x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​സെം​​പി​​ക് ഇ​​ന്ത്യ​​യി​​ൽ പു​​റ​​ത്തി​​റ​​ക്കി നോ​​വോ നോ​​ർ​​ഡി​​ക്


Published: December 12, 2025 10:33 PM IST | Updated: December 12, 2025 10:33 PM IST

മും​​ബൈ: ഡാ​​നി​​ഷ് മ​​രു​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ നോ​​വോ നോ​​ർ​​ഡി​​ക് ത​​ങ്ങ​​ളു​​ടെ പ്ര​​സി​​ദ്ധ​​മാ​​യ പ്ര​​മേ​​ഹ ചി​​കി​​ത്സാ മ​​രു​​ന്നാ​​യ ഒ​​സെം​​പി​​ക് ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ടൈ​​പ്പ് 2 പ്ര​​മേ​​ഹ​​ത്തി​​നെ​​തി​​രേ കു​​ത്തി​​വ​​യ്ക്കാ​​വു​​ന്ന സെ​​മാ​​ഗ്ലൂ​​ട്ടൈ​​ഡ് അ​​ട​​ങ്ങി​​യ മി​​ശ്രി​​ത​​മാ​​ണിത്.

ജി​​എ​​ൽ​​പി-1 റി​​സ​​പ്റ്റ​​ർ അ​​ഗോ​​ണി​​സ്റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട മ​​രു​​ന്നാ​​ണി​​ത്. ജി​​എ​​ൽ​​പി-1 പാ​​ൻ​​ക്രി​​യാ​​സി​​നെ ഉ​​ത്തേ​​ജി​​പ്പി​​ച്ച് കൂ​​ടു​​ത​​ൽ ഇ​​ൻ​​സു​​ലി​​ൻ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്നു.

ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ജ​​ന​​സം​​ഖ്യ ഉ​​ള്ള​​തും വേ​​ഗ​​ത്തി​​ൽ മെ​​റ്റാ​​ബോ​​ളി​​ക് അ​​സു​​ഖ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​തു​​മാ​​യ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലേ​​ക്കു ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ പ്ര​​വേ​​ശ​​ന​​മാ​​ണ് ഡാ​​നി​​ഷ് ക​​ന്പ​​നി ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ഴ്ച​​യി​​ൽ ഒ​​രി​​ക്ക​​ൽ മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഈ ​​കു​​ത്തി​​വ​​യ്പി​​ന് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക്കാ​​യി വി​​ല നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. 0.25 മി​​ല്ലി​​ഗ്രാം പ്രാ​​രം​​ഭ ഡോ​​സി​​ന് വി​​ല​​യാ​​യി 2200 രൂ​​പ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​ടു​​ത്ത ഡോ​​സാ​​യി 0.5 മി​​ല്ലി​​ഗ്രാ​​മി​​ന് ആ​​ഴ്ച​​യി​​ൽ 2542 രൂ​​പ​​യും തു​​ട​​ർ​​ന്നു ന​​ൽ​​കേ​​ണ്ട 1 മി​​ല്ലി​​ഗ്രാം മെ​​യി​​ന്‍റ​​ന​​ൻ​​സ് ഡോ​​സി​​ന് ആ​​ഴ്ച​​യി​​ൽ 2793 രൂ​​പയും ചെ​​ല​​വ് വ​​രും.

ആ​​ദ്യ ഡോ​​സ് ആ​​ദ്യ​​ത്തെ നാ​​ലാ​​ഴ്ച​​യി​​ൽ ഒ​​രി​​ക്ക​​ൽ എ​​ന്ന രീ​​തി​​യി​​ൽ കു​​ത്തി​​വ​​യ്ക്കും. അ​​ഞ്ചാം ആ​​ഴ്ച മു​​ത​​ൽ 0.5 മി​​ല്ലി​​ഗ്രാ​​മാ​​യി ഉ​​യ​​ർ​​ത്തും. ഇ​​ത് ചു​​രു​​ങ്ങി​​യ​​ത് നാ​​ലാ​​ഴ്ച​​യെ​​ങ്കി​​ലും തു​​ട​​ര​​ണം. ര​​ക്ത​​ത്തി​​ൽ പ​​ഞ്ച​​സാ​​ര​​യു​​ടെ അ​​ള​​വ് കൂ​​ടു​​ത​​ൽ നി​​യ​​ന്ത്രി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ങ്കി​​ൽ ഡോ​​സ് ഒ​​രു മി​​ല്ലി​​ഗ്രാ​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും പി​​ന്നീ​​ട് സ്ഥി​​ര​​മാ​​യി ഈ ​​അ​​ള​​വി​​ൽ തു​​ട​​രു​​ക​​യും ചെ​​യ്യു​​ന്നു.

ചൈ​​ന ക​​ഴി​​ഞ്ഞാ​​ൽ ടൈ​​പ് ര​​ണ്ട് പ്ര​​മേ​​ഹ​​രോ​​ഗി​​ക​​ൾ ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. ഇ​​തി​​നൊ​​പ്പം അ​​മി​​ത​​വ​​ണ്ണ നി​​ര​​ക്കും വ​​ർ​​ധി​​ച്ചു​​വ​​രു​​ക​​യാ​​ണ്. ഇ​​തു ര​​ണ്ടും ആ​​ഗോ​​ള​​ മ​​രു​​ന്ന് നി​​ർ​​മാ​​ണ ക​​ന്പ​​നി​​ക​​ളെ ഇ​​ന്ത്യ​​യെ വ​​ലി​​യൊ​​രു വി​​പ​​ണി​​യാ​​ക്കി മാ​​റ്റു​​ക​​യാ​​ണ്.

Tags : Ozempic Novo Nordisk India

Recent News

Up