x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2025ലെ ​​അവസാന വ്യാപാരദിനത്തിൽ വിപണികളിൽ മുന്നേറ്റം


Published: January 1, 2026 12:09 AM IST | Updated: January 1, 2026 12:11 AM IST

മും​​ബൈ: 2025ലെ ​​അ​​വ​​സാ​​ന വ്യാ​​പാ​​ര​​ദി​​ന​​ത്തി​​ൽ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഉ​​ണ​​ർ​​വ്. തു​​ട​​ർ​​ച്ച​​യാ​​യ ന​​ഷ്ട​​ദി​​ന​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചു ദി​​വ​​സ​​ത്തിനും എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു ദി​​വ​​സ​​ത്തി​​നും ശേ​​ഷ​​​​മാ​​ണ് മു​​ന്നേ​​റി​​യ​​ത്.

സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് നേ​​ട്ടം രേ​​ഖ​​പ്പെ​​ടു​​ത്തി. വ്യാ​​പാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന പ്ര​​ക​​ടി​​പ്പി​​ച്ച നി​​ഫ്റ്റി ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി 26,200 നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു മു​​ന്നേ​​റി. എ​​ന്നാ​​ൽ, അ​​വ​​സാ​​ന മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്കു ക​​ട​​ന്ന​​ത് സൂ​​ചി​​ക​​യ്ക്ക് മി​​ക​​ച്ച നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​ക്കി.

തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചു ദി​​വ​​സ​​ത്തെ ന​​ഷ്ട​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഇ​​ന്ന​​ലെ സെ​​ൻ​​സെ​​ക്സ് 545.52 പോ​​യി​​ന്‍റ് (0.64%) മു​​ന്നേ​​റ്റ​​ത്തോ​​ടെ 85,220.60ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സൂ​​ചി​​ക 762.09 പോ​​യി​​ന്‍റ് മു​​ന്നേ​​റി 85,437.17 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​താ​​ണ്. നാ​​ലു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം നി​​ഫ്റ്റി 190.75 പോ​​യി​​ന്‍റ് (0.74%) ലാ​​ഭ​​ത്തോ​​ടെ 26,129.60ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളു​​ടെ വി​​പ​​ണിമൂ​​ല്യം ക​​ഴി​​ഞ്ഞ സെ​​ഷ​​നി​​ലെ 472 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 476 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. നി​​ക്ഷേ​​പ​​ക​​ർ ഒ​​റ്റ സെ​​ഷ​​നി​​ൽ ഏ​​ക​​ദേ​​ശം 4 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് സ​​ന്പാ​​ദി​​ച്ച​​ത്.
നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഐ​​ടി ഒ​​ഴി​​കെ എ​​ല്ലാം ര​​ണ്ടു മു​​ത​​ൽ 0.70 ശ​​ത​​മാ​​നം വ​​രെ മു​​ന്നേ​​റ്റം ന​​ട​​ത്തി.

2025ൽ ​​സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഏ​​ക​​ദേ​​ശം 10 ശ​​ത​​മാ​​നം വീ​​തം നേ​​ട്ടം കൈ​​വ​​രി​​ച്ചെ​​ങ്കി​​ലും മ​​റ്റ് ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളെ​​യും ആ​​ഗോ​​ള വി​​പ​​ണി​​ക​​ളെ​​യും വ​​ച്ചു​​നോ​​ക്കു​​ന്പോ​​ൾ പി​​ന്നി​​ലാ​​ണ്. ഡോ​​ള​​റു​​മാ​​യു​​ള്ള രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യാ​​ണ് വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ച​​ത്.

ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി 91ലേ​​ക്കു താ​​ഴു​​ക​​യും ചെ​​യ്തു. നി​​ഫ്റ്റി ഏ​​ക​​ദേ​​ശം 10.5 ശ​​ത​​മാ​​നം നേ​​ട്ട​​ത്തോ​​ടെ​​യും സെ​​ൻ​​സെ​​ക്സ് 9.1 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ​​യു​​മാ​​ണ് 2025 അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. നി​​ഫ്റ്റി തു​​ട​​ർ​​ച്ച​​യാ​​യ പ​​ത്താം വ​​ർ​​ഷ​​മാ​​ണ് നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

2025ൽ ​​നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ മീ​​ഡി​​യ, റി​​യ​​ൽ​​റ്റി, ഐ​​ടി എ​​ന്നി​​വ​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക്, മെ​​റ്റ​​ൽ, ഓ​​ട്ടോ എ​​ന്നി​​വ​​യാ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ സൂ​​ചി​​ക​​ക​​ൾ.

കേ​​ര​​ള ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​ക​​ട​​നം

കേ​​ര​​ള ക​​ന്പ​​നി​​ക​​ൾ ഭൂ​​രി​​ഭാ​​ഗ​​വും നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു. ആ​​സ്പി​​ൻ​​വാ​​ൾ ആ​​ൻ​​ഡ് ക​​ന്പ​​നി 20 ശ​​ത​​മാ​​നം നേ​​ട്ട​​വു​​മാ​​യി 261 രൂ​​പ​​യി​​ലെ​​ത്തി. മു​​ത്തൂ​​റ്റ് മൈ​​ക്രോ​​ഫി​​ൻ (3.61%), കിം​​ഗ്സ് ഇ​​ൻ​​ഫ്രാ വെ​​ഞ്ച്വേ​​ഴ്സ് (6.76%) തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ൾ​​ക്കും മി​​ക​​ച്ച ദി​​ന​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സ്റ്റെ​​ൽ ഹോ​​ൾ​​ഡിം​​ഗ്സ് (3.26%), വെ​​സ്റ്റേ​​ണ്‍ ഇ​​ന്ത്യ പ്ലൈ​​വു​​ഡ്സ് (2.00%), ഹാ​​രി​​സ​​ണ്‍​സ് മ​​ല​​യാ​​ളം (2.32%) തു​​ട​​ങ്ങി​​യ ഓ​​ഹ​​രി​​ക​​ൾ​​ക്ക് മി​​ക​​വി​​ലെ​​ത്താ​​നാ​​യി​​ല്ല.

വി​​പ​​ണി​​യു​​ടെ മുന്നേറ്റത്തി​​നു പി​​ന്നി​​ൽ

സ്റ്റീ​​ൽ ഓ​​ഹ​​രി​​കളു​​ടെ കു​​തി​​പ്പ്: തെ​​ര​​ഞ്ഞെ​​ടു​​ത്ത സ്റ്റീ​​ൽ ഇ​​റ​​ക്കു​​മ​​തി​​ക​​ൾ​​ക്ക് മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്ക് 12 ശ​​ത​​മാ​​നം വ​​രെ സേ​​ഫ്ഗാ​​ർ​​ഡ് ഡ്യൂ​​ട്ടി ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നു സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ത് ആ​​ഭ്യ​​ന്ത​​ര സ്റ്റീ​​ൽ ഉ​​ത്പാ​​ദ​​ക​​ർ​​ക്ക് മി​​ക​​ച്ച വി​​ല ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ പ്ര​​മു​​ഖ സ്റ്റീ​​ൽ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി വി​​ല​​ക​​ൾ വ​​ർ​​ധി​​ച്ചു. നി​​ഫ്റ്റി മെ​​റ്റ​​ൽ സൂ​​ചി​​ക 1.45 ശ​​ത​​മാ​​ന​​ത്തോ​​ടെ 160 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്നു.

ടാ​​റ്റ സ്റ്റീ​​ൽ, ജെ​​എ​​സ്ഡ​​ബ്ല്യു സ്റ്റീ​​ൽ, ജി​​ൻ​​ഡാ​​ൽ സ്റ്റീ​​ൽ ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു മു​​ത​​ൽ നാ​​ലു ശ​​ത​​മാ​​നം വ​​രെ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

ക്രൂ​​ഡ് വി​​ലയിലെ കു​​റ​​വ്: ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 0.10 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് ബാ​​ര​​ലി​​ന് 61.27 ഡോ​​ള​​റി​​ലെ​​ത്തി. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന കു​​റ​​വ് രാ​​ജ്യ​​ത്തി​​ന് ഗു​​ണ​​ക​​ര​​മാ​​ണ്. ഇ​​ത് രാ​​ജ്യ​​ത്തെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്ക് കു​​റ​​യ്ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക്കു ക​​രു​​ത്തേ​​കു​​ന്നു.

വി​​പ​​ണി​​യി​​ൽ ചാ​​ഞ്ചാ​​ട്ടം കു​​റ​​യു​​ന്നു: വി​​പ​​ണി​​യി​​ലെ ചാ​​ഞ്ചാ​​ട്ടം അ​​ള​​ക്കു​​ന്ന ഇ​​ന്ത്യ വി​​ഐ​​എ​​ക്സ് മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞ് 9.37 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി.

ഉ​​യ​​ർ​​ന്ന വാ​​ങ്ങ​​ലു​​ക​​ൾ: ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ ഇ​​ടി​​വി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ക്ഷേ​​പ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യ​​മെ​​ടു​​ത്തു. സെ​​ൻ​​സെ​​ക്സ് അ​​ഞ്ചു ദി​​വ​​സ​​വും നി​​ഫ്റ്റി നാ​​ലു ദി​​വ​​സ​​വും ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത ഓ​​ഹ​​രി​​ക​​ൾ കു​​റ​​ഞ്ഞ വി​​ല​​യി​​ൽ സ്വ​​ന്ത​​മാ​​ക്കാ​​ൻ നി​​ക്ഷേ​​പ​​ക​​ർ മു​​ന്നോ​​ട്ടു​​വ​​ന്നു.

മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് ഓ​​ഹ​​രി​​ക​​ളു​​ടെ വാ​​ങ്ങ​​ൽ: വി​​ശാ​​ല സൂ​​ചി​​ക​​ക​​ളാ​​യ മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ വ​​ലി​​യ താ​​ത്പ​​ര്യ​​മാ​​ണു​​ണ്ടാ​​യ​​ത്. ഇ​​ത് വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് നി​​ർ​​ണാ​​യ​​ക​​മാ​​യി. നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 0.95 ശ​​ത​​മാ​​ന​​വും 1.11 ശ​​ത​​മാ​​ന​​വു​​മാ​​ണ് മു​​ന്നേ​​റി​​യ​​ത്.

Tags : Markets trading Share market BSE NSE Nifty

Recent News

Up