x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി-​ഗാ​ർ​ഡ് സ​മ​വേ​ഷ പ​ദ്ധ​തി: മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി


Published: December 27, 2025 12:38 AM IST | Updated: December 27, 2025 12:38 AM IST

കൊ​​​ച്ചി: വി-​​​ഗാ​​​ർ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ട്രാ​​​ൻ​​​സ്‌​​​ജെ​​​ൻ​​​ഡ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി സൗ​​​ജ​​​ന്യ ച​​​ർ​​​മ​​​രോ​​​ഗ നി​​​ർ​​​ണ​​​യ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. സ​​​മ​​​വേ​​​ഷ - ഇ​​​ൻ​​​ക്ലൂ​​​ഷ​​​ൻ വി​​​ത്ത് ഡി​​​ഗ്നി​​​റ്റി എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ച​​​മ്പ​​​ക്ക​​​ര സെ​​​ന്‍റ് ജയിം​​​സ് ച​​​ർ​​​ച്ച് പാ​​​രി​​​ഷ് ഹാ​​​ളി​​​ലാ​​​ണ് ക്യാ​​​മ്പ് ന​​​ട​​​ത്തി​​​യ​​​ത്.

ട്രാ​​​ൻ​​​സ്‌​​​ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ളു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ക, അ​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക, പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​ര​​​ണം ഇ​​​ല്ലാ​​​താ​​​ക്കു​​​ക എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. വെ​​​ൽ​​​ഫെ​​​യ​​​ർ സ​​​ർ​​​വീ​​​സ​​​സ് എ​​​റ​​​ണാ​​​കു​​​ള​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് വി-​​​ഗാ​​​ർ​​​ഡ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​ട​​​പ്പ​​​ള്ളി എം​​​എ​​​ജെ ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം ക്യാ​​​മ്പി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഡോ. ​​​റീ​​​ന മി​​​ഥു​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണ​​​ക്കി​​​റ്റു​​​ക​​​ളും കേ​​​ക്കു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി-​​​ഗാ​​​ർ​​​ഡ് ഇ​​​തി​​​ന​​​കം വി​​​വി​​​ധ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പു​​​ക​​​ളും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും ന​​​ട​​​ത്തി വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന് ഡോ. ​​​റീ​​​ന മി​​​ഥു​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.

Tags : V-Guard Recruitment Scheme Conducted Medical Camp Transgender

Recent News

Up