x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർവകലാശാലാ സംശയങ്ങൾ


Published: November 3, 2025 01:25 AM IST | Updated: November 3, 2025 01:25 AM IST

ലോ​​ക​​ത്ത് വ​​ലി​​യ ക​​രി​​യ​​ർ സാ​​ധ്യ​​ത ന​​ൽ​​കു​​ന്ന പ​​ഠ​​ന മേ​​ഖ​​ല​​യാ​​ണ​​ല്ലോ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​നം. മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​നം ഇ​​ന്ന് കാ​​ണു​​ന്ന രീ​​തി​​യി​​ൽ ലോ​​ക​​ത്തും, ഇ​​ന്ത്യ​​യി​​ലും ആ​​രം​​ഭി​​ച്ച​​തി​​നെ സം​​ബ​​ന്ധി​​ച്ച് വി​​വ​​രി​​ക്കാ​​മോ? ഇ​​പ്പോ​​ൾ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ൽ വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന മാ​​റ്റ​​ങ്ങ​​ൾ ഏ​​തെ​​ന്നും വി​​ശ​​ദീ​​ക​​രി​​ക്കാ​​മോ?

വി​​ഷ്ണു കു​​മാ​​ർ, ദേ​​ശം, ആ​​ലു​​വ.

ഇ​​ന്നു കാ​​ണു​​ന്ന ആ​​ധു​​നി​​ക രൂ​​പ​​ത്തി​​ലു​​ള്ള മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത് 18-ാം നൂ​​റ്റാ​​ണ്ടി​​ൽ അ​​മേ​​രി​​ക്ക​​യി​​ലും യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും രൂ​​പ​​ക്കൊ​​ണ്ട വ്യ​​വ​​സാ​​യി​​ക വി​​പ്ല​​വ​​ത്തോ​​ടെ​​യാ​​ണ്.


മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ന്‍റെ ഇ​​ന്ത്യ​​ൻ ച​​രി​​ത്ര​​മെ​​ന്നു പ​​റ​​യു​​ന്ന​​ത് ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്‍റെ പാ​​തി​​ക്കു​​ശേ​​ഷം മാ​​ത്ര​​മാ​​ണ്.


1956ൽ ​​ഓ​​ൾ ഇ​​ന്ത്യ മാ​​നേ​​ജ്മെ​​ന്‍റ് ബോ​​ർ​​ഡ് ഡ​​ൽ​​ഹി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​യു​​ടെ ഫാ​​ക്ക​​ൾ​​റ്റി ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്, ജ​​മ​​നാ ലാ​​ൽ ബ​​ജാ​​ജ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് മും​​ബൈ, ക​​ൽ​​ക്ക​​ട്ട​​യി​​ൽ ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റ്യൂ​​ട്ട് ഓ​​ഫ് സോ​​ഷ്യ​​ൽ വെ​​ൽ​​ഫെ​​യ​​ർ ആ​​ൻ​​ഡ് ബി​​സി​​ന​​സ്, മ​​ദ്രാ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ബി​​സി​​ന​​സ് മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്നി​​വ മൂ​​ന്നു​​വ​​ർ​​ഷം പ​​ഠ​​ന​​കാ​​ല​​യ​​ള​​വു​​ള്ള പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് ഡി​​പ്ലോ​​മ പ്രോ​​ഗ്രാം ഇ​​ൻ ബി​​സി​​ന​​സ് മാ​​നേ​​ജ്മെ​​ന്‍റ് ഫോ​​ർ വ​​ർ​​ക്കിം​​ഗ് എ​​ക്സി​​ക്യൂ​​ട്ടീ​​വ്സ് ആ​​രം​​ഭി​​ച്ചു. ഈ ​​പ്രോ​​ഗ്രാ​​മി​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം ഇ​​ന്ത്യ​​യി​​ലെ ബി​​സി​​ന​​സ് ഇ​​ൻ​​ഡ​​സ്ട്രി മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ക്ക് മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തിന്‍റെ പ്രാ​​ധാ​​ന്യം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക എ​​ന്ന​​താ​​യി​​രു​​ന്നു. ഇ​​വി​​ടെ​​നി​​ന്നാ​​ണ് പി​​ന്നീ​​ട് മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ യാ​​ത്ര ആ​​രം​​ഭി​​ക്കു​​ന്ന​​ത്.


1961ൽ ​​രാ​​ജ്യ​​ത്തെ ആ​​ദ്യ മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഐ​​എ​​എം ക​​ൽ​​ക്ക​​ട്ട പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. യു​​എ​​സി​​ലെ മ​​സാ​​ച്യു​​സെ​​റ്റ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നോ​​ള​​ജി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 1963ൽ ​​ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് അ​​ഹ​​മ്മ​​ദാ​​ബാ​​ദ് യു​​എ​​സി​​ലെ ഹാ​​ർ​​വാ​​ർ​​ഡ് ബി​​സി​​ന​​സ് സ്കൂ​​ളി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടു​​കൂ​​ടി മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ന് കൃ​​ത്യ​​മാ​​യ ഒ​​രു ദി​​ശാ​​ബോ​​ധം രാ​​ജ്യ​​ത്തു​​ണ്ടാ​​യി.


ഇ​​ന്ത്യ​​യു​​ടെ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ന്‍റെ സ്വ​​കാ​​ര്യ അ​​ഹ​​ങ്കാ​​ര​​മാ​​യി വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റുകൾ (ഐ​​ഐ​​എം) രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ്. ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ല്ലാം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ് ഓ​​ഫ് നാ​​ഷ​​ണ​​ൽ ഇം​​പോ​​ർ​​ട്ട​​ൻ​​സ് എ​​ന്ന പ്ര​​ത്യേ​​ക പ​​ദ​​വി ല​​ഭി​​ച്ചി​​ട്ടു​​ള്ള​​വ​​യാ​​ണ്.


രാ​​ജ്യ​​ത്ത് ഇ​​പ്പോ​​ൾ 21 ഐ​​ഐ​​എ​​മ്മു​​ക​​ളാ​​ണു​​ള്ള​​ത്. ഈ ​​ഐ​​ഐ​​എ​​മ്മു​​ക​​ളെ അ​​തി​​ന്‍റെ സ്ഥാ​​പ​​ന നാ​​ളു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി മൂ​​ന്ന് ഗ​​ണ​​മാ​​യി തി​​രി​​ക്കാം.
ഒ​​ന്നാ​​മ​​ത്തെ ത​​ല​​മു​​റ എ​​ന്ന് പ​​റ​​യു​​ന്ന​​ത് രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും പ​​ഴ​​ക്കം ചെ​​ന്ന ഐ​​ഐ​​എ​​മ്മു​​ക​​ളാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, ക​​ൽ​​ക്ക​​ട്ട, ബാം​​ഗ്ലൂ​​ർ, ഇ​​ൻ​​ഡോ​​ർ,കോ​​ഴി​​ക്കോ​​ട്, ല​​ക്നോ എ​​ന്നി​​വ​​യാ​​ണ്.


ര​​ണ്ടാ​​മ​​ത്തെ ഗ​​ണ​​ത്തി​​ൽ- റാ​​ഞ്ചി, റോ​​ഹ്്തക്ക്, റാ​​യ്പു​​ർ, ഉ​​ദ​​യ​​പു​​ർ, ട്രി​​ച്ചി. ഇ​​വ സ്ഥാ​​പി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത് 2008 -2011 കാ​​ല​​യ​​ള​​വി​​ലാ​​ണ്. മൂ​​ന്നാ​​മ​​ത്തെ ഗ​​ണ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​വ- അ​​മൃ​​ത്സ​​ർ, ബു​​ദ്ധ​​ഗ​​യ, ജ​​മ്മു, നാ​​ഗ്പു​​ർ അ​​ട​​ക്ക​​മു​​ള്ള മ​​റ്റ് ഐ​​എം​​എ​​മ്മു​​ക​​ൾ. ഇ​​വ 2015ന് ​​ശേ​​ഷം മാ​​ത്രം സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട​​വ​​യാ​​ണ്.
ഇ​​തു​​കൂ​​ടാ​​തെ സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലു​​ള്ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും ഡീം​​ഡ് ടു ​​ബി യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളും ന​​ട​​ത്തു​​ന്ന മി​​ക​​ച്ച മാ​​നേ​​ജ്മെ​​ന്‍റ് പഠന സ്ഥാ​​പ​​ന​​ങ്ങ​​ളു​​മു​​ണ്ട്.
സേ​​വ്യേ​​ഴ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ്, സിം​​ബോ​​സി​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്, അ​​മി​​റ്റി ബി​​സി​​ന​​സ് സ്കൂ​​ൾ, രാ​​ജ​​ഗി​​രി സെ​​ന്‍റ​​ർ ഫോ​​ർ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് കൊ​​ച്ചി എ​​ന്നി​​വ എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​വ​​യാ​​ണ്.


മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ൽ വ​​ന്ന മാ​​റ്റ​​ങ്ങ​​ൾ


മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ൽ പ്ര​​ധാ​​ന​​മാ​​യും മൂ​​ന്നു കാ​​ര്യ​​ങ്ങ​​ളി​​ലാ​​ണ് മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.


  1. ഒ​​ന്നാ​​മ​​ത്തെ മാ​​റ്റം പ​​ര​​ന്പ​​രാ​​ഗ​​ത മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ൽ വി​​വി​​ധ​​ങ്ങ​​ളാ​​യ കോ​​ർ സ​​ബ്ജ​​ക്ടു​​ക​​ൾ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ന്‍റെ ക​​രി​​ക്കു​​ല​​ത്തി​​ലും സി​​ല​​ബ​​സി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ,ഇ​​പ്പോ​​ൾ ഏ​​തെ​​ങ്കി​​ലും പ്ര​​ത്യേ​​ക​​മാ​​യ സ്പെ​​ഷ​​ലൈ​​സ്ഡ് സ​​ബ്ജ​​ക്ടു​​ക​​ളാ​​ണ് മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ സി​​ല​​ബ​​സി​​ലും ക​​രി​​ക്കു​​ല​​ത്തി​​ലും ഉൗ​​ന്ന​​ൽ ന​​ൽ​​കി പ​​ഠി​​പ്പി​​ക്കു​​ന്ന​​തും പ​​ഠി​​ക്കേ​​ണ്ട​​തും.

  2. 2. മ​​റ്റൊ​​രു പ്ര​​ധാ​​ന മാ​​റ്റം പ​​ര​​ന്പ​​രാ​​ഗ​​ത മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ലും പ​​ഠി​​താ​​ക്ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രു​​ന്ന വി​​ഷ​​യ​​ങ്ങ​​ൾ ഫി​​നാ​​ൻ​​സ്, മാ​​ർ​​ക്ക​​റ്റിം​​ഗ്, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ്, പ്രൊ​​ഡ​​ക്ഷ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് പോ​​ലു​​ള്ള​​യാ​​യി​​രു​​ന്നു. വ​​ർ​​ത്ത​​മാ​​ന​​കാ​​ല മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ൽ ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ടെ​​ക്നോ​​ള​​ജി ബേ​​സ്ഡ് ആ​​യി​​ട്ടു​​ള്ള ഡി​​ജി​​റ്റ​​ൽ ട്രാ​​ൻ​​സ്ഫ​​ർ​​മേ​​ഷ​​ൻ, ഡാ​​റ്റാ സ​​യ​​ൻ​​സ്, ഗ്ലോ​​ബ​​ലൈ​​സേ​​ഷ​​ൻ, എ​​ത്തി​​ക്സ്, ഇ​​മോ​​ഷ​​ണ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് പോ​​ലു​​ള്ള പു​​തി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൾക്കു പ്രാ​​ധാ​​ന്യം ല​​ഭി​​ക്കു​​ന്നു.

  3. 3. രാ​​ജ്യ​​ത്തെ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ൽ മു​​ൻ​​നി​​ര​​യി​​ൽ നി​​ൽ​​ക്കു​​ന്ന ഒ​​ട്ടു​​മി​​ക്ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​നം ഓ​​ണ്‍​ലൈ​​ൻ ബി​​രു​​ദ​​ങ്ങ​​ളാ​​യി ന​​ൽ​​കി​​വ​​രു​​ന്നു എ​​ന്ന​​താ​​ണ്. ഇ​​വ​​ർ ന​​ൽ​​കു​​ന്ന ഓ​​ണ്‍​ലൈ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ബി​​രു​​ദ​​ങ്ങ​​ൾ റെ​​ഗു​​ല​​ർ മാ​​നേ​​ജ്മെ​​ന്‍റ് ബി​​രു​​ദ​​ങ്ങ​​ൾ പോ​​ലെ തു​​ല്യ​​ത​​യു​​ള്ള​​തും അം​​ഗീ​​കാ​​ര​​മു​​ള്ള​​തു​​മാ​​ണ്.

  4. ഇ​​തോ​​ടൊ​​പ്പം റെ​​ഗു​​ല​​ർ, ഓ​​ണ്‍​ലൈ​​ൻ ക്ലാ​​സു​​ക​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു​​കൊ​​ണ്ടു​​ള്ള ഹൈ​​ബ്രി​​ഡ് പ്രോ​​ഗ്രാ​​മു​​ക​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ഓ​​ഫ​​ർ ചെ​​യ്യു​​ന്നു. ഇ​​ത്ത​​രം പ്രോ​​ഗ്രാ​​മു​​ക​​ൾ പ​​ല​​തും ഹ്ര​​സ്വ​​വും ഇ​​പ്പോ​​ൾ വ്യ​​വ​​സാ​​യ​​ത്തി​​ലും മാ​​നേ​​ജ്മെ​​ന്‍റി​​ലും പ​​രി​​ശീ​​ല​​നം ല​​ഭി​​ക്കാ​​ത്ത വ​​ർ​​ക്കിം​​ഗ് എ​​ക്സി​​ക്യൂ​​ട്ടീ​​വുകളെ ല​​ക്ഷ്യം വ​​ച്ചു​​ള്ള​​തു​​മാ​​ണ്.
    ഈ ​​വി​​ധ​​ത്തി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ​​ വ​​രു​​ത്തി​​ക്കൊ​​ണ്ടാ​​ണ് ലോ​​ക​​ത്തെ​​യും ന​​മ്മു​​ടെ രാ​​ജ്യ​​ത്തെ​​യും ബി ​​സ്കൂ​​ളു​​ക​​ൾ മാ​​നേ​​ജ്മെ​​ന്‍റ് ബി​​രു​​ദ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ ന​​ൽ​​കു​​ന്ന​​ത്.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])

Tags : University

Recent News

Up