x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിപണി പച്ചയായി


Published: December 20, 2025 06:04 AM IST | Updated: December 20, 2025 06:04 AM IST

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു ദി​​വ​​സ​​ത്തെ ത​​ക​​ർ​​ച്ച​​ക​​ൾ​​ക്കു​​ശേ​​ഷം ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ഇ​​ന്ന​​ലെ മി​​ക​​ച്ച നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. യു​​എ​​സി​​ന്‍റെ കു​​റ​​ഞ്ഞ പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്കും രൂ​​പ ശ​​ക്തി​​പ്പെ​​ട്ട​​തു​​മാ​​ണ് ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​രവി​​നി​​ട​​യാ​​ക്കി​​യ​​ത്.

സെ​​ൻ​​സെ​​ക്സ് 447 പോ​​യി​​ന്‍റ് (0.53%) ഉ​​യ​​ർ​​ന്ന് 84929.36ലും ​​നി​​ഫ്റ്റി 151 പോ​​യി​​ന്‍റ് (0.58%) മു​​ന്നേ​​റി 25,966.40ലും ​​ക്ലോ​​സ് ചെ​​യ്തു. പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളേ​​ക്കാ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് നി​​ഫ്റ്റി മി​​ഡ്കാ​​പ്, സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക​​ക​​ളി​​ൽ ക​​ണ്ട​​ത്. ര​​ണ്ടു സൂ​​ചി​​ക​​ക​​ളും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ മു​​ന്നേ​​റി​​യാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.


ആ​​ഗോ​​ള​​ത​​ല​​ത്തി​​ലെ അ​​നു​​കൂ​​ലാ​​വ​​സ്ഥ​​യും രൂ​​പ​​യു​​ടെ സ്ഥി​​ര​​ത​​യും ഒ​​പ്പം ജ​​പ്പാ​​നി​​ലെ കേ​​ന്ദ്ര​​ബാ​​ങ്കാ​​യ ബാ​​ങ്ക് ഓ​​ഫ് ജ​​പ്പാ​​ൻ പ​​ലി​​ശ നി​​ര​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​തും വി​​പ​​ണി​​ക്ക് നേ​​ട്ട​​മാ​​യി. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 60 ഡോ​​ള​​റി​​ൽ താ​​ഴേ​​ക്ക് പോ​​യ​​തും ഓ​​ഹ​​രി​​ക​​ളു​​ടെ നേ​​ട്ട​​ത്തി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു.


കേ​​ര​​ള ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​ക​​ട​​നം


ചു​​രു​​ക്കം ചി​​ല​​ത് ഒ​​ഴി​​കെ ഒ​​ട്ടു​​മി​​ക്ക കേ​​ര​​ള ഓ​​ഹ​​രി​​ക​​ളും ഇ​​ന്ന​​ലെ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കി. കൊ​​ച്ചി​​ൻ ഷി​​പ്പ്‌യാ​​ർ​​ഡാ​​ണ് വ​​ലി​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ കേ​​ര​​ള ഓ​​ഹ​​രി​​ക​​ളി​​ലൊ​​ന്ന്. 3.09 ശ​​ത​​മാ​​നം ഉ​​യ​​ര​​ത്തി​​ലാ​​ണ് ഈ ​​ഓ​​ഹ​​രി വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ട്ട ശേ​​ഷ​​മാ​​ണ് കൊ​​ച്ചി​​ൻ ഷി​​പ്പ് യാ​​ർ​​ഡ് ഉ​​യ​​ർ​​ന്ന​​ത്.


നേ​​ട്ട​​ത്തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ യു​​എ​​സി​​ന്‍റെ പ​​ണ​​പ്പെ​​രു​​പ്പ നി​​ര​​ക്കു കു​​റ​​യു​​ന്നു


ന​​വം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ഒ​​രു വ​​ർ​​ഷ​​ത്തെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് യു​​എ​​സി​​ലെ ഉ​​പ​​ഭോ​​ക്തൃ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും കു​​റ​​വാ​​ണ്. യു​​എ​​സി​​ന്‍റെ പ​​ണ​​പ്പെ​​രു​​പ്പം നി​​ര​​ക്ക് ന​​വം​​ബ​​റി​​ൽ വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 2.7 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. സെ​​പ്റ്റം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച 12 മാ​​സ​​ങ്ങ​​ളി​​ൽ ഇ​​ത് മൂ​​ന്നു ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.


ഉ​​പ​​ഭോ​​ക്തൃ​​വി​​ല സൂ​​ചി​​ക​​യി​​ലു​​ണ്ടാ​​യ ഈ ​​കു​​റ​​വ് അ​​മേ​​രി​​ക്ക​​ൻ ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് വ​​രും മാ​​സ​​ങ്ങ​​ളി​​ൽ പ​​ലി​​ശ​​നി​​ര​​ക്ക് ഇ​​നി​​യും കു​​റ​​യ്ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.


അ​​മേ​​രി​​ക്ക​​യി​​ലെ പ​​ലി​​ശ നി​​ര​​ക്കു​​ക​​ൾ കു​​റ​​യു​​ന്ന​​ത് ട്ര​​ഷ​​റി യീ​​ൽ​​ഡും ഡോ​​ള​​റി​​ന്‍റെ മൂ​​ല്യ​​വും ഇ​​ടി​​യാ​​ൻ കാ​​ര​​ണ​​മാ​​കു​​ന്നു. ഇ​​ത് ഇ​​ന്ത്യ​​പോ​​ലെ വ​​ള​​ർ​​ന്നു വ​​രു​​ന്ന വി​​പ​​ണി​​ക​​ളി​​ലെ ഓ​​ഹ​​രി​​ക​​ളെ വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ർ​​ക്ക് കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​ക്കു​​ന്നു.

രൂ​​പ ശ​​ക്തി​​പ്പെ​​ട്ടു


തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​ന​​വും ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ ക​​രു​​ത്ത് നേ​​ടി. റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഇ​​ട​​പെ​​ട​​ലും പി​​ന്തു​​ണ​​യു​​മാ​​ണ് രൂ​​പ​​യു​​ടെ മൂ​​ല്യം ഉ​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്.


ഡോ​​ള​​റി​​നെ​​തി​​രേ മൂ​​ല്യം ഇ​​ന്ന​​ലെ 54 പൈ​​സ ഉ​​യ​​ർ​​ന്ന് 89.66 എ​​ന്ന നി​​ല​​യി​​ലെ​​ത്തി. വ​​ൻ​​കി​​ട ക​​ന്പ​​നി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ഡോ​​ള​​ർ നി​​ക്ഷേ​​പ​​വും ആ​​ഗോ​​ള വി​​പ​​ണി​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​റ​​ഞ്ഞ​​തു​​മാ​​ണ് ഇ​​ന്ത്യ​​ൻ രൂ​​പ​​യെ സ്വാ​​ധീ​​നി​​ച്ച​​ത്.


ഇ​​ന്ന​​ലെ 90.19ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം വ്യാ​​പാ​​ര​​ത്തി​​നി​​ടെ 89.25 എ​​ന്ന നി​​ല​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. അ​​വ​​സാ​​നം മു​​ൻ ക്ലോ​​സിം​​ഗി​​നെ​​ക്കാ​​ൾ 54 പൈ​​സ വ​​ർ​​ധി​​ച്ച് 89.66ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.


ചൊ​​വ്വാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 91 ക​​ട​​ന്ന് എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി​​യി​​രു​​ന്നു.
ഡോ​​ള​​ർ സൂ​​ചി​​ക 0.24 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 98.66ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

വി​​ദേ​​ശ നി​​ക്ഷേ​​പം


വി​​ദേ​​ശ നി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ വാ​​ങ്ങ​​ലു​​കാ​​രാ​​കു​​ന്ന​​ത് വി​​പ​​ണി​​ക്ക് ക​​രു​​ത്ത് ന​​ൽ​​കു​​ന്നു. ആ​​ഭ്യ​​ന്ത​​ര നി​​ക്ഷേ​​പ സ്ഥാ​​പ​​ന​​ങ്ങ​​ൾ (ഡി​​ഐ​​ഐ) തു​​ട​​ർ​​ച്ച​​യാ​​യി നി​​ക്ഷേ​​പ​​ക​​രാ​​യി​​രി​​ക്കു​​ക​​യാ​​ണ്. വ്യാ​​ഴാ​​ഴ്ച 600 കോ​​ടി രൂ​​പ​​യ്ക്ക​​ടു​​ത്താ​​ണ് എ​​ഫ്ഐ​​ഐ​​ക​​ൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി​​യ​​ത്. ഡി​​ഐ​​ഐ​​ക​​ൾ നി​​ക്ഷേ​​പ​​ മൂ​​ഡി​​ലാ​​ണ്. ഈ ​​മാ​​സം ഇ​​തു​​വ​​രെ 46,309 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി.

Tags : turned green market

Recent News

Up