക​​ൾ ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ക്ഷേ​​പ​​ക​​രു​​ടെ വാ​​ങ്ങ​​ൽ താത്പര്യം മെ​​ച്ച​​പ്പെ​​ട്ട​​തും ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര ക​​രാ​​ർ സാ​​ധ്യ​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള ശു​​ഭാ​​പ്തി​​വി​​ശ്വാ​​സം പു​​തു​​ക്കി​​യ​​തും ചൊ​​വ്വാ​​ഴ്ച ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​ക​​ളെ കു​​ത്ത​​നെ ഉ​​യ​​ർ​​ത്തി.

ഡ​​ൽ​​ഹി ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ച് നി​​ക്ഷേ​​പ​​ക​​ർ ആ​​ശ​​ങ്കാ​​കു​​ല​​രാ​​യ​​തി​​നാ​​ൽ ആ​​ദ്യ പ​​കു​​തി​​യി​​ൽ വ്യാ​​പാ​​രം നെ​​ഗ​​റ്റീ​​വ് ആ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ദി​​വ​​സ​​ത്തെ താ​​ഴ്ന്ന നി​​ല​​യി​​ൽ നി​​ന്ന് 750 പോ​​യി​​ന്‍റോളം തി​​രി​​ച്ചു ക​​യ​​റാ​​ൻ സെ​​ൻ​​സെ​​ക്സി​​നാ​​യി. നി​​ഫ്റ്റി​​ക്ക് 250 പോ​​യി​​ന്‍റോളം തി​​രി​​ച്ചുക​​യ​​റാ​​നാ​​യി.

ഉ​​ച്ച​​വ​​രെ ചാ​​ഞ്ചാ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്ന സെ​​ൻ​​സെ​​ക്സ് ഉ​​ച്ച​​യ്ക്കു​​ശേ​​ഷ​​മു​​ള്ള വ്യാ​​പാ​​ര​​ത്തി​​ലാ​​ണ് മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ​​ത്. നി​​ഫ്റ്റി​​യി​​ലും ഉ​​ച്ച​​വ​​രെ ന​​ഷ്ട​​ക്ക​​ണ​​ക്കാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഉ​​ച്ച​​യ്ക്കു​​ശേ​​ഷം മു​​ന്നേ​​റു​​ക​​യാ​​യി​​രു​​ന്നു.

സെ​​ൻ​​സെ​​ക്സ് 336 പോ​​യി​​ന്‍റ് (0.40%) നേ​​ട്ട​​ത്തോ​​ടെ 83,871ലും ​​നി​​ഫ്റ്റി 120 പോ​​യി​​ന്‍റ്് (0.47%) മു​​ന്നേ​​റി 25,695ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഡ​​ൽ​​ഹി സ്ഫോ​​ട​​ന​​ത്തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ​​ക്കി​​ട​​യി​​ലും ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണ് തു​​റ​​ന്ന​​ത്. എ​​ന്നാ​​ൽ, ആ ​​മ​​ന്ദ​​ഗ​​തി​​യി​​ൽ​​നി​​ന്ന് വി​​പ​​ണി​​ക്ക് സ​​മ​​ർ​​ഥ​​മാ​​യി തി​​രി​​ച്ചു​​വ​​രാ​​നു​​മാ​​യി. ഇ​​തു​​വ​​രെ​​യു​​ള്ള​​തി​​ൽ വ​​ച്ച് ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ ഫെ​​ഡ​​റ​​ൽ ഷ​​ട്ട്ഡൗ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ബി​​ൽ യു​​എ​​സ് സെ​​ന​​റ്റ് പാ​​സാ​​ക്കി​​യ​​തിനു പിന്നാലെയുണ്ടായ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് വി​​പ​​ണി​​ മു​​ന്നേ​​റി​​യതെ​​ന്ന് ജി​​യോ​​ജി​​ത് ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ്സ് ലി​​മി​​റ്റ​​ഡ് ഹെ​​ഡ് ഓ​​ഫ് റി​​സ​​ർ​​ച്ച് വി​​നോ​​ദ് നാ​​യ​​ർ പ​​റ​​ഞ്ഞു.

മേ​​ഖ​​ല സൂ​​ചി​​ക​​ക​​ൾ

വാ​​ങ്ങ​​ൽ പ്ര​​വ​​ണ​​ത ഉ​​യ​​ർ​​ന്ന​​തോ​​ടെ മേ​​ഖ​​ല സൂ​​ചി​​ക​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും പോ​​സി​​റ്റീ​​വാ​​യി. നി​​ഫ്റ്റി ഐ​​ടി 428 പോ​​യി​​ന്‍റ്് (1.20%) മു​​ന്നേ​​റി​​യ​​പ്പോ​​ൾ നി​​ഫ്റ്റി ഓ​​ട്ടോ 288 (1.07%), നി​​ഫ്റ്റി മെ​​റ്റ​​ൽ 75 പോ​​യി​​ന്‍റ്് (0.71%), നി​​ഫ്റ്റി എ​​ഫ്എം​​സി​​ജി 188 പോ​​യി​​ന്‍റ് (0.34%), നി​​ഫ്റ്റി ബാ​​ങ്ക് 200 പോ​​യി​​ന്‍റ് (0.35%) എ​​ന്നി​​വ​​ങ്ങനെയും നേ​​ട്ട​​മു​​ണ്ടാ​​ക്കി.

വി​​ശാ​​ല സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി മി​​ഡ്കാ​​പ് 302 പോ​​യി​​ന്‍റ് (0.50%) ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് 37 പോ​​യി​​ന്‍റ് (0.21%) താ​​ഴ്ന്നു.

Business

വിപണിയിൽ നേട്ടം

മുംബൈ: ക​​ഴി​​ഞ്ഞ മൂ​​ന്ന് വ്യാ​​പാ​​ര സെ​​ഷ​​നു​​ക​​ളി​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ക്ക​​ച്ച​​വ​​ട​​ത്തി​​ന് വി​​രാ​​മ​​മി​​ട്ട് ഇ​​ന്ത്യ​​ൻ വി​​പ​​ണി സൂ​​ചി​​ക​​ക​​ൾ.

സെ​​ൻ​​സെ​​ക്സ് 319 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 83,535.35ലും ​​നി​​ഫ്റ്റി 82 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 25,574.35ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ബി​​എ​​സ്ഇ മി​​ഡ്കാ​​പ് സൂ​​ചി​​ക​​ക​​ൾ 0.62 ശ​​ത​​മാ​​നം മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ച​​പ്പോ​​ൾ സ്മോ​​ൾ കാ​​പ് സൂ​​ചി​​ക 0.28ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു.

യുഎ​​സി​​ൽ 40 ദി​​വ​​സം നീ​​ണ്ടു നി​​ന്ന ഷ​​ട്ട്ഡൗ​​ണ്‍ ഏ​​താ​​ണ്ട് അ​​വ​​സാ​​നി​​ക്കു​​ന്നു​​വെ​​ന്ന സൂ​​ച​​ന​​ക​​ൾ ഉ​​യ​​ർ​​ന്ന​​ത് വി​​പ​​ണി​​ക​​ളെ നേ​​ട്ട​​ത്തി​​ലാ​​ക്കി. ഐ​​ടി സൂ​​ചി​​ക​​1.62 ശ​​ത​​മാ​​നം മു​​ന്നേ​​റി.

Business

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ ന​​ഷ്ട​​ത്തി​​ൽ ക്ലോസ് ചെയ്തു

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ചു​​വ​​പ്പ​​ണി​​ഞ്ഞു. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും വി​​ദേ​​ശ ഫ​​ണ്ടു​​ക​​ളു​​ടെ തു​​ട​​ർച്ചയായ പിന്മാ​​റ്റ​​വും ഇ​​ട​​ത്ത​​രം ക​​ന്പ​​നി​​ക​​ളു​​ടെ ദു​​ർ​​ബ​​ല​​മാ​​യ വ​​രു​​മാ​​ന​​വു​​മാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യെ ന​​ഷ്ട​​ത്തി​​ലാ​​ക്കി​​യ​​ത്.

ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 519.34 പോ​​യി​​ന്‍റ് (0.62%) താ​​ഴ്ന്ന് 83,459.15ലും ​​എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 165.70 പോ​​യി​​ന്‍റ് (0.64%) ന​​ഷ്ട​​ത്തി​​ൽ 25,597.65ലും ​​ക്ലോ​​സ് ചെ​​യ്തു.

നി​​ക്ഷേ​​പ​​ക​​രു​​ടെ സ​​ന്പ​​ത്തി​​ൽ ഇ​​ന്നലെ രണ്ടു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ മൂ​​ല്യം 472.5 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 470 ല​​ക്ഷം കോ​​ടി​​യാ​​യി താ​​ഴ്ന്നു. ഗു​​രു​​നാ​​നാ​​ക്ക് ജ​​യ​​ന്തി മൂ​​ലം വി​​പ​​ണി​​ക്ക് ഇ​​ന്ന് അ​​വ​​ധി​​യാ​​ണ്.

മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് ഓ​​ഹ​​രി​​ക​​ളി​​ലെ സ​​മീ​​പ​​കാ​​ല നേ​​ട്ട​​ങ്ങ​​ൾ ക​​ണ്ട് നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഫി​​നാ​​ൻ​​ഷ​​ൽ, മെ​​റ്റ​​ൽ, ഓ​​ട്ടോ മൊ​​ബൈ​​ൽ​​സ് ഓ​​ഹ​​രി​​ക​​ളി​​ൽ വ​​ൻ തോ​​തി​​ൽ വി​​ൽ​​പ്പ​​ന​​യു​​ണ്ടാ​​യി.

നി​​ഫ്റ്റി ബാ​​ങ്ക് സൂ​​ചി​​ക 274 പോ​​യി​​ന്‍റ് (0.47%) ഇ​​ടി​​ഞ്ഞ് 57,827ലും ​​നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 സൂ​​ചി​​ക 250 പോ​​യി​​ന്‍റ് (0.42%) താ​​ഴ്ന്ന് 60,820ലും ​​എ​​ത്തി. ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ലെ റി​​ക്കാ​​ർ​​ഡ് നി​​ല​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​രു സൂ​​ചി​​ക​​ക​​ളും താ​​ഴേ​​ക്കു പ​​തി​​ച്ച​​ത്. സ്മോ​​ൾ​​കാ​​പ് 0.82 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു.

ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് ഒ​​ഴി​​കെ എ​​ല്ലാ പ്ര​​ധാ​​ന മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും ചു​​വ​​പ്പി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഐ​​ടി, മെ​​റ്റ​​ൽ സൂ​​ചി​​ക​​ക​​ൾ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ന്നു. ഓ​​ട്ടോ (0.86%), പ്രൈ​​വ​​റ്റ് ബാ​​ങ്ക് (0.68%), എ​​ഫ്എം​​സി​​ജി (0.60%), റി​​യ​​ൽ​​റ്റി (0.78%), മീ​​ഡി​​യ (0.55%) ഓ​​ഹ​​രി​​ക​​ളും ഇ​​ടി​​ഞ്ഞു.


വി​​പ​​ണി​​യു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കു പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ


  1. എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ തു​​ട​​രു​​ന്ന വി​​ൽ​​പ്പ​​ന: വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്ഐ​​ഐ​​ക​​ൾ) തി​​ങ്ക​​ളാ​​ഴ്ച​​യും വി​​ൽ​​പ്പ​​ന തു​​ട​​ർ​​ന്നു. 1,883.78 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ തി​​ങ്ക​​ളാ​​ഴ്ച​​ വി​​റ്റ​​ഴി​​ച്ചു. ഇന്നലെ 1067.01 കോടി രൂപയുടെയും. ഒ​​ക്ടോ​​ബ​​ർ 29ന് ​​ശേ​​ഷം വി​​ല്പ​​ന തു​​ട​​രു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ അഞ്ചാ​​മ​​ത്തെ സെ​​ഷ​​നാ​​ണി​​ത്.

  2. ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ: ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ, ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി, ജ​​പ്പാ​​ന്‍റെ നി​​ക്കി 225, ചൈ​​ന​​യു​​ടെ ഷാ​​ങ്ഹാ​​യ് കോ​​ന്പോ​​സി​​റ്റ് സൂ​​ചി​​ക എ​​ന്നി​​വ താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തി​​യ​​ത്. സ​​മീ​​പ ആ​​ഴ്ച​​ക​​ളി​​ലെ ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റ​​ത്തെ തു​​ട​​ർ​​ന്ന് നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്നു. ലാ​​ഭ​​മെ​​ടു​​പ്പി​​ന്‍റെ ഫ​​ല​​മാ​​യി യു​​എ​​സ് ഫ്യൂ​​ച്ച​​റു​​ക​​ളും ഇ​​ടി​​ഞ്ഞു.

  3. ഐ​​ടി ഓ​​ഹ​​രി വി​​ൽ​​പ്പ​​ന: യു​​എ​​സ് സാ​​ന്പ​​ത്തി​​ക ക​​ണ​​ക്കു​​ക​​ളി​​ലെ ബ​​ല​​ഹീ​​ന​​ത വി​​പ​​ണി​​യെ ബാ​​ധി​​ച്ചു.
    എ​​ഐ​​യി​​ലെ അ​​മി​​ത നി​​ക്ഷേ​​പം യു​​എ​​സി​​ലെ വ​​ൻ​​കി​​ട ടെ​​ക് ഓ​​ഹ​​രി​​ക​​ളെ ത​​ക​​ർ​​ത്തു ക​​ള​​യു​​മെ​​ന്ന ഭ​​യം ദൃ​​ശ്യ​​മാ​​ണ്. ഈ ​​ഭ​​യം ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലേ​​ക്ക് വ്യാ​​പി​​ച്ചു. 1.06 ശ​​ത​​മാ​​ന​​മാ​​ണ് ഐ​​ടി ഓ​​ഹ​​രി​​ക​​ൾ ഇ​​ടി​​ഞ്ഞ​​ത്.

Business

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളിൽ വൻ തിരിച്ചുവരവ്

 മും​​ബൈ: ക​​രു​​ത്തു​​റ്റ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് ഈ ​​ആ​​ഴ്ച ചേ​​രു​​ന്ന യോ​​ഗ​​ത്തി​​ൽ നി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യും അനുകൂലമായ അന്തരീക്ഷമൊരുക്കിയപ്പോൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ നി​​ഫ്റ്റി​​യും സെ​​ൻ​​സെ​​ക്സും ഇ​​ന്ന​​ലെ ശ​​ക്ത​​മാ​​യ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.

സെ​​ൻ​​സെ​​ക്സ് 567 പോ​​യി​​ന്‍റ് (0.67%) മു​​ന്നേ​​റി 84,778ലും ​​നി​​ഫ്റ്റി 171 പോ​​യി​​ന്‍റ് (0.66%) നേ​​ട്ട​​ത്തോ​​ടെ 25,966ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ആ​​ഗോ​​ള വി​​പ​​ണി മെ​​ച്ച​​പ്പെ​​ട്ട​​ത്തി​​ന്‍റ പ്ര​​ചോ​​ദ​​ന​​ത്താ​​ൽ, നി​​ഫ്റ്റി ഇ​​ന്ന​​ലെ ര​​ണ്ട് സെ​​ഷ​​നു​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പി​​നു​​ശേ​​ഷ​​മാ​​ണ് നേ​​ട്ട​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​ന്ന​​ത്.

യു​​എ​​സ്-​​ചൈ​​ന വ്യാ​​പാ​​ര സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ല​​ഘൂ​​ക​​രി​​ക്ക​​പ്പെ​​ട്ട​​തും പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും കുറഞ്ഞ യു​​എ​​സ് പ​​ണ​​പ്പെ​​രു​​പ്പ ക​​ണ​​ക്കും വ​​ർ​​ഷാ​​വ​​സാ​​ന​​ത്തി​​ന് മു​​ന്പ് യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്കു​​ക​​ൾ 50 ബേ​​സി​​സ് പോ​​യി​​ന്‍റു​​ക​​ൾ കൂ​​ടി കു​​റ​​ച്ചേ​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ളും വി​​പ​​ണി​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തി. ഈ ​​സൂ​​ച​​ന​​ക​​ൾ ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി​​ക​​ൾ​​ക്ക് ഗു​​ണ​​ക​​ര​​മാ​​യി. ര​​ണ്ടാം​​പാ​​ദ കോ​​ർ​​പ​​റേ​​റ്റ് ഫ​​ല​​ങ്ങ​​ൾ ഭേ​​ദ​​പ്പെ​​ട്ട​​താ​​കു​​ന്ന​​തും വി​​പ​​ണി​​ക്ക് ദി​​ശാ​​ബോ​​ധം ന​​ല്കു​​ന്നു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഭൗ​​മ​​രാ​​ഷ്ട്രീ​​യ പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്ക് അ​​യ​​വു​​ണ്ടാ​​കുന്ന​​ത് നി​​ക്ഷേ​​പ​​ക​​രി​​ലും പ്ര​​തീ​​ക്ഷ വ​​ർ​​ധി​​പ്പി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ വ​​ള​​ർ​​ച്ചാ​​നി​​ര​​ക്ക് വി​​വി​​ധ ഏ​​ജ​​ൻ​​സി​​ക​​ൾ ഉ​​യ​​ർ​​ത്തി​​യ​​തും ജി​​എ​​സ്ടി പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം ക​​ണ്ടു​​തു​​ട​​ങ്ങി​​യ​​തും വി​​പ​​ണി​​ക്ക് ഉൗ​​ർ​​ജം പ​​ക​​രു​​ന്നു.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ മീ​​ഡി​​യ, ഫാ​​ർ​​മ ഒ​​ഴി​​കെ എ​​ല്ലാം പോ​​സി​​റ്റീ​​വാ​​യി. പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക് ഓ​​ഹ​​രി​​ക​​ൾ 2.22 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് മേ​​ഖ​​ല സൂ​​ചി​​ക​​ക​​ളി​​ൽ മു​​ന്നി​​ലെ​​ത്തി. മെ​​റ്റ​​ൽ 1.16 ശ​​ത​​മാ​​നം, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് 1.52 ശ​​ത​​മാ​​നം, റി​​യ​​ൽ​​റ്റി 1.46 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു.

വി​​ശാ​​ല വി​​പ​​ണി​​യി​​ൽ നി​​ഫ്റ്റി മി​​ഡ്കാ​​പ് (0.93%), സ്മോ​​ൾ​​കാ​​പ് (0.82%) സൂ​​ചി​​ക​​ക​​ൾ മു​​ഖ്യ സൂ​​ചി​​ക​​ക​​ളെ​​ക്കാ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി.

Latest News

Up