x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാഫയിൽ ഇ​സ്ര​യേ​ൽ ചെ​ക്ക്പോ​സ്റ്റ്


Published: February 3, 2026 01:16 AM IST | Updated: February 3, 2026 01:16 AM IST

ഗാ​സ: ഗാ​സ​യി​ലെ റാ​ഫ അ​തി​ർ​ത്തി തു​റ​ന്ന​തി​നു പി​ന്നാ​ലെ പു​തി​യ ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ച്ച് ഇ​സ്ര​യേ​ൽ. ഈ​ജി​പ്തി​ൽ​നി​ന്നും ഗാ​സ​യി​ലേ​യ്ക്കു പ്ര​വേ​ശി​ക്കു​ന്ന​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് റെ​ഗാ​വിം എ​ന്ന പേ​രി​ൽ ചെ​ക്പോ​സ്റ്റ് തു​റ​ന്ന​ത്.

കൃ​ഷി​യോ​ഗ്യ​മാ​യ ഭൂ​മി​യെ​ന്നാ​ണ് ഹീ​ബ്രു​വി​ൽ റെ​ഗാ​വിം അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഇ​ത് പ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഇ​സ്ര​യേ​ൽ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് പ​ല​സ്തീ​നി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. റാ​ഫ ഇ​ട​നാ​ഴി തു​റ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ​ജി​പ്തി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി അ​തി​ർ​ത്തി ക​ട​ന്ന​ത്.

ഗാ​സ​യെ ഈ​ജി​പ്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​നാ​ഴി​യാ​ണി​ത്. ആ​ളു​ക​ളെ നി​യ​ന്ത്ര​ണ​ത്തോ​ടെ മാ​ത്ര​മാ​ണ് ഗാ​സ​യു​ടെ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. ഇ​തു​വ​ഴി ച​ര​ക്ക് നീ​ക്ക​വും ന​ട​ക്കാ​ത്ത​തി​നാ​ൽ പ്രതീകാ​ത്മ​ക ന​ട​പ​ടി മാ​ത്ര​മാ​യി മാ​റു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഏ​ക​ദേ​ശം 20,000 പ​ല​സ്തീ​ൻ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഇ​ട​നാ​ഴി​യി​ലൂ​ടെ ഗാ​സ​യി​ൽ​നി​ന്നു പു​റ​ത്തു​പോ​യേ​ക്കു​മെ​ന്ന് ഗാ​സ​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞു.

യു​ദ്ധ​ത്തി​നു മു​മ്പ്, ഗാ​സ​യി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്കും പു​റ​ത്തേ​ക്കു പോ​കു​ന്ന​വ​ർ​ക്കും റാ​ഫ​യാ​യി​രു​ന്നു പ്ര​ധാ​ന ഇ​ട​നാ​ഴി. മ​റ്റ് അ​തി​ർ​ത്തി ക്രോ​സിം​ഗു​ക​ളെ​ല്ലാം ഇ​സ്ര​യേ​ലി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​വ​യാ​ണ്. ഗാ​സ​യി​ൽ​നി​ന്ന് എ​ത്തു​ന്ന രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ 150ഓ​ളം ആ​ശു​പ​ത്രി​ക​ൾ ത​യാ​റാ​ണെ​ന്ന് ഈ​ജി​പ്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​സ്ര​യേ​ൽ​ഈ​ജി​പ്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ണു ചെ​ക്ക് പോ​സ്റ്റ് നി​യ​ന്ത്രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ബോ​ർ​ഡ​ർ പ​ട്രോ​ൾ ഏ​ജ​ന്‍റു​മാ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. അ​വ​സാ​ന ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ട​നാ​ഴി തു​റ​ക്കാ​ൻ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു അ​നു​മ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു നേ​ർ​ക്കു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു വ​യ​സു​ള്ള ആ​ൺ​കു​ട്ടി മ​രി​ച്ചു.

തീ​ര​മേ​ഖ​ല​യാ​യ ഖാ​ൻ യൂ​നി​സി​ൽ ടെ​ന്‍റി​ൽ പാ​ർ​ത്തി​രു​ന്ന​വ​ർ​ക്കു​നേ​രേ​യാ​ണ് ഇ​സ്ര​യേ​ൽ നാ​വി​ക​സേ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷം ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മാ​ത്രം 520ല​ധി​കം പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags : Rafah Israel Checkpost checkpoint Gaza Egypt

Recent News

Up