x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ക്കി​ല്ലാ​തെ ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​ക​ൾ

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: December 29, 2025 01:42 AM IST | Updated: December 29, 2025 01:42 AM IST

ന​​ട​​പ്പ് വ​​ർ​​ഷ​​ത്തെ അ​​വ​​സാ​​ന വ്യാ​​പാ​​ര​​ദി​​ന​​ങ്ങ​​ളിൽ നി​​ക്ഷേ​​പ​​ക​​രി​​ൽ ആ​​വേ​​ശ​​മു​​ള​​വാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് മു​​ൻ​​നി​​ര ഇ​​ൻ​​ഡ​​ക്സു​​ക​​ൾ. പ്ര​​തി​​വാ​​ര മി​​ക​​വി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ വി​​പ​​ണി​​ക്കാ​​യ​​ത് പു​​തു​​വ​​ർ​​ഷം തി​​ള​​ക്ക​​മാ​​ർ​​ന്ന പ്ര​​ക​​ട​​ന​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കാം.

ഒ​​രു വ​​ർ​​ഷ​​ക്കാ​​ല​​യ​​ള​​വി​​ൽ സെ​​ൻ​​സെ​​ക്സ് എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് 6568 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ നി​​ഫ്റ്റി സൂ​​ചി​​ക ഒ​​ൻ​​പ​​ത​​ര ശ​​ത​​മാ​​നം മു​​ന്നേ​​റി 2292 പോ​​യി​​ന്‍റാ​​ണ് വാ​​രി​​ക്കൂ​​ട്ടി​​യ​​ത്. ക​​ഴി​​ഞ്ഞ വാ​​രം സെ​​ൻ​​സെ​​ക്സ് 112 പോ​​യി​​ന്‍റും നി​​ഫ്റ്റി സൂ​​ചി​​ക 75 പോ​​യി​​ന്‍റും വ​​ർ​​ധി​​ച്ചു.

നി​​ഫ്റ്റി 25,966 പോ​​യി​​ന്‍റി​​ൽ​​നി​​ന്നു തു​​ട​​ക്ക​​ത്തി​​ൽ അ​​ൽ​​പ്പം ത​​ള​​ർ​​ന്ന് 25,911ലേ​​ക്കു നീ​​ങ്ങി​​യ​​ഘ​​ട്ട​​ത്തി​​ൽ ഒ​​രു വി​​ഭാ​​ഗം നി​​ക്ഷേ​​പ​​ത്തി​​നു കാ​​ണി​​ച്ച ഉ​​ത്സാ​​ഹം സൂ​​ചി​​ക​​യ്ക്കു ക​​ഴി​​ഞ്ഞ ല​​ക്കം വ്യ​​ക്ത​​മാ​​ക്കി​​യ 26,221ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് 26,235 വ​​രെ ഉ​​യ​​രാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി. എ​​ന്നാ​​ൽ ഈ ​​ഘ​​ട്ട​​ത്തി​​ൽ വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​നി​​റ​​ങ്ങി​​യ​​ത് വാ​​രാ​​ന്ത്യം സൂ​​ചി​​ക 26,009ലേ​​ക്ക് ഇ​​ടി​​ച്ചെ​​ങ്കി​​ലും ക്ലോ​​സിം​​ഗി​​ൽ നി​​ഫ്റ്റി 26,042 പോ​​യി​​ന്‍റി​​ലാ​​ണ്.

ഈ ​​വാ​​രം നി​​ഫ്റ്റി​​യു​​ടെ ആ​​ദ്യ താ​​ങ്ങ് 25,890ലാ​​ണ്, ഇ​​ത് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 25,738ലേ​​ക്കു സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം.

എ​​ന്നാ​​ൽ, ഒ​​രു ബു​​ൾ റാ​​ലി​​ക്ക് തു​​ട​​ക്കം കു​​റി​​ക്കാ​​നാ​​യാ​​ൽ 26,214-26,386ലേ​​ക്കു കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​ന് ഇ​​ട​​യു​​ണ്ട്. വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ മ​​റ്റു സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ളി​​ലു​​ടെ വീ​​ക്ഷി​​ച്ചാ​​ൽ ഡെ​​യ്‌​​ലി, വീ​​ക്കി​​ലി ചാ​​ർ​​ട്ടു​​ക​​ളി​​ൽ എം​​എ​​സി​​ഡി, സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​​ആ​​ർ എ​​ന്നി​​വ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കും വി​​ധ​​ത്തി​​ലാ​​ണ്.

നി​​ഫ്റ്റി ഫ്യൂ​​ച്ചേ​​ഴ്സ് ജ​​നു​​വ​​രി 26,335 വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും വാ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ 21 ദി​​വ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​യി​​ലും താ​​ഴ്ന്ന് 26,288ലാ​​ണ്. ഒ​​രു ത​​ള​​ർ​​ച്ച​​യു​​ടെ സൂ​​ച​​ന​​യാ​​ണി​​തു ന​​ൽ​​കു​​ന്ന​​തെ​​ങ്കി​​ലും 26,000ലെ ​​താ​​ങ്ങ് നി​​ല​​നി​​ർ​​ത്തി​​യാ​​ൽ 27,000ലേ​​ക്കു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷാ​​ന്ത്യ​​ത്തി​​നു മു​​ന്നേ ഉ​​യ​​രാം. ജ​​നു​​വ​​രി ഫ്യൂ​​ച്ചേ​​ഴ്സി​​ൽ ഓ​​പ്പ​​ൺ ഇ​​ന്‍റ​​റ​​സ്റ്റ് 17 ല​​ക്ഷം ക​​രാ​​റു​​ക​​ളി​​ൽ​​നി​​ന്നു 56.6 ല​​ക്ഷ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​തു പു​​തി​​യ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ര​​വി​​നെ സൂ​​ചി​​പ്പി​​ക്കു​​ന്നു.

ബോം​​ബെ സൂ​​ചി​​ക 84,929ൽ​​നി​​ന്ന് 84,801ലേ​​ക്ക് ഇ​​ടി​​ഞ്ഞ​​ങ്കി​​ലും തി​​രി​​ച്ചു​​വ​​ര​​വി​​ൽ 85,687 പോ​​യി​​ന്‍റ് വ​​രെ ക​​യ​​റി. ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ മു​​ൻ നി​​ര ര​​ണ്ടാം നി​​ര ഓ​​ഹ​​രി​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പി​​ൽ സൂ​​ചി​​ക 84,945ലേ​​ക്കു താ​​ഴ്ന്ന​​ശേ​​ഷം മാ​​ർ​​ക്ക​​റ്റ് ക്ലോ​​സിം​​ഗി​​ൽ സെ​​ൻ​​സെ​​ക്സ് 85,041ലാ​​ണ്. ഈ​​വാ​​രം ആ​​ദ്യ പ്ര​​തി​​രോ​​ധം 85,551-86,062 പോ​​യി​​ന്‍റി​​ലും താ​​ങ്ങ് 84,665-84,290 റേ​​ഞ്ചി​​ലു​​മാ​​ണ്.

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ പി​​ന്നി​​ട്ട വാ​​രം 4290.96 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു. ഡി​​സം​​ബ​​റി​​ലെ അ​​വ​​രു​​ടെ മൊ​​ത്തം വി​​ല്പ​​ന 24,148.33 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ 12,024.99 രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ശേ​​ഖ​​രി​​ച്ചു. ഈ ​​മാ​​സം അ​​വ​​രു​​ടെ മൊ​​ത്തം നി​​ക്ഷേ​​പം 64,056.61 കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​തോ​​ടെ ന​​ട​​പ്പു വ​​ർ​​ഷ​​ത്തെ മൊ​​ത്തം വാ​​ങ്ങ​​ൽ 7,44,737.91 കോ​​ടി രൂ​​പ​​യാ​​യി.

രൂ​​പ​​യു​​ടെ മൂ​​ല്യം 89.55ൽ​​നി​​ന്നു 90.38ലേ​​ക്കു ദു​​ർ​​ബ​​ല​​മാ​​യ ശേ​​ഷം വ്യാ​​പാ​​രാ​​ന്ത്യം 89.74ലാ​​ണ്. അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര ക​​രാ​​റി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ രൂ​​പ​​യി​​ൽ സ​​മ്മ​​ർ​​ദം സൃ​​ഷ്ടി​​ക്കു​​ന്നു.

ഇ​​ന്ത്യാ വോ​​ളാ​​റ്റി​​ലി​​റ്റി സൂ​​ചി​​ക താ​​ഴ്ന്ന ത​​ല​​ങ്ങ​​ളി​​ൽ നീ​​ങ്ങി നി​​ക്ഷേ​​പ​​ക​​രെ മാ​​ടിവി​​ളി​​ക്കു​​ന്നു. മാ​​ർ​​ക്ക​​റ്റ് ഹോ​​ളി​​ഡേ മൂ​​ഡി​​ലാ​​യ​​തി​​നാ​​ൽ നി​​ക്ഷേ​​പ​​ക​​ർ രം​​ഗ​​ത്ത് സ​​ജീ​​വ​​മ​​ല്ല. വോ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡ​​ക്സ് 9.52ൽ​​നി​​ന്നു 9.15ലേ​​ക്കു താ​​ഴ്ന്നു, ഓ​​രോ താ​​ഴ്ച​​യും നി​​ക്ഷേ​​പ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി മാ​​റു​​ന്നു​​വെ​​ന്നു മാ​​ത്ര​​മ​​ല്ല, അ​​സാ​​ധാ​​ര​​ണ​​മാ​​യ ശാ​​ന്ത​​തയാ​​ണ് നി​​ല​​വി​​ൽ വി​​പ​​ണി​​യി​​ൽ പ്ര​​ക​​ട​​മാ​​കു​​ന്ന​​ത്.

രാ​​ജ്യാ​​ന്ത​​ര സ്വ​​ർ​​ണ​​വി​​ല പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കു​​ന്നു. ന്യൂ​​യോ​​ർ​​ക്കി​​ൽ ട്രോ​​യ് ഔ​​ൺ​​സി​​ന് 4344 ഡോ​​ള​​റി​​ൽ​​നി​​ന്നും 4550ലേ​​ക്കു മു​​ന്നേ​​റി. ഈ ​​വ​​ർ​​ഷം സ്വ​​ർ​​ണ​​വി​​ല 73 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു, ഔ​​ൺ​​സി​​ന് 1912 ഡോ​​ള​​ർ.

സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ലെ മു​​ര​​ടി​​പ്പും ബു​​ൾ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ നി​​റ​​ഞ്ഞ സാ​​ന്നി​​ധ്യ​​വും കൂ​​ടി ചേ​​രു​​മ്പോ​​ൾ 2026 സ്വ​​ർ​​ണം 5000 ഡോ​​ള​​റെ​​ന്ന മാ​​ന്ത്രി​​ക​​രേ​​ഖ മ​​റി​​ക​​ട​​ക്കും. അ​​ടു​​ത്ത വ​​ർ​​ഷം ആ​​ദ്യ പ​​കു​​തി​​യി​​ൽ ഈ ​​നേ​​ട്ടം മ​​ഞ്ഞ​​ലോ​​ഹം കൈ​​പ്പി​​ടി​​യി​​ൽ ഒ​​തു​​ക്കാം.

Tags : Indian Stock Markets

Recent News

Up