x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​ക്സി​​ജ​​ൻ മ​​ഹാ പ്ര​​തി​​ഭാ പു​​ര​​സ്കാ​​രങ്ങൾ വി​​ത​​ര​​ണം ചെ​​യ്തു


Published: December 20, 2025 05:39 AM IST | Updated: December 20, 2025 05:39 AM IST

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് റീ​​ട്ടെ​​യി​​ൽ ശൃം​​ഖ​​ല​​യാ​​യ ഓ​​ക്സി​​ജ​​ൻ ദ ​​ഡി​​ജി​​റ്റ​​ൽ എ​​ക്സ്പേ​​ർ​​ട്ടി​​ന്‍റെ 25-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ’ഓ​​ക്സി​​ജ​​ൻ മ​​ഹാ പ്ര​​തി​​ഭാ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ’ വി​​ത​​ര​​ണം ചെ​​യ്തു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പാ​​ലാ​​രി​​വ​​ട്ടം ദ് ​​റി​​നൈ കൊ​​ച്ചി​​ൻ ഹോ​​ട്ട​​ലി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ ജേ​​താ​​ക്ക​​ൾ​​ക്ക് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു. സി​​ൽ​​വ​​ർ ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ൽ സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ നി​​സ്തു​​ല​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ പ്ര​​തി​​ഭ​​ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് ഓ​​ക്സി​​ജ​​ൻ ഈ ​​പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.


സി​​നി​​മ, സാ​​ഹി​​ത്യം, ശാ​​സ്ത്രം, കാ​​യി​​കം, സാ​​മൂ​​ഹ്യ​​സേ​​വ​​നം എ​​ന്നീ അ​​ഞ്ച് പ്ര​​ധാ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യ​​ത്. സി​​നി​​മാ രം​​ഗ​​ത്തെ സ​​മ​​ഗ്ര സം​​ഭാ​​വ​​ന​​യ്ക്ക് പ്രേം ​​പ്ര​​കാ​​ശ്, സാ​​ഹി​​ത്യ മേ​​ഖ​​ല​​യി​​ലെ മി​​ക​​വി​​ന് കെ.​​ആ​​ർ. മീ​​ര, കാ​​യി​​ക ലോ​​ക​​ത്തെ നേ​​ട്ട​​ങ്ങ​​ൾ​​ക്ക് അ​​ഞ്ജു ബോ​​ബി ജോ​​ർ​​ജ്, സാ​​മൂ​​ഹ്യ​​സേ​​വ​​ന രം​​ഗ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ദ​​യാ​​ബാ​​യി, ശാ​​സ്ത്ര-​​സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​യി​​ലെ മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ൾ​​ക്ക് ഡോ. ​​സാ​​ബു തോ​​മ​​സ് എ​​ന്നി​​വ​​ർ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് അ​​ർ​​ഹ​​രാ​​യി. 50,001 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ശി​​ല്പ​​വു​​മാ​​ണ് പു​​ര​​സ്കാ​​ര ജേ​​താ​​ക്ക​​ൾ​​ക്ക് സ​​മ്മാ​​നി​​ച്ച​​ത്.


സം​​വി​​ധാ​​യ​​ക​​ൻ സി​​ബി മ​​ല​​യി​​ൽ, പ്ര​​ഫ. മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ്ണ പി​​ള്ള, ഡോ. ​​പോ​​ൾ മ​​ണ​​ലി​​ൽ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളാ​​യു​​ള​​ള ജൂ​​റി​​യാ​​ണ് ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഓ​​ക്സി​​ജ​​ൻ ഗ്രൂ​​പ്പ് സ്ഥാ​​പ​​ക​​നും സി​​ഇ​​ഒ​​യു​​മാ​​യ ഷി​​ജോ കെ. ​​തോ​​മ​​സ് ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

നി​​ര​​വ​​ധി പ്ര​​മു​​ഖ അ​​ന്താ​​രാ​​ഷ്ട്ര ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ൾ ച​​ട​​ങ്ങി​​ൽ അ​​തി​​ഥി​​ക​​ളാ​​യി പ​​ങ്കെ​​ടു​​ത്തു. ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​മാ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ന​​ൽ​​കു​​ന്ന പി​​ന്തു​​ണ​​യ്ക്ക് പ​​ക​​ര​​മാ​​യി സ​​മൂ​​ഹ​​ത്തി​​ന് ന​​ൽ​​കു​​ന്ന സ്നേ​​ഹാ​​ദ​​ര​​മാ​​ണി​​തെ​​ന്ന് ഓ​​ക്സി​​ജ​​ൻ അ​​റി​​യി​​ച്ചു.


മി​​ക​​വി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും സ​​മൂ​​ഹ​​ത്തി​​ന് മാ​​തൃ​​ക​​യാ​​ക്കാ​​വു​​ന്ന വ്യ​​ക്തി​​ത്വ​​ങ്ങ​​ളെ ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ക വ​​ഴി ത​​ങ്ങ​​ളു​​ടെ സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത ഉൗ​​ട്ടി​​യു​​റ​​പ്പി​​ക്കു​​ക​​യാ​​ണ് ഓ​​ക്സി​​ജ​​ൻ ഗ്രൂ​​പ്പ് ചെ​​യ്യു​​ന്ന​​തെ​​ന്ന് ജൂ​​റി ചെ​​യ​​ർ​​മാ​​ൻ സി​​ബി മ​​ല​​യി​​ൽ പ​​റ​​ഞ്ഞു. ച​​ട​​ങ്ങി​​ൽ സാ​​മൂ​​ഹി​​ക-​​സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രും ഓ​​ക്സി​​ജ​​ൻ ഗ്രൂ​​പ്പ് പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ത്തു. കേ​​ര​​ള​​ത്തി​​ന്‍റെ ഡി​​ജി​​റ്റ​​ൽ വി​​പ്ല​​വ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച ഓ​​ക്സി​​ജ​​ൻ, വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ലും ഇ​​ത്ത​​രം സാം​​സ്കാ​​രി​​ക-​​സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​രു​​മെ​​ന്ന് ഓ​​ക്സി​​ജ​​ൻ അ​​റി​​യി​​ച്ചു.

Tags : Oxygen Maha Pratibha Awards

Recent News

Up