x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത​നാ​ർ​ബു​ദം: പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തി​യാ​ൽ...


Published: November 26, 2025 02:34 PM IST | Updated: November 26, 2025 02:34 PM IST

ഇ​ന്ന് ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന അ​ര്‍​ബു​ദ​മാ​യി സ്ത​നാ​ര്‍​ബു​ദം മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത​നാ​ര്‍​ബു​ദം ത​ട​യു​ക, പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​ക, അ​ര്‍​ബു​ദ ബാ​ധി​ത​രെ മാ​ന​സി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്തു​ണ​യ്ക്കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​വ​ബോ​ധം ഉ​ണ്ടാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ

ശ​രീ​ര​കോ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ചി​ല ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളാ​ണ് അ​ര്‍​ബു​ദ രോ​ഗ​ബാ​ധ​യ്ക്കു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്നി​രു​ന്നാ​ലും, സ്ത്രീ ​ശ​രീ​ര​ത്തി​ലെ ഹോ​ര്‍​മോ​ണു​ക​ളു​ടെ വ്യ​തി​യാ​ന​ങ്ങ​ള്‍, അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ക്കു​റ​വ്, കൊ​ഴു​പ്പു നി​റ​ഞ്ഞ ഭ​ക്ഷ​ണ​ശൈ​ലി, പ്ര​സ​വം, മു​ല​യൂ​ട്ട​ല്‍ എ​ന്നി​വ​യു​ടെ അ​ഭാ​വം, നേ​ര​ത്തെ​യു​ള്ള ആ​ര്‍​ത്ത​വാ​രം​ഭം, വൈ​കി​യു​ള്ള ആ​ര്‍​ത്ത​വ വി​രാ​മം, അ​ധി​ക​മാ​യു​ള്ള ഹോ​ര്‍​മോ​ണ്‍ ഉ​പ​യോ​ഗം, തു​ട​ങ്ങി​യ​വ സ്ത​നാ​ര്‍​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്വ​യം സ്ത​ന പ​രി​ശോ​ധ​ന

സ്വ​ന്ത​മാ​യു​ള്ള സ്ത​ന പ​രി​ശോ​ധ​ന​യി​ലൂ​ടെ പ്രാ​രം​ഭ​ദ​ശ​യി​ല്‍ ത​ന്നെ സ്ത​നാ​ര്‍​ബു​ദം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. വേ​ദ​ന​യു​ള്ള​തോ ഇ​ല്ലാ​ത്ത​തോ ആ​യ മു​ഴ​ക​ള്‍, സ്ത​ന​ങ്ങ​ളി​ലെ ക​ല്ലി​പ്പ്, തൊ​ലി​പ്പു​റ​ത്തു​ണ്ടാ​കു​ന്ന നി​റ​വ്യ​ത്യാ​സ​ങ്ങ​ള്‍, മു​ല​ഞെ​ട്ട് അ​ക​ത്തേ​ക്ക് വ​ലി​യു​ക, ര​ക്ത​മ​യ​മു​ള്ള​തോ, അ​ല്ലാ​ത്ത​തോ ആ​യ സ്ര​വം പു​റ​ത്തേ​ക്ക് വ​രി​ക, ക​ക്ഷ​ത്തി​ലോ, ക​ഴു​ത്തി​ലോ ഉ​ള്ള ത​ടി​പ്പു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഒ​രു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ട​താ​ണ്.

കാ​ൻ​സ​ർ സ്ക്രീ​നിം​ഗ്

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നു മു​മ്പ് വ​ള​രെ പ്രാ​രം​ഭ ദ​ശ​യി​ല്‍ ത​ന്നെ സ്ത​നാ​ര്‍​ബു​ദം സ്‌​ക്രീ​നിം​ഗി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കും. കാ​ന്‍​സ​ര്‍ സ്‌​ക്രീ​നിം​ഗ് എ​ന്നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു മു​മ്പു ത​ന്നെ കാ​ന്‍​സ​ര്‍ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. അ​തു​വ​ഴി രോ​ഗം ഭേ​ദ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

രോ​ഗ​നി​ർ​ണ​യം

ഡോ​ക്ട​റു​ടെ അ​ടു​ത്ത് എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ വ​ള​രെ ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​നി​ര്‍​ണ​യം സാ​ധ്യ​മാ​ണ്. വേ​ദ​ന ര​ഹി​ത​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ എ​ക്‌​സ്-​റേ മാ​മോ​ഗ്രാം ആ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യം.

അ​തോ​ടൊ​പ്പം ത​ന്നെ ബ​യോ​പ്‌​സി / കു​ത്തി​യെ​ടു​ത്തു​ള്ള പ​രി​ശോ​ധ​ന​യും രോ​ഗ​നി​ര്‍​ണ​യ​ത്തി​നു സ​ഹാ​യി ക്കു​ന്നു. അ​ള്‍​ട്രാ​സൗ​ണ്ട്, എം​ആ​ര്‍ മാ​മോ​ഗ്രാം എ​ന്നി​വ​യും രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള മ​റ്റു പ​രി​ശോ​ധ​നാ രീ​തി​ക​ളാ​ണ്.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ സ്ത​നാ​ര്‍​ബു​ദം ക​ണ്ടെ​ത്തി​യാ​ല്‍ വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സാ രീ​തി​ക​ളി​ലൂ​ടെ ത​ന്നെ അ​സു​ഖം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കും. കാ​ല​താ​മ​സം നേ​രി​ട്ടാ​ല്‍ മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് അ​ര്‍​ബു​ദം ബാ​ധി​ക്കാ​നും ചി​കി​ത്സ സ​ങ്കീ​ര്‍​ണ​മാ​കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗ​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നു​പ്രി​യ പി.
​മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Tags : breast cancer early signs symptoms

Recent News

Up