x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബർ, കുരുമുളക് ഉത്പാദനം ചുരുങ്ങുന്നു

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: February 2, 2026 01:32 AM IST | Updated: February 2, 2026 01:32 AM IST

 ഏ​ഷ്യ​ൻ റ​ബ​ർ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ല്പ​ന​ക്കാ​ർ പി​ടി​മു​റു​ക്കു​ന്നു, ഷീ​റ്റ്‌ ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ മെ​ച്ച​പ്പെ​ട്ട വി​ല​യ്‌​ക്ക്‌ വ​ഴിതെ​ളി​ക്കാം. ഹൈ​റേ​ഞ്ചി​ൽ കു​രു​മു​ള​ക്‌ വി​ള​വെ​ടു​പ്പ്‌ ഊ​ർ​ജി​ത​മാ​യി, മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ പു​തി​യ ച​ര​ക്ക്‌ കൂ​ടു​ത​ലാ​യി വി​ല്പ​ന​യ്‌​ക്ക്‌ എ​ത്താം. ചെ​റു​കി​ട ക​ർ​ഷ​ക​ർ നാ​ളി​കേ​ര വി​ള​വെ​ടു​പ്പി​ന് ഉ​ത്സാ​ഹി​ച്ചു. സ്വ​ർ​ണ കി​രീ​ടം വീ​ണു​ട​ഞ്ഞു, പ​വ​ൻ റി​ക്കാ​ർ​ഡി​ൽ​നി​ന്നും 7760 രൂ​പ ഇ​ടി​ഞ്ഞു.

റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ൽ മു​ൻ​നി​ര​യി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള താ​യ്‌​ല​ൻ​ഡി​ലും വി​യ​റ്റ്‌​നാ​മി​ലും മു​ന്നി​ലു​ള്ള മാ​സ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി ചു​രു​ങ്ങും. ആ​ഗോ​ള വി​പ​ണി​യി​ൽ ഇ​ത്‌ ഷീ​റ്റ്‌ ക്ഷാ​മ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന​തു രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ താ​ങ്ങു പ​ക​രാം.

ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ഡി​സം​ബ​ർ ആ​ദ്യം കി​ലോ 321 യെ​ന്നി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന മേ​യ്‌ അ​വ​ധി ക​ഴി​ഞ്ഞ​വാ​രം 356 യെ​ൻ വ​രെ ക​യ​റി. വി​പ​ണി 378 യെ​ന്നി​നെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്‌ ത​ട​യാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണു വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ​ത്‌. വ​ൻ​തോ​തി​ൽ റ​ബ​ർ ആ​വ​ശ്യ​മു​ള്ള ട​യ​ർ ക​മ്പ​നി​ക​ളെ സം​ബ​ന്ധി​ച്ച്‌ ഉ​ത്പ​ന്ന വി​ല ഏ​ത്‌ വി​ധേ​ന​യും ഇ​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ ച​ര​ടു​വ​ലി​ക​ൾ ന​ട​ത്തി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ബാ​ങ്കോ​ക്കി​ൽ റ​ബ​ർ കി​ലോ 206 രൂ​പ വ​രെ ക​യ​റി​യ​ത്‌ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളെ ഞെ​ട്ടി​ച്ചു. 225‐240 റേ​ഞ്ചി​ലേ​ക്ക്‌ വി​പ​ണി ശ്ര​മം ന​ട​ത്തു​മെ​ന്ന സൂ​ച​ന വാ​ങ്ങ​ലു​കാ​രെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ഇ​റ​ക്കു​മ​തി​ക്കാ​ർ സം​ഘ​ടി​ത​രാ​യി രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നും പി​ൻ​വ​ലി​ഞ്ഞ​തു മൂ​ലം വാ​രാ​ന്ത്യം വി​ല 203 രൂ​പ​യാ​യി ഇ​ടി​ഞ്ഞു. ലൂ​ണാ​ർ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക്‌ ചൈ​ന ഒ​രു​ങ്ങു​ന്ന​തി​നാ​ൽ പു​തി​യ ക​രാ​റു​ക​ൾ​ക്ക്‌ ബെ​യ്ജിം​ഗി​ലെ വ്യ​വ​സാ​യി​ക​ൾ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല.

സം​സ്ഥാ​ന​ത്ത്‌ പ​ക​ൽ ചൂ​ടി​നു കാ​ഠി​ന്യ​മേ​റു​ന്ന​ത്‌ മ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പാ​ൽ ല​ഭ്യ​ത കു​റ​ച്ചു. മു​ന്നി​ലു​ള്ള മാ​സ​ങ്ങ​ളി​ൽ പ​ക​ൽ താ​പ​നി​ല ഇ​നി​യും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക്ക​ണ്ട്‌ ഉ​ത്പാ​ദ​ക​ർ വി​ല്പ​ന നി​യ​ന്ത്രി​ച്ചു. വി​പ​ണി ഷീ​റ്റ്‌ ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ൽ അ​മ​രു​ന്ന​ത്‌ ക​ണ്ട്‌ ട​യ​ർ ലോ​ബി​യെ പു​തി​യ ത​ന്ത്ര​വു​മാ​യി രം​ഗ​ത്ത്‌ ഇ​റ​ങ്ങി. പൂ​ഴ്‌​ത്തി​വ​യ്പ്പു​കാ​ർ വി​പ​ണി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്‌​ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യാ​ണു വ്യ​വ​സാ​യി​ക​ളു​ടെ ക​ണ്ടു​പി​ടിത്തം.

സം​സ്ഥാ​ന​ത്ത്‌ റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​വാ​ണെ​ന്ന കാ​ര്യം വ്യ​ാപാരി​ക​ളും സ​മ്മ​തി​ക്കു​ന്നു. പ​ക്ഷേ ആ​ഭ്യ​ന്ത​ര വി​ല ഉ​യ​ർ​ത്തി ഷീ​റ്റ്‌ സം​ഭ​രി​ക്കാ​ൻ അ​വ​ർ ത​യാ​റ​ല്ല. 200 രൂ​പ​യ്ക്ക്‌ മു​ക​ളി​ൽ നീ​ങ്ങു​ന്ന നാ​ലാം ഗ്രേ​ഡി​നു 225 വ​രെ മു​ന്നേ​റാ​നു​ള്ള ക​രു​ത്തു​ണ്ടെ​ങ്കി​ലും അ​ത്ത​രം ഒ​രു കു​തി​പ്പി​നെ എ​ങ്ങ​നെ ത​ട​യാ​നാ​വു​മെ​ന്നാ​ണ് അ​വ​ർ ക​ണ​ക്കുകൂ​ട്ടു​ന്ന​ത്‌. വാ​രാ​ന്ത്യം നാ​ലാം ഗ്രേ​ഡ്‌ ഷീ​റ്റ്‌ കി​ലോ 203 രൂ​പ​യി​ലും അ​ഞ്ചാം ഗ്രേ​ഡ്‌ 200 രൂ​പ​യി​ലു​മാ​ണ്.

കു​രു​മു​ള​കി​ന് കാ​ലാ​വ​സ്ഥ ഭീ​ഷ​ണി

കു​രു​മു​ള​ക്‌ വി​ള​വെ​ടു​പ്പ്‌ ഊ​ർ​ജി​ത​മെ​ങ്കി​ലും കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ ചെ​റു​കി​ട വി​പ​ണി​ക​ളി​ൽ ച​ര​ക്കു​വ​ര​വ്‌ നാ​മ​മാ​ത്രം. നേ​ര​ത്തേ നി​ല​നി​ന്ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ഒ​ട്ടു​മി​ക്ക തോ​ട്ട​ങ്ങ​ളി​ലും മു​ള​കുമ​ണി​ക​ൾ മൂ​പ്പ്‌ എ​ത്തും മു​ന്നേ അ​ട​ർ​ന്നുവീ​ണ​ത്‌ മൊ​ത്തം ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വ്‌ വ​രു​ത്തും. ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ റൗ​ണ്ട്‌ വി​ള​വെ​ടു​പ്പി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത്‌ ഉ​ത്പാ​ദ​നം ഇ​തു മൂ​ലം ഉ​യ​ർ​ന്നി​ല്ല.

കു​രു​മു​ള​ക്‌ വി​പ​ണി വി​ല മി​ക​വി​ൽ നീ​ങ്ങു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ഉ​ത്പാ​ദ​നം കൂ​ടി മെ​ച്ച​പ്പെ​ട്ടി​രു​ന്ന​ങ്കി​ൽ കൃ​ഷി​യി​ൽ​നി​ന്നും കൂ​ടു​ത​ൽ നേ​ട്ട​ത്തി​നു ക​ർ​ഷ​ക​ർ​ക്ക്‌ അ​വ​സ​രം ല​ഭി​ക്കു​മാ​യി​രു​ന്നു. ക്വി​ന്‍റ​ലി​ന് 70,000 രൂ​പ​യെ ചു​റ്റി​പ്പ​റ്റി​യാ​ണു മു​ള​കി​ന്‍റെ ഇ​ട​പാ​ടു​ക​ൾ. ഉ​യ​ർ​ന്ന വി​ല​യി​ലും ആ​ഭ്യ​ന്ത​ര ഡി​മാ​ൻ​ഡ് ശ​ക്ത​മാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്ന​ത്‌ ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഉ​ത്സ​വ സീ​സ​ണി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡ്‌ പ്ര​ക​ട​നം പ്ര​തീ​ക്ഷി​ക്കാം.

ഉ​ത്പാ​ദ​ന മേ​ഖ​ല വി​ള​വെ​ടു​പ്പ്‌ ന​ട​ത്തി​യ കു​രു​മു​ള​ക്‌ സം​സ്‌​ക​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. പ​ക​ൽ താ​പ​നി​ല ഉ​യ​ർ​ന്ന​ത്‌ മു​ള​ക്‌ വേ​ഗ​ത്തി​ൽ ഉ​ണ​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കും. മാ​സ​മ​ധ്യ​ത്തോടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പു​തി​യ മു​ള​ക്‌ കൂ​ടു​ത​ലാ​യി വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങാം. കൊ​ച്ചി​യി​ൽ അ​ൺ ഗാ​ർ​ബി​ൾ​ഡ്‌ മു​ള​ക്‌ 69,300 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 70,300 രൂ​പ​യി​ലു​മാ​ണ്‌. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ മ​ല​ബാ​ർ മു​ള​ക്‌ വി​ല ട​ണ്ണി​ന് 7900 ഡോ​ള​റാ​ണ്‌.

ജാ​തി​ക്ക ച​ര​ക്കുവ​ര​വ് കു​റ​വ്

അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളും ജാ​തി​ക്ക സം​ഭ​രി​ക്കാ​ൻ ഉ​ത്സാ​ഹി​ച്ചു. വി​പ​ണി​ക​ളി​ൽ ച​ര​ക്ക്‌ വ​ര​വ്‌ വാ​ങ്ങ​ലു​കാ​രു​ടെ പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്തു പ​ല അ​വ​സ​ര​ത്തി​ലും ഉ​യ​ർ​ന്നി​ല്ല. ജാ​തി​ക്ക തൊ​ണ്ട​ൻ 330 രൂ​പ വ​രെ ഉ​യ​ർ​ന്ന​പ്പോ​ൾ ജാ​തി​പ​രി​പ്പ്‌ കി​ലോ 650 - 680 രൂ​പ​യി​ലെ​ത്തി. ജാ​തി​പ​ത്രി​ക്കും ജാ​തി​ക്ക ഫ്ള​വ​റി​നും ആ​വ​ശ്യ​ക്കാ​രു​ണ്ട്‌. ഔ​ഷ​ധ വ്യ​വ​സാ​യി​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ത്പ​ന്ന​ത്തി​നു ക​രു​ത്ത്‌ പ​ക​രാം.

ഏ​ല​ക്ക വി​ല ഉ​യ​രു​ന്നി​ല്ല

പ​ക​ൽ താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ ഏ​ല​ത്തോട്ട​ങ്ങ​ളി​ൽ​നി​ന്നും ഉ​ത്പാ​ദ​ക​ർ അ​ല്പം പി​ൻ​വ​ലി​ഞ്ഞു. അ​ന്ത​രീ​ക്ഷ താ​പ​നി​ല മു​ന്നി​ലു​ള്ള മാ​സ​ങ്ങ​ളി​ൽ വീ​ണ്ടും ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്‌ ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​രും മ​ധ്യ​വ​ർ​ത്തി​ക​ളും ഉ​ത്പ​ന്നനീ​ക്കം നി​യ​ന്ത്രി​ക്കാം. ഏ​ല​ക്ക വി​ല​യി​ൽ കാ​ര്യ​മാ​യ ഉ​ണ​ർ​വ്‌ ദൃ​ശ്യ​മാ​യി​ല്ല. ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 2495യി​ൽ.

നാ​ളി​കേ​ര വി​ള​വെ​ടു​പ്പ് ഊ​ർ​ജി​തം

നാ​ളി​കേ​ര വി​ള​വെ​ടു​പ്പി​ന് ഉ​ത്പാ​ദ​ക​ർ ഉ​ത്സാ​ഹി​ച്ച​തോ​ടെ ചെ​റു​കി​ട വി​പ​ണി​ക​ളി​ൽ പ​ച്ച​ത്തേ​ങ്ങ ല​ഭ്യ​ത ഉ​യ​ർ​ന്നുതു​ട​ങ്ങി. എ​ന്നാ​ൽ, കൊ​പ്ര​യാ​ട്ട്‌ വ്യ​വ​സാ​യി​ക​ൾ ച​ര​ക്ക്‌ ക​ണ്ടെ​ത്താ​ൻ ക്ലേ​ശി​ക്കു​ന്ന​മ്പോ​ഴും അ​വ​ർ നി​ര​ക്ക്‌ ഉ​യ​ർ​ത്താ​തെ കൊ​പ്ര സം​ഭ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കാ​ങ്ക​യ​ത്തെ മി​ല്ലു​കാ​ർ വെ​ളി​ച്ചെ​ണ്ണ വി​ല ഉ​യ​ർ​ത്തി​യെ​ങ്കി​ലും കേ​ര​ള​ത്തി​ൽനി​ന്നും ആ​വ​ശ്യ​ക്കാർ കു​റ​വാ​യി​രു​ന്നു. മാ​സാ​രം​ഭ​മാ​യ​തി​നാ​ൽ ഈ ​വാ​രം പ്ര​ദേ​ശി​ക ഡി​മാ​ന്‍ഡ് വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പ്ര​തീ​ക്ഷി​ക്കാം.

ആ​ഭ​ര​ണ വി​പ​ണി​ക​ളി​ൽ സ്വ​ർ​ണ വി​ല പ​വ​ന്‌ 1,16,320 രൂ​പ​യി​ൽ നി​ന്നും സ​ർ​വ​കാ​ല റിക്കാ​ർ​ഡാ​യ 1,24,080 രൂ​പ വ​രെ ക​യ​റി. വാ​രാ​വ​സാ​നം രാ​ജ്യാ​ന്ത​ര വി​പ​ണി​ലു​ണ്ടാ​യ വി​ലത്ത​ക​ർ​ച്ച മൂ​ലം പ​വ​ന്‍റെ നി​ര​ക്ക്‌ ശ​നി​യാ​ഴ്‌​ച 1,17,760 രൂ​പ​യാ​യി താ​ഴ്‌​ന്നു.

Tags : Rubber and pepper production

Recent News

Up