x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരക്കൊഴിഞ്ഞ് ഓഹരിവിപണികൾ

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: December 21, 2025 11:41 PM IST | Updated: December 21, 2025 11:41 PM IST

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും ക്രി​സ്‌​മ​സ്‌ ല​ഹ​രി​യി​ലേ​ക്കു തി​രി​ഞ്ഞ​തോ​ടെ ഓ​ഹ​രി ഇ​ട​പാ​ടു​കാ​ർ​ക്കൊ​പ്പം ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രും ഒ​ഴി​വു​കാ​ലം ആ​സ്വ​ദി​ക്കാ​ൻ രം​ഗം വി​ട്ട​ത്‌ വി​പ​ണി​ക​ളി​ൽ മ്ലാ​ന​ത പ​ര​ത്തു​ന്നു.

വാ​ര​മ​ധ്യം മു​ത​ൽ പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​വ​ധി​യാ​യ​തി​നാ​ൽ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്‌​തി കു​ത്ത​നെ കു​റ​യും. ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും മാ​ർ​ക്ക​റ്റി​ൽ​നി​ന്നും താ​ത്കാ​ലി​ക​മാ​യി വി​ട്ടുനി​ൽ​ക്കും. പ​ല വ​ൻ സ്രാ​വു​ക​ളും ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്‌ ശേ​ഷ​മേ ഇ​നി രം​ഗ​ത്ത്‌ സ​ജീ​വ​മാ​കൂ.

യു​എ​സ്‌ മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് ക്രി​സ്‌​മ​സി​നു ത​ലേ​നാ​ൾ മു​ത​ൽ അ​വ​ധി​യാ​ണ്. ജ​ർ​മ​നി, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളും നേ​ര​ത്തേത​ന്നെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ബോ​ക്സിം​ഗ് ഡേ ​പ്ര​മാ​ണി​ച്ച് ക്രി​സ്‌​മ​സി​ന്‍റെ അ​ടു​ത്ത ദി​വ​സ​വും ഈ ​വി​പ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. ഏ​ഷ്യ​യി​ലേ​ക്ക്‌ തി​രി​ഞ്ഞാ​ൽ ഹോ​ങ്കോം​ഗും ക്രി​സ്മ​സ് മൂ​ഡി​ലാ​ണ്. വ്യാ​ഴാ​ഴ്‌​ച ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നും അ​വ​ധി​യാ​യ​തി​നാ​ൽ ഈ ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ഒ​തു​ങ്ങും.

ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക നീ​ണ്ട ഇ​ട​വേ​ള​യ്‌​ക്ക്‌ ശേ​ഷം ആ​റ്‌ ശ​ത​മാ​നം താ​ഴ്‌​ന്ന് 9.52 ലാ​ണ്. സൂ​ചി​ക താ​ഴു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​പ​ണി നി​ക്ഷേ​പ​ത്തി​ന് അ​നു​കൂ​ല​മാ​കു​ന്നു. 2022 ഫെ​ബ്രു​വ​രി​യി​ൽ വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക 24.54 ലേ​ക്ക്‌ ഉ​യ​ർ​ന്ന് അ​പാ​യ മ​ണി മു​ഴ​ക്കി​യ വേ​ള​യി​ൽ സെ​ൻ​സെ​ക്‌​സ്‌ 51,500 റേ​ഞ്ചി​ലാ​യി​രു​ന്നു. ഏ​ക​ദേ​ശം മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്‌​ക്ക്‌ ശേ​ഷ​മാ​ണു വോ​ളാ​റ്റി​ലി​റ്റി സൂ​ചി​ക ഇ​പ്പോ​ഴ​ത്തെ നി​ല​വാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്‌. നി​ല​വി​ൽ സെ​ൻ​സെ​ക്‌​സ്‌ 85,000 റേ​ഞ്ചി​ലും.

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 338 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 80 പോ​യി​ന്‍റും ന​ഷ്‌​ത്തി​ലാ​ണ്. വി​ദേ​ശ ഇ​ട​പാ​ടു​കാ​ർ നി​ക്ഷേ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്കം രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച രൂ​ക്ഷ​മാ​ക്കി. എ​ന്നാ​ൽ, വാ​രാ​ന്ത്യം വി​ദേ​ശ ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ക​രാ​യ​ത്‌ ഓ​ഹ​രി​വി​പ​ണി​ക്കും രൂ​പ​യ്‌​ക്കും ആ​ശ്വാ​സം പ​ക​ർ​ന്നു.

നി​ഫ്‌​റ്റി 26,046 പോ​യി​ന്‍റി​ൽ​നി​ന്നും തു​ട​ക്ക​ത്തി​ൽ കൂ​ടു​ത​ൽ മി​ക​വി​നു ശ്ര​മി​ച്ച ഘ​ട്ട​ത്തി​ൽ മു​ൻ​നി​ര ഓ​ഹ​രി​ക​ൾ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ട്ടു. ഇ​തോ​ടെ ക​ഴി​ഞ്ഞ ല​ക്കം വ്യ​ക്ത​മാ​ക്കി​യ 25,766ലെ ​ആ​ദ്യ താ​ങ്ങ്‌ ത​ക​ർ​ത്ത്‌ സൂ​ചി​ക 25,739ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും വാ​രാ​ന്ത്യം 25,966 പോ​യി​ന്‍റി​ലാ​ണ്.

ഈ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്ന​തി​നാ​ൽ നി​ഫ്‌​റ്റി 200 പോ​യി​ന്‍റി​ന​ക​ത്ത്‌ ചാ​ഞ്ചാ​ടാം. ആ​ദ്യ താ​ങ്ങ്‌ 25,788ലാ​ണ്, ഇ​ത്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ നി​ഫ്‌​റ്റി 26,611ലേ​ക്ക്‌ പ​രീ​ക്ഷ​ണം ന​ട​ത്താം. അ​തേ​സ​മ​യം, ഒ​രു തി​രി​ച്ചു​വ​ര​വി​നു മു​തി​ർ​ന്നാ​ൽ 26,093- 26,221ൽ ​പ്ര​തി​രോ​ധ​മു​ണ്ട്‌. മ​റ്റ്‌ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളി​ലേ​ക്ക്‌ തി​രി​ഞ്ഞാ​ൽ ഡെ​യ്‌​ലി, വീ​ക്കി​ലി ചാ​ർ​ട്ടി​ൽ നി​ഫ്‌​റ്റി ബു​ള്ളി​ഷാ​ണ്. എം​എ​സി​ഡി​യും സൂ​പ്പ​ർ ട്രെ​ൻ​ഡും ക​രു​ത്തു നി​ല​നി​ർ​ത്തി.

നി​ഫ്‌​റ്റി ഡി​സം​ബ​ർ ഫ്യൂ​ച്ചേ​ഴ്‌​സ്‌ 26,145ൽ​നി​ന്നും മി​ക​വി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ ന​ഷ്‌​ട​ത്തി​ൽ നീ​ങ്ങി. വ്യാ​ഴാ​ഴ്‌​ച 25,801 വ​രെ ത​ള​ർ​ന്നെ​ങ്കി​ലും വാ​രാ​ന്ത്യം ക​രു​ത്ത്‌ തി​രി​ച്ചു​പി​ടി​ച്ച്‌ 26,030ലാ​ണ്. നീ​ക്കം വി​ല​യി​രു​ത്തി​യാ​ൽ 25,800 – 25,750 റേ​ഞ്ചി​ൽ നി​ഫ്റ്റി ഫ്യൂ​ച്ചേ​ഴ്‌​സിന് സ​പ്പോ​ർ​ട്ട്‌ പ്ര​തീ​ക്ഷി​ക്കാം. വി​പ​ണി​യു​ടെ അ​ടി​ത്ത​ട്ടി​ൽ ബു​ള്ളി​ഷ്‌ ട്രെ​ൻ​ഡ് ഇ​പ്പോ​ഴു​മു​ള്ള​തി​നാ​ൽ ഒ​രു കു​തി​പ്പി​ന് ഇ​ട​യു​ണ്ട്‌. 26,100ലെ ​ആ​ദ്യ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യാ​ൽ പു​തു​വ​ർ​ഷം 27,000നെ ​ഉ​റ്റു​നോ​ക്കും.

ഡി​സം​ബ​ർ ഫ്യൂ​ച്ചേ​ഴ്‌​സ് ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 163 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്ന് 154 ല​ക്ഷ​മാ​യി. തൊ​ട്ട്‌ മു​ൻ​വാ​രം ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 147 ല​ക്ഷ​ത്തി​ൽ​നി​ന്നും 163 ല​ക്ഷ​മാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ സൂ​ചി​പ്പി​ച്ച​താ​ണു പു​തി​യ ഷോ​ർ​ട്ട് പൊ​സി​ഷ​നു​ക​ൾ​ക്ക്‌ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ഉ​ത്സാ​ഹി​ച്ച​ത്‌. അ​വ​ർ അ​ന്നു സൃ​ഷ്‌​ടി​ച്ച വി​ല്പ​ന​യു​ടെ ആ​ഘാ​തം ക​ഴി​ഞ്ഞ​വാ​രം ത​ള​ർ​ച്ച​യ്‌​ക്ക്‌ ഇ​ട​യാ​ക്കി.

സെ​ൻ​സെ​ക്‌​സി​ന് 85,000 ലെ ​താ​ങ്ങ്‌ ന​ഷ്‌​ട​മാ​യി. 85,267ൽ ​ഇ​ട​പാ​ടു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും 85,286ന് ​മു​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​നാ​യി​ല്ല. മു​ൻ​നി​ര, ര​ണ്ടാം നി​ര ഓ​ഹ​രി​ക​ളി​ലെ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ൽ സൂ​ചി​ക 84,277ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 84,929ലാ​ണ്. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ സാ​ങ്കേ​തി​ക​മാ​യി വി​ല​യി​രു​ത്തി​യാ​ൽ ഈ ​വാ​രം 85,384 – 85,839 പോ​യി​ന്‍റി​ൽ പ്ര​തി​രോ​ധ​മു​ണ്ട്‌. വി​ല്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ 84,375 – 83,821ൽ താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

വി​ദേ​ശ ഫ​ണ്ടു​ക​ൾ 3850.24 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന​യും 1985.37 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ എ​ല്ലാ ദി​വ​സ​വും വാ​ങ്ങ​ലു​കാ​രാ​യി 12,061.92 രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. ന​ട​പ്പ്‌ വ​ർ​ഷം അ​വ​രു​ടെ മൊ​ത്തം വാങ്ങൽ 7,32,712.92 കോ​ടി രൂ​പ​യാ​ണ്. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ ഓ​രോ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലെ ഓ​രോ മ​ണിക്കൂറി​ലും 510 കോ​ടി രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ലു​ള്ള തു​ക നി​ക്ഷേ​പി​ച്ചു. വി​ദേ​ശ ഫ​ണ്ടു​ക​ൾ ഈ ​വ​ർ​ഷം ഇ​തു വ​രെ​യാ​യി 1,56,123.24 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.

രൂ​പ​യ്‌​ക്ക്‌ റി​ക്കാ​ർ​ഡ്‌ മൂ​ല്യം ത​ക​ർ​ച്ച. ഡോ​ള​റി​നു മു​ന്നി​ൽ 90.42ൽ​നി​ന്നും 91.08 വ​രെ ഇ​ടി​ഞ്ഞ ശേ​ഷം വ്യാ​പാ​രാ​ന്ത്യം രൂ​പ 89.55ലാ​ണ്. ഈ​വാ​രം വി​നി​മ​യ മൂ​ല്യം 89.14 - 91.08 റേ​ഞ്ചി​ൽ നീ​ങ്ങാം.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന് 4299 ഡോ​ള​റി​ൽ നി​ന്നും 4174ലേ​ക്ക്‌ താ​ഴ്‌​ന്നു. എ​ന്നാ​ൽ, തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ താ​ഴ്‌​ന്ന നി​ര​ക്കാ​യ 4173ലെ ​സ​പ്പോ​ർ​ട്ട്‌ നി​ല​നി​ർ​ത്തി​യ​ത്‌ ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രെ ആ​വേ​ശം കൊ​ള്ളി​ച്ച​തോ​ടെ 4373 ഡോ​ള​ർ വ​രെ സ്വ​ർ​ണം മു​ന്നേ​റി​യ ശേ​ഷം 4344 ഡോ​ള​റി​ൽ ക്ലോ​സിം​ഗ് ന​ട​ന്നു.

Tags : Stock markets BSE Nifty Sensex

Recent News

Up