x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​​ചി​​ക​​ക​​ൾ​​ക്കു ന​​ഷ്ടം


Published: December 8, 2025 11:42 PM IST | Updated: December 8, 2025 11:42 PM IST

മും​​ബൈ: യു​​എ​​സ് ഫെ​​ഡ് ഫ​​ലം വ​​രാ​​നി​​രി​​ക്കേ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ദി​​വ​​സ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ ഓ​​ഹ​​രി​​വി​​ൽ​​പ്പ​​ന​​യി​​ലേ​​ക്കു ക​​ട​​ന്ന​​തോ​​ടെ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ടി​​ഞ്ഞു.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​പ​​ണി​​ക​​ൾ ന​​ഷ്ട​​ത്തി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ നി​​ക്ഷേ​​പ​​ക​​ർ ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം ഓ​​ഹ​​രി​​ക​​ളി​​ൽ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​തോ​​ടെ സൂ​​ചി​​ക​​യി​​ലെ വ​​ൻ​​കി​​ട ഓ​​ഹ​​രി​​ക​​ളി​​ൽ വി​​ൽ​​പ്പ​​ന പ്ര​​ക​​ട​​മാ​​യി. ബു​​ധ​​നാ​​ഴ്ച യു​​എ​​സ് ഫെ​​ഡ് റി​​സ​​ർ​​വി​​ന്‍റെ ഫ​​ലം വ​​രും.

30 ഓ​​ഹ​​രി​​ക​​ളു​​ടെ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 609.68 പോ​​യി​​ന്‍റ് (0.71%) താ​​ഴ്ന്ന് 85,102.69ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​സ്ക് 836.78 പോ​​യി​​ന്‍റ് (0.97%) ഇ​​ടി​​ഞ്ഞ് ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ 84,875.59 എ​​ന്ന ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി.

50 ഓ​​ഹ​​രി​​ക​​ളു​​ടെ നി​​ഫ്റ്റി ര​​ണ്ടു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു​​ശേ​​ഷം 226 (0.86%) ന​​ഷ്ട​​ത്തി​​ൽ 25,960.55ൽ ​​ക്ലോ​​സ് ചെ​​യ്തു. ഇ​​ൻ​​ട്രാ​​ഡേ​​യി​​ൽ 294.2 പോ​​യി​​ന്‍റ് (1.12%) താ​​ഴ്ന്ന് 25,892.25ലെ​​ത്തി.

ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം മൂ​​ല്യം മു​​ന്പ​​ത്തെ സെ​​ഷ​​നി​​ലെ 471 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 464 ല​​ക്ഷം കോ​​ടി​​യാ​​യി താ​​ഴ്ന്നു. ഇ​​ത് നി​​ക്ഷേ​​പ​​ർ​​ക്ക് ഏ​​ഴു ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ടം വ​​രു​​ത്തി.നി​​ഫ്റ്റി മേ​​ഖ​​ല സൂ​​ചി​​ക​​ക​​ൾ മു​​ഴു​​വ​​ൻ ചു​​വ​​പ്പി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

സെ​​ൻ​​സെ​​ക്സി​​ൽ ഭാ​​ര​​ത് ഇ​​ല​​ക് ട്രോ​​ണി​​ക് ലി​​മി​​റ്റ​​ഡ്, എ​​റ്റേ​​ണ​​ൽ, ട്രെ​​ന്‍റ്, ടാ​​റ്റ സ്റ്റീ​​ൽ, ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, അ​​ദാ​​നി പോ​​ർ​​ട്സ്, ബ​​ജാ​​ജ് സെ​​ർ​​വ്, സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, പ​​വ​​ർ​​ഗ്രി​​ഡ്, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ്, ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ്, ടൈ​​റ്റ​​ൻ, എ​​ൻ​​ടി​​പി​​സി, കോ​​ട്ട​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക്, ലാ​​ർ​​സ​​ൻ ആ​​ൻ​​ഡ് ടൂ​​ബ്രോ, എ​​ച്ച്‌യു​​എ​​ൽ, എ​​യ​​ർ​​ടെ​​ൽ, മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര എ​​ന്നി​​വ വ​​ലി​​യ ത​​ക​​ർ​​ച്ച​​യാ​​ണ് നേ​​രി​​ട്ട​​ത്.

ടെ​​ക് മ​​ഹീ​​ന്ദ്ര, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ്, റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ മാ​​ത്ര​​മാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്.

മ​​റ്റ് ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളു​​ടെ പ്ര​​ക​​ട​​നം പോ​​സി​​റ്റീ​​വാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ കോ​​സ്പി 1.34 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. ഷാ​​ങ്ഹാ​​യി എ​​സ്എ​​സ്ഇ 0.54 ശ​​ത​​മാ​​ന​​വും ജ​​പ്പാ​​ന്‍റെ നി​​ക്കീ 0.13 ശതമാനവും മു​​ന്നേ​​റി​​യ​​പ്പോ​​ൾ ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാം​​ഗ്സെം​​ഗ് 1.23 ശ​​ത​​മാ​​നം താ​​ഴ്ന്നു.

കേ​​ര​​ള ക​​ന്പ​​നി​​ക​​ളി​​ൽ ചു​​രു​​ക്കം ഓ​​ഹ​​രി​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​ന്ന​​ലെ നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ഓ​​ഹ​​രി​​വി​​ല 9.96 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന യൂ​​ണി​​റോ​​യ​​ൽ മ​​റൈ​​ൻ എ​​ക്സ്പോ​​ർ​​ട്സാ​​ണ് ഇ​​ന്ന് ഏ​​റ്റ​​വും വ​​ലി​​യ മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ച​​ത്. പ്രൈ​​മ അ​​ഗ്രോ ഓ​​ഹ​​രി എ​​ട്ട് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​ണ് ഉയർന്നത്.

ബി​​പി​​എ​​ൽ ആ​​ണ് ന​​ഷ്ട​​ത്തി​​ൽ മു​​ന്നി​​ൽ. ഓ​​ഹ​​രി വി​​ല 15 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം താ​​ഴ്ന്നു. കേ​​ര​​ള ആ​​യു​​ർ​​വേ​​ദ ഓ​​ഹ​​രി​​ക​​ൾ എ​​ട്ട് ശ​​ത​​മാ​​ന​​വും ഫാ​​ക്ട് ഓ​​ഹ​​രി​​ക​​ൾ ഏ​​ഴ് ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്തും താ​​ഴ്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഇ​​സാ​​ഫ് സ്മോ​​ൾ ഫി​​നാ​​ൻ​​സ് ബാ​​ങ്ക്, കെഎ​​സ്ഇ എ​​ന്നി​​വ അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ താ​​ഴ്ച​​യി​​ലാ​​ണ്.

ഇ​​ടി​​വി​​നു കാ​​ര​​ണ​​ങ്ങ​​ൾ

വ​​ൻ തോ​​തി​​ലു​​ള്ള സ്മോ​​ൾ​​കാ​​പ്, മി​​ഡ്കാ​​പ് ഓ​​ഹ​​രി വി​​ൽ​​പ്പ​​ന

നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​തോ​​ടെ സ്മോ​​ൾ​​കാ​​പ്, മി​​ഡ്കാ​​പ് ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളി​​ൽ വ​​ൻ തോ​​തി​​ൽ വി​​ൽ​​പ്പ​​ന ന​​ട​​ന്നു. സ്മോ​​ൾ​​കാ​​പ്പിൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​വും ഇ​​ടി​​വാ​​യി​​രു​​ന്നു. അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി നാ​​ലു ശ​​ത​​മാ​​ന​​ത്തോ​​ളം ന​​ഷ്ട​​മാ​​ണ് സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​യി​​ലു​​ണ്ടാ​​യ​​ത്. 2.61 ശ​​ത​​മാ​​നം ന​​ഷ്ട​​മാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. മി​​ഡ്കാ​​പ് സൂ​​ചി​​ക​​യി​​ൽ ഇ​​ന്ന​​ലെ 1.83 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്.

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ ഒ​​ഴു​​ക്ക്

വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​ർ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ദി​​വ​​സ​​വും ഓ​​ഹ​​രി വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യി. വെ​​ള്ളി​​യാ​​ഴ്ച 438.90 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ത്. ഈ ​​മാ​​സം ആ​​കെ 10,403.62 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് എ​​ഫ്ഐ​​ഐ​​ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​ത്.

രൂ​​പ​​യു​​ടെ ന​​ഷ്ടം

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ത്തി​​ലാ​​ണ്. ഇ​​ന്ന​​ലെ തു​​ട​​ക്ക​​ത്തി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ​​യു​​ടെ വി​​ല​​ക്ക​​യ​​റ്റ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഒ​​ഴു​​ക്കും മൂ​​ലം ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 16 പൈ​​സ താ​​ഴ്ന്ന് 90.11ലെ​​ത്തി. അ​​വ​​സാ​​നം 14 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.09ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രി​​ൽ അ​​മേ​​രി​​ക്ക​​ൻ ക​​റ​​ൻ​​സി​​ക്കു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ ആ​​വ​​ശ്യ​​ക​​ത, ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പിന്മാ​​റ്റം, ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വം എ​​ന്നി​​വ​​യാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​തെ​​ന്ന് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

യു​​എ​​സ് ഫെ​​ഡ് ന​​യ​​തീ​​രു​​മാ​​ന​​ത്തെ കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ളും വി​​പ​​ണി​​യെ ബാ​​ധി​​ച്ചു. ഡി​​സം​​ബ​​ർ 10-ന് ​​പ്ര​​ഖ്യാ​​പി​​ക്കാ​​നി​​രി​​ക്കു​​ന്ന യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ പ​​ലി​​ശ നി​​ര​​ക്ക് സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​ന​​ത്തി​​നാ​​യി വി​​പ​​ണി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. പ​​ലി​​ശ നി​​ര​​ക്കി​​ൽ കു​​റ​​വ് വ​​രു​​ത്തു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ലു​​ള്ള അ​​വ്യ​​ക്ത​​ത നി​​ക്ഷേ​​പ​​ക​​രെ വി​​ൽ​​പ​​ന​​യ്ക്ക് പ്രേ​​രി​​പ്പി​​ക്കു​​ന്നു.

Tags : BSE NIFTY Sensex Share Market

Recent News

Up