x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എം​ഐ വി​ദ്യാ​ഭ്യാ​സവ​ർ​ഷം: ഹാ​ർ​ട്ടി​യ​ൻ ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡി​ന് നോ​മി​നേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു


Published: December 10, 2025 11:24 PM IST | Updated: December 10, 2025 11:24 PM IST

കൊ​​​​ച്ചി: സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ഇ​​​​രു​​​​നൂ​​​​റാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​ഭ​​​​യു​​​​ടെ ആ​​​​ദ്യ​​​​ത്തെ ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട്‌ കോ​​​​ള​​​​ജ് രാ​​​​ജ്യ​​​​ത്തെ മി​​​​ക​​​​ച്ച കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഹാ​​​​ർ​​​​ട്ടി​​​​യ​​​​ൻ ഗു​​​​രു​​​​ശ്രേ​​​​ഷ്ഠ അ​​​​വാ​​​​ർ​​​​ഡി​​​​ന് നോ​​​​മി​​​​നേ​​​​ഷ​​​​നു​​​​ക​​​​ൾ ക്ഷ​​​​ണി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ (ഗ​​​​വ​​​​ൺ​​​​മെ​​​ന്‍റ്, എ​​​​യ്ഡ​​​​ഡ്, അ​​​​ൺ-​​​​എ​​​​യ്ഡ​​​​ഡ്, ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ്) പ​​​ത്തു വ​​​​ർ​​​​ഷം സേ​​​​വ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ മി​​​​ക​​​​ച്ച കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​ണ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, ആ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് ഹ്യു​​​​മാ​​​​നി​​​​റ്റി​​​​സ്, കൊ​​​​മേ​​​​ഴ്‌​​​​സ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​​ന്നീ മൂ​​​​ന്ന് കാ​​​​റ്റ​​​​ഗ​​​​റി​​​​ക​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ. ഓ​​​​രോ കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ലും ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​പ​​​​ത്ര​​​​വും സ​​​​മ്മാ​​​​നി​​​​ക്കും.

നോ​​​​മി​​​​നേ​​​​ഷ​​​​നു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 25. വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും നോ​​​​മി​​​​നേ​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും കോ​​​​ള​​​​ജ് വെ​​​​ബ്‌​​​​സൈ​​​​റ്റാ​​​​യ https://www.shcollege.ac.in/hgsawards/ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​ക.

Tags : Hartian Guru Shreshtha Award award CMI CMI Academic Year Nominations invited

Recent News

Up