x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം


Published: January 9, 2026 11:29 PM IST | Updated: January 9, 2026 11:29 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പ്ര​​​ഫ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​വാ​​​ർ​​​ഡ്, സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി. ​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് (പു​​​തു​​​ക്ക​​​ൽ), ഐ​​​ടി​​​സി ഫീ ​​​റീ​​​ഇ​​​മ്പേ​​​ഴ്സ്മെ​​​ന്‍റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി​​​എ / സി​​​എം​​​എ / സി​​​എ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, എ.പി. ജെ. ​​​അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, മ​​​ദ​​​ർ തെ​​​രേ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്, സിഎം റി​​​സ​​​ർ​​​ച്ച് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ഫോ​​​ർ മൈ​​​നോ​​​രി​​​റ്റീ​​​സ് എ​​​ന്നീ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 വ​​​രെ​​​യും സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക​​​ൾ പ്ര​​​സ്തു​​​ത അ​​​പേ​​​ക്ഷ​​​ക​​​ൾ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പ്രൂ​​​വ​​​ൽ ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 22 വ​​​രെ​​​യും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​രും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്സി മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്.

www.mwdscholarship.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​നു ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300523, 0471 2300524.

Tags : minority scholarships applications

Recent News

Up